നീയെൻ സ്വരമായ്✨: ഭാഗം 9

neyenswaramay

രചന: പ്രണയമഴ

പെട്ടന്ന് ആയിരുന്നു ദൂരെ നിന്നും ഒച്ചപാടുകൾ കേട്ടത്.... എന്താണ് എന്ന് നോക്കാൻ എല്ലാവരും അങ്ങോട്ടേക്ക് ചെന്നു...... എന്താ ...എന്താ സംഭവം....!!! നേർക്ക് എന്താണ് എന്ന് അറിയില്ല...പാർട്ടി പ്രതിഷേധം ആണ്...ശിവ സാർഡെ ആ.... അത് കേൾക്കണ്ട താമസം ദച്ചുവിൻ്റെ മനസ്സിൽ നിറയെ അവള് കണ്ട സ്വപ്നം ആയിരുന്നു..... കയ്യിൽ കൊടിയും പിടിച്ച് മുദ്രാവാക്യവും പറഞ്ഞു കൊണ്ട് വരുന്നവൻ... സ്വപ്നത്തിലെ എന്ന പോലെ ആ കണ്ണിൽ ചുവന്ന കൊടിയോട് ഉള്ള പ്രണയം ഉള്ള പോലെ തോന്നി അവൾക്... പെട്ടന്നായിരുന്നു സ്വപ്നത്തിൻ്റെ ബാക്കി പാത്രം അവൾക് ഓർമ വന്നത് .... തനിക്ക് കുറച്ച് അപ്പുറം ആയി നിൽക്കുന്നവനിൽ അവളുടെ മിഴികൾ പതിഞ്ഞു...ആരാണ് എന്നൊന്നും അറിയില്ല....പക്ഷേ കയികളിൽ കല്ലുകൾ ഉണ്ട്.... അവൾക്ക് വല്ലാത്ത ഭയം തോന്നി....അവൻ ആ കല്ല് ശിവക്കു നേരെ ചൂണ്ടി....... അവ ശിവയുടെ മേലിൽ പതിക്കും മുന്നെ അവള് ഓടി അവനു മുന്നിൽ നിന്നു.... അവൾടെ നെറ്റിയിൽ ആയി ആ കല്ല് കൊണ്ട് മുറിവണ്ടായി.... ചുറ്റും ഉളളവർ എല്ലാവരും ഞെട്ടി പോയിരുന്നു...അങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.... ആ എറിഞ്ഞവനെ അപ്പോ തന്നെ പൊക്കി..... ദക്ഷ...താൻ എന്തിനാ ഇതിന് മുന്നിൽ ഒക്കെ വന്നു നിന്നെ....

ശിവ അവളോട് ചോദിക്കുന്നുണ്ടായിരുന്ന്.... അവള് ആണേ അതൊന്നും കേൾക്കുന്നു പോലും ഇല്ല.... ദച്ചു കൈകൾ കൊണ്ട് ആ മുറിവിൽ ഒന്ന് തൊട്ടു.... കയ്യിൽ ആയ ചോര പാട് അവള് നോക്കാൻ ആഞ്ഞു..... ദച്ചു.......ഡീ...വേണ്ട ട്ടോ...നോക്കല്ലെ.... എന്ന് ആരു പറയുന്നുണ്ട്..... എന്ന അതൊന്നും കേൾക്കാതെ അവള് കയ്യിലെ ചോര കറയിലേക്ക് മിഴികൾ ഊന്നി..... ചോ..ചോര... അത്രേം പറയുമ്പോഴേക്കും അവള് ബോധം മറഞ്ഞു വീണിരുന്നു..... എന്നാല് അവളെ താഴേക്ക് വീഴാൻ അനുവദിക്കാതെ ശിവയുടെ കൈകൾ താങ്ങി പിടിച്ചിരുന്നു...... ആരു ആണേ തലക്ക് കൈ കൊടുത്ത് പോയി.... നൊക്കല്ലെ ....നോക്കല്ലേ..എന്ന് പറഞ്ഞ കേൾക്കില്ല പന്നി.... അവൻ ആരോടെന്ന് ഇല്ലാതെ പിറുപിറുത്തു.... ആരവ് താനും വാ ഹോസ്പിറ്റലിൽ കൊണ്ട് പോണം.....!!!! ശിവ നല്ല ടെൻഷനിൽ ആയിരുന്നു..... ആറുവിന് പേടി ഉണ്ടെങ്കിലും ഇപ്പൊ ഈ ബോധം പോയതിൻ്റെ കാരണം അറിയുന്ന കൊണ്ട് അവനു നേരിയ തോതിൽ ചിരിയും വന്നു പോയി.....എങ്കിലും അവളെ ബോധം ഇല്ലാതെ കാണുമ്പോൾ അവൻ്റെ ഉള്ളും നീറിയിരുന്ന്.... ✨________✨

ഹോസ്പിറ്റലിൽ എത്തിയ ശേഷം അവളെ നേരെ casuality യിലേക്ക് കയറ്റി....!! അവളെ ചെന്ന് നോക്കിയ ശേഷം ഡോക്ടർ വെളിയിലേക്ക് വന്നു.... ആൾക്ക് ബോധം വന്നിട്ടുണ്ട്....തലയിൽ എന്ത് പറ്റിയത.... ഡോക്ടർ അത്...കല്ലേറു കൊണ്ട് മുറിഞ്ഞത... ആ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട്....? കുഴപ്പം ഒന്നും ഇല്ല....രണ്ട് സ്റ്റിച്ച് ഉണ്ട്..... പിന്നെ ആൾടെ ബോധം പോവാൻ കാരണം അതൊന്നും എല്ലാ.... അത് കേട്ടപ്പോൾ ആറുവിനു ആശ്വാസം ആയെങ്കിലും ഡോക്ടർ അവസാനം പറഞ്ഞ കാര്യം ഓർത്തപ്പോൾ ആരു അറിയാതെ ചിരിച്ചു പോയി.... താൻ എന്തെ ചിരിക്കനെ.... അത് സാർ..അവൾക് ബ്ലഡ് കണ്ട ബോധം പോകും....അതാ ഞാൻ അവളോട് പരാഞ്ഞത നൊക്കല്ലേ നോക്കല്ലെ എന്ന്....എന്താക്കൻ അനുസരണ ഇല്ല.... എന്തായാലും ആൾക്ക് ഗ്ലൂക്കോസ് ഇട്ടിട്ടുണ്ട്....നിങ്ങൾക്ക് ചെന്ന് കാണാം... അതും പറഞ്ഞ് ഡോക്ടർ പോയി.... ശിവ ആണേ ആരുവിനെ നോക്കി.... അവനും ചിരി വന്നു പോയിരുന്നു..... അകത്തേക്ക് ചെന്നതും നഖവും കടിച്ച് കൊണ്ട് ഇരിക്കുന്ന ദച്ചുവിനെ കാണെ ശിവക്കും ആരവിനും ചിരി വന്നു.....

അവള് അവരെ കണ്ടതും നന്നായൊന്നു ചിരിച്ചു കൊടുത്തു.... എന്നാലും താൻ എന്തിനാ ആ കല്ലേറ് ഇരന്നു വാങ്ങന് മുന്നിൽ കേറി നിന്നെ... മ്മ്... അത്..പിന്നെ സാർ..ഞാൻ കണ്ടപ്പോ പെട്ടന്ന്....എൻ്റെ വല്യ മനസാ ആരക്കും ഒന്നും വരുന്നത് ഇഷ്ടവല്ല അതാ ഞാൻ അങ്ങനെ മുന്നിൽ വന്നു നിന്നെ.... മ്മ്...തനിക്ക് ചോര പേടി ആണോ...അത് ചോദിക്കുമ്പോൾ അവൻ ചുണ്ടുകൾ കൂട്ടി പിടിച്ച് ചിരിയടക്കാൻ ശ്രമിച്ചു... സാർ....ദയനീയം ആയിരുന്നു അവൾടെ വിളി... അതുടെ ആയതും അവൻ പൊട്ടി ചിരിച്ചു പോയി .... അവള് ആണേ അവൻ ചിരിക്കുന്നത് തന്നെ ഇമ ചിമ്മാതെ നോക്കി നിന്ന്.... രണ്ട് പേരെയും മാറി മാറി നോക്കി നിന്ന ആരുവിൻ്റെ മനസ്സിലും ചെറിയ തോതിൽ സന്തോഷം തോന്നി.... ദച്ചുവിനു അവൾടെ പ്രണയം കിട്ടണെ എന്ന് അവൻ ആശിച്ചു..... ഞാൻ പറഞ്ഞത് അല്ലേ ദച്ചുവെ നോക്കല്ലെ എന്ന്...അപ്പോ നീ എന്തിനാ നോക്കിയേ...നിൻ്റെ കാര്യം അറിയണത് അല്ലേ നിനക്ക്.... ആരു സൈഡിൽ നിന്നു അവളെ നന്നായി താങ്ങി.... അവള് അവനെ പല്ല് കടിച്ച് കൊണ്ട് നോക്കി പേടിപ്പിച്ചു..... മ്മ്....എന്തായാലും താങ്ക്സ് ട്ടോ ദക്ഷ.... ഏയ്... താങ്ക്സ് ഒന്നും വേണ്ട സാർ.... പിന്നെ വല്ല ചിലവും ആണോ വേണ്ടെ.... മ്... വാങ്ങി തരുവോ...?? അവള് കണ്ണുകൾ വിടർത്തി ചോദിച്ചു..... പറ..കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം....

ഇവൾക്ക് ചോര കണ്ട പിന്നെ ice cream കഴിക്കാൻ ആണ് ഇഷ്ടം....ആരു അത് പറയുമ്പോൾ അവൻ്റെ ചുണ്ടിലും ഒരിളം പുഞ്ചിരി ഉണ്ടായിരുന്നു..... മുട്ടിൽ ഒരു കുഞ്ഞ് മുറിവ് വന്ന പോലും ബോധം പോകുന്ന ഒരുവൾ ...അവസാനം അവൾക് ബോധം വന്ന അവൾടെ വാശിക്ക് അനുസരിച്ച് ഐസ് ക്രീം നുണയാൻ ഇഷ്ടപ്പെടുന്നവൾ...... ആരു അത് പറഞ്ഞപ്പോ ദച്ചുവും അവനെ പുഞ്ചിരിയോടെ നോക്കി.... അതെയോ.....ഓകെ ഞാൻ വാങ്ങി തരാം...എന്നെ രക്ഷിക്കാൻ അല്ലേ ചോര കണ്ട് ബോധം പോയി ഇവിടെ കേടക്കുന്നെ അതിൻ്റെ നന്ദി ഞാൻ എന്തായാലും കാട്ടും..... എല്ലാ നിങൾ രണ്ട് പേരും കോളജിൽ വരും മുന്നെ പരിചയം...? മ്മ്...ഇവൻ എൻ്റെ ചങ്ക് ബ്രോ ആണ്..... ദച്ചുൻ്റെ ആരുട്ടൻ....... മ്മ്... എന്ന ഞാൻ ഇപ്പൊ വാങ്ങി വരാം.....ശിവ ഒരു പുഞ്ചിരിയോടെ പുറത്തേക് ഇറങ്ങി....... അപ്പോഴേക്കും അവിടേക്ക് ആർചിയും നിഷിയും എത്തിയിരുന്നു......!!! ശിവയുടെ മുഖത്തെ പുഞ്ചിരിയും നേരത്തെ അവളെ താങ്ങിയത്തും ഒക്കെ ഓർക്കെ അർചിയുടെ പിരുക കൊടികൾ ഒന്ന് ചുളിഞ്ഞു...... പിന്നെ തലയൊന്ന് കുടഞ്ഞ് കൊണ്ടവൾ അകത്തേക്ക് ചെന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story