നൈറ്റ് ഡ്രൈവ്: ഭാഗം 19

night drive mahadevan

രചന: മഹാദേവൻ

" അത് ഒരു തമിഴ്നാട് റിജിസ്‌ട്രെഷൻ വണ്ടിയാണ് ഹരിയേട്ടാ.... ഒരു ചുവന്ന സ്വിഫ്റ്റ്.... " ഒരു നിമിഷം ഹരി നിശബ്ദനായി. പിന്നേ അവന്റ തോളിൽ ഒന്ന് തട്ടിക്കൊണ്ടു പതിയെ മുഖമുയർത്തി.പിന്നേ എല്ലാത്തിനും ഒരു രൂപരേഖ കിട്ടിയപ്പോലെ കടയുടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അങ്ങ് കൊച്ചിയുടെ വിരിമാറിലൂടെ ആ ചുവന്ന സ്വിഫ്റ്റ് പതിയെ നീങ്ങിതുടങ്ങി, അതിന്റെ ഫ്രണ്ട് സീറ്റിൽ അയാളും ഉണ്ടായിരുന്നു... പ്രതികാരത്തിന്റെ നാമ്പുകൾക്ക് മൂർച്ചക്കൂട്ടി പതിയിരുന്ന് ആക്രമിക്കുന്ന കറുത്ത കരങ്ങളുള്ള അധികായൻ....!  ആ രാത്രി ഉറങ്ങാൻ അവൻ കണ്ടെത്തിയത് ഹോട്ടൽറൂം ആയിരുന്നു. സ്വന്തം വീട് ഉണ്ടായിട്ടും അങ്ങോട്ട് പോകാനിപ്പോൾ മനസ്സ് അനുവദിക്കുന്നില്ല. ഒത്തിരി സ്നേഹിച്ചിട്ടും തന്നോട് ദ്രോഹം മാത്രം ചെയ്യുന്ന പെങ്ങൾക്കരികിലേക്ക് പോയാൽ ചിലപ്പോ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമെന്ന് തോന്നി ഹരിക്ക്.

അവളുടെ കുഞ്ഞുമോളെ ഓർത്തു മാത്രം ആണ് ഇത്രയും കാലം ഏല്ലാം സഹിച്ചത്. പക്ഷേ, അയാൾ ഇപ്പോൾ അയാൾ ചെയ്തതൊക്കെ ഓർക്കുമ്പോൾ ഹരിയുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നിനാമ്പുകൾ ചിതറിതുടങ്ങി. തന്നോട് എന്തിനാണ് അയാൾക്ക് ഇത്രയേറെ വാശി എന്ന് എത്ര ചിന്തിച്ചിട്ടും ഹരിക്ക് മനസ്സിലാകുന്നില്ലായിരുന്നു. കേവലം കുറച്ചു സ്വത്തിന് വേണ്ടി ആണെങ്കിൽ എലാം പെങ്ങളുടെയും മോളുടെയും പേരിൽ എഴുതിക്കൊടുക്കാൻ പോലും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇതിപ്പോ... ഒരു പെണ്ണകേസിൽ ആണ് തുടക്കം. ഇതിപ്പോ വേറെ ഒരു പെണ്ണ് കേസ് വരെ എത്തിനില്കുന്നു അയാളുടെ വൈരാഗ്യം. അതും മായയെ വരെ അയാൾ.. ഓർക്കുമ്പോൾ ഹരിയുടെ ഇടനെഞ്ചു പിടിച്ചു. കൂടെ ജീവിക്കാൻ ആഗ്രഹിച്ചു വന്ന പെണ്ണിന് ഒരു നിമിഷം പോലും അതിനു കഴിയാത്ത വിധം ഇങ്ങനെ ഒക്കെ ചെയ്യാൻ...... മനീഷ് പറഞ്ഞത് ശരിയാണെങ്കിൽ സെൽവന് ഇതിൽ കാര്യമായ പങ്ക് തന്നെ ഉണ്ട്. പക്ഷേ, ഒന്നുറപ്പാണ്. സെൽവനൊപ്പം ഒരാൾ കൂടെ ഉണ്ട് എന്നത്.

അന്ന് ഹോട്ടലിൽ റൂമിൽ ഉണ്ടായിരുന്നത് രണ്ട് പേര് ആണെന്ന് സുബിൻ പറഞ്ഞതാണ്. അതിൽ ഒരാൾ സെൽവൻ ആണെങ്കിൽ മറ്റേ ആള്........ അവന്റ മനസ്സിൽ ചില നിയമനങ്ങൾ ഉണ്ടായിരുന്നു. ആ വഴിക്ക് തന്നെ ആണ് ഇപ്പോൾ സഞ്ചരിക്കുന്നതും. അങ്ങനെ എങ്കിൽ........ അങ്ങനെ എങ്കിൽ ആ രണ്ടാമൻ അവനാണ്....!" ഹരി എന്തോ ഓർത്തുകൊണ്ട് പല്ലുകൾ ഞെരിച്ചു. അതവന് ഉറക്കം വരാത്ത രാത്രി ആയിരുന്നു. അതുപോലെ ഉള്ള രണ്ട് രാത്രികൾ നാട്ടിലവൻ കഴിച്ചുകൂടി. അതിനിടയിൽ മനസ്സിനെ പിടിച്ചുലച്ച ചില യാഥാർഥ്യങ്ങളുടെ ചുരളഴിയിക്കാൻ ശ്രമിക്കുകയായിരുന്നു ഹരി. അന്ന് രാവിലെ അവൻ പോയത് മനീഷിന്റെ കടയിൽ ആയിരുന്നു. അവനെ കണ്ടപ്പോ മനീഷ് പേടിയോടെ ആണ് എഴുന്നേറ്റത്. രണ്ട് ദിവസം മുന്നേ വീണ വീഴ്ചയുടെ വേദന ഇതുവരെ കുറഞ്ഞിട്ടില്ല. അത് കുറയുംമുന്നേ ഇനീം ഇടിക്കാൻ ആണോ ഇയാൾ വന്നതെന്ന് ചിന്തിച്ചു നിക്കുന്ന മനീഷിനോട് ചിരിച്ചുകൊണ്ട് ഇരിക്കാൻ ആവശ്യപ്പെട്ടു ഹരി. " നീ ഇങ്ങനെ പേടിക്കണ്ട. നിന്നെ തല്ലാനും കൊല്ലാനും ഒന്നും വന്നതല്ല ഞാൻ.

ചില സംശയങ്ങൾ കൂടെ ഉണ്ട്. അതിനുള്ള ഉത്തരം കൂടെ നിന്നിൽ നിന്ന് കിട്ടുമെന്ന് ആണ് എന്റെ വിശ്വാസം. പിന്നേ എനിക്കൊന്ന് ഫോൺ ചെയ്യണം. അത്രേ വേണ്ടൂ " കേട്ട പാതി മനീഷ് കയ്യിലെ ഫോൺ ഹരിക്ക് നേരെ നീട്ടി. പുഞ്ചിരിയോടെ അത് വാങ്ങി നമ്പർ ഓർത്തെടുത്തു ഡയൽ ചെയ്തു അവൻ. ഏറെ നേരം റിങ് ചെയ്ത ശേഷമാണ് അപ്പുറത് ഫോൺ എടുത്തത്. " വാസുവേട്ടാ.... ശരിയാണ്..! " അവൻ ആവേശത്തോടെ ആണ് വിളിച്ചത്. പക്ഷേ അപ്പുറത് നിന്ന് കേട്ടത് ഒരു സ്ത്രീയുടെ തേങ്ങൽ ആയിരുന്നു. " നിങ്ങളൊക്കെ കൂടി കൂട്ടികൊണ്ടുപോയിട്ട് ഇപ്പോൾ അനങ്ങാൻ പറ്റാണ്ട് ആക്കിയില്ലേ അയാളെ. ഞങ്ങൾക്ക് ആകെ ഉള്ള ധൈര്യം ആയിരുന്നു. അത് കൂടി. അന്നേ ഞാൻ അതിയാനൊട് പറഞ്ഞത് എവിടേലും കിടക്കുന്ന ഒരു പെണ്ണിന് വേണ്ടി ഓരോന്ന് ചെയ്യാൻ ഇറങ്ങിയിട്ട് ഞങ്ങൾക്ക് ആരുമില്ലാതെ ആക്കരുതെന്ന്. അവസാനം അതുപോലെ തന്നെ ആയില്ലേ. ഒന്ന് അനങ്ങാൻ പോലും പറ്റാതെ....

നിങ്ങളോടൊക്കെ എന്ത് ദ്രോഹമാണ് ഞങ്ങൾ ചെയ്തത്.?" അപ്പുറത്ത്‌ തേങ്ങൽ പൊട്ടിക്കരച്ചിലായെന്ന് ഹരിക്ക് മനസ്സിലായി. പക്ഷേ, എന്താണ് അവിടെ സംഭവിച്ചതെന്ന് ശരിക്കും മനസ്സിലായില്ല അവന്. ഒന്ന് മാത്രം മനസ്സിലായി. വാസുവേട്ടന് എന്തോ ആപത്ത് പിണഞ്ഞിട്ടുണ്ട്. " അമ്മ ഒന്ന് അവിടെ ഇരുന്നേ ഫോണിൽ ഓരോന്ന് വിളിച്ച് പറയാതെ " ആ ശബ്ദം വർഷയുടെ ആണെന്ന് ഹരിക്ക് മനസ്സിലായി. " ഹലോ.. ഹലോ.. വർഷേ... " അവന്റ വെപ്രാളം കണ്ട് അമ്മയുടെ വാക്കുകൾ ഹരിയെ ഭയപ്പെടുത്തിയിട്ടുണ്ടാകും എന്ന് വർഷയ്ക്ക് മനസ്സിലായി. " ആഹ്... ഹരിയേട്ടാ... വർഷയാണ്. " " വർഷേ... വാസുവേട്ടൻ... " ഉദ്യേഗം നിറഞ്ഞ അവന്റ ചോദ്യം കേട്ടപ്പോൾ വർഷ അമ്മയെ ഒന്ന് നോക്കി. പിന്നേ ആണ് സംസാരിച്ചുതുടങ്ങിയത്. " ഹരിയേട്ടാ.. അച്ഛന് ചെറിയ ഒരു ആക്സിഡന്റ് പറ്റി. ഒരു കാർ ഇടിച്ചെന്ന് ആണ് ഇവിടെ എത്തിച്ചവരിൽ ഒരാൾ പറഞ്ഞത്.

കാലിനും കയ്യിനും തലയ്ക്കും ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ കാര്യമായി ഒന്നും പറ്റിയിട്ടില്ല. പക്ഷേ, തലയ്ക്ക് പറ്റിയ ക്ഷത്തതിന്റ ആണെന്ന് തോനുന്നു. ഇതുവരെ അബോധാവസ്ഥയിൽ തന്നെ ആണ് അച്ഛൻ. പേടിക്കണ്ട, അത് ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നേ അമ്മ പറഞ്ഞതൊന്നും ഹരിയേട്ടൻ കാര്യമാക്കണ്ട. അമ്മേടെ വിഷമം കൊണ്ടാണ്...... " അവൾ പറയുന്നതെല്ലാം ക്കേൾക്കുന്നതല്ലാതെ മറുപടി പറയാൻ കഴിയുന്നില്ലായിരുന്നു ഹരിക്ക്. ഒരു ബന്ധവുമില്ലാത്ത ഒരാൾ... മായയ്ക്ക് വേണ്ടി ഒരു പ്രത്യോപകാരവും പ്രതീക്ഷിക്കാതെ ഇറങ്ങിതിരിച്ച മനുഷ്യൻ. ഇതുപോലെ ഉള്ളവർ ഇക്കാലത്തു ഒന്നോ രണ്ടോ മാത്രേ ഉണ്ടാകൂ. പക്ഷേ, അതിന്റ പേരിൽ സ്വന്തം ജീവന് പോലും ഭീക്ഷണി ഉണ്ടെന്ന് അറിഞ്ഞിട്ടും.. അയാളെ ഓർക്കുമ്പോൾ ഹരിയുടെ കണ്ണുകൾ നനഞു. എത്രയും വേഗം കൊച്ചിയിൽ എത്തണം. വാസുവേട്ടനെ കാണണം. പിന്നേ വർഷ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ആ ഇടിച്ച കാർ ചുവന്ന സ്വിഫ്റ്റ് ആണെങ്കിൽ... ആയിരിക്കാൻ ആണ് സാധ്യത. മുന്നേ ആ കാർ പിന്തുടരുന്നതായി വാസുവേട്ടൻ പറഞ്ഞിട്ടും ഉണ്ട്.

അങ്ങനെ എങ്കിൽ താൻ അന്വോഷിക്കുന്ന രണ്ട് പേരും ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. സെൽവനും പിന്നേ......... " ഹരി വേഗം ഫോൺ ഓഫ്‌ ചെയ്ത് കാർത്തിക്കിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. " നീ എവിടെ? " " എന്താടാ...ഞാനിപ്പോ മഞ്ചേരി ഉണ്ട്. മ്മടെ ഒരു ഫ്രണ്ടിന് വേണ്ടി ഒരു സ്ഥലം നോക്കാൻ വന്നതാ.... എന്ത് പറ്റി. " " ഒന്നുല്ല.. നീ നേരെ കൊച്ചിയിലേക്ക് വാ.. നമ്മൾ അന്വോഷിക്കുന്നവന്റെ അടുത്തെത്തിയിട്ടുണ്ട്... അവനിപ്പോൾ കൊച്ചിയിൽ തന്നെ ഉണ്ട്. " ഹരിയുടെ വാക്കുകൾ കേട്ട് കാർത്തിക് ഒന്ന് പുഞ്ചിരിച്ചു. " എങ്കിൽ നീ വിട്ടോ ഹരി. ഞാൻ നേരെ അങ്ങോട്ട് വരാം. " അവന്റ സന്തോഷം കണ്ട് ഹരി മൂളലോടെ ഫോൺ കട്ട് ചെയ്തു. പിന്നേ തിരികെ മനീഷിന് നേരെ നീട്ടി. " ഇനി ഒരു കാര്യം കൂടെ നിനക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണം " ഹരി മനീഷിന് നേരെ മുഖത്തോട് മുഖം നോക്കി. ചോദ്യം കേൾക്കാനായി മനീഷും. ഹരി പാലക്കാട്‌ നിന്ന് നേരെ ടിക്കറ്റ് എടുത്തത് തൃശ്ശൂർക്ക് ആയിരുന്നു. ഇറങ്ങുമ്പോൾ ഹരി വിളിച്ച പ്രകാരം സുദേവ് അവനെ കാത്ത് ടൗണിൽ തന്നെ ഉണ്ടായിരുന്നു.

ഹരി കേറിയ ഉടനെ സുദേവ് കാർ മുന്നോട്ട് എടുത്തു. "എന്താ പെട്ടന്ന് കേറാൻ പറഞ്ഞത്? " സുദേവിന്റെ ചോദ്യം കേട്ട് ഹരി വാസുവേട്ടന്റെ അവസ്ഥ വിവരിച്ചു. . " ആദ്യം നമുക്ക് അത് വരെ പോകണം. പിന്നേ പോകേണ്ടത് അന്ന് പോയ പറവൂരിലെ ദേവന്റെ വീട്ടിലേക്ക് ആണ്. അവൻ ഇന്നലെ വന്നിട്ടുണ്ടാകും. അവനെ കൂടെ പൊക്കിയാൽ എന്റെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടും. എന്നെയും മായയെയും ചതിച്ചവൻ ഇപ്പോൾ കണ്മുന്നിലുണ്ട്. ഇനി വേണ്ടത് അവനു വേണ്ടി ഒത്താശ ചെയ്തവരെ ആണ്. ദേവനെ കൂടെ പോകുന്നത്തോടെ അതിനും ഉത്തരം ആകും. പിന്നേ സംഹാരമാണ്.. തെറ്റുകൾ മാത്രം ജയിക്കുന്ന ലോകത്ത് ഒരു ശരിയെങ്കിലും ജയിക്കണ്ടേ!" ഏകദ്ദേശം അടുത്തെത്താറായി എന്ന് മനസിലായിപ്പോൾ സുദേവനും ഒന്ന് ഉഷാർ ആയി. അക്കാൻ വേഗം കാർ മുന്നോട്ട് പായിച്ചു. നേരെ പോയത് വാസുവേട്ടന്റെ അടുത്തേക്ക് ആയിരുന്നു. ബോധം വന്നെന്ന് വർഷ പറഞ്ഞപ്പോൾ ഹരിക്ക് ഒത്തിരി സന്തോഷം തോന്നി. " ഒന്ന് കാണാൻ പറ്റോ " ICU വിനു ഉളിലെ സിസ്റ്റരോട് ചോദിക്കുമ്പോൾ പ്രതീക്ഷ ഇല്ലായിരുന്നു.

ഡോക്ടറോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് അകത്തേക്ക് പോയ നഴ്സ് കുറച്ചു നേരത്തിനു ശേഷം തിരികെ വന്ന് ഹരിയോട് അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. " കണ്ടിട്ട് പെട്ടന്ന് ഇറങ്ങിക്കൊള്ളണം, അതികം സംസാരിക്കാനും അനുവദിക്കരുത്" ഹരി ശരിയെന്നു തലയാട്ടി. പിന്നേ എല്ലാവരെയും നോക്കികൊണ്ട് ഉള്ളിലേക്ക് കയറുമ്പോൾ പുറത്ത് നിൽക്കുന്നവരുടെ മുഖത്തെല്ലാം ആകാംഷയായിരുന്നു. ഒരാൾ മാത്രം പുഞ്ചിരിച്ചു. ഹരിയും വാസുദേവനും പരസ്പ്പരം കാണുന്നതും സംസാരിക്കുന്നതും കണ്ടു നിന്ന മായ.. അവൾ കണ്ട ആ മുഖം വാസുദേവനിലൂടെ ഹരി അറിയുന്ന നിമിഷമായിരുന്നു അത്.!!!------- ദേവനെ അന്വോഷിച്ചു അവന്റ വീട്ടിൽ എത്തുമ്പോൾ പ്രതീക്ഷിച്ചപ്പോലെ അവനവിടെ ഇല്ലായിരുന്നു. " ചേട്ടൻ ഈ നമ്പറിൽ വിളിക്കാൻ പറഞ്ഞു " ദേവന്റെ ഭാര്യ ഹരിക്ക് ഒരു നമ്പർ നൽകുമ്പോൾ അവന്റ മനസ്സിൽ മറ്റൊന്ന് ആയിരുന്നു. താൻ വരുമെന്ന് നേരത്തെ അവൻ പ്രതീക്ഷിച്ചിരുന്നു. അതിനർത്ഥം ആരോ അവനെ എല്ലാം അറിയിക്കുന്നുണ്ട് എന്നല്ലേ. ഹരി ആ നമ്പർ സുദേവന് നേരെ നീട്ടി. സുദേവ് അത് വാങ്ങി ഫോണിൽ ഡയൽ ചെയ്ത് ഹരിക്ക് നേരെ നീട്ടി.

അപ്പുറത്ത്‌ ഫോൺ എടുത്ത മാത്രയിൽ ഹരി അപ്പുറത് അവന്റ പ്രതികരണം ശ്രദ്ധിച്ചുകൊണ്ടാണ് സംസാരിച്ചത്. " ഹരിയാണ്....... " ഉടനെ അപ്പുറത്ത്‌ നിന്ന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. " ഏത് നിമിഷവും നിന്റ വിളി ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഹരി. എന്നും നിന്റ നല്ല കൂട്ടുകാരനാവാൻ ആണ് ആഗ്രഹിച്ചത്. പക്ഷേ നീ ഓരോന്ന് കണ്ടുപിടിക്കാൻ മിനക്കെട്ട് ഇറങ്ങിയാൽ എന്ത് ചെയ്യാനാ ഹരി. എനിക്കറിയാം നിനക്കിപ്പോ ആവശ്യം എന്നെ ആണെന്ന്. പക്ഷേ, നിന്റ ആവശ്യം നടക്കണമെങ്കിൽ നീ ഞാൻ പറയുന്ന സ്ഥലത്ത് വരേണ്ടി വരുമല്ലോടാ. ആഹ്... സാരമില്ല. നീ വരും.. വന്നില്ലേൽ എങ്ങനാ.. നിന്റെ മായയെ പോലെ ഒരാൾ കൂടി ഇപ്പോൾ ഇവിടെ ഉണ്ട്. ഈ കേസ് വീണ്ടും കുത്തിപ്പൊക്കി മനുഷ്യന് ടെൻഷൻ ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആ തെണ്ടിയുടെ മകൾ... വർഷ " അതും പറഞ്ഞ് ദേവൻ പൊട്ടിച്ചിരിച്ചു. " നീയിപോ കരുതുന്നുണ്ടാകും ഹോസ്പിറ്റലിൽ ഉള്ള അവളെങ്ങനെ എന്റെ കയ്യിൽ എത്തി എന്ന്.

ഈ കൊച്ചിയിൽ നിന്റ കൂട്ടുകാരന് ഇച്ചിരി പവർ കൂടുതലാ ഹരി. നീയറിയാത്ത ഒരു ദേവനും കൂടെ എന്റെ ഉള്ളിൽ ഉണ്ടെടാ.. അതിപ്പോ ഏകദ്ദേശം നിനക്ക് മനസ്സിലായില്ലേ. ബാക്കി കൂടെ മനസ്സിലാക്കാൻ വേഗം ഇങ്ങു വന്നേക്കണം നീ... അല്ലെങ്കിൽ ഇവളും... " " ദേവാ... പിന്നിൽ നീയുണ്ടെന്ന് അറിഞ്ഞിട്ടും വിശ്വസിക്കാൻ കഴിയാത്ത ആളാണ് ഞാൻ. അത്രയേറെ നിന്നെ വിശ്വസിച്ചിരുന്നു. ആ നീ കാരണം എന്റെ നഷ്ടം എത്ര വലുതാണെന്ന് നിനക്ക് അറിയോ? ഒരു പെണ്ണിന്റ ജീവിതം ആണ് നീയൊക്കെ ചേർന്ന്. ഇനി മറ്റൊരു പെണ്ണ് കൂടെ.....

ഞാൻ വരും ദേവാ നിന്റ മാളത്തിൽ തന്നെ.. നീ പറ..നീ കെട്ടിപ്പൊക്കിയ നിന്റ സാമ്രാജ്യത്തിന്റെ കവാടം എവിടെ ആണെന്ന്. കൊച്ചിയിലല്ല, ഏത് അച്ചിയുടെ അടിപ്പാവാടയ്ക് അടിയിൽ ആണെങ്കിലും ഞാൻ വരും. " എന്നാ വാ നീ. കൊച്ചിയിലെ കണ്ടയ്നെർ ടെർമിനലിന് അടുത്തൊരു ഗോഡൗൺ ഉണ്ട്. നീ വാ അവിടേക്ക്. ഒരു പിടി മണ്ണും ഒരു പെണ്ണിന്റ ജീവനും ഉണ്ട് കയ്യിൽ. ആ പിടി മണ്ണ് നിന്റ നെഞ്ചത്ത് ഇടാനും പിന്നേ പെണ്ണ്..... " അത് കേട്ടതും ഹരി വേഗം ഫോൺ കട്ട് ചെയ്ത് കാറിലേക്ക് കയറി. പിന്നേ എങ്ങോട്ടെന്ന് അറിയാതെ മുഖത്തേക്ക് നോക്കിയ സുദേവനെ നോക്കിക്കൊണ്ട് ഹരി ഒന്ന് മുരണ്ടു, " കൊച്ചി കണ്ടായ്നർ ടെർമിനൽ ".. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story