NIGHTMARE IN HOSTEL: ഭാഗം 10

NIGHTMARE IN HOSTEL

രചന: TASKZ

  (തനു) "ആഹ്‌ഹ്‌ഹ്‌ഹ്‌ഹ്‌ഹ്‌ഹ്............" കൺമുമ്പിൽ വീണ്ടും ആ ദൃശ്യങ്ങൾ വെളിവായതും ഞാൻ പേടിച്ച് കൊണ്ട് നിലവിളിച്ചു........ പെട്ടെന്ന് ആരുടെയോ കരസ്പർഷം അറിഞ്ഞതും മ്മള് കണ്ണ് തുറന്ന് ചുറ്റും നോക്കി....... മുമ്പിൽ ഒരാൾ ഇരിക്കുന്നത് കണ്ടതും മ്മള് ഓനെ ഒന്ന് നോക്കി "ഞാൻ ഫവാസ്...... അന്ന് കോളേജിൽ ഉണ്ടായിരുന്നു......... " (ഫവാസ്) "ആഹ്........ ഞാൻ എങ്ങനെയാ ഇവിടെ എത്തിയത്.......അല്ല ഗേൾസ് ഹോസ്റ്റലിൽ നിങൾ എങ്ങനെ എത്തി........... " "ഞാൻ ഒരു ആവശ്യത്തിന് വാർഡന്റെ അടുത്ത് വന്നതായിരുന്നു.... ഞങ്ങളുടെ കമ്പനി ആണ് ഇപ്പൊൾ അതിന്റെ ചിലവ് ഒക്കെ നോക്കുന്നത്.....അവിടെ വന്നപ്പോൾ ആണ് ഒരു പെണ്ണിന്റെ നിലവിളി കേട്ടത്.......ഞാൻ അകത്തേക്ക് പ്രവേശിക്കുമ്പോഴേക്കും ഇയാള് ബോധം നഷ്ടപ്പെട്ട് വീണിരുന്നു......അല്ല ശരിക്കും എന്താ സംഭവിച്ചത് ആരെങ്കിലും അകത്തേക്ക് വന്നോ സംശയിക്കാൻ മാത്രം ഞാൻ അവിടെ ഒന്നും കണ്ടില്ല......." (ഫവാസ്) ഫവാസ് ഇത്രയും പറഞ്ഞ് നിർത്തിയതും എനിക്ക് എന്തോ ഇപ്പോളും അതിന്റെ ഷോക്കിൽ നിന്നും വിട്ട് പോരാൻ പറ്റിയിട്ടില്ല........

പക്ഷേ എനിക്ക് മാത്രം തോന്നിയത് ആണോ..... അല്ല ആണെങ്കിൽ തന്നെ ഞാൻ എന്തിന് ഹോസ്റ്റലിൽ വന്നു ..... ഡോറ മോൾ അവരുടെ കൂടെ ഉണ്ടായപ്പോൾ എന്റെ കൂടെ വന്നത് ആര്..........പല ചിന്തകളാൽ മനസ്സ് കലങ്ങി മറിയാൻ തുടങ്ങി... "ഹേലോ........... ഒന്നും പറഞ്ഞില്ല........" (ഫവാസ്) "അത്.......... അതൊന്നുമില്ല.......... എന്റെ ഫ്രണ്ട്സ് എവിടെ....... എനിക്ക് അവരെ കാണണം........" "അവർ പുറത്തുണ്ട് ഞാൻ ഇവിടെ ഇരുന്നു എന്നെ ഉള്ളൂ.......ഞാൻ വിളിക്കാം..... " എന്നും പറഞ്ഞ് ഒരു പുഞ്ചിരി നൽകി കൊണ്ട് അവൻ പുറത്തേക്ക് പോയി ഉടനെ മ്മളെ വാലുകൾ എല്ലാം അകത്ത് വന്ന് കണ്ണും നിറച്ച് എന്നെ നോക്കാൻ തുടങ്ങി....... "ഇതെന്താ.....നിങ്ങൾക്ക് എന്ത് പറ്റി.... എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെന്താ .... എന്റെ പിള്ളേരെ ശോകം കളയ്‌........." (മ്മള്) ഇത് പറഞ്ഞ് തീർന്നതും നാലും കൂടി മ്മളെ ചുറ്റും നിന്ന് കെട്ടിപിടിച്ച് കരയാൻ തുടങ്ങി.... "തനു..... ഒരു നിമിഷം നമ്മളെ ഹൃദയം നിലച്ച് പോയി.........ഞങൾ എത്ര മാത്രം പേടിച്ചു എന്നറിയോ നിനക്ക്........."

വിതുമ്പികൊണ്ട് കിച്ചു പറഞ്ഞതും ബാക്കിയുള്ളവർ ശരി ആണെന്നുള്ള അർത്ഥത്തിൽ തലയാട്ടി.... "ഞങൾ ഹോസ്റ്റലിൽ കയറിയപ്പോൾ കണ്ടത് എന്താണെന്ന് അറിയോ...... നിറയെ ചോരയും മറ്റും........." പുറത്തേക്ക് വന്ന കണ്ണീരിനെ മറച്ച് കൊണ്ട് ഡോറ മോൾ പറഞ്ഞു..... ഇവരെ ഞാൻ ഇത്ര ഇമോഷണൽ ആയിട്ട് ഇത് വരെ കണ്ടിട്ടില്ല.......ഇവർ എന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട് അതേ ഞങ്ങൾക്ക് പരസ്പരം പിരിയാൻ കഴിയാത്ത വിധം അറ്റാച്ച്ഡ് ആണ്..... "തനു..... നമുക്ക് ഇൗ ഹോസ്റ്റൽ വിട്ട് വേറെ ഹോസ്റ്റലിൽ നിൽക്കാം ........എനിക്ക് എന്തോ പേടി ആവുന്നു.........." (ആദി&zuha) "എന്ത് പറഞ്ഞിട്ട് മാറും പ്രേതം ഉണ്ടെന്ന് പറഞ്ഞിട്ടോ ഞങ്ങൾക്ക് മാത്രമേ ഇൗ പ്രേതം ഒക്കെ കാണുന്നുള്ളൂ.... ബാക്കി എല്ലാവരും കൂൾ ആണ്... അവർക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല നമ്മൾ പറഞാൽ തന്നെ നമുക്ക് വട്ട് ആണെന്ന് മാത്രമേ എല്ലാവരും പറയൂ....... " (ഞാൻ)

"ശെരി ആണ്.... ഇനി വരുന്നിടത്ത് വെച്ച് കാണാം...... " (Zuha) "നല്ലോണം സൂക്ഷിക്കണം എപ്പോഴും അഞ്ച് ആളും ഒന്നിച്ച് നിൽക്കാൻ ശ്രമിക്കണം കാരണം പ്രേതത്തിന്റെ പക എന്താണെന്നോ ഞങ്ങളെ മാത്രം എന്തിന് ലക്ഷ്യം വെച്ച് എന്നോ നമുക്ക് അറിയില്ല......" (ഡോറ) "ഞങ്ങൾക്ക് അകത്തേക്ക് വരാമോ " എന്ന് റീമ ചോദിച്ചതും നമ്മൾ അഞ്ചും ആഹ് വരാം എന്ന് പറഞ്ഞു ... അപ്പോഴേക്ക് സിസ്റ്റർ മെഡിസിൻ കൊണ്ട് വന്നതും ബാക്കി നാൽ പേരും പുറത്തേക്ക് പോയി... "തനു..... Are uh ok?? " (റീമ & ബെല്ല) "Yeah... Im alright..." (മ്മള്) "എന്താ പറ്റിയത്.... " (റീമ) "ഒന്നൂല്ല......ചെറിയ ഒരു ക്ഷീണം...." ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... അപ്പോഴേക്കും ഹാഷിയും കാക്കുമാരും വന്നിരുന്നു.... ആരോടും ദേഷ്യം പിടിക്കാൻ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു ഞാൻ അത്രമേൽ എന്നെ ആ സംഭവം പേടിപ്പിചിരുന്നു..... അവർ വന്നതും എന്റെ ഇരു വശങ്ങളിൽ ആയി ഇരുന്നു..... ഹാഷിയുടെ മുഖം ആകെ ടെൻഷൻ ആയിട്ട് കണ്ടൂ.....

അതിനിടയിൽ ഫവാസ് പോവുക ആണെന്ന് പറഞ്ഞ് പോയതും ഹാശിയും ടീമിന്റെയും കണ്ണിൽ ഒരു ഭയം ഞാൻ കണ്ടൂ അപ്പോഴും എനിക്ക് ഇവരിലുള്ള സംശയം കൂടുതൽ ആയിരുന്നു.... എങ്കിലും അതിനെ മുഖത്ത് കാണിക്കാതെ പഴയ നിലയിൽ ഞാൻ ഇരുന്നു.... "തനു.............." (ഹാഷി) ഞാൻ എന്തേ എന്നുള്ള അർത്ഥത്തിൽ പുരികം പൊന്തിച്ചു... "Ok അല്ലേ...." "ആ ഒകെ ആണ്....." ഹാഷി ബാക്കി ഉള്ളവരോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും ബാക്കി ഉളളവർ ഒരു ചിരിയോടെ പുറത്തേക്ക് പോയി അതേ സമയം മ്മളെ ചങ്കുകൾ വന്നപ്പോൾ അവരെയും അവർ കൂടെ കൂട്ടി അവർ നാലും എന്നെ നോക്കി പൊരിഞ്ഞ ചിരി...... ഡോറ മോളെ zuha ആദി കിച്ചു........ എന്നെ ഇവിടെ ഒറ്റക്ക് ആക്കി പോയില്ലേ........ തെണ്ടികൾ ഒരു സ്നേഹവും ഇല്ല........ അവർ പോയി കഴിഞ്ഞതും ഹാഷി അടുത്ത് വന്നിരുന്നു..... എന്തൊക്കെയോ സംസാരിച്ചു.... എന്റെ കണ്ണുകളിലേക്ക് പതിയെ ഉറക്കം കടന്നു വന്നതും മ്മള് ഓന്റെ തോളിലേക്ക് ചാഞ്ഞു.... _________________ [ Zuha ]

തനുവിന്റെ അലറൽ ഒക്കെ കേട്ടിട്ട് ഞങ്ങൾ ഹോസ്റ്റലിലേക്ക് ഓടി,,, അവിടെ എത്തിയപ്പോൾ അവളെ കാണാൻ ഇല്ലാ,, വേം ഫോണെടുത്തു വിളിച്ചു നോക്കിയപ്പോ പണ്ടാരം കാൾ എടുക്കുന്നില്ല,,. വീണ്ടും വീണ്ടും വിളിച്ചതും ഫവാസ് ആണെന്ന് പറഞ്ഞ് ഓൻ കാൾ അറ്റൻഡ് ചെയ്തിട്ട് അവള് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞിട്ട് കാൾ കട്ടാക്കി തെണ്ടി,,,,. പിന്നെ ഒന്നും ആലോചിക്കാതെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടി,,,, നമ്മൾ തനുനെ കാണാൻ വേണ്ടി കിട്ടിയ വണ്ടീൽ കേറി ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പോകുമ്പോഴും നമ്മളെ മനസിൽ അവൾക് ഒന്നും വരുത്തല്ലേ നാഥാ എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ,,,.. ഹോസ്പിറ്റൽ എത്തി ഓടി പോയപ്പോ അവൾക്കൊപ്പം റൂമിൽ ഫവാസും ഉണ്ട്,,,,. അവനോടിപ്പോ ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദി ഉണ്ട്,, ഇവൻ ഇല്ലായിരുന്നെങ്കിൽ ഞങ്ങടെ തനു അവിടെ പേടിച്ചു അറ്റാക് വന്ന് ചത്തേനെ,,,, ഈൗൗൗൗൗൗ ,,,,.. കുറച്ച് കഴിഞ്ഞ് ഒരു നേഴ്സ് വന്നിട്ട് കയ്യിൽ ഒരു കടലാസ് തന്ന്,,,.

ഇതെന്തോന്ന് എക്സാം ഹാൾ ആണോ ക്യുഎസ്ടിയൻ പേപ്പർ തരാൻ ഹും... ഏഹേ ഞാൻ വാങ്ങൂലാ,,ഞങ്ങൾ നഴ്‌സിംഗ് അല്ല പഠിക്കുന്നെ,,,, ഡിഗ്രി പഷ്ട് ഇയർആണ്,,, വേണേൽ ഇങ്ങൾ തന്നെ പോയി എക്സാം എയ്തിക്കോ തള്ളേ,,, നിച് ബയ്യ,, ങ്ങീ... "ഇതിൽ ഉള്ള മരുന്ന് ഒക്കെ വാങ്ങി വരൂ കുട്ടിയെ,, "... ശ്യോ,, ടാബ്ലറ്റ് ആണല്ലേ,, അത് നേരത്തെ പറയണ്ടേ,, ഊമ പോലെ നിന്ന് എക്സാം ഹാളിൽ പേപ്പർ തരുമ്പോലെ പേപ്പർ നീട്ടി പിടിച്ചപ്പോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു,, ശോ. നമ്മൾ ഇളിച്ച് നിന്ന് ആ പേപ്പർ വാങ്ങി ബാക്കി കുരിപ്പോളെ കൂട്ടീട് മെഡിക്കലിലേക്ക് നടന്നു,,,. "എടിയേ,, എന്നാലും അവൾക് എന്തായിരിക്കും സംഭവിച്ചത്,,, " [ ഞാൻ ] "അത് ഞങ്ങളോട് ആണോ ചോദിക്കുന്നെ,,, അവള് ഹോസ്റ്റലിൽ നിക്കുമ്പോ ഞങ്ങളും നിന്നോടൊപ്പം ഉണ്ടായിരുന്നു എന്നത് നീ കണ്ടില്ലേ,, അല്ലപിന്നെ "... [ ഡോറ മോള് ] ഇതിനെ ഞാൻ കൊല്ലും ആ,, എന്ത് ചോദിച്ചലും പറഞ്ഞാലും ഉണ്ടാവു ഓൾക് ഒരു തറുതല,,, ഹംക്ക് ജാതി,,,.. "എന്തായാലും നമ്മൾ നന്നായി സൂക്ഷിക്കണം ഇനി,,,,

എന്തൊക്കെയോ സംഭവിക്കാൻ ഉള്ള പോലെ എന്റെ മനസ് പറയുന്നു,, ".. ആദി സീരിയസ് ആയി പറയുമ്പോ ഞാനും കിച്ചുവും അതിന് ശെരി വെച്ചു,.. "ഓ പിന്നെ,, നിന്റെ മനസ് ആരാ,, പറഞ്ഞ പോലെ നടക്കാൻ,, ഒന്ന് മിണ്ടാതിരിക്ക് എച്ചുസ്മി,,, "... റബ്ബേ ഇങ്ങനെ ഒരു പോത്ത്,, പടച്ചോനെ ഞങ്ങടെ വാവാന്റെ അസുഗം എത്രേം പെട്ടെന്ന് മാറ്റണേ,, ഇല്ലേൽ ആപത്താണ്,,,. "മതി,, ഇനി ആരും മിണ്ടരുത് ആ,,, വാ പൂട്ടി നിന്നോണം എല്ലാം,,, ".. ഇനി വല്ലോം പറഞ്ഞാൽ ഡോറയെ ഞാൻ അടിച്ചു കൊല്ലേണ്ടി വരും,, അതോണ്ട് അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് നമ്മൾ നല്ല കുട്ടി ആയി മെഡിസിൻസ് ഒക്കെ വാങ്ങി ബിൽ അടക്കാൻ നേരം ഡോറയ്ക്ക് അവിടെ കണ്ട കോലുട്ടായി വേണംന്ന്,,,.. ഹോസ്പിറ്റലിൽ ഇങ്ങനെ ഉള്ള ഓരോന്ന് വെക്കുന്നവരെ ആദ്യം അടിച്ചു കൊല്ലണം,,,,. അവൾക്ക് കൊടുത്തപ്പോ അവള്ടെ ഡോറക്കും ബുജിക്കും എന്ന് പറഞ്ഞ് ടോട്ടൽ മൂന്ന് വാങ്ങി,,.. അപ്പോ ആദിക്കും വേണം,,.. പിന്നെ ഞങ്ങൾക്ക് എല്ലാർക്കും ഉള്ളത് വാങ്ങിയിട്ട് അവിടെന്ന് അവരെ വലിച്ചോണ്ട് റൂമിലേക്ക് പോയി..... _________________ (Dora)

മരുന്നും കോലു മുട്ടായും വാങ്ങി ഞങ്ങൾ റൂമിലേക്ക് ചെന്നപ്പോഴുണ്ട് ഹാഷിമും ഗാങ്ങും റൂമിലിരിക്കുന്നുണ്ട്. ഇവർക്കെന്താ ഇവിടെ കാര്യം എവിടെ പോവാണെങ്കിലും ഈ തെണ്ടികൾ ഉണ്ടാവുമല്ലോ... ഞങ്ങൾ അകത്തേക്ക് ചെന്ന് മരുന്നൊക്കെ അവിടെ വെച്ചു. ആ സമയത്താണ് എന്റെ കണ്ണിൽ ആപ്പിളും ഓറഞ്ചും പെട്ടത്. യെസ് ഡോറ നീ പോയി അതെടുത്തു കഴിച്ചൊന്നു എന്റെ മനസ് പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഞാനാ കോവേറിലേക്ക് കൈ തൊട്ടു തൊട്ടില്ല എന്നിരിക്കുമ്പോൾ ഏതോ ഒരു തെണ്ടി എന്നെ കൈ പിടിച്ചു വലിച്ചു കൊണ്ട് റൂമിന് വെളിയിലേക്ക് പോയി. ആ തെണ്ടി വേറാരുമല്ല ഷെബി. കൂടെ ഹാഷിം ഒഴികെയുള്ളവരും ഉണ്ട്. പിന്നെ എന്റെ ഗാങ്ങും. "അവരവിടെ ഒറ്റക്ക് സംസാരിക്കട്ടെ, നമുക്ക് ക്യാന്റീനിൽ ഇരിക്കാം " റിയാസ് പറഞ്ഞപ്പോൾ ആപ്പിൾ കിട്ടാത്തതിന്റെ ദേഷ്യം അലിഞ്ഞില്ലാതെയായി. അവർക്ക് മുന്നേ ഞാൻ പോയി ക്യാന്റീനിൽ ചെന്ന് അവിടെയൊരു ടേബിളിൽ ഇരുന്നു. "നിങ്ങൾക്കെന്താ വേണ്ടത്,

അത് ഓഡർ ചെയ്‌തോ " ഷെബി പറഞ്ഞപ്പോൾ എല്ലാരും കോഫി മതീന്ന് പറഞ്ഞു. "എനിക്ക് കോഫിയുടെ കൂടെ രണ്ട് ഉണ്ടംപൊരിയും മൂന്ന് പഴം പൊരിയും പിന്നെ രണ്ട് വടയും " ഞാൻ പറഞ്ഞപ്പോൾ എല്ലാരും എന്നെ കുറുനരിയെ കണ്ട ബുജിയെ പോലെ നോക്കാണ്. ഓഡർ ചെയ്ത സാധനം കിട്ടിയപ്പോൾ ഞാൻ എന്റെ അറ്റാക്ക് തുടങ്ങി. "നിങ്ങളിങ്ങനെ എന്നെ നോക്കി വെള്ളമിറക്കല്ലേ, എനിക്ക് വയറിളകും, എന്തേലും വേണമെന്നുണ്ടെങ്കിൽ ഓഡർ ചെയ്‌തോ " എന്നെ വാ പൊളിച്ചു നോക്കുന്ന അവരോട് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ ഞങ്ങൾക്കൊന്നും വേണ്ട കുട്ടി സാപ്പിട്ടൊന്ന് പറഞ്ഞു. "ടി ഇതൊക്കെ എവിടെ പോവാ "-zuha "അതെന്ന് കുറച്ച് മുൻപ് നടന്നതൊക്കെ ഓർക്കുമ്പോൾ ഒന്നും കഴിക്കണം എന്ന് പോലും ഞങ്ങൾക്ക് തോന്നുന്നില്ല, ഇതൊന്ന് എവിടുന്ന് വരുന്നോ ആവോ " ആദി പറഞ്ഞത് കേട്ട് എന്തെങ്കിലും പറയാൻ നിന്നാൽ പിന്നെ എനിക്ക് മൂഡ് പോവും. മൂഡ് പോയാൽ എനിക്ക് ആദ്യം മുതൽ കഴിക്കണം. അതിനിനി സമയമില്ല അത് കൊണ്ട് ഞാൻ കഴിക്കുന്നത് തുടർന്നു.

"സത്യത്തിൽ എന്താണ് സംഭവിച്ചത്" റിയാസ് ചോദ്യം കേട്ട് ഞാൻ നടന്നതൊക്കെ പറയാൻ ഒരുങ്ങിയപ്പോൾ കിച്ചു എന്റെ കാൽ ചവുട്ടി. ഞാനവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പറയണ്ട എന്ന് ആംഗ്യം കാണിച്ചു. "അതൊന്നുമില്ല, അവൾക്ക് പ്രെഷർ കുറഞ്ഞതാണ് " Zuha മറുപടി കൊടുത്തു. "ഹോസ്പിറ്റൽ റൂം മണിയറ ആക്കുന്നതിന് മുമ്പ് നമുക്ക് അവരുടെ അടുത്തേക്ക് പോവാം ". എന്ന് ഞാൻ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും റൂമിലേക്ക് ചെന്നു. റൂം തുറന്നപ്പോൾ അവിടുത്തെ കാഴ്ച കണ്ട് ഞാൻ തല തിരിച്ചു ബാക്കിയുള്ളവരെ നോക്കിയപ്പോൾ എല്ലാരും മുഖത്തോട് മുഖം നോക്കുകയാണ്. അവിടെന്തായിരിക്കും എന്നല്ലേ നിങ്ങൾ വിചാരിക്കുന്നെ.. തനുവും ഹാഷിമും ലിപ് ലോക്ക് ചെയ്ത് നിക്കുന്നു. എന്റെ ഡോറ ജീവിതം വരെ പകച്ചു പോയി. പിന്നൊന്നും നോക്കിയില്ല ഷബീറിനെയും വിളിച്ചോണ്ട് ഹോസ്പിറ്റലിന്റെ ടെറസ്സിലേക്ക് ഓടി. ഓടി അവിടെ എത്തിയപ്പോൾ ഞാനും അവനും ഒരു പോലെ കിതച്ചു. "അതേയ് ഇത് തരാൻ വേണ്ടിയാണ് ഞാൻ നിന്നേം കൊണ്ട് വന്നത് "

എന്ന് പറഞ്ഞ് ഞാനവന് കോലുമിട്ടായി കൊടുത്തു. "ഇത് തരാൻ വേണ്ടിയാണോ ഞാൻ വിചാരിച്ചു.... " എന്ന് പറഞ്ഞവൻ എന്നെ നോക്കി കണ്ണിറുക്കി. "നീ വിചാരിച്ചത് തന്നെയാണ് " എന്ന് പറഞ്ഞ് ഞാനവന്റെ അടുക്കലേക്ക് ഓരോ ചുവട് വെച്ച് നീങ്ങുമ്പോഴും അവൻ പിറകിലേക്ക് പോയി അവസാനം ചുമരിൽ ചാരി നിന്നു. ഒന്നും കൂടി അവന്റെ അടുക്കലേക്ക് ചേർന്ന് നിന്ന് എന്റെ ചുണ്ട് അവന്റെ ചെവിക്കരികിലേക്ക് കൊണ്ട് പോയി. "ഞാൻ ഹോസ്റ്റലിൽ പോയി ഫ്രഷ് ആയതിനു ശേഷം നിനക്ക് വിളിക്കാം. എന്നിട്ട് നമുക്ക് ലുഡോ കളിക്കാം, ആരോടും പറയല്ലേട്ടാ... ഇത് സീക്രെട് ആണ്, " എന്ന് മെല്ലെ പറഞ്ഞു പിങ്കി പ്രോമിസ് ചെയ്യിപ്പിച്ചു ഞാൻ താഴേക്ക് ചെന്നു. അവനാണെങ്കിൽ എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാണ്. റൂമിലേക്ക് ചെന്നപ്പോഴേക്കും അവരൊക്കെ ഡിസ്ചാർജ് ചെയ്ത് പോവാൻ ഒരുങ്ങി നിൽക്കുവാണ്. അങ്ങനെ ഡിസ്ചാർജ് ചെയ്ത് ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു. ഇനിയും പലതും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ട് എന്ന അർത്ഥത്തിൽ രണ്ട് കണ്ണുകൾ അവരെ തുറിച്ച് നോക്കി.... എന്നാല് അവർ ഇതൊന്നും അറിയാത്ത യാത്രയിൽ ആണ് ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story