NIGHTMARE IN HOSTEL: ഭാഗം 16

NIGHTMARE IN HOSTEL

രചന: TASKZ

(കിച്ചു) ഞങൾ ഹോസ്റ്റലിൽ എത്തിയതും ഫ്രഷ് ആയി വീട്ടിലേക്ക് ഒക്കെ വിളിച്ചു..... ആകെ കൂടി missing ആണ് വീട്ടുകാരെ...... ഇനി എന്ത് ചെയ്യും 10 ദിവസം ബോറടിച്ച് ഇരിക്കണം...... എന്നെ കൊണ്ടൊന്നും വയ്യ ആ കിളവി വാർഡന്റെ വായിൽ ഇരിക്കുന്നതും കേൾക്കണം...... എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കിളവി റൂമിലേക്ക് വന്നു...... എന്തൊക്കെയോ കള്ളത്തരം ഉണ്ട് മുഖത്ത് വിശ്വസിക്കാൻ പറ്റൂല്ല......ഇടക്കിടക്ക് പിന്നിലേക്ക് നോക്കുന്നതും കാണുന്നുണ്ട്..... പിന്നെ അവർ നമ്മളോട് പറയുന്നത് കേട്ടിട്ട് തുള്ളി കളിക്കാൻ ഒക്കെ തോന്നി പോയി...... •°•°°•°•°•°°••°•°••°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഡോറ) വാർഡനെ നോക്കി ഞാൻ അഞ്ച് പൈസക്കില്ലാത്ത ഇളി ഇളിച്ചു. അവരുടെ മുഖത്തു ഒലക്കമ്മലെ ഗൗരവം മാത്രം. "ഞാനൊന്ന് അത്യാവശ്യായിട്ട് നാട് വരെ പോവാണ്.. ഞാൻ തിരിച്ചു വരുമ്പോൾ കുറച്ച് ദിവസം കഴിയും, ഇത് സ്പയർ കീയാണ്... ഇത് നിങ്ങളുടെ കയ്യിലിരിക്കട്ടെ "

എന്ന് പറഞ്ഞ് ആ തള്ള ഏതോ ഒരു കൊട്ടും സൂട്ടുമിട്ട കണ്ടാൽ അലവലാതിയെ പോലെയുള്ള ആളുടെ കൂടെ കാറിൽ കയറി പോയി. കണ്ടാൽ അറിയാം ഇത് ഹസ്ബൻഡ് അല്ലാന്ന് മറ്റെന്തോ ചുറ്റിക്കളി ആണെന്ന്. ഈ തള്ളക്ക് മിണ്ടാണ്ടിരുന്ന് വല്ല ഫുഡും കഴിച്ചു ഇരുന്നൂടെ.. വെറുതെ പെണ്ണുങ്ങളെ പറയിപ്പിക്കാനായിട്ട്... ത്ഫൂ..... "ടാ നമുക്ക് തുടങ്ങിയാലോ" തനു പറഞ്ഞത് കേട്ട് എനിക്കവളെ പിടിച്ച് കിസ്സടിക്കണം എന്ന് വരെ തോന്നി... "ഹാ വാ പോവാം.. അവിടെയാണ് കിച്ചൺ " ഞാൻ പറഞ്ഞപ്പോൾ അവരൊക്കെ എന്റെ മുന്നിൽ കൈ കൂപ്പി. "ഈ കീ വെച്ച് നമുക്ക് ഓരോ റൂമും തുറന്ന് നോക്കിയാലോ ".. Zuha പറഞ്ഞതിന് ബാക്കിയുള്ളവർ സെറ്റ് എന്ന് പറഞ്ഞെങ്കിലും എനിക്കവരോടു പുച്ഛമാണ് തോന്നിയത്. കിച്ചണിൽ പോയാൽ മതിയായിരുന്നു. അപ്പോഴാണ് എനിക്കൊരു കാര്യം കത്തിയത്.. റൂമിൽ വല്ല ഫുഡ്‌ ഐറ്റംസും ഉണ്ടെങ്കിലോ അത് വിചാരിച്ചു അവർക്ക് മുന്നേ ഞാൻ വിട്ടു. ആദി ആ റൂം തുറക്കാം എന്ന് പറഞ്ഞപ്പോൾ ആ മുറി കണ്ട് ഞാൻ കിച്ചുന്റെ കൈ പിടിച്ചു. ആ മുറി കണ്ട് ഞങ്ങൾ എല്ലാരും പേടിച്ച് മുഖത്തോട് മുഖം നോക്കി •°•°•°•°•°•°•°•°•°•°°•°•°•°•°•°••°•°•°•°•°•°•°•°•°•°•°•°•°•°• (തനു)

ഹോസ്റ്റലിലേക്ക് തിരിച്ച് എത്തിയ ഉടനെ നല്ല അന്തസായിട്ട്‌ ഫ്രഷ് ആയി ബെഡ്ഡിലേക്ക്‌ ഒരു വീഴ്ച..... പക്ഷേ ഒരു കാര്യം ഉണ്ട് വീട്ടുകാരെ വല്ലാതെ മിസ്സ് ചെയ്യുന്നു..... അപ്പോ തന്നെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചതും ..... ഉമ്മ നിങ്ങൾക്ക് ലീവ് അല്ലേ നാട്ടിലേക്ക് വരുന്നു എന്നോക്കെ പറഞ്ഞിട്ട് എവിടെ എന്ന് ചോദിച്ചതും... അത് ഹർത്താൽ ആയത് കൊണ്ട് അവിടെ നിന്നും അങ്ങോട്ട് കടത്തി വിടുന്നില്ല എന്നൊക്കെ പറഞ്ഞ് അവരോട് കുറച്ച് സംസാരിച്ച് കോൾ വെച്ചു.... അപ്പോ തന്നെ വാർഡൻ വന്ന് ഞങ്ങൾക്ക് കീ ഒക്കെ തന്ന് പോയത് കൊണ്ട് തന്നെ നമുക്ക് ഇൗ ഹോസ്റ്റലിൽ ചുറ്റി അടിക്കാം എന്ന് പറഞ്ഞതും ബാക്കി ഉളളവർ കൂടി അതിനെ സപ്പോർട്ട് ചെയ്തു... അങ്ങനെ ഞങൾ ആദ്യം തന്നെ മൂന്നാമത്തെ നിലയിലേക്ക് കയറി പോയി.... അവിടെ പെട്ടെന്ന് നമ്മുടെ സ്വപ്നത്തിലെ മുറി കണ്ടതും ഞാൻ ഒന്ന് അതിശയിച്ചു നിന്നു .... ചിലപ്പോ എന്റെ തോന്നൽ ആണെങ്കിലോ എന്ന് വിചാരിച്ച് അവരോട് പറയാതെ നടക്കാൻ ഒരുങ്ങിയപ്പോഴേക്കും അവരുടെയും അവസ്ഥ അതേ പോലെ തന്നെ.. അപ്പോ ഇത് അത് തന്നെ....

എന്റെ മാത്രം തോന്നൽ അല്ല.... "ഇത്...... ആ റൂം അല്ലേ........" (കിച്ചു) "അതേ........." (മ്മള്) "D......... നമുക്ക് തിരിച്ച് പോവാം........എനിക്ക്.........പേടി ആവുന്നു......." (ഡോറ മോൾ) ബാക്കി ഉള്ളവരും അത് ശരി വെച്ചു എങ്കിലും ഞാൻ അവരോട് എന്തായാലും അകത്തേക്ക് കടക്കാം എന്ന് പറഞ്ഞു വാതിലിന്റെ അടുത്തേക്ക് നടന്നു.... "ഡീ........തനു........വേണ്ട.....നമുക്ക്......പോവാം...." (ആദി) "നീ അടങ്ങ് ആദി.......ഏതായാലും വന്നില്ലേ....... ഇനി കയറിയിട്ട് തന്നെ പോവാം........" എന്ന് ഞാൻ പറഞ്ഞതും ബാക്കി ഉള്ളവരും അതിനെ സപ്പോർട്ട് ചെയ്തു..... പതിയെ ലോക് ഓപ്പൺ ചെയ്തതും പഴയ വാതിലിന്റെ ശബ്ദത്തോടെ നമുക്ക് മുമ്പിൽ തുറക്കപ്പെട്ടു..... നിറയെ മാറാലയും....... ഉണങ്ങി പറ്റിയ ചോരയും...... ഒക്കെ ആയി ഒരു തരം റൂം...... പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു.... അവിടെ ഒക്കെ ഞങൾ പതിയെ വിരലോടിച്ചു നടന്നു..... പെട്ടെന്ന് മുമ്പിൽ പൊട്ടിയ ഫ്രെയിമിൽ ഒരു പെൺകുട്ടിയും ഒരു ചെക്കനും അടുത്ത് നിൽക്കുന്ന ഫോട്ടോ...... പക്ഷേ ആൾക്കാരുടെ മുഖം വ്യക്തം അല്ല......

ഞങൾ അത് കയ്യിലെടുത്ത് നടക്കാൻ തുടങ്ങി ഓരോ ഭാഗങ്ങളിൽ ആയി നടന്നു..... മുമ്പോട്ട് നടന്ന് ഒരു മേശ കിടക്കുന്നത് കണ്ടതും അതിലേക്ക് നോക്കി അതിന്റെ വലിപ്പ് തുറന്നു.... മുമ്പിൽ ഒരു ഡയറി പൊടി പിടിച്ച് കിടക്കുന്നത് കണ്ട് അതിനെ കയ്യിലെടുത്ത് അവരുടെ അടുത്തേക്ക് നടന്നു.... പെട്ടെന്ന് എന്തോ ശബ്ദം കേട്ടതും നമ്മൾ അഞ്ച് പേരും വേഗം ഓടി പോയി പുറത്തേക്ക് ഇറങ്ങി ആ റൂം പഴയത് പോലെ പൂട്ടിയിട്ട് റൂമിലേക്ക് ഓടി..... അവിടെ എത്തിയിട്ട് കയ്യിലുള്ള ഡയറി അവിടെ വെച്ചതും... "എനിക്കും ഒരു സാധനം കിട്ടി ആയിരുന്നു....." എന്നും പറഞ്ഞ് കിച്ചു കയ്യിലുള്ള band നടുക്ക് ഡയറിയുടെ മുകളിൽ വെച്ചു........ അപ്പോ തന്നെ ഡോറ മോൾ ഒരു ചിത്രം അതിന് മുകളിൽ വെച്ചു സുഹയും ആദിയും ഒരു ചിത്രത്തിന്റെ puzzle പോലെ ഉള്ള ഓരോ ഭാഗങ്ങളും അതിന്റെ അടുത്ത് വെച്ചു.... "ഇതിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടും എങ്കിലോ???" (മ്മള്) "എന്ത് കിട്ടാൻ......" (ആദി) "നമ്മളെ അലട്ടുന്ന ആ പ്രേതം " (മ്മള്) "എന്റെ പൊന്ന് തനു മനുഷ്യനെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കുമോ......

ഞാൻ ശബിയും ആയി ludo കളിക്കാൻ പോവട്ടെ......" എന്ന് ഡോറ മോൾ പറഞ്ഞതും ഓൾടെ ഫോൺ വാങ്ങി കട്ടിലിന്റെ ഒരു മൂലക്ക് zuha എടുത്ത് വച്ചു...... "പിന്നെ നമ്മൾ തിരിച്ച് ഇവിടെ വന്ന വിവരം ആരും അറിയരുത്....." (കിച്ചു) "Ok..........Set........." എന്ന് നമ്മൾ മൂന്നും പറഞ്ഞതും ആദി ഉണ്ട് പരുങ്ങി കളിക്കുന്നു.... "ആദി y uh dont നമ്മളെ കൂടെ കൈവെക്കൽ നഹി ഹേ......." എന്ന് ഞാൻ ചോദിച്ചതും zuha എന്നെ അന്തം വിട്ട് നോക്കി കൊണ്ട് എന്തോന്ന് എന്ന് ചോദിച്ചതും കിച്ചു ഡോറ മോൾടെ കൂടെ കൂടി നിനക്കും വട്ട് പകർന്നോ എന്ന് കിച്ചു പറഞ്ഞു.... അത് കേട്ടതും ഡോറ കട്ട കലിപ്പിൽ കിചുവിനെ തല്ലി...... അവസാനം രണ്ടും കൂടി അലമ്പ് ആക്കാൻ തുടങ്ങിയപ്പോൾ രണ്ടിനെയും രണ്ട് സൈഡിൽ ഇരുത്തി നമുക്ക് അതൊക്കെ ഒന്ന് നോക്കാം എന്നും പറഞ്ഞ് ഞാൻ ആ ഡയറി എടുത്ത് മുമ്പിൽ വെച്ചു..... "നമുക്ക് ആദ്യം ഇൗ handband ല് എന്താ എഴുതിയത് എന്ന് നോക്കാം" (zuha) ഞാൻ അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി എങ്കിലും ഒന്നും മനസ്സിലാവുന്നില്ല......

ഇത് വല്ല ഗ്രീകും ആണെന്ന് തോന്നുന്നു..... പെട്ടെന്ന് കിച്ചു എന്റെ. കയ്യിൽ നിന്നും വാങ്ങി അതിലേക്ക് നോക്കിയിട്ട് അതിലെ രണ്ട് അക്ഷരങ്ങൾ പറഞ്ഞു തന്നു..... "F............ ഒന്ന് S ആണെന്ന് തോന്നുന്നു....." എന്ന് പറഞ്ഞതും എല്ലാരും കൂടി അതിനെ തിരിച്ചും മറിച്ചും പരിശോധിചു....... ഒന്നും മനസ്സിലാവാതെ ഇരുന്നത് കൊണ്ട് ആ band അപ്പോ തന്നെ പിന്നിലേക്ക് എറിഞ്ഞു..... എന്നിട്ട് ഡയറി നോക്കാൻ വേണ്ടി ആദ്യത്തെ പേജ് തുറന്നതും പെട്ടെന്ന് വലിയ കാറ്റ് വീശി ജനാലകൾ കൂട്ടി അടിക്കാൻ തുടങ്ങി.....കറൻറ് മിന്നി മിന്നി കളിക്കാൻ തുടങ്ങിയതും അകാരണമായി ഭയം മനസ്സിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു...... "ഡാ.......... പേടി ആവുന്നു............" എന്ന് എല്ലാവരും പരസ്പരം പറയാൻ തുടങ്ങിയതും അന്ന് ആ വീട്ടിൽ വെച്ച് നടന്നത് പോലെ വല്ലാത്ത അസ്വസ്ഥത വരാൻ തുടങ്ങി..... ആദ്യം വളരെ സുഗന്ധം വന്നു എങ്കിലും അവസാനം അതൊരു ദുർഗന്ധം ആയി വമിക്കാൻ തുടങ്ങി......

പൊടുന്നനെ കാറ്റ് ആഞ്ഞ് വീശിയതും തകർത്ത് പെയ്യുന്ന മഴയിൽ റൂം ആകെ മൊത്തം പലതരം ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞു.... നമ്മൾ TASKZ പേടിച്ച് ഒന്നിച്ച് ഇരുന്നു ഫോൺ എടുത്ത് കയ്യിൽ പിടിച്ചതും പെട്ടെന്ന് അവ ഒക്കെ ഒന്നിച്ച് ഓഫ് ആയി switch off എന്നതിന് പകരം രണ്ട് കൈകൾ അതിൽ നിന്നും തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പ്രത്യക്ഷപ്പെട്ടു അപ്പൊൾ തന്നെ അതൊരു ഇളം കാപ്പി കളർ ഉള്ള കണ്ണുകളായി രൂപം മാറിയതും ഫോൺ തലയണ യുടെ അടുത്തേക്ക് ഞങൾ എറിഞ്ഞു.......... പേടിച്ച് പേടിച്ച് ചുറ്റുപാടും നോക്കി അവസ്ഥ ഓരോ നിമിഷവും വശളാവാൻ തുടങ്ങി...... പെട്ടെന്ന് താഴെ എറിഞ്ഞ band ഡയറിയുടെ മുകളിലായി വായുവിൽ നിന്നതും പെട്ടെന്ന് ഡയറിയുടെ താൾ മറിഞ്ഞ് ഒരു പേജിൽ നിന്നു...... അപ്പൊൾ തന്നെ ആ band അതിന്റെ ഇരു സൈഡിൽ ആയി സ്ഥാനം ഉറപ്പിച്ചതും അവിടെ ഉള്ള പേരുകൾ ചോര തിളക്കത്തിൽ കാണാൻ തുടങ്ങി ഞങൾ അഞ്ച് പേരും ഒന്നിച്ച് വായിച്ചു...... *FARTHAASH*....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story