NIGHTMARE IN HOSTEL: ഭാഗം 23

NIGHTMARE IN HOSTEL

രചന: TASKZ

(Thanu ) കഴുത്തിലെ പിടി മുറുകിയതും എന്റെ ശ്വാസം വിലങ്ങിയതും ഒരുമിച്ചായിരുന്നു..... ആ അവ്യക്തതയിലും ഞാൻ കണ്ടു എന്നെ നോക്കി കരയുന്ന അവരെ... പിന്നീട് എഴുനേൽക്കുമ്പോൾ ചുറ്റിലും മരുന്നിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയതും ഞാൻ അവിടെ നിന്നും എഴുനേൽക്കാൻ നോക്കി... കയ്യിലെന്തോ അറിഞ്ഞതും ഞാൻ നോക്കി ശോ.... ഇതിപ്പോ ഗ്ളൂക്കോസ് ഇടാൻ മാത്രം എനിക്ക് എന്താ.... പണ്ടാരം ഈ പ്രേതത്തിനെ ഞാൻ തന്നെ കൊല്ലും... "പ്രേതത്തിനെ നീ എന്തിനാ ഡീ കൊല്ലുന്നേ അത് ഓൾറെഡി മരിച്ചതല്ലേ... " ഇതേതാ ഈ അവശബ്ദം എന്ന് കരുതി നോക്കിയതും തൊട്ടപ്പുറത്തു ആപ്പീളും കയ്യിൽ പിടിച്ചു തിന്നുന്ന കിച്ചുവിനെ ആണ് കണ്ടത്... "നിന്റെ ബുദ്ധിയും പോയ...... " (zoo ) "ഇല്ലെടി...... ന്തേയ്‌ കുറച്ചു വേണോ... പിന്നെ ഞാൻ ഇത് സമ്മതിക്കൂല്ല എനിക്ക് മാത്രം സൂചിയും കുത്തും ഗ്ളൂക്കോസും കഴുത്തിൽ അവിടെ ഇവിടെ ആയി ഡ്രെസ്സിങ്ങും..... നിങ്ങൾക്കെന്താ ഇതൊന്നും വേണ്ടേ "

"അതിന് ആ പ്രേതം നിന്റെ കഴുത്തിൽ പിടിച്ചു കണ്ട് നിൽക്കാനുള്ള ശേഷി ഒന്നും ഞങ്ങൾക്ക് ഉണ്ടായില്ല പേടിക്കണ്ട നിന്റെ സൈഡിലേക്ക് നോക്ക് ഉള്ള ബുദ്ധിയും ബോധവും പോയ ഒന്നിനും കൂടി ഇതൊക്കെ ഇട്ടിട്ടുണ്ട് " എന്ന് zuha പറഞ്ഞതും മ്മള് ഡോറ മോളെ നോക്കി.. അതിനിടയിൽ നമ്മളെ ഇവിടേക്ക് കൊണ്ട് വന്നത് ഫവാസും ആ ഇതാത്തമാരും ആണ് എന്നും കൂടി അവർ പറഞ്ഞ്.... കാര്യം എന്താണെന്ന് ചോദിച്ചു എങ്കിലും നമ്മൾ ഒന്നും അധികം പറഞ്ഞില്ല... അങ്ങനെ വീണ്ടും മ്മള് ആ ഗ്ളൂക്കോസും നോക്കി കിടന്നു പെട്ടെന്ന് ആരുടെയോ സാമീപ്യം അറിഞ്ഞതും ഞാൻ സൈഡിലേക്ക് നോക്കിയപ്പോൾ ഫവാസ്.... "എങ്ങനെയുണ്ട് ഇപ്പൊ അല്ല നിങ്ങളല്ലേ പറഞ്ഞെ ഒന്നും പറ്റിയിട്ടില്ല എന്ന് പക്ഷെ തന്റെ കഴുത്തിനെന്താ " എന്നും ചോദിച്ചു കൈ കഴുത്തിന്റെ അടുത്ത് കൊണ്ട് വന്നതും ഞാൻ ഒന്ന് പിന്നിലേക്ക് വലിഞ്ഞു.... "അതൊന്നൂല്ല ചെറുതായിട്ട് കഴുത്തിൽ ഒരു സാധനം ഉരഞ്ഞത് ആണ്.... " അങ്ങനെ വീണ്ടും അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഹാശിയും ടീമും വന്നത്....

പെട്ടെന്ന് ഫവാസ് കലിപ്പിൽ എഴുനേറ്റ് പോയതും ഹാശി വന്നു എന്റെ അടുത്ത് വന്നിരുന്നു... അവനടുത്ത് വന്നിരുന്നതും മ്മള് ഓനെ നോക്കാതെ തിരിഞ്ഞു.... "Thanu........ എന്താ പറ്റിയെ..... " എന്നും ചോദിച്ചു എന്റെ കഴുത്തിലേക്ക് കൈ കൊണ്ട് പോയതും നിറഞ്ഞ കണ്ണീരിനെ തുടച് കൊണ്ട് അവനെ രൂക്ഷമായി നോക്കി... "തൊട്ട് പോവരുതെന്നെ..... ഞാൻ അന്നേ പറഞ്ഞത് ആണ് നീയും ആയി ഒരു കോൺടാക്ട്ടും ഞങ്ങൾക്കില്ല എന്ന്... നീ കാരണം ആണ് ഞാൻ ഇങ്ങനെ ആയത്..... മതിയായി... ദയവു ചെയ്ത് ടൂറിനു എങ്കിലും ഞങ്ങളെ വെറുതെ വിടണം നമ്മളെ പ്രതീക്ഷിച്ചു വീട്ടിൽ കഴിയുന്ന പാവങ്ങൾ ഉണ്ട്..... plz " "Thanu നിർത്ത്‌ മതി ശല്യമായി വരില്ല ഇനി എങ്കിലും ഈ നെഞ്ചിൽ എപ്പോഴും ഉണ്ടാവും ഞങ്ങളെ മനസ്സിലാക്കുന്ന കാലത്തോളം ആർക്കും വിട്ട് കൊടുക്കാതെ " ഇതും പറഞ്ഞു അവർ പോയതും ഞങ്ങൾ പരസ്പരം നോക്കി പിന്നെ അതൊക്കെ വിട്ടു.... പിന്നീട് ഡിസ്ചാർജ് ഒക്കെ വാങ്ങി നമ്മൾ ഹോസ്റ്റലിലേക്ക് വിട്ടു •°•°•°•°•°•`•°•°•°÷°•°•°•°•°•°•°•°•°•°•°•°•°••°••••••••°••••• (ആദി)

റൂമിൽ വെറുതെ ഇരുന്നു ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് റിയാസിന്റെ msg കണ്ടത്....ശേ...ഇവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ മറന്നു....എന്തായാലും ഇപ്പോ ചെയ്തേക്കാം.... അവന്ടെ msg തുറന്നു നോക്കി..... "ആദി...എന്താടി പെണ്ണേ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ...ഞാൻ എന്ത് തെറ്റ് ചെയ്തിട്ട....നിന്നെ അത്രയും ഇഷ്ടമുള്ളത് കൊണ്ടല്ലെടി ഒരു പട്ടിയെ പോലെ വീണ്ടും പിന്നാലെ വരുന്നത്....എന്നെ ഒന്ന് മനസിലാക്കികൂടെ പെണ്ണേ നിനക്ക്...... I really love uh.... and miss uh😔" ഇതും ഒരു sad ഇമോജിയും ആയിരുന്നു...എന്തോ ആ msg കണ്ടപ്പോ അവൻ ഒന്നും ചെയ്തിട്ടുണ്ടാവില്ല എന്ന് എന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു..... ആദി നിന്ടെ റിയാസ് അങ്ങനെ ചെയ്യില്ല....മനസ് വീണ്ടും അങ്ങനെ പറഞ്ഞതും ഞാൻ മനസ്സിൽ നിന്ന് ആ ചിന്തകൾ ഒക്കെ മാറ്റി....റിയാസ് തുഫ്... ഒരു പെണ്ണിന്റെ ജീവിതമാണ് ഓരൊക്കെ കൂടെ നശിപ്പിച്ചത്..... എന്നിട്ട് അവൻ എന്ത് തെറ്റ ചെയ്ത് എന്ന്.... ഹ്മ്മ...അപ്പോഴാണ് മുഖത്തു ഒരു തണുപ്പ് അനുഭവപ്പെട്ടത് മുഖത്തു തൊട്ട് നോക്കിയപ്പോൾ കണ്ണീരാണ്....

അപ്പോ ഞാൻ കരയും ചെയ്തിരുന്നെന്നു എനിക്ക് മനസിലായി....പെട്ടന്നാണ് തനു ഇരുന്നു കണ്ണ് തുടക്കുന്നത് കണ്ടത്..... ഞങ്ങൾ നാലും കൂടെ അവളെ അടുത്തേക് ചെന്നതും ജ്വലിക്കുന്ന രണ്ടു കണ്ണുകൾ പെട്ടന്ന് പ്രത്യക്ഷമായതും ഓപ്പമായിരുന്നു....മറ്റ് നാല് പേരും അത് കണ്ടപ്പോൾ തന്നെ ബോധം കെട്ടു....അല്ലാഹ് ഞാനെന്താ ചെയ്യ....എന്നെ കൂടെ അങ് ബോധം കെടുത്തി കൂടയിരുന്നോ.... ഞാൻ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അതിൽ നിന്ന് രക്തം വരുന്നതാണ് കണ്ടത്...എനിക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി....പെട്ടന്നാണ് മുറിയാകെ ഒരു വലിയ അട്ടഹാസം കേട്ടത്..... ഞാൻ പേടിച്ചു ചുറ്റിനും നോക്കി അലറി കരഞ്ഞു....... അപ്പോഴാണ് ചുമരിൽ രക്തം കൊണ്ട് എന്തോ എഴുതിയിരിക്കുന്നതായി കണ്ടത്.... Taskz നിങ്ങൾ അവരെ കൂടെ ഉള്ളിടത്തോളം കാലം നിങ്ങളിൽ നിന്ന് ഓരോ ആളുകളുടെയും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.... അത് വായിച്ചതും എന്നിലുള്ള പേടി കൂടി..... പെട്ടന്ന് എന്തോ ഒരു പ്രകാശം മുറിയിൽ നിറഞ്ഞതും എന്റെ ബോധം പോയതും ഓപ്പമായിരുന്നു....

കണ്ണടയും മുൻപ് ഞാൻ കണ്ടു ആരോ മുറിയുടെ ഡോർ തുറക്കുന്നത്...... ~~~~~~കുറച്ചു മണിക്കൂറുകൾക്ക് ശേഷം~~~~ "ആരുടെയൊക്കെയോ അവ്യക്തമായ സൗണ്ട് കെട്ടുകൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്....നോക്കിയപ്പോൾ മുന്നിൽ ഫവാസ് ഇരിക്കുന്നതാണ് കണ്ടത്....ഇവനെന്താ ഞങ്ങളെ മുറിയിൽ.... ഞാൻ ചുറ്റുമൊന്നു നോക്കിയപ്പോൾ അത് ഞങ്ങളെ മുറിയല്ല ഹോസ്പിറ്റൽ ആണെന്ന് മനസിലായി.... "ആദി...ഇപ്പോ എങ്ങനെയുണ്ട്...എന്താ നിങ്ങൾക്കൊക്കെ പറ്റിയെ...നിയെന്താ മുറിയിൽ നിന്ന് അലറി കരഞ്ഞു എന്നൊക്കെ റെബേക പറഞ്ഞല്ലോ...." ഫവാസ് "റെബേക...." ഞാൻ ചോദ്യ ഭാവത്തിൽ അവനോട് ചോദിച്ചു... അപ്പോ തന്നെ ഒരു ഇത്ത എന്റെ മുന്ബിലേക് വന്നു...ഈ ഇത്ത അല്ലെ അന്ന് മുറിയിൽ വന്നു ഹാഷിയെയും ഗ്യാങിനെയും കുറിച്ചു പറഞ്ഞിരുന്നെ..... "ആദി...ഞാൻ ആണ് നിന്ടെ കരച്ചിൽ കേട്ട് റൂമിലേക്ക് വന്നത്...വന്നപ്പോ നിങ്ങൾ അഞ്ചും ബോധം കെട്ടു കിടക്കുന്നതാണ് കണ്ടത്...എന്താ നിങ്ങൾക്കൊക്കെ പറ്റിയെ...." ഇവരോട് ഉണ്ടായതൊക്കെ ഇപ്പോ പറയുന്നത് ഉചിച്ചതാമല്ല...അത് കൊണ്ട് എന്തെങ്കിലും നുണ പറഞ്ഞേ പറ്റു.... "ആദി....." ഞാൻ ഓരോന്ന് ആലോചിക്കുമ്പോൾ വീണ്ടും റെബേക ഇത്ത വിളിച്ചതും ഞാൻ പറഞ്ഞു... "അത് പെട്ടന്ന് ഞങ്ങൾ എന്തോ കണ്ടു പേടിച്ചു..

..ബോധം പോയതാ...." അതിന് അവരൊന്നു മൂളി.... ഞാൻ ബെഡിൽ നിന്ന് എണീക്കാൻ നോക്കിയപ്പോൾ ഫവാസ് വന്നു എന്നെ എഴുന്നേൽക്കാൻ സഹായിച്ചു...എന്തോ പെട്ടന്ന് എനിക്ക് റിയാസിനെ ഓർമ വന്നു...അപ്പോ തന്നെ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.... അവർ കാണാതെ വേഗം കണ്ണൊക്കെ തുടച്ചു ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു ഇരുന്നു...അപ്പോഴാണ് മറ്റേ നാലെന്നതിനെയും ഓർമ വന്നത്...അപ്പോ തന്നെ ഡോറടെ സൗണ്ട് കേട്ടതും സൈഡിലേക് നോക്കിയപ്പോൾ 4 എണ്ണവും ഓരോ ബെഡിൽ കിടക്കുന്നതാണ് കണ്ടത്.... •°•°•°•°•°•`•°•°•°÷°•°•°•°•°•°•°•°•°•°•°•°•°••°••••••••°••••• (Dora) ബോധം വരുമ്പോൾ zuhaയുടെ ബുദ്ധിയേക്കാൾ മെല്ലെ കറങ്ങുന്ന ഫാൻ ആണ് കണ്ടത്. ചുറ്റും നോക്കിയപ്പോൾ ബാക്കി നാലെണ്ണമുണ്ട് എന്നെ പോലെ.. ഇപ്പോഴാ സമാധാനമായത്,ഞാൻ മാത്രം ബോധം കേട്ടിരുന്നാൽ ഞാൻ ഗോസ്റ്റിനോട് പിണങ്ങുമായിരുന്നു, തല ഒന്ന് ചെരിച്ചു വെച്ചപ്പോൾ എന്റെ ബെഡിനടുത്തുള്ള സ്റ്റാൻഡിൽ ഒരു കവറിൽ ഓറഞ്ചും ആപ്പിളും എന്നെ നോക്കി വാ ഡോറ കഴിക്ക് എന്ന് വിളിക്കുമ്പോലെ തോന്നി.

"ഡോറക്ക് എങ്ങനുണ്ട്.. ഓക്കേ അല്ലെ " ഡോക്ടർ വന്നു ചോദിച്ചു. ഡോക്ടർ എനിക്ക് സുഗാണ്.. ബട്ട്‌ നല്ല വിശപ്പ് എനിക്ക് അത് വേണം " ഞാൻ കവർ കാണിച്ചു പറഞ്ഞപ്പോൾ ഡോക്ടർ ട്രിപ്പ്‌ തീർന്നതിന് ശേഷം തിന്നാം എന്ന് പറഞ്ഞു. ഞാൻ ഇപ്പൊ തിന്നണം എന്ന് പറഞ്ഞപ്പോൾ രണ്ട് പേരും അടിയായി. "നിങ്ങൾക്ക് എന്റെ അവസ്ഥ അറിയാഞ്ഞിട്ടാ... ഇല്ലാത്ത ബോധം ഇങ്ങനൊക്കെ വരുത്തിച്ച് അതിനെ എങ്ങനെയൊക്കെയോ കളഞ്ഞതാ ഞാൻ. എന്നിട്ടിപ്പോ വിശക്കുമ്പോൾ ആപ്പിൾ തരൂലാന്ന്... എനിക്ക് ആപ്പിൾ വേണം " അങ്ങനെ പറഞ്ഞപ്പോൾ ഡോക്ടർ തരൂലാന്ന് പറഞ്ഞു. അവസാനം മയങ്ങാനുള്ള ഇൻജെക്ഷൻ തരുമെന്ന് പറഞ്ഞപ്പോൾ എന്റെ ഇച്ചിരിയുള്ള ബോധം എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന് പറഞ്ഞു അവിടെ നിന്ന് എന്നെ വായി നോക്കി നിൽക്കുന്ന ഷെബി പറഞ്ഞു. ഷെബിയെ കണ്ടതും എനിക്ക് കഫെ ഓർമ്മകൾ വന്നു. അവനെ നോക്കി ഒന്ന് ചിരിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ നാലെണ്ണവും എന്നെ നോക്കി ചോര കുടിക്കാ...

കഷ്ടപ്പെട്ട് ഫുഡ്‌ കഴിച്ചയുണ്ടാക്കിയ ചോര വറ്റി വരണ്ടാലോ എന്ന് വിചാരിച്ചു ഞാൻ കണ്ണടച്ച് കിടന്നു. ഒരുറക്കം കഴിഞ്ഞപ്പോൾ ടാക്സിയിൽ കയറി ഞങ്ങൾ ഹോസ്റ്റലിലേക്ക് വിട്ടു. അതിനിടയിൽ ഡോക്ടറെ നോക്കി കൊഞ്ഞനം കുത്താനും ഞാൻ മറന്നില്ല. •°•°•°•°•°•`•°•°•°÷°•°•°•°•°•°•°•°•°•°•°•°•°••°••••••••°••••• (Thanu) റൂമിൽ കയറിയതും വാതിൽ തനിയെ ലോക്ക് ആയി വീണ്ടും അന്തരീക്ഷം പഴയത് പോലെ മാറിയതും.... ഞങ്ങൾ ഒന്ന് പേടിച്ചു പെട്ടെന്ന് മുമ്പിൽ അർദ്ധ നഗ്നയായി ഒരു പെണ്ണുടൽ പ്രത്യക്ഷപ്പെട്ടതും ഞങ്ങൾ പേടിച് വാതിൽ തുറക്കാൻ നോക്കി പക്ഷെ പറ്റുന്നില്ല... പെട്ടെന്ന് ചോര തെറിച്ചു മുഖത്തു വീണതും ഞങ്ങൾ ഒരടി പിന്നോട്ട് മാറി എങ്കിലും കാലിന്റെ അടിയിലൂടെ ചോര ഒഴുകാൻ തുടങ്ങി പെട്ടെന്ന് വായുവിൽ രണ്ട് കൈകൾ പ്രത്യക്ഷപ്പെട്ടതും അത് ഞങ്ങളുടെ നേരെ വന്നു സ്റ്റക്ക് ആയി പെട്ടെന്ന് ആ കൈ മിഷീനിൽ പെട്ടത് പോലെ കറങ്ങി തിരിഞ്ഞ് കയ്യിലെ ഇറച്ചിയും ചോരയും ഒക്കെ കറങ്ങി നമ്മുടെ മുകളിലേക്ക് സ്പ്രെഡ് ആയതും ആകെ കൂടെ ഛർദിക്കാൻ മുട്ടി.... പെട്ടെന്ന് ചുമരിൽ *TASKZ നിങ്ങളുടെ സമയം എന്റെ കയ്യിലാണ്... എന്നെ നശിപ്പിച്ചവരെ ഉപേക്ഷിക്കുന്ന കാലം വരെ നിങ്ങളുടെ പിന്നാലെ ഞാൻ ഉണ്ടാവും * എന്ന് പ്രത്യക്ഷപ്പെട്ടു പെട്ടെന്ന് തന്നെ എല്ലാം മാഞ്ഞു പോയി ഒരു ഫോൺ പ്രത്യക്ഷപ്പെട്ടു ഞങ്ങൾ അതിലേക്ക് നോക്കിയതും രണ്ട് കണ്ണുകൾ അതിൽ നിന്ന് പുറത്തേക്ക് ചാടി മ്മൾ പേടിച് പിന്നിലേക്ക് ഓടിയതും അതും മറഞ്ഞു പോയി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story