NIGHTMARE IN HOSTEL: ഭാഗം 24

NIGHTMARE IN HOSTEL

രചന: TASKZ

(Dora) കുറച്ച് ദിവസങ്ങൾക്ക് ശേഷം ~~~~~~~ ഇന്നാണ് ട്രിപ്പ്‌ പോവുന്നത്, അത് കൊണ്ട് ഞങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിലാണ്. "ഡോറ നിനക്കെന്തിനാ മൂന്ന് ബാഗ്, ഞങ്ങൾ എല്ലാരും ഒരു ബാഗ് മാത്രമേ കൊണ്ട് പോവുന്നുള്ളൂ " അവസാനത്തെ ബാഗും പാക്ക് ചെയ്ത് എണീറ്റപ്പോൾ കിച്ചു എന്നോട് പറഞ്ഞത് കേട്ട് ഞാനവളെ നോക്കി. "ഒരു ബാഗിൽ എന്റെ ഡ്രസ്സ്‌, മറ്റു രണ്ട് ബാഗുകളിൽ സ്‌നാക്‌സ് ആണ്... " ഞാൻ അവളോട് പറഞ്ഞപ്പോൾ അവളെ എന്നെ നോക്കി വേണോ വേണ്ടേ എന്ന രീതിയിൽ ചിരിച്ചു. "എന്റെ പൊന്ന് കിച്ചൂ നിനക്ക് വേറെ പണി ഇല്ലാഞ്ഞിട്ടാണോ അവളോട് സംസാരിക്കാൻ നിൽക്കുന്നെ " കുളി കഴിഞ്ഞു വന്ന് മുടി ഉണക്കുന്ന zuha കിച്ചൂനോടായി പറഞ്ഞപ്പോൾ ഞാനവളെ നോക്കി പുച്ഛിച്ചു ചിരിച്ചു. "ചിങ്ങ മാസം വന്ന് ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കാം " ആദി ബാത്റൂമിൽ കയറി കുളിക്കുന്നതിനിടയിൽ അവളുടെ കാള രാഗം തുടങ്ങി. "ടി നീ ഇന്നും കുളിക്കുന്നില്ലേ.... ഇന്നെങ്കിലും രാവിലെ കുളിയെടി നിനക്ക് എന്ത് വേണേലും തരാം "

തനു എന്നോട് കേണപേക്ഷിച്ചപ്പോഴാണ് എന്റെ മണ്ടയിൽ ഒരു ബുദ്ധി ഉദിച്ചത്. "ടാ ഞാൻ കുളിക്കണേൽ ഇത് നിന്റെ ബാഗിൽ വെക്കണം, പറ്റോ ഇല്ലേ " ചിപ്സിന്റ് രണ്ട് പാക്കറ്റ് അവൾക്ക് നേരെ നീട്ടിയപ്പോൾ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ട് അത് രണ്ടും അവളെ ബാഗിൽ വെച്ച് അവൾ കണ്ണാടിക്ക് മുമ്പിൽ പോയി നിന്നു. ആദി കുളിച്ചിറങ്ങിയപ്പോൾ ഞാൻ കുളിക്കാൻ കയറി ഫ്രഷായി ബ്ലാക്ക് ഹൂടിയും ബ്ലു ജീനും ധരിച്ചിറങ്ങി. എന്നിട്ട് മുടി മുകളിലേക്കായി വലിച്ചു കെട്ടി ചെറുതായിട്ട് മേക്കപ്പ ഒക്കെ ചെയ്ത് ഷൂസും ധരിച്ചു ഞാൻ കണ്ണാടിക്ക് മുന്നിൽ നടന്നും ഇരുന്നും ചെരിഞ്ഞും എല്ലാം സെറ്റാണെന്ന് ഉറപ്പ് വരുത്തി. എന്റെ ഈ ആഭ്യാസങ്ങളൊക്കെ നോക്കി നിൽക്കുന്ന taskz നെ നോക്കി ഞാൻ ഫ്ളയിങ് കിസ്സ് കൊടുത്ത് അവരുടെ കൂടെ ഹോസ്റ്റലിൽ നിന്നിറങ്ങി, കോളേജിലേക്ക് വിട്ടു. ബസ് വന്ന് എപ്പോഴേ ലാൻഡ് ചെയ്തെങ്കിലും ഞങ്ങൾ ആദ്യം കയറിയില്ല. കാരണം എവിടെയാണെങ്കിലും ആദ്യം പോവുന്നത് taskz ന് തീരെ ഇഷ്ടല്ല. അത് കൊണ്ട് ബാക്ക് സീറ്റ് ബുക്ക്‌ ചെയ്ത് മരത്തിനടിയിൽ നിന്ന് സൊറ പറഞ്ഞിരിക്കുമ്പോഴാണ് ഷെബിയും ഫ്രണ്ട്സും വന്നത്.

അവരെ കണ്ടപ്പോൾ തന്നെ എന്റെ ഫ്രണ്ട്സ് മുഖം തിരിച്ചുവെങ്കിലും എനിക്ക് മുഖം തിരിക്കാൻ തോന്നിയില്ല. എന്നെ പോലെ തന്നെ ബ്ലാക്ക് ഹൂടിയും ജീനും ധരിച്ചിറങ്ങിയ ഷെബിയുടെ ലുക്ക്‌ കണ്ട് എനിക്ക് വിശക്കാന് തുടങ്ങി, എന്റെ മനസ് മനസിലാക്കിയത് പോലെ ഷെബി സിനിക്കർസ് എനിക്ക് കാണിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ അവന്റെ കയ്യീന്ന് വാങ്ങാൻ പോവാൻ ഒരുങ്ങുമ്പോഴാണ് എന്റെ ഫ്രണ്ട്സിനെ ഓർമ്മ വന്നത്, അവരുടെ കയ്യീന്ന് വാങ്ങിച്ചു കൂട്ടാൻ എനിക്ക് പറ്റാത്തത് കൊണ്ട് കാഞ്ചനയെ പോലെ ഞാനവനെ നോക്കി കണ്ണ് നിറച് വേണ്ടാന്ന് പറഞ്ഞു. "ഈ ടൂർ ഊട്ടീലേക്കുള്ളതാണെങ്കിൽ അവന്റെ കയ്യിലുള്ള ആ സ്നിക്കർസ് എനിക്കുള്ളതാണ് വിശപ്പാണ് ഏറ്റവും വലിയ സത്യം " മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ച് കണ്ണീർ തുടച് എന്റെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ ഹെലൻ ഓഫ് സ്പാർട്ടക്ക് ഉറുമ്പ് കടിച്ചത് പോലെ ഞെരു പിരി കൊള്ളുന്നത് കണ്ടു. അവർക്ക് ഹാഷിം ആൻഡ് ടീമിനെ അത്രക്കും ശല്യമാവുന്നുണ്ട്. ഹാഷിം ആൻഡ് ടീമിന്റെ പിന്നിൽ ചീഞ്ഞ തക്കാളിയെ പോലെ എന്തൊക്കെയോ ചീഞ്ഞു നാറി കിടപ്പുണ്ട്, Kfc യുടെ വിലയെങ്കിലും കൊടുത്തു ടൂർ കഴിഞ്ഞു തിരിച്ചു പോരുന്നതിനു മുൻപ് ഞാനത് കണ്ട് പിടിച്ചിരിക്കും...

ഇത് സത്യം. ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന സമയത്താണ് ഡ്രൈവർ ഹോൺ അടിച്ചത്. അപ്പോൾ തന്നെ ബസിലേക് കയറി. കയറുമ്പോൾ എന്നെ നോക്കി ചിരിച്ച ഷെബിയെ നോക്കി ഞാൻ കണ്ണിറുക്കി. ഇതെങ്ങാനും taskz ലെ ബാക്കിയുള്ളവർക്കറിഞ്ഞാൽ എന്റെ നില ഗുരുതരമാവും. ഞങ്ങൾ ബാക്ക് സീറ്റിൽ ഇരുന്നപ്പോൾ ബസ് സ്റ്റാർട്ട്‌ ആയി. കുറച്ച് കഴിഞ്ഞപ്പോൾ ബസിൽ ഡിജെ വെച്ചു. അത് കണ്ട് ഞങ്ങൾ ചാടിക്കയറി ഡാൻസ് ചെയ്യാൻ തുടങ്ങി, ഞങ്ങളെ കണ്ട് ഹാഷിം ആൻഡ് ടീമും. ഡാൻസ് കളിക്കുന്നതിനിടയിൽ ഷെബിയുടെ അടുത്ത് പോയി സ്നിക്കർസ് വാങ്ങാൻ ഒരുങ്ങിയ എന്നെ taskz കയ്യോടെ പിടിച്ചു അവരുടെ കൂടെ നിർത്തി ഡാൻസ് കളിപ്പിച്ചു. പാട്ടും ഡാൻസും കൂത്തും ഉറക്കവും ബഡായി വിടലുമൊക്കെയായി പിറ്റേന്ന് രാവിലെ ഞങ്ങൾ ഊട്ടിയിലെത്തി. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ Zuha ] ഹ കോപ്പ് ഡോറനെ കൊണ്ട് തീരെ വയ്യ,, അവള്ടെ പോക്ക് ഇങ്ങനെ ആണേൽ ഞങ്ങൾടെ കാര്യത്തിൽ ഒരു തീരുമാനമാകും,, അല്ലേൽ തന്നെ ഇപ്പൊ ഓളെ പോലെ ആയി വരുന്നോ എന്നൊരു ഡൌട്ട്,,,

ഞാൻ അല്ല തനു,, ഞാൻ എപ്പഴും നല്ല കുട്ടി തന്നെയാ,,, ബസിൽ കേറിയതും ഡാൻസ് കളിക്കാം തുടങ്ങിയപ്പോ ആ കുരിപ്പ് കണ്ണ് വെട്ടിച്ച് ഷെബിടെ അടുത്ത് പോയപ്പോ ഓളെ ഇങ്ങട് മ്മൾ പൊക്കി,,,.. എല്ലാം കഴിഞ്ഞ് ഊട്ടിയിൽ എത്തി ബസിന്ന് ഇറങ്ങി അവരവരുടെ ബാഗ് എടുത്ത് നടക്കുമ്പോ ഞങ്ങടെ കൂടി ഉണ്ടായിരുന്ന ഒരു മൊതല്നെ കാണാൻ ഇല്ലാ,,,, "എന്താ ഒരു സൈലന്റ്,, ".. (ആദി ) "അത് ആ തീറ്റ പ്രാന്തി ഇല്ലാ,,, അതോണ്ട് ആയിരിക്കും "... എന്ന് കിച്ചു പറഞ്ഞതും പറഞ്ഞാ പോലെ അവള് എവിടെ പോയി എന്നും ചോദിച്ചു ഞാനും തനുവും പരസ്പരം മുഖത്തോട് മുഖം നോക്കി,,,,,,,.. "റബ്ബേ ആ പെണ്ണ് ഇനി എങ്ങാനും ആരുടെലും കയ്യിന്ന് വല്ലോം തട്ടി പറിക്കാൻ പോയതാവോ,, "... [ മ്മൾ ] "ങേ,, ആവോ,, അങ്ങനെ ആണേൽ ഇന്ന് ഓളെ അവസാനം എന്റെ കൈ കൊണ്ടാവും,,,, എന്നിട്ട് മ്മൾ ജയിലിൽ പോയി കിടക്കും,,,, ".... എന്ന് തനു പറയലും മ്മൾ നീ നന്നായി വരട്ടെ എന്ന് പറഞ്ഞ് ഓളെ തലയിൽ തൊട്ട് അനുഗ്രഹം കൊടുത്തെ ഓർമയുള്ളു,,,, പിന്നെ നോക്കുമ്പോ തനു ഉണ്ട് എന്റെ മുതുകിൽ കേറി ഇരിക്കുന്നു,,,, ശോ ഇവളെ ഞാൻ,,,.

"ഓഹ് അനുഗ്രഹം വേണ്ടേൽ വേണ്ട,, എനിക്ക് എന്താ,, നഷ്ടം നിനക്ക് തന്നെ ".. പുച്ഛിച്ചു കൊണ്ട് മ്മൾ ഓളെ പിടിച്ചു നിലത്തിട്ട്,, ഹല്ലപിന്നെ,,,, അത് കിട്ടി ബോധിച്ചു വീണ അവിടെ കിടന്നു നടുവിന് കയ്യും കൊടുത്ത് എണീക്കാൻ നോക്കുമ്പോ നമ്മള് മൈൻഡ് ആകീല,,, ആ കുരിപ്പ് എബിടെ പോയോ ആവോ,, എന്നും കരുതി നികുമ്പോ ദാ അവള് മൂന്ന് ബാഗ് കൊണ്ട് വരാൻ പറ്റാതെ അവിടെ നിക്കുന്നു,,,. ആദ്യം ഒരു ബാഗ് കുറച്ച് മുന്നിൽ കൊണ്ട് വെച്ച് പിന്നെ മറ്റേത് അതിന്റെ അടുത്ത് വെച്ചിട്ട് നടു നിവർത്തി നിന്ന ശേഷം വീണ്ടും അതെ റിപ്പീറ്റ് ചെയ്യുന്ന ഓളെ കണ്ട് മ്മൾ അവിടെ പൂര ചിരി ആയിരുന്നു,,, ഹഹഹ.. "അയ്യോ,, എന്റെ ചുന,, വേണാരുന്നോ,, ഹിഹി,, അയ്യോ അയ്യയോ,, ഞാൻ ഇത് ആരോട് പറഞ്ഞ് ചിരിക്കും,, "... "പ്ഫ,, കള്ള ബലാലെ,,, ചിരിക്കാതെ വന്ന് സഹായിക്കെടി പ്‌ളീഷ്,,, "... വളരെ നിഷ്കു ആയി അവള് പറഞ്ഞപ്പോ നമ്മൾ തനുനെ എണീപ്പിച്ചു ഓളെയും കൊണ്ട് മുന്നോട്ട് പോയി,,.. "നിങ്ങള് രണ്ടാളും നന്നാവില്ല തെണ്ടികളെ,,,

അടി കൂടി തെറ്റി പിരിഞ്ഞു എന്ന് വിചാരിക്കുമ്പോ ദേ എല്ലാരെക്കാൾ മുന്നേ അടയും ചക്കരയും ആവും,, കോപ്പുകൾ,, പട്ടികൾ തെണ്ടികൾ നാറികൾ,,,, പോണ വഴിക്ക് നിങ്ങള് കാൽ വഴുതി വീഴട്ടെ ഹും,, ".. എന്നൊക്കെയുള്ള ചുനാന്റെ പ്രാക്ക് കേട്ട് നമ്മൾ അവളെ ഒന്ന് തിരിഞ്ഞ് നോക്കി കൊഞ്ഞനം കുത്തി കാണിച്ചു,,, ഹും,, അല്ലാതെ ഇപ്പോ എന്ത്ചെയ്യാൻ ആണ്,,.. ഞങ്ങൾക്ക് പിന്നാലെ ആദിയും കിച്ചുവും വന്നപ്പോ അവള് പാവം ഒറ്റക്ക്,,.. ഇങ്ങനെ ഒക്കെ അയാളെ ഓൾ നന്നാവൂ,, അല്ലേൽ ശെരിയാവൂല,,.. റൂമിൽ എത്തി ഫ്രഷ് ആവാതെ മ്മൾ ബെഡിൽ മലർന്ന് കിടന്നു,,,.. ഞങ്ങൾക്ക് അഞ്ച് പേർക്കും ഒരേ റൂം ആണ്,, അത് ചോദിച്ചു വാങ്ങിയതാ,,,, 😜.. കുറച്ച് കഴിഞ്ഞ് പാവം ഡോറ വന്നതും ഓളെ നോക്കി ഇളിച്ചിട് ഞാൻ കണ്ണടച്ച് കിടന്നു,,,,,,, അപ്പൊ ഉണ്ട് മ്മടെ പുറത്തേക്ക് എന്തോ വന്ന് വീഴുന്നു,,,, "യാരിന്ത മാതിരി എന്റെ മേലേക്ക് വന്ന് വീണ നാറി ". എന്ന് അലറിയതും ഭാരം കുറഞ്ഞു,, പ്പോ ഒന്ന് നോക്കിയപ്പോ തനു എന്നെ ലുക്ക്ന്ന് വിത്ത്‌ കട്ട കലിപ്പ് നോട്ടം ഓൾടെ ഫാസിൽ,, ഛെ ഫേസിൽ,,, "ഹ്മ്മ്, എന്താ ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ,,

നീയാണോ എന്റെ മേലേക്ക് വീണേ,, ".. എന്ന് ഒച്ച ഇട്ട് ഓൾക്ക് നേരെ പോയതും ആദിയും ചുനയും കിച്ചുവും അതെ അവള് തന്നെയാ വീണേ എന്ന് ഒരുമിച്ചു കോറസ് പാടി,,,,,, ആഹാ എന്ന വിടമാട്ടെ,,, ഈ തെണ്ടിക്ക് എന്നെ ഉപദ്രവിചില്ലേൽ ഉറക്കം വരൂലേ,, കള്ള പന്നി,,.. ഓളെ പിടിച്ചു നിലത്ത് മറിച്ചിട്ട് ഓൾടെ മേലെ കേറി ഇരുന്നു ഞാൻ,,.. "നീ എന്റെ നടു ഓടിക്കും അല്ലേടി,,, എപ്പോ നോക്കിയാലും എന്നെ കൊല്ലാൻ ആണോ നീ നോക്കുന്നെ,, അവിടെ ബാക്കി മൂന്ന് ഉണ്ടല്ലോ പന പോലെ, എന്നിട്ട് ഓരേ നീ വല്ലോം ചെയ്‌യുണ്ടോ ഏഹ്,, പട്ടി,,, ".. ഓൾടെ മുടി പിടിച്ച് വലിച്ചപ്പോ കൊപ്പത്തി എന്നേം കൊണ്ട് ഒരു മാറിയലെർന്ന്,,, ദേ എന്റെ മുടി പിടിക്കുന്നു,,, പ്ഫ,, ഏത് നേരത്താണാവോ എനിക്ക് ഷാൾ അഴിക്കാൻ തോന്നിയെ,,. ഉരുണ്ടുരുണ്ട് അങ്ങനെ ഞങ്ങടെ മുടി പിടിത്തം നല്ല ഭംഗിക്ക് നടക്കുമ്പോ കൂടി കൊറേ ഡയലോഗും പരസ്പരം പറയുന്നുണ്ട്,,, ഇവിടെ പറയാൻ പറ്റാത്ത തെറികൾ ആണ് അത്,,.. വലിയ റൂം ആയത് ഫാഗ്യം,, ഉരുണ്ട് കളിക്കാൻ കൊറേ സ്ഥലം ഉണ്ട്.. ഹിഹി

"നിന്നെ ഞാനിന്ന് കൊല്ലുമെഡി തള്ളേ,,, " (തനു ) "തള്ള നിന്റെ മറ്റോൻ ഹാഷിമിന്റെ ഉമ്മാ,,, നീ എന്നെ കൊല്ലുന്നതിനു മുന്നേ നിന്നെ ഞാൻ കൊല്ലും മൂധേവി,, ".. "എടികളെ,, തമ്മി തല്ലി ചാവാതെ മതിയാക്കി എണീക്ക് മതി,,, " കിച്ചു പറഞ്ഞപ്പോ ഞങ്ങൾ നിർത്തിയിട്ട് ഓളെ നോക്കി,,, അപ്പൊ ഉണ്ട് കോപ്പ് ഡോറ എല്ലാം വീഡിയോ ആകുന്നു,,,, അത് കണ്ടാൽ മ്മക്ക് സഹിക്കോ,, നോ,,, ഉരുണ്ട് പോയി ഓളെ കാലേ പിടിച്ച് നിലത്തിട്ടു,,, ധും എന്ന ശബ്ദത്തോടെ ഓളും ഫോണും നിലത്തേക്ക് വീഴലും "എടി എന്റെ ഫോൺ പൊട്ടിക്കും അല്ലെ നീ ".. എന്ന് അലറി ആദി ചുനാക്ക് മേലെ കേറി ഇരുന്ന് അറ്റാക്ക് സ്റ്റാർട്ട്‌,,,, ആഹാ.. ഇപ്പഴാ സമാധാനം ആയത്,,,, പിന്നെ തനുനെ നോക്കിയപ്പോ അവള് എന്നെ പട്ടിന്ന് വിളിച്ചു.. "ആരാടി പട്ടി,,, ഏഹ് ആരാന്ന്,, "... "നീയന്നെ,,, പട്ടി പട്ടി പട്ടി,, ".. അത് കേട്ടതും മ്മൾ പിന്നേം തുടങ്ങി അറ്റാക്ക്,, ഇന്ന് രണ്ടിൽ ഒരു കൊല നടക്കും ആ,,,, ഞങ്ങൾ നാലും കിടന്നു ചാവറായപ്പോൾ ഉണ്ട് ഒരുത്തി നിന്ന് ചിരിക്കുന്നു,,, അങ്ങനെ ഇപ്പൊ ഓൾ സുഗിക്കണ്ടാ,, പിശാശ്,,,

ചുനനെ വീഴ്ത്തിയ പോലെ കിച്ചുന്റെ കാലേ പിടിച്ചു വലിച്ചതും അവള് ദേ വെട്ടിയിട്ട വാഴേ കണക്കെ തനുടെ മേലേക്ക് ലാൻഡ് ആവുന്നു,,,. "അള്ളോഹ്,, ഉമ്മാ എന്റെ നടു,,, ".. എന്ന് ഒച്ച ഇട്ട് തനു കിച്ചുനെ നോക്കിയപ്പോ കള്ളപന്നി കിച്ചു ദാ എന്നെ കാണിക്കുന്നു,, അപ്പൊ ഞാൻ എസ്‌കേപ്പ് എന്ന് പറഞ്ഞു അവിടെന്ന് മുങ്ങിയിട്ട് ബാത്‌റൂമിൽ പൊങ്ങി,,, ബാക്കി കിച്ചുന്റെ കാര്യങ്ങൾ തനു നോക്കിക്കോളും,, റബ്ബേ എന്റെ നാല് നാറികളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ എനിക്ക് തന്നേക്കണേ,,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) ഉഫ്ഫ് വന്ന് കയറിയപ്പോ തന്നെ ഫുൾ പണി ഈ zuhaa നെ ഞാൻ തല്ലി കൊല്ലും തെണ്ടി നാറി പട്ടി ചെറ്റ..... ഇപ്പൊ ഫുഡ്‌ കഴിക്കാൻ പോവുമല്ലോ അപ്പൊ കാണിച്ചു തരാം കേട്ടോ.... ഞങ്ങൾ അടി കൂടുന്നത് നിർത്തി എന്നിട്ട് zuha ക്കിട്ടുള്ള പണി യെ പറ്റി ചിന്തിച്ചു..... "ഉപ്പ് ഉണ്ടോ " (ഞാൻ ) "എന്തിന്....." (കിച്ചു ) "ഓൾക്കിട്ട് പണി കൊടുക്കണ്ടേ എനിക്കറിയാം എന്ത് വേണമെന്ന് അതിനിപ്പോ ആദ്യം ഉപ്പ് വേണം...." "എന്റെ അടുത്തുണ്ട് " എന്ന് ഡോറ പറഞ്ഞതും ഇതെന്താ പലചരക്കു കടയോ എന്ന മട്ടിൽ ഞങ്ങൾ ഓളെ നോക്കി.... അങ്ങനെ ഞങ്ങൾ പ്ലാൻ ഒക്കെ സെറ്റ് ആക്കി പരസ്പരം ചിരിക്കാൻ തുടങ്ങി.....

അപ്പൊ തന്നെ zuha പുറത്തേക്ക് വന്നതും മ്മളൊക്കെ ഒന്ന് ചിരിച്ചു കൊടുത്തു... "എന്ത് പറ്റി എന്റെ ടാസ്കിന് " "ഒന്നുമില്ല " എന്നും പറഞ്ഞു ഞങ്ങൾ ഫ്രഷ് ആവാൻ കയറി വേഗം ഡ്രസ്സ്‌ ഒക്കെ മാറ്റി ഒരുപോലുള്ള ഡ്രസ്സ്‌ ഇട്ടു റെഡി ആയി ബ്ലൂ ജീനും wyt ബനിയനും ഹൂടിയും ഇട്ട് റെഡി ആയി ഞങ്ങൾ അഞ്ചും ക്യാപ് ഇട്ട് മുടി ഒക്കെ സെറ്റ് ചെയ്തു പുറത്തേക്ക് ഇറങ്ങി നേരെ ഫുഡ്‌ കഴിക്കാൻ പോയതും അവിടെ ആ ഹാശിയും ടീമും നോക്കി ഇരിക്കുന്നുണ്ട് അവരും ഒരു പോലെ ഉള്ള ഡ്രസ്സ്‌ ആണ് ഇട്ടത് അതും ഞങ്ങളുടെ കളറിന് മാച്ച് ചെയ്ത് ഇനിയിപ്പോ ഇവർ വല്ലോം പറഞ്ഞിട്ടുണ്ടോ മ്മള് ഡോറ മോളെ നോക്കി "ഇവർ നമ്മളെ കോപ്പി അടിച്ചു " എന്നും പറഞ്ഞു കലിപ്പിൽ നിക്കുന്ന ഡോറനെ കണ്ടതും അവളല്ല എന്ന് മനസ്സിലായി.... പിന്നെ അത് കാര്യം ആക്കാതെ ഞങ്ങൾ പോയി ടേബിളിൽ ഇരുന്നതും അവർ നമ്മളെ ഓപ്പോസിറ്റ് ഇരുന്നു ... ആ ഹാഷി കോശി എന്റെ നേരെ ഇരിക്കുന്നുണ്ട് പിന്നെ അത് മൈൻഡ് ചെയ്യാതെ ഇരുന്നു പെട്ടെന്ന് ഞങ്ങളുടെ പ്ലാൻ പ്രകാരം കിച്ചുവും ആദിയും zuha ന്റെ ശ്രദ്ധ തെറ്റിച്ചപ്പോൾ ഞങ്ങൾ ഓൾടെ വെള്ളത്തിൽ ഉപ്പ് ഇട്ട് കലക്കി അപ്പൊ തന്നെ zuha എന്തോ കേട്ട് ചിരിച്ചതും ഓൾക്ക് ഫുഡ്‌ തരിപ്പിൽ കയറിയതും ഒന്നിച്ചായിരുന്നു...

അപ്പൊ തന്നെ ഞങ്ങൾ ഓൾക്ക് ഉപ്പ് വെള്ളം കൊടുത്തു... "പ്ഫ...... നാറികളെ നിങ്ങളെ ഞാൻ ഉണ്ടല്ലോ " എന്നും പറഞ്ഞു zuha കലിപ്പിൽ വന്നതും ഞങ്ങൾ വേഗം കൈകഴുകാൻ ഓടി..... "വേഗം ഓടി വാ ആദി ഇല്ലേൽ നിന്റെ ജീവൻ ആപത്തിൽ " എന്നും പറഞ്ഞു ഞങ്ങൾ പൊട്ടി ചിരിച്ചു അവസാനം zuha ന്റെ കയ്യിൽ നിന്ന് നല്ല കിട്ടിയപ്പോ ഞങ്ങൾ നല്ല കുട്ടികൾ ആയി അവസാനം കയ്യും കോർത്തു പിടിച്ചു ഞങ്ങൾ ഫുഡ്‌ കഴിച്ച സ്ഥലത്തേക്ക് പോയി അപ്പൊ തന്നെ ബാക്കി ഉള്ളവരും അവിടെ എത്തി... കുറെ സമയം സംസാരിച്ചിരുന്നു പിന്നീട് ഉറക്കം വന്നതും ഞങ്ങൾ റൂമിലേക്ക് പോവാൻ നിന്നതും ഞങ്ങളുടെ മുമ്പിൽ തടസം ആയി ഹാശിയും ടീമും വന്ന് നിന്നു... പെട്ടെന്ന് അവർ തമ്മിൽ കണ്ണ് കൊണ്ട് എന്തോ കാണിച്ചതും നിമിഷ നേരം കൊണ്ട് ഞങ്ങൾ അഞ്ചും അവരുടെ കയ്യിൽ ആയിരുന്നു..... ഹാശിയെ ഞാൻ എങ്ങനെ ശ്രമിച്ചിട്ടും തള്ളി മാറ്റാൻ കഴിയാതെ വന്നതും മ്മൾ ഓനെ കലിപ്പിൽ നോക്കി "എന്നെ വിടെ ഡാ തെണ്ടി..." "നാട്ടുകാരെ ഓടി വായോ എന്നെ പീഡിപ്പിക്കാൻ കൊണ്ട് പോവുന്നെ..... ങ്ങീ......" മ്മള് ഇല്ലാത്ത കരച്ചിൽ വരുത്തി കരഞ്ഞതും അവൻ മ്മളെ രൂക്ഷമായി നോക്കിയതും ഞാൻ അനങ്ങാതെ കിടന്നു.... ഇതേ സമയം തങ്ങളുടെ പിന്നാലെ വരുന്ന ആപത്തുകൾ അറിയാതെ അവരും നടന്നു നീങ്ങി... ഇരുട്ടിലൂടെ കണ്ണുകൾ ചോര ചുവപ്പിൽ ജ്വലിച്ചു അവൾ അവരെ നോക്കി നിന്നു.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story