NIGHTMARE IN HOSTEL: ഭാഗം 25

NIGHTMARE IN HOSTEL

രചന: TASKZ

 (Dora) ഷെബി എന്നെയും കൊണ്ട് ഗാർഡനിലേക്ക് കൊണ്ട് പോയപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം കൊണ്ട് നിലക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലായിരുന്നു, അവന്റെ കയ്യിൽ നിന്ന് taskz ന്റെ കണ്ണ് വെട്ടിച്ച് എങ്ങനെ സ്നിക്കേഴ്സ് സ്വന്തമാക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ, ഇതിപ്പോ ഞാൻ കള്ളത്തരം ചെയ്യാതെ തന്നെ കിട്ടാൻ പോവുന്നതല്ലേ. അവൻ എന്നെ അവനു നേരെ നിർത്തി എന്റെ കണ്ണുകളിയ്ക്ക് നോക്കി. "എത്ര നാളായെടാ നിന്നെ ഇങ്ങനെ അടുത്ത് കിട്ടിയിട്ട്, ഇത്രയും ദിവസം നീ എന്നെ ഒഴിവാക്കി നടന്നപ്പോൾ എനിക്കത്ര വേദനിച്ചു എന്നറിയോ... അറിയില്ല ഡോറ എനിക്കെന്താ പറ്റുന്നെ എന്ന്..... നീ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ ഇല്ലാണ്ടായിരിക്കാ.... അത്രക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് " ഷെബി എന്റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു. ഈ പണ്ടാറക്കാലൻ പ്രസംഗം നിർത്തി, ഒന്ന് ചോക്ലേറ്റ് തന്നാൽ മതിയായിരുന്നു. "അതേ ഡോറ എനിക്ക് നിന്നോട് കൊറേ കാര്യങ്ങൾ പറയാനുണ്ട്.... സത്യത്തിൽ ഞ..... "

അവൻ വീണ്ടും പ്രസംഗം തുടങ്ങിയപ്പോൾ ഞാനവന്റെ വാ പൊത്തി. "എനിക്ക് ചോക്ലേറ്റ് താ.... തിന്നിട്ട് മതി ബാക്കി സംസാരം, അല്ലെങ്കിൽ എനിക്ക് ക്ഷീണം പിടിക്കും " അവന്റെ മുന്നിൽ ഒട്ടും വയ്യാതാത്തത് പോലെ ആക്ട് ചെയ്തപ്പോൾ അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടവൻ എനിക്ക് 4 സ്നിക്കർസ് തന്നു. അത് കിട്ടിയതും അവനെ നോക്കി thanks പറഞ്ഞ് ഞാൻ കഴിക്കാൻ തുടങ്ങി. എന്നെ തന്നെ നോക്കി നിന്ന് പുഞ്ചിരിക്കുന്ന ഷെബിയുടെ വായിലേക്ക് ഒരു കഷ്ണം വെച്ച് കൊടുത്ത് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞപ്പോൾ ഷെബി എന്റെ വായും കയ്യും അവന്റെ കർചീഫ് വെച്ച് തുടച്ചു തന്നു. "ഇനി ഞാൻ പറയുന്നത് മുഴുവൻ എന്റെ ഡോറ മോൾ ശ്രദ്ധിച്ചു കേൾക്കണം " അവൻ എന്നെ അവിടെയുള്ള ചെയറിൽ ഇരുത്തി എനിക്ക് നേരെ അവൻ ഇരുന്നു. "സത്യത്തിൽ നിങ്ങളൊക്കെ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്... സത്യത്തിൽ സംഭവിച്ചത് എന്താ......" "Doraaaaaaaaaaa" അവൻ പറഞ്ഞു വരുന്നതിനിടയിൽ എന്റെ ഫ്രണ്ട്സ് ഗ്രൂപ്പ് സോങ് പോലെ എന്റെ പേര് വിളിച്ചു. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നെയും വലിച്ചോണ്ട് നടന്നു.

എനിക്ക് എന്തോ സങ്കടം വന്നു. പാവം ഷെബി, ചോക്ലേറ്റ് തന്നതിന്റെ നന്ദി പോലും ഞാൻ കാണിച്ചില്ല. ഞങ്ങളുടെ നടത്തത്തിനു തടസ്സമായി ഹാഷിമും ബാക്കിയുള്ള ഫ്രണ്ട്സും നിന്നു. ഞങ്ങളുടെ പിറകേ വന്ന ഷെബിയും അവരുടെ കൂടെ നിന്നു. "ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി " ഹാഷിം ഞങ്ങളെ കലിപ്പിൽ നോക്കി പറഞ്ഞു. "ഞങ്ങള്ക്ക് തീരെ മനസ് ഇല്ലെങ്കിലോ " Zuha അതിന് മറുപടി നൽകി. "മനസ് ഉണ്ടോ ഇല്ലേ എന്ന് ഞങ്ങൾ ചോദിച്ചില്ല, ഞങ്ങൾ പറയും നിങ്ങൾ കേൾക്കും " സല്ലു എല്ലാവരോടുമായി പറഞ്ഞു. "ഒരു പാവം പെണ്ണിന്റെ ജീവിതം ഇല്ലാതാക്കിയിട്ടല്ലേ നിങ്ങൾ ഇങ്ങനെ വീമ്പിളക്കുന്നത് " തനു അവർക്ക് നേരെ കുരച്ചു ചാടി. "ഷെബി നിന്നോട് ലാസ്റ്റ് ആയി പറയാ.... ഞങ്ങളെ പോലെ അല്ല ഡോറ മോൾ, അവൾക്ക് നല്ലതേത് ചീത്തയെത് എന്നൊന്നുമാറിയില്ല,

അവളെ എങ്ങാനും ഞങ്ങളുടെ അഭാവത്തിൽ എന്തേലും ചെയ്താൽ, കൂട്ടത്തിൽ ഒരാൾക്കു എന്തേലും സംഭവിച്ചാൽ ഞങ്ങൾ പിന്നെ അടങ്ങി ഇരിക്കില്ല " കിച്ചു ഷെബിക്ക് വാണിംഗ് കൊടുത്തു. അവൾ പറഞ്ഞത് ശെരിയാ അവർ നല്ലതാണോ ചീത്തയാണോ എന്ന് പോലും എനിക്കറീല.. ബട്ട്‌ ചോക്ലേറ്റും സ്നാക്സും നല്ലതെത് ചീത്തയെത് എന്നൊക്കെ എനിക്ക് തിരിച്ചറിയാട്ടൊ. "വാടി നമുക്ക് പോവാം" ആദി അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ അഞ്ച് പേരും തിരിഞ്ഞു നടന്നു. "ടാ സ്ലോ മോശനിൽ നടക്കാം, എന്നാലേ ഒരു ഗുമ്മുണ്ടാവൂ " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവരൊക്കെ കണ്ണടച്ചു നിന്ന് ഒന്ന് നെടുവീർപ്പിട്ടു. ^•^•^•^••^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^• (കിച്ചു) കാര്യം പറയുമ്പോൾ ഞങ്ങളെ കലിപ്പ് കയറ്റാനെന്ന വണ്ണം ഡോറ മോൾ ചളിയടിച്ചപ്പോൾ ഒന്ന് നെടുവീർപ്പിട്ട് ഞങ്ങൾ നടന്നു നീങ്ങി. പെട്ടെന്നാണ് എന്റെ കയ്യിലേക്ക് ആരുടെയോ പിടി വീണത്. തിരിഞ്ഞു നോക്കിയപ്പോൾ വിഷ്ണുവായിരുന്നു. എന്റെ നേരെ ദയനീയതയോടെയുള്ള അവന്റെ നോട്ടം കണ്ടപ്പോൾ എന്റെ മനസ് വിങ്ങിയെങ്കിലും ആ ഡയറി ഓർമ്മ വന്നപ്പോൾ അത് വെറുപ്പിലേക്ക് മാറി. "തൊട്ട് പോകരുതെന്നെ.... അതിനുള്ള അവകാശമൊന്നും ഇനി നിനക്കില്ല...

ഒന്ന് മനസ് റിലാക്സ് ആവാൻ വേണ്ടിയാണ് ഇവിടെ വന്നത് ഇവിടെയും സമാധാനം തരില്ലെന്ന് വെച്ചാൽ " അവനോട് അങ്ങനെ പറഞ്ഞ് അവന്റെ കൈ എന്റെ കയ്യിൽ നിന്ന് വിടുവിച്ച് ഞങ്ങൾ റൂമിലേക്ക് ചെന്നു. പെട്ടെന്ന് തന്നെ കിടന്നുറങ്ങി... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu ) എന്നെയും കൊണ്ട് അവൻ ഒരു ആളില്ലാത്ത സ്ഥലത്തേക്ക് പോയതും ഞാൻ അവന്റെ കയ്യിൽ കടിച്ചു ചാടിയിറങ്ങി ഓടിയതും പെട്ടെന്ന് അവൻ എന്റെ കൈ പിടിച്ചു അവന്റെ നേരെ എന്നെ വലിച്ചു അരയിലൂടെ കയ്യിട്ട് എന്നെ ലോക്ക് ചെയ്തു.. "ഹാശി എന്നെ വിട്...... വിടാനാ പറഞ്ഞെ..... എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല....... " "Thanu വാശി കളയൂ..... ഞാൻ പറയുന്നത് ശ്രദ്ധിക്ക്....... വെറുതെ ഇല്ലാത്തത് കേട്ട് തെറ്റി ധരിക്കല്ലേ...... " (ഹാശി ) "ഒന്ന് നിർത്തുവോ കുറെ ആയി കേൾക്കുന്നു..... നീ ഒക്കെ കള്ളന്മാർ ആണ്..... പുച്ഛം തോന്നുന്നു....." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും എന്റെ കൈ അവൻ മുറുകെ പിടിച്ചു... അവന്റെ സാന്നിധ്യം എന്റെ മനസ്സിനെ വല്ലാതെ ഇടങ്ങേര് ആക്കുന്നത് പോലെ..... പക്ഷെ ഇത് വരെ കേട്ടത് വെച്ചു ചിന്തിക്കുമ്പോൾ. എനിക്ക് അവനോട് വല്ലാതെ വെറുപ്പ് വരുക ആണ്... വീണ്ടും അവൻ പറയാൻ വന്നതും അവനെ ഞാൻ. തടഞ്ഞു.....

"കാൽ പിടിക്കാം ഇനി ഒരു ശല്യം ആയി വരരുത്..... അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഈ ടൂർ വിട്ട് നാട്ടിലേക്ക് നാളെ തന്നെ പോവും " എന്നും പറഞ്ഞു ഞാൻ തിരിഞ്ഞ് നോക്കാതെ നടന്നു നിറഞ്ഞു വന്ന കണ്ണ് നീരിനെ മൈൻഡ് ആക്കാതെ......ഞാൻ മുമ്പിലേക്ക് നടന്നതും പെട്ടെന്ന് എന്റെ മുമ്പിലേക്ക് ആരോ വന്ന് നിന്നു... "എന്താ ഇവിടെ .... നിങ്ങൾ ഇത് വരെ റൂമിലേക്ക് പോയില്ലേ നീ ഒറ്റക്കാണോ..... " എന്നും ചോദിച്ചു ഫവാസ് വന്നതും ഞാൻ അല്ല എന്ന് പറഞ്ഞ് മാറി.... എന്റെ പിന്നിൽ ഹാശിയെ കണ്ടതും അവൻ കണ്ണുകൾ അടച്ചു എന്റെ കൈ പിടിച്ചു മുമ്പിലേക്ക് നടന്നു...... "Thanu.... ഇനിയും അവനോട് എന്തിനാ സംസാരിക്കുന്നെ..... മനസ്സിലായതല്ലേ സ്വഭാവം ഒക്കെ..... ഇനിയും അവനോട് സംസാരിക്കാൻ ആണെങ്കിൽ നിന്റെ വീട്ടിൽ പോയി നിന്നെ എനിക്ക് ഇണയാക്കി തരാമോ എന്നും ചോദിച്ച് എന്റെ ബീവിയാക്കും " എന്നും പറഞ്ഞ് ഫവാസ് പോയതും അവന്റെ കൂടെ ഞാൻ വളരെ ഡിസ്റ്റർബ്ഡ് ആണെന്ന് എനിക്ക് ഫീൽ ചെയ്തിട്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി ഡോറ ഒഴികെ ബാക്കി മൂന്ന് പേരും കട്ടകലിപ്പിൽ അവിടെ ഉണ്ട്...

ഞങ്ങൾ ഡോറാനെ നോക്കി പോയതും ഷെബിയുടെ അടുത്ത് കഥ കേൾക്കാൻ തയ്യാറായ ഡോറയെ കണ്ട് ഞങ്ങൾ വിളിച്ച്.. പിന്നെ അവരുമായുള്ളതൊക്കെ നിങ്ങൾക്കറിയാമല്ലോ ... എനിക്കാണെങ്കിൽ റൂമിൽ എത്തിയിട്ടും ഹാശിയുടെ യും ഫവാസിന്റെയും മുഖം കണ്മുമ്പിൽ തെളിയുന്നു... ഫവാസ് ഒരു നല്ല ചെക്കൻ ആണ്... പക്ഷെ ഹാശിയുടെ സ്ഥാനത് വേറെ ആരെയും കാണാൻ പറ്റില്ല... പിന്നെ എന്തൊക്കെയോ ചിന്തിച് ഉറക്കിലേക്ക് വഴുതി വീണു.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ Zuha ] റെസ്റ്റോറന്റ്ലേക്ക് ചെല്ലുമ്പോ എന്തോ തിരിഞ്ഞു നോക്കാൻ പറഞ്ഞ് മനസ്സ് എടങ്ങേറ് ആകിയപ്പോ ചുമ്മാ മനസ്സിനെ വേദനിപ്പിക്കണ്ട എന്ന് വെച്ച് ജസ്റ്റ്‌ ഒന്ന് പിന്നിലേക്ക് നോക്കിയതും കണ്ടത് ഹാശിം ഛെ എന്ന് പറഞ്ഞ് കാലിൽ ഫുട്ബോൾ തട്ടുന്ന പോലെ ഒരു തട്ടൽ ആയിരുന്നു,,, മുഖം ആണേൽ കലിപ്പ് ആണോ സങ്കടം ആണോന്ന് അറിയാത്ത ഭാവം,,,. അത് കണ്ട് ഞാൻ നൗസിനേ [ നിങ്ങള്ടെ സല്ലു എന്റെ നൗസി ആണ്] 😌നോക്കിയപ്പോ അവൻ എന്നെ ദയനീയമായി നോക്കുന്നു,,..

പ്പ ഇങ്ങനെ ദയനീയമാകാൻ എന്താ ഓന്റെ ഓൾ പെറ്റോ,, ഹല്ലപിന്നെ,, ഒരു പെണ്ണിന്റെ ജീവിതം എല്ലാം കൂടി നശിപ്പിച്ചിട്ട് ഞങ്ങടെ പിന്നാലെ ന്യായീകരിക്കാൻ വന്നേക്കുന്നു,, ഓർടെ വാക്ക് ഞങ്ങടെ ഡോഗ്സ് കേൾക്കും,,, യൂ നോ one ടു തിങ്ക്,, എന്റെ ഡോഗ് ഈസ്‌ മൈ one ആൻഡ് ഒൺലി ഫൈറ്റിംഗ് പാർട്ണർ തനുമ്മയാണെ,,,.. ഈൗൗൗൗൗൗ.. "ഡി,, നീ ആരെ നോക്കി നിക്കാ,, വരുന്നുണ്ടേൽ വാ,,,, ".. എന്ന് കലിപ്പായ് പറഞ്ഞോണ്ട് തനു എന്നെ പിടിച്ചു വലിച്ചപ്പോ ആണ് ഇത്രേം നേരം ഞാൻ നൗസിനെ നോക്കി നിന്നതാണെന്ന് അറിഞ്ഞേ,, ശെ ആകെ സമ്മി നാറി,,, ഓഹ് കോഡ്‌,, എന്നെ കൊല്ല്,, അയ്യേ ഛെ,, അവരെനന്ത്‌ കരുതി കാണുവൊ ആവോ,, ബ്ലാ,,,, "അവർ എന്തും കരുതട്ടെ,, നീ വന്നേ,, ഫുഡ്‌ വേണേൽ വാ,,, ".. ങേ ആരിത്,,, ഞാൻ മനസിൽ കണ്ടത് മാനത്തു കണ്ടേ എന്ന് നോക്കുമ്പോ ആദി ഉണ്ട് മ്മൾ നോക്കി ഇളിക്കുന്നു,,,.. ഓൾടെ ഇളി മ്മക്ക് അത്ര പിടിക്കുന്നില്ല,, ഓൾടെ ഓരോ ഇളിക്ക് പിന്നിലും എനിക്കുള്ള പണി ആണ് കിട്ടണേ,,,, കുറച്ചേലും എന്നോട് സ്നേഹം ഉള്ളത് കിച്ചുൻ മാത്രാ,,,

എന്ന് പറഞ്ഞ് തീർന്നില്ല എന്റെ കാലിൽ ദേ അവളുടെ ചവിട്ട് കിട്ടുന്നു,, പരമ ദുഷ്ട,, പോ ആർക്കും എന്നോട് സ്നേഹല്ല,, മിണ്ടൂല ഞാൻ,,,.. അവർക്ക് ലോഡ് പുച്ഛം കൊടുത്ത് ഞാൻ മുന്നിൽ സ്നിക്കേഴ്സിന്റെ കവർ നക്കി നടക്കുന്ന ഡോറ മോൾടെ കയ്യിൽ പിടിച്ചു,,.. "ഡോറ,,, അവര് എന്നെ വഴക്ക് പറഞ്ഞ്,, എനിക്ക് ഒരു സ്നിക്കേഴ്സ് തരോ,, തന്നാൽ ഞാൻ നിനക്ക് എന്റെ ചിക്കെൻ പീസ് തരാം,,,, ".. എന്ന് ഓളെ നോക്കി നിഷ്കു ആയി പറഞ്ഞപ്പോൾ ആ കള്ള പന്നി ഒരു സ്നിക്കേഴ്സിന്റെ ചെറിയ കഷ്ണം എനിക്ക് തന്നു,,, ദുഷ്ട.. അത് നിന്റെ ഓൻ ഷെബിക്ക് കൊണ്ട് കൊടുക്ക് എന്നൊക്കെ മനസിൽ പറഞ്ഞിട്ട് ഇതെങ്കിൽ ഇത് എന്ന് വിജാരിച് അത് വാങ്ങി കഴിച്ചു ഓൾടെ ഒപ്പം മ്മളും സീറ്റിൽ ഇരുന്നു,,,.. ഹാ കള്ള ബലാൽ എന്റെ ചിക്കെൻ പൊക്കാൻ ആണ് എന്റൊപ്പം ഇരുന്നേ,, തെണ്ടി... പടച്ചോനെ ഇപ്പൊ ചിക്കെൻക്ക് പകരം വല്ല വെജ് ആണേ,, എന്ന് പ്രാർത്ഥിച്ച് ഓളെ നോക്കി ഒരു വളിച്ച ഇളി വിളിക്കുമ്പോ ദാ നമ്മക്ക് മുന്നിൽ ആവി പറക്കുന്ന ഫുഡ്‌ കൊണ്ട് വെച്ചു,,,.. ഫാഗ്യത്തിൻ അത് പൊറോട്ടയും ബീഫ് കറിയും ആയതിനാൽ ആ ഡോറ കോപ്പ് എന്റെ ബീഫ് ന്റെ ഇറച്ചി മൂന്ന് കഷ്ണം എടുത്തു,,. "എടി സാമദ്രോഹി,, ഇച്ചിരി കഷ്ണം തന്നിട്ട് നീ എന്റെ മൂന്ന് പീസ് ബീഫ് എടുത്തു അല്ലെ,, ങ്ങീ "

ചുണ്ട് ചുളുക്കി തൊള്ള തുറക്കാൻ ഒരുങ്ങവെ "കിടന്ന് അലറിയാൽ കൊല്ലും ഞാൻ,, ഇന്നാ " ന്നും പറഞ്ഞ് കിച്ചുവും ആദിയും തനുവും അവരുടെ ബീഫിൽ നിന്ന് രണ്ട് രണ്ട് എനിക്ക് തന്നു,, അതിന് ഞാൻ ഡോറയെ നോക്കി കൊഞ്ഞനം കുത്തി അറ്റാക് തുടങ്ങി,,, മൂന്ന് പോയാൽ എന്താ പിന്നെ മൂന്ന് കിട്ടിയല്ലോ,,, ഓയ്,,,, ഹിഹി,, പിന്നെ അവിടെ ഡോറ അവരെ നോക്കി ചുണ്ട് ചുളുക്കിയപ്പോ അയ്യോ എന്നും പറഞ്ഞ് അവര് ഓൾക് ഓരോ കഷ്ണം koduthub,, അല്ലേൽ അ കോപ്പ് റെസ്റ്റോറന്റ് മറിക്കും,, എന്തിനാ വെറുതെ ലെ,,. പിന്നെ ഫുഡ്‌ ഒക്കെ തട്ടി നല്ലൊരു ഏമ്പക്കം വിട്ട് നമ്മൾ അഞ്ചാളും പരസ്പരം കൈ കോർത്തു റൂമിലേക്ക് പോയി,,,, റൂമിൽ എത്തിയതും ഇത് വരെ ബെഡ് കാണാത്ത പോലെ എല്ലാം ചെരുപ്പ് അഴിച് അതിലേക്ക് ഒരു മാറിയലെർന്നു,,,,.. എന്തോ നമ്മക്ക് തനുനോട്‌ തല്ല് കൂടാണ്ട് ഒരു സുഗല്ല,,, കോപ്പ്,,,.. അവളാണേൽ ഉറങ്ങേമ് ചെയ്തു,, ഇതെന്താ ത്,, കിടന്നപ്പോ തന്നെ ഉറങ്ങുന്ന മൊതല് എന്ന് കരുതി ബാക്കി ഉള്ളതിനെ നോക്കുമ്പോ അവരെക്കാൾ ബേധം തനു ആണേ,,,,,

ഡോറ മോൾ ആളെ പേടിപ്പിക്കുന്ന കൂർക്കം വലി വിത്ത്‌ ഓൾടെ ലെഗ് ഒന്ന് ആധിടെ മേലെയും കിച്ചുന്റെ മേലെയും,,,,, എല്ലരും ഇമേജിന് ചെയ്തേക്കണേ,,.. പെറ്റ തള്ള പോലും സഹികൂല ആ കിടത്തം കണ്ടാൽ,,,. എടി zoo നീ ഇനി ആരെ ചന്തം നോക്കി നില്ക്കാ ഏഹ്,, പ്രേതം വന്ന് കൊണ്ട് പോണ്ടെങ്കിൽ കിടന്ന് ഉറങ്ങേടി,,,, എന്ന് എന്നെ തന്നെ പറഞ്ഞ് മനസിലാക്കി ഉറങ്ങാൻ വേണ്ടി നുഴഞ്ഞു പോയി തനുനേ കെട്ടിപ്പിടിച്ചു കിടക്കലും എന്റെ പോക്കറ്റ്ൽ ദാ ഫോൺ അടിക്കുന്നു,,, ഏത് തെണ്ടിയാടോ ഇത് ഏഹ്,, നോക്കുമ്പോ മേരാ ജാൻ കോന്തൻ എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നതും നെഞ്ചിൽ ബാൻഡ് മേളം കൊട്ടി തുടങ്ങി,,.. പട പട മിടിക്കുന്ന നെഞ്ചിടിപ്പ് എനിക്ക് നന്നായി കേൾക്കാം,,, നൗസി ആണ് കാളിൽ,,, എടുക്കണോ വേണ്ടയോ എന്ന് കരുതി ഫോണിൽക്കും എന്റെ TASKZ നേം നോക്കിയപ്പോ എല്ലാരും പൂര ഉറക്കം,,,, അതോണ്ട് നമ്മൾ ഫോൺ സൈലന്റ് ആക്കി വെച്ച് തനുനേ കെട്ടിപ്പിടിച്ച് കിടന്നു,,,,.. പിറ്റേന്ന് രാവിലെ ........................

എന്നത്തേയും പോലെ ഞാൻ ആണ് ഇന്നും പഷ്ട് എണീറ്റത്,,, നേരെ ചെന്ന് ഫ്രഷ് ആയി വന്നിട്ട് അവരെ വിളിച്ചിരുന്നു,,,, അപ്പൊ ഡോറക്ക് എന്നും ചന്തിക്ക് ഒരു ചവിട്ട് കിട്ടാതെ എണീക്കൂല,, അതോണ്ട് അതും കൊടുത്ത് നമ്മൾ എല്ലാരുടേം ഫോൺ ചാർജിനു വെച്ച് സെറ്റ് ആയപ്പോ എല്ലാരും നിസ്കരിക്കാൻ വന്നു,,, കിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു,,.. നിസ്കാരം എല്ലാം കഴിഞ്ഞ് ഓരോന്ന് പറഞ്ഞ് നമ്മൾ ബെഡിൽ ചുറ്റും ഇരുന്നു,,,,. അപ്പോഴേക്കും തനു മാത്രം എന്തോ ചിന്തയിൽ ആണ്,,, ഇന്നലെ മുതൽ ഞാൻ ഇവളെ ശ്രദ്ധിക്കുന്നതാ,, ആകെ എന്തോ പോലെ,, വല്യ സംസാരം ഒന്നുല്ലാ,,, അല്ലേൽ ഈ സമയം കൊണ്ട് ഞങ്ങൾ തല്ല് ഉണ്ടാക്കേണ്ടതാണ്,,,. "ഡി, Zoo നിങ്ങള് നന്നായോ,,,രാവിലെ എണീറ്റ് തല്ല് കണ്ടില്ലല്ലോ,, ".. പ്ഫ,, പരട്ട എന്നേം തനുനേം ഉദ്ദേശിച്ചത് ആണ് കോപ്പ്,,, എച്ചുസ്മി... അവൾക് അനുകൂലിച്ചു ബാക്കി രണ്ടും ഞങ്ങൾക്ക് ചുറ്റും കൂടി,,. "പറഞ്ഞാ പോലെ നിങ്ങൾ വഴക്കിട്ടു പിരിഞ്ഞോ,,, ".. എന്ന് എന്നോടായി കിച്ചു ചോദിച്ചതും ഞാൻ ഇല്ലാന്ന് തോൾ പൊക്കി കാണിച്ചു,, "ഞാൻ ഒന്നും ചെയ്തില്ല,,,ഈ കോപ്പ് ഇന്നലെ മുതൽ എന്തോ സാഡ് ആണ്,,, ആ ഫവാസിനേ കണ്ടതിനു ശേഷം ആണോ എന്നൊരു ഡൌട്ട്,, ".. മനസിൽ ഉള്ളത് പറഞ്ഞപ്പോ തനു ഞെട്ടി ക്കൊണ്ട് ഒരു നോട്ടം,,, അപ്പൊ സത്യം ആണ്,,, "പറ ഡി എന്താ,, ".

. എല്ലാരും ഓളെ പറയാൻ വേണ്ടി പറഞ്ഞപ്പോ ആദ്യം ഒന്ന് പരുങ്ങി എങ്കിലും പിന്നെ പറഞ്ഞു,,,, ഫവാസ് അവളെ ഇണയാക്കുന്ന കാര്യം,,,, അത് പോരെ ഞങ്ങൾക്ക്,,,, "ബുഹഹഹ,, ആണോ,, അങ്ങനെ വേണം,, ഹിഹി,, അങ്ങനെ നിന്റെ ശല്യം ഒഴിഞ്ഞു പോവാൻ ടൈം ആയി അല്ലെ,,, "..(മ്മൾ ) അതിന് ഓൾടെ കലിപ്പ് നോട്ടം,, പിന്നെ ഇത് മ്മൾ കൊറേ കണ്ടതാണ്,,,.. "എന്താ,, നല്ല ചെക്കൻ അല്ലെ ഓൻ,, സമ്മതിക്ക് തനു ".. ഡോറ കിച്ചു ആദി കോറസ് പോലെ പറഞ്ഞപ്പോ അവള് എന്നെ നോക്കിയതിലും കലിപ്പിൽ അവരെ നോക്കി,,,, ഏത് നേരം വേണേലും ഒരു കൊല ഇവിടെ നടക്കാം എന്ന് തോന്നിയപ്പോ നമ്മൾ മെല്ലെ അവിടെന്ന് സ്കൂട്ടാവാൻ ഒരുങ്ങവെ ആദി എന്നെ പിടിച്ച് വെച്ചു,,,, ഈ പിശാച്നേ ഞാൻ,, പ്ലീസ് വിട് എന്ന് മെല്ലെ പറഞ്ഞതും അവള് നോ എന്ന് പറഞ്ഞു,, തെണ്ടി പട്ടി ചെറ്റ,, നന്നാവില്ല ഡി നീ,,,.. അപ്പോഴേക്കും തനു എല്ലാരേം കമഴ്ത്തി കിടത്തി ഞങ്ങൾക്കുള്ള പരിപ്പ് വടേം ചായേം തന്നു,,,, ചുമ്മാ അല്ലാട്ടോ,, തിരിച്ച് ഞങ്ങൾ ഓൾക്കും കൊടുത്തു 😌,,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°°•°•°•°•°•°•°•°•°•°•°•°•° (കിച്ചു )

രാവിലെ ഒരുപോലെ മോഡൽ ഉള്ള വേറെ വേറെ കളർ ഡ്രസ്സ്‌ ഞങ്ങൾ ഇട്ട് ഫുൾ ലൂക്കിൽ ഇറങ്ങി... കുറെ സെൽഫിസ് വാരിക്കൂട്ടിയും ഡോറയുടെ പൊട്ടത്തരങ്ങൾ കെട്ടും ഞങ്ങളുടെ മൈൻഡ് ഓക്കേയായി വന്നു. അതിനിടയിൽ തനുവുമായി അടിയും ആക്കി.. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ചായപ്പൊടി ഫാക്ടറിയിലേക്ക് ചെന്നു. അവിടെ കൂട്ടിവെച്ച ചായപ്പൊടിയിലേക്ക് ഡോറ കയ്യിടാൻ ഒരുങ്ങിയപ്പോൾ ഞങ്ങൾ നാല് പേരും കൂടി അവളെ വലിച്ചു കൊണ്ട് പോയി. അവിടെ നിന്ന് ഞങ്ങൾക്ക് ചായപ്പൊടി ഫ്രീക്കായി തന്നു. "പ്ഫാ... ചായപ്പൊടിയോ വല്ല പാൽപ്പൊടിയായിരുന്നെങ്കിൽ അത് തിന്നാമായിരുന്നു" തീറ്റ റപ്പായി ഡോറ മോളുൾ പറഞ്ഞു. അങ്ങനെ കുറച്ച് കഴിഞ്ഞ് അവിടെ നിന്ന് തേയില തോട്ടത്തിലേക്ക് ചെന്നു. "നമുക്കവിടെ പോയി ഫോട്ടോ എടുക്കാം " ആദി പറഞ്ഞതനുസരിച്ചു ഞങ്ങൾ ആ സ്ഥലത്തേക്ക് ചെന്ന് രണ്ട് മൂന്ന് ഫോട്ടോ എടുത്തപ്പോൾ വിഷ്‌ണു എന്നെ നോക്കുന്നത് കണ്ടു. അവനെ മൈൻഡ് ചെയ്യാൻ നിക്കാതെ കുറച്ച് മാറി നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. "ടാ ഈ തൈ വാങ്ങി നമ്മൾ വീട്ടിൽ കൊണ്ട് പോയി നാടാം " "അത് ശെരിയാ നല്ല ലാഭമായിരിക്കും " ഡോറയുടെ വാക്കിനെ അനുകൂലിച്ചു കൊണ്ട് zuha പറഞ്ഞപ്പോൾ ഞങ്ങൾ മൂന്ന് പേരും കൂടി രണ്ട് പേരെയും പഞ്ഞിക്കിട്ടു.

അങ്ങനെ കറങ്ങലൊക്കെ കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ Aadhi ] തേയില തോട്ടം ഒക്കെ ഒന്ന് ചുറ്റി കറങ്ങി റെസ്റ്റോറന്റ്ൽ ഫുഡ്‌ കഴിക്കാൻ വന്നു,,, ആ സമയം നിലവാരം ഇല്ലാത്ത ഓരോ ചളി ഒക്കെ പറഞ്ഞ് ഇരിക്കുമ്പോ ആണ് ആ ഫവാസും കൂടെ രണ്ട് താത്താസ് പിന്നേ വേറെ രണ്ട് മൂന്ന് ബോയ്സ് ഒക്കെ വന്ന് ഞങ്ങടെ അടുത്ത് ഇരിക്കാൻ നോക്കിയത്,,,, ആ സമയം ഞങ്ങൾ അവിടെന്ന് മാറി ഇരിക്കാൻ പോയതും ഫവാസ് അബിടെ നിർത്തിക്കുന്നു,,.. "തനു എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് "... " മ്മ് എന്താ " " ഹാഷിമിനോടും കൂട്ടരോടും കൂടുതൽ കൂട്ട് വേണ്ട,, എന്നാ,, അവരുടെ സ്വഭാവം അറിയില്ല,,,, ചെലപ്പോ അറിഞ്ഞു കാണും,,, എന്നാലും അതിനും മേലെ പലതും ഉണ്ട് അവരുടെ ഇടയിൽ,, സോ കൂടുതൽ ഒന്നും വേണ്ട,,, പിന്നെ എന്താ എന്നോട് ദേഷ്യം ഏഹ്,, ഇന്നലെ പറഞ്ഞതിന് ആണോ,,, എന്നെ കാണുമ്പോ നീ മുങ്ങാൻ നോക്കുവാണല്ലോ പെണ്ണെ,,, അതൊക്കെ കാണുമ്പോ എത്രേം പെട്ടെന്ന് കൂടി കൊണ്ട് പോവാൻ തോന്നുവാ"

എന്ന് തുടങ്ങി വള വളന്ന് പറഞ്ഞ് ഫവാസ് അവളോട് കൊറേ പറയുമ്പോ ഞങ്ങൾ കണ്ടു കലിപ്പിൽ ഞങ്ങളെ തന്നെ ഫോകസ് ചെയ്ത് നോക്കുന്ന ഹാഷി ആൻഡ് ടീമിനെ,,,,.. അത് തനുവിനു കാണിച്ച് കൊടുക്കും മുന്നേ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നു ഹാഷിം ഫവാസിന്റെ കോളറിൽ പിടിച്ചു,,.. പിന്നെ അവിടെ അടിയുടെ ഇടിയുടെ പൂരം തന്നെ ഒന്നും നടന്നില്ല,, ജസ്റ്റ്‌ അവര് തമ്മിൽ തല്ലുമ്പോ ഞങ്ങൾ എല്ലാത്തിനേം കലിപ്പിൽ നോക്കിയിട്ട് ബസിൽ കേറി ഇരുന്നു,,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu ) "Excusme......" എന്നൊരു ശബ്ദം കേട്ടതും ഞങ്ങൾ തിരിഞ്ഞ് നോക്കി "എന്താ " "ഇന്ന് നിങ്ങളുടെ കൂടെ ഞാൻ സ്റ്റേ ചെയ്തോട്ടെ....plz" എന്ന് ആ പെൺകുട്ടി ചോദിച്ചതും ഞങ്ങൾ ഒന്ന് സംശയിച്ചു നോക്കി പിന്നീട് ഞങ്ങളുടെ കൂടെ കൂട്ടി.... (തങ്ങൾക്ക് സംഭവിക്കാൻ പോകുന്ന അപകടം അറിയാതെ അവർ മുന്നിലേക്ക് നീങ്ങി ) ......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story