NIGHTMARE IN HOSTEL: ഭാഗം 28

NIGHTMARE IN HOSTEL

രചന: TASKZ

തനുവിനെ നോക്കിയപ്പോൾ ഹാശിയുടെ മടിയിൽ തല വെച്ചു ഉറങ്ങുന്നതാണ് കണ്ടത് ഹാശി ആണെങ്കിൽ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നു മുടിയിൽ തഴുകി കിടക്കുന്നു..... പെട്ടെന്ന് പെണ്ണ് തിരിഞ്ഞ് കിടന്ന് ഹാഷിനെ മുറുകെ പിടിച്ചു....... എന്നിട്ട് ഞങ്ങളെ കൊല്ലും എന്നൊക്കെ പറയുന്നുണ്ട്..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°°•°°°°°••°•••°••°••°°°•••• എന്നാൽ ഇതേ സമയം മറ്റൊരിടത്തു ആദ്യം തന്നെ ഓരോന്നിനെ ആയി തീർക്കണം അഞ്ചേണ്ണവും എന്റെ കയ്യിൽ കിടന്നു മരിക്കണം...... എന്നും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു...... _____________ [ വിഷ്ണു ] ഹാഷിന്റെ മടിയിൽ കിടന്ന തനു എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്,,,, പിന്നെ അവളെ നോക്കി എന്താന്ന് ഹാഷി ചോദിക്കുമ്പോ അനക്കം ഇല്ലാ,,,,, ഓഹ് ഉറക്കിൽ പറഞ്ഞതാ, ഇങ്ങനെ ആണേൽ ഹാഷി അതിനെ കെട്ടിയാൽ കൊറേ കഷ്ട്ടപ്പെടും,,,, നമ്മൾ പിന്നെ ആരാന്റെ ഒറക്കം നോക്കാതെ എന്റെ അടുത്ത് ഇരിക്കുന്ന എന്റെ പെണ്ണിനെ നോക്കി,,,,.. "ടി കിച്ചു,, "..

നമ്മളെ വിളിയിൽ ഞെട്ടി കൊണ്ട് എന്നെ നോക്കി എന്താന്ന് അവൾ ചോദിച്ചപ്പോ ഞാൻ ഒന്നുല്ലാന്ന് പറഞ്ഞ് ഇളിച്ച് കൊടുത്തു,,,,.. പിന്നെ ചുറ്റും ഒന്ന് നോക്കിയപ്പോ ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് ഒന്നൂടെ ഓളെ അടുത്തിരുന്ന് അരയിലൂടെ ചുറ്റിപിടിച്ചു,,,, അപ്പൊ അവളൊന്ന് നമ്മളെ നോക്കിയെങ്കിലും ഞാൻ മൈൻഡ് ആക്കിയില്ല,,,.. നിലാ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഓൾടെ മുഖം കാണുമ്പോ സിവനെ എന്റെ കൺട്രോൾ പോവുന്നുണ്ട്,,,,,, കല്യാണം കഴിയും വരെ പിടിച്ചു നിക്കാൻ ഉള്ള ക്ഷമ തരണേ എന്റെ ദൈവമേ,,,, ഇല്ലേൽ മ്മളെ അന്ത്യം ഓളെ കൈ കൊണ്ടാവും,,,,,.. ഓളെ നോക്കി അങ്ങനെ ഓരോന്ന് ഓർത്ത് ഇരിക്കുമ്പോ തണുത്ത കാറ്റ് ഞങ്ങളെ തഴുകി പോയി,,,, അപ്പൊ തണുപ്പ് അടിച്ചിട്ടാണോ എന്താ എന്നറിയില്ല കിച്ചു എന്നിലേക്ക് കൂടുതൽ അടുത്ത് എന്നെ ഹഗ് ചെയ്തു,,,, ആ സമയം എന്നെ തന്നെ എനിക്ക് നഷ്ടം ആവുന്ന പോലെ തോന്നിയതും എന്നിൽ നിന്ന് അവളെ അടർത്തി മാറ്റി അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് നിമിഷ നേരം കൊണ്ട് ചുവന്നു തുടുത്ത ഓള്ടെ അധരം കീഴടക്കി,,,,

ആദ്യം അവൾ നമ്മളെ എതിർക്കാൻ നോക്കിയപ്പോ മെല്ലെ കണ്ണ് തുറന്ന് പ്രണയാർദ്രമായ നോട്ടം എറിഞ്ഞ് കൊടുത്തതും അവളുടെ എതിർപ്പ് പതിയെ കുറഞ്ഞ് വന്നതോടൊപ്പം ആ കണ്ണുകൾ പതിയെ അടച്ച് പിടിച്ചു,,,, "അയ്യേ ഞങ്ങളൊന്നും കണ്ടില്ലേ,, അയ്യയ്യേ,,, ".. എന്ന് ഒച്ച കേട്ട് നോക്കിയപ്പോ ഉണ്ട് ആദിയും Zuha യും സുനൈഫയും ഞങ്ങൾക്ക് മുന്നിൽ നിന്ന് കണ്ണ് പൊത്തി നിക്കുന്നു,, ഇടയ്ക്കിടെ ഒരു വിരൽ വകഞ്ഞ് മാറ്റി മെല്ലെ ഒളി കണ്ണാലെ നോക്കുന്നുണ്ട് കുരിപ്പോൾ,,, മനുഷ്യൻ എപ്പഴേലും ഒരിക്കെ കിട്ടുന്ന ചാൻസ് കളഞ്ഞിട്ട് മുന്നിൽ വന്ന് നിക്കുന്ന കണ്ടില്ലേ,,, ഇതിനെയൊക്കെ തല്ലി കൊല്ലണം,,, എന്റെ പെണ്ണിന്റെ ജീവനും ജീവിതോം എല്ലാം ഇവരായിപോയി,, അതോണ്ട് മാത്രം ആണ് നമ്മൾ അവരെ വെറുതെ വിടുന്നത്,,,,, കിച്ചു ആണേൽ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്,,, ആ അതിന്റെ മോന്ത കണ്ടില്ലേ,, ഇപ്പൊ പൊട്ടും അങ്ങനെ ആയിട്ടുണ്ട്,,, കാണണ്ട അതിനെ,,, കാണുമ്പോ വെറും പാവം,, പക്ഷെ അതൊക്കെ എന്റെ വെറും തോന്നൽ ആണെന്ന് ഇന്നൊരു ദിവസം കൊണ്ട് അറിഞ്ഞതാ ഞാൻ,,,

എങ്ങനെ ആവണ്ടിരിക്കും,, കൂടെ ഉള്ളത് വലിയ വലിയ ആറ്റം ബോംബുകൾ അല്ലെ,,,,,... "എന്നാലും വിഷ്ണു,,, എടാ നീ, അയ്യേ,,, "..[ zuha ] ദൈവമേ,,, കയ്യിൽ എന്തേലും തന്നേക്ക്,,, ഇതിന്റെ മണ്ട ഞാൻ അടിച്ച് പൊട്ടിക്കും,,,, അവളെ പല്ല് കടിച്ച് നോക്കിയപ്പോ കുരിപ്പ് ഞാനൊന്നും അറിഞ്ഞില്ലാന്ന് പറഞ്ഞ് കിച്ചുനെ അടിമുടി നോക്കി ഒരു ആക്കിയ ഇളി ഇളിച്ച് അവിടെന്ന് നൗസിടെ അടുത്തേക്ക് പോയി,,,,.. കൂടെ അവളെ പോലെ തന്നെ ആദി റിയാസ്ന് അടുത്തും സുനൈഫ ഷെബിക്ക് അടുത്തും പോയി,,,. പിന്നെ ഞാൻ മെല്ലെ കൂടെ ഉള്ള എന്റെ പെണ്ണിനെ നോക്കിയപ്പോ എന്റെ ദൈവമേ ഇവിടുന്ന് കണ്ടം വഴി ഓടി രക്ഷപ്പെടാൻ ആണ് തോന്നിയത്,,,.. ഇവിടെ എവിടെ കണ്ടം,,, ഒന്ന് കാണിച്ച് താ,, ഞാൻ ഒന്ന് രക്ഷപ്പെടട്ടെ,,, അല്ലെൽ ഈ ഭദ്രകാളി എന്നെ പച്ചക്ക് കത്തിക്കും,,,, "എന്താ മുത്തേ,,, ഇങ്ങനെ നോക്കുന്നെ,,, ശോ,, ഏട്ടന്റെ കിച്ചുടിക്ക് എന്ത് പറ്റി,, ".. "ഒലക്ക,,, പിടിച്ചു കിസ്സിയതും പോരാ,,, ഏട്ടന്റെ മുത്തോ,,, പ്ഫ കള്ള കിളവാ,,, എന്റെ ആ പാര ചങ്കോൾ കണ്ടപ്പോ സമാധാനം ആയല്ലോ,,

ഇനി അവർക്ക് ഇത് മതി എന്നെ ഇട്ട് വാരാൻ,,,, ഹും ".. എന്ന് പറഞ്ഞ് ഓൾ മുഖം തിരിച്ചപ്പോ നമ്മക്ക് സമാധാനം ആയി,,,, ഓഹ് ഞാൻ കരണത്തേക്ക് ഒരു അടി ഒക്കെ പ്രതീക്ഷിച്ചു,,, ഇതിപ്പോ ഡയലോഗിൽ ഒതുക്കിയത് നന്നായി,,, ഹിഹി,, മല പോലെ വന്നത് മഞ്ഞു പോലെ പോയല്ലോ,,, ഈൗൗൗൗൗൗ,,,.. പിന്നെ അവിടെ അവളേം ചേർത്ത് ഓരോന്ന് സംസാരിച്ചു സമയം നീക്കി,,, _____________ [ Zuha ] നൗസിയോട് ഓരോന്ന് ഇങ്ങനെ പറഞ്ഞ് നിക്കുമ്പോ ആണ് തൊട്ടടുത്ത് ഇരുന്ന് റിയാസിനോട്‌ സൊള്ളുന്ന ആദി മ്മളെ തോണ്ടണത്,,,, ഈ കുരിപ്പിന് എന്താ,, വേറെ പണി ഇല്ലേ,,, മനുഷ്യനെ മര്യാദക്ക് തള്ളാനും സമ്മയ്ക്കൂല,,, ബ്ലഡി,,,,, "എന്താടി,,, "..[ മ്മൾ ] "പതുക്കെ ചോയ്ക് കോപ്പേ,,, ദേ അവിടെ അങ്ങട്ട് നോക്കിക്കേ,, ".. ഒരു ഭാഗത്തേക്ക് ചൂണ്ടി കാണിച്ച് അവൾ പറഞ്ഞപ്പോ ഞാൻ നോക്കിയതും മ്മൾ വാ പൊളിച്ചു പോയി,,,, അതെ എക്സ്പ്രെഷൻ ഇട്ട് ആദിനെ നോക്കിയപ്പോ ഓളെ വാ പൂട്ടാൻ പറഞ്ഞതും ഞാൻ വാ പൊട്ടിയിട്ടു മെല്ലെ നൗസിനെ നോക്കി,,, അപ്പൊ അവൻ ഫോണിൽ തോണ്ടി കളിക്കാ,,,,

പിന്നെ മെല്ലെ ഡോറയെ തോണ്ടി ഓൾക്ക് അത് കാണിച്ചപ്പോൾ ഞങ്ങൾ സ്റ്റാർട്ട്‌ എന്ന് മെല്ലെ പറഞ്ഞ് അവരുടെ കിസിംഗ്ന് ഇടയിൽ ഡയലോഗ് അടിച്ച് ഒരു എൻഡിങ് കൊടുത്തു,,,, ഈൗൗൗൗൗൗ,, ഇപ്പൊ നല്ല സമാധാനം ഉണ്ട്,, അങ്ങനെ ഇപ്പൊ അവര് മാത്രം റൊമാന്സിക്കണ്ട,, ഹും,,,,.. പിന്നെ കിച്ചുന്റെ നോട്ടം കണ്ട് അവൾ മ്മളെ കൊല്ലും മുന്നേ അവിടെന്ന് നൗസിടെ അടുത്ത് തന്നെ പോയി ഇരുന്നു,,, പിന്നെ ആ രാത്രി മുഴുവൻ ഞങ്ങൾ അവിടെ ചെലവഴിച്ചു,,,, ഡോറയ്ക്ക് ഇടയ്ക്കിടെ തിന്നാൻ ആവശ്യം ഉള്ളത് കൊണ്ട് ഫുഡ്‌ ഒക്കെ ബോയ്സ് കൊണ്ട് വന്നത് കൊണ്ട് വിശക്കുമ്പോ ഓരോന്ന് കഴിച്ചു,,. എനിക്ക് പിന്നെ ഷവർമ നൂഡിൽസ് ഒക്കെ ഇഷ്ടം ആയത് കൊണ്ട് നൗസി അതും മ്മക്ക് തന്നു,,, അതൊക്കെ വാരി വലിച്ചു കഴിച്ചു അന്നത്തെ രാത്രി അടിപൊളി ആക്കി,,,, ലൈഫിൽ മറക്കാൻ പറ്റാത്ത ദിവസം,,.. എന്റെ TASKZ ഉം കൂടെ സ്നേഹിക്കുന്ന ചെക്കനും ഫ്രീ ആയി കിട്ടിയ നാല് ആങ്ങളമാരും,,,, ഉഫ് പൊളി ആയിരുന്നു,,,.. പിന്നെ രാവിലെ ഒരു നാല് മണി ആവുമ്പോ അവിടെന്ന് നേരെ റൂമിലേക്ക് വിട്ടു,,,,, ____________ [ നൗസി ]

പെൺകുട്യോളെ റൂമിൽ ആകീട്ട് നമ്മളും റൂമിൽ കേറി പോയി,,, അപ്പോഴേക്കും ഹാഷിം ഫ്രഷ് ആയി വന്നു,,,, പിന്നെ ഓരോ ആള് ആയി ഫ്രഷ് ആയി കിടന്നപ്പോ ഞാനും എന്റെ ഫോൺ ചാർജിന് വെച്ചിട്ട് നമ്മളും കുളിക്കാൻ കേറി,,,,.. വന്ന് നോക്കുമ്പോ എല്ലാം പൂരം ഒറക്കം,,,, ഇവർ എന്താ കിടന്നപ്പോ തന്നെ ഉറങ്ങാൻ വല്ല ഉറക്ക ഗുളിക കുടിച്ച് വന്നിട്ടുണ്ടോ,,,, അല്ല കണ്ടാൽ അടിച്ച് ഫിറ്റ്‌ ആയ പോലെയാ ഉള്ളത്,,,, റിയാസ് ആണ് കഷ്ടം,,, കണ്ടാൽ ചവിട്ടി താഴെ ഇടാൻ തോന്നും,,,,, പിന്നെ അവരെ നോക്കി ഞാനും കിടന്ന്,,,, അപ്പൊ തന്നെ ഉറക്കം മാടി വിളിച്ചതും ഞാനും ഉറക്കിലേക്ക് ആണ്ടു,,,... രാവിലെ എന്നത്തേയും സമയത്ത് അലാറം അടിച്ചപ്പോ ആണ് എണീറ്റത്,,,, ഉറങ്ങാൻ വൈകിയത് കൊണ്ട് എണീക്കാൻ നമ്മക്ക് നല്ല മടി,,, പിന്നെ എണീറ്റല്ലേ പറ്റൂ,,,, അതോണ്ട് എല്ലാത്തിനേം ഒന്ന് ചവിട്ട് കൊടുത്ത് എണീപ്പിച്ച് നമ്മൾ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി വുളു എടുത്ത് വന്നു,,,.. ഓരോന്ന് ആയി കോട്ട് വാ ഇട്ട് ബാത്‌റൂമിൽ കേറി പോയി വന്നപ്പോ വിഷ്ണു എണീറ്റില്ല,,, ഓ ഓൻ ഒറ്റക്ക് ഉറങ്ങുമ്പോ മ്മക്ക് സഹിക്കുന്നില്ല,,,

അതോണ്ട് ഓനേം വിളിച്ച് എണീപ്പിച്ചു,,,.. "ഡാ പൊട്ടാ,,, എണീറ്റ് വിളക്ക് വെക്ക്,,, ഒറ്റക്ക് സുഗിച്ചു ഉറങ്ങണ്ട,,, "... എന്ന് പറഞ്ഞ് ഓനെ എണീപ്പിച്ചപ്പോ ചെക്കൻ എന്നെ നോക്കി ദഹിപ്പിച്ച് ബാത്‌റൂമിൽ കേറി പോയി,,,. പിന്നെ നിസ്കാരം ഒക്കെ കഴിഞ്ഞ് വീണ്ടും കിടന്ന് ഉറങ്ങി,,, ഹിഹി... _____________ [ തനു ] സുബഹ് നിസ്കാരം കഴിഞ്ഞ് ഒന്നൂടെ കിടന്ന് ഉറങ്ങാൻ നേരം ഹാഷിന്റെ മെസേജ് വന്നതും അത് ഓപ്പൺ ആക്കി നോക്കി,, "ടി,, ഞാൻ കിടക്കാ,, ഒരു പത്തു മണി ആവുമ്പോ വിളിക്കണേ,, എല്ലാരോടും കൂടി പറയൂ,,, Zuha,, ഡോറ,, കിച്ചു ആദി ഓരോട് എല്ലാം പറ അവരുടെ ചെക്കമ്മാരെ എണീപ്പിക്കാൻ ഓക്കേ ".. എന്ന് കണ്ടതും നമ്മൾ ഓക്കേ പറഞ്ഞ് റിപ്ലൈ കൊടുത്ത് ഫോൺ തലയണക്കടിയിൽ കിടന്നു,,, അപ്പൊ തന്നെ നമ്മൾ ഉറങ്ങി,,,,, പിന്നെ എണീക്കുന്നത് ഒരു പത്തു മണിക്ക് ആണ്,,, വേം ഫോൺ എടുത്ത് ഹാഷിനെ വിളിച്ചു,,,, കോപ്പ് കാൾ എടുക്കുന്നില്ല,,,,.. ബാക്കി ഉള്ളതിനെ നോക്കിയപ്പോ ഉറക്കം തന്നെ,,, Zuha ക്ക് പിന്നെ നേരത്തെ കാലത്തെ ഒക്കെ എണീക്കണ ശീലം ഉള്ളോണ്ട് ഓൾ മ്മളെ പോലെ തന്നെ എണീറ്റിരുന്ന് ചെവിയിൽ ഫോൺ വെച്ചിട്ടുണ്ട്,,,

നമ്മൾ ഓൾക്കും ഓൾ മ്മക്കും ഇളിച്ച് കാണിച്ചു ഫോൺ വിളി തുടരുന്നതോടൊപ്പം കൂടെ ഉള്ളതിനേം ഒരു കൈ കൊണ്ട് വിളിച്ചു എണീപ്പിച്ചു,,.. പിന്നെ അപ്പുറത്തീന്ന് അവര് രണ്ടും ഫോൺ എടുത്ത് എണീറ്റെഡി എന്ന് ഉറക്കെ പറഞ്ഞതും തിരിച്ച് ഒന്നും പറയാതെ ഞങ്ങൾ രണ്ടും കാൾ കട്ടാക്കി ഫോൺ ബെഡിൽ ഇട്ടു,,.. അപ്പൊ ഡോറയും കിച്ചുവും എണീറ്റു,, ആദി പിന്നേം എണീക്കാതെ വന്നപ്പോ നമ്മൾ എല്ലാരേം നോക്കി എച്ചുസ്മി ഒന്ന് വഴി മാറൂ പ്ലീസ് എന്ന് പറഞ്ഞ് അവരെ മറി കടന്ന് പോയി ആദിന്റെ ബാക്ക് നോക്കി ഒറ്റ ചവിട്ട് കൊടുത്തതും "ഉമ്മാ " ന്ന് വിളിച്ച് ഓൾ നിലത്തേക്ക് വീണപ്പോ ഞാൻ അവിടെ ബെഡിൽ കിടന്ന് ഓളെ നോക്കി കൊഞ്ഞനം കുത്തി ബാത്‌റൂമിൽ കേറി,,,. പിന്നെ എല്ലാരും ഫ്രഷ് ആയി താഴെ ഫുഡ്‌ കഴിക്കാൻ പോയി,,, അതൊക്കെ കഴിഞ്ഞു ഇന്ന് അല്ലറ ചില്ലറ ഷോപ്പിംഗ് ചെയ്യാം എന്ന് കരുതി ചെക്കൻമാർക്കൊപ്പം യാത്ര തുടങ്ങി,,.. വലിയൊരു ഷേപ്പിങ് മാളിന് മുന്നിൽ ആണ് പിന്നെ മ്മൾ ഇറങ്ങിയത്,,,, അത്യാവശ്യം വേണ്ട ഡ്രസ്സ്‌ അല്ലറ ചില്ലറ ആവശ്യം ഇല്ലാത്ത സാധങ്ങൾ ഒക്കെ വാങ്ങി കൂട്ടി ചെക്കന്റെ പോക്കറ്റ് മ്മൾ ഇന്ന് കാലിയാക്കി,,.

ബാക്കി ഉള്ളോരുടെ അവസ്ഥയും ഇതന്നെയാണ്,,,, പിന്നെ അവര് ഇനി ഒരു രൂപ ഇല്ലാ എന്ന് തറപ്പിച്ച് പറഞ്ഞപ്പോ ഇല്ലേൽ വേണ്ടാന്ന് മ്മളും പറഞ്ഞു,, അല്ലപിന്നെ.. എന്നിട്ട് എല്ലാം കഴിഞ്ഞ് അവിടെന്ന് നേരെ വീണ്ടും റൂമിലേക്ക് വിട്ടു,,, (Thanu) റൂമിലെത്തിയപ്പോൾ ചെക്കൻ പോവാൻ ഒരു ഉദ്ദേശം ഇല്ല.... മ്മൾ ഓനെ നോക്കി പേടിപ്പിച്ചപ്പോ ദേ ചെക്കൻ നമ്മളെയും കൊണ്ട് പോണു..... മ്മൾ എങ്ങനെ നോക്കിയിട്ടും വിടുന്നില്ല. നാറി.... (ഹാഷി ) പെണ്ണിനേയും പൊക്കി കൊണ്ട് വന്ന് താഴെ ഇറക്കി ഞാൻ അടുത്തേക്ക് പോവുന്നിടത്തോളം പെണ്ണ് പിന്നിലേക്ക് പോവാ.... ഉഫ്ഫ് ഞാൻ എന്തേലും ചെയ്യും......... മെല്ലെ മെല്ലെ അവളുടെ അടുത്തേക്ക് പോയതും പെണ്ണ് ചുമരിൽ പോയി ഒട്ടി... "ഹാശി വേണ്ട............" "വേണം " "വേണ്ട.........." അത് പറഞ്ഞതും ഞാൻ ഓൾടെ അരയിലെ കയ്യിട്ട് എന്റെ മുഖത്തോട്ട് അടുപ്പിച്ചതും പെട്ടെന്ന് ഒരു ചോര ഊട്ടുന്ന കൈ നമ്മുടെ നടുവിൽ തൂങ്ങിയതും "ഹാശി...................... ആാാ...................." എന്നും പറഞ്ഞു പെണ്ണ് മ്മളെ ഇറുകെ കെട്ടിപിടിച്ചതും പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞ് അപ്പോഴേക്കും തനു എന്റെ കൈകളിലേക്ക് വീണിരിയുന്നു........... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story