NIGHTMARE IN HOSTEL: ഭാഗം 32

NIGHTMARE IN HOSTEL

രചന: TASKvZ

[ Zuha ] നമ്മൾ ഹോട്ടലിലേക്ക് വണ്ടി വിട്ടു,,, അവിടെ എത്തി റൂമിലേക്കു കേറാൻ വേണ്ടി മ്മൾ പോയതും നൗസി എന്നെ പൊക്കി എടുത്തോണ്ട് അവരുടെ റൂമിൽ കേറി ഡോർ ലോക്ക് ആക്കിയതും ബാക്കി ഉള്ള ആങ്ങളസ് ഉണ്ട് ഡോർ തല്ലി പൊളിക്കുന്നു,,,,.. "ഡാ പട്ടി ഡോർ തൊറക്കെടാ,, ഞങ്ങൾ വരട്ടെ,,,, അവളെ വിട്ടേക്ക് മോനെ,, ".. പുറത്ത്ന്ന് അവർ വിളിച്ച് കൂവിയപ്പോ നൗസി എന്നെ നോക്കി സൈറ്റ് അടിച്ച് ബെഡിലേക്ക് ഇട്ടിട്ട് ഡോറിന് അടുത്ത പോയി നിന്നു,, "നിങ്ങള് വേണേൽ അവള്മാരെ കൊണ്ട് എങ്ങോട്ടേലും പൊക്കോ,,,, തല്ക്കാലം മ്മൾ ഡോർ തുറക്കൂല,,,, മക്കള് ചെല്ല് ട്ടാ,,, ".. ഓഹ് കോഡ്‌,, ഇവനെന്തിനുള്ള പുറപ്പാണ്.. തെണ്ടി പട്ടി ചെറ്റ... മ്മൾ വേം ബെഡിൽ നിന്ന് എണീറ്റ് ഓടി ഡോർ തുറക്കാൻ പോയതും ചെക്കൻ എന്നെ പിടിച്ച് വെച്ച്... "ഡാ... ഒന്നും ചെയ്തേക്കല്ലേ ട്ടാ ഞങ്ങടെ പെണ്ണിനെ നല്ല ഭദ്രമായിട്ട് തന്നെ തന്നേക്കണേ,,,, ".. നമ്മളെ TASKZ എല്ലാം ഒന്നിച്ച് പറഞ്ഞതും നൗസി എന്നെ അടിമുടി നോക്കി താടി തടവി കൊണ്ട് "ഹാ,, അത് ഞാനൊന്ന് ആലോചിക്കട്ടെ,,

ഇപ്പോ പെങ്ങമ്മാർ ചെല്ല്,,, അല്ലേൽ ഓരോന്നിനെ ആയിട്ട് നിങ്ങടെ ചെക്കമ്മാർ പൊക്കും,,.. പിന്നെ ഷെബി ഹാഷി വിച്ചു റിയു എല്ലാരും എന്റെ പെങ്ങമ്മാരെ ഒന്നും ചെയ്തേക്കല്ലേ ട്ടൊ,,, കൊണ്ട് പോണ പോലെ തിരിച്ച് ഭദ്രമായിട്ട് തന്നെ തിരിച്ച് എന്റെ പെണ്ണിന് അവരെ കൊടുത്തേക്കണേ,,, ".. TASKZ പറഞ്ഞ അതെ ടൂണിൽ നൗസി പറഞ്ഞപ്പോ ഞാൻ സിരിച്ചില്ല... കാരണം മ്മൾ അവിടെ പേടിച്ച് വിറക്കായിരുന്നു,,,,.. റബ്ബേ ഓനെ കാണുമ്പോ നെഞ്ചിടിപ്പ് കൂടി വരുന്നുണ്ടല്ലോ,,, പടച്ചോനെ കാത്തോണേ,,, കൂടി പോയാൽ ഒരു കിസ്സ് അതിൽ കൂടുതൽ എത്തിക്കല്ലേ,,, ഓ... ___________ [ വിച്ചു ] വിഷ്ണു ആണ് ട്ടാ.. നൗസി അവിടെന്ന് വിളിച്ച് കൂവിയതും പെണ്ണുങ്ങൾ എല്ലാം മുങ്ങാൻ ഒരുങ്ങുമ്പോ ഞാൻ ബാക്കി ഉള്ളതിനെ നോക്കി പൊക്കിക്കോ ഡാ ന്ന് പറഞ്ഞതും അവർ ഓടാൻ ഒരു സ്റ്റെപ് മുന്നോട്ട് വെച്ചതും എല്ലാത്തിനേം എടുത്തോണ്ട് ഞങ്ങൾ ഓരോ വഴിക്ക് പോയി,,, ഞാൻ കിട്ടിയ ചാൻസിൽ കിച്ചുനേം പൊക്കി TASKZ ന്റെ റൂമിൽ കേറി ഡോർ ലോക്ക് ആക്കി,,. ബാക്കി ഉള്ളോർ എവിടെ വേണേലും പോട്ടെ,,,,

ഒരു കൈ കൊണ്ട് ഡോർ അടച്ച് കുറ്റി ഇട്ട് അവളെ നിലത്ത് നിർത്തിയപ്പോ മുതൽ കുരിപ്പ് എന്റെ നെഞ്ചിൽ പിടിച്ച് ഇടിച്ച് പരുവം ആക്കുന്നുണ്ട്,,,, "ഹഹ,, എടി കുത്തല്ലേ,, വേദനിക്കുന്നു,,, ഹഹ,,, നിർത്ത് പെണ്ണെ മതി,, "... അവളുടെ കളി കണ്ട് ചിരിച്ചോണ്ട് ഞാൻ പറഞ്ഞിട്ട് ഓളെ രണ്ട് കയ്യും പിടിച്ച് വെച്ചു,,.. അപ്പൊ അവൾ എന്നെ നോക്കിയതും ഓളെ പിടിച്ച് തിരിച്ച് ചുമരിലേക്ക് ചാരി നിർത്തി ഞാൻ അവളുടെ അധരം കീഴടക്കി,,,.. എന്നും ആദ്യം എതിർക്കാറുള്ള അവൾ ഇന്ന് എതിർപ്പ് ഒന്നും കാണിക്കാതെ എന്റെ ഷിർട്ടിൽ പിടി മുറുക്കി,,,,,, കൊറേ സമയം കഴിഞ്ഞ് ശ്വാസം എടുക്കാൻ രണ്ട് പേർക്കും ഒരുപോലെ ബുദ്ധിമുട്ട് ആയതും പരസ്പരം വിട്ട് നിന്നു,,, പിന്നെ ഞാൻ അവളേം കൊണ്ട് അവിടെയുള്ള ബെഡിൽ ഇരുന്നു,,,,. __________ [ തനു ] ഹാഷി എന്നേം കൊണ്ട് പോയത് ആ ഹോട്ടലിന്റെ ഏതോ ഒരു മൂലയിലേക്ക് ആണ് കുരിപ്പ്,,..,. ഇവനെങാനും മ്മളോട് റൊമാന്സിക്കാൻ വന്നാൽ ഓന്റെ അന്ത്യം ആയിരിക്കും,,,.

അവനെ നോക്കി ഞാൻ എനിക്ക് പോണംന്ന് പറഞ്ഞപ്പോ അവൻ നമ്മളെ നോക്കി സൈറ്റ് അടിച്ചു,,, കള്ളപഹയൻ എന്റെ കൺട്രോൾ കളയും,,,,,, നമ്മൾ പിന്നെ കൺട്രോൾ പോവുമെന്ന് പേടിച്ചിട്ട് ഓന്റെ മുഖത്തേക്ക് പോലും നോക്കിയില്ല,,,, പക്ഷെ ലെവൻ മ്മളെ മുഖം പിടിച്ച് ഓന്റെ നേരെ ആക്കിയതും അവന്റെ കാന്ത കണ്ണിലേക്കു നോക്കിയപ്പോ ആ മുഖം പിൻവലിക്കാൻ മ്മക്ക് കഴിഞ്ഞില്ല,,,,,.. കുറെ നേരം അതിലെങ്ങനെ മതി മറന്ന് നിക്കുമ്പോ ആണ് പെട്ടെന്ന് അവൻ എന്നെ പിടിച്ച് കിസ്സിയത്,,,, കള്ള ബലാൽ,,, ഇവനിത് ഇത് മാത്രേ അറിയൂ,,, ഹും,,,,.. കുറച്ച് കഴിഞ്ഞ് അവനെ തള്ളി മാറ്റി അവിടെന്ന് ഓടിയതും നമ്മളെ റൂമിന്റെ ഡോർ തുറന്ന് വിച്ചുവും ഹാഷിന്റെ റൂം തുറന്ന് zuhayum വന്നപ്പോ നമ്മൾ zuhaa ന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് ഞങ്ങടെ റൂമിലേക്ക് കേറി °•°•°•°•°•°•°•°•°•°•••°•°•°•°•°••°•°°•°•°•°•°°•°°•°•°•°•°•°• (ഡോറ) "നമ്മളെന്താ ഇവിടെ...." "എവിടെ" "അല്ല ഈ ബാത്റൂമിൽ" എന്നെ പൊക്കിയെടുതോണ്ട് ബാത്‌റൂമിൽ കയറിയ ഷെബിനോട് ഞാൻ ചോദിച്ചപ്പോൾ ഈ ബുദ്ധിയുള്ള എന്നെ പോട്ടം കളിപ്പിക്കാനായി ഒന്നും അറിയാത്തത് പോലെ ചോദിച്ചത് കേട്ട് എനിക്ക് കലിപ്പ് പോയിട്ട് ഒന്നും വന്നില്ല. "അതേ...ഇവിടാവുമ്പോൾ നമുക്ക് നല്ല പ്രൈവസി കിട്ടും...

നമുക്ക് എന്ത് വേണേലും ചെയ്യാം... വേണേൽ കുളിക്കുക കൂടി ചെയ്യാം" അവൻ എന്റെ മുടികൾ ചെവിക്കാരികിലേക്ക് ഒതുക്കി പറഞ്ഞത് കേട്ട് എനിക്ക് കലിപ്പ് കയറി ഞാനവന്റെ കളറിൽ കയറി പിടിച്ചു. "നീ എന്താടാ പറഞ്ഞെ... കുളിക്കാനോ.... ഈ ഡോറക്ക് വെള്ളം അലര്ജിയാണ്...ഒരു ദിവസം ഒരു വട്ടം മാത്രേ ഞാൻ കുളിക്കായറുള്ളൂ... ചിലപ്പോൾ അത് വെറും ഡ്രസ് ചെയ്ഞ്ച് ആക്കലിൽ ഒതുക്കും... ആ എന്നോടാ നീ കുളിക്കാൻ പറഞ്ഞേ..., ഇത് ഈ ഡോറ പൊറുത്ത് തരില്ല" ഹല്ല പിന്നെ വെള്ളം എന്ന് കേട്ടാൽ അറപ്പ് തോന്നുന്ന എന്നോടിവൻ ഇങ്ങനെ പറഞ്ഞതിൽ അപമാനിക്കൽ ഫീൽ ചെയ്യുന്നുണ്ട്. അവനോട് പിണങ്ങി ഞാൻ വാതിൽ തുറക്കാനായി പോയപ്പോൾ അവൻ എന്നെ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു.. കള്ള ബലാൽ എന്റെ മൂക്ക് പോയി... എന്തൊരു വേദനയാ... അവൻ എന്റെ മുഖം പൊക്കി എന്റെ നെറുകയിൽ ചുണ്ടമർത്തി. "എന്റെ ഡോറ മോൾ നല്ല ചൂടിലാണല്ലോ... ആ ചൂട് കുറക്കാനായി ഇതിരിക്കട്ടെ"

അതും പറഞ്ഞവൻ എന്റെ കയ്യിൽ മഞ്ച് നട്‌സ് വെച്ച് തന്നു... അതും വാങ്ങി ഞാൻ അവനോട് വീണ്ടും പിണങ്ങി നിന്നു. "ഇനിയെന്താ നിനക്ക് ... പറ എന്താ പറ്റിയെ...." "നീ ബാത്രൂമിലേക്ക് എന്നെ കൊണ്ട് വരുന്നതിന് പകരം വല്ല കിച്ചണിലേക്ക് കൊണ്ട് പോയിക്കൂടായിരുന്നോ..." (ഷെബി) ഡോറ മോളുടേ പറച്ചിൽ കേട്ട് എന്റെ മൂഡ് മൊത്തം പോയി... ഒന്ന് ഓക്കെ ആക്കി വരുമ്പോഴായിരിക്കും അവളുടെ ഒരു തീറ്റ... അവസാനം അതും പറഞ്ഞ് പിണങ്ങി അവൾ പോയപ്പോൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പൊലെ ഞാനും അവളുടെ പിന്നാലെ പോയി. റൂമിൽ ചെന്ന് ഡ്രസ്സൊക്കെ പാക്ക് ചെയ്‌ത് ഞങ്ങൾ ബസിലേക്ക് കയറി. ഊട്ടിയിലെ ഞങ്ങളുടെ ലാസ്റ്റ് ഡേ ആണിന്ന്. വണ്ടി നേരെ ഊട്ടിയിലുള്ള ഒരു പാർട്ടി ക്ലബ്ബിലേക്ക് ചെന്നു. എല്ലാരും ഡാൻസുമായി അടിച്ചു പൊളിച്ചപ്പോൾ എന്നെ മര്യാദക്ക് ഡാൻസ് കളിക്കാൻ സമ്മതിക്കാതെ ഡോറ എന്നേം വിളിച്ചോണ്ട് നേരെ ഫുഡ് സെക്ഷനിലേക്ക് ചെന്നു. ആദ്യം ഞാൻ പോവാൻ കൂട്ടാക്കിയില്ലെങ്കിലും അവൾ എന്റെ ചുണ്ടിൽ ഒരുമ്മ തന്നപ്പോൾ ഞാൻ അവളുടെ കൂടെ പോയി.

അവിടെ ഇരുന്ന് ഫുഡ് അടിച് കയറ്റുന്ന സമയത്താണ് ഡോറക്ക് മുള്ളാൻ മുട്ടിയത്. അവൾ മുള്ളാൻ പോയി 15 മിനിറ്റു കഴിഞ്ഞിട്ടും വരാത്തത് കണ്ടപ്പോൾ ഞാൻ അവളെയും അന്വേഷിച്ച് വാഷ്‌റൂമിലേക്ക് പോവുന്ന സമയത്താണ് എന്റെ ഫ്രണ്ട്സും ഡോറയുടെ ഫ്രണ്ട്സും വന്നത്. അവരോട് കാര്യം പറഞ്ഞപ്പോൾ അവരും കൂടി എന്റെ കൂടെ വാഷ്‌റൂമിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഡോറയെ പിടിച്ച് വെച് കിസ് ചെയ്യാൻ ഒരുങ്ങുന്ന ഫായിസിനെയാണ്. അത് കണ്ടതും എരിഞ്ഞു കയറി ഞാനവനെ പിടിച്ച് മാറ്റി അവന്റെ മൂക്കിനിട്ടു നല്ലൊരു പഞ്ച് കൊടുത്തു. അത് കഴിഞ്ഞ് ഞങ്ങൾ അഞ്ച് പെരും കൂടി അവനെ പഞ്ഞിക്കിട്ട് വാർണിങ്ങും കൊടുത്ത് ഞങളുടെ പെണ്ണുങ്ങളെയും കൂട്ടി ബസിലേക്ക് ചെന്നു. അവിടെ ടെൻഷൻ അടിച്ചു എന്ന് പറഞ്ഞ് ഡോറ വലിച്ച് കയറ്റി തിന്നുന്നതും നോക്കി ഞാൻ ഇരുന്നു. ഇതിന് എന്ത് പട്ടിയാലും ഒരു കുലുക്കാവുമില്ലല്ലോ പടച്ചോനേ... അങ്ങനെ കളിയും ചിരിയുടെ മറ്റുമായി ഞങ്ങൾ ബസിൽ അടിച്ചു പൊളിച്ചു. രാത്രി എപ്പോഴോ ഉറങ്ങി.

രാവിലെ ഒരു 6 മണി ആയപ്പോൾ ഞങ്ങൾ തിരിച്ച് കോളേജിൽ എത്തി. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• 【ആദി】 റിയാസ് എന്നെയും കൊണ്ട് അവരെ അടുത്തു നിന്ന് മാറി നിന്നു....എന്നിട്ട് എന്റെ അരയിലൂടെ കയ്യിട്ടു എന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുവാണ് ഓൻ.... ഇവനിത് എന്തോന്നാ എന്റെ മുഖത്തു നോക്കുന്നെ...എന്റെ മുഖത്തു സിനിമ ഒന്നുമല്ലല്ലോ.... "അതേയ് മതി നോക്കിയത്....വാ നമ്മക്ക് പോവ...." ഞാൻ "അയ്യട അങ്ങനെ വെറുതെ പോവനല്ല നിന്നേം കൊണ്ട് ഇവിടുക്ക് വന്നത്...." അതും പറഞ്ഞു കൊണ്ട് എന്നെ ഒന്ന് കൂടെ അവനിലേക്ക് അടുപ്പിച്ചു നിറുത്തി.... എന്റെ ഒരു കൈ അവന്ടെ നെഞ്ചിൽ വച്ചു ഞാൻ ഓന്റെ മുഖത്തേക്ക് നോക്കി.... "പിന്നെ എന്തിനാണാവോ മഹാൻ എന്നെയും കൊണ്ട് വന്നേ...." ഞാൻ ഇരു പുരികവും ഉയർത്തി കൊണ്ട് അവനോട് ചോദിച്ചു... "അതില്ലേ...." എന്നും പറഞ്ഞു അവന്ടെ മുഖം എന്ടെ നേരെ കൊടുന്നതും എന്റെ ഉള്ളിലൂടെ ഒരു തരിപ്പങ് പോയി.... പതിയെ അവൻ എന്റെ അധരം അങ് കവർന്നു.... കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങിയതും ഓൻ എന്നിൽ നിന്ന് വിട്ടു നിന്നു....അപ്പോഴേക്കെന്നെ ടൈം ഒരുവിധം ആയിരുന്നു....

വേഗം ഓന്റെ അടുത്തു നിന്ന് പൊന്ന് റൂമിൽ വന്നു ഡ്രെസ്സൊക്കെ ബാഗിലേക്ക് ഇട്ടു....അങ്ങനെ നേരെ ഞങ്ങൾ ബസിലേക്ക് കയറി.....ബസിൽ വെച്ചു ഫുൾ ഡാൻസ് ആയിരുന്നു....ഞാനും റിയാസും ഒരുമിച്ചു ബാക്കിൽ ആണ് ഇരുന്നത്.... ഇടക്ക് വെച്ചു ഡോറനെ ആ ഫവാസ് ഉഭദ്രാവിക്കാൻ നോക്കിയപ്പോൾ അവൻകിട്ടു നല്ലത് കൊടുത്തു.... അങ്ങനെ പാട്ടും കുത്തും ഒക്കെയായി ആഘോഷിച്ചു ഞങ്ങൾ കോളേജിൽ എത്തി....എല്ലാവരും ബസിൽ നിന്നിറങ്ങി....നേരം പുലർച്ചെ ആയിട്ടുണ്ട്.... ഞങ്ങൾ taskz നേരെ ഹോസ്റ്റലിലേക്ക് പൊന്നു.... ബാഗ് ഒക്കെ അവിടെ വെച്ചു വേഗം ബാത്‌റൂമിൽ കയറിയതും പെട്ടന്ന് ഒരു നിഴൽ മുന്നിലൂടെ പോയതും ഞാൻ പേടിച്ചു അലറി.... "ആദി...എന്താ...എന്തു പറ്റി...." അവർ നാലും എന്നോട് ചോദിച്ചപ്പോൾ ഞാൻ ഉണ്ടായത് പറഞ്ഞു....അതൊക്കെ എന്റെ തോന്നൽ ആവുമെന്ന് അവർ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.... ഞാനും പിന്നെ അതാവും എന്നു കരുതി വേഗം ഫ്രഷ് ആയി ഇറങ്ങി.... അങ്ങനെ ഓരോരുത്തർ ഫ്രഷ് ആയി വന്നു....റിയാസിനോട് കുറച്ചു സമയം ചാറ്റ് ചെയ്തു....പിന്നെ ക്ഷീണം കൊണ്ട് നിങ്ങൾ അഞ്ചും ബെഡിലേക്ക് ഒരു മറിച്ചിൽ ആയിരുന്നു.... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°°• [ Zuha ]

രാവിലെ എണീറ്റ് ഫ്രഷ് ആയി ബാക്കി ഉള്ളവരെ വിളിച്ച് എണീപ്പിച്ചു,, എന്നത്തേയും പോലെ ആദിക്കും ഡോറക്കും ചന്തി നോക്കി ഓരോ ചവിട്ട് കൊടുത്തപ്പോ അവർ രണ്ടും ഒന്നിച്ച് ഉരുണ്ടു നിലത്തേക്ക് വീണു,,, ചവിട്ടിയത് ഞാനാന്ന് അവർക്ക് അറിയാവുന്നത് കൊണ്ട് എന്നെ തറപ്പിച്ച് നോക്കിയപ്പോ നമ്മൾ അതിലും കൂടുതൽ രൂക്ഷമായി നോക്കി പോയി ഫ്രഷ് ആയി വാന്നു പറഞ്ഞപ്പോ രണ്ടും ഒന്നിച്ച് ബാത്റൂമിൽ കേറുന്നു,,,, റബ്ബേ ഇതിറ്റിങ്ങളെ ഞാൻ എന്താ വേണ്ടേ,,, " നോക്കണ്ട എനിക്ക് സൂ സൂ ആകാൻ ഇല്ല,,, "... (ആദി ഡോറ ) നമ്മളെ നോട്ടം കണ്ട് രണ്ടും ഒന്നിച്ച് പറഞ്ഞപ്പോ അയ്യേന്ന് പറഞ്ഞ് കിച്ചുവും തനുവും ചിരിച്ചു,,,, പിന്നെ അവർ രണ്ടും ഒന്നിച്ച് ബ്രഷ് ചെയ്തു വുളു എടുത്ത് വന്നതും ഞങ്ങൾ നിസ്കരിക്കാൻ ഒരുങ്ങിയപ്പോ കിച്ചു എല്ലാരുടേം ഫോൺ ചാർജിനു വെച്ചിട്ട് അവളും പ്രാർത്ഥിക്കാൻ തുടങ്ങി,,,.. അതൊക്കെ കഴിഞ്ഞ് മ്മൾ എല്ലാരും കൂടി തലയിലൂടെ ഷാൾ ചുറ്റി ഫുഡ്‌ കഴിക്കാൻ പോയി,,, അഞ്ച് പേരും ഒരു ടേബിളിൽ ചുറ്റും ഇരുന്ന് ഫുഡ്‌ ഓർഡർ ചെയ്തും,,, ഇന്ന് ദോശയും കടല കറിയും മതീന്ന് എല്ലാരും പറഞ്ഞപ്പോ അഞ്ചാളും അതന്നെ ഓർഡർ ആക്കി,,,, അപ്പൊ ഒരു രണ്ട് മിനിറ്റ് കൊണ്ട് ഫുഡ്‌ വന്നതും ഞങ്ങൾ കഴിക്കാൻ തുടങ്ങി,,..

അപ്പോഴാണ് ഞങ്ങളെ ഒപോസിറ്റ് സൈഡിൽ ഇരിക്കുന്ന ആ അഞ്ച് പെൺകുട്ടികളെ കാണുന്നത്,,,,, അവരെ കണ്ടതും നമ്മൾ ബാക്കി ഉള്ളോർക് കാണിച്ചു കൊടുത്തപ്പോ എല്ലാരുടെ നോട്ടവും അവരിലേക്കായി,,,.. എന്തോ അവരുടെ നോട്ടവും ഭാവവും ഒക്കെ അത്ര പന്തി അല്ലാതെ വന്നപ്പോ അവരെ നമ്മക്ക് അത്രക്ക് വിശ്വാസം ആയില്ല,,,,, പിന്നെ അവിടെന്ന് കൊറേ ആ തെണ്ടികളെ മൈൻഡ് ആകാൻ നിക്കാതെ ഫുഡ്‌ കഴിച്ച് കൈ കഴുകി ഞങ്ങൾ ഓരോ വർത്താനം പറഞ്ഞ് റൂമിലേക്ക് കേറി ഡോർ അടച്ചിരുന്നു,,,.. എന്നിട്ട് എനിക്ക് വല്ലാണ്ട് സൂ സൂ ആക്കാൻ മുട്ടിയപ്പോ നമ്മൾ അതൊക്കെ കഴിഞ്ഞ് വരുമ്പോ എല്ലാരും ബെഡിൽ ഇരിപ്പുണ്ട്,, അതോടെ മ്മൾ ഓടി ചാടി തുള്ളി ചാടി പോയിട്ട് തനുമ്മടെ മടിയിൽ തലയും ഡോറയുടെ മടിയിൽ കാലും വെച്ച് നിവർന്നു കിടന്നു,,, എന്നിട്ട് ഫോൺ എടുത്ത് അതിൽ തൊണ്ടുമ്പോ പരട്ട ആദി കോദി മ്മളെ ഫോൺ വാങ്ങി കിച്ചുന് കൊടുത്തപ്പോ അവളത് അപ്പുറം വെച്ചു,,, ങ്ങീ,,. പിന്നെ ഞങ്ങൾ ഷോപ്പിങ്ങിന് പോവാന്ന് ആരോ ഒരു തെണ്ടി പറഞ്ഞപ്പോ ഞാൻ ചാടി എണീറ്റു,,,,

അപ്പൊ തന്നെ അടങ്ങേടിന്ന് പറഞ്ഞ് തനു മ്മളെ നോക്കിയതും ഓൾക് കൊഞ്ഞനം കുത്തി കാണിച്ച് ഞാനടങ്ങി ഇരുന്നു,,, ഹിഹി,,.. പിന്നെ അവിടെ പോവാം ഇവിടെ പോവാം അത് വാങ്ങാം എന്നൊക്കെ പറഞ്ഞ് സെറ്റ് ആക്കി മ്മൾ ഒരു ഡ്രസ്സ്‌ എടുത്തിട്ട് റെഡി ആയി നിന്നു,,.. ഒരു ബ്ലു കളർ ജീൻ പാന്റും വൈറ്റ് ആൻഡ് റെഡ് മിക്സ്‌ ആയിട്ടുള്ള ടോപ്പും അതിക്ക് മാച്ച് ആയ ഷാളും ആയിരുന്നു എന്റെ വേഷം,,,... സ്കാർഫ് ഒക്കെ ചുറ്റി സെറ്റ് ആയിന്നു ഉറപ്പ് ആകിയിട്ട് ഫോൺ കയ്യിൽ പിടിച്ച് അവരെ നോക്കി സെറ്റ് അല്ലെന്ന് ചോദിച്ചപ്പോ എല്ലാരും സെറ്റ്ന്ന് പറഞ്ഞു,,,, പിന്നെ അവിടെ അഞ്ചാളും കൊറേ സെൽഫി വാരി കൂട്ടി മൊബൈലിൽ വെച്ചു,,,... എന്നിട്ട് റൂം വിട്ടിറങ്ങി.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) അങ്ങനെ ഫുൾ മൊഞ്ചായിട്ട് ഞങ്ങൾ അഞ്ചും ഇറങ്ങി..... അവർ ബോയ്സ് ഗ്യാങ്ങിനോട് പറഞ്ഞിട്ടില്ല അവരോട് പറഞ്ഞാൽ. സ്വസ്ഥം ആയിട്ട് വായി നോക്കാൻ പറ്റില്ലന്നെ..... എനിക്കല്ല TASKZ നു ഞാൻ അങ്ങനെ ഒന്നും ചെയ്യൂല്ല...... അങ്ങനെ മാളിൽ എത്തിയതും ബാക്കി നാല് തെണ്ടികളും സ്പീഡിൽ നടക്കുന്നുണ്ട് ഞാൻ എന്ന മനുഷ്യൻ ഉണ്ടോന്ന് വരെ നോക്കുന്നില്ല..... പെട്ടെന്ന് മ്മൾ ചെരുപ്പ് വഴുതി വീഴാൻ ആഞ്ഞതും ഏതോ ഒരു പരട്ട കൈകൾ എന്നെ ചേർത്ത് പിടിച്ചു........ തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story