NIGHTMARE IN HOSTEL: ഭാഗം 35

NIGHTMARE IN HOSTEL

രചന: TASKvZ

[ ആദി ] തനു ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചു പോവാമെന്നു പറഞ്ഞപ്പോൾ ഞങ്ങളും അത് ശരി വെച്ചു....എന്ത് കൊണ്ടോ എനിക്കും ഇന്ന് കോളേജിലേക്ക് പോവാൻ താല്പര്യം ഉണ്ടായിരുന്നില്ല.... പിന്നെ ഞങ്ങളെ പോലുള്ള ആ 5 സാധനങ്ങൾ എന്തായാലും ഇപ്പോ കോളേജിൽ ഉണ്ടാവോണ്ട് attandance കിട്ടിയിട്ടുണ്ടാവുമെന്നു ഉറപ്പാണ്...അതോണ്ടെന്നെ തിരിച്ചു റൂമിലേക്ക് വന്നു.... എന്തോ നല്ല ക്ഷീണം തോന്നുന്നത് കൊണ്ട് കിടക്കാൻ നിന്നപ്പോഴാണ് തനു കിടന്ന കട്ടിൽ വായുവിൽ ഉയരുന്നത് അറിഞ്ഞത്....എന്താണ് സംഭവിക്കുന്നെന്നറിയതെ പകച്ചു നിന്നു ഞങ്ങൾ 4 പേരും.... പെട്ടന്ന് തന്നെ ആരോ ഞങ്ങൾ അടിച്ച പോലെ ഞങ്ങൾ 4 ഭാഗത്തേക്ക് തെറിച്ചു വീണു...വീണ വീഴ്ചയിൽ എന്ടെ നെറ്റി ചുമരിൽ തട്ടി അവിടെ ചെറിയ ഒരു മുറിവ് ഉണ്ടായി....തനുവിനെ നോക്കിയപ്പോൾ അവളെ കട്ടിൽ ഇപ്പോ സദാ പോലെ കിടക്കുന്നതാണ് കണ്ടത്.... അവൾ ഉറങ്ങുകയുമാണ്...ഇനി ബോധം പോയതാണോ...ഞാൻ പേടിച്ചു എങ്ങനെയൊക്കെയോ എണീറ്റു അവളെ അടുത്തേക്ക് ചെന്നു അവളെ തട്ടി വിളിച്ചു....

"തനു...തനു...എഴുന്നേൽക്ക്...." കുറെ പ്രാവിശ്യം വിളിച്ചപ്പോൾ അവൾ ചെറിയ ഒരു നരക്കത്തോടെ എഴുന്നേറ്റു...ഞാൻ വേഗം ഡോറയുടെയും സുഹായുടെയും കിച്ചുവിന്ടെയും അടുത്തേക്ക് പോയി.... അവർക്കൊന്നും വലിയ കുഴപ്പമുണ്ടായിരുന്നില്ല....എന്താണ് പെട്ടന്ന് ഞങ്ങൾക്ക് പറ്റിയെ എന്നു പോലും മനസിലായില്ല...... ഞങ്ങൾ 5 പേരും പേടിയോടെ ആ കട്ടിലിൽ ഇരുന്നു.... "ആദി...നിന്ടെ നെറ്റിയിൽ നിന്നത രക്തം വരുന്നു...." പെട്ടന്ന് കിച്ചുവെന്നേ തട്ടി കൊണ്ട് പറഞ്ഞതും ഞാൻ നെറ്റിയിൽ കൈ വെച്ചപ്പോൾ എനിക്ക് നന്നായി വേദനിച്ചു... അത് മാത്രമല്ല എന്ടെ കൈ ആകെ രക്തമായി...ഞാൻ പേടിച്ചു കൊണ്ട് എന്ടെ കയ്യിലുള്ള രക്തത്തിലേക്ക് നോക്കിയതും പെട്ടന്ന് ഒരു വികൃത രൂപം ഞങ്ങൾക്ക് മുമ്പിലേക്ക് പ്രത്യക്ഷപ്പെട്ടു.... ഞങ്ങൾ പേടിച്ചു കൊണ്ട് ആ രൂപതിനെ നോക്കി..... ആകെ പുഴു അരിച്ച പോലുള്ള മുഖമായിരുന്നു അത്....അതിന്ടെ നാവ് പുറത്തേക്ക് ആയിട്ടായിരുന്നു...നാവിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു...കണ്ണിന്റെ സ്ഥാനത് രണ്ടു കുഴി മാത്രം....

ദേഹത്തു ആകെ പുഴു അരിക്കുന്നു...കണ്ടാൽ പേടിയും അറപ്പും തോനുന്നു ഒരു രൂപം....അത് എന്നെ തന്നെ നോക്കി നിന്നു.... പ്രകൃതി ഭീകര രൂപം പൂണ്ടു.... പകൽ ആയിട്ട് പോലും എന്തോ സംഭവിക്കാൻ എന്ന മട്ടിൽ ഇരുൾ മൂടി....ഇടി മിന്നാലുകളുടെ കൂടെ മഴ വർഷിക്കാൻ തുടങ്ങി.....അതിന്ടെ ഭീകരമായ കാറ്റ് കൂടെ വീശിയടിചു.... റൂമിന്റെ ജനാലകൾ അടഞ്ഞു തുറന്നു കൊണ്ടിരുന്നു....ശെരിക്കും പേടിപ്പെടുത്തുന്ന കാല വസ്ഥയും അതി കൂടെ ഇങ്ങനൊരു രൂപവും....പേടി എന്നെ കാർന്ന് തിന്നാൻ തുടങ്ങിയിരുന്നു.....എന്ത് ചെയ്യണം എന്നറിയാതെ അവസ്ഥ..... പെട്ടന്ന് അത് എന്ടെ അടുത്തേക്ക് വന്നതും ഞാൻ പേടിച്ചു ഇരുന്നിടത്തു നിന്ന് എണീറ്റു....ആ രൂപം എന്നെ തന്നെ തുറിച്ചു നോക്കി അടുത്തേക്ക് വന്നു കൊണ്ടിരുന്നു.... ഞാൻ ഡോറിന്ടെ അവിടേക്ക് നോക്കിയപ്പോൾ ഡോർ ലോക്ക് ആണ്....എന്ടെ taskz നെ നോക്കിയപ്പോൾ അവരവിടെ ഇല്ല....പേടിച്ചു എന്ടെ കണ്ണിൽ നിന്ന് കണ്ണു നീര് വരാൻ തുടങ്ങി..... ഞാൻ ആ രൂപതിനെ നോക്കിയപ്പോൾ അതെന്റെ അടുത്തേക്ക് തന്നെ അടുത്തു കൊണ്ടിരിക്കുവാണ്....

ഏത് നിമിഷവും അതെന്റെ അടുത്തു എത്തും.... അല്ലാഹ് ഇന്ന് എന്ടെ മരണം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായി..... ഞാൻ പിന്നിലേക്ക് പോയി നിന്നതും അത് നേരത്തെ ഞാൻ നിന്നിടത്തു വന്നു എന്ടെ നെറ്റിയിൽ നിന്ന് ഇറ്റി വീണ രക്തം നാവ് കൊണ്ട് തുടച്ചു.... പേടിയോടെ ഞാൻ ആ കാഴ്ച നോക്കി നിന്നു....പെട്ടന്ന് ആ രൂപം അപ്രത്യക്ഷമായതും കിതച്ചു കൊണ്ട് ഞാൻ മുറിയുടെ ചുറ്റും നോക്കി..... എന്ടെ taskz അവരവിടെ.....???? "ഡോറ....zuha... തനു...കിച്ചു....." ഞാൻ അവരെ വിയർത്തോലിചു വിളറിയ മുഖത്തോടെ എല്ലായിടത്തും നോക്കി വിളിച്ചു കൊണ്ടിരുന്നു.... പെട്ടന്നാണ് ബാത്‌റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടത്.... അവിടെ എന്താണ്....ഇനി നേരത്തെ വന്ന രൂപം അവിടെ ആവോ.... ഇതും ചിന്തിച്ചു കൊണ്ട് പേടിയോടെ ഞാൻ ബാത്റൂമിന്റെ വാതിലിലേക്ക് തന്നെ നോക്കി നിന്നു..... എന്ടെ മനസ് ആ വാതിൽ തുറക്കാൻ വേണ്ടി mandrichu കൊണ്ടിരുന്നു.... പേടിയോടെ ഞാൻ ബാത്റൂമിന്റെ ഡോറിന്ടെ അടുത്തേക്ക് ഓരോ ചുവടുകളും വച്ചു....വിറക്കുന്ന കയ്യാലെ ഞാൻ ആ ഡോറിന്ടെ ലോക്കിൽ പിടിച്ചു.....

പുറത്തു നിന്ന് ലോക്ക് ആയിരുന്നു ഡോർ....കണ്ണടച്ചു ഞാൻ ആ ഡോർ തുറന്നതും പെട്ടന്ന് എന്തോ എന്ടെ ദേഹത്തേക്ക് വന്നു.... ഞാൻ പേടിച്ചു അലറി ആ സദനത്തിനെ എന്നിൽ നിന്ന് അടർത്തി മാറ്റി കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന zuha നെയാണ് കണ്ടത്.... Zuha... എങ്ങനെ...എന്നെ പിടിച്ചത് zuha. ആണോ...അപ്പോ ഞാൻ തള്ളിയത് സുഹാനെയാണോ... ഇങ്ങനെ പല സംശയങ്ങളും എന്നിലൂടെ മിന്നി മറഞ്ഞു.... "ആദി...ടാ നിനക്ക് ഒന്നും പറ്റിയില്ലല്ലോ...." തനു എന്ടെ അടുത്തു വന്നു കരഞ്ഞു കൊണ്ട് ചോദിച്ചതും ഞാൻ ഒന്നുമില്ലെന്ന് തല കുലുക്കി.......... "നിങ്ങൾ...നിങ്ങളെങ്ങനെ ബാത്‌റൂമിൽ...." ഞാൻ "ഞങ്ങൾക്ക് തന്നെ അറിയില്ലട....ആ രൂപത്തെ കണ്ടു കണ്ണടച്ചു തുറന്നപ്പോൾ ഞങ്ങൾ ബാത്റൂമിലാ...ഞെട്ടി കൊണ്ട് പരസ്പരം നോക്കിയപ്പോഴാണ് നിന്നെ കാണാത്ത കാര്യം മനസിലായത്.... നിയ രൂപതിന്ടെ മുന്നിൽ ഒറ്റയ്ക്ക് ആവുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു....ഞങ്ങൾ 5 പേരും ഡോറിൽ ആഞ്ഞു ഇടിച്ചു അലറി വിളിച്ചിട്ടും നി വന്നു ഡോർ തുറന്നില്ല...." കിച്ചു

"എന്ത്.... എന്താ നി പറഞ്ഞേ...നിങ്ങൾ...നിങ്ങൾ ഡോറിൽ തട്ടി അലറി വിളിച്ചെന്നോ..." ഞാൻ അവരെ നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു... "അതേ... ഞങ്ങൾ കുറെ സമയം അലറി വിളിച്ചു...." ഡോറ "What???എന്നിട്ട് എന്ത് കൊണ്ട ഞാൻ നിങ്ങളെ ശബ്ദം കേൾക്കാതിരുന്നെ...." ഞാൻ "അറിയില്ലട...നമ്മൾ പെട്ടിരിക്കുവാ...." എന്നും പറഞ്ഞു zuha കരഞ്ഞു... ഞങ്ങൾ അവളെ സമാധാനിപ്പിച്ചു...അപ്പോഴേക്ക് തനു first എയ്ഡ് ബോക്സ് എടുത്തു വന്നു എന്ടെ മുറിവ് ഡ്രെസ് ചെയ്തു തന്നു.... പേടിച്ചു പരസ്പരം കൈ കോർത്തു പിടിച്ചു വെള്ളം പോലും കുടിക്കാതെ ഞങ്ങൾ അവിടിരുന്നു.... കുറെ സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷക്കാൻ തുടങ്ങിയതും ഞങ്ങൾ പുറത് നിന്ന് എന്തെങ്കിലും കഴിക്കാമെന്ന് കരുതി...കോളേജ് ടൈം ആവൊണ്ടിപ്പോ മെസ്സിൽ ഫുഡ് ഉണ്ടാവില്ല....... "ഞാനും കിച്ചുവും പോയി ഫുഡ് വാങ്ങി വരാം...നിങ്ങൾക്കിവിടെ ഇരിക്ക്..." zuha "അത് വേണോ...നമുക്ക് എല്ലാർക്കും പോവ..." ഞാൻ "വേണ്ടട...ഒന്നാമത്തെ നിന്ടെ മുറിവും പിന്നെ ആകെ എന്തോ പോലെ ആയിട്ടുണ്ട് നിന്ടെ മുഖമൊക്കെ...

നിനക്ക് കാവലിന് ഇവർ കൂടെ ഇവിടെ ഇരിക്കട്ടെ...ഞങ്ങൾ പെട്ടന്ന് തന്നെ പോയി ഫുഡ് വാങ്ങിച്ചു വരാം..." എന്നും പറഞ്ഞു കൊണ്ട് കിച്ചും സുഹയും പോകാൻ നിന്നു... "ശ്രദ്ധിച്ചു പോണേ ട..." ഞാൻ "ഹാ..." എന്നും പറഞ്ഞു അവർ പോയി... "ഞാനൊന്ന് ഫ്രഷ് ആയിട്ട് വരട്ടെ എന്നാൽ..." എന്നും പറഞ്ഞു ഞാൻ ഇരുന്നിടത്തു നിന്ന് എണീറ്റത്തും എന്ടെ കാലിൽ ഒരു കൈ വന്നു അടിയിൽ നിന്ന് പിടിച്ചതും ഓപ്പമായിരുന്നു... ഞാൻ പേടിച്ചു അലറി കൊണ്ട് കാൽ വലിക്കാൻ ശ്രമിച്ചു...തനുവും ഡോറയും അത് കണ്ടു എന്നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.... അവസാനം അവരെന്നെ ആഞ്ഞു വലിച്ചതും ഞങ്ങൾ മൂന്നു പേരും കൂടെ ബെഡിലേക്ക് വീണു....എന്ടെ പേടി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.... ഒരുവിധം കിതപ്പ് അടക്കി ഞങ്ങൾ എഴുന്നേറ്റിരുന്നു...ഞാൻ താഴേക്ക് ഒന്ന് നോക്കിയപ്പോൾ അവിടെ ഒന്നുമില്ല...ഇല്ല ഇപ്പോ അവിടെ ശൂന്യമാണ്.... ഇനി ഒക്കെ എന്ടെ തോന്നാലാവോ...ഏയ്..തോന്നാലവാൻ ചാൻസ് ഇല്ല...ഞങ്ങൾ ബെഡിലേക്ക് വീണതല്ലേ...ഞാൻ എന്ടെ കാലിലേക്ക് ഒന്ന് നോക്കിയപ്പോൾ അവിടെ ചുമന്നു കിടക്കുന്നതാണ് കണ്ടത്...ഞാൻ പേടിയോടെ അവിടെ തൊട്ടു....

"തനു... ഫർഷിന...ഫർഷിനയുടെ തെറ്റി ധാരണ കാരണമാണ് അവൾ നമ്മളെ ഇങ്ങനെ ഉഭദ്രാവിക്കുന്നെ...നമുക്കിന്ന് പോവണം...എല്ലാം അവൾക്ക് തെളിയിച്ചു കൊടുക്കണം...." ഞാൻ "നിയിത് എവിടേക്ക് പോവുന്ന കാര്യ ആദി പറയുന്നേ..." തനു "ഫർഷിന അവൾ മരിച്ച നമ്മൾ അന്ന് പോയ ആ വീട്ടിലേക്ക്...പോണം ഒന്ന് കൂടെ നമുക്ക്...." ഞാനത് പറഞ്ഞു തീർന്നതും ആകാശത്തു വലിയൊരു ഇടി വെട്ടി.... ആ ഇടിയിൽ ഭൂമി കുലുങ്ങുന്നത് പോലെ തോന്നി..... "ഹാ....ഹാ....ഹാ....വരു നിങ്ങൾ കാത്തിരിക്കാം ഞാൻ...." പെട്ടന്ന് റൂമിൽ മുഴുവൻ ഫാർഷീനയുടെ അട്ടഹാസത്തോടൊപ്പം ഈ വാക്കുകൾ കൂടെ നിറഞ്ഞു.... ഞങ്ങൾ പേടിയോടെ ചുറ്റും നോക്കി.... "ആദി...അവിടേക്ക് ഇനി പോവാണോ...വേണ്ട ട...ഒന്ന് പോയിട്ട് നമ്മൾ കുറെ അനുഭവിച്ചു...." തനു "അതെന്നെ വേണ്ട ട...." ഡോറ "പോവണം...പോയെ തീരൂ...നാളെ രാവിലെ തന്നെ പോവണം...കൂടെ ഹാഷിനെയും ഗ്യാങിനെയും കൂട്ടും ചെയ്യണം..." ഞാൻ ദൃഢ നിശ്ചയതോടെ പറഞ്ഞതും അവർ പിന്നെ ഒന്നും പറഞ്ഞില്ല.... കുറച്ചു കഴിഞ്ഞപ്പോൾ ഫുഡ് വാങ്ങിക്കാൻ പോയ സുഹയും കിച്ചുവും വന്നു...ഫുഡ് ഒന്നും ഞങ്ങൾക്ക് നേരെ ഇറങ്ങുന്നുണ്ടായിരുന്നില്ല...വേണം വേണ്ടച്ചിട്ടു അത് കഴിച്ചു നാളെ ആ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു....

കിച്ചുവും സുഹയും ആദ്യം തനുവിനെയും ഡോറയേയും പോലെ എതിർത്തെങ്കിലും പിന്നെ എന്ടെ നിര്ബന്ധതിഞ്ഞു വഴങ്ങി സമ്മതിച്ചു.... രാത്രി പേടിയോടെ റൂമിൽ ഇരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്.... റിയാസ് ആണ്... ഞാൻ ഒരു പുഞ്ചിരിയോടെ കാൾ എടുത്തു... "ഹെലോ..." ഞാൻ "ഹോ..ജാഡ കാരി ഫോൺ എടുത്തോ..." റിയാസ് "ഏഹ്...ജഡയോ എനിക്കോ..." ഞാൻ "ഹാ നിനക്ക് തന്നെ...നിയിന്ന് കോളേജിൽ നിന്ന് എന്നോട് ഒരു വാക്ക് മിണ്ടിയോ..ഹും... പിന്നെ കോളേജ് കഴിഞ്ഞു നിന്നോട് ഒന്ന് സൊള്ളാൻ വിളിച്ചപ്പോ അപ്പോഴും നി വന്നില്ല...." റിയാസ് പറഞ്ഞു നിറുത്തിയപ്പോൾ തന്നെ മനസിലായി അത് ആ രൂപങ്ങൾ ആവുമെന്ന്....ഞാൻ അപ്പോൾ തന്നെ റിയാസിനോട് ഇന്ന് ഉണ്ടായ എല്ലാകാര്യങ്ങളും പറഞ്ഞു കൊടുത്തു....ആ വീട്ടിലേക്ക് പോകേണ്ട കാര്യം വരെ..... "What ആദി....എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...ഇങ്ങനെയൊക്കെ ഉണ്ടായോ..." റിയാസ് "ഉണ്ടായി...നാളെ നിങ്ങൾ ഞങ്ങടെ കൂടെ ആ വീട്ടിലേക്ക് വരില്ലേ..." ഞാൻ "വരാം ആദി...തീർച്ചയായും വരാം...നിങ്ങളെ ഇതിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിച്ചേ പറ്റു...." ഇതും പറഞ്ഞു കൊണ്ട് റിയാസ് കാൾ കട്ട് ചെയ്തു...ഞാൻ റിയാസ് പറഞ്ഞ കാര്യം അവരോടൊക്കെ പറഞ്ഞു.... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

റിയാസ് ആദി കാൾ കട്ട് ചെയ്തതും ഞാൻ ബാക്കി ഉള്ളവരോടൊക്കെ കാര്യം പറഞ്ഞു...എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു...ഞാനും ആദ്യം ഇത് പോലെ ഞെട്ടിയത...പാവം എന്ടെ പെണ്ണ് കുറെ അനുഭവിച്ചു...ഇനിയും അറിഞ്ഞു കൊണ്ട് അവരെ അഭകടത്തിലേക്ക് തള്ളി വിട്ടൂട.... "റിയു നമുക്ക് അവരെ കൂടെ പോകണം...ആ ഫവാസിനെയും ഗ്യാങിനെയും അവിടേക്ക് വിളിച്ചു വരുത്തും വേണം...നാളത്തോടെ എല്ലാം അവസാനിക്കണം..." സല്ലു "ഹ്മ്മ...അവസാനിപ്പിച്ചെ പറ്റു...അല്ലെങ്കിൽ നമ്മുടെ പെണ്ണുങ്ങൾ പാവം എല്ലാത്തിനും കരുവാകും..." ഞാൻ "ഹ്മ്മ..." ഹാഷി °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° പിറ്റേന്ന് "തനു ഡോറ zuha കിച്ചു എഴുന്നേൽക്ക് പെട്ടന്ന് ഫ്രഷ് ആവണം...നമുക്ക് ആ വീട്ടിലേക്ക് പോവാനുള്ളതാ..." രാവിലെ തന്നെ അവരെയൊക്കെ കുത്തി പൊക്കി വിളിച്ചു...ഇന്നലെ രാത്രി പിന്നെ പ്രതേകിച്ചു ഒന്നും ഉണ്ടാവാത്തത് കൊണ്ടും ക്ഷീണം കൊണ്ടും ഞങ്ങൾ പെട്ടന്ന് കിടന്നുറങ്ങിയിരുന്നു.... എല്ലാവരും പെട്ടന്ന് തന്നെ ഫ്രഷ് ആയി...ഞങ്ങൾ 5 പേരും പരസ്പരം ഒന്ന് നോക്കി....

"ഇത് വേണോ..."zuha "വേണം...ഇതേ വഴി ഉള്ളു..." ഞാൻ "ഹ്മ്മ...പോവാം..." തനു അങ്ങനെ ഞങ്ങൾ ആ വീട് ലക്ഷ്യമാക്കി ഇറങ്ങി.... °`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°`°` (Thanu) വീടടുക്കുന്തോറും അകാരണമായ ഭയം നിറയാൻ തുടങ്ങി...... ഹാശി യെ വിളിച്ചു വരുന്നില്ലേ എന്ന് ചോദിച്ചതും അവർ ഇവിടെ എത്താൻ ആയി എന്നു പറഞ്ഞു..... ആ വീടിന് മുമ്പിൽ എത്തിയതും വലിയ കൊടുങ്കാറ്റോട് കൂടി വാതിൽ മലർക്കേ തുറന്നു ഞങ്ങളുട വരവ് പ്രതീക്ഷിച്ചത് പോലെ ജന വാതിലുകൾ തുറന്നടയാൻ തുടങ്ങി.... നിമിഷ നേരം കൊണ്ട് ഹാശിയും കൂട്ടരും എത്തിയതും അവരെയും കൊണ്ട് ഞങ്ങൾ അകത്തേക്ക് കാലെടുത് വെച്ചതും പെട്ടെന്ന് പിന്നിൽ നിന്നും ഒരു ബ്ലാക്ക് കളർ സ്കോർപിയോ വന്ന് നിന്നതും ആരോ എന്റെ വായ പൊത്തി അവരുടെ വണ്ടിയിലേക്ക് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു... അതെ സമയം അവരൊക്കെ പെട്ടെന്ന് ആ വീടിനുള്ളിലേക്ക് തെറിച്ചു വീണതും ഒരാട്ടഹാസത്തോടെ എന്റെ കൺ മുമ്പിൽ നിന്നും അവർ മറഞ്ഞു...... പതിയെ എനിക്ക് ചുറ്റുമുള്ള കാഴ്ചകൾ മറഞ്ഞു തുടങ്ങിയതും ചെവിയിൽ എന്റെ പ്രിയപ്പെട്ടവരുടെ നിലവിളി മുഴങ്ങി കേൾക്കാൻ തുടങ്ങി.... രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും അവരുടെ കൈ കരുത്തിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (കിച്ചു)

ഞങ്ങളൊക്കെ ആ വീട്ടിലേക്ക് ഒന്നിച്ചു കടക്കാൻ നിന്നതും ശക്തമായ ഇടി മിന്നലിന്റെ ഭീതിയിൽ പേടിച്ചു ഞാൻ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു അങ്ങനെ അകത്തേക്ക് കാലെടുത്തു വെച്ചതും ഒരു കാർ നമുക്ക് പിന്നിൽ വന്ന് thanu വിനെയും കൊണ്ട് കടന്നു അതെ സമയം ഞങ്ങൾ തെറിച്ചു ആ വീട്ടിന്റെ അകത്തേക്ക് വീണു..... അട്ടഹാസങ്ങളും നിലവിളികളും ഉയർന്നതും ഞങ്ങൾ പേടിച്ചു കരയാൻ തുടങ്ങി ഹാശിയും കൂട്ടരും നമുക്ക് ചുറ്റും നിന്നു.... പെട്ടെന്ന് അന്തരീക്ഷം നിശബ്ദമായതും ഞങ്ങൾ തനുവിനെ ഓർത്തു പേടിക്കാൻ തുടങ്ങി... എന്നാൽ നിശബ്ദമായതിനേക്കാൾ ഭയാനകമായി ചുമരിൽ ചോര കൊണ്ട് വാക്കുകൾ തെളിഞ്ഞതും അത് വായിച്ച ഞങ്ങൾ 9 പേരും ഞെട്ടി പിന്നിലേക്ക് ആഞ്ഞു..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu )

ബോധം വരുമ്പോൾ ഇരു കൈകളും ബന്ധിച്ച നിലയിൽ ഒരു ഇരുട്ടു റൂമിൽ ഇരിക്കുകയാണ് ഞാൻ..... എന്റെ അവസ്ഥയെക്കാൾ എന്റെ TASKZ ന്റെ അവസ്ഥ ഓർത്തു പേടിച്ചു ഇരിക്കാൻ തുടങ്ങിയതും വാതിൽ തുറന്ന് ഒരാൾ മുന്നിലേക്ക് വന്നു വെളിച്ചം കണ്ണിലേക്ക് അടിച്ചു കയറിയതും മുന്നിലുള്ള ആൾക്കാരെ കണ്ട് ഞാൻ പോലും അറിയാതെ അവന്റെ പേര് വിളിച്ചു...... "വാഹിദ്..........." "അതെ ഡി ഞാൻ തന്നെ എന്തെ പേടിച്ചു പോയോ...... ഹഹഹ........... എങ്ങനെ ഞെട്ടാതിരിക്കും നിങ്ങളുടെ വിശ്വസ്ഥനായ ആങ്ങള അല്ലേ ഞാൻ...... ഹഹഹ....." (വാഹിദ്) "ചെ.......... നീ.......... പുച്ഛം തോന്നുന്നു നിന്നോട്.........." (ഞാൻ ) അവൻ എന്റെ അടുത്തേക്ക് വന്നതും പരമാവധി ശക്തി എടുത്ത് അവനെ ചവിട്ടിയതും അവന്റെ കൂടെ വന്ന അവന്റെ ബോസ് എന്റെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു അവൻ മാസ്ക് വെച്ചത് കാരണം ആൾ ആരാണെന്ന് മനസ്സിലാവാതെ വന്നതും അവൻ മാസ്ക് ഒഴിവാക്കിയതും ഒന്നിച്ചായിരുന്നു.... അവനെ കണ്ടതും മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള നിമിഷം എന്റെ കണ്മുമ്പിലൂടെ കടന്ന് പോയി കൂടാതെ എന്റെ TASKZ ന്റെയും പ്രിയപ്പെട്ടവരുടെയും അവസ്ഥയും....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story