NIGHTMARE IN HOSTEL: ഭാഗം 7

NIGHTMARE IN HOSTEL

രചന: TASKZ

  (ഡോറ) ആരോ ബഹളം വെക്കുന്നത് കെട്ടാണ് ഞാനുണർന്നത്. മര്യാദക്ക് ഒന്നുറങ്ങാൻ സമ്മതിക്കൂലാന്ന് വെച്ചാൽ. ഇന്നലെ രാത്രി മുള്ളാൻ മുട്ടിത്തുടങ്ങിയതാണ് യസ്കിയെ പേടിച് ഞാൻ പോയില്ല. ഇനിപ്പോ കണ്ണടച്ച് കൊണ്ട് ടോയ്‌ലെറ്റിൽ പോയി മുള്ളി വരാം, കണ്ണ് തുറന്നാൽ എന്റെ ഉറക്കം നഷ്ടപ്പെട്ടാലോ. അങ്ങനെ കട്ടിലിൽ നിന്ന് എണീറ്റ് ഒരു സ്റ്റെപ് നടന്നപ്പോൾ തന്നെ ഞാനെന്തിലോ ചവിട്ടി വഴുതി വീണു. "എന്റുമ്മാ.. എന്റെ നടുവേ.... എന്റെ ഊര പോയെ... ഇനി ഞാനെങ്ങന സൈക്കിൾ ചവിട്ടും..... " "ടി എണീക്കടി എന്റെ സാരിയിൽ നിന്ന്, " തനു ഒച്ച വെച്ചപ്പോൾ ഞാൻ കണ്ണും തുറന്ന് മുകളിലേക്ക് നോക്കി. എല്ലാരും ചുവന്നു നിൽക്കുന്നു, കുളിച്ച് ഫ്രഷായി സാരിയും കയ്യിൽ പിടിച്ച് എല്ലാരും കൂടി മാർഗം കളി കളിക്കുവാണ്. ഇവരെ കാണുമ്പോൾ വല്ല പാർട്ടി മീറ്റിങ്ങിനും പോവുന്നത് പോലെയുണ്ട്. ഹ്ഹി ഹി ഹി. മനസ്സിൽ അവരെ ഇട്ട് കളിയാക്കി കൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്. "ഡാാാാാാാ യു്യു്യു്...

എന്നെ ഉണർത്താതെ നിങ്ങൾ നാല് പേരും കൂടി ഇവിടുന്നു അണിഞ്ഞൊരുങ്ങാനുള്ള പ്ലാനിങ്ങിലായിരുന്നല്ലേ... നടക്കൂല മക്കളെ.. ഈ ഡോറയുടെ പ്രയാണം ഉള്ളിടത്തോളം കാലം നിങ്ങളുടെ മനസ്സിലിരിപ്പ് നടക്കൂല " ഞാനിത്രേം പരഞ്ഞിട്ടും ഒരു തെണ്ടിക്കും കുലുക്കമില്ല. എല്ലാരും കൂടി സാരി വട്ടം പിടിക്കുന്നു, എന്നിട്ടതിന്റെ അകത്തേക്ക് കയറുന്നു, വട്ടം തിരിയുന്നു, കാല് പുറത്തേക്കിടുന്നു, എന്നിട്ടകത്തേക്ക് വെക്കുന്നു. "അല്ല...ഇതെന്താ നമ്മൾ കഥ കളി അവതരിപ്പിക്കുന്നുണ്ടോ.. അതിന്റെ റിഹേഴ്‌സൽ വല്ലതുമാണോ, ഞാനില്ലാട്ടാ പരിപാടിക്ക്.. എനിക്ക് ക്ലാസ്സിക്കൽ അറിഞ്ഞൂട.. വേണമെങ്കിൽ ഫോക് ഡാൻസിലും മറ്റും കൈ നോക്കാം " "ഇത് റിഹേഴ്സൽ ഒന്നുമല്ല, ഞങ്ങൾ സാരിയുടുക്കുകയാണ്, കണ്ടില്ലേ... " Zuha പറഞ്ഞത് കേട്ട് ഞാൻ ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി. "എന്റെ പൊന്നൂ... ഇങ്ങനെയാണോ സാരിയുടുക്കുന്നെ... എനിക്ക് വയ്യ.. നിങ്ങളുടെ ഈ അവസ്ഥ കാണുമ്പോൾ ബാറിലൊക്കെ ഐറ്റം ഡാൻസ് കളിക്കൂലേ അത് പോലെയാ തോന്നുന്നേ... " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാം കൂടി എന്നെ നോക്കി ചോര കുടിച്ചോണ്ട് എന്റടുക്കലേക്ക് വരാൻ തുടങ്ങി.

രാത്രി കണ്ട ചോരയുടെ കളറും റെഡ് ഇവരുടുത്ത സാരിയുടെയും കളർ റെഡ്.. ഇനിപ്പോ എന്റെ മരണവും റെഡ് കൊണ്ടാവുമോ. "ഇത്രയൊക്കെ ഞങ്ങളെ കളിയാക്കിയതല്ലേ പൊന്ന് മോൾക്ക് സാരിയുടുക്കാൻ അറിയോ.. അതൊന്ന് പറഞ്ഞാട്ടെ "-ആദി. "ഇതെന്തൊരു ചോദ്യാ ആദി. ഈ ഡോറക്ക് അറിയാത്ത എന്തേലും ഉണ്ടോ.. ഇല്ലാലോ... " "എന്നാൽ ആദ്യം എനിക്കുടുത്തു താ" എന്ന് പറഞ്ഞ് കിച്ചു വന്നു. "ഞാൻ പറയുന്നത് മുഴുവനായിട്ട് കേൾക്ക്... എനിക്ക് എല്ലാമറിയാമെങ്കിലും എനിക്ക് സാരിയുടുക്കാൻ അറിഞ്ഞൂട...അത് കൊ..." എന്നെ മുഴുവനാക്കാൻ സമ്മതിക്കാതെ എല്ലാരും കൂടി പഞ്ഞിക്കിടാനായിട്ട് കൈ പൊക്കി. "ഹേയ്... നിക്ക്.. അവിടെന്താ ബാക്കിൽ " എന്റെ വാക്ക് കേട്ട് പേടിയോടെ അവർ ബാക്കിലേക്ക് നോക്കിയപ്പോൾ ഞാൻ ബാത്റൂമിലേക്ക് ഓടിക്കയറി. "ഹേയ് മക്കൾസ്, അവിടൊന്നുമില്ല ഞാൻ വെറുതെ പറഞ്ഞതാ ...

അത് കൊണ്ട് ഈ ഡോറയോട് ഒന്നും തോന്നല്ലേ" എന്ന് പറഞ്ഞ് വാതിലടച്ചു. കുളിക്കണോ വേണ്ടേയെന്ന് കൊറേ സമയം ചിന്തിച്ചതിനു ശേഷം ഫ്രഷേഴ്‌സ് ഡേക് ഫ്രഷ് ആയിട്ട് പോവാമെന്ന് വിചാരിച്ചു കുളിക്കാൻ വേണ്ടി ഒരുങ്ങി. "🎶റെഡ് സാരിയുടുത്തു പോവും ഡോറ മോൾ... സുന്ദരി ഡോറ മോൾ.. പാവം ഡോറ മോൾ... നല്ല കുട്ടി ഡോറ മോൾ... ടാസ്‌ക്‌സിലെ നല്ല കുട്ടി ആരാണ്... ഡോറ മോൾ... ഡോറ മോൾ... ഡോറ മോൾ.... 🎶 അങ്ങനെ പാട്ടും പാടി കുളിയും കഴിഞ്ഞ് ഞാനിറങ്ങിയപ്പോൾ എല്ലാർക്കും കിച്ചു സാരിയുടുത്ത് കൊടുത്തിരിക്കുന്നു. കണ്ടാലും മതി... പ്ര്ര്ര്ർ "കിച്ചു എനിക്ക് സാരിയുടുത്തു താരോടി... " എന്റെ നിഷ്ക്കളങ്കമായ മുഖം കണ്ടത് കൊണ്ടായിരിക്കണം കിച്ചു ഉടുത്തു തരാമെന്ന് പറഞ്ഞു. അവളെനിക്ക് സാരി ചുറ്റി പകുതിക്ക് എത്തിയപ്പോഴേക്കും ബാക്കിയുള്ളവർ വന്ന് എന്റെ സാരി നേരാ വണ്ണം ഉടുത്തു തരാൻ സമ്മതിക്കാതെ വലിച്ചൂരുകയും പിച്ചുകയും ചെയ്തു. "ങീ... ങീ... എന്റെ എല്ലാം പോയെ... എന്നെ റേപ്പ് ചെയ്യുവാണെല്ലാരും കൂടി...

ഇവരൊക്കെ ഗോവിന്ദ ചാമിയുടെ ശിഷ്യകളാണെന്ന് എനിക്കറീലായിരുന്നു.... " എന്റെ കരച്ചിലിന്റെ വോളിയം കൂടിയപ്പോൾ അവരൊക്കെ പിച്ചലും മാന്തലും നിർത്തി. അപ്പോഴേക്കും കിച്ചു" സാരല്ല പോട്ടെ... ഇനി നീ കുരുത്തക്കേടൊന്നും കാണിക്കല്ലേ" എന്ന് പറഞ്ഞ് സാരിയുടുത്തു തന്നു. സാരിയുടുത്തു കണ്ണാടിയുടെ അടുത്ത് ചെന്ന് നിന്നപ്പോൾ എല്ലാരും കൂടി അതിന്റെ മുന്നിൽ നിന്ന് എന്തൊക്കെയോ കാണിച്ചു കൂട്ടാണ്‌. തനു ആണെങ്കിൽ അവിടെ നിന്ന് മോഹ മുന്തിരി ഡാൻസും കളിക്കുന്നുണ്ട്. ആദിയുടെ കാര്യം പറയെ വേണ്ട ലിപ്സ്റ്റിക് ചീക്സിലേക്ക് കൂടി തേക്കുവാണ്. Zuha യും കിച്ചും കൂടി ഒരു മൂലക്ക് നിന്ന് അപ്പിയിടാൻ മുട്ടുന്നത് പോലെ മുഖത്തിനെയാക്കിക്കൊണ്ട് സെൽഫി എടുക്കുവാണ്. തനുനേയും ആദിനെയും തള്ളി മാറ്റി ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ എനിക്കെന്നെ തന്നെ കണ്ട് നാണം വന്നു. പിന്നെ അല്ലറ ചില്ലറ മേക്കപ്പ് ഒക്കെ ചെയ്ത് ഫോട്ടോസും വാരിക്കൂട്ടി ഞങ്ങൾ ഇറങ്ങി.

(ഫോട്ടോസ് വാരിക്കൂട്ടുക എന്നത് എന്റെ ഒരു ഹോബിയാണ് ട്ടാ.. ബാക്കിയുള്ളവരും ഒട്ടും പിറകിലല്ല). റൂമിൽ നിന്നിറങ്ങി വരുന്ന ഞങ്ങളെ കണ്ട് എല്ലാരും വാ പൊളിച്ചു നിന്നപ്പോൾ ഞങ്ങൾ അവരോട് വാ അടക്കാൻ പറഞ്ഞു. ഹോസ്റ്റൽ ഗേറ്റ് കടന്ന് ഞങ്ങൾ നടന്നു. ഇന്ന് ഇത്രേം അണിഞ്ഞൊരുങ്ങിയത് കൊണ്ട് ഞങ്ങൾ നടന്നാണ് പോവുന്നത്. "ടി എനിക്ക് മുള്ളാൻ മുട്ടുവാണ് " അത്രേം സമയം നല്ല ഗമയോട് കൂടി നടന്നു പോവുന്ന ഞങ്ങളുടെ മൂഡ് കളഞ്ഞു കൊണ്ട് ആദി പറഞ്ഞു. "എനിക്കും മുട്ടുന്നുണ്ട്, ഇതുടുത്തു കൊണ്ട് എങ്ങനെ മുള്ളും " തനു കൂടി പറഞ്ഞപ്പോൾ ഞാൻ പിന്നെ അതിനെ കുറിച്ചു ആലോചിച്ചു. "നമുക്ക് മുള്ളാൻ പോവുമ്പോൾ സാരി അഴിക്കാം എന്നിട്ട്, മുള്ളിയതിന് ശേഷം നമുക്ക് വീണ്ടും ഉടുക്കാം " Zuha പറഞ്ഞത് കേട്ട് എല്ലാരും തലയിൽ കൈ വെച്ചു. അങ്ങനെ ചളിയടിച്ചും കളിച്ചും ചിരിച്ചും ഞങ്ങളെ നോക്കി വെള്ളമിറക്കുന്നവരെ നോക്കി സൈറ്റടിച്ചും ഞങ്ങൾ കോളേജിലെത്തി. _________________ (തനു) ഞങൾ അഞ്ചും ഉള്ള ചളിയോക്കെ വാരി വിതറി നടന്നു അവസാനം കോളേജിൽ എത്തി.......

"ഞങൾ ജയിച്ചു ജയിച്ചു ജയിച്ചു ഹേയ്......" (ഡോറ മോൾ) "എന്റെ ദൈവമേ....... ഇതിന്റെ വായിൽ ആ മാപ്പ് വെച്ച് കൊടുക്കുമോ ഒന്ന്" (കിച്ചു) "നവാതവ......നവാഗത............. ആഹ് അങ്ങനെ നവാഗതർക്കു വീണ്ടും സ്വാഗതം....... " (ഞാൻ) "തനു ഇത്രക്ക് കഷ്ടപ്പാട് ഉണ്ടോ അത് വായിക്കാൻ " ഇതും പറഞ്ഞ് zuha ചിരിക്കാൻ തുടങ്ങിയതും മ്മള് ഓൾടെ കാൽ നോക്കി ഒന്ന് കൊടുത്തു.....കള്ള ബലാൽ.......... "ഇൗ സാരി ഊരി വീഴോ.............ങ്ങി.......ങി........ എനിക്ക് നല്ല പേടി ഉണ്ട് " എന്നും പറഞ്ഞ് ആദി നേ നോക്കിയതും എന്നെക്കാൾ കഷ്ട്ടം ആണ് ഓൾടെ അവസ്ഥ............. അങ്ങനെ കോളേജ് കടന്ന് അകത്ത് എത്തുമ്പോൾ ആകെ മൊത്തം കുളിരാരിഫികേഷൻ........ ആ.....അതെന്നെ ഫുൾ റൊമാൻറിക് മൂടും....... പൊളിക്കും.......... അതേ സമയം കോളേജ് ആകെ ഒരു അടിപൊളി ഹിന്ദി സോങ്ങ് play ആയതും ഞങൾ അഞ്ചും അതും കേട്ട് അവിടെ നിന്നു..... 🎶Aaj Se Pehle Aisa Hua Na Dil Ko Kisi Ne Aise Chhua Na🎶 🎶Khamoshi Se Dil Mein Aake Shor Kisi Ne Aisa Kiya Na🎶 🎶Hai Dhadkan Badli Huyi Seene Mein Ek Halchal Hai🎶 🎶Tumhi Se Meri Duniya Hai Tumhi Se Meri Manzil Hai🎶 പാട്ടും ആസ്വദിച്ച് ഞങൾ ഞങ്ങളുടെ ക്ലാസിലേക്ക് നടന്നു.... അവിടെ ബാഗ് ഒക്കെ വെച്ചിട്ട് വരാന്തയിൽ നിന്ന് ഗ്രൗണ്ടിലേക്ക് നോക്കി സ്ഥിരം പരിപാടി ആരംഭിച്ചു......

"എന്റെ റബ്ബേ....... ആ ചെക്കൻ എന്ത് മൊഞ്ച്......." "എന്റെ പൊന്ന് ഡോറ നീ ഇങ്ങനെ ഒരോന്നിനെ കാണിച്ച് തന്ന് എന്റെ കൺട്രോൾ കളയും " (zuha) വായ് നോട്ടത്തിനു phd എടുത്ത നാലെണ്ണം.... മ്മള് പിന്നെ നല്ല ഡീസന്റ് ആയി ഇടക്കണ്ണിട്ട്‌ നോക്കാൻ തുടങ്ങി........ അങ്ങനെ പാട്ടൊക്കെ ആസ്വദിച്ച് ആണ് എന്റെ നിർത്തം ...... "ടീ.........." (മ്മള്) "എന്താ ടീ" (നാലും) "ഇപ്പൊ ഒരു ചെക്കനും കൂടി വേണം ആയിരുന്നു.... " എന്നും പറഞ്ഞ് അവരെ നോക്കി ഇളിച്ചതും അയ്യേ എന്നും പറഞ്ഞ് അവർ അവരുടെ പണി countinue ചെയ്തു..... ആ സമയത്ത് ഹാഷി and ടീം അവിടേക്ക് വന്നു.... ഭാഗ്യത്തിന് ഹാഷി ഇല്ല രക്ഷപ്പെട്ടു...... "എന്താണ് ഇവിടെ നിന്ന് പരിപാടി ....... " (റീമ) "വായ് നോക്കൽ " എന്ന് ഡോറ പറഞ്ഞ് തുടങ്ങിയതും ആദി വായ പൊത്തി പിടിച്ചു... ഇവൾ നമ്മളെ നാണം കെടുത്തും..... കുറച്ച് നേരം അവരോട് കത്തി അടിച്ച് ഇരുന്നു റീമയും ബെല്ല യും പോവാണു എന്ന് പറഞ്ഞ് പോയെങ്കിലും ബാക്കി ഉളളവർ നമ്മുടെ കൂടെ ഉണ്ട് "Sh...........sh........ കിച്ചു നീ അങ്ങോട്ട് നോക്ക് ഒരു 3 സ്പെല്ലിംഗ് mistake കാണുന്നില്ലേ...... "

ഞാനും കിച്ചുവും മാറി നിൽക്കുക ആണ് ഇങ്ങോട്ടേക്കു.... "Yaah yaah " (കിച്ചു) "എന്റെ റബ്ബേ ആദി ന്റെ അടുത്ത് നോക്ക് മിക്കവാറും ഇവിടെ വല്ലോം നടക്കും...... " (തനു) "കണ്ണും കണ്ണും..........." (കിച്ചു) "ആദി ന്റെ കയ്യിൽ നിന്ന് ഇവൻ നല്ലത് വാങ്ങും....." "ഡോറ ക്ക് പറ്റിയ ആൾ തന്നെ കിട്ടിയത്....... Alloh " (ഞാൻ) "Zuha....... ഇനിയിപ്പോ ഇവർ ഇവരെ വളക്കുമോ....." "വളച്ചാലും നമ്മളെ പിള്ളേർ വീഴൂല്ല........" "ഭാഗ്യം വേറാരും ഇല്ലാത്തത്.... " (ഞാൻ) കിച്ചു പിന്നിലേക്ക് നോക്ക് നോക്ക് എന്ന് ആക്ഷൻ ഇടുന്നു എനിക്കൊന്നും മനസ്സിലാകുന്നുമില്ല.... "എന്താ ടീ......" എന്നും ചോദിച്ച് മ്മള് തിരിഞ്ഞതും മ്മള് ദ്ദേ പോണ് താഴേക്ക്....... പടച്ചോനെ എന്നെ കാതോളി....... ഞാൻ വീണില്ലെ........ഇല്ല വീണില്ല....... എന്താ..... വീഴാത്തത്....... മ്മള് മെല്ലെ കണ്ണ് തുറന്നതും ആ ഹാഷി കോശി മ്മളെ താങ്ങി പിടിച്ചു നിൽക്കുവാണ് തെണ്ടി മ്മളെ നോക്കി ചിരിക്കുന്നോക്കെ ഉണ്ട് പക്ഷെ മ്മള് ഓനെ തുറുക്കനേ നോക്കി യിട്ട്‌ അവിടെ നിന്നും എഴുന്നേറ്റു.... എന്നിട്ട് ചെറുതായിട്ട് ചിരിച്ച് കൊടുത്തു...........

നേരെ കിച്ചുന്‍റെ അടുത്ത് ലാൻഡ് ആയതും ഇത് ഏതാ പുതിയ അവതാരം..... മ്മളെ കിച്ചുനെ ഇമ ചിമ്മാതെ നോക്കി നിൽക്കുക ആണ് ചെക്കൻ....... ബാക്കി ഉള്ളവരെ നോക്കിയപ്പോ ആദി ഉണ്ട് കലിപ്പിൽ വരുന്നു...കാര്യം എനിക്ക് മനസ്സിലായി..... ഡോറ അവന്റെ ചെവി തിന്നു തീർത്തു..... ഡോറ ഫുൾ അവൻ പഠിച്ചിട്ട് ഉണ്ടാവും....... അവൻ ചെവിയിൽ വിരൽ ഒക്കെ ഇട്ടിട്ട് ആണ് വരുന്നത്.... പിന്നെ zuha നേ നോക്കിയപ്പോ എന്റെ റബ്ബേ നോക്കണ്ട എന്ന് തോന്നി പോയി...... ആ സൽമാൻ (സല്ലു) ഓരോന്ന് പറഞ്ഞ് മ്മളെ പെണ്ണിനെ വളക്കാൻ നോക്കുക ആണോ എന്ന് ഒരു doubt അവള് ഞങ്ങളുടെ അടുത്തേക്ക് വരാൻ പോയതും പെണ്ണ് പെട്ടെന്ന് മുന്നോട്ട് ആഞ്ഞതും അവൻ അവളെ അരയിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് നിർത്തി...... എന്റെ റബ്ബേ ഇതൊക്കെ കാണാൻ ആണല്ലോ എന്റെ വിധി........

മ്മള് വീണ്ടും ഗ്രൗണ്ടിലേക്ക് നോക്കി ഇരിക്കാൻ തുടങ്ങി... അടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിയതും മ്മള് അങ്ങോട്ട് നോക്കി..... അല്ലോഹ്‌ ഇൗ തെണ്ടി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്.... എന്റെ മുഖത്ത് എന്താ വല്ല സിനിമയും ഓടുന്നുണ്ടോ...... നിന്റെ ഇൗ നോട്ടത്തിൽ ഒന്നും മ്മള് വീഴൂല്ല മോനെ....... "സാരി നല്ലോണം ചേരുന്നുണ്ട് സൂപ്പർ " (ഹാഷി) ഹാ എന്നും പറഞ്ഞ് ഓനെ മൈൻഡ് ചെയ്യാതെ ഇരുന്നു എല്ലാം കോഴികൾ ആണ്... എനിക്ക് എന്തോ ഇവരെ വലിയ വിശ്വാസം പോര..... പെട്ടെന്ന് ഗ്രൗണ്ടിലേക്ക് ഒരു താർ പൊടി പാറിപ്പിച്ച് കൊണ്ട് വന്നതും മ്മള് അതിലേക്ക് നോക്കി..... എന്റെ മോളെ....... ഇജ്ജാതി മൊഞ്ച്......... മ്മള് അഞ്ചും അവനെ നോക്കാൻ തുടങ്ങിയതും... ഹാഷി ആൻഡ് ടീം പേടിച്ച് കൊണ്ട് പിന്നിലേക്ക് നടന്ന് അവർ പോയി..... എന്തോ ഒന്ന് ചീഞ്ഞു നാറുന്നു..... എന്തൊക്കെയോ ചിന്തിച്ച് അവസാനം വിളി വന്നപ്പോൾ എല്ലാവരും ഹാളിലേക്ക് പോയി അവിടെ ഫുൾ പണി സെറ്റ് ചെയ്തിട്ട് ഉണ്ട് ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story