NIGHTMARE IN HOSTEL: ഭാഗം 8

NIGHTMARE IN HOSTEL

രചന: TASKZ

  നമ്മൾ അഞ്ചാളും കൂടി ഓഡിറ്റോറിയത്തിൽ എത്തി ,,, അവിടെ ഇരുന്ന് ഡോറാന്റെ അഞ്ച് പൈസക്ക് കൊള്ളാത്ത ചളിയും കേട്ട് അങ്ങനെ ബോറടിച്ചും ഓളെ പ്രാകി കൊന്നും ഇരുന്നു,, അല്ലാതിപ്പോ എണീറ്റു പോവാൻ പറ്റൂലല്ലോ,, അപ്പോഴാ നമ്മളെ കണ്ണിൽ ഒരു കാര്യം ഉടക്കിയത്,,,,.. വൗ,,, അൽ വൽ മൊഞ്ചൻ അവിടെ നിക്കുന്നു,,,. നമ്മളെ നോട്ടം സഹിക്കാൻ വയ്യാഞ്ഞിട്ടോ എന്താന്ന് അറീല ദേ ലെവൻ നമ്മളെ അടുത്ത് എത്തി മക്കളെ,,,. അടുത്ത് വരുമ്പോ ദേ എന്റെ മുട്ടിന് ഡിജെ കളിക്കാൻ വല്ലാത്ത മുട്ടൽ,, ശോ,,. അവൻ അടുത്ത് വന്നിട്ട് ഞങ്ങളോട് ഓരോന്ന് അങ്ങനെ സംസാരിച്ചിട്ട് പോയി,,, "ആഹാ എന്ത് നല്ല ചെക്കമ്മാർ,,, ആങ്കുട്യോൾ ആയാൽ ഇങ്ങനെ വേണം,,, ആ ഹാഷിം ടീമും ഒക്കെ എന്തോന്ന് ആണ്,,, ബ്ലാ,,, ഇവനെയൊക്കെ കാണുമ്പോഴാ ഒന്ന് കേറി പ്രേമിക്കാൻ തോന്നണേ,,,, " പറഞ്ഞിട്ട് കാര്യം ഇല്ല,,, നോക്കി കൊതി തീരും മുന്നേ മൊഞ്ചൻ പോയല്ലോ,,.. ഫവാസ് എന്നാണ് ഓന്റെ നെയിം.... ഓൻ സ്റ്റേജിൽ കേറി പോയതോടൊപ്പം തന്നെ, റീമയും ബെല്ലയും അവന്റെ പിന്നാലെ കേറി,,.. റബ്ബേ കൂടുതൽ പണിയൊന്നും കിട്ടാതെ എന്നെ മാത്രം കാത്തോളണേ,,,,. അവൻ പോയതും വീണ്ടാമതും ഡോറന്റെ പുരാണം തുടങ്ങി,,,

അവസാനം സഹിക്കാൻ വയ്യാതായപ്പോ ഞാൻ ഫോൺ എടുത്ത് അതിന് ഡോറബുജി വെച്ച് കൊടുത്തു,, ഇതിന്റെ വായ പൂട്ടാൻ ഇതല്ലാതെ വേറെ മാർഗം ഇല്ലാഞ്ഞിട്ടാണ്,,.. "എന്റെ പൊന്ന് Zoo, thanku ഉണ്ട് ട്ടാ,,, അല്ലേൽ ഇതിനെ ഞാൻ ചവിട്ടി കൊന്നേനെ,,, ഹോ എന്തൊരു ദുരന്തം ആണ്,, കഷ്ടം,, ".. ആദി അങ്ങനെ പറഞ്ഞപ്പോ ഡോറ പുച്ഛിച്ചു കൊണ്ട് ഫോൺ നോക്കാൻ തുടങ്ങി,, ഞങ്ങടെ വാവാവോ വാവയാണ് ഓൾ,,,, തെണ്ടി,,,, അങ്ങനെ നമ്മളെ ഫ്രഷേഴ്‌സ് ഡേക്ക് ഓരോരുത്തർക്ക് ആയി പണി കിട്ടുമ്പോ നമ്മളെ മനസിൽ ഒറ്റ പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നു,,, ഈസി ആയിട്ടുള്ള വല്ലതും എനിക്ക് കിട്ടണേന്ന്,,,,. ദാ മക്കളെ എത്തി,,, എന്റെ ഊഴം എത്തിയെ,,,, എന്റെ സു സു സു,, സുന്ദരമായ ZUHA FATHIMA എന്ന പേര് മൈക്കിൽ മുഴങ്ങി കേട്ടതും ദാ ധും ധും ധമക്ക് ധമക്ക് എന്നൊക്കെ പറഞ്ഞ് നെഞ്ച് ഇടിക്കണ്,,,, എന്നാലും ധൈര്യം കൈ വിടാൻ പാടില്ലാത്തോണ്ട് ഇല്ലാത്ത ധൈര്യത്തോടെ തന്നെ കൂടെ ഉള്ള കുരിപ്പോളെ നോക്കിയപ്പോ പോ പോ എന്ന് പറഞ്ഞ് എന്നെ ഉന്തി വിടുന്നു,,,,.

"ഡി പോ കോപ്പേ ,, പേടിക്കാൻ ഒന്നുല്ല,, ഏറിയാൽ ഒരു കിസ്സ്,, അതിലും വലിയ ടാസ്ക് ഒന്നും വരാൻ പോണില്ല,, ". മൂന്നും കൂടി ഒന്നിച്ച് പറഞ്ഞപ്പോ എന്റെ ഹാർട് അറ്റാക്,,,.. കി,, കിസോ,,, പ്ര്രര്ർ,, അതൊക്കെ മ്മക്ക് പുല്ലാണ്,,,, ഇനി വല്ല പച്ചമുളക് തിന്നാൻ തന്നാലോ എന്നാണ് എന്റെ ബലമായാ ഫേടി,,,. അരിച്ചരിച് നടക്കാതെ നല്ല സ്പീഡിൽ തന്നെ ഞാൻ സ്റ്റേജിൽ കയറി,,, ചെരുപ്പ് പൊട്ടിയോ ആവോ,, ആ പൊട്ടിയാൽ തനുന്റെ ചെരുപ്പ് പൊക്കാം,, ഞങ്ങൾടെ സെയിം ചപ്പൽ ആണ്,,,, ഇത് ഓളോട് പറയല്ലേ,,, ഹിഹി,.. സ്റ്റേജിൽ കേറിയപ്പോ വല്ലാത്ത പേടിയാണ് മക്കളെ,,,, ങ്ങീ, എനിക്കിപ്പോ പോണം,,,, എന്റെ ഉമ്മാ,,, എബിടെ ഇങ്ങൾ,, ഇങ്ങളെ മോളെ കാണുന്നുണ്ടോ,,, ഉമ്മച്ചി നമ്മക്ക് നിങ്ങളെ കൊറേ കൊറേ കൊറേ വീണ്ടാമതും കൊറേ മിച് uhh ഉണ്ട് ട്ടാ,,, ങ്ങീ,,,.. "അപ്പൊ Zuha തനിക്കുള്ള പണി എന്താന്ന് അറിയണ്ടേ,,, ".. പിന്നെ അറിയാതെ,,, ഇപ്പൊ ഏതേലും ബൗളിൽ നിന്ന് ഒരു കടലാസ് എടുക്കാൻ പറയുവായിരിക്കും എന്ന് കരുതി നിന്ന എനിക്ക് തെറ്റി,,

കടലാസ് എടുക്കാതെ തന്നെ അവർക്ക് തോന്നിയ പണിയാണ് അവര് തരുന്നത്,,, അവരിപ്പോ കാര്യമായ ഡിസ്കസിൽ ആണ്,, ശോ എന്റെ പൊന്നോമനകളായ മൊഞ്ചമാരായ സേട്ടൻമാരെ ഇതൊക്കെ നേരത്തെ സെറ്റ് ആക്കി വെക്കണ്ടേ,,, അല്ലേൽ മ്മൾ ഇങ്ങളെ വായി നോക്കി കൊല്ലും,,, ശോ, എന്നെകൊണ്ട് വയ്യ,,, ഞാനിന്ന് ഇവരെ നോക്കി നോക്കി നോക്കി അവസാനം ഞങ്ങളെ പേടിപ്പിക്കുന്ന പ്രേതത്തിനെ ഇവർക്ക് ഇട്ട് കൊടുക്കും,,, ആ,,, "Zuhaa,, ".. "ഓ,, എന്തോ,, ".. "നീ ഐശ്വര്യം ആയിട്ട് ദേ അവനെ പ്രൊപോസ് ചെയ്തേക്ക്,, ".. ങേ ആരെ,,, യാ റബ്ബി,, കിസ്സ് പുല്ലാണ് എന്ന് പറഞ്ഞ ഞാൻ ആണ് മക്കളെ ഇവിടെ കാൽ വിറച്ചു നിക്കണേ,, നോ എനിക്ക് വയ്യ,,, ഏഹേ,, പറ്റൂലാന്ന് പറഞ്ഞാ പറ്റൂലാ,,, ങ്ങീ,,,.. നമ്മൾക്ക് പ്രൊപ്പോസ് ചെയ്യാൻ ഉള്ള ആളെ നോക്കിയപ്പോ ദാ ഫവാസ് ഇക്കാ ഇളിച്ച് നിക്കുന്നു,,. ശോ,, ഇത് ഞാൻ പൊളിക്കും,,,. ഇങ്ങേരെയാണോ,,, അത് നേരത്തെ പറയണ്ടേ,,,.. നമ്മൾ മനസ്സിൽ തുള്ളിച്ചാടി കൊണ്ട് അവർ തന്നെ റോസും കയ്യില്പിടിച്ച് അവനെ പ്രൊപ്പോസ് ചെയ്യാൻ നിൽക്കുമ്പോൾ "

നിക്ക് നിക്ക് ഒരു മിനിറ്റ്,, " എന്നും പറഞ്ഞ് ഹാഷിമിന്റെ ഗ്യാങിലെ സല്ലു മുന്നിൽ വന്നു നിന്നപ്പോ നമ്മളെ പോലെ തന്നെ എല്ലാരും ഓനെ നോക്കി,,,.. " ഫവാസ് അല്ല,,ഇവള് എന്നെയ പ്രൊപ്പോസ് ചെയ്യുന്നേ,,, ". ഈ കോപ്പിനെ ഞാൻ കൊല്ലും,,, എന്റെ സുന്ദരമായ മുഹൂർത്തം കൊളവാക്കി നിക്കണ നിപ്പ് കണ്ടാ,,, നിന്റെ ഇളി ഞാൻ നിർത്തി താരാടാ ബുംബുഷ,,, ഹും,,.. ഇവിടിപ്പോ എനിക്ക് അവനെ പറ്റില്ല എന്ന് പറയാൻ പറ്റാത്തോണ്ട് ഞാൻ നല്ല കുട്ടിയായി ഇവനെങ്കിൽ ഇവന് എന്നും പറഞ്ഞു ഫ്ലോറിൽ ഒരു കാൽ മുട്ട് കുത്തിയിട്ട് അവന് നേരെ ആ ചുവന്ന റോസാപ്പൂവ് നീട്ടി പിടിച്ചു നല്ല അടിപൊളി നാല് ഡയലോഗും (ഡയലോഗ് ഇവിടെ പറയൂല,, സീക്രറ്റ് ആണ് 🙈🙈) അവസാനം ഒരു i w ഒക്കെ അങ്ങട് കാച്ചി,,,... ശോ അപ്പൊ അവന്റെ ആ നോട്ടം എന്റെ പിള്ളേച്ചാ അൺസഹിക്കബിൾ ആണ്,,,, കണ്ണിലേക്കു തന്നെ നോക്കി നിക്കുന്നു എന്നല്ലാതെ ഈ ദുഷ്ടൻ റോസ് വാങ്ങുന്നില്ലല്ലോ,, ഡാ കള്ളപന്നി,,, ഇതൊന്ന് വാങ്ങിക്ക്,, എന്റെ കാൽ വേദനിക്കുന്നു ങ്ങീ,,, "സല്ലുക്കാ,,"..

ശ്യോ,, നിച് ബയ്യ,, ഇങ്ങനൊക്കെ വിളിക്കാൻ അറിയോ എനിക്ക്,, എന്നെയങ്ങട് കൊല്ല്,,,. അങ്ങനെ മക്കളെ എന്റെ പണി കഴിഞ്ഞിട്ട് ദാ നമ്മൾ TASKZ ന്റെ അടുത്തേക്ക് വിട്ടു,,,. ഞാൻ അവരെ നോക്കി ഇരുന്നതും അടുത്തത് നമ്മളെ എച്ചുസ്മിക്ക് ആണ് വിളി വന്നത്,, ആദിക്കെയ്,,,.. "മോൾ ധൈര്യം ആയിട്ട് ചെന്നോ, എന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ട്,, നന്നായി വരട്ടെ,, "... "എന്നാ നീ തീർന്ന്,, ഇവളെ അനുഗ്രഹം കിട്ടിയാൽ പിന്നെ ജീവിച്ചിട്ട് കാര്യം ഇല്ലാ ആദി,, മിക്കവാറും നിനക്ക് പടച്ചോൻ എന്തോ വലുത് ആ സ്റ്റേജിൽ കരുതി വെച്ചിട്ടുണ്ട്,, ".. ബാക്കി മൂന്നും കൂടി അങ്ങനെ പറഞ്ഞപ്പോ നമ്മക്ക് അത്ര പിടിച്ചില്ല,,, ആ പാവം പിടിച്ച ആദി എന്നെ ദയനീയമായി നോക്കിയിട്ട് ഇത്രേം വെണ്ടാർന്നു എന്ന് പറയലും നമ്മക്ക് അവളെ നോക്കി ഇളിക്കാൻ മാത്രേ കഴിഞ്ഞുള്ളു,,, "പടച്ചോനല്ലേ വലുത്,, അവൾക്ക് നല്ലത് വരുത്തട്ടെ,,, ".... "പ്ഫ,, പരട്ടെ,, നീ ആ വാ ഒന്ന് അടച്ച് വെക്ക്,,, "... എന്നും പറഞ്ഞ് ആദി പോയപ്പോ എനിക്ക് ചിരി സഹിക്കാൻ പറ്റണില്ല,, പാവം പേടിച്ച് മുള്ളിയ പോലെയാണ് നടക്കുന്നെ,,,,

ഇനി മുള്ളിയൊന്ന് ആർക്കറിയാം,,... സ്റ്റേജിൽ എത്തിയപ്പോൾ തന്നെ ഓൾക്കുള്ള പണി റെഡി,, മൈക്കിലൂടെ അത് അനൗൺസ് ചെയ്തതും അറിയാതെ ഞാൻ എണീറ്റ് നിന്നു പോയി,,.. എന്റെ അനുഗ്രഹത്തിന് ഇത്രേം പവർ ഉണ്ടെന്നുള്ള കാര്യം ഞാൻ ഇപ്പഴാ മനസിലാക്കിയെ,,, ശെടാ, ഞാൻ ഇത്രക്ക് ഉണ്ടായിരുന്നു അല്ലെ,, ഇനി നോക്കിക്കോ,, മ്മൾ എല്ലാർക്കും അനുഗ്രഹം കൊടുത്ത് കൊടുത്ത് പ്രേതത്തിനും ഒരീസം അനുഗ്രഹം കൊടുക്കും ആ,,, ഓൾക് കിട്ടിയ പണി എന്താന്ന് അറിയോ,, നല്ല താടിയും നീളവും ഉള്ള മ്മളെ സ്വന്തം മാമൻ ആയ പച്ചമുളക് ചേട്ടനെ ആണ്,,, അത് കാണുമ്പോൾ തന്നെ അറിയാം നല്ല എരിവ് ഉള്ള മുളക്ന്ന്,,,,,,. ആദി ഇപ്പൊ നമ്മളെ നോക്കി പേടിപ്പിച്ചു പീഡിപ്പിക്കും എന്ന് നല്ല പോലെ അറിയാവുന്ന ഞാൻ ഓളെ തിരിഞ്ഞ് പോലും നോക്കിയില്ല,,, ഹിഹി,,,., പിന്നെ അത് കഴിക്കുമ്പോ ഓളെ മുഖത്തെ എക്സ്പ്രെഷൻ അറിയാഞ്ഞിട്ട് ബല്ലാത്ത ബീർപ് മുട്ടൽ ആൻഡ് എടങ്ങേറ് ആയപ്പോ ഞാൻ നോക്കി,,.. ഹൗ,, അപ്പൊ അതൊന്ന് കാണേണ്ടത് തന്നെയാണ്,,

പാവം കരഞ്ഞിട്ടാ കഴിക്കുന്നേ,,,,, കണ്ടിട്ട് മ്മക്ക് സഹിച്ചില്ല,, ഇപ്പൊ അറിഞ്ഞല്ലോ എന്റെ അനുഗ്രഹ ഗുണം,,... അവസാനം പെണ്ണിന്റെ മുഖവും കണ്ണുമൊക്കെ ചുവന്നു വന്നപ്പോ റിയാസ് അത് നിർത്താൻ പറഞ്ഞിട്ട് അവളേം പൊക്കിയെടുത്തു സ്റ്റേജിൽന്ന് ഇറങ്ങിയോടി,,.. പോകുമ്പോൾ ആദി മ്മളെ നന്നായി സ്നേഹത്തോടെ നോക്കിയപ്പോ മ്മൾ അവള്ക്ക് ഇളിച്ചു കൊടുത്തു,,, ന്റെ പൊന്നോ ഓളെ അവസ്ഥ കണ്ട് ഞങ്ങൾ ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വന്ന്,,, ഹോ,,.. ഇനി ബാക്കി ചുനയും കിച്ചുവും,, കിച്ചൂന്റെ ഊഴം ആയപ്പോ അവള് പോയി,, ഞാൻ അനുഗ്രഹം കൊടുക്കാൻ എണീറ്റതും അവള് വാണം വിട്ട പോലെ ഒരോട്ടം ആയിരുന്നു സ്റ്റേജിലേക്ക്,,,, അവൾക്ക് കിട്ടിയ ടാസ്ക് കണ്ട് പെണ്ണിന്റെ കണ്ണ് മഞ്ഞളിച്ചു,,, ഹോ,,. ഇപ്പൊ ഓൾക് തോന്നുണ്ടാവും എന്റെ അനുഗ്രഹം വാങ്ങിയാൽ മതിയായിരുന്നുന്ന്,,,.. കപ്പിൾ ഡാൻസ് ആണ്,, അതും സീനിയർ ചേട്ടൻ വിഷ്ണുന്റെ കൂടെ,,, ഹൌ എന്റെ പൊന്നോ,,, എനിക്ക് വയ്യ,, എന്തൊക്കെ കാണണം,,,. അവസാനം പെണ്ണ് എന്തൊക്കെയോ ഓന്റൊപ്പം തട്ടിക്കൂട്ടി കളിക്കുമ്പോ ഓൻ ഓളെ അരയിൽ പിടിച്ചതും ഓനെ തള്ളിയിട്ടു സ്റ്റേജിന്ന് ഇറങ്ങി ഒരു വരവ് വന്നു,,, ന്റള്ളോഹ് പെണ്ണ് നന്നായി കിതക്കുന്നുണ്ട്,,,.

"എങ്ങനെ ഉണ്ടായിരുന്നു ടച്ച്‌,, "..( തനു ) "ഡി,,, മിണ്ടാതെ നിക്കെടി പിശാശ്ശെ,,, അവന്റെ ടച്ച്‌,, കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ,, ".. അവനെ കലിപ്പിൽ നോക്കിയിട്ട് ഓൾ സീറ്റിൽ ഇരിക്കുമ്പോ മ്മളെ ഡോറയ്ക്ക് വിളി വന്നു,,.. "ചുന,, നന്നായി വരും,, പൊയ്ക്കോ,, ".(മ്മൾ ) "ഡീീ, "..( ചുന ) "പോ ചുന പെട്ടെന്ന്,, ".. തനുവും കിച്ചുവും അവളെ ഉന്തി തള്ളി വിട്ടു,, ആദി റിയാസ്ന്റെ കൂടെ ഒളിച്ചോടിന്ന തോന്നണേ,,,.. ഡോറക്ക് കിട്ടിയ പണി ഹാഷിമിന്റെ ഗാംഗിലുള്ള ശബീറിനു ലെറ്റർ എഴുതാനായിരുന്നു. അവളെഴുതിയ ലെറ്റർ ഷബീർ ഉറക്കെ വായിച്ചു. "പ്രിയപ്പെട്ട ഷെബിക്ക്... നിന്നെ കണ്ടപ്പോൾ തൊട്ട് എനിക്ക് പ്രതേകിച്ചൊന്നും തോന്നിയില്ല. നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാന്ന് പറയാൻ നീ ഓക്സിജൻ ഒന്നുമല്ല. എന്നാലും ഞാൻ ചോദിക്കുവാണ് ജീവിത കാലം മുഴുവൻ ഡോറയുടെ പ്രയാണം കാണാൻ പോരുന്നോ എന്റെ കൂടെ" അത് വായിച്ചു കഴിഞ്ഞപ്പോൾ ഷബീർ "വാ നമുക്ക് പോവാം" എന്ന് പറഞ്ഞ് അവളേം പൊക്കിയെടുത്തു ഞങ്ങളുടെ അടുത്ത് കൊണ്ട് വന്നു അവളെ ഇറക്കി അവൻ തിരിച്ചു പോയി. ഇനി തനു....അവളെ വിളിച്ചതും അവൾ പേടിച്ചു വിറച്ചു കൊണ്ട് സ്റ്റേജിലേക് പോയി....അവൾക് കിട്ടിയ പണി കേട്ട് ഞങ്ങളൊക്കെ ചിരിച്ചു ഒരു വിധമായി....

കണ്ണ് കെട്ടി ഹാഷിയുടെ ഗങ്ങിൽ നിന്ന് ഹാഷിയെ കണ്ടുപിടിക്കുക....അങ്ങനെ ഓൾ കണ്ണും കെട്ടി first സൽമാനെ തൊട്ടു......അത് കഴിഞ്ഞു ഷബീറിനെ തൊട്ടു. അത് കഴിഞ്ഞു പെണ്ണ് ഹാഷിയെ തൊട്ടിട്ടും ഓനെ മറി കടന്നു പോയി...അവിടെ എല്ലാവരെയും തൊട്ട് ഓൾ വീണ്ടും തൊടാൻ തുടങ്ങി...പെണ്ണ് കിട്ടിയ ചാൻസ് മുതലാക്കാണ്... പെട്ടന്ന് അവൾ ഹാഷിയുടെ മുമ്പിലേക് നടന്നതും സാരി തട്ടി തടഞ്ഞു ഓൾ ഹാഷിയുടെ മേലേക്ക് വീഴാൻ പോയി...പോകുന്ന പോക്കിൽ ഹാഷിയുടെ കവിളിൽ അവളൊരു ഉമ്മയും കൊടുത്തു...ഭീകരി....ഹാഷി ഓളെ താങ്ങി പിടിച്ചു അന്തം വിട്ടു നോക്കുന്നുണ്ട്...പെണ്ണ് പിന്നെ അവൾ കിട്ടിയ പണി നല്ല നിർവൃതിയിൽ ചെയ്തത് കൊണ്ട് ചമ്മി ഞങ്ങളെ അടുത്തേക്ക് വന്നു...ഞങ്ങൾ പിന്നെ ഓളെ ഫുൾ കളിയാക്കലായിരുന്നു...പെണ്ണിന് വേണ്ടീന്നില എന്നായിക്കുന്നു....പ്യാവം😂 പിന്നെ പരിവാടിയൊക്കെ കഴിഞ്ഞ് നമ്മളവീടെന്ന് നേരെ ഹോസ്റ്റലിലേക്ക് വിട്ടു [Aadhi ] എല്ലാരും ഹോസ്റ്റലിൽ എത്തി ഫ്രഷ് ആയിട്ട് ബെഡിലേക്ക് മറിഞ്ഞു,,..

എനിക്ക് പച്ചമുളക് തിന്നത് ഓർക്കുമ്പോ ഇപ്പഴും എരിവ് ഉണ്ട്,, ന്റെ പൊന്നോ,, ആ നേരത്തെ റിയാസ് വന്നില്ല എങ്കി മ്മൾ അവിടെ ഡെഡ് ബോഡി ആയേനെ,,,.. രാത്രി ആയപ്പോ കിടന്ന് എല്ലാരും ഇന്നത്തെ ദിവസത്തെ പറ്റിയായി ചർച്ച,,,.. ഞങ്ങൾക്ക് കിട്ടിയ പണിയൊക്കെ ഓർത്ത് ചിരിച്ചു ഒരു വകയായി,,,.. "എടി,, പിന്നെ ആ ഹാഷിമിന്റെ ഗ്യാങ്ന് എന്തോ ഒരു വശപിശക് ഉള്ള പോലെ തോന്നുന്നില്ലേ,, "... (മ്മൾ ) "ആ ഡാ, അതെനിക്കും തോന്നിയിട്ടുണ്ട്,,,.. ഇടയ്ക്കിടെ അവൻ നമ്മളിലേക്ക് നോട്ടം എറിയുന്നത് കാണുമ്പോ എന്തോ ഒരു പന്തികേട് പോലെ,, ".. (ഡോറ ) "ഒന്ന് മിണ്ടാതെ കിടക്കാൻ നോകിയെ, വേം ഉറങ്ങിയാൽ കൊള്ളാം,, ഇല്ലേൽ ഞാൻ പ്രേതത്തെ വിളിക്കും ആ,, "... zuha പറയലും തനു അവളെ അടിമുടി നോക്കി,,, പ്രേതം എന്ന് കേക്കുമ്പോ തന്നെ കിച്ചു തല വഴി പുതപ്പ് മൂടിയിരുന്നു,,.. "ഒന്ന് പോ കോപ്പേ,,, പ്രേതമെന്ന് കേൾക്കുമ്പോ മുള്ളാൻ നിക്കുന്ന നീ തന്നെ ഇത് പറയണം,, ".... ( തനു ) അങ്ങനെ അവര് തുടങ്ങി അവരുടെ സ്ഥിരം പരിവാടി,, അതന്നെ വഴക്ക്,.. അതൊക്കെ കണ്ട് ചിരിച്ച് ഞങ്ങൾ ഉറക്കിലേക്ക് പോയി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story