NIGHTMARE IN HOSTEL: ഭാഗം 9

NIGHTMARE IN HOSTEL

രചന: TASKZ

  【ആദി】 രാവിലെ തന്നെ ഡോറ മോളെ അലർച്ച കേട്ടാണ് എണീറ്റത്.... "അയ്യോ....എന്റെ ഡോറ....എന്റെ ഡോറ കൊക്കയിലേക്ക് ചാടിയെ..." വീണ്ടും അവൾ അലറിയതും ഞാൻ പോയി ഓളെ മണ്ടക്കിട്ടു ഒരെണ്ണം കൊടുത്തു....അപ്പോ പെണ്ണിന് ബോധം വന്നു...ഓൾ ഞങ്ങളെയെല്ലാം നോക്കാൻ തുടങ്ങി.... "നിങ്ങളൊക്കെ എന്താ എന്റെ ചുറ്റും നിക്കുന്നെ..." ഓളെ ആ ഓലക്കമേലെ ചോദ്യം കേട്ടതും കിച്ചു പോയി അവളെ ബാക്കിലേക്ക് ഒന്നങ് കൊടുത്തു...എന്നിട്ട് അവളെ ഉറക്കം കളഞ്ഞതിന് നാല് തെറിയും പറഞ്ഞു...അപ്പോ ഡോറ മോൾ ഞങ്ങൾക്കൊക്കെ ഒന്ന് ഇളിച്ചു തന്നു.... ഞാൻ അവളെ നോക്കി പല്ലു കടിച്ചു കൊണ്ട് ഫ്രഷ് ആവാൻ കയറി...ഫ്രഷ് ആയി വന്നു വേഗം ഫുഡ് കഴിച്ചു മുറിയിൽ വന്നു ഒരുങ്ങാൻ തുടങ്ങി....മുടിയൊക്കെ കെട്ടി സ്‌കാഫ് ചെയ്തു മറ്റേ കുരിപ്പോളേയും വൈറ്റ് ചെയ്തു നിന്നു... അങ്ങനെ തിക്കി തിരക്കി എല്ലാവരെയും ഒരുങ്ങൽ കഴിഞ്ഞതും നേരെ കോളേജിലേക്ക് വിട്ടു.... കോളേജിൽ എത്തിയപ്പോൾ തന്നെ കണി ഹാഷി ആൻഡ് ഗ്യാങിനെ ആണ്....

ഇന്നത്തെ ദിവസം പോയി...ഞങ്ങൾ അവർക്കൊന്നു ചിരിച്ചു കൊടുത്തു....അവരും ഞങ്ങളെ നോക്കി ചിരിച്ചു അടുത്തേക്ക് വന്നു... "ഇന്ന് എന്താ എല്ലാവരും നല്ല മൊഞ്ചത്തികൾ ആയിട്ടുണ്ടല്ലോ...എസ്‌പെഷ്യലി zuha" സല്ലു "അതെന്താ ചേട്ടാ........ Zuha സ്പെഷ്യൽ നമ്മളൊക്കെ അതിനേക്കാൾ മൊഞ്ച് അല്ലേ " ,എന്ന് ഡോറ ചോദിച്ചതും zuha കലിപ്പിൽ ഡോറയുടെ കാലിന് ചവിട്ടി അല്ല പിന്നെ ഹോ...ഈ സാധനത്തിന്റെ ഒലിപ്പീര്... ഹാഷി തനൂവിനെ തന്നെ നോക്കി നിക്കുന്നുണ്ട്..കണക്കിന് കണ്ണ് കൊണ്ട് ആക്ഷൻസും ഇടുന്നുണ്ട്..മിക്കവാറും ഇവൻ ഇവളുടെ കയ്യിൽ നിന്നും വാങ്ങിക്കും ഞാൻ വെറുതെ ഒന്ന് റിയാസിന്റെ മുഖത്തേക്ക് നോക്കി...ഹോ ഫയാനകം നോക്കണ്ട എന്ന് പോലും ചിന്തിച്ച് പോയി ആ കോപ്പ് എന്നെ നോക്കി ചോര ഊറ്റി കുടിക്കാണ്... ഞാൻ അവൻകൊന്നു വേണോ വേണ്ടെച്ചിട്ടു ചിരിച്ചു കൊടുത്തു.... "ടി....ഇവിടെ തന്നെ നില്കാനാണോ പ്ലാൻ...ക്ലാസ്സിൽ പോണ്ടെ..." കിച്ചു അയ്യ...അവളേരു ക്ലാസ്സിൽ പോകാനുള്ള ആക്രാന്തം..അവള് ആ വിഷ്ണു ചേട്ടന്റെ നോട്ടം സഹിക്ക വയ്യാതെ പറയുന്നതാണ്...

അല്ലാതെ പഠിക്കാൻ ഒന്നും അല്ല..ഞാൻ അവളെയൊന്ന് ഇരുത്തി നോക്കി...പിന്നെ അവരോടൊക്കെ ക്ലാസ്സിൽ പോവാണെന്നു പറഞ്ഞു നേരെ ക്ലാസ്സിലേക്ക് കയറി.... ഞങ്ങൾ കയറാൻ കാത്തു നിന്ന പോലെ ബെല്ലും അടിച്ചു സാറും വന്നു...ഹോ ഇനി ഇപ്പോ തുടങ്ങും ബേർപീര്.... "ടി...ഡോറ...ഈ തനുവിനെയും ആദിയെയും ഇങ്ങനെ വിട്ടാൽ ശെരിയാവില്ല..." കിച്ചു "ഹ്മ്മ...ഇവരെ നമുക്ക് ഇനി കെട്ടി ഇടണം..." ഡോറ "കെട്ടി ഇടാൻ ഞങൾ എന്താ ആടോ....." (തനു) "ഏഹ്...അതിന് ഞങ്ങൾ എന്തു ചെയ്തു..." ഞാൻ "നിങ്ങളല്ല... റിയാസ് & ഹാഷിം...''കിച്ചു "അത് അവരല്ലേ...അതിന് ഞങ്ങളെ എന്തിനാ പറയുന്നേ..." തനു "അതന്നെ...." എന്റെ ആ അതന്നെ ഇത്തിരി ഉച്ചത്തിൽ ആയെന്ന് സാർ ഞങ്ങളെ വിളിച്ചപോൾ മനസ്സിലായി...ഞങ്ങൾ അഞ്ചും അന്തസ്സായി ഇളിച്ചു കൊണ്ട് എണീറ്റു നിന്നു..... _________________

(Dora) "ലാസ്റ്റ് ബെഞ്ചേഴ്‌സ്.... " സാർ വിളിച്ചപ്പോൾ ഞങ്ങൾ അഞ്ച് പേരും എഴുന്നേറ്റു നിന്നു. "ഗെറ്റ് ഔട്ട്‌" അയാൾ ബാഹുബലി കണക്കെ അലറി വിളിച്ചപ്പോൾ ഞങ്ങൾ മുഖത്തു ഇച്ചിരി സങ്കടം വന്നത് പോലെ ആക്ട് ചെയ്ത് മെല്ലെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു. ഞാൻ കൂടെ കൂടെ മൂക് വലിച്ചപ്പോൾ "ഓവർ ആക്കി ചാലമാക്കല്ലേ ടാ ഡോറ, അയാൾ മനസ് മാറി നമ്മളെ ക്ലാസ്സിലേക്ക് കയറ്റും " Zuha ചെവിക്കരികിൽ വന്നു മെല്ലെ പിറു പിറുത്തപ്പോൾ ഞാൻ ഒന്ന് ഞെട്ടിയിട്ട് സാറിനെ നോക്കി ഇളിച്ചു. അങ്ങനെ പുറത്തേക്ക് ചെന്ന് ഇനി എങ്ങോട്ട് പോണം എന്ന് ചിന്തിച്ചോണ്ടിരിക്കുബോഴാണ് പ്രിൻസിപ്പൽ വന്നത്. അയാൾ വന്ന് സാറിനോട് ഞങ്ങളെ പുറത്താക്കാനുള്ള കാരണം ചോദിച്ചപ്പോൾ അയാൾ തത്ത പറയുന്നത് പോലെ പറഞ്ഞ് കൊടുത്തു. "നിങ്ങൾ ഇന്നിനി ക്ലാസ്സിൽ ഇരിക്കേണ്ട... " എന്ന് പറഞ്ഞു അയാൾ പോയപ്പോൾ ഞങ്ങൾ സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കി ചിരിച്ചു. "ഡോറ... ഒന്ന് എന്റെ കൂടെ വരോ... എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു "

ഷബീർ വന്ന് പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞ് അവന്റെ കൂടെ നടന്നു. "ഹേയ് എനിക്കൊരു കോലു മിട്ടായി വാങ്ങിച്ചു തരോ " ഞാനങ്ങനെ പറഞ്ഞപ്പോൾ അവൻ എനിക്കും അവനും കൂടി രണ്ട് കോലു മിട്ടായി വാങ്ങിച്ചു. "നിനക്ക് സൈക്കിൾ ഓടിക്കുന്നത് ഇഷ്ടാണോ "-ഷബീർ "ഹാ ഒത്തിരി ഇഷ്ടാണ് " കോലു മിട്ടായി നുണയുന്നതിനിടയിൽ ഞാൻ പറഞ്ഞു. "നിനക്ക് അടി കൂടുന്നത് ഇഷ്ടാണോ " അതെന്ന് ഞാൻ തലയാട്ടി. "രാത്രി സൈക്കിൾ യാത്ര ഇഷ്ടാണോ " "ഇഷ്ടമാണല്ലോ " "എന്നാൽ നമുക്ക് രാത്രി എല്ലാ ലുഡോ കളിക്കാം " എന്നവൻ പറഞ്ഞപ്പോൾ ഞാൻ ഡബിൾ ഒകെ പറഞ്ഞു. "ആരും ലുഡോ കളിക്കാനില്ലാണ്ട് ഞാൻ വിഷമിച്ചു നിൽക്കുവായിരുന്നു " "ഞാനും " എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കോലു മിട്ടികൾ തമ്മിൽ കൂട്ടി മുട്ടിച്ചു "ചിയേർസ്" പറഞ്ഞു ഞങൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നടന്നു....

എനിക്ക് പറ്റിയ കൂട്ട് ഇൗ ഡോറക്ക്‌ പറ്റിയ ബുജി.... എന്നൊക്കെ ചിന്തിച്ച് ഞാനും നടന്നു..... അതിനിടയിൽ നമ്മളെ റിയാസിനെയും തനുവിനെയും കണ്ടൂ പക്ഷേ സംസാരിക്കാൻ പറ്റിയില്ല..... _________________ (തനു) ഞങൾ അഞ്ച് പേരും കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുവാൻ നിൽക്കുമ്പോൾ ആണ് ഡോറ മോളെ ശബീ വിളിച്ചത്.... "അല്ലടീ......ഇനി ഇപ്പൊ ഷബീ ക്ക് മ്മളെ ഡോറ നേ ഇഷ്ട്ടം ആയിരിക്കോ??" (ഞാൻ) "മിക്കവാറും ....... ആ ചെക്കൻ ഡോറ കണ്ട് മരിക്കും" (zuha) ഓൾടെ കൂടെ കൂടി ആദിയും കൂടി... "ടീ...... നമ്മൾക്ക് എവിടെ എങ്കിലും പോയാലോ.... ഏതായാലും നമ്മുടെ ക്ലാസ്സ് മാത്രം അല്ലേ വിട്ടുള്ളു....." (കിച്ചു) "വിട്ടതോ........... പുറത്താക്കി എന്ന് പറയുന്നതല്ലേ നല്ലത്........" ഞാൻ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..... "തനു...... ഒന്ന് ഇങ്ങോട്ട് വരുമോ......." (റിയാസ്) "ഇവനിപ്പോ എന്തിനാ എന്നെ വിളിക്കുന്നത്" മ്മള് ഓൻ കേൾക്കാത്ത വിധം കിച്ചു വിനോടു പറഞ്ഞു.... "നീ ഒന്ന് പോയിനോക്ക്‌....." "എന്താ......ശുഷ്കാന്തി....... ഞാൻ പോണ്....

നിങൾ ഇവിടെ നിൽക്ക് നമുക്ക് മാളിലേക്കു പോവാം.. chuna കൂടി വരട്ടെ...." ഞാൻ റിയാസിന്റെ കൂടെ പോയി.... "എന്താ......"(ഞാൻ) "അത്........ഞാൻ വളച്ച് കെട്ടില്ലാതെ പറയാം.......എനിക്ക്" (റിയാസ്) "നിനക്ക്......." (മ്മള്) "എനിക്ക് നിങ്ങളുടെ കൂട്ടത്തിലെ ആദി യെ ഇഷ്ട്ടം ആണ്....... എനിക്ക് അവളോട് പറയാൻ എന്തോ പോലെ........ നീ ഒന്ന് പറഞ്ഞ് ശരി ആക്കണം" (റിയാസ്) എന്റെ റബ്ബേ............. ഞാൻ അപ്പോഴേ വിചാരിച്ചിരുന്നു....... ഇനിയിപ്പോ എന്ത് ചെയ്യും പടച്ചോനെ എന്നെ മാത്രം രക്ഷിക്കണേ എന്നും ചിന്തിച്ച് ഇരിക്കുമ്പോഴേക്കും പരട്ട കോശി. ഇളിച്ചൊണ്ടും വരുന്നുണ്ട്.... "റിയാസെ..... ഞാൻ പോവാണ് ട്ടോ... " മ്മള് അതും പറഞ്ഞ് വേഗം മുമ്പിലോട്ട്‌ നടന്നതും ഹാഷി മുമ്പിൽ നിന്നു.....മ്മള് ഒന്ന് ചിരിച്ച് കൊടുത്തതും ചെക്കൻ നെഞ്ചിലും കൈ വെച്ച് നിന്നു...മ്മള് വേഗം നടന്നതും പെട്ടെന്ന് ഡോറ മോൾ വന്നു...... "തനു......... വേഗം എന്റെ കൂടെ ഹോസ്റ്റലിലേക്ക് വാ........വേഗം" (ഡോറ) "എന്താ ടീ ഇത്ര ധൃതി..... അവർ കൂടെ വരട്ടെ....." (മ്മള്) "ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് .....

.itz urgent....... അവർ വേഗം പോയിട്ട് വരാൻ പറഞ്ഞിട്ട് ഉണ്ട്... നമുക്ക് ഗ്രൗണ്ടിലെ പോവാം" എന്നും പറഞ്ഞ് ഡോറ എന്റെ കയ്യും വലിച്ച് ഓടാൻ തുടങ്ങി......ഹോസ്റ്റലിൽ എത്തിയതും പെണ്ണ് വാതിലും തുറന്ന് എന്നെ കട്ടിലിൽ ഇരുത്തിയിട്ട്‌ ഓൾ ഡ്രസ്സിംഗ് റൂമിൽ കയറിയതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.... "ഹലോ.......... എന്താ ടീ......." (ഞാൻ) "എവിടെ കോപ്പേ നീ ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് നീ ഹാശിയുടെ കൂടെ നാട് വിട്ടോ??" (ആദി) "കെളവി നീ എന്റെ അടുത്ത് നിന്നും വാങ്ങും....നിന്റെ ഒലക്കമ്മേൽ റിയാസ് വിളിച്ചിട്ടാ ഞാൻ പോയത്" (ഞാൻ) മ്മള് ഇത് പറഞ്ഞതും ബാക്കി തെണ്ടികൾ ചിരിക്കാൻ തുടങ്ങി.... "നീ എവിടെ തനു ഞങൾ ഇവിടെ എത്ര സമയം ആയി കാത്തു നിൽക്കുന്നു...." (Zuha) "ആ ഡോറ മോൾ എന്നെയും കൊണ്ട് ഹോസ്റ്റലിൽ വന്നിട്ടാണുള്ളത്....നിങ്ങളോട് പറഞ്ഞിരുന്നു എന്നാണല്ലോ പറഞ്ഞേ..." (ഞാൻ) "ഞാനോ...... എപ്പോ....... തനു നീ എന്താ പറയുന്നെ ഞാൻ ഇവിടെ ഉണ്ട്.... ഞാൻ എപ്പോഴാ നിന്നെ കണ്ടത്......" (ഡോറ മോൾ) അത് കേട്ടതും മ്മള് ഞെട്ടി കൊണ്ട് പിറകിലേക്ക് നോക്കി

അവർ അപ്പുറത്ത് നിന്നും എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും എനിക്കൊന്നും പറയാൻ ഉള്ള മാനസികാവസ്ഥ അല്ല..... അവരുടെ കൂടെ ഡോറ ഉണ്ടെങ്കിൽ എന്റെ കൂടെ ഉള്ളത് ആര്....മ്മള് ഫോൺ ബെഡിൽ ഇട്ടിട്ട് തിരിഞ്ഞു ... "ഡോറ............ഡോറ...........chuna........ " അവളുടെ ഒരു ഉത്തരവും ഇല്ലാത്തത് കണ്ട് എന്റെ ഉള്ളിൽ ആകെ ഭയം വരാൻ തുടങ്ങി .... എല്ലാ സ്ഥലത്തും നോക്കി എങ്കിലും ഡോറ യെ അവിടെ എവിടെയും കാണാൻ ഇല്ല...... "ഹഹഹ................." പെട്ടെന്ന് റൂമിൽ ചിരിയും കരച്ചിലും ഒക്കെ കൂടി കേൾക്കാൻ തുടങ്ങിയതും എനിക്ക് ആകെ പേടി ആവാൻ തുടങ്ങി..... എന്റെ ഫോൺ കട്ട്‌ ചെയ്യാത്തത് കൊണ്ട് തന്നെ അവരുടെ സംസാരവും വിളിയും എനിക്കും എന്റെ നിലവിളി അവർക്കും കേൾക്കാം ആയിരുന്നു.... (ഇതേ സമയം) (ഡോറ) ഷബീറിന്റെ കൂടെ ഓരോന്ന് പറഞ്ഞ് സംസാരിച്ചോണ്ട് taskz ന്റെ അടുത്ത് ചെന്നപ്പോൾ തനുനെ കാണുന്നില്ല. "അവൾ ഹാഷിന്റെ കൂടെ സൊള്ളുന്നുണ്ടാവും" ഞാനെന്റെ ഊഹാ പോഹങ്ങൾ വെച്ച് പറഞ്ഞു. "ഇല്ലെടാ ഹാഷിം ഇപ്പൊ പോയതേയുള്ളൂ...

അവന്റെ കൂടെ കണ്ടില്ല " Zuha പറഞ്ഞപ്പോൾ എന്തോ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി. "നീ ഒന്ന് വിളിച്ചു നോക്ക് " കിച്ചു പറഞ്ഞപ്പോൾ ആദി ഫോൺ ഡയൽ ചെയ്തു. ഫോണെടുത്തു കുറച്ചു സംസാരിച്ചതിന് ശേഷം തനു പറഞ്ഞത് കേട്ട് ഞങ്ങൾ അമ്പരന്നു. ആദ്യം അവൾ ഞങ്ങളെ പേടിപ്പിക്കുകയായിരിക്കും എന്ന് വിചാരിച്ചെങ്കിലും, പിന്നീടവിടെ നടന്നതൊക്കെ ഫോണിലൂടെ കേട്ടപ്പോൾ ഞങ്ങൾ പേടിച്ചു നിലവിളിച്ചു. ഞങൾ അഞ്ചും പെട്ടെന്ന് തന്നെ ഹോസ്റ്റലിലേക്ക് ഓടിയതും റൂമിന്റെ കോലം കണ്ട്. പേടിച്ച് പിന്നിലേക്ക് ചാഞ്ഞു.... നിറയെ ചോരയും ഷാളും കൂടാതെ തനുവിന്റെ ബാഗും.......... _________________ (തനു) പേടിച്ച് കൊണ്ട് ചുറ്റും തിരിഞ്ഞതും പെട്ടെന്ന് മുമ്പിൽ ഒരു പെണ്ണ് കണ്ണ് മാത്രം കാണിച്ച് കൊണ്ട് തുറിച്ച് നോക്കാൻ തുടങ്ങി മിനുട്ടുകൾക്കുള്ളിൽ കീറിപ്പറിഞ്ഞ വസ്ത്രവും ചോര പൊടിയുന്ന കണ്ണുകളും എനിക്ക് മുമ്പിൽ പ്രത്യക്ഷമായതും മ്മള് പേടിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു.... എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ പറ്റുന്നില്ല കൈ കാലുകൾ മരവിക്കാൻ തുടങ്ങിയതും എന്റെ മുമ്പിൽ ഒരു ചെക്കൻ വാതിൽ തുറന്ന് വന്നതും അവന്റെ കൈകളിലേക്ക് ഞാൻ ബോധം നഷ്ട്ടപ്പെട്ടു വീണു.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story