നിലാവിനുമപ്പുറം: ഭാഗം 11

nilavinumappuram

രചന: നിഹാരിക നീനു

അയാളുടെ ഇഷ്ടത്തിന് എന്തൊക്കെയോ ഭ്രാന്ത് പിടിച്ചു ഓർഡർ ചെയ്തു.. അപ്പോഴാണ് ദക്ഷിണക്ക് അന്ന് ഇരുത്തി തീറ്റിച്ച കാര്യം ഓർമ്മ വന്നത്... അങ്ങനെ പറയാൻ തോന്നിയ നേരത്തിനെ ശപിച്ചു അവൾ.. പിന്നെ വെപ്രാളത്തോടെ ഇന്ദ്രനെ നോക്കി... ദേഷ്യം തന്നെയായിരുന്നു അവിടെ..... ഉമിനീരിറക്കി പെണ്ണ് അയാളെ തന്നെ നോക്കി.... ⚡️⚡️⚡️ ഈശ്വരാ കൂടെയുണ്ടാവണേ എന്ന് വെറുതെ ഒന്ന് പ്രാർത്ഥിച്ചു.... അപ്പോഴേക്ക് വെയിറ്റർ ഓർഡർ ചെയ്ത് ഭക്ഷണവുമായി എത്തിയിരുന്നു.... ദക്ഷിണക്ക് കണ്ണ് തള്ളി പുറത്തേക്ക് വീഴുമെന്ന മട്ടായി..... അത്രയേറെ സാധനങ്ങൾ.. ഫോണിൽ കുത്തുന്നവനെ ഒന്നു നോക്കി... എവിടെയും ശ്രെദ്ധിക്കാതെ ഇരുന്ന് ഫോണിൽ കുത്തുകയാണ്... "''എണീറ്റോടിയാലോ???? എന്ന് വരെ തോന്നിപോയി.. അല്ലേൽ ഈ പഹയൻ ഒക്കെ എന്നെ കൊണ്ട് തീറ്റിക്കും... ഞാൻ എന്താ ആനയാണോ??? ദുഷ്ടൻ... അങ്ങേരെ നോക്കി മനസ്സിൽ പിറുപിറുത്തു ദക്ഷിണ.... അപ്പോഴാണ് കത്തുന്ന ഒരു നോട്ടം തിരികെ കിട്ടിയത്...

ചൂളിപ്പോയി... എല്ലാം ടേബിളിൽ നിരന്നു കഴിഞ്ഞു.. ഒത്തിരി ഉണ്ട്.. വാശി പിടിച്ചു എനിക്ക് വിളമ്പുന്നുണ്ട്.. പ്ലേറ്റ് നിറഞ്ഞ് കവിയുവോളം.... """വിശന്ന് വലഞ്ഞ് ചത്ത ആരുടെയോ ആത്മാവ് ഇയാളുടെ ദേഹത്തു കേറീണ്ട് അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഉണ്ടോ ഒരു പണി തരല് """" എന്നോർത്ത് ഇരുന്നു ദക്ഷിണ... ആവോളം വിളമ്പിയിട്ട് ദുഷ്ടൻ പറഞ്ഞു, ""കഴിക്ക് """' എന്ന്... """"ഇത്രേ ള്ളൂ അല്പം കൂടി ആവാരുന്നു """" എന്ന് പറഞ്ഞു ദേഷ്യത്തോടെ... ""'തീർച്ചയായും... ഇത് തീരട്ടെ!!! """ എന്ന് പറഞ്ഞതും മിണ്ടാതെ ഇരുന്നു കഴിക്കാൻ തുടങ്ങി... """"ഡീ ഇന്ന് പോണം.. ഇങ്ങനെ കൊറിച്ച് ഇരിക്കാതെ വാരി കഴിക്കടീ """' എന്ന് പറഞ്ഞപ്പോ ഞാൻ അറിയാതെതന്നെ നാല് ഉരുള വായിൽ എത്തിയിരുന്നു.... കഴിച്ച് വയറു പൊട്ടാറായി,ഇനി എന്തു ചെയ്യും എങ്ങനെ ഒന്ന് രക്ഷപെടും എന്നോർത്തു, അപ്പോഴാ വെറുതെ പുറത്തേക്ക് നോക്കിയേ, ""രാഘവേട്ടനും,ഉഷേച്ചിയും, മക്കളും """ അവിടെ അപ്പുമാമയും താനും താമസിച്ചിരുന്ന വീടിന്റെ അയൽ പക്കത്തുള്ളവർ...

അവിടെ ഓട്ടോ ഓടിക്കുകയാണ് രാഘവേട്ടൻ.. എന്തിനും ഒരു സഹായം ഇവരാണ്.... അപ്പു മാമക്ക് വയ്യാതെ ആകുമ്പോൾ ഒക്കെയും ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് രാഘവേട്ടന്റെ ഓട്ടോറിക്ഷയിലാണ്..... ഒരുപാട് തവണ ഉഷ ചേച്ചിയും രാഘവേട്ടനും തങ്ങളെ സഹായിച്ചിട്ടുണ്ട്... അവരെ കണ്ടപ്പോൾ വേഗം അവരെ വിളിച്ചു ദക്ഷിണ.... """ഉഷേച്ചീ """" എന്ന്... ഇതെന്ത് കുന്തം എന്ന രീതിയിൽ ഇന്ദ്രൻ നോക്കി ഇരിക്കുന്നുണ്ടായിരുന്നു... ദക്ഷിണയെ കണ്ടതും ഒരു ചിരിയോടെ അവരെല്ലാം കൂടി അരികിലേക്ക് വന്നു... """മോളെ "'' എന്ന് വിളിച്ച് അവളുടെ അരികിൽ എത്തിയവർ ഇന്ദ്രന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ഭർത്താവിനോപ്പം കണ്ടവളെ മിഴിച്ചു നോക്കി അവർ... അവർക്ക് വിശ്വസിക്കാനായില്ല അവിടെനിന്നും അപ്പുമാമക്ക് വയ്യാതെ എങ്ങോ പോയി എന്നല്ലാതെ ദക്ഷിണയുടെ വിവാഹം കഴിഞ്ഞതൊന്നും അവർ അറിഞ്ഞിട്ടില്ല എന്നതായിരുന്നു സത്യം.... """മോളെ ഇത് ഭർത്താവാണോ നിന്റെ??"" എന്ന ഉഷേച്ചി എടുത്ത് ചോദിച്ചപ്പോൾ പതിയെ മ്മ് """

എന്നൊന്നു മൂളി ദക്ഷിണ... """ചേട്ടായീനെ നല്ല ശേല്ണ്ട് കാണാൻ ""' എന്ന് ഉഷെച്ചിയുടെ മൂത്ത കാന്താരി ആണ് പറഞ്ഞത്... അത് കേട്ടതും വന്ന ചിരി കടിച്ചുപിടിച്ച് ഇന്ദ്രനെ നോക്കി ദക്ഷിണ... അവിടെ അപ്പോഴും കലിപ്പ് തന്നെയായിരുന്നു... """ കുറെ നാളായി ഇതുങ്ങൾക്ക് രണ്ടുപേർക്കും ഇത്രയും വലിയ ഹോട്ടലിൽ നിന്ന് ഭക്ഷണം വേണം എന്ന് പറഞ്ഞു വാശി പിടിക്കാൻ തുടങ്ങിയിട്ട്..... എന്റെൽ എവിടുന്നാ.... ഇന്നലെ ഒരു ലോങ് ഒത്തു... അപ്പോൾ വിചാരിച്ചു ആ മോഹം അങ്ങ് സാധിച്ചു കൊടുത്തേക്കാം എന്ന് """ വാത്സല്യത്തോടെ മക്കളെ നോക്കി പറഞ്ഞു രാഘവേട്ടൻ..... അതാണോ!!! ഇനീ നിങ്ങൾ വേറെ ഓർഡർ ചെയ്യുകൊന്നും വേണ്ട ഇവിടെന്നേ ഇഷ്ടംപോലെയുണ്ട്... ഇതിൽ നിന്നും കഴിക്കാലോ.... അപ്പോഴാണ് അവർ ദക്ഷിണയുടെ മുന്നിൽ ഉള്ള ഭക്ഷണ സാധനങ്ങൾ നോക്കിയത്.... അവർ കഴിച്ചാലും ബാക്കിയാവുന്ന അത്രയും ഉണ്ടായിരുന്നു എല്ലാവരും കണ്ണുതള്ളി നോക്കുന്നത് കണ്ടിട്ടാണ്, വേഗത്തിൽ ദക്ഷിണ കസേര നീക്കി കൊടുത്ത് അവരൊടോക്കെ അവിടെ ഇരിക്കാൻ പറഞ്ഞത്....

അവർ കഴിക്കാൻ തുടങ്ങിയതും ഇന്ദ്രൻ എണീറ്റു.. ഒപ്പം ദക്ഷിണയും.... എന്നാ പിന്നെ നിങ്ങൾ കഴിക്ക് ഞങ്ങൾക്ക് പോയിട്ട് ധൃതി ഉണ്ട് എന്ന് പറഞ്ഞ് ദക്ഷിണ സ്ഥലം കാലിയാക്കി... ⚡️⚡️⚡️⚡️ ഇന്ദ്രന്റെ പുറകെ ഓടി ചെന്ന് കാറിൽ കയറിയതും... എടീ എന്ന് വിളിച്ചു അവൾക്ക് നേരെ തിരിഞ്ഞു ഇന്ദ്രൻ അവിടെവച്ച് നടന്നത് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തമായിരുന്നു ദക്ഷിണക്ക്... ആള് കലിപ്പിൽ ആണെന്ന് മനസ്സിലായി പക്ഷേ ഒട്ടും പേടി തോന്നിയില്ല... എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിനു മുമ്പ് അവൾ അങ്ങോട്ട് പറഞ്ഞു, """ അതെ ഈ ആഹാരസാധനങ്ങൾ വെറുതെ നാശമാക്കി കളയുന്നത് അത് അത്ര വലിയ മിടുക്ക് ഒന്നുമല്ല... ഞാനും അപ്പുമാമേം എത്രയോ രാത്രികളിൽ ഒന്നും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്നിട്ടുണ്ട്... അന്നൊക്കെ അറിഞ്ഞത് ആഹാരത്തിന്റെ വിലയായിരുന്നു.. ഇപ്പോഴും എത്രയോ പേര് പട്ടിണി കിടക്കുന്നുണ്ട്.... അപ്പൊ ഇതൊന്നും നന്നല്ല ഇന്ദ്രൻ സാറേ """" അതും പറഞ്ഞ് അവൾ സീറ്റിലേക്ക് ചാരിയിരുന്നു.... എന്തൊക്കെയോ പറയാൻ വേണ്ടി വന്നു, പിന്നെ വേണ്ട എന്ന് വെച്ച് ഇന്ദ്രൻ കാർ എടുത്തു.... ⚡️⚡️⚡️⚡️⚡️ വീട്ടിൽ എത്തിയപ്പോൾ അവിടം ശൂന്യമായിരുന്നു.... എന്തോ ദക്ഷിണയുടെ മനസ്സ് മഹി അമ്മയിൽ ചുറ്റിപ്പറ്റിനിന്നു... ആ വാത്സല്യചൂട് നുകരാൻ കൊതിതോന്നി....

നാളെ വരാം എന്നാണ് പറഞ്ഞിട്ടുള്ളത്.. വേഗം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു... ആരോരുമില്ലാത്തവൾക്ക് ആരൊക്കെയോ കിട്ടിയപ്പോൾ ഉള്ള ഒരു കൊതി... ഒന്നിച്ചു നിൽക്കാൻ.. ആ സ്നേഹം നുണയാൻ.. അതും ആലോചിച്ച് സോഫയിൽ ഇരുന്നപ്പോഴാണ് മോളിൽ നിന്ന് വിളി വന്നത്.. """ദക്ഷിണാ """"" എന്ന്... ""എനിക്കൊരു ചായ വേണം... അതുമായി റൂമിലേക്ക് വാ...""" എന്നുപറഞ്ഞ് ഇന്ദ്രൻ റൂമിലേക്ക് പോയി .. എത്രയൊക്കെ പറഞ്ഞാലും.. പേടി ഇല്ലെന്ന് നടിച്ചാലും ഈ ഒരാൾ വിളിക്കുമ്പോൾ ചങ്ക് കിടന്നു പിടയ്ക്കുന്നത് അറിഞ്ഞു ദക്ഷിണ... വേഗം പോയി ചായയിട്ടു... """ന്നാലും എന്തിനാ വരാൻ പറഞ്ഞെ??"" എന്നോർത്തു.... ഇനി റെസ്റ്റൊറണ്ടിൽ വച്ചു നടന്നതിനു പകരം വീട്ടനാണോ...??? ചിന്തകൾ കാടു കയറി പെണ്ണിൻറെ.... ചായയും ആയി മേലേക്ക് കയറുമ്പോൾ ചെറിയൊരു വിറയൽ പടർന്നിരുന്നു, ദേഹത്തും മനസ്സിലും..... മുറിയുടെ മുന്നിലെത്തി വാതിലിൽ തട്ടി വിളിച്ച്ചു.... അതു തുറന്നു കിടക്കുകയായിരുന്നു... മെല്ലെ അകത്തേക്ക് കയറി.... ഭയം ഇപ്പോൾ ശരിക്കും വന്ന് മൂടുന്നത് അറിഞ്ഞു ദക്ഷിണ... എങ്കിലും ധൈര്യം കാണിച്ച്, നിന്നു.... പെട്ടെന്ന് പുറകിൽ നിന്നും വലിയൊരു ശബ്ദം കേട്ട് ഞെട്ടി തരിച്ചു നിന്നു................. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story