നിലാവിനുമപ്പുറം: ഭാഗം 12

nilavinumappuram

രചന: നിഹാരിക നീനു

ചായയും ആയി മേലേക്ക് കയറുമ്പോൾ ചെറിയൊരു വിറയൽ പടർന്നിരുന്നു, ദേഹത്തും മനസ്സിലും..... മുറിയുടെ മുന്നിലെത്തി വാതിലിൽ തട്ടി വിളിച്ച്ചു.... അതു തുറന്നു കിടക്കുകയായിരുന്നു... മെല്ലെ അകത്തേക്ക് കയറി.... ഭയം ഇപ്പോൾ ശരിക്കും വന്ന് മൂടുന്നത് അറിഞ്ഞു ദക്ഷിണ... എങ്കിലും ധൈര്യം കാണിച്ച്, നിന്നു.... പെട്ടെന്ന് പുറകിൽ നിന്നും വലിയൊരു ശബ്ദം കേട്ട് ഞെട്ടി തരിച്ചു നിന്നു..... ⚡️⚡️⚡️⚡️ വാതിൽ ശക്തമായി അടച്ചതാണ്.... എന്താ വേണ്ടേ എന്നറിയാതെ നിന്നു ദക്ഷിണ... കൈയിലുള്ള ചായ ഇന്ദ്രന് നേരെ നീട്ടി... അതു വാങ്ങി ഇന്ദ്രൻ... ദക്ഷിണ മെല്ലെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി.... ശാന്തമായിരുന്നു അവിടം.. """ഇരിക്ക് """ എന്ന് പറഞ്ഞു... ഇരുന്നതും ആള് അരികിൽ വന്നിരുന്നു എന്തോ കാര്യമായ കാര്യമാണ് പറയാൻ പോകുന്നത് എന്ന് തോന്നി.... അതുകൊണ്ടുതന്നെ ആ മുഖത്തേക്ക് ഉറ്റുനോക്കി.. """" നിനക്ക് നിന്റെ അച്ഛനെയോ അമ്മയെയോ വല്ല ഓർമ്മയും ഉണ്ടോ?? "" എന്ന് ചോദിച്ചപ്പോൾ ഞെട്ടി ആ ആളെ നോക്കി... കാരണം ആ ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു... വ്യസനത്തോടെ ഇല്ല എന്ന് തലയാട്ടുമ്പോൾ ഉള്ളിലെന്തോ നോവ് പടർന്നിരുന്നു... """ ഒന്നും ഒന്നും ഓർമയില്ലേ അമ്മയെ പറ്റി?? """

എന്നുചോദിച്ചപ്പോൾ ഓർമ്മകൾ പുറകിലേക്ക് പോയി.. അന്ന് എന്റെ പിറന്നാൾ ആയിരുന്നു... ഞാനും അച്ഛനും അമ്മയും കൂടെയാണ് അമ്പലത്തിൽ പോയത്... ഗിരി അച്ഛനും ദേവു അമ്മേം ബാലുട്ടനും വരാമെന്ന് പറഞ്ഞിരുന്നു... അമ്മ സദ്യയൊക്കെ ഉണ്ടാക്കി... ഞങ്ങളെല്ലാവരും കൂടി ഇരുന്ന് ഊണ് കഴിക്കാൻ ഇരിക്കുകയായിരുന്നു... അവര് വരുന്നതിനുമുമ്പ് അച്ഛനെ ആരോ വിളിച്ചു കൊണ്ടുപോയി.. പിന്നെ അച്ഛനെ ആരൊക്കെയോ എടുത്തുകൊണ്ട് വരികയായിരുന്നു... ഞാൻ ഗിരി അച്ഛനെയും ദേവു അമ്മയെയും ബാലുട്ടനേയും കാത്തിരിക്കുകയായിരുന്നു പക്ഷേ അവര് പറ്റിച്ചു....വന്നില്ല.... അച്ഛനെ അങ്ങനെ കണ്ടതും അമ്മ കരച്ചിൽ തുടങ്ങി... എന്താണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല.... അപ്പോഴേക്ക് പിന്നെയും ആരൊക്കെയോ വീട്ടിൽ വന്നു... ഒച്ചയും ബഹളവും.... അപ്പു മാമ പുറകുവശത്തെ വാതിൽ വഴി എന്നെ എടുത്തോണ്ട് ഓടി.. കുറച്ചു പോയപ്പഴാണ് അമ്മയുടെ, ദച്ചൂ"""' എന്നുള്ള കാരച്ചിൽ കേട്ടത്... ആ കരച്ചിൽ വീണ്ടും കേൾക്കുന്ന പോലെ തോന്നി ദക്ഷിണ യ്ക്ക് അവൾ രണ്ടു ചെവിയും പൊത്തി...

"""ഹേയ്... റിലാക്സ്...""" എന്ന് പറഞ്ഞ് ഇന്ദ്രൻ അടുത്ത് വന്നിരുന്നു ചേർത്ത് പിടിച്ചു ദക്ഷിണയെ... ആകെ കൂടെ കിതച്ച് തളർന്നു പോയിരുന്നു അവൾ.... മിഴിനീർ ചാലിട്ടോഴുകി... """ഇങ്ങനെ തൊട്ടാൽ വാടി ആയാൽ എങ്ങനാ?? ഇനിയും കുറെ കാര്യങ്ങൾ ഉണ്ടെടോ.... അറിയാനും ചെയ്യാനും....""" എന്ന് പറഞ്ഞു അവളെ ഒന്നൂടെ നെഞ്ചോരം ചേർത്തു ഇന്ദ്രൻ..... ഇന്ദ്രൻ പറഞ്ഞതിന്റെ പൊരുളറിയാതെ അപ്പോഴും കടന്നു വന്ന കനലോർമ്മയുടെ വേവിൽ ഉഴറുകയായിരുന്നു അവൾ.. ⚡️⚡️⚡️ മുറിയിലേക്ക് ഒന്നൂടെ പോയി നോക്കി ഇന്ദ്രൻ... അവിടെ ഒരു കുഞ്ഞിനെ പോലെ അവൾ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.. കുറെ നേരം ആ മുഖത്തേക്ക് നോക്കി ഇരുന്നു... അപ്പോൾ ഒക്കെയും അവൾ പറഞ്ഞ പേരുകൾ ആയിരുന്നു മനസ്സ് നിറയെ... ഗിരി അച്ഛൻ.. ദേവു അമ്മ... പിന്നേ... പിന്നെ ബാലുട്ടൻ... ചെറിയൊരു പുഞ്ചിരി ആ മുഖത്തു തത്തി കളിച്ചു... എങ്കിലും വാടി തളർന്ന ആ പാവം പെണ്ണിന്റെ മുഖം അവന്റെ ഉള്ളിൽ നോവ് പടർത്തി... ""ഇനീം കരുത്ത് നേടണം പെണ്ണെ.. ഇങ്ങനെ വാടി പോയാൽ എങ്ങനാ... കുറെ കണക്ക് തീർക്കാൻ ഉള്ളതല്ലേ???'""" എന്ന് പറഞ്ഞു ആ മുടിയിഴകളിൽ തഴുകി ..

ഏതോ സ്വപ്നത്തിൽ ആ പെണ്ണ് അപ്പോൾ ഒരു രക്ഷകനെ കാണുകയായിരുന്നു.... ⚡️⚡️⚡️ രാജമ്മയും മഹാലക്ഷ്മിയും കൂടെ അടുത്ത ദിവസം രാവിലെ തന്നെ എത്തിയിരുന്നു... ഒപ്പം രാമേട്ടനും... മഹാലക്ഷ്മി എത്തിയ വഴിക്ക് ദക്ഷിണയെ അന്വേഷിച്ചു... രണ്ടു ദിവസം അവളെ പിരിഞ്ഞു ഇരുന്നപ്പോൾ എന്തോ വല്ലാത്ത വിഷമം ആയിരുന്നു അവർക്ക്... കുറച്ച് സമയമേ അവളുടെ കൂടെ ഉണ്ടായിരുന്നുള്ളു എങ്കിലും ഏറെ അടുത്ത് പോയിരുന്നു അവർ... പോകുമ്പോൾ ഏറെ ഉത്സാഹത്തോടെ ഇരുന്നവൾ ആകെ കോലം കേട്ടു കാണെ ഉള്ള് നൊന്തു അവരുടെ... ""എന്താടാ പറ്റിയെ എന്ന് ഏറെ ചോദിച്ചു എന്നിട്ടും ഒന്നുല്ല എന്ന് തന്നെ ആയിരുന്നു മറുപടി.. പിന്നെ നിർബന്ധിക്കാൻ പോയില്ല... പകരം ഒന്നൂടെ അവളെ ചേർത്തു പിടിച്ചു.... രാവിലെ അവർ തിരിച്ചു വന്നപ്പോൾ പോയതായിരുന്നു ഇന്ദ്രൻ... എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ്... പിന്നെ വന്നത് രാത്രിയിൽ ആണ്... മഹിയമ്മ ഇടക്ക് വിളിച്ചു നോക്കി എങ്കിലും, എന്തോ തിരക്കിൽ ആണെന്ന് മാത്രം പറഞ്ഞു...

രാത്രിയിൽ ഭക്ഷണം കഴിക്കാൻ എല്ലാരും ഒരുമിച്ചു... ദക്ഷിണയെ പിടിച്ചു ഇന്ദ്രന്റെ അരികിൽ ഇരുത്തി മഹിയമ്മ... അവർ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി.. ആ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നുണ്ട്... കാരണം തേടി അവർക്ക് ഏറെ അലയണ്ടായിരുന്നു... അറിയാമായിരുന്നു എന്താണ് കാരണം എന്ന്... താൻ പറക്കോട്ടേക്ക് പോയത്!! ഒരിക്കൽ പോലും തടഞ്ഞിട്ടില്ല ഇന്ദ്രൻ തന്നെ... ഒട്ടും ഇഷ്ടമല്ലെങ്കിൽ കൂടിയും... അവനെ വിഷമിപ്പിച്ചു പോകേണ്ടി വരുന്നു അതിലെ ഒരു വിഷമം ഉള്ളു.. """ഇന്ദ്രാ....."""" അലിവോടെ വിളിക്കുന്നവരെ മുഖം ഉയർത്തി നോക്കി ഇന്ദ്രൻ... """പറക്കോട്ട്, ചന്ദ്രേട്ടനു തീരെ വയ്യട.. ഇന്നോ നാളെയോ ന്ന് പറഞ്ഞു കിടക്കാ """" മ്മ്മ് എന്ന് മറുപടിയായി കനപ്പിച്ചൊന്നു മൂളി ഇന്ദ്രൻ..... അടുത്ത കാര്യം പറയാനായി വാക്കുകൾ പരതി മഹാലഷ്മി... ""നിന്നെ... നിന്നെയൊന്നു കാണണം ന്ന് """" അത്രേം പറഞ്ഞപ്പോഴേക്ക് ദഹിപ്പിച്ചൊന്നു നോക്കി എണീറ്റ് പോയി ഇന്ദ്രൻ... അതു കാണെ മിഴികൾ നിറഞ്ഞു മഹിയമ്മ ഇരുന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story