നിലാവിനുമപ്പുറം: ഭാഗം 19

nilavinumappuram

രചന: നിഹാരിക നീനു

ദേഷ്യതോടെ ആയിരുന്നു ഇന്ദ്രന്റെ വരവ്.. ഏറെ ദേഷ്യത്തോടെ... ഇനി ഇന്ദ്രേട്ടൻ മഹിയമ്മയെ വിളിച്ചു കാണുമോ??? അപ്പോൾ ഞാൻ ചോദിച്ചത് ഒക്കെ പറഞ്ഞു കാണുമോ??? അതാണോ ഈ ദേഷ്യം??? വന്നപ്പോൾ തന്നെ വഴിയിൽ തടസ്സമായി കിടന്നതൊക്കെ കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നവനെ ഒളിഞ്ഞുനിന്ന് നോക്കി ദക്ഷിണ ചിന്തിച്ചു.. ആള് അവിടെയൊന്നും നിൽക്കാതെ നേരെ മുറിയിലേക്ക് പോയി അപ്പോഴാണ് രാജമ്മ ചേച്ചി ചായയും കൊണ്ടുവന്നത്... ഇതുകൊണ്ട് കൊടുത്തോളൂ കുട്ടി എന്ന് പറഞ്ഞു കയ്യിൽ തന്നു... തേങ്‌സ് """" എന്ന് മനസ്സിൽ പറഞ്ഞ് വേറെ വഴിയില്ലാതെ, ചായയും കൊണ്ട് മുകളിലേക്ക് നടന്നു കിട്ടുന്നതൊക്കെ കൈയ്യോടെ വാങ്ങാമെന്നു കരുതി... അല്ല പിന്നെ """ റൂമിൽ എത്തിയപ്പോൾ കണ്ടു കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഇന്ദ്രനെ.. മെല്ലെ ഒന്ന് പാളി നോക്കി... "എന്റമ്മോ """ നല്ല ദേഷ്യത്തിലാണ് ആളെന്ന് പ്രവർത്തികൾ കണ്ടാലറിയാം.. "" ഇപ്പൊ അങ്ങട് പോണോ?? ""

എന്ന് ശ്രദ്ധിച്ച് തിരിച്ചുനടക്കാൻ ഇറങ്ങിയവളെ കണ്ടു ഇന്ദ്രൻ... """ദക്ഷിണാ """ എന്ന് വിളിച്ചപ്പോൾ അറിയാതെ അകത്തേക്ക് കയറി ചെന്നു.. തുരു നോട്ടമാണ് പകരമായി തന്നത്... ചൂളി ചായ നീട്ടിയപ്പോൾ വാങ്ങി കുടിച്ചു.. അപ്പോഴൊക്കെയും അത് തുറിച്ചുനോട്ടം എന്റെ നേർക്ക് തന്നെയായിരുന്നു... ഒന്ന് പതറി യിട്ട് പറഞ്ഞു, "" അതെ ഞാൻ അറിയാതെ ചോദിച്ചതാ"""" എന്ന്.. """എന്ത്??"" എന്ന് തിരികെ ചോദിച്ചപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്... ആള് ഒന്നും അറിഞ്ഞിട്ടില്ല വേറെ എന്തോ കാര്യത്തിന് ദേഷ്യം പിടിച്ചു വന്നതാണ്.... പക്ഷെ എന്റെ മനസ്സിൽ കള്ളത്തരം ഉണ്ടായതുകൊണ്ട് എനിക്ക് ഇതുകൊണ്ടാണ് ദേഷ്യം എന്ന് തോന്നുന്നുകയായിരുന്നു.... സ്വന്തമായി കുഴി കുഴിക്കുക എന്ന് കേട്ടിട്ടില്ലേ അതായിരുന്നു ഇപ്പോൾ നടന്നത്... """ എന്താ നീ ചോദിച്ചത്? "" എന്നു പറഞ്ഞു അടുത്തേക്ക് വന്നപ്പോൾ എനിക്ക് പിന്നെ പറയാതിരിക്കാൻ തരം ഉണ്ടായിരുന്നില്ല.... "" ഞാൻ മഹിയമ്മയുടെ ജയേട്ടനെപ്പറ്റി വെറുതെ ഒന്ന് ചോദിച്ചു നോക്കി..

മഹിയമ്മക്ക് ആകെ വിഷമായി അതറിഞ്ഞ് ഇന്ദ്രേട്ടന് ഈ ദേഷ്യം എന്നാണ് ഞാൻ കരുതിയത്....""" അത് കേട്ടതും ആ മുഖം മാറുന്നത് കണ്ടു എന്നിട്ട്, മെല്ലെ അരികിലേക്ക് വന്നു.. """ ഒരിക്കൽ നീ അറിയേണ്ടതാണ് ദക്ഷിണ എല്ലാം... അതുകൊണ്ട് ഇനി എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ പേടിച്ചു ഇരിക്കാതെ ഇതുപോലെ ധൈര്യമായി നിനക്ക് ആരോടും വേണമെങ്കിലും ചോദിക്കാം അതിന് ആരും ദേഷ്യപ്പെടുകയില്ല അറിയാനുള്ള അവകാശം നിനക്കുണ്ട്..... """ കണ്ണിലേക്കു നോക്കി അത്രമേൽ ആത്മവിശ്വാസം പകർന്നു കൊണ്ട് പറയുന്ന ആളെ ഇമ ചിമ്മാതെ നോക്കി നിന്നു... """ അറിയാനുള്ളത് ഒരൂ പങ്കെങ്കിലും ആദ്യം അറിഞ്ഞാൽ അവസാനം തനിക്ക് ഉണ്ടാവുന്ന ഷോക്കിൽ അത്രയും കുറയ്ക്കാം """" ഇത്രയും പറഞ്ഞ് മുറിവിട്ടു പോകുന്ന ആളെ ഒന്നും മനസ്സിലാവാതെ ഞാൻ നോക്കി നിന്നു... എന്തു വേണമെങ്കിലും ആരോട് വേണമെങ്കിലും ചോദിച്ചറിഞ്ഞോളാനല്ലേ ആ പറഞ്ഞത്.... ഇത്തിരി നേരം കൂടി അവിടെ തറഞ്ഞു നിന്നു പിന്നീട് താഴേക്കിറങ്ങി.. ❤️❤️❤️

എല്ലാം പറഞ്ഞപ്പോൾ മഹിയമ്മക്ക് ഉണ്ടായ വിഷമം നേരിട്ട് കണ്ടതാണ് ഇനിയും ചോദിക്കാൻ വയ്യ... ഇനിയും ആ മിഴി നിറക്കാൻ വയ്യ.... അതുകൊണ്ട് തന്നെ ഉള്ളിൽ വന്ന സംശയങ്ങളെ ഒതുക്കി നിർത്തിയിരുന്നു ദക്ഷിണ.... രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ഇന്ദ്രനെ അവിടെ എവിടെയും കാണാത്തത് കൊണ്ടാണ് ബാൽക്കണിയിൽ ചെന്ന് നോക്കിയത്.... ഹാൻറ് റെയിലും പിടിച്ചു ദൂരേക്ക് മിഴിപാകി എന്തോ ചിന്തിച്ചു നിൽക്കുന്നുണ്ടായിരുന്നു ആള്.. ശബ്ദമുണ്ടാക്കാതെ പതിയെ അടുത്ത് ചെന്ന് നിന്നു... കണ്ടതും മൃദുവായി ഒന്നു നോക്കി ഒരു ചിരി പകരമായി തന്നു.... ആൾ നല്ല മൂഡിൽ ആണെന്ന് മനസ്സിലായി... """മഹിയമ്മേടെ ആ പ്രണയം!! അതായിരുന്നു???""" എന്ന് ചോദിച്ച് അകലേക്ക് മിഴിപാകി നിന്നു ഇന്ദ്രന് അറിയുമോ എന്ന് പോലും അറിയില്ല.....

ഒരുപക്ഷേ അറിയുമെങ്കിൽ അത് തന്നോട് പറയും ദക്ഷിണക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല.... അദ്ദേഹം തന്നെ പറഞ്ഞതാണ് എന്തു സംശയമുണ്ടെങ്കിലും ആരോടും ചോദിച്ചു തീർത്തു കൊള്ളാൻ ആ ഒരു ധൈര്യത്തിന്റെ പുറത്തു മാത്രമാണ് ഇപ്പോൾ ചോദിച്ചത്..... ഉത്തരം പറയാനുള്ള കാലതാമസവും.. ആള് എടുത്ത ദീർഘനിശ്വാസങ്ങളും മനസ്സിലാക്കി തന്നിരുന്നു, ആൾക്ക് എല്ലാം അറിയാം എന്ന്.... പക്ഷേ ഇത്രയും ടെൻഷൻ അത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല... ഒരുവട്ടം കൂടി എന്നെ നോക്കുന്നത് കണ്ടു പിന്നെ ദൂരേക്ക് നോക്കി, മിഴികൾ ഇറക്കേ ചിമ്മി ഒരു മന്ത്രണം പോലെ പറഞ്ഞു,.. """"മമ്പിള്ളിയിലെ ദേവനാരായണൻ """"" എന്ന്.... കേട്ടത് വിശ്വാസം വരാതെ ഒന്നൂടെ ഇന്ദ്രനെ നോക്കി... """എന്റെ... എന്റെ അച്ഛനോ???""" എന്ന്... """മ്മ് """ എന്ന് ഇന്ദ്രൻ ഉറപ്പിച്ച് മൂളുമ്പോൾ ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു അവൾ.... ദക്ഷിണ""""....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story