നിലാവിനുമപ്പുറം: ഭാഗം 2

nilavinumappuram

രചന: നിഹാരിക നീനു

നെഞ്ചിൽ കൈ വച്ചു അശ്വസിക്കുമ്പോഴും നാളെ നേരം പുലരുമ്പോൾ മുതലുള്ള തന്റെ വിധി അവളുടെ നെഞ്ചിൽ കിടന്നു നോവുന്നുണ്ടായിരുന്നു..... ഇന്ദ്രൻ""""' ആ മുഖം പെട്ടന്ന് മനസ്സിലേക്ക് വന്നതും ഒരു മിന്നൽ പിണർ പാഞ്ഞു പോയി ഉള്ളിൽ..... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ഓപ്പറേഷൻ കഴിഞ്ഞു അപ്പുമാമയെ ഒബ്സെർവേഷൻ റൂമിലേക്ക് മാറ്റി... ബോധം വന്നിട്ടില്ലായിരുന്നു.. ഒരു തവണ കേറി കാണുവാൻ സാധിച്ചു... ഉറങ്ങി കിടക്കുന്ന പോലുള്ള ആ മുഖം കണ്ടപ്പോൾ ഉള്ളിലെ വേവിന് ഒരു ആശ്വാസം കിട്ടും പോലെ.. ചെയ്തതിലും ഇത്തിരി ശരി ഉണ്ടെന്നൊരു തോന്നൽ... ആ കാലു പിടിച്ചു അനുഗ്രഹം മേടിച്ചു... പുറത്തേക്കിറങ്ങി... അയാൾ അയച്ച ഹോംനഴ്സ് പുറത്തു നിന്നിരുന്നു...

അവരെ ഒന്നു നോക്കി അവിടെ കസേരയിൽ പോയിരുന്നു..... പുലർന്നിരുന്നു... കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാമേട്ടൻ എത്തി... അയാളെ കണ്ടതും ഉള്ളിലൊരു കനല് വീണ പോലെ... കുറച്ച് നേരം ആള് അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു..... പിന്നെ, """പോവാം കുഞ്ഞെ """" എന്ന് പറഞ്ഞു അരികിൽ വന്നു രാമേട്ടൻ.... വേറെ മാർഗ്ഗം ഇല്ലല്ലോ.... മെല്ലെ എണീറ്റു.... അപ്പോഴും ഹോം നേഴ്സ് അവിടെ തന്നെ നിന്നിരുന്നു.... അവരെ ഒട്ടും പരിജയം ഇല്ല.. എന്നിട്ടും അവരുടെ കൈ പിടിച്ചു, """നോക്കിക്കോണേ....."""" എന്ന് അകത്തേക്ക് നോക്കി പറഞ്ഞപ്പോൾ ഒച്ച പതറിയിരുന്നു... അത് കാണെ അനുകമ്പയോടെ അവർ തലയാട്ടി... പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല... മെല്ലെ രാമേട്ടന്റെ കൂടെ നടന്നു.... ഒരു യന്ത്രത്തെ പോലെ... പുറത്തു നിർത്തിയിട്ട വില കൂടിയ കാറിലെ തണുപ്പിനു പോലും ഉള്ളിലെ വേവ് കുറക്കാൻ ആവുന്നില്ലായിരുന്നു....

മെല്ലെ യാത്ര ആരംഭിച്ചു.... മുന്നിലേക്ക് വണ്ടി പോകും തോറും ഉള്ളിൽ വല്ലാത്ത പിടപ്പ് അറിഞ്ഞു ദക്ഷിണ... കാർ ഒരു വലിയ ഗേറ്റ്നു മുന്നിൽ എത്തി.. മെല്ലെ അത് തുറക്കപ്പെട്ടപ്പോൾ വലിയൊരു കൊട്ടാരം പോലൊരു വീട് കാണായി... അത് കാണെ ആ പാവം പെണ്ണിന്റെ ഉള്ളിലെ തീ പിന്നേം ആളി... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ വീടിന്റെ മുന്നിൽ എത്തിയപ്പോഴേക്കും ഒരു സ്ത്രീ വന്നു അകത്തേക്ക് കൂട്ടി... """വരൂ """ എന്ന് പറഞ്ഞവർ എന്നെ ഒരു മുറിയിലേക്ക് കൂട്ടി... വലിയൊരു മുറി... മുറി എന്ന് പറയാൻ പറ്റില്ല... താൻ താമസിക്കുന്ന വീടിനെക്കാൾ അതിന് വലിപ്പം കാണും.. അവളോർത്തു... ""ഞാൻ രാജമ്മ... ഇവിടെത്തെ കാര്യങ്ങളൊക്കെ നോക്കാൻ....."""" അവർ ദക്ഷിണയോടായി പറഞ്ഞു.... ""ദക്ഷിണ എന്നല്ലേ പേര്... രാമേട്ടൻ പറഞ്ഞിരുന്നു....""""" എല്ലാത്തിനും തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല അവൾ...

അപ്പോഴേക്കും ആരോ അവരെ വിളിക്കുന്നത് കേട്ടു.... """ഇപ്പോ വരാം ട്ടൊ """" എന്നും പറഞ്ഞ് അവർ പുറത്തേക്ക് പോയി..... അവിടെ ഇട്ടിരുന്ന കസേരയിൽ മെല്ലെ പോയി ഇരുന്നു അവൾ... ഭയം മാത്രമായിരുന്നു അപ്പോൾ കൂട്ടിനുള്ളത്... ഇനിയെന്താ നടക്കാൻ പോകുന്നത് എന്ന് പോലും അറിയാതെ ഇരുന്നു ദക്ഷിണ... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ഇത്തിരി കഴിഞ്ഞപ്പോൾ രാജമ്മ തന്നെയാണ് വന്നു പറഞ്ഞത് """സാർ വിളിക്കുന്നുണ്ട് ""' എന്ന്... പെട്ടന്ന് ഒരു ഷോക്ക്..... വേഗം എണീറ്റു... അവരുടെ പുറകെ ചെന്നു... ഹാളിലെ സെറ്റിയിൽ കാലിനു മുകളിൽ കാലു കേറ്റി വച്ചിരിക്കുന്ന ആളെ ഒന്ന് നോക്കി... മുഖത്ത് പുച്ഛത്തോടെ ഉള്ള ഒരു ചിരി അപ്പോഴും ഉണ്ടായിരുന്നു.... അവിടെ കൊണ്ട് വന്നാക്കി രാജമ്മ വേഗത്തിൽ പോയി.... അയാളുടെ മുന്നിൽ തല കുനിച്ചു അവൾ നിന്നു.... അയാൾ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റ് അരികിൽ വന്നു... """"കം """" എന്ന് പറഞ്ഞ് മുന്നിൽ നടന്നു.... പുറകെ ചെന്നു ദക്ഷിണ... അയാൾ ചെന്നു കയറിയത് പൂജ മുറിയിൽ ആയിരുന്നു... അവിടെ ചെന്നു നിന്നു....

"""മാഡത്തിന് ഒരു ഡിമാൻഡ് ഉണ്ടെന്ന് ഉണർത്തിച്ചിരുന്നു..... അത് സാധിച്ചു തരാഞ്ഞാൽ മോശല്ലേ???"" എന്ന് പറഞ്ഞു അവിടെ ഇരുന്ന താലി എന്റെ കഴുത്തിൽ കെട്ടി തന്നു.... പെട്ടെന്നായത് കൊണ്ട് ആകെ എന്താ വേണ്ടത് എന്നറിയാതെ നിന്നു ദക്ഷിണ... പെട്ടെന്ന് രാജമ്മ കൊണ്ട് വന്നു കൊടുത്ത സിന്ദൂരം നെറുകിലും തൊട്ട് തന്നു ഒരു കാറ്റ് പോലെ അയാൾ പുറത്തേക്ക് പോയി... എന്താ ഉണ്ടായത് എന്ന് വേർതിരിച്ചു എടുക്കാനാവാതെ അവിടെ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു ദക്ഷിണ... രാജമ്മ വന്നു കൂട്ടിയപ്പോൾ മാത്രമാണ് ഉണർന്നത്.... """വരൂ കുഞ്ഞെ ഇന്ദ്രൻ കുഞ്ഞിന്റെ മുറിയിലേക്ക് പോവാം """ എന്ന് പറഞ്ഞ് സ്റ്റെയർകേസ് കയറി മുകളിലേക്ക് കയറി... അവൾ ഒരു പാവയെ പോലെ അവരുടെ കൂടെ ചെന്നു..... മുറിയുടെ മുന്നിൽ എത്തിയതും രാജമ്മ ബ്രേക്ക്‌ ഇട്ട പോലെ നിന്നു... """ഇനി കുഞ്ഞു കേറിയാൽ മതി... വേറെ ആരും കേറുന്നത് ഇന്ദ്രൻ കുഞ്ഞിന് ഇഷ്ടല്ല "" എന്ന് പറഞ്ഞു.... അത് കേട്ട് എന്താ വേണ്ടത് എന്നറിയാതെ നിന്നവളെ നിർബന്ധിച്ചു അകത്തേക്ക് കയറ്റി രാജമ്മ....

അവിടെ ഉള്ളതിൽ വച്ച് ഏറ്റവും നല്ല മുറി ആയിരിക്കാം അത് എന്നവൾക്ക് തോന്നി.... എല്ലാം ഒതുക്കി വച്ചിട്ടുണ്ട്.... അവിടെ ചുമരിൽ ഇന്ദ്രന്റെ ഒരു ഫോട്ടോ വച്ചിട്ടുണ്ട്... പെട്ടെന്ന് അത് കണ്ടതും അവൾ ആകെ പരിഭ്രമിച്ചു... ഒരു ഫോട്ടോ പോലും തന്നിൽ ഉളവാക്കുന്ന ഭയം അസ്വസ്ഥതയോടെ മനസ്സിലാക്കി അവൾ.. കോട്ടും സ്യൂട്ടും ഇട്ട് എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ആ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു അവൾ.... അയാളെ നേരാം വണ്ണം ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല ഇതു വരെ.. കുഞ്ഞ് മിഴികളും, ഡ്രിം ചെയ്ത താടിയും കട്ടി മീശയും ഒക്കെയായി.. കാണാൻ നല്ല ഭംഗിയുള്ള മുഖം... പക്ഷെ ഈ മുഖത്തു പുഞ്ചിരിയുടെ ഒരു അംശം പോലും ഇല്ല... ഈ മുഖത്തിന് തന്നിൽ ഭയം എന്നൊരു വികാരം മാത്രമേ നിറക്കാൻ കഴിയുന്നുള്ളൂ എന്ന് ഓർത്തു ദക്ഷിണ.... """ കുഞ്ഞേ .... """ രാജമ്മയാണ്... മെല്ലെ തിരിഞ്ഞു നോക്കി """"കുഞ്ഞ് രാവിലെ ഒന്നും കഴിച്ചില്ലല്ലോ വരൂ കാപ്പി കുടിക്കാം""" എന്നുപറഞ്ഞ് അവർ വിളിച്ചു...

""" എനിക്ക് വേണ്ട ചേച്ചി വിശപ്പില്ല """ എന്നുപറഞ്ഞ് അവരെ മടക്കി അയക്കാൻ ശ്രമിച്ചുവെങ്കിലും അവർ സമ്മതിച്ചില്ല... """" സാർ പോവുമ്പോ പറഞ്ഞിരുന്നു കുഞ്ഞിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാവരുത് എന്ന്.... എന്നെ ചീത്ത കേൾപ്പിക്കല്ലേ കുഞ്ഞെ.... ""' എന്നുപറഞ്ഞ് അവർ നിർബന്ധിച്ച് പിന്നെ ആഹാരം കഴിക്കാൻ കൊണ്ടുപോയി... അയാൾ അവിടെ ഇല്ല എന്ന് അറിഞ്ഞത് വലിയ ഒരു ആശ്വാസമായിരുന്നു... അയാളെ പറ്റി ഒരു രൂപവും കിട്ടുന്നില്ല... കൊല്ലാനോ വളർത്താനോ ഒന്നും... ഉച്ച വരെ രാജമ്മ ചേച്ചിയുടെ അടുത്ത് നിന്നു കഴിച്ച് കൂട്ടി... ചേച്ചി സദ്യവട്ടം ഒരുക്കുന്ന തിരക്കിലായിരുന്നു..... എത്ര സഹായിക്കാം എന്നു പറഞ്ഞിട്ടും ഒന്നും ചെയ്യാൻ അനുവദിച്ചില്ല... സദ്യയും, പായസവും എല്ലാം ചേച്ചി തയ്യാറാക്കി.... ഉച്ചയ്ക്ക് അയാളുടെ കാർ വന്നത് അറിഞ്ഞു... പതിയെ എന്നിൽ നിന്നും അകന്നു പോയ പരിഭ്രമം എന്നിൽ വീണ്ടും വന്നു നിറയുന്നത് അറിഞ്ഞിരുന്നു...

വന്നപാടെ കോണി കയറി മുകളിലേക്ക് പോകുന്നത് കണ്ടു... """സാറ് ഉണ്ണാൻ ഉണ്ടാവും ന്ന് പറഞ്ഞിരുന്നു.... വാ കുഞ്ഞെ നമുക്ക് എല്ലാം എടുത്തു വക്കാം"""" ചേച്ചിയോടൊപ്പം എല്ലാം ടേബിളിൽ കൊണ്ടു വയ്ക്കാൻ സഹായിച്ചു.... അല്പനേരം കഴിഞ്ഞപ്പോൾ അയാൾ താഴേക്കിറങ്ങി വന്നിരുന്നു.... അത് കണ്ടപ്പോൾ ദക്ഷിണ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു.. രാജമ്മ ചേച്ചി വിളമ്പി കൊടുക്കാൻ നോക്കിയപ്പോൾ, """"ദക്ഷിണാ""""" എന്ന് ഉറക്കേ വിളിച്ചു.... കയ്യിലുള്ള ചോറ് അവളുടെ കയ്യിലേക്ക് കൊടുക്കാൻ കണ്ണുകൊണ്ട് കാണിച്ചതും രാജമ്മ ചേച്ചി ചോറ് പാത്രം അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു... ആദ്യമൊന്നു പകച്ചു നിന്നു.... പിന്നെ മെല്ലെ അവൾ അയാൾക്ക് വിളമ്പിക്കൊടുത്തു... ഭയം കൊണ്ടാണെന്ന് തോന്നുന്നു കൈ വിറയ്ക്കുന്നുണ്ടായിരുന്നു പെണ്ണിന്റെ... ഭക്ഷണം കഴിച്ച് കഴിഞ്ഞ് പോകുമ്പോൾ, """"' വേഗം കഴിച്ചിട്ട് എന്റെ മുറിയിലേക്ക് വന്നേക്കണം """ ഇന്ന് ഇത്തിരി കടുപ്പിച്ചു പറഞ്ഞു അയാൾ മേലേക്ക് കയറിപ്പോയി.. അത് കേട്ടപ്പോൾ അവളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു.. കഴിക്കാനിരുന്നപ്പോഴും ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story