നിലാവിനുമപ്പുറം: ഭാഗം 28

nilavinumappuram

രചന: നിഹാരിക നീനു

ഇന്ദ്രന്റെ കാറിൽ തന്നെയാണ് ഹോസ്പിറ്റലിലേക്ക് തിരിച്ചത്.. അവിടെ എത്തും വരെയും അഭിമന്യുവിനോട് ഇന്ദ്രൻ യാതൊന്നും സംസാരിച്ചില്ല... എല്ലാം വിധിക്ക് വിട്ടുകൊടുത്ത മട്ടായിരുന്നു... ഇന്ദ്രന്.... ഹോസ്പിറ്റലിൽ എത്തിയതും അഭിമന്യു കാറിൽ നിന്നിറങ്ങി... ഇന്ദ്രൻ പാർക്ക് ചെയ്യാൻ പോയപ്പോഴേക്ക് അഭിമന്യു ഐസിയുവിന് അടുത്തേക്ക് നടന്നു നീങ്ങിയിരുന്നു..... അഭിമന്യു നടന്നു ചെന്നപ്പോൾ കണ്ടു ഐസിയു എന്ന് എഴുതിയത്.. അയാളുടെ കൈ മെല്ലെ പോക്കറ്റിലേക്ക് നീണ്ടു പിന്നെ ആ മുഖത്ത് വന്യമായ ഒരു ചിരി വിടർന്നു... ഒന്നും നോക്കാതെ അനുവാദം പോലും ചോദിക്കാതെ അയാൾ അതിനകത്തേക്ക് തള്ളി കേറി ചെന്നു... അതിനുള്ളിലേ സിസ്റ്റർ അത് കണ്ട് അത്ഭുതപ്പെട്ടിരുന്നു... """" തന്നോട് ചോദിക്കാതെ അകത്തേക്ക് കയറാൻ ആരാ പറഞ്ഞത്?? """ എന്ന് ചോദിച്ചു അയാളോട് ചൂടായി അവരെ പിടിച്ച് വെളിയിലാക്കി അഭിമന്യു ഡോർ ലോക്ക് ചെയ്തിരുന്നു അപ്പോഴേക്ക്.... ശബ്ദം കേട്ട് മഹാലക്ഷ്മി ഉണർന്നു അഭിമന്യുവിനെ കണ്ടതും ചെറുചിരിയോടെ അടുത്തേക്ക് മാടിവിളിച്ചു....

പെട്ടെന്ന് അഭിമാന്യന്റെ കൈ പോക്കറ്റിലേക്ക് നീണ്ടു.. മൂർച്ചയുള്ള ഒരു കത്തി പോക്കറ്റിൽ നിന്ന് അയാൾ പുറത്തേക്ക് എടുത്തു.... അതുകൊണ്ടാണ് മഹാലക്ഷ്മിയുടെ അടുത്തേക്ക് അയാൾ ചെന്നത്.... മഹാലക്ഷ്മി അവനെ ഏറെ സ്നേഹത്തോടെ നോക്കി....ഏറെ വാൽസല്യത്തോടെ... പക്ഷേ അവന്റെ മുഖം ക്രൂരമായിരുന്നു തന്റെ ഇരയെ മുന്നിൽ കിട്ടിയ വന്യജീവിയെ പോലെ അവൻ മുരണ്ടു അവരുടെ അടുത്തേക്ക് ആ കത്തിയുമായി അടുത്തു.... തന്നെ ആക്രമിക്കാൻ വരികയാണെന്ന് അറിഞ്ഞിട്ടും ആ മുഖത്തെ ചിരിക്കു യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല പൂർണ്ണതയുള്ള ചിരിയോടെ തന്നെ അവർ അവനെ തന്റെ അടുത്തേക്ക് വീണ്ടും മാടി വിളിച്ചു..... """" ഒരായുസ്സ് മുഴുവൻ നരകിപ്പിച്ചിട്ടിട്ട് അനാഥൻ എന്ന് മുദ്രകുത്താൻ വിട്ടിട്ട് ഇപ്പോൾ സ്നേഹിച്ച് തകർക്കുവാണോ?? "" """"അമ്മ.. അമ്മ... ഒ... ഒന്നും... അറിഞ്ഞതല്ല മോനെ """ അക്ഷരങ്ങൾ പെറുക്കി കുട്ടി വയ്യായ്മയിലും അവർ പറഞ്ഞു ഒപ്പിച്ചു.. """ എന്നെ വളർത്താൻ ഏൽപ്പിച്ചില്ലേ ഒരു ഒറ്റമുറി വീട്ടിൽ ക്രൂരനായ ഒരാളുടെ പക്കൽ...

അയാൾ കൊല്ലാ കൊല ചെയുമ്പോൾ അന്ന് അന്നുറപ്പിച്ചതാ ഇങ്ങനെ നരകിക്കാൻ വിട്ടു നാണക്കേടിൽ നിന്ന് സ്വന്തം മുഖം രക്ഷിക്കാൻ പോയ നിങ്ങളെ കൊല്ലണം ന്ന് """" ആകെ തകർന്നു അഭിമന്യു പറഞ്ഞതെല്ലാം കേട്ടു കിടന്നു മഹാലക്ഷ്മി... """കൊ... കൊ..ന്നോ..ളൂ.. ഞാൻ.. ചെയ്... ത പാ..പത്തിന് കൊന്നോളൂ""". അത് പറയുമ്പോൾ അവരുടെ മിഴികൾ ചാലിട്ട് ഒഴുകിയിരുന്നു..... ശ്വാസഗതി ക്രമം വിട്ട് ഉയർന്നിരുന്നു.... കത്തിയുമായി അടുത്തേക്ക് അടുത്തു അഭിമന്യു.... അത് അവർക്ക് നേരെ ഉയർത്തി... രണ്ടു കൈകൊണ്ടും മുറുക്കി പിടിച്ചു... പക്ഷേ... പക്ഷെ കഴിയുന്നില്ലായിരുന്നു... ""അമ്മ..."" എങ്കിലും ആ സ്നേഹം അനുഭവിച്ചിട്ടില്ലെങ്കിലും ആ ഒരാളോട് ഒന്നും ചെയ്യാൻ തനിക്ക് ആവില്ല... എന്നവന് ബോധ്യപ്പെട്ടിരുന്നു... യുദ്ധത്തിന് തോറ്റവനെ പോലെ അവൻ തിരികെ നടന്നു... ഐസിയു മുറിയുടെ വാതിൽ തുറന്നു... പുറത്ത് എല്ലാവരും തടിച്ചു കൂടിയിരുന്നു.. കത്തിയുമായി അഭിമന്യുവിനെ കണ്ടപ്പോൾ ഇന്ദ്രന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..

അയാൾ വേഗം അകത്തേക്ക് നോക്കി അപ്പോഴേക്കും മഹാലക്ഷ്മിയുടെ സ്ഥിതി വഷളായി.... സിസ്റ്റർ ഡോക്ടറെ വിളിച്ചു വരുത്തുന്ന തിരക്കിലായിരുന്നു.. ഡോക്ടർ ഓടി വന്നതും ഐസിയുവിന്റെ വാതിൽ അടഞ്ഞതും എല്ലാം വളരെ പെട്ടെന്നായിരുന്നു... എല്ലാം കണ്ട് തരിച്ചു നിൽക്കുകയായിരുന്നു ദക്ഷിണ... ഇന്ദ്രൻ അഭിമന്യുവിനെ നോക്കി അവിടെ ഐസിയുവിന് മുന്നിൽ ഒരു കസേരയിൽ ആകെ തകർന്നവനെ പോലെ തലയും താഴ്ത്തി ഇരിക്കുന്നുണ്ട്.... ഇന്ദ്രൻ വേഗമായാളുടെ അടുത്തേക്ക് ചെന്നു തോളിൽ കൈവെച്ചു തലയുയർത്തി നോക്കുന്നെ ഇല്ലായിരുന്നു അഭിമന്യു..... """" എന്നോട് അവര് ചെയ്ത പോലെ എനിക്ക് തിരിച്ചു ചെയ്യാൻ കഴിയുന്നില്ല... അല്ലെങ്കിൽ ഞാൻ...... """ കിതച്ചുകൊണ്ട് പറയുന്നവനേ അലിവോടെ നോക്കി ഇന്ദ്രൻ.... """ ആ അകത്തുകിടക്കുന്ന പാവം സ്ത്രീ നിരപരാധിയാണ് അഭി.... ഇങ്ങനെ ഒരു മോൻ ഉള്ളത് ഒരിക്കലും ആ പാവം അറിഞ്ഞിട്ടില്ല... പ്രസവത്തിൽ മരിച്ച തന്റെ മകനെ ഓർത്ത് നീറി കഴിയുകയായിരുന്നു ഈ നേരം വരെയും....""""

ഇന്ദ്രൻ പറഞ്ഞത് കേട്ട് ഒരു നിമിഷം അഭിമന്യു അയാളെ നോക്കി പിന്നീട് ഒരു പുച്ഛഭാവത്തിൽ അവിടെ നിന്നും എണീറ്റ് എങ്ങോട്ടെന്നില്ലാതെ പോയി... പറഞ്ഞതൊന്നും വിശ്വാസമായില്ല എന്ന മട്ടിൽ... പോകാൻ നേരം മിനി നിറച്ചുനിൽക്കുന്ന ദക്ഷിണയെ ഒന്ന് നോക്കാനും അയാൾ മറന്നില്ല.. """"ഏട്ടൻ """ അറിയാതെ അവളുടെ നാവ് അത് ഉരുവിട്ടു.... ഇതുവരെയ്ക്കും അയാളോട് തനിക്ക് ഒരടുപ്പവും തോന്നിയിരുന്നില്ല....എന്തോ അച്ഛന്റെ മറ്റൊരു അവകാശി കൂടി ഉണ്ട് എന്ന് കേട്ടപ്പോൾ ഉള്ള പകപ്പായിരുന്നു എന്നാൽ ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ അതെല്ലാം മാറി ഉള്ളിൽ ഒരു സ്നേഹത്തിന്റെ ഉറവ ഒഴുകി തുടങ്ങുന്നത് അവളും അറിഞ്ഞു..... എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു ഇന്ദ്രൻ.. ദച്ചു അയാളുടെ അരികിൽ വന്നിരുന്നു.... ആകെ തളർന്നിരുന്നു ഇന്ദ്രൻ ശരീരം കൊണ്ടും മനസ്സുകൊണ്ടും..... അതുകൊണ്ടുതന്നെ അവളുടെ തോളിലേക്ക് ചാഞ്ഞു... മറുകൈകൊണ്ട് അവളും ഇന്ദ്രനെ മെല്ലെ തഴുകി... ഒരു ആശ്വാസം എന്നവണ്ണം... ❤️❤️ ഇനിയും മഹാലക്ഷ്മിയുടെ റിക്കവറി വളരെ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചിരുന്നു ഡോക്ടർമാർ...

ഇന്ദ്രനും ദക്ഷിണയും മനസ്സുരുകി ദൈവത്തെ വിളിച്ചു മറ്റൊന്നും അവർക്ക് ചെയ്യാനില്ലായിരുന്നു... അവരുടെ പ്രാർത്ഥന ഫലിച്ചത് കൊണ്ടോ എന്തോ അവരുടെ സ്ഥിതിയിൽ നേരിയ ഒരു പുരോഗതി ഉണ്ടായിരുന്നു... അത് ഡോക്ടർമാർ അവരെ വിളിച്ച് അറിയിക്കുമ്പോൾ സകല ദൈവങ്ങളോടും നന്ദി പറയുകയായിരുന്നു അവർ... ഒപ്പം ഇന്ദ്രൻ തന്റെ പെണ്ണിനെ ചേർത്തുപിടിച്ചു.. """ഇപ്പഴാ ഇപ്പഴാ മോളെ ഞാൻ ഒന്ന് ശ്വാസം വിടുന്നെ... എന്റെ മഹിമയ്ക്ക് എന്തേലും പറ്റുമോ എന്നുള്ള ആദി ആയിരുന്നു..... അങ്ങനെയങ്ങ് പോകാൻ പറ്റുവോടി നമ്മുടെ മഹിയമ്മക്ക്... നിന്റെ അമ്മയായി എന്റെ അമ്മയായി കൂട്ടത്തിൽ അവനെയും ചേർത്തുപിടിച്ച് ജീവിക്കണ്ടേ നമ്മുടെ കൂടെ.... കുറെ കുറെ കാലം.. എന്റേം നിന്റെം അഞ്ചാറു മക്കളേം പിന്നെ അവന്റേം ഒക്കെ കൊഞ്ചിച്ചു..."""" ഇന്ദ്രൻ കിട്ടിയ ആശ്വാസത്തിൽ അവന്റെ പെണ്ണിനോട് കളി പറഞ്ഞു...

അവന്റെ ഉറച്ച നെഞ്ചിൽ നീണ്ട നഖം താഴ്ത്തി പെണ്ണ്... ശ്സ്.... ഒന്ന് എരിവ് വലിച്ചു ഇന്ദ്രൻ... """നമ്മടെ എത്ര കുട്ട്യോള് ...??? ഇന്ന് കുറുമ്പോടെ ചോദിച്ചവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു അവൻ... """ആറ്... പോരെ.. ന്നാ പറഞ്ഞാ പോരെ "" എന്ന് പറഞ്ഞപ്പോഴേക്ക് അവളുടെ കുഞ്ഞു പല്ലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിരുന്നു.... ❤️❤️ അഭിയേ അന്വേഷിച്ച് ആളെ വിട്ടിട്ടുണ്ടായിരുന്നു ഇന്ദ്രൻ അവൻ തന്റെ ഫ്ലാറ്റിൽ ഉണ്ടെന്നറിഞ്ഞപ്പോ ആശ്വാസമായിരുന്നു.. ദക്ഷിണ യോട് പറഞ്ഞു അവന്റെ അടുത്തേക്ക് പോകാൻ ഇറങ്ങി ഇന്ദ്രൻ.. """ എന്തിനാ ഇപ്പൊ അങ്ങട് പോണേ എന്ന് അവൾ ചോദിച്ചിരുന്നു... """" കാര്യണ്ട് നിന്റെയും എന്റെയും കൂട്ടത്തിൽ മഹിയമ്മയുടെ കൂടെ അവനും വേണ്ടേടി...."""" എന്ന് ചോദിച്ചപ്പോൾ മിഴി നിറച്ചു ഒന്ന് മൂളി അവൾ... ഇന്ദ്രൻ പോകുന്നതും നോക്കി അവൾ അവിടെത്തന്നെ നിന്നു അവൻ നടന്ന് തന്റെ കണ്ണിന്റെ മുന്നിൽ നിന്ന് മായുന്ന വരെയും അവൾ നോക്കിക്കൊണ്ട് നിന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story