നിലാവിനുമപ്പുറം: ഭാഗം 5

nilavinumappuram

രചന: നിഹാരിക നീനു

അവിടെ ഉള്ള ജീവിതം അത്ര എളുപ്പമല്ല എന്ന് ഒന്നൂടെ ഊട്ടി ഉറപ്പിച്ചു... അപ്പോഴേക്കും അവളെയും പേര് ചൊല്ലി വിളിച്ചിരുന്നു മഹാലഷ്മി """' മിഴികൾ അമർത്തി തുടച്ച് താഴേക്ക് പോകുമ്പോൾ എന്തോ ഒരു ധൈര്യം തന്നിൽ നിറയുന്ന പോലെ തോന്നി അവൾക്ക്... ഒന്നും ഇല്ലായ്മയിൽ നിന്നുണ്ടാവുന്ന ഒരുതരം ധൈര്യം...... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ദക്ഷിണ താഴേക്ക് ചെല്ലുമ്പോൾ ഇന്ദ്രൻ കഴിക്കാൻ ഇരുന്നിരുന്നു... മഹാലക്ഷ്മി അവളെയും പ്രതീക്ഷിച്ച് അവിടെ നിൽപ്പുണ്ട്.. രാജമ്മ എല്ലാം അവിടെ നിരത്തുന്ന തിരക്കിൽ ആണ്... """ഒന്ന് വേം വരൂ കുട്ട്യേ """ എന്ന് ഇന്ദ്രന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടു മെല്ലെ നീങ്ങുന്നവളെ നോക്കി മഹിയമ്മ പറഞ്ഞു.... വിളറിയ ഒരു ചിരി തിരികെ നൽകി അവൾ അവിടേക്ക് ചെന്നു... ഇന്ദ്രന് ആഹാരം എടുത്ത് കൊടുക്കൂ മോളെ.... എന്ന് പറഞ്ഞ് എന്തോ എടുക്കാനായി അവർ അടുക്കളയിലേക്ക് നടന്നു.... അവിടെ തറഞ്ഞു നിന്നവളെ ക്രൂരമായി നോക്കി ഇന്ദ്രൻ....

അവനെ നോക്കാതെ പ്ലേറ്റ് വച്ച് അതിൽ ചപ്പാത്തി വിളമ്പി അവൾ... കറിയും... ആവശ്യത്തിന് വിളമ്പിയിട്ടും മനപ്പൂർവം മതി""""" എന്ന് പറഞ്ഞില്ല ഇന്ദ്രൻ.... കുറച്ച് വിളമ്പി അവനെ ഒന്ന് പാളി നോക്കി പെണ്ണ്... അപ്പോഴും ആ നോട്ടം നോക്കി ഇരിക്കുന്നു... അവൾ വേഗം നോട്ടം മാറ്റി... അപ്പോഴേക്കും മഹാലക്ഷ്മി എത്തി അങ്ങോട്ടേക്ക്... """ഇനി മോളൂടി ഇരിക്ക് """" എന്ന് പറഞ്ഞ് അവളെ പിടിച്ച് ഇന്ദ്രന്റെ അരികിൽ ഇരുത്തി... ആകെ കൂടെ അസ്വസ്ഥതയോടെ അവിടെ ഇരുന്നു ദക്ഷിണ... എന്ത് വേണം എന്നറിയാതെ മിഴിച്ചു ഇരിക്കുന്നവൾക്ക്, വിളമ്പി കൊടുക്കാൻ മഹിയമ്മ വന്നതും, ഞാൻ കൊടുത്തോളാ...""""" എന്ന് പറഞ്ഞ് ഇന്ദ്രൻ വിളമ്പി.... അത് കാണെ ചിരിയോടെ മഹിയമ്മ അപ്പുറത്ത് പോയി ഇരുന്നു... അപ്പോഴേക്കും രാജമ്മ എത്തി മഹിയമ്മക്ക് വിളമ്പി... മതി എന്ന് പറഞ്ഞിട്ടും വാശി തീർക്കും പോലെ വിളമ്പുന്നവനെ ദയനീയമായി നോക്കി അവൾ...

""""ഇത് മുഴുവൻ കുത്തി കേറ്റിയിട്ടേ ഇവിടെ നിന്ന് നീ എണീക്കൂ """" എന്ന് മഹിയമ്മ കേൾക്കാതെ അവളുടെ ചെവിയിൽ പറഞ്ഞു ഇന്ദ്രൻ..... രാജമ്മ അത് കണ്ടു അന്തം വിട്ട് നിന്നപ്പോൾ ഇന്ദ്രൻ അവരെ ഒന്ന് നോക്കി.. പിന്നെ ആാാ നിന്നിടം ശൂന്യമായിരുന്നു.. """"ഇന്ദ്രാ....""""" ആർദ്രമായി വിളിച്ചു അവന്റെ മഹിയമ്മ..... അത് കേൾക്കെ അവളും മിഴികൾ ഉയർത്തി നോക്കി.. ഇത്രയും സ്നേഹം നിറച്ചൊരു വിളി.. അതും അമ്മയുടെ അവൾക്ക് അതെല്ലാം സ്വപ്നത്തിൽ മാത്രം കാണാനാവുന്ന ഒന്നായിരുന്നു... """"ന്താ മഹിയമ്മേ????""""" എന്ന് തിരികെ ചോദിക്കുന്നവന്റെ വാക്കുകളിലും അതേ സ്നേഹം... """"ഇയാൾക്ക് ഇങ്ങനെയും കഴിയുമോ??""' എന്ന് ചിന്തിച്ചു ദക്ഷിണ..... """"'മഹിയമ്മ ഒരു കാര്യം ചോദിച്ചാൽ ന്റെ കുട്ടി കേൾക്കുമോ....????"""" അയാളെ തന്നെ നോക്കി ചോദിക്കുമ്പോൾ മഹിയമ്മക്ക് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയാണെന്ന് തോന്നി ദക്ഷിണക്ക്.....

""""ന്റെ മഹിയമ്മക്ക് മുഖവുരയോ?? അതും എന്നോട്??? കല്പിച്ചാൽ പോരെ...?? ഈ വീട്ടിലെയും എന്റെ മനസ്സിലെയും അമ്മ മഹാറാണി അല്ലേ """""' അവരോട് കുറുമ്പ് പറഞ്ഞതും, """'പോടാ.... എന്നും പറഞ്ഞ് അവർ തല്ലാൻ ആഞ്ഞു...... """പറയൂ ന്റെ മഹാലക്ഷ്മി കുട്ടീ """ ഇന്ദ്രന്റെ പുതിയ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു അവൾ.... ദേഷ്യം"""" പക"""" വെറുപ്പ് """"" ഇതല്ലാതെ അയാളിൽ ഇങ്ങനെയും ഭാവങ്ങൾ... മിഴിച്ചു നോക്കി പെണ്ണ്... """"നിന്റെം ദേച്ചൂന്റേം വിവാഹം ആരും അറിഞ്ഞില്ലല്ലോ...??? അത് പോരാ മോനെ... എല്ലാരും അറിയേണ്ട??? നമുക്ക് ഒരു റിസപ്ഷൻ ഫങ്ക്ഷൻ വെക്കണം ഉടനെ തന്നെ """'' കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളം ശിരസ്സിൽ കേറി ഒന്ന് ചുമച്ചു ഇന്ദ്രൻ.... """അവന്റെ തലയിൽ കൊട്ടി കൊടുക്ക് മോളെ """ എന്ന് മഹിയമ്മ പറഞ്ഞതും വെപ്രാളം കൊണ്ട് കഴിക്കുന്ന കയ്യാലേ കൊട്ടി കൊടുത്തു പെണ്ണ്... """""ഡീ""""

എന്നവൻ അത് കണ്ട് ഉറക്കെ വിളിച്ചെങ്കിലും മഹിയമ്മ അവിടെ ഉണ്ടെന്ന കാര്യം ഓർത്ത് മെല്ലെ അടങ്ങി... ഇപ്പൊ ഹൃദയം പൊട്ടി മരിക്കും എന്ന സ്ഥിതിയിൽ നിന്നവളോട്, """"മതി ഇനി അങ്ങോട്ടിരിക്ക് മോളെ """""" എന്ന് മഹിയമ്മ പറഞ്ഞപ്പോ മാത്രമാണ് അവൾ ശ്വാസം എടുക്കാൻ പോലും ഓർത്തത്... എല്ലാം കൂടെ പല്ല് ഞെരിച്ചു ഇരിക്കുന്നവനോട്, """"നീ ഒന്നും പറഞ്ഞില്ല""""" എന്ന് പറഞ്ഞ് മറുപടിക്കായി കാത്തു മഹാലക്ഷ്മി.... മറുത്തൊന്നും പറയാൻ ആവുമായിരുന്നില്ല ഇന്ദ്രന്... """അതിനെന്താ... മഹിയമ്മേടെ ഇഷ്ടം പോലെ നടത്തിക്കളയാം """" എന്ന് പറഞ്ഞു... പക്ഷേ ആ പറഞ്ഞതിൽ ഒട്ടും ആത്മാർത്ഥത ഇല്ലല്ലോ എന്നോർത്തു ദക്ഷിണ... കഴിച്ചു കഴിഞ്ഞു എണീറ്റ് പോകുമ്പോൾ, """ഹാവൂ "" എന്നൊരു ആശ്വാസം ദക്ഷിണയിൽ നിന്നും ഉയർന്നു.... പോയ പോലെ ആള് തിരിച്ചു വന്നു """"ഇത് മുഴുവൻ കഴിച്ചേ നീ ഇവിടന്ന് എണീക്കൂ """" എന്ന് കനപ്പിച്ച് ഒന്നൂടെ പറഞ്ഞു..... ദക്ഷിണ ദയനീയമായി മഹാലക്ഷ്മിയെ നോക്കി... പെട്ടന്ന് ഇന്ദ്രൻ പ്ലേറ്റ് മാറ്റി.... """കണ്ടില്ലേ മഹിയമ്മേ കോലം.. ഒരു മാതിരി കണ്ണേറു കൊള്ളാതിരിക്കാൻ വക്കുന്ന രൂപം പോലെ....

മോളെ മുഴുവൻ കഴിച്ചേക്കണേ """" എന്ന് പറഞ്ഞു... വായിൽ വച്ച ചപ്പാത്തി ചവക്കാൻ പോലും മറന്ന് പെണ്ണ് ഇരുന്നു... അവൻ മെല്ലെ അവിടെ നിന്നും പോയി... ഇനിയെല്ലാം മഹിയമ്മ നോക്കിക്കോളും എന്നറിയാമായിരുന്നു .. """"സ്നേഹം ഉള്ള ഭർത്താവിനെ കിട്ടാനും വേണം മോളെ യോഗം.....""""" എന്ന് എവിടെയോ നോക്കി പറഞ്ഞു... എന്തൊ ചിന്തയാലേ അവരുടെ മിഴികൾ പെട്ടന്ന് ഈറനായി... """നീ ഭാഗ്യവതിയാ മോളെ... ന്റെ ഇന്ദ്രൻ നിന്നെ പൊന്നു പോലല്ലേ നോക്കുന്നെ """"" എന്ന് പറഞ്ഞു.... """"മ്മ് """ എന്ന് മാത്രം അവൾ ഒന്ന് മൂളി... അവൾ കഴിക്കാൻ പാട് പെടുന്നത് കണ്ട് അവസാനം മഹിയമ്മ തന്നെയാണ് എണീറ്റോളൂ എന്ന് പറഞ്ഞത്.. അവൾ എണീറ്റതും കൃത്യമായി ഇന്ദ്രൻ മുന്നിൽ വന്നു പെട്ടു..

അവളെയും പ്ലേറ്റും ഒന്ന് നോക്കി.... ചവിട്ടി തുള്ളി പോയി.. ഇതിന്റെ പേരിലും തനിക്കു കിട്ടാൻ പോകുന്ന ശിക്ഷ എന്താവും എന്ന് ഓർത്തു ദക്ഷിണ... പാത്രം കഴുകാൻ രാജമ്മയെ സഹായിക്കാൻ നിൽക്കുന്നവളെ, """ഇങ്ങ് വാ """ എന്ന് പറഞ്ഞു സ്വന്തം മുറിയിലേക്ക് കൂട്ടി മഹിയമ്മ.... അവിടെ എത്തിയതും ദാ"""' എന്ന് പറഞ്ഞു വീതിയുള്ള കസവുള്ള ഒരു മുണ്ടും നേര്യേതും എടുത്ത് നീട്ടി... അതും വാങ്ങി അന്തം വിട്ട് നിൽക്കുന്നവളോട്..., """"എടീ പൊട്ടി പെണ്ണെ ഇന്ന് നിങ്ങടെ ആദ്യരാത്രി അല്ലേ പോയി മാറ്റിയിട്ട് വാ"""" എന്ന് പറഞ്ഞു മഹിയമ്മ.... അത് കേട്ടതും പെണ്ണിന്റെ ഉളിൽ ഒരു കൊള്ളിയാൻ മിന്നി പോയി... വീഴാതിരിക്കാൻ എവിടെയോ കടന്നു പിടിച്ചു..... മഹിയമ്മ വെളിയിലേക്ക് പോയതും അതും പിടിച്ച് നിന്നു അവൾ... ആകെ വിറ കൊള്ളുന്ന ദേഹവുമായി... പകച്ചു നിന്നു.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story