നിളയോഴുകും പോൽ 💙: ഭാഗം 52

nilayozhukumpol

രചന: റിനു

 ഡോറിൽ കൊട്ട് കേട്ടപ്പോഴാണ് വീണ്ടും രണ്ടുപേരും തിരികെ വന്നത്.. അകന്നു മാറിയെങ്കിലും അവളുടെ നെറ്റിയിൽ വളരെ അരുമയായി ഒരു ചുംബനം നൽകിയ ശേഷമാണ് അവൻ അവളിൽ നിന്നും മാറിയത്, കണ്ണുകൾ കൊണ്ട് ഒരിക്കൽ കൂടി അവനോട് യാത്ര പറഞ്ഞു അവൾ ഡോർ തുറക്കാനായി തുടങ്ങിയിരുന്നു ഡോർ തുറന്നത് സഞ്ജയ് ആണ്... നോക്കിയപ്പോൾ വാതിൽക്കൽ അഗ്നിയാളുന്ന കണ്ണുകളോടെ നിൽക്കുന്ന ഗൗരിയെയാണ് കണ്ടത്... ഒരു നിമിഷം അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അത് മുഖത്ത് പ്രകടമാവുകയും ചെയ്തു.... അകത്തേക്ക് നോക്കിയ ഗൗരി കാണുന്നത് അവന് പിന്നിലായി നിൽക്കുന്ന ശ്രുതിയെയാണ്, ആ കാഴ്ച കൂടി കണ്ടതോടെ അവളുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടു എന്ന് പറയുന്നതാണ് സത്യം... " എന്തായിരുന്നു ഇവിടെ, എത്ര നേരമായി ഞാൻ പുറത്തു വിളിക്കുന്നു...

സഞ്ജുവിന് ഡോർ തുറക്കാൻ താമസം എന്താണ്...? അല്പം ദേഷ്യത്തോടെ അതിലുപരി അവകാശത്തോടെ അവനോട് അവൾ ചോദിച്ചപ്പോൾ ആ ചോദ്യം ശ്രുതിക്കും അതേപോലെ തന്നെ സഞ്ജയ്ക്കും ഇഷ്ടപ്പെട്ടില്ല, " ഇവളെ എന്തിനാ ബെഡ്റൂമിൽ കേറ്റി ഇരുത്തിയിരിക്കുന്നത്...? ദേഷ്യത്തോടെ അവൾക്ക് നേരെ നിന്നുകൊണ്ട് ഗൗരി ചോദിച്ചു. " ഇതൊക്കെ ചോദിക്കാൻ നീയാരാ...? വളരെ ശാന്തമായി എന്നാൽ അങ്ങേയറ്റം ഗൗരവത്തോടെ സഞ്ജയ് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... മുഖത്തടി കിട്ടിയപോലെ തോന്നി അവൾക്ക്, എങ്കിലും വിട്ടുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല... " ഞാൻ ഈ വീട്ടിൽ ആരാണെന്ന് സഞ്ജുവിന് ഇനി പ്രത്യേകം പറഞ്ഞു തരണോ.? എന്താണെങ്കിലും ഇവളെക്കാളും റൈറ്റ് ഈ വീട്ടിലെ എനിക്കുണ്ട്...

സഞ്ജുവിന്റെ വെറുമൊരു സെക്രട്ടറി ആയിട്ടുള്ള ഇവളെ എന്തിനാണ് ഇവിടെ ഈ ബെഡ്റൂമിൽ ഇരുത്തുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്...? " പല കാര്യങ്ങളും കാണും, അതൊന്നും ഗൗരിയ ബോധിപ്പിക്കേണ്ട കാര്യമില്ല... ശ്രുതി ചെല്ല് അവൻ പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശ്രുതിയുടെ കയ്യിൽ പിടിച്ച് നിർത്തിയിരുന്നു ഗൗരി " അങ്ങനെയങ്ങ് പോകാൻ വരട്ടെ ഇവിടെ സഞ്ജു മാത്രമല്ല ഉത്തരവാദിത്തപ്പെട്ട കുറെ ആളുകൾ ഉണ്ട്... അവരൊക്കെ അറിയണമല്ലോ ഇവിടെ മുറി അടച്ചിരുന്ന് എന്തായിരുന്നു പരിപാടിയെന്ന്, ഇടയ്ക്കിടെ ഗൗരിയുടെ കൈ വിടാൻ ശ്രമിക്കുന്നുണ്ടാരുന്നു ശ്രുതിയെങ്കിലും ദേഷ്യത്തോടെ തന്നെ ഗൗരി അവളുടെ കയ്യിൽ പിടിക്കുകയാണ്... " കയ്യെടുത്തെ ഗൗരി.... അല്പം ഗൗരവത്തോടെ തന്നെ സഞ്ജയ് പറഞ്ഞു " അവളുടെ കൈയിൽ ഞാനൊന്ന് പിടിച്ചപ്പോൾ സഞ്ജുവിന് പൊള്ളിയോ...?

അതെന്താ അവളുടെ കയ്യിൽ പിടിക്കുമ്പോൾ മാത്രം സഞ്ജുവിന് ഇത്ര വിഷമം..? " നീ കയ്യെടുത്തെ " കൈ എടുക്കുന്നില്ല എന്താ സംഭവിക്കുന്നത് നോക്കട്ടെ.. കുറച്ചുകൂടി അവളെ അമർത്തി പിടിച്ചിരുന്നു ഗൗരി... അത് കണ്ടതും സഞ്ജുവിന് വല്ലാത്ത ദേഷ്യം തോന്നി. അവന്റെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടു പോയിരുന്നു... അവൻ ആ നിമിഷം കൈവലിച്ച് ഗൗരിയുടെ മുഖത്തേക്ക് അടിച്ചു, ഒരു നിമിഷം ഗൗരിയും ഞെട്ടി പോയിരുന്നു... സഞ്ചയിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവളും പ്രതീക്ഷിച്ചിരുന്നില്ല... താൻ അവനെ തിരക്കി വന്നത് കാരണം ആണല്ലോ ഇത്രയും കോലാഹലങ്ങൾ ഉണ്ടായല്ലോ എന്നുള്ള വേദനയായിരുന്നു ശ്രുതിയിൽ നിറഞ്ഞുനിന്നത്.. " ഏതോ ഒരുത്തിക്ക് വേണ്ടി സഞ്ജു എന്നെ അടിച്ചു അല്ലേ? ഇവൾക്കാണോ എനിക്കാണോ ഈ വീട്ടിൽ കൂടുതൽ അവകാശമുള്ളതെന്ന് എനിക്കിപ്പോ അറിയണം...

അതും പറഞ്ഞു ദേഷ്യത്തോടെ ഗൗരി താഴേക്ക് ഇറങ്ങി പോയിരുന്നു, മുകളിലെ ശബ്ദം എല്ലാം കേട്ട് മുകളിലേക്ക് കയറാൻ സാധിക്കാതെ ഇരിക്കുകയായിരുന്നു മല്ലിക... " ഗൗരി എന്താ അവിടെ....? " അമ്മായി എനിക്ക് അറിയണം എനിക്കാണോ അതോ മോളിൽ കേറി ഇരിക്കുന്നവക്കാണോ ഈ വീട്ടിൽ ഏറ്റവും കൂടുതൽ അധികാരം ഉള്ളത്. ? ഉറഞ്ഞുതുള്ളി ഗൗരി ചോദിച്ചു.. " നീ എന്തൊക്കെ പറയുന്നത്?, എനിക്ക് മനസ്സിലാകുന്നില്ല... എന്താണ് മുകളിൽ നടന്നതെന്ന് അറിയാത്തതു കൊണ്ട് തന്നെ ഒന്നും മനസ്സിലാവാതെ ഇരിക്കുവാരുന്നു ഞാൻ... മല്ലിക പറഞ്ഞു, " ഞാൻ മുകളിൽ ചെന്നിട്ട് അരമണിക്കൂർ കൂടുതലായി എന്നിട്ടും സഞ്ജു വാതിൽ തുറക്കുന്നില്ല, അകത്തു ആണെങ്കിൽ ചിരിയും ഒക്കെ കേൾക്കുന്നുണ്ട് എന്താണ് സംഭവം എന്ന് അറിയാൻ വേണ്ടി ഞാൻ വാതിലിൽ മുട്ടി.

എന്നിട്ടും ഒരു 10 മിനിറ്റ് കഴിഞ്ഞ് ഡോറ് തുറന്നത്, ഞാൻ നോക്കുമ്പോൾ അവൾ സഞ്ജുവിന്റെ ബെഡ്റൂമിന് അകത്തു നിൽക്കുകയാണ്... ഓഫീസ് കാര്യം പറയാനാണെങ്കിൽ ഡോർ ലോക്ക് ചെയ്യേണ്ട കാര്യമുണ്ടോ..? ഇക്കാര്യം ഞാൻ ചോദിച്ചപ്പോൾ സഞ്ജുവിന് ഇഷ്ടപ്പെട്ടില്ല, അവൾ ഒരു കള്ളിയെ പോലെ ഇറങ്ങിപ്പോകാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞാൻ കൈപിടിച്ച് അവിടെ നിർത്തി. അതും സഞ്ജുവിന് ഇഷ്ടപ്പെട്ടില്ല.. ഞാൻ അവളുടെ കൈയിൽ ഒന്ന് പിടിച്ചതിന് സഞ്ജുവെന്നേ തല്ലി. എനിക്കറിയണം അമ്മായി. എനിക്കാണോ അവൾക്കാണോ ഇവിടെ അധികാരമുള്ളതെന്ന്... ഗൗരി ഇത്രയും പറഞ്ഞപ്പോഴേക്ക് മുകളിൽ നിന്നും സഞ്ജയും അവന്റെ പുറകിലായി ശ്രുതിയും ഇറങ്ങി വരുന്നുണ്ടായിരുന്നു... ശ്രുതി ആകെ പേടിച്ച മട്ടുണ്ട് മല്ലിക നോക്കുമ്പോൾ അവൾ വല്ലാതെ ഒരു അവസ്ഥയിൽ നിൽക്കുകയാണ്. " എന്താ സഞ്ജു ഗൗരി പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല, " ഞാൻ ഇത്രയും പറഞ്ഞിട്ടും അമ്മായിയ്ക്ക് മനസ്സിലായില്ലേ..? ദേഷ്യത്തോടെ മല്ലികയുടെ മുഖത്തേക്ക് നോക്കി ഗൗരി ചോദിച്ചു,

" ഞാനും ശ്രുതിയും ഓഫീസിലെ ഒരു അർജന്റ് മാറ്റർ ഡിസ്കസ് ചെയ്യായിരുന്നു. അതിനു വേണ്ടി ഡോർ ലോക്ക് ചെയ്തത്, ബാക്കിയൊക്കെ ഗൗരി പറഞ്ഞ് അമ്മ അറിഞ്ഞു കാണുമല്ലോ.. " എന്താ ഗൗരി ഇത്... നീ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ ആയാലോ...അവന്റെ തിരക്കും ഓഫീസ് സംബന്ധമായ കാര്യങ്ങൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലേ, എന്തോ ഒരു അത്യാവശ്യം ഉണ്ടായിട്ടാ ആ കുട്ടി ഇങ്ങോട്ട് വന്നത് തന്നെ അതും അവന് തീരെ വയ്യാതിരിക്കുന്ന ഈ സമയത്തും അവൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അത് അത്രയ്ക്ക് ഉത്തരവാദിത്തപ്പെട്ട കാര്യം ആയിരിക്കുമെന്ന് നിനക്ക് ഊഹിച്ചൂടെ... ദേഷ്യത്തോടെ മല്ലിക പറഞ്ഞു " ഓഹോ അവളിങ്ങോട്ട് തേടി വന്നത് ആണ്, നിനക്ക് കാണാതിരിക്കാൻ പറ്റുന്നില്ല അല്ലേടി... ദേഷ്യത്തോടെ അവൾക്ക് നേരെ നീങ്ങി നിന്നുകൊണ്ട് ഗൗരി പറഞ്ഞു

" ഗൗരി ഇനി ഒരു വാക്ക് എങ്കിലും അവളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഒരിക്കൽ കൂടി എന്റെ കയ്യ് ചൂട് അറിയും ദേഷ്യത്തോടെ സഞ്ജയ് പറഞ്ഞു " ഞാൻ ഏതായാലും കയ്യ് ചൂട് മാത്രമല്ലെ അറിഞ്ഞിട്ടുള്ളൂ, ഇവൾ ശരീരത്തിന്റെ മുഴുവൻ ചൂടും അറിഞ്ഞിട്ടുണ്ടാവും അല്ലേ... ദേഷ്യത്തോടെ ഗൗരി പറഞ്ഞപ്പോൾ ശ്രുതി ആ നിമിഷം തന്നെ തളർന്നു വീണിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു, അത്രത്തോളം അപമാനമായാണ് അവൾക്ക് തോന്നിയത്.. " ഗൗരി....! വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം,.. ഇത്തവണ അവളെ വഴക്ക് പറഞ്ഞത് മല്ലിക ആയിരുന്നു " നിനക്കെന്താ ഗൗരി അറിയേണ്ടത്..? ഇവളെന്റെ ആരാണെന്നോ.? അതോ ഞാനും അവളും കൂടെ ആ മുറിക്കകത്ത് എന്താ നടന്നതെന്നോ..? നീ ഊഹിച്ചു വച്ചിരിക്കുന്നതൊക്കെ ശരിയാ, ശ്രുതി എന്റെ പ്രാണനാണ്....!

ഇന്ന് ഞാൻ സന്തോഷത്തോടെ ഇരിക്കാനുള്ള ഒരേയൊരു കാരണം അവള് മാത്രമാണ്, എന്റെ ഭാവിയിലേക്കുള്ള പ്രതീക്ഷ..! നീ പറഞ്ഞതുപോലെ എന്നെ അടിമുടി അറിഞ്ഞിട്ടുള്ളവൾ, പക്ഷേ നീ പറഞ്ഞ വൃത്തികെട്ട അർത്ഥത്തിൽ അല്ല ഞാൻ പറയാതെ പോലും എന്നെ മനസ്സിലാക്കിയിട്ടുണ്ട്, നീ പറഞ്ഞതൊക്കെ ശരിയാ എന്നെ കാണാൻ വേണ്ടി തന്നെയാ അവൾ ഇങ്ങോട്ട് വന്നത്, എന്നെ കാണാതിരിക്കാൻ പറ്റാത്തതുകൊണ്ട് തന്നെ.. ഈ ലോകത്ത് ഞാനിന്ന് എന്തിനെക്കാളും ഏതിനേക്കാളും വലുതായി സ്നേഹിക്കുന്നതും ആഗ്രഹിക്കുന്നതും ശ്രുതിയെ മാത്രമാണ്... "എന്റെ പെണ്ണ്" ഈ സഞ്ജയ് ജീവിതത്തിൽ ആദ്യമായും അവസാനമായും പ്രണയിച്ചിട്ടുള്ള ഒരേ ഒരാൾ. ഇത്തവണ സഞ്ജയുടെ വെളിപ്പെടുത്തലിൽ ശ്രുതി അടക്കം എല്ലാവരും ഞെട്ടിപ്പോയിരുന്നു...കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story