❣️നിനക്കായി ❣️: ഭാഗം 10

ninakkay kurumbi

രചന: കുറുമ്പി

എല്ലാവരും അദിശയത്തോടെ മുകളിലേക്ക് നോക്കി നിക്കായിരുന്നു കാര്യം അറിയാനായി അപ്പുവും അങ്ങോട്ട് നോക്കി അവനും അദിശയപ്പെട്ടുനിന്നു. ഒരു ബ്ലു കളർ ദാവണി ആണ് പുജയുടെ വേഷം. "സ്രീത്തം തുളുമ്പുന്ന മുഖം അഴിഞ്ഞു വീണ കേശഭാരം ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷ പെട്ടതോ (ഡയലോഗിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ) "അപ്പു ലാലേട്ടൻ സ്റ്റൈലിൽ തോൾ ശെരിച്ചുകൊണ്ട് പറഞ്ഞു. "ഈ ഡയലോഗ് ആറാംതമ്പുരാന്നിലെ പോലെ ഉണ്ടെല്ലോ "അമ്മു സംശയത്തോടെ അപ്പുനെ നോക്കി. "പോലെയല്ല അത് തന്ന "ആർണവ് പൂജയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. "നല്ല കരുമഷി കണ്ണും നീണ്ട നാസികയും ആപ്പിൾ പോലെത്തെ ചെറിയ അദരങ്ങളും അത്യാവിശം തടി ഉണ്ട് ഹൈറ്റ് കുറച്ച് കുറവാണ് നല്ല മുടിയുണ്ടേ അഴിച്ചിട്ടതാണ് തനി നാടൻ പെൺകുട്ടി "ആർണവ് പൂജയെ നോക്കി കാണുകയായിരുന്നു. എന്തോ ആ കരുമഷി കണ്ണുകൾ അവനേ ആകർഷിക്കുന്നത് പോലെ അവനേ തോന്നി .

"ഡാ മോനെ ആര്ണവേ മതിയെടാ നോക്കിയത് ഇന്നലവരെ അനു ന്നും പറഞ്ഞിട്ട് ഇന്ന് പൂജയെ കണ്ടപ്പോൾ നിന്റെ സ്വപാപം മാറിയോ "മനുസ് മനസ്സ് ഇത് കേൾക്കേണ്ട താമസം ആർണവ് അവന്റെ പൂവൻ കോഴിയെ കൂട്ടിൽ അടച്ചു എന്നിട്ട് നോട്ടം മാറ്റി മുഖത്തു കുറച്ച് കലിപ്പ് ഫിറ്റ്‌ ചെയ്യ്തു. മോളെ പൂജ നിന്നെ ഇപ്പം കാണാൻ എന്റെ ശാരതന്നെ. "ശങ്കർ പൂജയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "ചേച്ചി ഇപ്പം കാണാൻ so ബ്യൂട്ടിഫുൾ "അമ്മു പൂജന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "മോള് എപ്പോഴും ദാവണി ആണോ ഇടൽ "ദേവകി കണ്ണിലെ കരുമഷി എടുത്ത് പൂജയുടെ ചെവിക്ക് പുറകിലായി ചെറിയ ഒരു പൊട്ട് പോലെ കുത്തിക്കൊണ്ട് പൂജയോട് ചോദിച്ചു. "അവൾ ഒരു ദാവണിക്കാരിയാ അമ്മേ കോളേജ് എത്ര ചെക്കമാരായിരുന്നോ അവളുടെ പുറകേ "അപ്പു ആർണവിനെ ഒന്ന് പാളി നോക്കിക്കൊണ്ട് പറഞ്ഞു. ആരോട് പറയാൻ എവിടെയോ നോക്കി നിക്കണേ നമ്മുടെ നായകൻ. "ഇനി ഇപ്പം ചേച്ചി വീട്ടിലും ദാവണി ഉടുത്താൽ മതി "അമ്മു പൂജയോടായി പറഞ്ഞു. "അതെ പൂജ നമുക്കിന്നു ടെക്സ്റ്റേയിൽസിൽ പൂവാം ഡാഡി atm കാർഡ് തരുമായിരുന്നെങ്കിൽ "അപ്പു ജയൻ സ്റ്റൈലിൽ ശങ്കർ നോട് ചോദിച്ചു.

"നീ പറഞ്ഞു വരുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി അവസാനം അതെന്റെ atm കാർഡിൽ അവസാനിക്കും എന്ന് ഇപ്രാവശയം നിനക്കല്ല പൂജ മോൾക്ക ഞാൻ atm കാർഡ് കൊടുക്കുന്നത് "ശങ്കർ പൂജയെ നോക്കി അവളുടെ കയ്യിൽ atm കാർഡ് കൊടുത്തുക്കൊണ്ട് പറഞ്ഞു. "അയ്യോ അങ്കിൾ ഇതൊന്നും വേണ്ട "പൂജ അത് ശങ്കർന്റെ കയ്യിൽ അതെ തിരിച്ചു കൊടുത്തുകൊണ്ട് പൂജ പറഞ്ഞു "പൂജ മോളെ ഞാൻ പറഞ്ഞു നീ ഈ വീട്ടിലെ ഒരു അംഗത്തെ പോലെയല്ല അംഗം തന്നെയാ അത് കൊണ്ട് മിടുക്കിക്കുട്ടിയായി ഇത് വാങ്ങിയെ "പൂജക്കെ അത് തിരിച്ചുകൊടുത്തുക്കൊണ്ട് ശങ്കർ പറഞ്ഞു. പൂജ ഒന്ന് ചിരിച്ചു. "വർത്താനം പറഞ്ഞിരിക്കാതെ വാ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം "അമ്മ അങ്ങനെ എല്ലാരും കഴിക്കാൻ ഇരുന്നു. ആര്ണവിന് ഓപ്പോസിറ് ആയാണ് പൂജ ഇരുന്നത്. അവൾ ഇടക്ക് ആർണവിനെ നോക്കും പക്ഷേ ഇങ്ങോട്ട് no mind. അപ്പു അമ്മുന്റെ ഫോണിലേക്ക് mg ഇട്ടു. "മിഷൻ ആർജ സ്റ്റാർട്ട് "അമ്മു "ആർജ അതെന്താ സാധനം "അമ്മു അപ്പൂന് mg ഇട്ടു

"ഡീ പൊട്ടികാളി ആർണവിന്റെ ആർ ഉം പൂജന്റെ ജായും ആർജ.നേരത്തെ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ "അപ്പു mg ഇട്ടു. "എല്ലാം set ആണ് "അമ്മു ആരും കാണാതെ കയ്യ് പൊക്കി കാണിച്ചു. അര മണിക്കൂർ മുൻപ്. പൂജ കുളിക്കാൻ പോയ തക്കത്തിന് അമ്മു അപ്പൂന്റെ റൂമിൽ പോയി. "എന്തിനാ അപ്പൂട്ട വരാൻ പറഞ്ഞെ "അമ്മു ബെഡിൽ ഇരുന്നൂക്കൊണ്ട് ചോദിച്ചു. "ഡീ പൂജയെയും മനു ഏട്ടനും തമ്മിൽ set ആക്കിയാലോ എന്താ നിന്റെ അഭിപ്രായം. "അപ്പു മുടിച്ചികിക്കൊണ്ടേ അമ്മുനോട് ചോദിച്ചു "അത് നല്ല കാര്യം അല്ലേ പൂജ ചേച്ചി എന്നും ഇവിടെത്തന്നെ കാണുമല്ലോ അതുമല്ല അവർ രണ്ടാളും നല്ലോണം ചേരും "അമ്മു അപ്പുനെ നോക്കിക്കൊണ്ട് പറഞ്ഞു. "Mm എനിക്കും അങ്ങനെ തോന്നി അപ്പം നമുക്ക് അവരെ ഒന്നിപ്പിക്കണം അതിനാദ്യം പൂജയെ ചേട്ടനൊന്ന് നോക്കണം. അനു പോയേരം ഇതുവരെ ഏട്ടൻ ഒരു പെണ്ണിനേയുംമര്യാദക്ക് നോക്കിട്ടില്ല 'അപ്പു നെടുവീർപ്പിട്ടുക്കൊണ്ട് പറഞ്ഞു. "ആ അതിനൊരു വഴിയുണ്ട് പൂജ ചേച്ചി ദാവണി ഉടുത്താൽ കാണാൻ നല്ല ചേലായിരിക്കും എന്നോട് വരെ നോക്കി നിന്നു പോയി

അപ്പം മനു ഏട്ടന്റെ കാര്യം പറയണ്ടല്ലോ "അമ്മു "അത് നീ പറഞ്ഞത് ശെരിയാ എന്ന നീ വേഗം പോയി എല്ലാം set ആക്ക് ഇനി മനു ഏട്ടനെയും പൂജനെയും ഒന്നിപ്പിച്ചിട്ടേ കാര്യം ഉള്ളു "അപ്പുവും അമ്മുവും കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. ഇപ്പോൾ. രണ്ടാളും തങ്ങളുടെ first സ്റ്റെപ് വിജയിച്ചതിന്റെ ആഹ്ലാത്തത്തിൽ ഫുഡ്‌ അടിക്കാൻ തുടങ്ങി. 📱"അവളെ പറ്റിയുള്ള എന്തെങ്കിലും വിവരം ലഭിച്ചോ " രാഹുൽ ദേഷ്യത്തോടെ ചോദിച്ചു. 📲"ഇല്ല സർ "അയാൾ പേടിച്ചുകൊണ്ടേ paranju. 📱"തന്നെ കൊണ്ട് എന്തിന് കൊള്ളാം എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് "രാഹുൽ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. 📲"ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഞാൻ ഉറപ്പായും അവളെ കണ്ടുപിടിച്ചിരിക്കും sir"അയാൾ. രാഹുൽ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. "എന്താ രാഹുൽ എന്താ നീ വിഷമിച്ചിരിക്കുന്നെ "കുമാർ അവന്റെ തോളിൽ കയ്യ് ചേർത്തുക്കൊണ്ട് ചോദിച്ചു. "ഇന്നേക്ക് 2 ദിവസായി ഡാഡി അവളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല "രാഹുൽ വിഷമത്തോടെ പറഞ്ഞു. "നീ വിഷമിക്കാതിരിക്ക് അവൾ ഏത് പാതാളത്തിൽ ഒളിച്ചിരുന്നാലും ഞാൻ അവളെ കണ്ടുപിടിച്ചിരിക്കും കാരണം നിന്റെ ആവശയം മാത്രമല്ല അവളെ കണ്ടതുക എന്നത് "കുമാർ ക്രൂരമായ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഡാ നീ അവളെ വിട്ടേക്ക് അവളെ ദ്രോഹിച്ചതൊന്നും നിനക്ക് മതിയായില്ലേ "അമ്മ പാർവതി അങ്ങോട്ട് വന്നു കൊണ്ട് പറഞ്ഞു. "ഇല്ലമ്മേ അവളെ എനിക്ക് വേണം എന്റെ ഭാര്യ ആയി ജീവിതകാലം മുഴുവൻ "രാഹുൽ ഒരു ഭ്രാന്തമായ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. "അവളുടെ സ്നേഹത്തിന് ഒരേ ഒരു അവകാശി ഞാനായിരിക്കണം അവളുടെ അച്ഛനെയും ചേട്ടനെയും കൊല്ലണ്ടത് അച്ഛന്റെ ആവശ്യമായിരുന്നു പക്ഷേ അവൻ രക്ഷപെട്ടു. അവളെ എനിക്ക് തരുമോ എന്ന് ചോദിച്ചു അവളുടെ അമ്മന്റെ അടുത്തേക്ക് ഒരു പട്ടിയെ പോലെ ഞാൻ ചെന്നതാ അപ്പോൾ അവരെന്നെ ഒരു പട്ടിയെ പോലെ ഓടിച്ചു വിട്ടു അതിന് ഞാൻ അവരെ കഴുത്തുജരിച്ചു കൊന്നു ഈ കയ്യിൽ നിന്ന അവരുടെ പ്രാണൻ നിലച്ചത് "രാഹുൽ ഭ്രാന്തമായോന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവിടുന്ന് പോയി. "മോന്റെ അവസ്ഥ ആന്നന്ന് വഷളായിക്കൊണ്ടിരിക്ക് കുമാർഏട്ടാ "സാരിതലപ്പു കൊണ്ട് കണ്ണീർ തുടച്ചുകൊണ്ട് പാർവതി പറഞ്ഞു. "അതെനിക്കറിയാം അവരെ രണ്ടുപേരെയും എന്റെ കയ്യിൽ കിട്ടണമെങ്കിൽ നിന്റെ മോൻ ഇതേ അവസ്ഥയിൽ തന്നെ ഇരിക്കണം എന്നാലേ കാര്യം ഉള്ളു.

അതും അല്ല ആ ഡോക്ടർ പറയുന്നത് നീയും കേട്ടതല്ലേ പൂജ ഇവിടെ എത്തിയാലേ എല്ലാത്തിനും മാറ്റം വരൂ "കുമാർ ഗുഡ്മായൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ സ്വാർത്ഥന സ്വന്തം സ്വാർത്ഥതക്ക് വേണ്ടി മകന്റെ ജീവിതം വച്ച നിങ്ങൾ കളിക്കുന്നെ അവൻ ഇപ്പൊ കുറച്ചേ ഭ്രാന്തുള്ളു നിങ്ങൾ അവനേ മുഴുവനായി ഭ്രാന്തനാക്കും "കുമാരിന്റെ കോളറക്ക് പിടിച്ചുകൊണ്ട് പാർവതി പറഞ്ഞു. "അതേടി ഞാൻ സ്വാർത്തന എനിക്ക് എല്ലാം വീട്ടിപിടിക്കണം അതിനുവേണ്ടി എന്റെ സ്വന്തം ചോരയെ ബലി കൊടുക്കേണ്ടി വന്നാലും "കുമാർ പാർവതിയെ പിടിച്ചു തള്ളിക്കൊണ്ട് അവിടുന്ന് പോയി. പാർവതി നിലത്തുന്നു കൊണ്ട് കരയാൻ തുടങ്ങി. "ഇതിനൊക്കെ എന്ത് പ്രായശ്ചിതമാ ഞാൻ ചെയ്യാ എന്റെ മോൻ കാരണം എത്ര ജീവിതങ്ങൾ പക്ഷേ അതൊന്നും അവൻ അറിഞ്ഞോണ്ടല്ല ഭാഗവാനെ ഇനി പൂജയെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ ആർക്കാ കഴിയ"പാർവതി ആരോടെന്നില്ലാതെ പറയാൻ തുടങ്ങി. (ഇപ്പം മനസിലായല്ലോ നമ്മുടെ വില്ലൻ ഒരു സയ്‌ക്കോ ആണ് ). 

📱ഡാ മനു പൂജ സേഫ് അല്ലേ " പാർഥി. 📲"അവൾ ഇവിടെ സേഫ് ആടാ ഞാൻ ഇല്ലേ ഇവിടെ നീ എന്തിനാ ടെൻഷൻ അടിക്കുന്ന "ആർണവ് 📱"അത് അവനേ എന്തും ചെയ്യാൻ മടിയില്ലാത്തവന അതാ എനിക്ക് പേടി "പാർഥി. 📲"നിന്റെ ഒരു കാര്യം. പിന്നെ എന്താ ഇന്ന് നിന്റെ പരിപാടി "ആർണവ് 📱"എന്ത് പരിപാടി നിന്റെ അനിയത്തിക്ക് ക്ലാസ്സ്‌ എടുത്തുകൊടുക്കണം അത്ര തന്നെ "പാർഥി (ഇപ്പം മനസ്സിലായോ പൂജന്റെ പാർഥി ഏട്ടനും അമ്മുന്റെ പാർഥിവ് സാറും ആർണവിന്റെ പാർഥിയു ഒരാളാണ് ) 📲"ഓ എന്റെ അനിയത്തി മാത്രല്ലലോ ക്ലാസ്സിൽ ഉള്ളെ. നീ പക്ഷേ അവളെ മാത്രേ ശ്രെദ്ധിക്കു എന്നെനിക്ക് അറിയാം "ആർണവ് കളിയാലേ പറഞ്ഞു. 📱"ഡാ നീ എന്നെ കളിയാക്കണോ അവൾ എന്റെ പിറകേനടക്കുന്നതിന് ഞാൻ എന്ത് ചെയ്യാനാ " പാർഥി കള്ള പരിഭവത്തോടെ പറഞ്ഞു. 📲"അപ്പം നിനക്കവളെ ഇഷ്ട്ടല്ലേ "ആര്ണവേ സംശയത്തോടെ ചോദിച്ചു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story