❣️നിനക്കായി ❣️: ഭാഗം 11

ninakkay kurumbi

രചന: കുറുമ്പി

📲"അപ്പം നിനക്കവളെ ഇഷ്ടല്ലേ "ആർണവ് സംശയത്തോടെ ചോദിച്ചു. 📱"ഈ ലോകത്ത് പൂജയെ ഒഴിച്ചു മാറ്റാരെയെങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ അതവളെ മാത്രമാണ് അമ്മു എനിക്ക് എല്ലാമാടാ അവളുടെ കുട്ടികുറുമ്പും എല്ലാം എന്റെതക്കാൻ ഒരുപാഡഗ്രഹം ഉണ്ട് " പാർഥി പ്രണയാർദ്മായി പറഞ്ഞു. 📲"പിന്നെന്ദിനാടാ എന്റെ അമ്മുനെ നീ ഇങ്ങനെ വട്ടം കറക്കുന്നെ നിനക്കാത്തവളോട് പറഞ്ഞൂടെ "ആർണവ് കളിയാലേ ചോദിച്ചു. 📱"നല്ല ബെസ്റ്റ് ആങ്ങള അല്ലെങ്കിൽ തന്നെ അവൾ ക്ലാസ്സിൽ ലാസ്റ്റ് ആണ് ഇനി ഇതുങ്ങുഡിയായാൽ കുശാലായി. "പാർഥി 📲"എന്ന ശെരിടെ പോവാൻ ടൈം ആയി byy "ആർണവ് 📱"ok ഡാ "പാർഥി ഫോൺ വെച്ചു. "എപ്പഴാ നീ എന്റെ നെഞ്ചിൽ കുടിയേറിയത് പെണ്ണെ ഞാനറിയാതെ നീ എന്റെ തായി "പാർഥി.  "പൂജ ചേച്ചി വാ "അമ്മു ഉമ്മറത്തുനിന്നും വിളിച്ചു. "ആ അമ്മു ഞാൻ എത്തി "പൂജ "ആ മുനാളും ഹാജർ "അപ്പു "അല്ല നിങ്ങൾ എങ്ങനെയാ പോവുന്നെ "ദേവുമ്മ ""ഞങ്ങളെ മനു ഏട്ടൻ കൊണ്ടാക്കും "അപ്പു മേലോട്ട് നോക്കി പറഞ്ഞു. "ഞാനോ നിങ്ങൾ ബസ്സിൽ പോയാൽ മതി "ആർണവ് ആരോടെന്നില്ലാതെ പറഞ്ഞു. "ഡാ നീ അവരെ കോളേജിൽ വിട്ടിട്ട് പോയാൽ മതി കേട്ടല്ലോ "ശങ്കർ ഒരു ശാസനയോടെ മനു വിനോടായി പറഞ്ഞു.

"എനിക്ക് പറ്റില്ല ഡാഡി "ആർണവ് ശാട്യം പിടിച്ചു. "എനിക്കറിയാം ഞാൻ ഇള്ളുണ്ടല്ലേ ഏട്ടൻ കോളേജിലേക്ക് വരാതെ. എനിക്കറിയാം ചേട്ടനെ എന്നെ ചെറുപ്പം തൊട്ടേ ഇഷ്ട്ടല്ല. ഞാൻ ഏട്ടന്റെ സ്റ്റാറ്റസ്ന് ചേർന്ന അനിയനല്ലലോ എനിക്കറിയാം എന്നെ ആർക്കും ഇഷ്ട്ടല്ല "അപ്പു ആർണവിനെ വീഴത്താനായി സെന്റി അടിച്ചു റിയാലിട്ടിക്ക് വേണ്ടി കുറച്ച് തുപ്പൽ എടുത്ത് കണ്ണിൽ തേച്ചു. "നീ എന്തൊക്കെയാ പറയുന്നേ ഹോ ഷിറ്റ് ഞാൻ കൊണ്ടാക്കാം പോരെ വാ "ആർണവ് കാറിൽ കേറി. പിന്നെ സമയം വൈകാതെ മൂന്നളും കേറി. അപ്പു ഫ്രണ്ടിലും അമ്മുവും പൂജയും ബാക്കിലും കേറി. ആർണവ് വണ്ടി എടുത്തു. യാത്രയിലുടനീളം ആരും അധികം ഒന്നും സംസാരിച്ചില്ല. കോളേജിൽ എത്തി അമ്മുവും അപ്പുവും ആർണവിനോട് യാത്ര പറഞ്ഞു പൂജ മാത്രം ഒന്നും പറയാതെ പോന്നു. "പൂജ ചേച്ചി അതാ എന്റെ ക്ലാസ്സ്‌ ഞാൻ potte"ഒരു ക്ലാസ്സ്‌ കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു. "എന്ന ശെരി ഞങ്ങൾ ഉച്ചക്ക് പോകുവെ മറക്കണ്ട "പൂജ അമ്മുനോടായി പറഞ്ഞു. "Ok ഏച്ചി, "അമ്മു നേരെ ക്ലാസ്സിലേക്ക് വിട്ടു. അപ്പുവും പൂജയും ഓരോന്നും സംസാരിച്ചേ ക്ലാസ്സ്‌ അനേഷിച്ചു പോയി. തന്നെ വാത്സല്യത്തോടെ നോക്കുന്ന കണ്ണുകളെ അവൾ കണ്ടതെ ഇല്ല. തന്റെ പൊന്നാനിയത്തിയെ കണ്ട നിർവിതിയിൽ പാർഥി ക്ലാസ്സിലേക്ക് പോയി.

"ഡാ ഡി ഇങ്ങോട്ട് വന്നേ "വാകമരത്തിന്റെ ചോട്ടിലിരുന്ന രണ്ടു ചേട്ടന്മാർ അവരെ കയ്യ് മാടി വിളിച്ചു "ഡാ അപ്പു അവർ നമ്മളായില്ലേ വിളിക്കുന്നെ "പൂജ അവരെ അപ്പൂന് കാണിച്ചുകൊണ്ട് പറഞ്ഞു. "നമ്മളെ അല്ലാടി ഡാഡിനെയാ വിളിച്ചേ "അപ്പു ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "ഡാ പൊട്ടാ ഡാ ഡീ എന്ന അവർ വിളിച്ചേ "പൂജ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. "അതെന്നല്ലേ ഞാനും പറഞ്ഞെ അവർ അവരുടെ ഡാഡിനെ വിളിച്ചേനെ നമ്മൾ എന്തിനാ ചെല്ലുന്നേ "അപ്പു പോക്കറ്റിൽ കയ്യ് ഇട്ട് കൊണ്ടേ ചോദിച്ചു. പൂജക്കാനേ ദേഷ്യം ഇരട്ടിച്ചു വന്നു. "ഞങ്ങളെ തന്നെ ഇങ്ങോട്ട് വാ "അവർ വീഡും വിളിച്ചു "ഞങ്ങളെ യാണോ അപ്പു നെഞ്ചിൽ ചുണ്ടുവിരൽ ചുണ്ടിക്കൊണ്ടേ ചോദിച്ചു. അവർ തലയാട്ടി. പൂജയും അപ്പുവും അവർക്കടുത്തേക്ക് നടന്നു. "എന്താടി നിന്റെ പേര് "പൂജനോടായി അവർ ചോദിച്ചു. "പൂജ "അവൾ പറഞ്ഞു "നിന്റെയോ ഡാ "അവർ അപ്പുനെ നോക്കിക്കൊണ്ട് ചോദിച്ചു. "I am ആരോമൽ മഹാദേവ് "അപ്പു കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. "എന്ന മോള് ഒരു കാര്യം ചെയ്യും "അവർ പൂജയെ നോക്കിക്കൊണ്ട് പറഞ്ഞു പൂജ സംശയത്തിൽ അവരെ നോക്കി. "ഇവനെ മടിയിൽ വെച്ചോന്ന് പാടിയുറക്ക് "അതിൽ ഒരുത്തൻ പറഞ്ഞു. അത് വരെ ചിരിച്ചോണ്ട് നിന്ന അപ്പൂന്റെയും പൂജന്റെയും മുഖഭാവം മാറി.

"പൂജ നീ വാ നമുക്ക് പോവാം "അപ്പു ദേഷ്യത്തോടെ പൂജന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി. അതിൽ ഒരു ചേട്ടൻ പൂജയുടെ കയ്യിൽ കേറി പിടിച്ചു. പൂജ അവന്റെ കരണകുറ്റി നോക്കി ഒന്ന് കൊടുത്തു. "പൂജാ "അപ്പു കിടന്നലറി "പൂജ...... നീ ചെയ്യ്തത് തെറ്റ് സ്ത്രികളുടെ ദേഹത്ത് കയ്യ് വെക്കുന്നവന്റെ കരണതല്ല അടിക്കേണ്ടത് അവന്റെ "എന്നും പറഞ്ഞു ആ ചേട്ടന്റെ സെന്റർ പോയിന്റ് നോക്കി ഒരു ചവിട്ടങ് കൊടുത്തു. "ആാാാാാ "അലറൽ ആയിരുന്നു ആ ചേട്ടൻ "തോമസ് കുട്ടി വിട്ടോടാ "ന്നും പറഞ്ഞു പൂജന്റെ കയ്യും പിടിച്ചു ഒരൊറ്റ ഒട്ടായിരുന്നു. ആ ഓട്ടം ചെന്നവസാനിച്ചത് ക്ലാസ്സിലായിരുന്നു. "നീ.. നീ എന്ത് പണിയ കാണിച്ചേ അപ്പു "പൂജ കിതച്ചുകൊണ്ട് പറഞ്ഞു. "ഞാൻ കട്ട ബാഹുബലി ഫാൻ ആണെന്ന് നിനക്കറിയില്ലേ. എന്റെ പെങ്ങളെ പിടിച്ചാൽ വേണെങ്കിൽ ഞാൻ അവന്റെ ജീവനും എടുക്കും "അപ്പു കിതച്ചുകൊണ്ട് അൽപ്പം ഗൗരവത്തോടെ പറഞ്ഞു. അവന്റെ കണ്ണിൽ പെങ്ങളോടുള്ള കരുതൽ തിളങ്ങുന്നത് അവൾക്ക് കാണാൻ സാധിച്ചു. കുറച്ചു നേരം അവൾ അപ്പുനെ തന്നെ നോക്കി നിന്നു. "അല്ല അപ്പു രാവിലെ ഞാൻ നിന്നെ ഉണർത്താൻ വന്നപ്പോ നീ ഏതോ ദിവ്യനെ പറ്റി പറഞ്ഞില്ലേ "പൂജ സംശയത്തോടെ അപ്പുനെ നോക്കി ചോദിച്ചു.

"അവളോ അവൾ എന്റെ lover ആയിരുന്നു "അപ്പു ലഘവത്തോടെ പറഞ്ഞു. "നിനക്ക് lover ഓ "പൂജ അപ്പുനെ പാളി നോക്കി. "എന്താടി എനിക്ക് lover ഇണ്ടായിക്കൂടെ "അപ്പു. "അതല്ല എന്നിട്ടെന്തായി "പൂജ "എന്നിട്ടെന്താവാൻ അവൾ എന്നെ തേച്ചു. ഇപ്പോൾ അവൾ വേറെ കല്യാണം കഴിച്ചേ ഒരു കുട്ടിയുമായി സുഗമായി ജീവിക്കുന്നു "അപ്പു ചെറിയ വിഷമത്തോടെ ചോദിച്ചു. "അവളെ കാണാൻ എങ്ങനുണ്ടായിരുന്നു "പൂജ താടിക്ക് കൈ കൊടുത്ത് ചോദിച്ചു. "നീ അവളെ കണ്ടിട്ടുണ്ട് "അപ്പു പൂജന്റെ മുഖത്തുനോക്കാതെ പറഞ്ഞു. "ഞാൻ കണ്ടിട്ടുണ്ടെന്നോ കളിക്കാതെ കാര്യം പറ അപ്പു "പൂജ അപ്പൂന്റെ കയ്യിൽ പിടിച്ചു ക്കൊണ്ട് ചോദിച്ചു "ഡീ നമ്മുടെ കൂടെ പഠിച്ച ദിവ്യ ആണ് അവൾ "അപ്പു തെല്ലും കൂസലില്ലാതെ പറഞ്ഞു. "നമ്മുടെ കൂടെ പഠിച്ച ദിവ്യയോ എടാ മഹാപാബി എന്നിട്ടാണോ അവളുടെ കല്യാണത്തിന് പോയി മുക്ക് മുട്ടെ ആഹാരം കഴിച്ചത്. നിനക്ക് നാണം ഉണ്ടോ "അപ്പൂന്റെ തലക്കിട്ടന്ന് കൊടുത്തു കൊണ്ട് പൂജ പറഞ്ഞു. "ഓ പിന്നെ വിളിക്കാത്ത കല്യാണത്തിന് പോവുന്നതിനേക്കാളും നാണക്കെടുള്ള കാര്യം ഒന്നും അല്ലാലോ ഭക്ഷണം കഴിക്കുന്നത് "അപ്പു പൂജനെ നോക്കി പറഞ്ഞു. "അപ്പം നിന്നെ കല്യാണത്തിന് വിളിച്ചില്ലേ.

നീ വിളിച്ചോണ്ടല്ലേ ഞാനും വന്നേ "പൂജ ഡെസ്കിന്റെ മുകളിൽ കിടന്നുക്കൊണ്ട് പറഞ്ഞു. "എടി എന്നെ കല്യാണത്തിന് അവർ വിളിച്ചില്ല പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടുണ്ടല്ലോ "അപ്പു പൂജനെ നോക്കി കൊണ്ട് പറഞ്ഞു. "അപ്പു നീ ഒന്ന് മിണ്ടാതിരുന്നേ അയ്യേ നാണക്കേട് "പൂജ..  "ഗുഡ് മോർണിങ് സ്റ്റുഡന്റസ് " മനസിലായില്ലേ പാർഥി സർ ക്ലാസ്സ്‌ എടുക്കണേ. "എന്ന മൊഞ്ച സാറിനെ കാണാൻ ഹോ എന്റെ മോളെ ഒരു രക്ഷേം ഇല്ല "കാർത്തിക അമ്മുന്റെ ഫ്രണ്ട്. "ഡീ നീ അധികം നോക്കി വെള്ളം ഇറക്കണ്ട പാർഥിവ് സർ എനിക്കുള്ളതാ "അമ്മു കുശുമ്പോടെ പറഞ്ഞു. "ഹോ പിന്നെ എല്ലാം പിള്ളേരെയും സർ നോക്കും നിന്നെ ഒഴിച്ചേ അതെന്താ നിന്നെ സർ ഇതുവരെ ഒരു സ്റ്റുഡൻഡിന്റെ സ്ഥാനത്തുപോലും കണ്ടിട്ടില്ല എന്നതല്ലെ നീ വെറുതെ അയാളുടെ പിറകെ നടന്നെ സമയം കളയണ്ട "കാർത്തിക അങ്ങനെ പറഞ്ഞതും അമ്മുന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ക്ലാസ്സ്‌ എടുത്തുക്കൊണ്ടിരിക്കുകയാണെങ്കിലും പാർഥിയുടെ മുഴുവൻ ശ്രെദ്ധയും അമ്മുവിലായിരുന്നു.

അവളുടെ കണ്ണ് നിറയുന്നതും സർ കണ്ടിരുന്നു. "ആരതി are you ok"അമ്മുനോടായി പാർഥിവ് ചോദിച്ചു. നിറഞ്ഞ കണ്ണുകളോടെ അമ്മു പാർതിയെ നോക്കി ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി. അവൾ നേരെ ലൈബ്രെറിയിലേക്കായിരുന്നു പോയത്. പാർതി കിട്ടികളോട് ടെക്സ്റ്റ്‌ വായിക്കാൻ പറഞ്ഞിട്ട് അവളുടെപുറകെ പോയി. "ഞാൻ എന്തിനാ ഇനിയും സർന്റെ പിന്നാലെ പോവുന്നത് എനിക്ക് മടുത്തു ഇതുവരെ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിട്ടില്ല. എല്ലാം ഇതോടെ നിർത്തി പാർഥി എന്ന ഈ ചാപ്റ്റർ ക്ലോസ് ആയി "അമ്മു കണ്ണ് തുടച് ലൈബ്രെറി നിന്നും ഇറങ്ങാൻ നോക്കുമ്പേയെക്കും പാർഥി അങ്ങോട്ട് വന്നു. "എന്താ തന്റെ പ്രശ്നം വെറുതെ കണ്ണ് നിറക്കുന്നു ക്ലാസ്സിൽ നിന്ന് ഇറങ്ങിപോവുന്നു " പാർഥി സംശയഭാവത്തിൽ അമ്മുനെ നോക്കി. "ഏയ്യ് ഒന്നുല്ല സർ ഞാൻ ഒരു കാര്യം പറയാം ഇനി സാറിനെ ശല്യം ചെയ്യാൻ ഈ ആരതി വരില്ല പ്രോമിസ്സ് "നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവൾ അവിടെ നിന്നും ഇറങ്ങി. "എന്നെ ശല്യം ചെയ്യാൻ നീ വരണ്ട പക്ഷേ നിന്നെ ശല്യം ചെയ്യാൻ ഞാൻ വരുമല്ലോ "പാർഥി ഒരു കള്ള ചിരിയോടെ മീശ പിരിച്ചുകൊണ്ട് പറഞ്ഞു. -

 "അനുവിനെ വിളിച്ച് എനിക്ക് സംസാരിച്ചേ പറ്റു അവൾ വിചാരിച്ചത് എനിക്കവളെ വേണ്ടായിട്ട ഉപേക്ഷിച്ചത് എന്ന പക്ഷേ ഞാൻ അവളെ ജീവന് തുല്യം സ്നേഹിക്കുന്നതുക്കൊണ്ട അവളെ പിരിഞ്ഞത് എന്നവൾ അറിയണം. എന്റെ നിരപരാദിത്യം അവൾ തിരിച്ചറിയണം. അവളുടെ അച്ഛന്റെ ക്രൂരത കൊണ്ട ഞങ്ങൾ പിരിഞ്ഞത് എന്നവളെ ബോതിപ്പിക്കണം "ആർണവ് മനസ്സിൽ പറഞ്ഞു. കാറിൽ പോവുമ്പോഴാണ് വഴിയിൽ ഒരാൾക്കൂട്ടം കണ്ടത്. അവൻ വണ്ടി നിർത്തി അവിടെ ഇറങ്ങി. "എന്താ ചേട്ടാ എന്താ പ്രശ്നം "അതിൽ ഒരാളോട് ആർണവ് ചോദിച്ചു. "ഇയാളുടെ കാർ ഈ പെട്ടിക്കടയിൽ വന്നിടിച്ചു ഭാഗ്യം കൊണ്ട കടക്കാരൻ രക്ഷപ്പെട്ടത് "നാട്ടുകാരിൽ ഒരാൾ പറഞ്ഞു. "ഡോ താൻ ഈ കടക്കാരനെ നഷ്ട്ട പരിഹാരം കൊടുക്കണം "നാട്ടുകാരിൽ ഒരാൾ പറഞ്ഞു. "ഞാൻ കുമാർ കൺസ്ട്രക്ഷൻസിന്റെ owner കുമാറിന്റെ മകന"രാഹുൽ "നീ ഏത് കൊമ്പത്തുള്ളവനായാലും ഇതിനൊരു പരിഹാരം കണ്ടിട്ട് പോയാൽ മതി "നാട്ടുകാരൻ "ഹോ അപ്പം ഇവനാണ് പൂജയുടെയും പാർഥിയുടെയും ശത്രു ഇവനിട്ടൊരു പണി കൊടുത്തിട്ട് തന്നെ കാര്യം "ആർണവ് മനസ്സ്. (എല്ലാരും ശ്രെദ്ധിക്കുക നായകനും വില്ലനും തമ്മിലുള്ള കണ്ടുമുട്ടൻ 😎😎)

"എന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല ഇയാൾ ആണ് ഈ ഭാഗത്തെ ഈ കട ഉണ്ടാക്കിയത്. എന്റെ കയ്യിൽ നിന്നും ഒരു നയപൈസ ഇയാൾക്ക് കൊടുക്കും എന്ന് നിങ്ങൾ വിചാരിക്കണ്ട "രാഹുൽ തറപ്പിച്ചു പറഞ്ഞു.. "അത് എന്തെങ്കിലും ആവട്ടെ ഈ കട നശിപ്പിച്ചതിന്റെ പണം നീ ഇയാക്ക് കൊടുക്കണം "ആർണവ് രാഹുൽടെ മുഖത്തുനോക്കി പറഞ്ഞു. "അത് പറയാൻ നീ ആരാ.നീ അല്ല നിന്റെ തന്ത പറഞ്ഞാലും ഞാൻ അനുസരിക്കില്ല "രാഹുൽ ആർണവിന്റെ മുഖത്തു നോക്കി പറഞ്ഞു. ഇത് കേട്ടതും മുഷ്ടി ചുരുട്ടി രാഹുൽന്റെ മുക്കിനു ഒരു ഇടിയങ് കൊടുത്തു. അവന്റെ മുക്കിൽനിന്നും ചോര പൈയ്‌പ്പ് തുറന്നു വിട്ടതുപോലെ ഒഴുകി. "മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ നിനക്ക് മനസിലാവില്ലേ കൊടുക്കടാ പണം "ആർണവ് അലറിയതും രാഹുൽ പോക്കെറ്റിൽ നിന്നും പൈസ എടുത്തു കൊടുത്തു. ആർണവ് സ്‌ലോ മോഷനിൽ നടന്നു പോയി. "നീ ചെവിയിൽ നുള്ളിക്കോ എന്റെ കൊക്കിനു ജീവന് ഉണ്ടെങ്കിൽ ഇതിന് ഞാൻ പകരം വീട്ടിയിരിക്കും "രാഹുൽ ലജിതനായി കാറും എടുത്ത് പോയി.

രാഹുൽ നേരെ ഭാറിലേക്കാണ് പോയത്. "നിനക്ക് എന്നെ അറിയില്ലെടാ നിന്നെ ഞാൻ വെറുതെ വിടില്ല "ഒരു ബോട്ടിൽ വായിലേക്ക് കമതിക്കൊണ്ട് രാഹുൽ പറഞ്ഞു. ഫോൺ ബെല്ലടിക്കുന്നത് കെട്ടാണ് രാഹുൽനെ ബോധം വന്നത്. "📲ഹെൽലോ സർ ഇത് ഞാനാ ബാലൻ "അയാൾ 📱"പറയു ബാലൻ അവളെ കുറിച്ച് വല്ല വിവരവും കിട്ടിയോ "രാഹുൽ പരിഭ്രാന്തിയോടെ ചോദിച്ചു. 📲"കിട്ടി സർ പൂജ ഇപ്പോൾ പാലക്കൽ ഗ്രൂപ്പ്‌ ഓഫ് കൺസ്ട്രക്ഷൻസിന്റെ owner ശങ്കർ മഹാദേവന്റെ വിട്ടില അവൾ ഉള്ളത് "അയാൾ 📱"ഹോ ഗുഡ് ഏതു സമയവും അവളെ വാച്ച് ചെയ്യണം കേട്ടല്ലോ "രാഹുൽ ഒരു ഗുഡമായി ചിരിച്ചുകൊണ്ട് പറഞ്ഞു. 📲"സർ അത് മാത്രമല്ല സർനെ ഇന്നടിച്ചവൻ ശങ്കർ സർന്റെ മോനാ "അയാൾ 📱"ok ബാലൻ താൻ പറഞ്ഞത് മറക്കണ്ട "രാഹുൽ.. "Ok സർ "അയാൾ ഫോൺ വച്ചു. "ഒരു വെടിക്ക് രണ്ടു പക്ഷി ഇനി നിങ്ങളെ രക്ഷിക്കാൻ ആരാ വരുന്നത് എന്ന് ഞാനൊന്ന് നോക്കട്ടെ "രാഹുൽ ബീർബോട്ടിൽ വായിലേക്ക് കമയത്തിക്കൊണ്ട് പറഞ്ഞു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story