❣️നിനക്കായി ❣️: ഭാഗം 12

ninakkay kurumbi

രചന: കുറുമ്പി

"ഏയ്‌ ഓട്ടോ "പൂജ "അതൊരു മൂവിയുടെ പേരല്ലേ "അപ്പു ചിന്ദിച്ചുകൊണ്ട് പൂജനോട് ചോദിച്ചു. "ഞാൻ ആ ഓട്ടോ വിളിച്ചതാടാ പൊട്ടാ "ഒരു ഓട്ടോ ചുണ്ടിക്കൊണ്ട് പറഞ്ഞു. കോളേജ് ഉച്ചക്ക് വിട്ടതുക്കൊണ്ട് ഷോപ്പിംഗിന് ഇറങ്ങിയതണ് പൂജയും അപ്പുവും. "അല്ലാടി നമ്മൾ ഏത് ഷോപ്പിലേക്ക പോവുന്നെ "അപ്പു താടിക്ക് കയ്യും കൊടുത്തുക്കൊണ്ട് പൂജനെ നോക്കി ചോദിച്ചു. "നിനക്കല്ലേ ഇവിടെ ഉള്ള ഷോപ്പ് ഒക്കെ അറിയുന്നത് "പൂജ "എനിക്കിവിടെ ആകെ അറിയുന്നത് ബാർബർ ഷോപ്പാ "അപ്പു ഒരു കൂസലും കൂടാതെ പൂജനോട് പറഞ്ഞു. "എന്റെ ഭഗവാനെ ഇങ്ങനൊരു പൊട്ടനെയും കൊണ്ടാണല്ലോ ഞാൻ ഷോപ്പിംഗിന് ഇറങ്ങിയത് "പൂജ സ്വയം തലക്കടിച്ചു കൊണ്ട് പറഞ്ഞു. അപ്പോയെക്കും ഓട്ടോ വന്നു. "നീ എന്തായാലും ഓട്ടോയിൽ കേർ നമുക്ക് കല്യാൺ സിൽക്‌സിൽ പോവാം "അപ്പു പൂജനോട് പറഞ്ഞു. അങ്ങനെ രണ്ടാളും ഓട്ടോയിൽ കേറി കല്യാൺ സിൽക്‌സിന്റെ മുന്നിൽ എത്തി. "വാ എന്താന്ന് വെച്ചാൽ വാങിച്ച് പോവാം "പൂജ അപ്പുനെയും വലിച്ചു അതിന്റെ അകത്തേക്ക് കേറി.

അതിന്റെ അകത്തുനിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് രണ്ടാളും ഞെട്ടി. "ദിവ്യ "അപ്പൂന്റെ ചുണ്ടുകൾ അവൻ അറിയാതെ മന്ദ്രിച്ചു (ലാലാ ലാലാ ബിജിഎം മറക്കല്ലേ )ദിവ്യയും അവളുടെ കയ്യിൽ ഒരു 1 ട്രോഫി ഉണ്ട്. അവർ നടന്നു പൂജന്റെയും അപ്പൂന്റെയും അടുത്തെത്തി. "ഹായ് പൂജ ആരോമൽ നിങ്ങളെന്താ ഇവിടെ "ദിവ്യ ഭയങ്കര ജാഡ ഇട്ടുക്കൊണ്ട് ചോദിച്ചു. "ഇവിടെ നല്ല പിടക്കണ ഐല കിട്ടും എന്ന് കേട്ടു അത് വാങ്ങാൻ വന്നതാ "അപ്പു ഒരു ലോഡ് പുച്ഛം ദിവ്യക്ക് വാരിവിതറി. "ഹോ നോട്ടി ബോയ് നിനക്കിപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ "ദിവ്യ കൂളിംഗ് ഗ്ലാസ്‌ നേരയാക്കിക്കൊണ്ട് പറഞ്ഞു. രണ്ടാളുടെയും എക്സ്പ്രഷൻസ് കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കാനേ പൂജ. "ഇത് നിന്റെ മോനാണോ "അപ്പു മക്കളെ നോക്കിക്കൊണ്ട് ചോദിച്ചു. "അതെ ഇത് മോൻ ആരോമൽ "ദിവ്യ അപ്പൂന്റെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു. പൂജയാണെങ്കിൽ ഇപ്പം ചിരി പൊട്ടും എന്ന രീതിയിൽ നിക്ക "എനിക്ക് പിറക്കാതെ പോയ മകനെ "ആരോമൽ മോനെ എടുത്തുപോക്കി കെട്ടി പിടിച്ചു കൊണ്ട് അപ്പു പറഞ്ഞു.

"അങ്കിൾന് എന്നെക്കാളും നല്ല മോനെ കിട്ടും " ആരോമൽ മോന്റെ ആസ്ഥാനത്തുള്ള വർത്താനം കേട്ട് അപ്പു ദിവ്യനെ നോക്കി. അവൾ കൂളിംഗ് ഗ്ലാസ്‌ ഊരി വെച്ച്. കുഞ്ഞിനേയും എടുത്ത് ഒറ്റ പോക്കായിരുന്നു. "അല്ല അവളെന്ദിന വാണം വിട്ട പോലെ പോയെ അതിനും മാത്രം എന്താ ഉണ്ടായേ "അപ്പൂനെ ഒന്ന് പാളി നോക്കിക്കൊണ്ട് പൂജ ചോദിച്ചു. "2 വർഷങ്ങൾക്ക് മുൻപ് അവൾ പറഞ്ഞ അതെ ഡയലോഗ ആ ചെക്കൻ പറഞ്ഞിട്ട് പോയെ അത് അവളുടെ മോൻ തന്നെയാ അതെങ്ങനാ മത്തൻ കുത്തിയ കുമ്പളം മുളക്കില്ലലോ "അപ്പു ദേഷ്യപ്പെട്ടു മുന്നിൽ നടന്നു. "2 വർഷങ്ങൾക്ക് മുന്പേ അവൾ പറഞ്ഞ ഡയലോഗോ... 🤔🤔🤔 ഹോ കിട്ടി ചേട്ടനെ എന്നെക്കാളും നല്ല പെൺകുട്ടിയെ കിട്ടും.. അയ്യോ ഇവനെക്കൊണ്ട് ഞാൻ തോറ്റു "ചിരിച്ചുകൊണ്ട് അപ്പൂന്റെ പിന്നാലെ പൂജയും നടന്നു. ------------------------------- അങ്ങനെ ഷോപ്പിംഗ് ഒക്കെ കയിഞ്ഞ് വൈകുന്നേരമാണ് അവർ വിട്ടിൽ എത്തിയെ. "ഹാ വന്നോ എല്ലാം വാങിയോ "ദേവകി ചോദിച്ചു. "ഹാ വാങ്ങി ദേവുമ്മ "പൂജ ദേവകിയെ നോക്കിക്കൊണ്ട് പറഞ്ഞു.

"അല്ല അമ്മു വന്നില്ലേ "പൂജ "ഞാൻ വന്നു "അമ്മുവിന്റെ ശബ്‌ദം കേട്ടതും പൂജയും അപ്പുവും തിരിഞ്ഞു നോക്കി. "നിന്നെ പറ്റി ചോദിച്ചു നാക്ക് വായിലേക്കിട്ടില്ല അപ്പോയെക്കും വന്നു നീയൊന്നും ആരെങ്കിലും തല്ലികൊന്നാലും ചാവില്ലടി. "അപ്പു അമ്മുനെ കളിയാക്കാനായി പറഞ്ഞു. "നീ പോടാ അപ്പു പൊട്ടാ "അമ്മു. "നിങ്ങള് പോയി ഫ്രഷ് ആയിട്ട് വാ അപ്പോയെക്കും ഞാൻ ചായ എടുക്കാം "ദേവകി. "ചായക്ക് എന്തെമ്മേ കടി "അപ്പു നഖം കടിച്ചു കൊണ്ട് ചോദിച്ചു. "വിരൽ "അമ്മു അപ്പുനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങനെ ആണെങ്കിൽ അമ്മക്ക് 3 മക്കൾ ഉണ്ടാവില്ല അമ്മേ "അപ്പു അമ്മുനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു. "ഒന്ന് നിർത്തെടാ ഈ പിള്ളേരെ കൊണ്ട് തോറ്റു. പയംപൊരി ഉണ്ട് എല്ലാരും വേഗം ഫ്രഷ് ആയി വന്നാൽ കഴിക്കാം. "അമ്മ എല്ലാരേയും നോക്കി കൊണ്ട് പറഞ്ഞു. "ഓ നമ്മുടെ രതീഷ് " അപ്പു അതും പറഞ്ഞു റൂമിലേക്ക് വിട്ടു കൂടെ അമ്മുവും പൂജയും. "എന്താ പൂജ ചേച്ചി വന്നപ്പോയെ ഞാൻ ശ്രെദ്ധിക്ക ആകെ ഒരു മൂഡ് ഔട്ട്‌ "അമ്മു പൂജയെ നോക്കി കൊണ്ട് ചോദിച്ചു.

"ഏയ്യ് ഒന്നുല്ലടി "പൂജ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു. "എന്നെ അനിയത്തിയെ പോലെയാ കാണുന്നെന്ന് പറഞ്ഞിട്ട് എല്ലാം കള്ളമായിരുന്നു അല്ലേ "അമ്മു പരിഭവത്തോടെ പറഞ്ഞു. "അത്.. അമ്മു... രാഹുൽ അവനെ എനിക്ക് പേടിയാ "പൂജ വിക്കിക്കൊണ്ട് പറഞ്ഞു. "രാഹുലോ അതാരാ "അമ്മു സംശയത്തോടെ പൂജയെ നോക്കി. (പൂജയുടെ past അറിയണ്ടവർ കേട്ടോ ). "ഞാനും അച്ഛനും അമ്മയും ഏട്ടനും വളരെ സന്തോഷത്തോടെയും സമാദാനത്തോടെയും ആയിരുന്നു ജീവിച്ചത് ആരും കൊതിച്ചു പോവുന്ന ഒരു കുടുംബം. കളിയും ചിരിയുമായി ഞാനും ഏട്ടനും ഇണക്കവും പിണക്കവുമായി അമ്മയും അച്ഛനും. അച്ഛന്റെ ബിസിനെസ്സ് നല്ല രീതിയിൽ തന്നെ ആയിരുന്നു പോയി കൊണ്ടിരുന്നത് അപ്പോഴാണ് പാർട്ണരാവാൻ ആ കുമാർ ആഗ്രഹം പ്രേഘടിപ്പിച്ചത്. അച്ഛൻ സന്തോഷപൂർവം അവരെ കൂടെ കൂട്ടി അവരുടെ കുടുംബവുമായി ഞങ്ങൾക്ക് പ്രത്യേകം അറ്റാച്ച് മെന്റ് ഉണ്ടായിരുന്നു രാഹുലും ഞാനും പാർഥിട്ടനും നല്ല ഫ്രണ്ട്‌സ് ആയിരുന്നു. കുമാറിന്റെ കുതന്ദ്രങ്ങളിൽ എന്റെ അച്ഛൻ പെട്ടു.

എല്ലാം അയാൾ കയ്ക്കലക്കി. ഇതിനെതിരെ അച്ഛനും ചേട്ടനും കോർട്ടിൽ പോയി അതോടെ എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടി. ഞാനും ഏട്ടനും രാഹുലിൽ നിന്നും അകലം പാലിച്ചു. അങ്ങനെ ഒരു ദിവസം അച്ഛനും ഏട്ടനും കാറും എടുത്ത് പുറത്ത് പോയതാ പിന്നെ കേൾക്കുന്ന വാർത്ത കാർ ആക്സിഡൻഡിൽ അച്ഛനും ഏട്ടനും മരിച്ചെന്ന അവരെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല "പൂജയുടെ കണ്ണുകൾ നിറഞ്ഞു. "പിന്നീട് അവർ പലപ്പോഴും ഞങ്ങളെ ശല്യം ചെയ്യ്തു എന്റെ പേരിലുള്ള 10 ഏകറോളം വരുന്ന പൂജ കൺസ്ട്രക്ഷൻ ആണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി മാത്രമല്ല ആ രാഹുൽ എന്നോട് തോന്നിയ ഇഷ്ടവും. ആ കമ്പനി ഇപ്പം നടക്കുന്നില്ല. നടത്താനുള്ള അവകാശം എനിക്കും ചേട്ടനും മാത്രമേ ഉള്ളു. അവർക്ക് ആ സ്ഥലം ഒരു ആവശ്യമല്ല അഹങ്കാരമാ. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ അത് കൈ വിടരുത് എന്ന അമ്മ പറഞ്ഞത് കാരണം എന്റെ അച്ഛന്റെ വിയർപ്പാണ് ആ കമ്പനി അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടുണ്ടാക്കിയതാ.

പല രാത്രിയും ഞാൻ കണ്ടിട്ടുണ്ട് അവശനായി വരുന്ന എന്റെ അച്ഛനെ ആ വിയർപ്പ് അർഹതയില്ലാത്തവരുടെ കയ്യിൽ എത്തരുത് അതിനെന്റെ ജീവൻ കൊടുക്കേണ്ടിവന്നാലും " പൂജ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. "പൂജ ചേച്ചി പേടിക്കാതിരിക്ക് എല്ലാം ശെരിയാകും "അമ്മു പൂജയുടെ തോളിൽ കയ്യ് ചേർത്തുക്കൊണ്ട് പറഞ്ഞു. "ചേച്ചി ഫ്രഷ് ആയി വാ ചായ കുടിക്കാം "അമ്മു. ഈ സമയം കൊണ്ട് അപ്പു ഫ്രഷ് ആയി തയെക്ക് ചെന്നു. "ആ അപ്പു നീ വന്നോ ടേബിളിന്റെ മുകളിലുണ്ട് ചായ നീ എടുത്ത് കുടിച്ചോ. "അമ്മ "അമ്മ പൂജയും അമ്മുവും വന്നില്ലേ "അപ്പു ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു. "ഇല്ലടാ "അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. "എണീയ്ക്ക് രതീഷ് സമയം ഒരുപാടായി വേഗം എണീയ്ക്ക് "അപ്പു പയംപൊരിയെ തട്ടിക്കൊണ്ടു പറഞ്ഞു. "അമ്മേ ഇത് കണ്ടോ പിജിക്ക് പഠിക്കുന്ന ചെക്കൻ കളിക്കുന്നത് "സ്റ്റെപ് ഇറങ്ങി വന്നു കൊണ്ട് അമ്മു വിളിച്ചു പറഞ്ഞു. "കിന്നാരം കളിക്കണ്ട് കഴിച്ചിട്ട് എണിറ്റുപോടാ "അപ്പനോട് അമ്മ പറഞ്ഞു. അപ്പു അമ്മുനെ ഒന്ന് രൂക്ഷമായി നോക്കി.. 

ഓഫീസിൽ ഫയൽ ചെക്ക് ചെയ്യണേ നമ്മുടെ നായകൻ. "May i coming sir "സ്നേഹ (ആർണവിന്റെ pa ആണ് പിന്നെ ഇവൾ നമ്മുടെ നായികക്ക് ഒരു പണിയാകും ) "Yes coming സ്നേഹ "ആർണവ് സ്നേഹയെ നോക്കിക്കൊണ്ട് പറഞ്ഞു. "താൻ ഇതുവരെ പോയില്ലേ സമയം ഒരുപാടയില്ലേ "ആർണവ് ലാപ്പിൽ നോക്കിക്കൊണ്ട് പറഞ്ഞു. "അത് സർ ഇന്ന് വർക്ക്‌ ലോഡ് കൂടുതലുണ്ടായിരുന്നു അതാ "സ്നേഹ കയ്യിലുണ്ടായിരുന്ന ഫയൽ ആര്ണവിന് കൊടുത്തുക്കൊണ്ട് പറഞ്ഞു. "ന്നാ ഇനി സ്നേഹ പോഡ് സമയം ഒരുപാടയില്ലേ "ആർണവ്. "ശെരി സർ byy"സ്നേഹ കാബിനിൽ നിന്നു പുറത്തു കടന്നു. "എന്താടി മുഖത്തൊരു പുഞ്ചിരി "അഭിരാമി (സ്റ്റാഫ്‌ ആണേ. ) "ഏയ്യ് ഒന്നുല്ലടി സർ ന് എന്റെ കാര്യത്തിൽ ഒരു പ്രത്യക ശ്രെദ്ധ ഉണ്ട് "മുഖത്തെ പുഞ്ചിരിക്കെ ഒട്ടും കുറവ് വരുത്താതെ അവൾ പറഞ്ഞു. "നിന്റെ കാര്യത്തിൽ മാത്രമല്ല സർ എല്ലാം സ്റ്റാഫിനെയും സഹോദരങ്ങളെ പോലെയാ കാണുന്നെ. "അഭിരാമി പുച്ഛത്തോടെ പറഞ്ഞു.

"എടി മോളെ അഭിരാമി നീ എനിക്കിട്ടങ്ങേ ഉണ്ടാക്കല്ലേ നിങ്ങളെ പോലെയാണോ ഞാൻ എന്നെ കാണാൻ hot ആണ് ബ്യൂട്ടിഫുൾ ആണ് എനിക്കെന്താടി ഒരു കുറവ് ഏത് ചെക്കന്മാർ കണ്ടാലും ഒന്ന് നോക്കും "സ്നേഹ കുറച്ച് ജാഡയോടെ പറഞ്ഞു. "അത് നീ പറഞ്ഞത് ശെരിയായിരിക്കും പക്ഷേ നീ ആ ആണ്പിള്ളേരുടെ കുട്ടത്തിൽ സർനെ കുട്ടണ്ട അങ്ങനെ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടാൽ വീയുന്ന ടൈപ്പ് അല്ല ആർണവ് സർ " അഭിരാമി തെല്ലും സംശയമില്ലാതെ കടുത്ത സ്വരത്തിൽ പറഞ്ഞു. "എങ്കിൽ നീ ചെവിയിൽ നുള്ളിക്കോ ഒരു മാസത്തിനുള്ളിൽ സർനെ വളച്ചില്ലെങ്കിൽ എന്റെ പേര് ഞാൻ മാറ്റും "സ്നേഹ തറപ്പിച്ചു പറഞ്ഞു. "സ്നേഹ...... "ആർണവ് ഒരു അലറലായിരുന്നു. "അയ്യോ സർ എല്ലാം കേട്ടോ "സ്നേഹസ് മനസ്സ്. "താൻ എന്താടോ ഈ ചെയ്യ്തു വച്ചിരിക്കുന്നത് ഈ ഫയൽ എല്ലാം നാളതന്നെ ശെരിയാക്കി എന്റെ കാബിനിൽ എത്തിക്കണം "ആ ഫയൽ വലിച്ചെറിഞ്ഞു കൊണ്ട് ആർണവ് അവിടെനിന്നും പോയി. "സർനെ വളക്കാൻ നീ കുറച്ച് പാട് പെടും "അഭിരാമി. ആർണവ് നേരെ പാർക്കിങ് ഏരിയയിലേക്ക് വിട്ടു. അവന്റെ ഫോൺ എടുത്ത് അമ്മയെ ഡയൽ ചെയ്യ്തു 📱"അമ്മ ഞാൻ വരാൻ വൈകും നിങ്ങൾ ഫുഡ്‌ കഴിച്ചോ ഞാൻ പുറത്തുനിന്നും കഴിച്ചു " 📲

"നീ വരാൻ അതികം വൈകണ്ട കേട്ടോ "അമ്മ 📱"ശെരി അമ്മ "ഫോൺ പോക്കറ്റിലിട്ട് കാറിന്റെ ഡോർ തുറക്കാൻ നോക്കുമ്പോയേക്കും കുറച്ച് ഗുണ്ടകൾ വന്ന് ആര്ണവിന് ചുറ്റും നിരന്നുനിന്ന്. അതിലൊരുത്തൻ വന്ന് ആർണവിനെ പിടിച്ചു തള്ളി. ആർണവ് നിലത്ത് കയ്യ് കുത്തി വീണു. അവൻ ഒഴിഞ്ഞു മാറാൻ വേണ്ടി വീണ്ടും കാറിന്റെ ഡോർ തുറക്കാൻ നോക്കി അതിൽ വേറൊരുത്തൻ വന്ന് ആർണവിന്റെ കയ്യിന്റെ മുകളിൽ കാൽ വെച്ചു. ആർണവ് ദേഷ്യം കടിച്ചുപിടിച്ചു നിന്നു. "എന്താടാ ഇന്ന് നടുറോട്ടിൽ വച്ചേ ഷോ കാണിക്കാൻ ഭയങ്കര ധൈര്യം ആയിരുന്നല്ലോ ഞങ്ങൾ ഇത്രയും പേരെ കണ്ടപ്പോൾ നിന്റെ ധൈര്യമൊക്കെ ചോർന്നുപോയോ "അതും പറഞ്ഞു എല്ലാവരും ചിരിക്കാൻ തുടങ്ങി. ആർണവ് മുഷ്ടി ചുരുട്ടിപിടിച്ചു. കണ്ണൊക്കെ ചോന്ന് വന്നു. ആർണവ് അവന്റെ കയ്ക്ക് മോളിലുള്ള മാറ്റവണ്ടേ കാൽ പിടിച്ചു അവനേ മലത്തി അടിച്ചു. പിന്നീടങ്ങോട്ട് തൃശൂർ പൂരമായിരുന്നു. ചെണ്ട മേളവും വെടിക്കെട്ടും ആകെ പൂരം. ഇത് കണ്ട് സെക്യൂരിറ്റി അങ്ങോട്ടേക്ക് വന്നു.

"സർ എന്തെങ്കിലും പറ്റിയോ "സെക്യൂരിറ്റി. "ഏയ്യ് എനിക്കൊന്നും പറ്റിയില്ല "ആർണവ് കോട്ടിലുള്ള മണ്ണ് തട്ടിത്തെറുപ്പിച്ചു കൊണ്ട് പറഞ്ഞു. "അയ്യോ സർന് എന്തെങ്കിലും പറ്റിയോ എന്നല്ല അവർക്ക് എന്തെങ്കിലും പറ്റിയോ എന്ന ചോദിച്ചേ "സെക്യൂരിറ്റി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ആ പുഞ്ചിരി ആര്ണവിലേക്ക് പടരാൻ അധികം സമയം വേണ്ടിവന്നില്ല. "ഒരു ആംബുലൻസ് വിളിച്ച് എല്ലാരേയും ആശുപത്രിയിൽ ആക്ക് "ആർണവ് അതും പറഞ്ഞു കാറും എടുത്ത് വീട്ടിലേക്ക് വിട്ടു. "കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കേ ചെയ്യരുത് "മനസിലായില്ലേ നമ്മുടെ അപ്പു ഡോറയുടെ പ്രയാണം കാണണേ. "നിനക്കെത്ര വയസായി എന്ന് വല്ല ബോധവും ഉണ്ടോ അപ്പു "ദേവകി അവന്റെ തലമണ്ടക്കിട്ട് ഒന്ന് കൊടുത്തു.

"21 ഓ 22 ഓ "അപ്പു ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "ഹോ ഇവനെക്കൊണ്ട് "ദേവകി "എന്താ എന്താ പ്രശ്നം "ആർണവ് ഹാളിലേക്ക് കേറിക്കൊണ്ട് ചോദിച്ചു "അതൊന്നും പറയണ്ട ഏട്ടാ അമ്മക്ക് സീരിയൽ കാണണം അപ്പൂട്ടന് കൊച്ചു ടീവി യൂ "സോഫയിൽ ഇരുന്നു ക്കൊണ്ട് അമ്മു പറഞ്ഞു. "ഇന്നാ പിടിച്ചോ ഇനി ഇതിനെന്നെ വഴക്കുപറയണ്ട "റിമോർട്ട് അമ്മക്ക് കൊടുത്തുക്കൊണ്ട് അപ്പു പറഞ്ഞു. അങ്ങനെ ഒരോരുത്തരായി ഉറങ്ങാൻ പോയി. ഈ സമയം രാഹുൽനെ സ്വപ്നം കണ്ട് പൂജ ഞെട്ടിയുണർന്നു. "ഹോ ഉറക്കത്തിലും സമാധാനം തരില്ല പിശാശ് "പൂജ ബോട്ടിൽ വെള്ളം ഇല്ലാത്തത് കൊണ്ട് അതെടുക്കാനായി അവൾ തയെക്ക് പോയി. ഫ്രിജ് തുറന്ന് വെള്ളം എടുത്തപ്പോൾ പുറകിൽ ആരോ ഉള്ളതായി അവൾക്ക് തോന്നി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story