❣️നിനക്കായി ❣️: ഭാഗം 13

ninakkay kurumbi

രചന: കുറുമ്പി

ഫ്രിജ് തുറന്ന് വെള്ളം എടുത്തതും പുറകിൽ ആരോ നിൽക്കുന്നതായി പൂജക്ക്‌ തോന്നി. അവൾ പേടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി "ആരും ഇല്ലാലോ എനിക്ക് തോന്നിയതാവും " പൂജാസ് മനസ്സ്. അവൾ വെള്ളം കുടിച്ചു ബോട്ടിൽ വാക്കാനായി ഫ്രിജ് തുറന്നു "ഡീ........ "ഒരു അലറൽ ആയിരുന്നു ഇത് കേട്ട് പൂജ ഞെട്ടി ബോട്ടിൽ കൈ വിട്ടുപോയി. ആരാന്ന് അറിയാനായി തിരിഞ്ഞു നോക്കിയപ്പോൾ ഇളിച്ചോണ്ട് നിക്കണേ നമ്മുടെ നായകൻ. "ഡോ താൻ എന്തിനാ എന്നെ വിളിച്ചേ ഹോ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി "പൂജ നെഞ്ചിൽ കയ്യ് വച്ചുകൊണ്ട് പറഞ്ഞു. "ഞാൻ ആരാന്നറിയാൻ വേണ്ടി വിളിച്ചതാ.. അല്ല നീ ഇപ്പം എന്നെ എന്താ വിളിച്ചേ "ആർണവ് രണ്ട് കയ്യും ഉരക്ക് കൊടുത്തുക്കൊണ്ട് ചോദിച്ചു. "അ.. ത് ഞാൻ പെട്ടന്ന് ആരാന്ന് അറിയാതെ വിളിച്ചതാ "പൂജ കിടന്ന് വിക്കാൻ തുടങ്ങി. "Mm അല്ല നിനക്കെന്താ ഉറക്കം ഒന്നും ഇല്ലേ "ആർണവ് "ഞാൻ വെള്ളം കുടിക്കാൻ വേണ്ടി വന്നതാ അല്ല ചേട്ടനെന്താ ഉറക്കം ഒന്നും ഇല്ലേ "പൂജ "അത് ഞാൻ ഫോൺ ചെയ്യാൻ വന്ന..

അല്ല എന്നോട് ഇതൊക്കെ ചോദിക്കാൻ നീ ആരാ "ആർണവ് പൂജയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു. "ഞാനൊന്നും ചോദിച്ചില്ലേ "പൂജ ബോട്ടിൽ ഫ്രജിൽ വാക്കാനൊരുങ്ങിയതും "അയ്യോ "അലറിക്കൊണ്ട് ആർണവിനെ കെട്ടിപിടിച്ചു. പെട്ടന്നുള്ള അറ്റാക്ക് ആയതുക്കൊണ്ട് മനു ഒന്ന് ഞെട്ടി പിന്നെ ബോധമണ്ഡലത്തിൽ എത്തിയപ്പോൾ അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തത്തിക്കളിച്ചു. "എന്താ പൂജ എന്താ പറ്റിയെ "പൂജയെ അടർത്തിമറ്റിക്കൊണ്ട് ആർണവ് ചോദിച്ചു. "മനു... ഏട്ടാ അവിടെ അവിടെ ഒരു പാറ്റ "ഫ്രിജിന് മുകളിലേക്ക് കയ്യ് ചുണ്ടിക്കൊണ്ട് പൂജ പറഞ്ഞു. "എന്താ നീ പറഞ്ഞത് "അവൻ അതിശയത്തോടെ ചോദിച്ചു. "തനിക്കെന്താടോ ചെവി കേക്കില്ലേ അവിടെ ഒരു പാറ്റ "പൂജ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. "ഹ ഹാ ഹാ "ആർണവ് വയറും പൊത്തി ചിരിക്കാൻ തുടങ്ങി. "എന്താടോ ഇതിനും മാത്രം കിണിക്കാൻ "പൂജ കലിപ്പ് മോഡ് ഓൺ ആക്കിക്കൊണ്ട് ചോദിച്ചു. "ഒരു ക്രോക്രോചിനെ കണ്ടതിനാണോ നീ ഇക്കണ്ട ഷോ മുഴുവൻ കളിച്ചത് "എന്നും പറഞ്ഞു

അവൻ വീഡും ചിരിക്കാൻ തുടങ്ങി. അപ്പോയെക്കും ഒച്ച കേട്ട് ദേവകിയും ശങ്കർ അമ്മുവും കിച്ചണിലേക്ക് വന്നു നോക്കുമ്പോ മനു അവിടന്ന് ചിരിക്കുന്നു പൂജയാണെങ്കിൽ കലിപ്പിൽ നിക്കുന്നു. മനു ചിരിക്കുന്നത് കണ്ട് അമ്മേന്റെയും അച്ഛന്റെയും മനസ്സ് നിറഞ്ഞു. "അയ്യോ മനു ഏട്ടാ പറ്റാ"ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞു ആർണവ് പൂജയെ ദേഷ്യം പിടിപ്പിച്ചു. "എന്താടാ മനു നീ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ "ആർണവിന്റെ ചിരി കണ്ട് ശങ്കർ ചോദിച്ചു. "അയ്യോ അച്ഛാ ഒന്നും പറയണ്ട റൂമിൽ റേഞ്ച് കിട്ടാത്തത് കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നതാ അപ്പൊ ഇവൾ ഇവിടുന്ന് വെള്ളം കുടിക്കായിനു. ഒരു ചെറിയ പറ്റെനെ കണ്ടതിന് അലറി വിളിച്ച് ഇവൾ എന്നെ വന്ന് കെട്ടിപിടിച്ചു "ആർണവ് ചിരി കൺട്രോൾ ചെയ്തുക്കൊണ്ട് പറഞ്ഞു. "പൂജ ചേച്ചി ചേട്ടനെ കെട്ടിപിടിച്ചെന്നോ "അമ്മു അങ്ങനെ പറഞ്ഞപ്പോളാണ് മനുവിന് പറ്റിയ അമളി മനസിലായെ. പൂജയാണെങ്കിൽ അന്തം വിട്ട് നിൽക്കാൻ. "കെട്ടിപുടി കെട്ടിപുടി ഡാ കണ്ണലെ കണ്ട പാടെ കെട്ടിപുടിടാ by tha by ആര് ആരെയാ കെട്ടിപിടിച്ചേ "ലേറ്റ് ആയി വന്ന അപ്പു ചോദിച്ചു.

"പോയി കിടന്ന് ഉറങ്ങെ പിള്ളേരെ "ന്നു പറഞ്ഞു ശങ്കരും ദേവകിയും പോയി. മനുനെ നോക്കി ഒന്ന് കണ്ണുരുട്ടിട്ട് പൂജയും അമ്മുവും പോയി. "അല്ല ഏട്ടാ പൂജ ഏട്ടനെ ആണോ കെട്ടിപിടിച്ചേ "അപ്പു മനുവിൽ നിന്നും കുറച്ച് അകലം പാലിച്ചു കൊണ്ട് ചോദിച്ചു. "അല്ലടാ നിന്റെ കുഞ്ഞമ്മവനെ "മനു പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. "ഹോ i see "അപ്പു "പോയി കിടന്നുറങ്ങാട "എന്നൊരു അലറലായിരുന്നു മനു അപ്പു ഏത് വഴിക്ക് ഓടി എന്നറിയില്ല. മനു സോഫയിൽ ഇരുന്നു. "അവളെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസം ഉണ്ട് ചുവന്നു തുടുക്കുന്ന അവളുടെ മൂക്ക് കാണാൻ നല്ല ചേല മൂക്കുത്തിയും കൂടി ഉണ്ടെങ്കിൽ പൊളിക്കും "മനു. "മോനെ മനു ഇത് നല്ലതല്ലാട്ടോ നീ റൂട്ട് മാറുന്നുണ്ടോ എന്നൊരു ഡൗട്ട് "മനുസ് മനസ്സ്. "ഏയ്‌ ഞാൻ ജെസ്റ്റ് ഒന്ന് പറഞ്ഞുന്നെ ഉള്ളു "മനു. "അങ്ങനയാൽ നിനക്ക് കൊള്ളാം "മനസ്സ്. അപ്പോഴും അവന്റെ ചുണ്ടിൽ ആ ചിരി മായാതെ കിടക്കുന്നുണ്ടായിരുന്നു. (ഇളക്കം ഉണ്ട് ബാബുഏട്ടാ ) ---

"ശേ ഇവൻ മാരെ ഒക്കെ എന്തിനു കൊള്ളാം "രാഹുൽ ഫോൺ നിലത്തെറിഞ്ഞു. "എന്താ മോനെ എന്താ "റൂമിലേക്ക് കേറിക്കൊണ്ട് കുമാർ ചോദിച്ചു. "അവൻ നമ്മൾ വിചാരിചരിക്കുന്ന പോലെ നിസാരക്കാരനല്ല ഡാഡി പൂജയെ നമുക്കാവിടുന്ന് എളുപ്പം കൊണ്ടുവരാൻ പറ്റും എന്ന് തോന്നുന്നില്ല "രാഹുൽ കുറച്ച് നിരാശയോടെ പറഞ്ഞു. "ഡാ മോനെ മുമ്പിൽ നിന്ന് കുത്തുമ്പോയേ ശത്രുവിനെ പേടിക്കണ്ടു പിന്നിൽ നിന്ന് കുത്തുമ്പോ ഒരുത്തനെയും പേടിക്കണ്ട "കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് ശെരിയാ ഡാഡി അവളുടെ സംരക്ഷകൻ ഇപ്പൊ അവനല്ലേ അപ്പൊ അവൾക്ക് നൊന്തൽ അവന് പൊള്ളും "രാഹുൽ ഗുടമായി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. (ഞാൻ പറഞ്ഞില്ലെന്ന് വേണ്ട ഇനി ആര്ണവിനും പൂജക്കും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദിയല്ല ) അങ്ങനെ ഒരു രാത്രി കൂടെ വിടവാങ്ങി. "എല്ലാരുടെയും കാര്യം ഒരുമാതിരി set ആയി വരുന്നുണ്ട് എന്റെ കാര്യം നീ എപ്പ ഒന്ന് പരിഗണിക്ക ഭഗവാനെ "അപ്പൂന്റെ രോദനം ആണ് ഈ കേൾക്കുന്നത്

. "ഡാ അപ്പു ബാക്കി നാളെ ബ്രേക്ഫാസ്റ് കഴിക്കാൻ അമ്മ വിളിക്കുന്നുണ്ട് പോവാൻ സമയമായി "പൂജ അപ്പൂന്റെ റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു. "നീ നടന്നോ ഞാൻ വരാം "അപ്പു പറഞ്ഞത് പൂജ തയെക്ക് പോയി. "അല്ലേ വേണ്ട സിംഗിൾ തന്ന നല്ലത് എന്റെ കാര്യം പരിഗണിച്ചില്ലെങ്കിലും എന്റെ മിഷൻ ആർജ നടത്തിത്തരനെ ഭഗവാനെ "അപ്പു കണ്ണാടിക്ക് മുമ്പിൽ നിന്നാണ് ഈ കോപ്രായങ്ങളെല്ലാം കാണിക്കുന്നത്. എല്ലാരും ബ്രേക്ഫാസ്റ് കഴിച്ചേ അവരവരുടെ വഴിക്ക് പോയി. വിട്ടിൽ ശങ്കറും ദേവകിയും മാത്രമേ ഉള്ളു. "അല്ല ദേവു നമ്മുടെ മനുനേയും പൂജയെയും കല്യാണം കഴിപ്പിച്ചാലോ എന്ന ഞാൻ വിചാരിക്കുന്നെ എന്താ നിന്റെ അഭിപ്രായം "ശങ്കർ ദേവകിയെ തന്റെ തൊട്ടുമുമ്പിൽ ഉള്ള ചെയറിൽ ഇരുത്തിക്കൊണ്ട് ചോദിച്ചു. "എനിക്ക് പൂർണ സമ്മതമ പക്ഷേ മനു സമ്മതിക്കോ "ദേവകിയുടെ മുഖത്തെ നിരാശ ശങ്കരിന് കാണൻ സാധിച്ചു. "അവനേ കൊണ്ട് നമുക്ക് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം അവന് അവളെകാൾ നല്ല ഭാര്യയെ കിട്ടില്ല "ശങ്കർ ഒന്ന് നെടുവിറപ്പ്ഇട്ടുകൊണ്ട് പറഞ്ഞു. "അത് ശെരിയാ അവളോടും കൂടി ഒന്ന് ചോദിക്കണ്ടേ "ദേവകി ശങ്കരനെ നോക്കി കൊണ്ട് ചോദിച്ചു. "അവൾ സമ്മതിക്കും എന്ന് എനിക്കുറപ്പുണ്ട് ദേവു "ശങ്കർ വിഷസത്തോടെ പറഞ്ഞു. "പറ്റുന്നച്ച ഈ വർഷത്തിൽ തന്നെ നടത്തണം "ദേവകി പറഞ്ഞു. "എന്റെയും തീരുമാനം അത് തന്നെയാ "ശങ്കർ.

കോളേജിന്റെ വരാന്തയിൽ കൂടി എന്തോ ആലോചിച്ചേ നടക്കണേ അമ്മു. എതിരെ വന്ന ആളുമായി അവൾ കുട്ടിയിടിച്ചു. "എവിടെ നോക്കിയാടോ നടക്കുന്നെ "എന്നും ചോദിച്ചു താലപ്പൊക്കിയതും കാണുന്നത് ഇളിച്ചോണ്ട് നിക്കുന്ന പാർഥിവ് സാറിനെ ആണ്. "ഇയാളുടെ ഫ്യൂസ് പോയോ എന്നെ നോക്കുക പോലും ഇല്ലാത്ത ആളിത ഇളിച്ചോണ്ട് നിക്കുന്നു "അമ്മുസ് മനസ്സ്. "ഇവളെന്താ ഇങ്ങനെ നോക്കുന്നെ ഇനി എക്സ്പ്രഷൻ മാറ്റുന്നതാ നല്ലത് "പാർഥി. " എന്താ അമ്മു നിനക്ക് നോക്കി നടന്നുടെ " പാർഥി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. "അത്.. സർ പെട്ടന്ന് അല്ല സർ ഇപ്പം എന്നെ എന്താ വിളിച്ചേ "അമ്മു പാർതിയെ ആദിശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു. "അമ്മുന്നേ എന്തെ "പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് പാർത്ഥിക്ക് പറ്റിയ അബദ്ധം മനസിലായെ. പിന്നെ ഒന്നും നോക്കിയില്ല തിരിഞ്ഞു നോക്കാതെ ഒറ്റ പോക്കായിരുന്നു. "ഇളക്കം ഉണ്ട് ബാബുഏട്ടാ എന്റെ മനസിലുള്ള സർനെ എങ്ങനെയാ ഞാൻ വളക്കുന്നെ എന്ന് കണ്ടോ ഇനി ചെറിയ കളികളില്ല കളികൾ വേറെ ലെവൽ "പാർഥി പോയ വഴിയെ നോക്കി അമ്മു പറഞ്ഞു. അങ്ങനെ ഒരാഴ്ച ശദപ്പെടന്നും പറഞ്ഞു പോയി.

മനുനും പൂജക്കും ഇടയിൽ ഇമ്പ്രൂവ്മെന്റ് ഒന്നും ഇല്ലെങ്കിലും അമ്മുന്റെ കാര്യം ഏതാണ്ട് set ആയികൊണ്ടിരിക്ക. ഈ ഒരാഴ്ച വില്ലൻ പമ്മിയിരുന്നു. രാത്രി എല്ലാവരും ഹാളിൽ ഇരിക്കണേ. നാളെ കോളേജ് ഇല്ലന്ന സതോഷത്തിലാണ് അപ്പു. "ദേവു അശോക് വിളിച്ചിരുന്നു ദേവിക മോള് ഇവിടേക്ക് വരുന്നുണ്ട് "അച്ഛൻ "അവൾ എന്തിനാ ഇങ്ങോട്ട് വരുന്നത് "അമ്മു കുശുമ്പോടെ ചോദിച്ചു. "അവൾ നിന്റെ കോളേജിലാ ചേർന്നേ ലേറ്റ് അഡ്മിഷൻ ആണ് അതുക്കൊണ്ട് അവളും ഇനി മുതൽ ഇവിടെയാണ് നിൽക്കുന്നെ "ദേവകി. "ആര് ദേവൂസോ "അപ്പു ആകാംഷയോടെ ചോദിച്ചു. "അവർ നാളെ രാവിലെ ഇവിടെയെത്തും "ദേവകി "അല്ല അമ്മു ആരാ ഈ ദേവു "പൂജ അമ്മു കേൾക്കാൻ പാകത്തിന് ചോദിച്ചു. "അതോ അമ്മേന്റെ ചേട്ടൻ അശോക് അങ്കിൾന്റെ മോള് ദേവിക എന്ന ദേവു "അമ്മു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു. "നിനക്കെന്താ അവളെ പറ്റി പറയുമ്പോൾ ഒരു intrest ഇല്ലാതെ "പൂജ അമ്മുനെ ഒന്നടിമുടി നോക്കിക്കൊണ്ട് പറഞു. "അതോ അമനെ ചാക്കിലക്കാനാ അശോക് അങ്കിൾ അവൾക്ക് ദേവിക എന്ന് പേരിട്ടത് തന്നെ അവളെ മനു ഏട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് അങ്കിൾന്റെ ആഗ്രഹം "അമ്മു പറഞ്ഞു

"മനു ഏട്ടന്റെ പെണ്ണാണോ കാണാൻ എങ്ങനുണ്ട് "പൂജ ആദിശയത്തോടെ ചോദിച്ചു. "എന്റെ ചേച്ചി അവളെ ഏട്ടൻ അനിയത്തിയെ പോലെയാ കാണുന്നത് അവൾ തിരിച്ചും "അമ്മു കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. "പിന്നെ നിനക്കെന്താ അവളോട് ദേഷ്യം "പൂജയും അമ്മുനെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു. "എന്റെ ചേച്ചി അവൾ വന്നാൽ എനിക്ക് ഒരു വിലയും ഉണ്ടാവില്ല എല്ലാവരും അവളെ തലേലേറ്റി കൊണ്ടുനടക്കും "അമ്മു കുശുമ്പോടെ പറഞ്ഞു. "നിനക്ക് അസൂയയും കുശുമ്പും ഒന്നും ഇല്ലാത്തോണ്ട് കുഴപ്പമില്ലല്ലോ "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "ചേച്ചി വാ നമുക്ക് കിടക്കാം "അമ്മു വിഷയം മാറ്റാനായി പൂജനെയും വലിച്ചു റൂമിലേക്ക് വിട്ടു. "ഇന്നും കൂടി നീ സുഗിച്ചോ പൂജ നാളെ മുതൽ നീ ഉറങ്ങണോ കഴിക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും "രാഹുൽ പാലക്കൽ വീടിന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു. അവൻ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്യ്തു. 📱"നാളെ വൈകുന്നേരത്തിനുള്ളിൽ എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ നടക്കണം കേട്ടല്ലോ "രാഹുൽ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു 📲"എല്ലാം നമ്മൾ വിചാരിച്ചപോലെ തന്നെ നടക്കും രാഹുൽ നീ പേടിക്കാതിരിക്ക് "അയാൾ ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story