❣️നിനക്കായി ❣️: ഭാഗം 18

ninakkay kurumbi

രചന: കുറുമ്പി

രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് അപ്പു "ഫോഗ് മാസ്റ്റർ ബോഡി സ്പ്ര നിന്നിലാണ് എന്റെ പ്രതിക്ഷ അടുത്തുട പോവുന്ന എല്ലാം പെൺപിള്ളേരെ എന്നിലേക്ക് ആകർഷിക്കണം കേട്ടല്ലോ. "അപ്പു ഒരു കുപ്പി സ്പ്ര മുഴുവനും മേത്തടിച്ചു. "എന്താണ് രാവിലത്തന്നെ ഒരു കുശു കുശുപ്പ് "അമ്മു റൂമിലേക്ക് കേറി ക്കൊണ്ട് ചോദിച്ചു. "ഏയ്യ് ഒന്നുല്ലടി "അപ്പു "അല്ല അപ്പൂട്ട നീ ഒരു കുപ്പി സ്പ്ര മുഴുവനും മേത്തടിച്ചോ "അമ്മു മൂക്ക് പൊത്തിക്കൊണ്ട് ചോദിച്ചു. "ഇന്ന് ഞാൻ ആശുപത്രിയിൽ ഉള്ള എല്ലാം പെൺപിള്ളേരയും വീയ്ത്തും "അപ്പു ചിരിച്ചോണ്ട് പറഞ്ഞു. "ഇങ്ങനെ പോയാൽ പെൺപിള്ളേർ വീയും "അമ്മു "വീയും അല്ലേ അല്ലേലും എന്റെ സൗന്ദര്യം കണ്ടാൽ ആരാ വിയത്തെ "അപ്പു ഗമയിൽ പറഞ്ഞു. "വീയും തലയും കുത്തി എടാ പൊട്ടൻ അപ്പൂട്ട ഇങ്ങനെ സ്പ്ര അടിച്ചാൽ തല വേദനയാകും നിനക്ക് ബുദ്ധി ഇല്ലന്നുള്ളത് ഞാൻ അറിയും പക്ഷേ ഇത്രക്കും ശോകം ആണെന്ന് അറിഞ്ഞില്ല പോയി കുളിക്കട "എന്നും പറഞ്ഞ് അമ്മു പോയി

"ഏതായാലും രാവിലെ കുളിക്കാത്തത് നന്നായി ഇനി വെള്ളം പാർന്നാൽ മതിയല്ലോ സോപ്പിന് പകരം സ്പ്ര എന്റെ അപ്പു നീ ആൾ പുലിയാട്ടോ "അങ്ങനെ സ്വയം പൊക്കി അപ്പു ബാത്‌റൂമിൽ പോയി. --------------------- "കുമാർ താൻ ഒന്നും കൊണ്ടും വിഷമിക്കണ്ട ഈ കോമയിലായ ആൾക്കാർ റികവർ ആയിട്ടും ഉണ്ട് "ഡോക്ടർ "എനിക്കെങ്ങനെ വിഷമം വരാതിരിക്കും ഇവനെ ഇങ്ങനെ ആക്കിയവർ സന്തോഷത്തോടെ ഇരിക്കുമ്പോൾ. പിന്നെ ഡോക്ടർ ഞാൻ രാഹുൽനെ അമേരിക്കയിലേക്ക് കൊണ്ടുപോവാ അവൻ ജിവിതത്തിലേക്ക് തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട് "അത്രയും പറഞ്ഞ് കുമാർ തിരിഞ്ഞു നടന്നു. "നിന്നെ ഞാൻ വെറുതെ വിടില്ല ആർണവ് കുറച്ച് കാലം നീ സന്തോഷിച്ചോ കുറച്ച് കാലം മാത്രം "ഉള്ളിൽ ആളി കത്തുന്ന പകയോടെ അയാൾ നടന്നു. -----------------------

ശങ്കറും മറ്റും ആശുപത്രിയിൽ എത്തി. അവർ നോക്കുമ്പോ പാർതിടെ മടിയിൽ കിടന്നുറങ്ങണ് മനു. "ഹോ മാമനും മുത്തനും ഉറക്കണല്ലോ "അപ്പു അവരെ കളിയാക്കികൊണ്ട് പറഞ്ഞു. "ഡാ പാർഥി മനു എഴുനേറ്റ് ഫ്രഷ് ആയി വാ "ദേവകി അവരെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു "ഹാ.. നിങ്ങൾ വന്നോ ഡാ പാർഥി വാ നമുക്ക് ഫ്രഷ് ആയിട്ട് വരാം "അങ്ങനെ മാമനും മുത്തനും പോയി. അപ്പോയെക്കും പൂജയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. "ഇപ്പം എങ്ങനുണ്ട് മോളെ "ശങ്കർ അവളുടെ നെറുകിൽ തലോടിക്കൊണ്ട് ചോദിച്ചു. "ഇപ്പം കുഴപ്പൊല്ല അങ്കിൾ "പൂജ നേർത്ത സ്വരത്തിൽ പറഞ്ഞു. "എല്ലാം പെട്ടന്ന് ശെരിയാകും "ദേവകി പറഞ്ഞു. "ചേച്ചി ഞങ്ങളെ അങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോ "അപ്പോഴും അമ്മുവിന്റെ കണ്ണിലെ നീർ തിളക്കം പൂജക്ക്‌ കാണാമായിരുന്നു. "ചേച്ചി ചേച്ചിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ അല്ലോ. അച്ഛന് വേണ്ടി ഞാൻ ക്ഷമ ചോദിക്ക"ദേവു പൂജടെ കയ്യ് പിടിച്ചോണ്ട് പറഞ്ഞു. "ന്തിനാ ദേവു. അല്ല അങ്കിൾ എവിടെ "പൂജ അങ്ങനെ ചോദിച്ചതും എല്ലാരും അപ്പുനെ നോക്കി.

അപ്പു ആണെങ്കിൽ റൂഫിന്റെ ഭംഗി നോക്ക "അത് വലിയ കഥയ ഞാൻ പറയാം "അമ്മു പൂജക്കരികിൽ ബെഡിന്റെ ഓരം ചേർന്ന് ഇരുന്നു. എന്നിട്ട് എല്ലാം വിശദമായി പറഞ്ഞു. "അങ്കിൾ ഇന്നലെ തന്നെ പോയി "അമ്മു പറഞ്ഞ് നിർത്തിയതും പൂജ അപ്പുനെ നോക്കി അവനാണെങ്കിൽ അവളെ mind ചെയ്തില്ല. "അപ്പു..... "ആ ഒരു വിളി മതിയായിരുന്നു അവന് അവൾക്കരികിലേക്ക് എത്താൻ. "ഇനി ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കണം കേട്ടല്ലോ. ഞാൻ പറഞ്ഞതല്ലേ ഒറ്റക്ക് നിക്കണ്ടന്ന് നീ കേട്ടോ അതല്ലേ ഇങ്ങനെ "അപ്പുവിന്റെ കണ്ണുകൾ ചെറുതായി ഇറനണിഞ്ഞു. "ഇനി ഞാൻ എല്ലാം കേട്ടോളാം brothere "പൂജ ചിരിച്ചോണ്ട് പറഞ്ഞു. അപ്പോഴാണ് അവിടേക്ക് പാർതിയും മനുവും വരുന്നത്. മനുനെ നോക്കി അവൾ പുഞ്ചിരിച്ചു. അടുത്ത് നിൽക്കുന്ന പാർതിയെ കണ്ടതും പുഞ്ചിരി മെല്ലെ മങ്ങി. പക്ഷേ ആ പുഞ്ചിരി പതിൽ മടങ്ങായി പാർത്തിയിൽ പ്രതിഫലിച്ചു. "പാർഥിഏട്ടൻ "അവളുടെ കണ്ണിൽ നിന്നും 2 തുള്ളി കണ്ണീർ ഒലിച്ചിറങ്ങി. "എന്റെ ലെച്ചൂട്ടി "പാർഥി ഓടി ചെന്ന് പൂജയെ കെട്ടിപിടിച്ചു.

"അയ്യോ അളിയാ അളിയന് തെറ്റി ഇത് പൂജയാ ലെച്ചു അല്ല "അപ്പു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു. "എടാ മണ്ടച്ചരെ പാർഥി പൂജയെ ലെച്ചുന്ന വിളിക്കാ"മനു അപ്പൂന്റെ തലക്കിട്ടൊരു കിയ്ക്ക് കൊടുത്തു. "അല്ലെങ്കിലും ശശിയാവാൻ എന്റെ ജീവിതം ഇനിയും ബാക്കി "അപ്പൂസ് മനസ്സ്. "ഏട്ടൻ എന്നോട് മിണ്ടണ്ട ഏട്ടൻ ഇത്രയും കാലം എവിടെയായിരുന്നു എന്നെ ഒന്ന് കാണണം എന്ന് ചേട്ടന് തോന്നിയില്ലലോ "പൂജ പരിഭവത്തോടെ പറഞ്ഞു. "എന്റെ ലെച്ചു ഞാൻ നിന്റെ പുറകേ തന്നെ ഉണ്ടയിനു പക്ഷേ നീ കണ്ടില്ല എന്നെ ഉള്ളു " പൂജയുടെ മുക്ക് പിടിച്ചുകൊണ്ട് പാർഥി പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം തന്നെ പൂജയെ ഡിസ്റ്റാർജ് ചെയ്തു അങ്ങനെ 1 മാസം കടന്നു പോയി. പൂജ റിക്കവർ ആയി. ദേവു തന്റെ ഇഷ്ടം പിന്നീട് പറയാൻ പോയില്ല. പാർഥി ഇപ്പോൾ പാലക്കൽ തന്നെയാണ്. പാർഥി കഴിയുന്നതും അമ്മുവിനെ അവോയ്ഡ് ചെയ്തു കാരണം നിങ്ങൾക്കറിയാലോ 🤭🤭. ഒരു പ്രഭാതം "ദേവു നീ അപ്പുനെയും ലെച്ചുനെയും കണ്ടോ "പാർഥി സോഫയിലിരിക്കുന്ന ദേവൂനോട് ചോദിച്ചു.

"ഇല്ല പാർതിയേട്ടാ ഞാൻ കണ്ടില്ല "അമ്മു "അപ്പു പൂജയും, അമ്മുവും കപ്പ കൃഷി തുടങ്ങ എന്നും പറഞ്ഞ് തൂമ്പയും എടുത്ത് പറമ്പിലേക്ക് പോയിട്ടുണ്ട് "ദേവകി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. "എന്റെ ഭഗവാനെ ബുദ്ധിയില്ലാത്ത പിള്ളേര ഇനി എന്തൊക്കെ കാണണോ ആവോ "പാർഥി തലയിൽ കയ്യ് വെച്ചു കൊണ്ട് പറഞ്ഞു. "ഡാ എന്താടാ "മനു അങ്ങോട്ട് വന്ന് ചോദിച്ചു. "അവർ കപ്പ നടാൻ ആണെന്നും പറഞ്ഞ് പറമ്പിലേക്ക് പോയിട്ടുണ്ടെന്ന് വാ പോയി നോക്കാം "പാർഥി "ദേവു നീയും വാ "മനു അങ്ങനെ മുനാളും പറമ്പിലേക്ക് വിട്ടു. അവിടെ എത്തിയതും അപ്പു കാണിക്കുന്ന കോപ്രായം കണ്ട് മുന്ന് പേരും തലയിൽ കയ്യ് വെച്ചു. ന്തന്നല്ലേ ചെക്കൻ കപ്പ എടുത്ത് കുയിച്ചിട "അല്ല അപ്പൂട്ട ഈ കപ്പ മുളച്ച് വരോ "അമ്മു താടിക്ക് കയ്യ് വെച്ചുകൊണ്ട് ചോദിച്ചു. "ഡീ നീ ഈ കപ്പ കണ്ടോ ഇത് നല്ല വിളഞ്ഞ ഇന ഇത് കുറച്ച് ഭാഗം പുറത്താക്കി ഇങ്ങനെ കുയിച്ചിടണം കണ്ടോ "അപ്പു അമ്മുനെ പഠിപ്പിക്കണേ അമ്മു ആണെങ്കിൽ ഭയങ്കര ശ്രദ്ധ. "നിന്റെ ബുദ്ധി തന്നെയാ നിന്റെ അപ്പുനും അമ്മുനും കിട്ടിയേ "

പാർഥി മനുനെ കളിയാക്കി പറഞ്ഞ് മനു ഒന്ന് കളിപ്പിച്ചു നോക്കിയതും പാർഥി ചിരി നിർത്തി "പൂജ എവിടെ "മനു അപ്പോഴാണ് അവിടേക്ക് ഒരു കപ്പ തണ്ടുമായി പൂജ വരുന്നത് "കണ്ടോടാ കണ്ടോ ലെച്ചുന് എന്റെ ബുദ്ധിയാ കിട്ടിയേ അവൾക്കറിയാം കപ്പ തണ്ട് കുയിച്ചിട്ടലാ കപ്പ ഉണ്ടാവുക എന്ന് "പാർഥി ഗമയിൽ പറഞ്ഞു. "ഡാ പൊട്ടാ കപ്പ ഉണ്ടാവാൻ കപ്പ അല്ല കുഴിച്ചിടേണ്ടത് "പൂജ തലക്ക് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. "പിന്നെ ഈ തണ്ടാണോ "അപ്പു സംശയത്തിൽ ചോദിച്ചു. ദേവൂവും മനുവും പാർതിയും പൂജയെ ആകാംഷയോടെ നോക്കി നിന്നു. "അല്ല നീ ഈ കുരു കണ്ടോ ഇതാണ് കപ്പന്റെ വിത്ത് "കപ്പ തണ്ടിൽ ഉള്ള ഒരു കുരു കാണിച്ചു കൊണ്ട് പൂജ പറഞ്ഞു. "ഇപ്പം മനസിലായി പൂജക്ക്‌ ആരുടെ ബുദ്ധിയാ കിട്ടിയേ എന്ന് "മനു ചിരിച്ചോണ്ട് പാർതിയെ നോക്കി. "ഈ..... "പാർഥി 32 പല്ലും കാണിച്ച് ഒന്ന് ചിരിച്ചുകൊടുത്തു. "അല്ല ഏട്ടൻ മാരെ എല്ലാത്തിന്റെയും കുരു അല്ലേ നമ്മൾ കുഴിച്ചിട ചക്കക്ക് ചക്കക്കുരു, മാങ്ങക്ക് മാങ്ങാഅണ്ടി പിന്നെന്താ കപ്പക്ക് കപ്പ തണ്ട് കുഴിച്ചിടുന്നെ 🤔🤔

"ദേവു അഗാധമായ ചിന്തായിലാണ് (ഈ സംശയം പലപ്പോഴും എനിക്കും തോനിക്ക് നിങ്ങൾക്ക് തോന്നിട്ടുണ്ടോ 🤔🤔). "ഡാ മനു നീ ദേവൂനെ പിടിച്ച് അവരുടെ കു‌ടെ ഇട് അവൾ ഇവിടെ നിക്കണ്ടവളല്ല "പാർഥി ദേവൂനെ നോക്കി പറഞ്ഞു. "ഹാ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് "അമ്മു ഏറ്റു പറഞ്ഞു "ഇവരെ കൊണ്ട് തോറ്റു "മനു സ്വയം തലക്കടിച്ചു കൊണ്ട് പറഞ്ഞു. "ആ എന്ന നീ ആ കുരു ഇങ് tha പൂജ ഞാൻ കുഴിച്ചിടാം "അങ്ങനെ അപ്പു 10 25 കുഴി എടുത്ത് അതിലെല്ലാം ഈ കുരു നട്ടു. എന്നിട്ട് ചെന്നിയിലെ വിയർപ്പ് തൂത്തു കളഞ്ഞു. "ഹയ്യോ അങ്ങനെ നമ്മൾ ഫിനിഷ് ചെയ്തു ഒരു വീഡിയോ കൂടി എടുക്കായിന് ഫേസ്ബുക്കിൽ ഇടാൻ "അപ്പു ക്ഷിനിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ കണ്ട് കിളി പോയി നിൽക്കണ് മനുവും പാർതിയും ദേവൂന് ഒന്നും മനസിലായില്ല അത് കൊണ്ട് കുഴപ്പൊല്ല. "ഇനി എല്ലാം ദിവസവും വന്ന് നനക്കണം അങ്ങനെ നമ്മൾ ഇവിടൊരു കപ്പ പാഠം പണിയണം "അപ്പു പറഞ്ഞപ്പോൾ പൂജയും അമ്മുവും തലയാട്ടി. "എന്ന വരൂ ഗയ്സ് നമുക്ക് കുളത്തിൽ പോയി ചേറും മണ്ണും കഴുകാം "അപ്പു.

അങ്ങനെ മൂനാളും കുളത്തിലേക്ക് പോയി അവരുടെ പുറകേ നമ്മുടെ മനുവും ദേവൂവും പാർതിയും. മൂനാളും കുള പടവിലിരുന്ന് ചളി പോക്കാ. "ഈ ചളി കഴുകിട്ടും കാര്യം ഇല്ല തലയിൽ ഇതിനെക്കാളും വലിയ ചളി കട്ടയ "പാർഥി നെടുവിറപ്പ് ഇട്ടു കൊണ്ട് പറഞ്ഞു. "എട്ടായി നമുക്കൊരു കാര്യം ചെയ്താലോ മുനാളെയും കുളത്തിലേക്ക് തള്ളിയിട്ടാലോ "ദേവൂന്റെ ആയിരുന്നു idea "ഹാ അത് നല്ലതാ അങ്ങനെയെങ്കിലും കുറച്ച് വെളിവ് വരട്ടെ "മനു മനു അമ്മുന്റെ ബാക്കിലും ദേവു അപ്പൂന്റെ ബാക്കിലും പാർഥി പൂജട ബാക്കിലും നിന്നു. 👍പാർഥി ആക്ഷനിട്ടതും മൂന്നും മൂന്നിനേയും ചവിട്ടി. "പ്ലേക്കോ... "താ കിടക്കുന്നു മൂന്നും കുളത്തിൽ "നിനെക്കെന്താ ചേട്ടാ ഭ്രാന്താണോ "പൂജ പാർതിയെ തറപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു. ബാക്കി രണ്ടിന്റെയും ആക്ഷൻ ഇത് തന്നെ "ഭ്രാന്ത് നിങ്ങൾക്ക അല്ല ബുദ്ധിയില്ലാത്ത കഴുതകളെ നിങ്ങളല്ലാണ്ട് വേറാരെങ്കിലും കപ്പ ഉണ്ടാക്കാൻ കപ്പ കുരു നടുമോ കപ്പ തണ്ടാണ് കുഴിച്ചിട മനസ്സിലായോ "മനു എല്ലാരേയും നോക്കി കൊണ്ട് പറഞ്ഞു.

"അപ്പം ഞങ്ങൾ ഇത്രേരം എടുത്ത പണിയൊക്കെ വേസ്റ്റ് ആണോ "അപ്പു താടിക്ക് കയ്യ് കൊടുത്തുക്കൊണ്ട് ചോദിച്ചു. "അതേല്ലോ നിങ്ങൾക്ക് ചെയ്ത തെറ്റ് മനസിലാവണം അതാ പറയാഞ്ഞേ "പാർഥി ചിരിച്ചോണ്ട് പറഞ്ഞു. "എന്ന ഇനി എല്ലാരും കേറിക്കോ എന്നും പറഞ്ഞ് മൂന്നു എണ്ണവും കയ്യ് കൊടുത്തു. പിടിച്ചു കേറാതെ അവരെയും അവർ കുളത്തിലേക്ക് തള്ളിയിട്ടു. പിന്നങ്ങോട്ട് ഒരു പൂരം ആയിരുന്നു വെള്ളം കളി. അങ്ങനെ എല്ലാം കയിഞ്ഞ് വിട്ടിൽ എത്തി എല്ലാരും ഫ്രഷ് ആയി. എല്ലാരേയും കുടുംബ മീറ്റിങ്ങ് ഉണ്ടെന്നും പറഞ്ഞ് അമ്മ തയേക്ക് വിളിച്ചു. "എന്താ ഡാഡി any thing serious " മനു സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു. "ഹാ ഒരു കല്യാണ കാര്യം പറയാനാ "ശങ്കർ "ആരുടേയ അങ്കിൾ "പാർഥി "ആരുടേതാണെന്ന് നിങ്ങൾ തീരുമാനിക്കണം "ശങ്കർ "ഡാഡി എന്തൊക്കെയാ പറയണേ "അമ്മു "പാർഥി നീ പൂജ ഹോസ്പിറ്റലിൽ ആയപ്പോ പറഞ്ഞത് ഓർക്കുന്നുണ്ടോ നിങ്ങൾക്ക് ഈ വീടുമായി ഒരു ബന്ധവും ഇല്ലന്ന് "ശങ്കർ "അയ്യോ അങ്കിൾ അത് സീരിയസ് ആകേണ്ട അത് അപ്പോഴത്തെ ഒരു അവസ്ഥയിൽ പറഞ്ഞു പോയതാ "പാർഥി

"ഞാൻ അത് സീരിയസ് ആക്കി ഒന്നുകിൽ പാർഥി അമ്മുനെ വിവാഹം കഴിക്കണം അല്ലെങ്കിൽ മനു പൂജയെ എന്താ നിങ്ങളുടെ തിരുമാനം "ശങ്കർ ഗൗരവത്തോടെ ചോദിച്ചു ഇത് കേട്ടതും എല്ലാരും ഞെട്ടി "എന്തൊക്കെയാ ഡാഡി ഈ പറയുന്നേ എന്റെയും പൂജടെയും വിവാഹം നടക്കില്ല. വേണെങ്കിൽ അമ്മുന്റെയും പാർഥിടെയും നടത്തിക്കോ "മനു "അത് പറ്റില്ല അങ്കിൾ പൂജന്റെയും മനുന്റെയും നടത്തണം കാരണം പൂജയുടെ വിവാഹം കഴിഞ്ഞാലേ ഞാൻ കഴിക്കു "പാർഥി ഇത് കേട്ട് പെൺപടകളുടെ മുഖത്തു ആശുവസം നിറഞ്ഞു. "സ്റ്റോപ്പ്‌... നിങ്ങളാരും കഴിക്കുന്നില്ലെങ്കിൽ വേണ്ട ഞാൻ കഴിക്കാം ഡാഡിടെ സന്തോഷത്തിന് വേണ്ടി എന്റെ മോഹങ്ങളെ തേജിക്കാൻ ഞാൻ തയ്യാറാണ് ഡാഡി "അപ്പു നിഷ്കു ആയി സെന്റിയിൽ പറഞ്ഞു ഇത് കേട്ടതും ദേവു പല്ല് ഞെരിച്ചു. "ആസ്ഥാനത് കേറി ചളി പറയല്ലേ അപ്പു "ദേവകി പിന്നെ നാലും തമ്മിലുള്ള പൊരിഞ്ഞ അടിയായിരുന്നു. മനുവും പൂജയും ഒരു set പാർതിയും അമ്മുവും വേറൊരു set "നിർത്തിയെ "ശങ്കർ ദേഷ്യത്തിൽ പറഞ്ഞു. "ഞാനും ദേവൂവും ഒരു തിരുമാനം എടുത്തിട്ടുണ്ട് അടുത്ത ആഴ്ച കല്യാണം "ശങ്കർ "ആരുടെ "കോറസ് "മനു weds പൂജ and പാർഥി weds അമ്മു "ശങ്കർ "What........ "കോറസ് പാടി ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story