❣️നിനക്കായി ❣️: ഭാഗം 19

ninakkay kurumbi

രചന: കുറുമ്പി

"What....."കോറസ് പാടി. "ഇനി നിങ്ങൾ ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു "ശങ്കർ പുറത്തേക്ക് പോയി. "ശേ എന്താ ചെയ്യാ ഇനി ഒരാഴ്ച എന്റമ്മോ കാറ്ററിങ്, ഡ്രസ്സ്‌, എല്ലാരേയും വിളിക്കണം പിന്നെ കല്യാണ പന്തൽ എല്ലാം ഒരാഴ്ച കൊണ്ട് set ആകണം ആദ്യം എന്റെ ഫ്രണ്ട്‌സ്നേ വിളിക്കട്ടെ ഹലോ ചിഞ്ചു അടുത്ത ആഴ്ച കല്യാണം ആണ് വരണം "അപ്പു പിന്നങ്ങോട്ട് വിളിയോ വിളിയായിനും നമ്മുടെ പിള്ളേർ നാലും റിലെ പോയി ഇരിക്ക ദേവകിയും ദേവൂവും കൂടി എല്ലാരേയും ക്ഷണിക്കണ്ട തിരക്കില. "നാളെ രാവിലെ ഡ്രസ്സ്‌ എടുക്കാൻ പോണം കേട്ടല്ലോ എല്ലാരും റെഡി ആയി നിന്നോ "ശങ്കർ പാറി പോയ കിളികളെ മാടി വിളിക്കുന്ന ചെറുക്കൻമാരോടും പെൺപിള്ളേരോടും പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം അവിടെ കഴിഞ്ഞു. "ഡാഡി ഞാൻ റെഡി പോവാം "അപ്പു ശങ്കരിനെ നോക്കി പറഞ്ഞു "ഡാഡി ഞാൻ ഒരു കല്യാണത്തിന് റെഡി അല്ല ഡാഡി 'മനു ശങ്കർന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "ഒന്നും പറയണ്ട മനു എന്റെ ഈ തിരുമാനം തെറ്റിക്കാനാണ് നിന്റെ തിരുമാനം എങ്കിൽ പിന്നെ നീയും ഞാനും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല mind it "ശങ്കർ കടുത്ത സ്വരത്തിൽ പറഞ്ഞു.

അപ്പോയെക്കും പെൺപടകൾ എത്തിയിരുന്നു "അങ്കിൾ ഞാൻ ഒരു കാര്യം... "പൂജ മടിച്ചുകൊണ്ട് പറയാൻ ശ്രമിച്ചു "പൂജ മോളെ എന്നെ ധിക്കരിക്കാനാണ് നിങ്ങളുടെ പ്ലാൻ എങ്കിൽ ആയിക്കോ പക്ഷേ പിന്നെ എന്നെ നിങ്ങൾ ആരും കാണില്ലെന്ന് മാത്രം "ശങ്കർ എല്ലാരേയും നോക്കി പുറത്തേക്ക് ഇറങ്ങി. "വരൂ ഗയ്സ് "അപ്പു കുളിങ് ഗ്ലാസ്സ് വെച്ച് പുറത്തേക്കിറങ്ങി പുറകേ മനു ഒഴിച്ചു ബാക്കി എല്ലാരും "ഹോ....... ഷിറ്റ് "മനു ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. "ഈ കല്യാണത്തിൽ നിന്നും ഒഴിയാൻ ഒരു വഴിയും ഇല്ലാലോ അവളെ ഞാൻ എങ്ങനാ "മനു അവരുടെ പിറകെ പോയി. പെൺപടകളെല്ലാം സാരി സെക്ഷനിലേക്ക് പോയി. അമ്മുനും മറ്റുള്ളവർക്കും സന്തോഷം ആണെങ്കിലും പൂജയുടെ മുഖം തെളിഞ്ഞില്ല. ഇത് മനസിലാക്കിയ അമ്മു പൂജയെ മാറ്റി നിർത്തി. "എന്താ ചേച്ചി എന്താ പ്രശ്നം "ammu "നീ എന്താ അമ്മു ഒന്നും അറിയാത്ത പോലെ മനു മനു ഏട്ടൻ ഇപ്പോഴും അനുനെയാണ് സ്നേഹിക്കുന്നത് പിന്നെ എന്റെ റോൾ എന്താ "പൂജ "എന്റെ ചേച്ചി അവൾ വേറെ കല്യാണം കയിച് ഒരു കുട്ടി ഉണ്ട്.

അതും അല്ല മനു ഏട്ടന്റെ ചരിത്രം ഒന്നും നഷ്ടപ്പെട്ടില്ലലോ "അമ്മു "ചരിത്രം അല്ല ചാരിത്രം അത് പെണ്ണുങ്ങൾക്കല്ലേ "പൂജ നഖം കടിച്ചു കൊണ്ട് ചോദിച്ചു "അത് ആണുങ്ങൾക്കും ഉണ്ടാവും ചേച്ചി വാ നല്ലൊരു ദിവസായിട്ട് ഒടക്കല്ലേ "അമ്മു പൂജനെയും വിളിച്ച് സാരി സെക്ഷനിൽ ചെന്നു ദേവൂവും ദേവകിയും സാരി സെലക്ട്‌ ചെയ്യാണ്. അപ്പോഴാണ് അവിടേക്ക് അപ്പു വന്നത്. അവിടെ ഒരു സെയിൽസ് ഗേൾനെ കണ്ട് അപ്പു ഒന്ന് സ്റ്റെക്ക് ആയി. "ഹായ് കുട്ടി ഇങ്ങനൊക്കെ നടന്നാൽ മതിയോ ഇതുപോലെ നമ്മക്കും വേണ്ടേ "അപ്പു അവിടെ കല്യാണ സാരി സെലക്ട്‌ ചെയ്യുന്ന ഒരു പെണ്ണിനെ ചുണ്ടിക്കൊണ്ട് അപ്പു പറഞ്ഞു. അപ്പു ചുണ്ടിയാഭാഗത്തേക്ക് ആ കുട്ടി നോക്കിയപ്പോൾ ഒരു ഗർഭിണിയെ ആണ് കണ്ടത്. "പാ...... "ന്നും പറഞ്ഞൊരു ആട്ടലായിരുന്നു പിന്നെ ആ കുട്ടി നോക്കുമ്പോ അപ്പുനെ കാണുന്നില്ല. അപ്പു നേരെ ചെന്ന് നിന്നത് ദേവൂന്റെ മുമ്പില "എന്താ ഒരു കള്ള ലക്ഷണം "പരുങ്ങി നിക്കുന്ന അപ്പുനെ കണ്ട് ദേവു ചോദിച്ചു. "ഏയ്യ് ഒന്നുല്ല "അപ്പു ചമ്മിക്കൊണ്ട് പറഞ്ഞു.

"ഞാൻ കണ്ടായിരുന്നു അങ്ങോട്ട് നോക്കിയേ "ദേവു പറഞ്ഞ ഭാഗത്തേക്ക് നോക്കിയതും അപ്പു ഞെട്ടി അവൻ ചുണ്ടിയ ഭാഗത്ത് ഒരു ഗർഭിണി ആയിരുന്നു. "ശേ വെറുതെയല്ല ആ കുട്ടി അങ്ങനെ പെരുമാറിയത്. പോയി ചോദിച്ചാലോ അല്ലേ വേണ്ട ആ ആട്ടൽ അത്ര നല്ല സിഗ്നൽ അല്ല "അപ്പു ഓരോന്നും പിറുപിറുത്തു. "എന്റെ ദേവൂട്ടി ഇതാരോടും പറയരുതേ ഞാൻ മുട്ടായി വാങിചേരാം "അപ്പു ദേവൂനെ സോപ്പിട്ടു പറഞ്ഞു. "താൽക്കാലത്തേക്ക് ഞാൻ ക്ഷെമിച്ചു വാ അമ്മ വിളിക്കുന്നു "ദേവു. അങ്ങനെ എല്ലാരും ഡ്രസ്സ്‌ എടുത്തു. നേരെ ഓർണമെൻസ് എടുക്കാൻ പോയി. അങ്ങനെ രണ്ടാൾക്കും ചേരുന്ന ഓർണമെൻസ് സെലക്ട്‌ ചെയ്യാണ് ആണുങ്ങൾ എല്ലാരും പോസ്റ്റ്‌ ആയി നിന്നു. പൂജക്ക്‌ പറ്റിയ ഓർണമെൻസ് സെലക്ട്‌ ചെയ്യാണ് അപ്പുവും അവളുടെ കു‌ടെ ചെന്നു. അങ്ങനെ ഏറ നേരത്തെ പരിശ്രമത്തിന് ശേഷം അതും കഴിഞ്ഞു. അങ്ങനെ ഫുഡ്‌ ഒക്കെ കയിച് എല്ലാരും വിട്ടിൽ ലാൻഡ് ആയി. പുറത്ത് ഒരു കാർ വരുന്ന ശബ്‌ദം കേട്ടാണ് എല്ലാരും പുറത്തേക്ക് വന്നത്. "ഹാ അമ്മയും അച്ഛനും വന്നോ "ദേവകി അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു. "നിനക്ക് ഞങ്ങളെ ഒന്നും വേണ്ടലോ അല്ലേ "അശോകൻ കള്ള പരിഭവത്തിൽ പറഞ്ഞു "അതെന്ത് ചോദ്യ അളിയാ "ശങ്കർ

"അതൊക്കെ പിന്നെ പറയാം ആദ്യം ചെക്കൻമാരെയും പെണ്ണുനെയും പരിചയപ്പെടട്ടെ "മാലതി "ഇതൊക്കെ ആരാ അളിയാ "പാർഥി മനുനോട് ചോദിച്ചു "അത് അശോക് അങ്കിൾ അമ്മേന്റെ ആങ്ങള അതായത് ദേവൂന്റെ അച്ഛൻ അത് മാലതി അശോക് അങ്കിൾന്റെ ഭാര്യ പിന്നെ അത് അമ്മേന്റെ അമ്മയും അച്ഛനും പിന്നെ ആ വരുന്നതാണ് ദേവൂന്റെ ചേട്ടൻ ദേവൻ മറ്റേത് ദേവേട്ടന്റെ ഭാര്യ നീലിമ "മനു ഓരോരുത്തരെയും പരിചയപെടുത്തികൊടുത്തു. "ഇതാണല്ലേ അമ്മുന്റെ ചെറുക്കൻ അളിയാ.. " എന്നും വിളിച്ച് ദേവൻ പാർതിയെ കെട്ടിപിടിച്ചു. "അല്ലെങ്കിലും പുതിയ ആൾക്കാരെ കാണുമ്പോൾ ആർക്കും ഇമ്മളെ ഒരു mind ഇല്ലാലോ "അപ്പു കള്ള പരിഭവത്തിൽ പറഞ്ഞു. "നിന്നെ ഞാൻ മറക്കോ അളിയാ "ദേവൻ അപ്പൂന്റെ തോളിൽ കയ്യ് ഇട്ടുകൊണ്ട് പറഞ്ഞു. "അതെ ഞാനൊരു ഡൗട്ട് ചോദിക്കട്ടെ ഞാൻ ഏത് വകയില ഇയാളുടെ അളിയൻ ആയത് "അപ്പു ദേവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു. "Eeee അതൊക്കെ അളിയന് വഴിയെ മനസിലാകും എന്നും പറഞ്ഞ് ദേവൻ നൈസ് ആയിട്ട് ഒഴിഞ്ഞു "ഹാ ഇതാണല്ലേ മനുന്റെ പെണ്ണ് എനിക്ക് ഇഷ്ടായി മഹാലക്ഷ്മിയെ പോലെയുണ്ട് "മുത്തശ്ശി പൂജയുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. അശോകിന്റെ മുഖം മാത്രം തെളിയാതെ നിന്നു. "

ഏട്ടാ കറങ്ങുന്ന സാദനം എവിടെ "മനുന്റെ കയ്യ് നോക്കി കൊണ്ട് അപ്പു ചോദിച്ചു. "ഏത് കറങ്ങുന്ന സാദനം അല്ല ഏട്ടാ പൂജ മഹാലക്ഷ്മി ആണെങ്കിൽ ചേട്ടൻ വിഷ്ണു അല്ലേ അപ്പം ആ കറങ്ങുന്ന സാദനം കയ്യിൽ ഇണ്ടോന്ന് നോക്കിയതാ "അപ്പു മനുനെ കളിയാക്കികൊണ്ട് പറഞ്ഞ് മനു അപ്പുനെ നോക്കി പല്ല് ഞെരിച്ചു "ഇവിടെ അടുത്ത് വല്ല കുളവും ഉണ്ടോ "പാർഥി "എന്തിനാ അളിയാ "അപ്പു നിഷ്കു ആയിട്ട് ചോദിച്ചു. "ചാടി ചവനാ ഇവന്റെ ചളി കേൾക്കുന്നതിലും ബേതം മരിക്കുന്നതാ "പാർഥി. അപ്പു അതിന് 32 പല്ലും കാണിച്ച് ഒന്ന് ചിരിച്ചുകൊടുത്തു. "ഹാ മോള് വാ മുത്തശ്ശി ചോദിക്കട്ടെ എന്നും പറഞ്ഞ് മുത്തശ്ശിയും മാലതിയും നീലിമയും കൂടി പൂജയുടെയും അമ്മുന്റെയും ചെവി തിന്നാൻ തുടങ്ങി. "ഇങ്ങനൊരു ആൾ ഇവിടുള്ളത് ആരെങ്കിലും കണ്ടോ "ഇതെവിടുന്ന ഈ ശബ്‌ദം എന്നും പറഞ്ഞു നോക്കുമ്പോ ഉണ്ട് ദേവു കലിപ്പിൽ നിൽക്കുന്നു. "അയ്യോ മുത്തശ്ശിടെ മോള് ഇവിടുണ്ടായിനോ ഞാൻ കണ്ടില്ല മോളെ "പിന്നങ്ങോട്ട് എല്ലാരും കൂടി കഥ പറച്ചിലായിനും. നീലിമയും പൂജയും വേഗം കമ്പനി ആയി കൂടെ ദേവനും. അങ്ങനെ ദിവസങ്ങൾ വേഗം കടന്നു പോയി. നാളെയാണ് കല്യാണം എല്ലാരും അതിന്റെ തിരക്കിലാണ്. ഇന്ന് അധികം ആരും ഇല്ലായിരുന്നു പെട്ടന്നായത് കൊണ്ട് അധികം ആരെയും വിളിച്ചില്ല. എല്ലാം പരിപാടിയും നാളെ ആണ്. ഒരു സ്ഥലത്ത് മെഹന്ദി., അലങ്കാര പണികൾ അങ്ങനെ ആകെ ബഹളം

"കുല കുല മുന്തിരി നാറി നാറി ചുറ്റിവാ "ഒരു കുട്ടി "എടാ പൊട്ടാ നാറി അല്ല നരി നരി ചുറ്റിവ എന്ന ഒന്നും അറിയില്ല ബ്ലഡി ഗ്രാമവാസി പിള്ളേർ "അപ്പു മനസിലായില്ലേ കൊച്ചു പിള്ളേരുടെ കൂടെ കളിക്കാണ് "എടാ അതെനിക്കറിയാം നീന്നെ നരി എന്നല്ല നാറി എന്ന വിളിക്കേണ്ടേ നിനക്ക് നാണം ഉണ്ടോ കൊച്ചു പിള്ളേരുടെ കൂടെ കളിക്കാൻ "ആ കുട്ടി ഇത് കേട്ടതും അപ്പൂട്ടന് അവിടുന്ന് സ്ക്യൂട്ട് ആയി കാരണം ഇനിയും അവിടെ നിന്നാൽ പിള്ളേർ പഞ്ഞിക്കിടും. "ഡാ അപ്പു നീ ഇവിടെ നിക്കണോ പോയി ആ ഇല ഒക്കെ തുടക്കട "ഒരു മുതിർന്ന ആൾ പറഞ്ഞു. "എന്തിനാ ഇല കാറ്ററിംഗ് അല്ലേ "അപ്പു "എടാ കാറ്ററിംഗ് ആൾക്കാർ നാളെ റിസെപ്ഷനെ ഉണ്ടാവു ഉച്ചക്കത്തെ സദ്യ നമ്മൾ തന്നെ നോക്കണം "അതും പറഞ്ഞ് അയാൾ പോയി. "ഇല എങ്കിൽ ഇല "അതും പറഞ്ഞ് അപ്പു ഇല തുടക്കാൻ തുടങ്ങി. "ഡീ അമ്മു ഒരു ഉമ്മ താടി "പാർഥി അമ്മുനെ ചുമരിനോട് ചേർത്തു പറഞ്ഞു "ദേ പാർഥി ഏട്ടാ വിട് നാളെ നമ്മുടെ കല്യാണ അത് വല്ലതും ഓർമ്മയുണ്ടോ അത് കഴിഞ്ഞാൽ എത്ര വേണെങ്കിലും തരാം ഇപ്പം വിട് please ആരെങ്കിലും കണ്ടാൽ നാണക്കേടാ "അമ്മു തോയ്‌തു കൊണ്ട് പറഞ്ഞു.

"അമ്മു എല്ലാവരും ഫുഡ്‌ ഉണ്ടാക്കേണ്ട തിരക്കില ഇല തുടക്കുന്ന ആളും പോയി ഇപ്പം നമ്മൾ രണ്ടാളും മാത്രേ ഉള്ളു ഒന്ന് താടി "പാർഥി അമ്മുന്റെ മുഖത്തോട് മുഖം അടുപ്പിച്ചു. "ഇതെന്താ കുരുവിടെ ശബ്തോ "അപ്പു എന്തോ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി. "ആ തൂണിന്റെ അടുത്തുനാണല്ലോ പോയി നോക്കാം "എന്നും പറഞ്ഞ് അപ്പു അങ്ങോട്ട് ചെന്ന് നോക്കിയതും പകച്ച് പണ്ടാരം അടങ്ങിപ്പോയി. "കല്യാണം വേണ്ടന്നും പറഞ്ഞ് നടന്ന പിള്ളേര ഇപ്പം കിസ്സിങ്ങ്ങോ പോയി പോയി ഇല തുടക്കാനുള്ള മൂഡ് പോയി എന്നും പറഞ്ഞ് അപ്പു നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു. അടുക്കളയിൽ ദേവ് പുറകിൽ കൂടെ വന്ന് നീലുനെ അരയിലൂടെ കയ്യിട്ട് പിടിച്ചു. "ന്താ ദേവേട്ടാ ഈ കാണിക്കുന്നേ "നീലു തിരിഞ്ഞു കൊണ്ട് ചോദിച്ചു അപ്പോഴും ദേവൻ പിടിയയച്ചില്ല. "എത്ര ദിവസായി ദേവു നീ എന്നെ പട്ടിണിക്കിട്ടിട്ട് ഇന്ന് എനിക്ക് ഒരു ഉമ്മയെങ്കിലും തരാതെ ഞാൻ നിന്നെ വിടില്ല " ദേവ് "ഈ ദേവേട്ടനെ കൊണ്ട് ഇവിടെ എല്ലാവരും ഉണ്ട് ആരെങ്കിലും കാണും "നീലു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു

"എന്റെ നീലു എല്ലാവരും അവരവരുടെ ലോകത്താ "ദേവ് ചുറ്റും കണ്ണ് ഓടിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അപ്പു അങ്ങോട്ടേക്ക് വന്നത്. വാതിലിന്റെ അടുത്തെത്തിയ അപ്പു കണ്ടത് ദേവിനെ കെട്ടിപിടിച്ചു നിൽക്കുന്ന നീലുനെ ആണ്. അവൻ പെട്ടന്ന് തന്നെ മറഞ്ഞു നിന്നു. "എന്റമ്മോ പിന്നെ romance ഇത് ഭയങ്കര കഷ്ട്ടട്ടോ ദൈവമേ പയം കഞ്ഞി പോലും ഇല്ലാത്തവന്റെ മുന്നിൽ ബിരിയാണി കാണിച്ച് കൊതിപ്പിക്കല്ലേ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും "നെഞ്ചത്ത് കൈ വച് അത്രയും പറഞ്ഞ് അപ്പു നേരെ മുകളിലേക്ക് വിട്ടു. "ഇയാൾ എന്താ ദൈവമേ ഇങ്ങനെ. അതെങ്ങനാ എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലലോ "ലാപ് ടോപ്പും നോക്കി കുതിരിക്കുന്ന മനുനെ നോക്കി ഒന്ന് നെടുവിറപ്പ് ഇട്ട് അപ്പു നേരെ പൂജയുടെ റൂമിലേക്ക് വിട്ടു. ദേവൂവും പൂജയും ഓരോന്നും സംസാരിച്ചിരിക്കുമ്പോ ആണ് അങ്ങോട്ടേക്ക് അപ്പു കേറി ചെല്ലുന്നത്. "ഹാ അപ്പു ഇന്ന് നിന്നെ കണ്ടതെ ഇല്ലാലോ "പൂജ "എന്താ നിന്റെ ഉദ്ദേശം "അപ്പു ഒരു ചെയർ വലിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

"അപ്പുഏട്ടൻ തെന്തൊക്കെയാ ചോതിക്കുന്നെ "ദേവു ഇടക്ക് കേറി ചോദിച്ചു. "ഡീ പൊട്ടി മനു ഏട്ടന്റെ കാര്യത്തിൽ അയാളെ വളക്കണ്ടേ "അപ്പു ഗൗരവത്തിൽ ചോദിച്ചു. "വളക്കണം എന്ന് എനിക്കാഗ്രഹം ഉണ്ട് പക്ഷേ എങ്ങനാ "പൂജ നഖം കടിച്ചുകൊണ്ട് ചോദിച്ചു. "എന്റെ അടുത്തൊരു നല്ല idea ഉണ്ട് "അപ്പു പൂജക്കും ദേവുനും പറഞ്ഞ് കൊടുത്തു. "ഇത് വർക്ക്‌ ഔട്ട്‌ ആവോ "ദേവു "അതറിയില്ല എങ്ങാനും ആയാൽ ഇവളുടെ കാര്യം set റിസ്ക് എടുക്കണം "അപ്പു പൂജനെ നോക്കി പറഞ്ഞു. "ഏതായാലും ഒരു കയ്യ് നോക്കാം കിട്ടിയാൽ മനു ഏട്ടൻ പോയാൽ ഒരു അടി "പൂജ. "അതാണ് സ്പിരിറ്റ്‌ "അപ്പു. അങ്ങനെ ആ ദിവസവും കഴിഞ്ഞു. ഇന്നാണ കല്യാണ ദിവസം...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story