❣️നിനക്കായി ❣️: ഭാഗം 25

ninakkay kurumbi

രചന: കുറുമ്പി

 "അമ്മു ഞാനൊരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമകോ "പാർതിയും അമ്മുവും കുളപടവിൽ ഇരിക്കാണ് അമ്മു പാർഥിയുടെ തോളിൽ തല ചെയ്ച്ചു വെച്ചു. "എന്താ പാർതിയേട്ടാ പറ "അമ്മു തല ചെരിച്ചുകൊണ്ട് ചോദിച്ചു. "എനിക്ക് ട്രാൻസ്പ്പർ കിട്ടി കുറച്ച് ദൂരയ നാളെ തന്നെ ഇവിടുന്ന് പോവണം "പാർഥി അങ്ങനെ പറഞ്ഞതും അമ്മു നിറക്കണ്ണുകളോടെ പാർതിയെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞതുകണ്ടു അവന്റെ നെഞ്ചോന്ന് പിടഞ്ഞു. "അമ്മുസേ.. "പാർഥി ആർദ്രമായി വിളിച്ചു. "പാർഥിഏട്ടൻ പോവണ്ട ഞാൻ വിടില്ല "അമ്മു കണ്ണും നിറച്ച് അവന്റെ കയ്യ് കൊരുത്തുപിടിച്ചു. "പോവാൻ എനിക്കും ആഗ്രഹമില്ല പക്ഷേ പോയെ തീരും "പാർഥി അമ്മുന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ പറഞ്ഞു. "എന്ന ഞാനും വരും "അമ്മു കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി. "സത്യണോ നീ പറഞ്ഞെ ഞാൻ വിചാരിച്ചു അവരെ വിട്ട് നീ വരില്ലെന്ന് "പാർഥി അമ്മുന്റെ മുഖം കയ്കളിൽ കോരി എടുത്തുകൊണ്ടു ചോദിച്ചു. "എന്റെ ജീവന്റെ കൂടെ അല്ലേ ഞാൻ ഉണ്ടാവാ അവരെ പിരിയുന്നതിൽ എനിക്ക് സങ്കടം ഉണ്ട് പക്ഷേ പാർതിയേട്ടനെ പിരിഞ്ഞാൽ അതിലും വലിയ സങ്കടവു അത്രക്ക് ഇഷ്ട്ട "അമ്മു കരഞ്ഞോണ്ട് പാർതിടെ മാറിലേക്ക് ചാഞ്ഞു.

"എനിക്ക് കിട്ടിയ ഭാഗ്യ അമ്മു നീ ഇത്രയും കാലം അനുഭവിച്ച എകാന്തത എന്നെ തളർത്തിയിരുന്നു പക്ഷേ നിന്നെ ഇങ്ങനെ ചേർത്തുപിടിക്കുമ്പോ കിട്ടുന്ന ഒരു സുഗണ്ടല്ലോ അത് എന്റെ ഊർജ "പാർഥി അമ്മുവിന്റെ മൂർദ്ധവിൽ ചുംബിച്ചു. "ഞാൻ ഉള്ളോടുത്തോളം കാലം പാർതിയേട്ടൻ ഒറ്റക്കാകില്ല "അമ്മു പാർതിടെ കണ്ണുകളിൽ നോക്കി പറഞ്ഞു. "അമ്പലത്തിലും റൊമാൻസൊ ഹലോ നേരം ഇരുട്ടി വാ പോവാം "അപ്പു ബാക്കിന്ന് വിളിച്ചു പറഞ്ഞു. അങ്ങനെ എല്ലാരും വീട്ടിലേക്ക് വിട്ടു. ---------- "മനു ഏട്ടാ ഇരുട്ടിയല്ലോ നമ്മുക്ക് തിരുച്ചു പോയാലോ "പൂജ പേടിച് ചാറ്റും കണ്ണോടിച്ചു. പൂജ ഇപ്പോഴും മനുവിന്റെ കയ്യിൽ തന്നാണ് "നീ പേടിക്കാതിരിക്ക് തിരിച്ചു പോവാൻ എന്തായാലും പറ്റില്ല കാരണം നോക്കിയേ ഒരുപാട് വഴി ഉണ്ട് ഇതിലേതിൽ കൂടെയ നമ്മൾ വന്നത് എന്ന് എങ്ങനാ കണ്ടുപിടിക്ക "മനു തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു. "ഇനി ഇപ്പം എന്താക്കും നമ്മൾ ശെരിക്കും പെട്ടല്ലേ "പൂജ പേടിയോടെ പറഞ്ഞു. "നെറ്റ്‌വർക്കും കിട്ടുന്നില്ല കിട്ടിയാൽ എന്തെങ്കിലും ചെയ്യാമായിരുന്നു.

"മനു പൂജയെ തായേവെച്ചു. "മനു ഏട്ടാ നമുക്ക് ജോർജ്നെ വിളിക്കാം "പൂജ മനുനെ നോക്കി ചോദിച്ചു. "ജോർജ് ആരാ നിന്റെ കുഞ്ഞമ്മയുടെ മോനോ വിളിക്കുമ്പോ വരാൻ "മനു "മനു ഏട്ടാ ഏട്ടനറിയില്ലേ കൊച്ചു ടീവിലെ ജോർജ് ഓഫ് തി ജങ്കിൽ ലെ ജോർജ് അവൻ എല്ലാം കാട്ടിലും ഉണ്ടാവും അപ്പം ഈ കാട്ടിലും ഉറപ്പായും ഉണ്ടാവും "കൊച്ചു കുട്ടികളെ പോലെ ചുറ്റും നോക്കി കൊണ്ട് പൂജ പറഞ്ഞതും മനുന് അവളോട് വല്ലാത്തൊരു വാത്സല്യം തോനി. അവൻ അവളുടെ കവിളിൽ ചെറുതായൊന്ന് പിച്ചി. "ആ "പൂജ ചുണ്ട് പിളർത്തിക്കൊണ്ട് മനുനെ നോക്കി. "ഇങ്ങനെ നോക്കല്ലേ കടിച് തിന്നാൻ തോന്നും "മനു പൂജയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ പറഞ്ഞു. പൂജ ദേഷ്യത്തോടെ മുഖം തിരിച്ചു. മനു അപ്പം തന്നെ അവളെ രണ്ട് കയ്യ്കളിലും കോരിയെടുത്തു. "എന്നെ തായേ ഇറക്കു എനിക്ക് ഇപ്പം കൊയപ്പോല "പൂജ മനുന്റെ ഷർട്ടിൽ പിടിച്ചു കുറുകി. "മര്യാദക്ക് മിണ്ടാതെ അടങ്ങി ഇരുന്നോ ഇല്ലെങ്കിൽ വല്ല പട്ടിക്കും ഇട്ടുകൊടുക്കും "മനു കപട ദേഷ്യത്തിൽ പറഞ്ഞു. പൂജ കയ്യ് വിരലുകൊണ്ട് അവളുടെ ചുണ്ടിനെ മുടിക്കെട്ടി.

മനു മുന്നോട്ട് നടക്കാൻ തുടങ്ങി. "നിനക്ക് ഈ കാർട്യൂൺസ് ഒക്കെ ഇഷ്ട്ടാണോ "മനു സംശയത്തോടെ പൂജയെ നോക്കി ചോദിച്ചു. "ഇഷ്ടാണെന്നോ ഒരുപാട് ഇഷ്ട പ്രത്യേകിച്ചും മർസുപിലാമി ഞാനും അമ്മയും ഒരുമിച്ച് കാണായിരുന്നു അമ്മ പോയപ്പോ... "അത് പറഞ്ഞപ്പോൾ അവളുടെ ശബ്‌ദം ഇടറി. കണ്ണുകൾ തുളുമ്പി. "എന്നിട്ട് നീ ഈ കുറുമ്പിയെ എവിടെ ഒളിപ്പിച്ചു വച്ചു "മനു അവളുടെ കണ്ണിൽ നോക്കി ചോദിച്ചു. "അത്.... എനിക്ക് ഒരുപാട് അടുപ്പം തോന്നുന്നവരോടെ ഞാൻ ഇങ്ങനെ പെരുമാറുന്നത് മനു ഏട്ടാ. മനു ഏട്ടനറിയോ എനിക്ക് സംസാരിക്കാൻ ഒരുപാട് ഇഷ്ട അപ്പുനോട് ഞാൻ ഒരുപാട് സംസാരിക്കയിന് അപ്പു കൂടെ ഉള്ളപ്പോ ഒരു ധൈര്യണ്. അവൻ എനിക്കെന്റെ സ്വന്തം ആങ്ങള തന്നെയാ ഒരു പക്ഷേ പാർതിയേട്ടനെകാളും അവൻ എന്റെ ജീവിതത്തിൽ സ്വാതീനം ചെലുത്തി. അവൻ ഇല്ലെങ്കിൽ ഞാൻ എപ്പയെ ഒറ്റപ്പെട്ടുപോയനെ. ശെരിക്കും അപ്പു ഭയങ്കര പാവ. ഇപ്പം നിങ്ങളെല്ലാവരും എനിക്ക് സ്പെഷ്യലാ. ഞാനും അമ്മയും ഒരുപാട് കഷ്ടപ്പെട്ട ജീവിച്ചേ അമ്മടെ സ്നേഹം മാത്രമേ എനിക്ക് കിട്ടിട്ടുള്ളു ഇപ്പം നിങ്ങളെല്ലാവരും ഇല്ലേ "പൂജ കണ്ണുകൾ തുടച്ച് ഒരു ചിരി വരുത്താൻ ശ്രമിച്ചു.

മനുന് അവളുടെ കണ്ണുനീർ കണ്ടപ്പോൾ ഹൃദയം കീറി മുറിയുന്ന വേദന അനുഭവപ്പെട്ടു. "എന്തിനാ ഇവളുടെ കണ്ണീർ കാണുമ്പോൾ എനിക്കിങ്ങനെ വിഷമാവുന്നെ അറിയില്ല. പൂജ എന്റെ ഹൃദയാസ്പന്ധനം പോലും നീ ആണെന്ന് എനിക്കാനുഭവപ്പെടുന്നു എന്ത് കൊണ്ട അങ്ങനെ അറിയില്ല ഒന്നും എനിക്കറിയില്ല. പക്ഷേ നീ എനിക്കിപ്പോ ശെരിക്കും സ്പെഷ്യൽ ആണ് പൂജ. "❣️നിനക്കായി ❣️മാത്രമെൻ ഹൃദയസ്പന്ദനം " മനുവിന്റെ മനസ്സ് മന്ദ്രിച്ചു. പെയ്യാൻ വെമ്പി നിക്കുന്ന മയത്തുള്ളി അവരുടെ മേലേക്ക് വർഷിച്ചു. മനു അപ്പോഴും അവളെ തന്നെ നോക്കി നിക്കായിരുന്നു. "അയ്യോ മനു ഏട്ടാ മഴ "പൂജ സാരിയുടെ മുന്താണി മനുവിന്റെ തലയിൽ കൂടി ഇട്ടു മനു അവന്റെ മുഖം അവളോട് അടുപ്പിച്ച് അവളുടെ തലയിലൂടെയും കൂടി ആക്കി. മനുവിന്റെ തലയിലൂടെ ഒലിച്ചിറങ്ങുന്ന മയത്തുള്ളി പൂജയുടെ മാറിലേക്ക് ഉറ്റി വീണു അത് അവളുടെ ശരീരത്തെ പൊള്ളിക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. മനു അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ ഒരു കൗതുകത്തോടെ നോക്കി നിന്നു.

അവൻ നടത്തം നിർത്തി. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച്. പൂജയുടെ ഹൃദയം പട പടന്ന് ഇടിക്കാൻ തുടങ്ങി . അവന്റെ ചുട് നിശ്വസം അവളുടെ മുഖത്തേക്ക് അടിച്ചു. അവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി. കണ്ണുകൾ ഇറുക്കി അടച്ചു. കൂറേ നേരം അങ്ങനെ നിന്നു ഒരു അനക്കവും കാണാതായപ്പോ അവൾ കണ്ണ് തുറന്ന് നോക്കി. "നീ വല്ലാണ്ട് വികാര ജിവി ആവുന്നുണ്ടോ എന്നൊരു സംശയം "മനു പൂജയെ കളിയാക്കികൊണ്ട് പറഞ്ഞു. "പോടാ unromantic ഭർത്താവേ "പൂജ കെർവോടെ മുഖം തിരിച്ചു. "ഞാൻ തുടങ്ങിയാൽ ഉമ്മയിലൊന്നും അവസാനിക്കില്ല മോളെ. ഈ കാട്ടിൽ വെച്ച് first night ആഘോഷിക്കാൻ എനിക്ക് തീരെ ആഗ്രഹവും ഇല്ല വീട്ടിൽ ഒന്ന് എത്തിക്കോട്ടെ "മനുസ് മനസ്സ്. മനു ഒരു കള്ള ചിരിയോടെ പൂജനെയും പൊക്കി മുന്നോട്ട് നടന്ന്. "മനു ഏട്ടാ ദേ നമുക്കവിടെ കേറി നിൽക്കാം "ഒരു പൊട്ടി പൊളിഞ്ഞ വീട് കാണിച്ചുകൊണ്ട് പൂജ പറഞ്ഞു. അപ്പോഴും മഴ തകിർത്തു പെയ്യുന്നുണ്ടായിരുന്നു. അവിടേക്ക് കേറി മനു പൂജയെ നിലത്തുവെച്ചു. അവൾ മുഴുവൻ നനഞ്ഞിരുന്നു അവനും.

"മനു ഏട്ടാ ഇത് വല്ല പ്രതാലയവും ആണെന്ന് തോനുന്നു കണ്ടില്ലേ "പൂജ വീട് ചുറ്റും വിക്ഷിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ അതല്ല ആലോചിക്കുന്നത് ഈ കാട്ടിലാര ഈ വീട് വെച്ചെന്ന ഞാൻ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ജിവിതത്തിലും ഇങ്ങനൊക്കെ ഉണ്ടാവോ "മനു വീട്ടിന്റെ ഉള്ളിലേക്ക് കേറി കൊണ്ട് ചോദിച്ചു. "എന്റെ മനു ഏട്ടാ അതാ ഞാൻ പറഞ്ഞെ നമുക്ക് ജോർജിനെ ഒന്ന് വിളിക്കാം "പൂജ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "അവളുടെ ഒരു ജോർജ് മിണ്ടാതെ ഇരുന്നോ "മനു ദേഷ്യത്തോടെ പറഞ്ഞു. അവൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. "മ.. മനു ഏട്ടനെന്തായി ചെയ്യുന്നേ "പൂജ കയ്യ് കൊണ്ട് കണ്ണ് പോത്തി. "നീ ഉദ്ദേശിച്ചതല്ല നനഞ്ഞിരിക്കല്ലേ തല തോർത്താന "മനു പൂജയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "അതിന് ഞാൻ ഒന്നും ഉദ്ദേശിച്ചില്ല "പൂജ മുഖം തിരിച്ചു. "നീ ഇടക്കിടക്കിങ്ങനെ മുഖം തിരിക്കണ്ട കഴുത്തുളുക്കും "പൂജയെ നോക്കി ചിരിച്ചോണ്ട് മനു പറഞ്ഞു. മനു ഷർട്ട്‌ പിയ്ഞ് തല തോർത്തി. എന്നിട്ട് ഷർട്ട്‌ പൂജക്ക്‌ കൊടുത്തു. "എനിക്കെങ്ങും വേണ്ട "പൂജ ദേഷ്യത്തോടെ പറഞ്ഞു. "നീ തോർത്ത്‌ നിനക്ക് പനി പിടിക്കും ആകെ നനഞ്ഞില്ലേ "മനു കരുതലോടെ പറഞ്ഞു. "എനിക്ക് പനി പിടിച്ചാലും ചത്താലും തനിക്കെന്താ "പൂജ അങ്ങനെ ചോദിച്ചതും മനു ദേഷ്യത്തോടെ അവളുടെ കരണത് ആഞ്ഞടിച്ചു.

പൂജ കറങ്ങി നിലത്തു വീണു. "മര്യാദക്ക് പറഞ്ഞാൽ കേക്കില്ല അല്ലേ "മനു നിലത്തിരിക്കുന്ന പൂജയുടെ തല തുവർത്തി കൊടുത്തു. പൂജ മുഖത്ത് കയ്യ് വെച്ചു. കണ്ണിൽ കൂടി കണ്ണീർ ഒലിച്ചിറങ്ങി. "ഒരുപാട് വേദനിച്ചോ "മനു അവളുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് ചോദിച്ചു. "അടിച്ചെന്റെ അണ പല്ല് തെറിപ്പിച്ചിട്ട് വേദനിച്ചോന്നോ "പൂജ കുറുമ്പോടെ ചോദിച്ചു. "എങ്കിൽ കണക്കായി പോയി "മനു ഷർട്ട്‌ കൂടഞ്ഞു അവിടെ ആറിയിട്ടു. വീട് മുഴുവൻ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. പൂജ ജനലിന്റെ അടുത്തേക്ക് ചേർന്ന് നിന്നു എന്നിട്ട് മഴ ആസ്വദിക്കാൻ തുടങ്ങി. മനു കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. ----------- തിരിച്ചുള്ള യാത്രയിലാണ് അപ്പുവും മറ്റും. "അളിയാ അവർക്ക് കുഴപ്പം ഒന്നും ഇല്ലാലോ നല്ല മഴയും ഉണ്ട് പൂജക്ക്‌ ഒന്ന് മഴ കൊണ്ടാൽ മതി പനി പിടിക്കും "പാർഥി ആവലാതിയോടെ പറഞ്ഞു. "അളിയനെന്നെ വിശാസം ഇല്ലേ നിക്ക് ഞാൻ അവരെ വിളിച്ചു ചോദിക്കട്ടെ " അപ്പു ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്തു. 📱"ഹലോ എല്ലാം ശെരിയായില്ലേ "അപ്പു. 📲

"സോറി സർ അവർ ഇതുവരെ ഇവിടെ എത്തിയില്ല വഴി തെറ്റി എന്ന് തോനുന്നു "അയാൾ 📱"എന്ത് അയ്യോ അവരെ എങ്ങനെങ്കിലും കണ്ടുപിടിക്കണം എന്നിട്ട് മെയിൻ റോഡിൽ എത്തിക്കണം കേട്ടല്ലോ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് "അപ്പു പരിഭ്രമത്തോടെ പറഞ്ഞു. 📲"അയ്യോ സർ പേടിക്കണ്ട നമ്മൾ വിചാരിച്ചപോലെ അവരെ ആ ഡെക്കറേറ്റ് ചെയ്ത സ്ഥലത്തു ഞങ്ങൾ എത്തിക്കും ഇത് അത്ര വലിയ കാട് ഒന്നും അല്ല "അയാൾ 📱"അവർക്കൊന്നും പറ്റാതെ സുക്ക്ഷിക്കണം കേട്ടല്ലോ "അപ്പു 📲"ശരി സർ അവരെ കണ്ടുപിടിച്ചാൽ അപ്പം തന്നെ വിളിക്കാം "അയാൾ ഫോൺ വെച്ചു. "ഒന്നും പേടിക്കാനില്ല അവർ സേഫ് ആണ് "അപ്പു നെഞ്ചിൽ കയ്യ് വെച്ച് പറഞ്ഞു. "അവർ ഒന്നായാൽ മതിയായിനും "അമ്മു നെടുവിറപ്പ് ഇട്ടു കൊണ്ട് പറഞ്ഞു. -------------- "മനു ഏട്ടാ ഇരുട്ടി തുടങ്ങിയല്ലോ എനിക്ക് പേടിയാവുന്നു "പൂജ മനുവിനെ നോക്കി കൊണ്ട് പറഞ്ഞു. മഴ അപ്പോയെക്കും നിന്നിരുന്നു. മനു എഴുനേറ്റ് വാതിൽ അടച്ചു. "നീ പേടിക്കണ്ട ഞാനില്ലേ "പൂജയുടെ അടുത്തിരുന്നുകൊണ്ട് മനു പറഞ്ഞു. അവൾ അപ്പടി നനഞ്ഞിരുന്നു. "നീ ഒരു കാര്യം ചെയ്യ് ഈ ഷർട്ട്‌ ഇട്ടോ ഇത് കുറച്ച് ഉണങ്ങിട്ടുണ്ട് ഈ സെറ്റും മുണ്ടും ഉണക്കനിട്ടോ "മനു ഷർട്ട്‌ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

"ഈ ഷർട്ട്‌ എന്റെ തുടവരെയേ ഉണ്ടാവും "പൂജ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. "So what ഇവിടെ ഞാനല്ലേ ഉള്ളു "മനു ചെറുതായൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്നാലും "പൂജ ചിനിങ്ങിക്കൊണ്ട് പറഞ്ഞു. "നേരത്തെ കിട്ടിയത് പോരെ നിനക്ക് "മനു അങ്ങനെ പറഞ്ഞതും പൂജ ഷർട്ടും എടുത്ത് ഒരു മുലക്ക് ചെന്നു നിന്നു എന്നിട്ട് മനുനെ നോക്കി. "ഞാൻ തിരിഞ്ഞ് നിൽക്കാം ഇനി അതിന് മുഖം വീർപ്പിക്കണ്ട "മനു തിരിഞ്ഞ് നിന്നു. പൂജ ചിരിച്ചോണ്ട് ഡ്രസ്സ്‌ മാറ്റി. മനു തിരിഞ്ഞ് നോക്കുമ്പോ പൂജ ഷർട്ട്‌ പിടിച്ച് താത്താൻ നോക്കാ അവൾക്ക് ഹൈറ്റ് കുറവായോണ്ടും മനുന് ആവശ്യത്തിൽ കൂടുതൽ ഹൈറ്റ് ഉള്ളോണ്ടും ആ ഷർട്ട്‌ അവളുടെ തുട വരെ എങ്ങാനോ എത്തിയിനു. പൂജയുടെ കുറുമ്പ് നിറഞ്ഞ മുഖം കണ്ടപ്പോൾ മനുന് ചിരി വന്നു. പൂജ നാണം കൊണ്ട് അവിടെ ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്നു. മനുവും അവളുടെ തൊട്ടപ്പുറത്തായി ഇരുന്നു. പൂജ ദേഷ്യത്തോടെ മനുനെ നോക്കി. "എന്താ my സ്വീറ്റ് പൊണ്ടാട്ടി ഇങ്ങനെ നോക്കുന്നെ "പൂജയുടെ കവിളിൽ പിച്ചിക്കൊണ്ട് മനു ചോദിച്ചു. പൂജ മനുവിന്റെ മാറിൽ ചാരി ഇരുന്നു മനു അവളെ പൊതിഞ്ഞു പിടിച്ചു. സമയം കടന്ന് പോയ്കൊണ്ടിരുന്നു. സൂര്യ രശ്മി കണ്ണിൽ അടിച്ചപ്പോഴാണ് മനു കണ്ണ് തുറന്നത് നോക്കുമ്പോ അടുത്ത് പൂജയെ കാണുന്നില്ല. അവന് ടെൻഷൻ ആയി. "പൂജ... "ന്നും വിളിച്ച് അവൻ അവിടെ മൊത്തം അവളെ അനേഷിച്ചു. അവളെ കണ്ടില്ല അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോനി. "പൂജ................ "മനു അലറി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story