❣️നിനക്കായി ❣️: ഭാഗം 27

ninakkay kurumbi

രചന: കുറുമ്പി

"ഈ സങ്കട വേളയിൽ ഞാനൊരു സന്തോഷ വാർത്ത പറയട്ടെ "ദേവ് അങ്ങനെ പറഞ്ഞതും എല്ലാവരും അവനെ സംശയത്തോടെ നോക്കി. "എനിക്കും നീലുനും ഒരു കുഞ്ഞിക്കാല് കാണാൻ പോവുന്നു "ദേവ് ചിരിച്ചോണ്ട് നീലുനെ നോക്കി. നീലു നാണം കൊണ്ട് തലതായതി നിന്നു "നിങ്ങളുടേത് വലിയ കാലല്ലേ പിന്നെങ്ങനെ കുഞ്ഞിക്കാലാകും 🤔🤔🤔"അപ്പു ചിന്തായിലാണ് മക്കളെ ചിന്തായിലാണ്. "എടാ പൊട്ടൻ അപ്പു നീലു ചേച്ചി pregnant ആണെന്ന് "പൂജ അപ്പൂന്റെ തലക്കടിച്ചുകൊണ്ട് പറഞ്ഞു. "ഹോ കുട്ടിബൊമ്മ "അപ്പു ആച്ചര്യത്തോടെ പറഞ്ഞു. "സത്യണോ മോളെ. പിന്നെന്താ ഇന്നലെ അമ്പലത്തിൽ വരാഞ്ഞേ "ദേവകി അവളുടെ നെറുകിൽ തലോടിക്കൊണ്ട് ചോദിച്ചു. "ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷായില്ലേ എന്നിട്ടും കുട്ടികൾ ഇല്ലായിനല്ലോ അതുകൊണ്ട് നീലു അമ്പലത്തിൽ പോക്ക് നിർത്തിയതാ ഇനി പോയി തുടങ്ങണം അല്ലേ നീലു "ദേവ് കള്ളച്ചിരിയോടെ പറഞ്ഞു. "ഹോ അപ്പം അളിയൻ പണി പറ്റിച്ചതാണ് ഏതായാലും ഞാനൊരു ചെറിയച്ഛൻ ആയല്ലോ സന്തോഷായി "അപ്പു

"നിങ്ങൾക്ക് നല്ലതേ വരൂ "ശങ്കർ നീലുന്റെയും ദേവ്ന്റെയും തലയിൽ തൊട്ട് അനുഗ്രഹിച്ചു. "കൺഗ്രജുലേഷൻ ചേച്ചി "അമ്മുവും പൂജയും നീലുനെ കെട്ടിപിടിച് പറഞ്ഞു. "ഇനി നിങ്ങളുടെ ഊയ "ദേവകി അമ്മുനെയും പൂജനയും നോക്കി പറഞ്ഞു. അമ്മു പാർതിനെ നോക്കി നാണത്തിൽ കലർന്നൊരു പുഞ്ചിരി നൽകി. പൂജ പിന്നെ മനുനെ നോക്കാനേ പോയില്ല. പക്ഷേ മനുന്റെ കണ്ണ് പൂജയിലായിനും. "എന്ന ഞങ്ങൾ അങ്ങോട്ട് പോട്ടെ ദേവു "ദേവ് ദേവൂനെ നോക്കി ചോദിച്ചു. "എന്താ ദേവു നീ എന്നെ ഒന്ന് വിഷ് പോലും ചെയ്തില്ലലോ ഞാൻ പോവുന്നതിൽ നിനക്കൊരു വിഷമവും ഇല്ലേ "നീലു സങ്കടത്തോടെ അങ്ങനെ പറഞ്ഞതും ദേവു അവളെ മുറുകെ പുണർന്നു. "ഞാനും വരട്ടെ ഏട്ടത്തി "ദേവു എങ്ങി കൊണ്ട് ചോദിച്ചു. "അയ്യേ ഏട്ടന്റെ കാന്താരി കരയ "ദേവ് അവളെ തനിക്ക് നേരെ തിരിച്ചു.

"നിനക്ക് പഠിക്കണ്ടേ ബേബി വരുപോയേക്കും നിന്നെ ഞങ്ങൾ കൂട്ടാ ok "ദേവ് അവളുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു. "അതെന്നെ ചെറിയമ്മയെ കാത്തിരിക്കും "നീലു അങ്ങനെ പറഞ്ഞതും ദേവൂന് തെല്ലൊരു ആശുവസം കിട്ടി. "അമ്മ അച്ഛാ പോട്ടെ "അമ്മു പാർതിയും എല്ലാരോടും യാത്ര പറഞ്ഞു. കൂടെ ദേവും നീലുവും. അവർ കാറിൽ കേറി എല്ലാർക്കും റ്റാറ്റാ കൊടുത്ത് പോയി. അവർ പോവുന്നതുവരെ എല്ലാരും ഉമ്മറത്ത് തന്നെ നിന്നു. "അവർ പോയപ്പോ എന്തോ ഒരു ശുന്യത പോലെ അല്ലേ പൂജ "അപ്പു പൂജന്റെ തോളിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. "അതെ അപ്പു ശെരിക്കും ബോറ "പൂജ അപ്പുനെ നോക്കി പറഞ്ഞു. "ഡാഡി ഞാൻ ഇറങ്ങാട്ടോ "മനു കാറിന്റെ കീ കറക്കികൊണ്ട് പറഞ്ഞു. "ശെരി മോനെ "ശങ്കർ. മനു പൂജയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കാറിൽ കേറി പോയി "ഇയാൾക്ക് ഓഫീസിൽ ഇത്രക്കും എന്താ കാര്യം "പൂജ "വല്ല പെൺകുട്ടികളെയും വായ് നോക്കാനായിരിക്കും "അപ്പു ഒരു കൂസലും ഇല്ലാതെ പറഞ്ഞു.

"അതിന് നീ അല്ല മനു ഏട്ടൻ "പൂജ "വെറുതെയല്ല മരപ്പട്ടി നിന്റെ മാവ് പൂക്കത്തെ "അപ്പു പൂജയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "എന്റെ മാവ് തളിർത്തു ഇനി പൂക്കാനും കയ്ക്കാനും അധികം സമയം വേണ്ട കേട്ടോടാ "പൂജ അത്രയും പറഞ്ഞ് അകത്തേക്ക് പോയി. "വെറുതെ വടി കൊടുത്ത് അടി വാങ്ങി കഷ്ടം "അപ്പുനെ പുച്ഛിച്ചുകൊണ്ട് ദേവൂവും പോയി. "എല്ലാരും പോയി ഇനി ഞാൻ എന്തിനാ ഇവിടെ നിക്കണേ ഞാനും പോവാം "അപ്പു "ഈ പിള്ളേരെ കൊണ്ട് തോറ്റു "ദേവകി ചിരിച്ചോണ്ട് പറഞ്ഞു. "ഇതും ഒരു ഭാഗ്യം അല്ലേ ഇനി ഈ വീട്ടിൽ എത്ര അതിഥികൾ വരാനുള്ളതാ "ശങ്കർ ചിരിച്ചോണ്ട് പറഞ്ഞതും ദേവകി ഒരു സംശയത്തോടെ അയാളെ നോക്കി. "പേരക്കുട്ടികൾ "ശങ്കർ ചിരിച്ചോണ്ട് പറഞ്ഞതും പതിയെ ആ ചിരി ദേവകിയിലേക്കും വ്യാപിച്ചു. ------------- "ഡോക്ടർ അവനെന്തെങ്കിലും മാറ്റം ഉണ്ടോ "കുമാർ. "താൻ പേടിക്കാതിരിക്ക് ചില മാറ്റങ്ങൾ ഉണ്ട് ഒന്ന് രണ്ട് മാസം കൊണ്ട് ഭാഗ്യം ഉണ്ടെങ്കിൽ എഴുനേറ്റു നടക്കാൻ കഴിയും. നമ്മൾ വിചാരിച്ച പോലെയല്ല മെഡിസിനുമായി രാഹുൽന്റെ ബോഡി റിആക്ട് ചെയ്യുന്നുണ്ട്.

സാധാരണ കോമയിലയവർ തിരിച്ചു വരാനുള്ള സാധ്യത കുറവാണ് ബട്ട്‌ രാഹുൽന്റെ കാര്യത്തിൽ കൂടുതലാണ്. ഭാഗ്യം അവന്റെ കൂടെ ഉണ്ട് "ഡോക്ടർ അത്രയും പറഞ്ഞു നിർത്തി. "ഞങ്ങളുടെ ഭാഗ്യം അല്ല ഡോക്ടർ അവരുടെ ഭാഗ്യ ദോഷം "കുമാർ ക്രൂരമായ ഒരു ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തുകൊണ്ട് പറഞ്ഞു. (അങ്ങനെ വില്ലൻ ലോഡ് ആയി കൊണ്ടിരിക്കുന്നു ) --------------- "May i coming sir "സ്നേഹ (ഓർമയുണ്ടാവും എന്ന് വിചാരിക്കുന്നു ) "Yes "മനു "Sir ഇന്ന് വൈകുന്നേരം ഒരു മീറ്റിങ് അറേഞ്ച് ചെയ്തിട്ടുണ്ട് "സ്നേഹ "ഹാ "മനു സ്നേഹയെ ശ്രെദ്ധിക്കാതെ പറഞ്ഞു. സ്നേഹ അവിടെ നിന്ന് പരുങ്ങി കളിച്ചു. "എന്താ സ്നേഹ തനിക്കെന്നോടെന്തെങ്കിലു ചോദിക്കാനുണ്ടോ "മനു ലാപ്പിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. "അത് sir എല്ലാവരും പറഞ്ഞു സാറിന്റെ കല്യാണം കഴിഞ്ഞു എന്ന് ശെരിയാണോ sir "സ്നേഹ മടിച്ചുകൊണ്ട് ചോദിച്ചു. കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവന് പൂജയെ ഓർമവന്നു പിന്നെ അവനറിയാതെ അവന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി മൊട്ടിട്ടു. ഇതെല്ലാം സസുഷ്മം സ്നേഹ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ഹാ കഴിഞ്ഞു എല്ലാം പെട്ടന്നായിരുന്നു "ആ പുഞ്ചിരി കയ്യ് വിടാതെ വളരെ സോഫ്റ്റ്‌ ആയി മനു പറഞ്ഞതും സ്നേഹക്ക് അത്ഭുദമായി കാരണം മനു ആദ്യായിട്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. "Ok sir "സ്നേഹ വേഗം തന്നെ പുറത്തേക്ക് പോയി. മനു പൂജയും ഒത്തുള്ള നിമിഷങ്ങളെ താലോലിക്കുകയായിരുന്നു. "നിന്റെ അടുത്തെത്തുമ്പോൾ ഞാൻ ഏതോ മായിക ലോകത്തെത്തുന്ന പോലെ. "മനു സ്വയം പറഞ്ഞു. "❤️നീ എന്റെ ആരാണെന്ന് ഞാൻ തിരിച്ചറിയുന്ന നിമിഷം നിന്നെ എന്നിൽനിന്നും പറിച്ചെറിയാൻ ആർക്കും കഴിയില്ല ഒരുപക്ഷെ നിനക്ക് പോലും ❤️" മനു ഒരു പേപ്പറിൽ കുറിച്ചിട്ടു. അവന്റെ ഹൃദയത്തിൽ എന്ന പോലെ. സ്നേഹ ദേഷ്യത്തോടെ അവളുടെ സീറ്റിൽ ഇരുന്നു. "എന്താടി ഞാൻ പറഞ്ഞത് ശെരിയല്ലേ "അഭിരാമി (സ്റ്റാഫ്‌ ഓർമ്മയുണ്ടോ ) "അതെ സാറിന്റെ കല്യാണം കഴിഞ്ഞു "സ്നേഹ തലതയത്തിക്കൊണ്ട് പറഞ്ഞു. "ഇനിയെങ്കിലും സാറിന്റെ പുറകെയുള്ള ഈ നടത്തം നിർത്തിക്കോ വെറുതെ നടക്കാത്ത സ്വപ്നം കാണണ്ട "അഭിരാമി സ്നേഹയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

"അയാളുടെ കല്യാണം കഴിഞ്ഞിട്ടല്ലേ ഉള്ളു കുട്ടികളൊന്നും ആയില്ലലോ നീ നോക്കിക്കോ അവരെ ഞാൻ പിരിച്ചിരിക്കും. അതിന് വേണ്ടി എന്ത് വൃത്തിക്കെട്ട കളി കളിക്കേണ്ടിവന്നാലും "സ്നേഹ അഭിരാമിയെ പുച്ഛിച്ചുകൊണ്ട് അവിടുന്ന് പോയി. "ഇവളുടെ അന്ദ്യം മിക്കവാറും സാറിന്റെ കയ്യ് കൊണ്ടായിരിക്കും "അഭിരാമി ചിരിച്ചോണ്ട് അവളുടെ പണികളിൽ മുഴുകി. ----------- ഹാളിൽ ടീവി യും കണ്ടിരിക്കാണ് അപ്പു. "പൂജ ചേച്ചി അപ്പൂഏട്ടനെ വളക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ "സോഫയിൽ ഇരിക്കുന്ന പൂജനോട് ദേവു രഹസ്യമായി ചോദിച്ചു. "ഇവിടെ എന്റെ ഭർത്തുനെ വളക്കാൻ ഞാൻ കഷ്ടപ്പെടാ അപ്പോഴാ നീ ഇങ്ങനെ ചോയിച്ചാൽ ഞാൻ എന്താ പറയാ"പൂജ ആലോചിക്കാൻ തുടങ്ങി. "നീ ഒരു കാര്യം ചെയ്യും അവന്റെ വിക്നെസ്സിൽ കേറി പിടി "പൂജ അങ്ങനെ പറഞ്ഞതും ദേവു മുഖം ചുളിച്ചു. "അതൊക്കെ മോശല്ലേ ചേച്ചി "ദേവു പറഞ്ഞത് കേട്ട് പൂജക്ക്‌ ചിരി പൊട്ടി. "നീ ഉദ്ദേശിച്ചതല്ല അവന് ഇഷ്ടപ്പെട്ട കാര്യങ്ങൾ വെച്ച് നീ അവനെ വളക്കണം എന്ന പറഞ്ഞെ "പൂജ ദേവൂന്റെ തലക്കിട്ട് ഒന്ന് കൊടുത്തുകൊണ്ട് പറഞ്ഞു.

ദേവു 32 പല്ലും കാണിച്ച് ചിരിച്ചു. "എന്ന ചേച്ചി വാ ഫുഡിൽ ഒരു പരീക്ഷണം നടത്തിട്ട് തന്നെ കാര്യം "അങ്ങനെ ദേവൂവും പൂജയും അടുക്കളയിലേക്ക് പോയി. "ശോ ബോറടിക്കുന്നല്ലോ ഈ ഡോറയുടെ പ്രയണം തുടങ്ങുന്നും ഇല്ല എന്തായാലും പുറത്തേക്ക് ഇറങ്ങി നോക്കാം വല്ല പച്ച കിളിയെയും കിട്ടിയാലോ "അപ്പു ഉമ്മറത്തേക്ക് ചെന്നു. "അല്ല ഇത് വിദ്യ അല്ലേ ഇവൾ എപ്പ വന്നെ ഒന്ന് വളച്ചൊടിച്ചു വന്നപ്പോയെക്കും അവള് ബാംഗ്ളൂർക്ക് പോയി ഇനി ഇന്നവളെ വളച്ചിട്ട് തന്നെ കാര്യം "അപ്പു അപ്പുറത്തെ വീട്ടിലെ ചെടി നനക്കുന്ന കുട്ടിയെ നോക്കി പറഞ്ഞു. "ഒരു സോങ് അങ്ങ് കാച്ചിയാലോ ഏതാ സോങ് "അപ്പു ചുറ്റും ഒന്നു കണ്ണോടിച്ചു പറമ്പിലെ വാഴ കണ്ടു പിന്നെ ഒരു ഓസും. "Idea കിട്ടി "അപ്പു വേഗം ആ ഓസ് പൈപ്പിൽ കുത്തി പൈപ്പ് ഓൺ ആക്കി വായക്ക് ചോട്ടിൽ പിടിച്ചു. "ഉനക്കാകെ വാഴ നനക്കത് ഉസിരോടെ പാസം പുടിക്കത് ഉലഖ നനക്കത് "അപ്പു വാഴ നനച്ചോണ്ട് പാടാൻ തുടങ്ങി (ലിറിക്സ് എനിക്കറിയില്ല ബാക്കി നിങ്ങൾ ഒപ്പിച്ചോ ). ഇത് കേട്ട് വിദ്യ തിരിഞ്ഞു നോക്കി അപ്പുനെ കണ്ടതും അവളുടെ മുഖത്ത് ഒരു വശ്യമായ ചിരി വിരിഞ്ഞു.

"Mm ക്യാരി ഓൺ അപ്പു ആട്ടം ഉണ്ട് "അപ്പു ഇടക്ക് അങ്ങോട്ട് നോക്കി കണ്ണും കയ്യും കാണിച്ചു. "എന്താടി ഇവിടെ "അകത്തുനിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു. "ഒന്നുല്ലേട്ടാ "വിദ്യ. "അല്ല വിദ്യ ഇതാരാ "അപ്പു സംശയത്തോടെ വിളിച്ചു ചോദിച്ചു. "ഞാൻ ഇവളുടെ ഹസ്ബൻഡ് "അയാൾ അങ്ങനെ പറഞ്ഞതും പൈപ്പിലെ വെള്ളം നിന്നതും ഒരുമിച്ചായിരുന്നു. "അല്ല താൻ ഒരു പാട്ട് പാടിയല്ലോ എന്താ "അയാൾ ഷർട്ടിന്റെ കയ്യ് കേറ്റികൊണ്ട് ചോദിച്ചു. "അ...... ത്....... അത് വായെന്റെ അല്ല തത്തെന്റെ പാട്ട് "അപ്പൂന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി. "ഒന്ന് പാടിയെ "അയാൾ "ഉ.. ഉ മച്ചാന്റെ ചെമ്പിലയെ ചു..... ചുറ്റി വന്ന കത്തെ.. അല്ല തത്തേ.... മതിയോ "അപ്പു എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. "Mm ഇനി ഈ തത്തേനെ വേഗം കൂട്ടിലടച്ചോ ഇല്ലങ്കിൽ ആ രണ്ടു ചിറക്കും ഞാനങ്ങേ വെട്ടി കളയും കേട്ടല്ലോ "ഒരു ഭിക്ഷണി പോലെ അത്രയും പറഞ്ഞു രണ്ടാളും അകത്തേക്ക് പോയി. "ഹന്റമ്മോ രക്ഷപെട്ടു ഇല്ലെങ്കിൽ ഇപ്പം എന്റെ ശവം കണ്ടനെ "അപ്പു അത്രയും പറഞ്ഞ് തിരിഞ്ഞതും മുന്നിലിത നിക്കുന്നു ചുടല യക്ഷിയെ പോലെ നിക്കുന്ന ദേവു.

"എന്റെ ഭഗവാനെ ഇതിനേക്കാൾ നല്ലത് ആ ജിമ്മൻ ആയിരുന്നു. ഭഗവാനെ എന്നെ കാത്തോളി "ന്നും പറഞ്ഞു അപ്പു ഇതാ കിടക്കുന്നു നിലത്ത്. "കണ്ട പെണ്ണുങ്ങളെ മുഴുവൻ വായിനോക്കും എന്നിട്ട് മുറപെണ്ണായ ഞാൻ പെങ്ങള് "ദേവു ഒരു ബക്കെറ്റിൽ വെള്ളം എടുത്ത് അപ്പൂന്റെ മേലേക്ക് ഒഴിച്ചു. "അയ്യോ നാട്ടരേ ഓടി വരണേ സുനാമി "അപ്പു അലറി മുഖത്തുള്ള വെള്ളം തുടച്ചു നോക്കുമ്പോ മുന്നിൽ ദേവു. "ഹോ നിന്നെക്കാൾ ഭേദം സുനാമി ആയിരുന്നു "അപ്പു ആത്മഗമിച്ചു. "അപ്പുവേട്ട ഈ വായി നോക്കി പരിപാടി അത്ര നല്ലതല്ലാട്ടോ നമ്മളെ കുട്ടികളും ഇങ്ങനെ ആവില്ലേ "ദേവു ദേഷ്യത്തോടെ പറഞ്ഞു. "നമ്മളുടെ മക്കളെ ഞാൻ നേരെ ആക്കും "അപ്പു ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു. പിന്നെയാണ് പറ്റിയ അബദ്ധം മനസിലായെ നോക്കുമ്പോ ദേവു അവനെ പുഞ്ചിരിയാലേ നോക്കി നിക്ക.

അപ്പു വേഗം അവിടുന്ന് സ്ക്യൂട്ട് ആയി. "ആട്ടം ഉണ്ട് ഇതിൽ പിടിച്ചു ഞാൻ കേറും "ദേവു ചിരിച്ചോണ്ട് അകത്തേക്ക് പോയി. പൂജ കിച്ചണിൽ ഓരോ പണികൾ ചെയ്യാണ്. "ഞാൻ ചെയ്യാ മോളെ "ദേവകി പച്ചക്കറി അരിഞ്ഞോണ്ടിരിക്കുന്ന പൂജയോട് പറഞ്ഞു. "ദേവുമ്മ ഒന്ന് പോയെ ഇതൊക്കെ എനിക്ക് ചെയ്യാൻ പറ്റുന്ന ജോലിയെ ഉള്ളു "പൂജ വീഡും ജോലിയിൽ മുഴുകി. ദേവകിക്കേന്തോ അവളോട് വല്ലാത്ത വാത്സല്യം തോനി. അവൾ ഓരോ പണി ചെയ്യുമ്പോഴും മനസ്സ് നിറയെ മനുവിന്റെ കൂടെയുള്ള നിമിഷങ്ങളായിരുന്നു. അവളുടെ ചുണ്ടിൽ അവളറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു. പ്രണയത്തിന്റെ നറു പുഴയിലേക്ക് അറിയാതെ മനുവും പൂജയും ഒന്നായി വീണിരുന്നു. അവരുടെ പ്രണയത്തിന് മൂക സാക്ഷിയായി ഒരു കുളിർ കാറ്റ് അവരെ താഴുകി പോയി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story