❣️നിനക്കായി ❣️: ഭാഗം 28

ninakkay kurumbi

രചന: കുറുമ്പി

"Sir ഇന്നെന്താ പതിവില്ലാതെ ഉച്ചക്കെ പോവുന്നെ "വീട്ടിലേക്ക് പോവാൻ നോക്കുന്ന മനുനെ തടഞ്ഞു നിർത്തി സ്നേഹ ചോദിച്ചു. "ഞാൻ തന്റെ ബോസ്സ് ആണോ അതോ താൻ എന്റെ ബോസോ എന്നെ കോസ്റ്റൻ ചെയ്യാൻ "മനു രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടി ചോദിച്ചു. "സോറി sir "സ്നേഹ തലതയത്തികൊണ്ട് പറഞ്ഞു. "Mm"ഒന്നമർത്തി മുളിക്കൊണ്ട് മനു പോയി. "താൻ എന്റെയാ വേറെ ഒരാൾക്കുക ഞാൻ തന്നെ വിട്ട് കൊടുക്കില്ല "സ്നേഹ മനു പോവുന്നതും നോക്കി പറഞ്ഞു. മനു കാർ എടുത്ത് വീട്ടിലേക്ക് വിട്ടു. "എന്താന്ന് അറിയില്ല ഫുൾ ടൈം പൂജനെ കണ്ടോണ്ടിരിക്കാൻ തോന്ന "മനു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡ്രൈവ് ചെയ്തു. ---------- "ഹോ ഇങ്ങനൊരു ബോറടി ന്താ ചെയ്യാ പുറത്തേക്കിറങ്ങിയാലോ വേണ്ട ആ ജിമ്മൻ ഉണ്ടാവും.പിന്നെന്താ ചെയ്യാ "അപ്പു സോഫയിൽ ഇരുന്ന് ആലോചിക്കാണ്. "ഈ സമയത്തിത് ആര് വരാൻ അച്ഛനല്ല മനു ഏട്ടനും ആയിരിക്കില്ല പിന്നാരാ "പുറത്ത് കാറിന്റെ ശബ്‌ദം കേട്ട് അപ്പു പുറത്തേക്ക് ചെന്നു. "മനു ഏട്ടനോ "അപ്പു മിറ്റത്തേക്ക് ഇറങ്ങി മേലോട്ട് നോക്കി.

"നീ എന്താ അപ്പു നോക്കുന്നത് "കാറിൽ നിന്നും ഇറങ്ങി കൊണ്ട് മനു ചോദിച്ചു. "അല്ല കാക്ക മലർന്നു പറന്നൊന്ന് നോക്കിയതാ "അപ്പു മനുനെ ഒന്നിടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. മനു അപ്പുനെ കലിപ്പിച്ചോന്ന് നോക്കി. "ഇപ്പം ഇവിടുന്ന് സ്ക്യൂട്ട് ആവുന്നതാണ് നല്ലത് ഇല്ലങ്കിൽ എനിക്ക് ബലി കാക്ക ആവേണ്ടി വരും "അപ്പൂസ് മനസ്സ്. "അമ്മ ചോർ "അപ്പു ഉമ്മറത്തുനിന്ന് വിളിച്ചു പറഞ്ഞു. "മോളെ പൂജ പിച്ചക്കാരൻ വന്നുന്നു തോനുന്നു നീ കുറച്ച് ചോർ എടുത്തുകൊടുക്ക് "അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു. അമ്മു ചളിപ്പ് മോന്തയും വച്ച് മനുനെ നോക്കി. "നീ എവിടെ പരിപാടി അവതരിച്ചാലും ഇങ്ങനാണല്ലോ "മനു അപ്പുനെ ഒന്ന് പുച്ഛിച്ച് അകത്തേക്ക് പോയി. "എനിക്കെന്തിന്റെ കേടായിനും "അപ്പു അകത്തേക്ക് കേറി. "മനു നീ എന്താ "ചോർ എടുത്തുവെക്കുന്ന അമ്മ മനുനെ കണ്ട് സ്റ്റെക് ആയി. "അമ്മ വിശക്കുന്നു ചോർ താ "മനു ചെയർ വലിച്ചിട്ട് ഇരുന്നു. "ഹാ ഇപ്പം എടുക്കാം "ദേവകി ആച്ചര്യത്തോടെ പറഞ്ഞു. അപ്പോയെക്കും പൂജയും അങ്ങോട്ടേക്ക് വന്നു.

മനുവിനെ കണ്ടതും ഇതുവരെ ഇല്ലാത്ത ഒരുപാട് വികാരങ്ങൾ അവളെ പൊതിയുന്നതുപോലെ അവൾക്കനുഭവപ്പെട്ടു. എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങി. പൂജ ഇടക്കൊക്കെ മനുനെ നോക്കി പക്ഷേ അവനിൽ ഒരു നോട്ടം പോലും അവൾക്ക് കിട്ടില്ല. പക്ഷേ അവളറിയാതെ മനു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതേ അവസ്ഥ തന്നായിരുന്നു അപ്പൂന്റെയും ദേവൂന്റെയും. ഇതെല്ലാം ശ്രെദ്ധിക്കുന്ന ഒരാൾ ഉണ്ടായിരുന്നു ദേവകി. അവരുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി തത്തിക്കളിച്ചു. ഫുഡ്‌ കയിച് മനു റൂമിന്റെ ബാൽക്കണിയിൽ നിക്കുകയായിനും "മനു ഏട്ടാ "പൂജയുടെ ശബ്‌ദം കേട്ടതും മനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു പക്ഷേ അവൻ അവളിൽ നിന്നും മറച്ചുവെച്ചു കുറച്ച് കലിപ്പ് ഫിറ്റ്‌ ചെയ്തു നിന്നു. "മനു ഏട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ സത്യം പറയോ "പൂജ മനുവിന്റെ അടുത്ത് ചെന്ന് ചോദിച്ചു. "നീ ചോദിക്ക് സത്യം പറയണോന്നു ആലോചിക്കാം "മനു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. "എന്ന മനുവേട്ടൻ എന്നോട് പറ "പൂജ മോഹൽ ലാൽ സ്റ്റൈലിൽ പറഞ്ഞു

"എന്ത് "മനു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു. "I love you ന്ന് പറ "പൂജ നാണത്തോടെ പറഞ്ഞു. "ഇഷ്ട്ടണ്ടെങ്കിലല്ലേ അങ്ങനെ പറയേണ്ടു എനിക്ക് നിന്നെ ഇഷ്ടല്ലലോ "മനു പൂജടെ മുഖത്തേക്ക് നോക്കി പറഞ്ഞു. "മനു ഏട്ടൻ എന്നോട് കള്ളം പറയണ്ട മനു ഏട്ടന്റെ ഡയറിയിൽ എഴുതിയ വരി ഞാൻ കണ്ടല്ലോ "പൂജ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "അതിൽ നിന്റെ പേരൊന്നും എഴുതില്ലല്ലോ പിന്നെന്താ "മനു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു. ഇത് കേട്ടതും പൂജയുടെ മുഖം വാടി അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു. "നിന്നോട് പറയാൻ സമയമായില്ല ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നിന്റെ മനസിലും ഞാനുണ്ടോ എന്നെനിക്കറിയണം പൂജ "മനു ചിരിച്ചോണ്ട് അത്രയും പറഞ്ഞ് തായേക്ക് പോയി. "അമ്മ ഞാൻ പോവാ "മനു പൂജയെ നോക്കി പറഞ്ഞു.പക്ഷേ അവൾ അവനെ നോക്കിയേ ഇല്ല. മനു ചിരിച്ചോണ്ട് പോയി. "എന്താടി നിന്റെ ഭർത്താവിന് വല്ല ഇളക്കവും ഉണ്ടോ "സോഫയിൽ പൂജയുടെ അടുത്തിരുന്നു കൊണ്ട് അപ്പു ചോദിച്ചു. "ഒരു മാറ്റവും ഇല്ല "പൂജ വിഷമത്തോടെ പറഞ്ഞു.

"ഇനി ഞാൻ നോക്കിട്ട് ഒരു വഴിയെ ഉള്ളു "അപ്പു താടിക്ക് കയ്യ് കൊടുത്തുകൊണ്ട് പറഞ്ഞു. "എന്താ "പൂജ ആകാംഷയോടെ ചോദിച്ചു. "അത് നീ അറിയണ്ട ഞാൻ set ആകാം "അപ്പു "എടാ ഒന്ന് പറയടാ "പൂജ "ഞാൻ പറഞ്ഞല്ലോ നിന്നോട് നിനക്ക് ഭർത്താവിനെ വളച്ചാൽ പോരെ നിന്റെ കൂടെ എന്തിനും ഏതിനും ഞാൻ ഉണ്ടാവും "അപ്പു എന്തൊക്കെയോ മനസ്സിൽ കരുതി എഴുനേറ്റ് പോയി. "ഈ പ്ലാൻ എങ്കിലും ഒന്ന് set ആക്കണേ ഭഗവാനെ "പൂജ നെഞ്ചിൽ കയ്യ് വെച്ച് പറഞ്ഞു. -------------- "മോനെ നീ വിഷമിക്കാതിരിക്ക് ഡാഡി എല്ലാം ശെരിയാക്കും നീ ആഗ്രഹിച്ചപോലെ പൂജയെ നിനക്ക് തന്നെ കിട്ടും പിന്നെ ആ ആർണവ് അവന്റെ മരണവും നിന്റെ കയ്യ് കൊണ്ടാവണം. "കുമാർ രാഹുൽന്റെ അടുത്തിരുന്നുകൊണ്ട് പറഞ്ഞു. ഇതെല്ലാം കേട്ട് പകയേരിയുന്ന കണ്ണുകളുമായി കിടക്കുകയായിരുന്നു രാഹുൽ. കുമാറിന്റെ ഫോൺ ബെല്ലടിച്ചപ്പോൾ അയാൾ icu വിൽ നിന്നും പുറത്തിറങ്ങി. 📱"ഹലോ അശോക് പറയു "കുമാർ 📲"താൻ പ്ലാൻ പറഞ്ഞില്ലാലോ നമ്മൾ ഇനിയും വെറുതെ ഇരിക്കണം എന്നാണോ "അശോക് കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.

📱"നമുക്ക് ഇപ്പം വെറുതെ ഇരുന്നേ മതിയാവു അവർ പ്രതീക്ഷിക്കാത്ത സമയത്ത് തിരിച്ചടിക്കണം "കുമാർ 📲"അവർ ഒന്നാവാതെ ഇരിക്കണം എന്നുണ്ടെങ്കിൽ നമ്മൾ അതിനെന്തെങ്കിലും ചെയ്തേ പറ്റു "അശോക്. 📱"താൻ പേടിക്കാതിരിക്കാടോ മനുന് പൂജയെ ഇഷ്ടമല്ലല്ലോ പിന്നെ നമ്മളെന്തിനാ പേടിക്കുന്നെ "കുമാർ 📲എന്നാലും "അശോകൻ പറയാൻ വന്നതും കുമാർ തടഞ്ഞു. 📱"ഒരു എന്നാലും ഇല്ല എത്രയും പെട്ടന്ന് തന്നെ രാഹുൽ പയെയാ സ്ഥിതിയിൽ ആവും പിന്നെ ഒന്നും പേടിക്കാനില്ല "കുമാർ. 📲"ശെരി കുമാർ താൻ എപ്പ ഇങ്ങോട്ടേക്ക് വരുന്നത് "അശോക് 📱"അവൻ പയെയാ സ്ഥിതിയിൽ ആയാൽ അപ്പം തന്നെ വരും അല്ലാതെ ഞാൻ വന്നാൽ അവരെ എന്നോട് കൊന്ന് പോവും. അവർ എന്റെ കയ്യ് കൊണ്ടല്ല ചാവേണ്ടത് രാഹുൽന്റെ കയ്യ് കൊണ്ട. എന്ന ശെരിയെടോ "കുമാർ ഫോൺ കട്ട് ചെയ്തു. "എന്റെ നെഞ്ചിലേരിയുന്ന തീ അണക്കാൻ നിനക്ക് മാത്രമേ കഴിയു രാഹുൽ നീ തിരിച്ചു വന്നെ പറ്റു "കുമാർ പിറുപിറുത്തു. --------------- "പ്ലാൻ set ആയി ഇനി ഇതെങ്കിലും ഒന്ന് set ആയാൽ മതിയായിനു "അപ്പു ടെറസിൽ എന്തൊക്കെയോ പിറുപിറുതിരിക്കയിനും അങ്ങോട്ടേക്ക് ദേവു കടന്നു വന്നു. "അപ്പു ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് "ദേവു അപ്പൂന്റെ അടുത്ത് വന്നിരിന്നു

"എന്താ ദേവു "അപ്പു ഒന്നും അറിയാത്ത പോലെ ചോദിച്ചു. "അപ്പു ഏട്ടാ ഒന്നും അറിയാത്ത പോലെ കളിക്കല്ലേ അപ്പുവേട്ടനറിയില്ലേ എനിക്ക് ഇഷ്ട്ടന്ന്.അപ്പുവേട്ടന് എന്നെ ഇഷ്ടാണോ അല്ലയോ "ദേവു ദേഷ്യത്തോടെ ചോദിച്ചു. "എനിക്ക് നിന്നെ ഇഷ്ടല്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ "ദേവുന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അപ്പു പറഞ്ഞു. "അതെന്താ....... അല്ല അപ്പു ഏട്ടൻ എന്താ പറഞ്ഞെ "ദേവു ചാടി എഴുനേറ്റുകൊണ്ട് ചോദിച്ചു. "ദേവു നിന്നെ എനിക്കിഷ്ടാ ഒരു പെങ്ങളെ പോലെ അല്ലാതെ ഒന്നും ഇല്ല "അപ്പു അങ്ങനെ പറഞ്ഞതും ദേവുവിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങി. "ദേവു ഞാൻ "അപ്പു പറയാൻ തുടങ്ങിയപ്പോയെക്കും ദേവു കരഞ്ഞോണ്ട് ഓടി. "ശേ ഞാൻ എന്തിനാ അങ്ങനൊക്കെ പറഞ്ഞെ അവൾക്ക് വിഷമായിന്നു തോനുന്നു "അപ്പു. "നീ എപ്പഴാ അപ്പു അവളെ പെങ്ങളായി കണ്ടത് "പൂജ. "അത് പൂജ അവൾ എന്റെ പെങ്ങളല്ലേ "അപ്പു "അല്ല അപ്പു അത് നിന്റെ മുറപെണ്ണാ അതു അല്ല നീ അവളെ സ്നേഹിച്ചില്ല എന്ന് പറഞ്ഞാൽ ഞാൻ വിശുസിക്കില്ല നീ അവളെ ശ്രദ്ധിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാ നീ എന്നോടാണോ കള്ളം പറയാൻ ശ്രമിക്കണത് നിന്നെ എല്ലാരെ കാളും നന്നായി എനിക്കറിയാം നീ മനസിരുത്തി ഒന്നാലോചിച്ചു നോക്ക് ചിലപ്പോ ഉത്തരം കിട്ടും "അത്രയും പറഞ്ഞ് പൂജയും പോയി.

"ഇനി എനിക്കവളോട് പ്രണയം ആണോ "അപ്പു "പ്രണയം ഒരു വാക്ക് മാത്രല്ല അതിനൊരുപാട് അർത്ഥ തലങ്ങൾ ഉണ്ട് നീ കണ്ണടച്ചു നിന്റെ ഹൃദയതിൽ തൊട്ട് നോക്ക് നിനക്കവളുടെ മുഖം കാണാൻ കഴിയുന്നുണ്ടെങ്കിൽ നിന്റെ ഹൃദയതിൽ അവൾക്കുള്ള സ്ഥാനം പ്രമം ആണ് "അപ്പൂസ് മനസ്സ്. അപ്പു കണ്ണടച്ച് ഹൃദയത്തിൽ കയ്യ് വെച്ചു നോക്കി. "ഹാ കാണുന്നുണ്ട് അപ്പം ഞാൻ അവളെ പ്രമിക്കുന്നു എനിക്ക് ദേവൂനെ ഇഷ്ടാണെ.......... "അപ്പു വിളിച്ചു കൂകി. "അവളോട് പോയി പറഞ്ഞാലോ വേണ്ട നാളെ ഒരു സർപ്രൈസ്‌ കൊടുക്കാം. എന്റെ മാവും പുത്തെ നിന്റെ മാവും പുത്തെ."അപ്പു പാട്ടും പാടി അകത്തേക്ക് പോയി. മനു വൈകുന്നേരം ഒരുപാട് ലേറ്റ് ആയാണ് വീട്ടിൽ എത്തിയെ. "മനു എനിക്കൊരു കാര്യം പറയാനുണ്ട് "ശങ്കർ മനുനെ നോക്കി പറഞ്ഞു. "നീ idea എന്താണെന്ന് ചോദിച്ചില്ലേ കേട്ടോ "അപ്പു പൂജയുടെ ചെവിയിൽ പറഞ്ഞു. "അതെങ്ങനെ അച്ഛൻ "പൂജ സംശയത്തോടെ അപ്പുനെ നോക്കി. "Weight and see "അപ്പു ദേവൂനെ നോക്കി. അവൾ അപ്പുനെ നോക്കി പുച്ഛിച്ചു. "നിന്റെ പിണക്കം ഞാൻ മാറ്റും "അപ്പു മീശ പിരിച്ചോണ്ട് ദേവൂനെ നോക്കി "എന്താ ഡാഡി "മനു ആകാംഷയോടെ ചോദിച്ചു. "അ... അത് "ശങ്കർ പറയാൻ തുടങ്ങി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story