❣️നിനക്കായി ❣️: ഭാഗം 30

ninakkay kurumbi

രചന: കുറുമ്പി

"കോളടിച്ചപ്പു "അപ്പൂസ് മനസ്സ് അപ്പു കണ്ണടച്ച് തന്നെ നിന്നു ദേവു അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു എന്നിട്ട് അവന്റെ തലമുടി തീർത്തും കുളമാക്കി. "ഡീ നീ ഇതെന്താ ഈ കാണിച്ചേ "അപ്പു തലമുടി പിടിച്ചോണ്ട് പറഞ്ഞു. ദേവു അത് കേൾക്കാതെ അവന്റെ കോട്ടും ഊരി. "നിനെക്കെന്താടി ഭ്രാന്താണോ "അപ്പു ദേവൂന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു. "കോട്ട് സൂട്ട് ഇൻസൈഡ് അപ്പുവേട്ടൻ ആരെ കാണിക്കാനാ ഇങ്ങനെ ഒരുങ്ങിക്കെട്ടി പോവുന്നെ "അപ്പൂന്റെ കയ്യ് വീടിപ്പിച്ചു ദേവു അപ്പൂന്റെ ഇൻസൈടാക്കിയതും കുളാക്കി. "നീ എന്റെ 1 മണിക്കൂർ നേരത്തെ പ്രയാഗ്നമാടി ഇല്ലാതെ ആക്കിയത് "അപ്പു sad മൂഡ് set ആക്കികൊണ്ട് പറഞ്ഞു. "നന്നായി പോയി ആരെ കാണിക്കാനാ ഈ ഒരുങ്ങി കെട്ടി പോവുന്നെ. ഇങ്ങനൊക്കെ ഒരുങ്ങാം നമ്മുടെ കല്യാണത്തിന് അത് വരെ ഈ അണ്ടി കോലം മതി. അല്ല ഞാൻ അടുത്തുവന്നത് എന്തിനാന്നാ മോൻ വിചാരിച്ചേ "ദേവു കുസൃതിയോടെ ചോദിച്ചു. "അ.. അത് പിന്നെ ഞാൻ വിചാരിച്ചു നീ എന്നെ കിസ്സ് ചെയ്യാനാ വരുന്നെന്ന് "അപ്പു വളിപ്പ് ചിരിയോടെ പറഞ്ഞു.

"അപ്പുവേട്ടൻ ഇത്ര ഒരുങ്ങിയില്ലെങ്കിൽ തന്നനെ ഇപ്പം ഏതായാലും മോൻ പോ "ദേവു രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് പറഞ്ഞു. അപ്പു ഒന്നും മിണ്ടാതെ ഡോറിന്റെ അടുത്തേക്ക് നടന്നു പിന്നെ എന്തോ ഓർത്തപോലെ തിരിഞ്ഞു നോക്കി. "മ്മ് "അപ്പു തിരിഞ്ഞ് നോക്കുന്ന കണ്ട് ദേവു ചോദിച്ചു. "അല്ല ഫ്രഞ്ചു വേണന്നില്ല "അപ്പു ദേവൂനെ നോക്കി കൊണ്ട് പറഞ്ഞു. "ഫ്രഞ്ചു തന്നെ മതിയോ ഇറ്റലി ആയാലോ "ടേബിളിന്റെ മുകളിലുള്ള കത്തി എടുത്തുകൊണ്ടു ദേവു പറഞ്ഞതും അപ്പു പിന്നൊന്നും നോക്കില്ല വാതില് തുറന്ന് പുറത്തിറങ്ങി. മനു അതിലുടെ വന്നതും ഒരുമിച്ചായിരുന്നു.മനുവിനെ കണ്ടതും അപ്പു ഒന്ന് സ്റ്റേക് ആയി. "നീ എന്താ അപ്പു ദേവൂന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് അല്ല നിന്റെ മുടി എന്താ ഇങ്ങനിരിക്കുന്നെ "അപ്പുനെ അടിമുടി നോക്കി അൽപ്പം ഗൗരവത്തിൽ മനു ചോദിച്ചു. അപ്പു ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ എന്തോ ഓർത്തപോലെ. കാലും കൊണ്ട് നിലത്ത് കളം വരച്ചു. "ഇതെന്താ ഇവന് ചന്തു പൊട്ടിന്റെ പ്രേതം കൂടിയോ "മനുസ് ആത്മ പിന്നെ അപ്പു കയ്യ് കൊണ്ട് ചുണ്ടും തുടച്ച്.

തിരിഞ്ഞ് നോക്കാതെ നടന്നു. "ഏതായാലും ഒന്നും സംഭവിച്ചില്ല എന്ന പിന്നെ ഇങ്ങനെ അഭിനയിക്കുന്നയെങ്കിലും ചെയ്യാ ഇങ്ങനെ പോയാൽ ഞാൻ കന്യകനായി മരിക്കേണ്ടി വരും "അപ്പൂസ് മനസ്സ്. "ഇവൻ ഫ്രഞ്ചു അടിച്ചാണോ വരുന്നത്. ഭഗവാനെ ഞാൻ ഇങ്ങനെ മൂത്ത് നരക്കത്തെ ഉള്ളു പോയി പൂജനോട് പറഞ്ഞാലോ വേണ്ട ഞാൻ ഇത്രേം കാലം ഉണ്ടാക്കിയ ഇമേജ് മൊത്തം തകരും കണ്ട്രോൾ മനു കൺട്രോൾ "മനുസ് ആത്മ. മനു തായേക്ക് നടന്നു സ്റ്റെപ്പിറങ്ങുമ്പോ മനുന്റെ നോട്ടം മുഴുവൻ പൂജയിലായിരുന്നു. അപ്പുനോട് സംസാരിച്ചിരിക്കുന്ന പൂജ അത് ശ്രെദ്ധിച്ചില്ല. ബ്ലു കളർ ദാവണിയിൽ അവൾ എന്നത്തെ കാളും സുന്ദരിയായിരുന്നു. സിന്ദൂരവും താലിയും അവളുടെ മാറ്റ് കൂട്ടിയതായി മനുവിനനുഭവപ്പെട്ടു. "ഹാ മനുവും വന്നല്ലോ "ശങ്കർന്റെ വാർത്താനമാണ് മനുവിനെ ബോധമണ്ഡലത്തിൽ എത്തിച്ചത് അപ്പം തന്നെ അവൻ നോട്ടം മാറ്റി. "എന്ത് ലുക്ക്‌ ആണ് ഇങ്ങേരെ കാണാൻ പറഞ്ഞിട്ടെന്താ യോഗം ഇല്ലാമ്മിണിയെ പായ മടക്കിക്കോ "പൂജ

"എനി പായ മടക്കാൻ പറ്റൂല മടക്കി മടക്കി അത് കീറി പോയി കാണും "അപ്പു പൂജടെ ചെവിയിൽ പറഞ്ഞു. പൂജ അവനെ കൂർപ്പിച്ചോന്ന് നോക്കി. "എന്ന ഞങ്ങൾ ഇറങ്ങാ ഡാഡി "മനു മുൻപേ ഇറങ്ങി പൂജയും അപ്പുവും പുറകേയും. പൂജ കാറിന്റെ പുറകിലാണ് ഇരുന്നത് അപ്പു മുന്നിലും. മനു ആരും കാണാതെ ഇടയ്ക്കിടെ മിററിലൂടെ പൂജയെ നോക്കും. പൂജ ഇടയ്ക്കിടെ മനുവിനെ നോക്കുന്ന ശീലം നിർത്തി. പെട്ടന്ന് തന്നെ കാർ കമ്പനിയിൽ എത്തി. മനു കാറിൽ നിന്ന് ഇറങ്ങി പെട്ടന്ന് തന്നെ ഉള്ളിലേക്ക് കേറി. "നമ്മളും അങ്ങോട്ടേക്ക് തന്നല്ലേ പിന്നെന്താ നമ്മളെയും കൂട്ടിയാൽ "പൂജ അപ്പുനെ പിച്ചിക്കൊണ്ട് പറഞ്ഞു. "അതെന്തങ്കിലും ആവട്ടെ നമുക്ക് കേറാം വാ "അപ്പു പൂജയെയും വലിച് നടന്നു. മനു ഒരു റൂമിന് മുന്നിൽ അവരെ weight ചെയ്യുന്നുണ്ടായിരുന്നു. അവരെ കണ്ടതും മനു ഉള്ളിലേക്ക് കേറി പുറകേ അവരും. എല്ലാവരും മനുവിനെ കണ്ടതും എഴുനേറ്റ് നിന്നു. കമ്പനിയിലെ എല്ലാ സ്റ്റാഫും അവിടെ ഉണ്ടായിരുന്നു. പെൺപിള്ളേരെ കണ്ടതും അപ്പു കുറച്ച് ഡീസന്റ് ആയി നിന്നു. സ്നേഹയുടെ പകയുള്ള കണ്ണുകൾ പൂജയെ വലം വെച്ചു നിന്നു. "മീറ്റ് my വൈഫ് പൂജ "മനു എല്ലാരേയും നോക്കി പറഞ്ഞു. "സാറിന്റെ വൈഫിനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലെടി സാറിനു നന്നായി ചേരും "അഭിരാമി സ്നേഹയുടെ ചെവിയിൽ പറഞ്ഞു. സ്നേഹ ആണെങ്കിൽ മുഷ്ട്ടി ചുരുട്ടി പിടിച്ചിരുന്നു. പൂജ എല്ലാരേയും നോക്കി ചിരിച്ചു.

"My ബ്രദർ ആരോമൽ മഹാദേവ് "അപ്പുനെ നോക്കി മനു പറഞ്ഞു. അപ്പു ക്ലോസ് അപ്പിൽ ചിരിച്ചുകൊടുത്തു. "ഇനി മുതൽ പൂജയും ആരോമലും ഈ കമ്പനിയിൽ ഉണ്ടാവും നിങ്ങളെ പോലെ തന്നെ അതിരു കടന്ന ഒരു റെസ്‌പെക്റ്റും ഇവർക്ക് കൊടുക്കണം എന്നില്ല നിങ്ങളെ പോലെ തന്നെ കണ്ടാൽ മതി "പിന്നീടാങ്ങോട്ട് ഇംഗ്ലീഷ് പാട്ടായിരുന്ന അത് പറയാൻ പറ്റൂല മനുവിന്റെ ഇംഗ്ലീഷ. അവസാനം മീറ്റിങ് പിരിച്ച് വിട്ടു. "സ്നേഹ ഇവർക്ക് ഇവരുടെ ക്യാബിൻ കാണിച്ച് കൊടുക്കു"മനു. "നിന്റെ ഏട്ടന് എന്തോരു ജാടയാ ജാഡ തെണ്ടി നമ്മളെ ഒന്ന് mind പോലും ചെയ്യുന്നില്ലലോ "പൂജ ചുണ്ട് പിളർത്തികൊണ്ട് അപ്പുനോട് പറഞ്ഞു. "എനിക്ക് ഇത് ആദ്യമേ അറിയായിരുന്നു "അപ്പു. "വാ "സ്നേഹ അധികം താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. പൂജ അവളുടെ പുറകേ പോവാൻ ഭാവിച്ചതും അപ്പു തടഞ്ഞു "അവൾ ഇവിടത്തെ സ്റ്റാഫ്‌ ആണ് ഇത്രക്കും അഹങ്കാരം പാടില്ല "അപ്പു പൂജയോട് പറഞ്ഞു. "ഡീ..... "മുൻപേ പോവുന്ന സ്നേഹയെ അപ്പു വിളിച്ചു. "ഹും എന്താ "ഒരയഞ്ഞ മട്ടിൽ സ്നേഹ ചോദിച്ചു. "തന്റെ പേര് സ്നേഹാന്നല്ലേ അല്ലാതെ ഐശ്വര്യ റായ് എന്നൊന്നും അല്ലലോ ഇത്രക്കും ജാഡ ഇടാൻ ഞങ്ങളുടെ കാബിൻ കണ്ടുപിടിക്കാൻ ഞങ്ങൾക്കറിയാം "അപ്പു പൂജയെയും വലിച് മുമ്പിൽ നടന്നു.

"ഡാ അപ്പു അതാണ് എന്ന് തോനുന്നു "രണ്ട് ഒഴിഞ്ഞ ടേബിൾ കാണിച്ചുകൊണ്ട് പൂജ പറഞ്ഞു. രണ്ടാളും അതിൽ ഇരുന്നു. "താ മാഡം ചെക്ക് ചെയ്യാനുള്ള ഫയൽസ് ആർണവ് sir തന്നയച്ചതാ "അഭിരാമി പൂജയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. "അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട you call me പൂജ "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "By the by കുട്ടീടെ പേരെന്താ "അപ്പു കുറച്ച് ജാഡ ഇട്ടോണ്ട് ചോദിച്ചു. "അഭിരാമി "അഭിരാമി ചിരിച്ചോണ്ട് പറഞ്ഞു. "അപ്പം അഭിരാമി ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഒക്കെ തന്നോട് ചോദിക്കുന്നതിൽ വിരോധം ഉണ്ടോ "അപ്പു കുറച്ച് നിഷ്കു ആയി ചോദിച്ചു. "എന്ത് പ്രശ്നം എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിച്ചാൽ മതി ഞാൻ അവിടെ ഉണ്ടാവും "അഭിരാമി "Thanku അഭിരാമി "പൂജ "നാ ശെരി ഞാൻ പോട്ടെ "അഭിരാമി അവളുടെ കാബിനിലേക്ക് പോയി. അപ്പോഴാണ് അത് വഴി മനു റൂമിലേക്ക് പോയത് അവൻ പൂജയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി. പൂജയുടെ ക്യാബിനിലിന് മുന്നിൽ തന്നാണ് മനുന്റെ റൂം. "ഡാ അപ്പു ഇതൊന്നും വേണ്ടായിരുന്നു മനു ഏട്ടന് നമ്മളെ ഒരു mind പോലും ഇല്ലാലോ "പൂജ കുറച്ച് സങ്കടത്തോടെ പറഞ്ഞു.

അത് കണ്ടപ്പോ അപ്പുനും സങ്കടായി. "ഡീ ആ സ്നേഹ നിനക്ക് പാരയാവുമോ എന്നെനിക്കൊരു സംശയം "അപ്പു വിഷയം മാറ്റാനായി പറഞ്ഞു. "നീ അത് വിട് ഫയൽ നോക്ക് ഇല്ലങ്കിൽ അതിന്റെ പേരിൽ നിന്റെ ഏട്ടൻ നമ്മളെ ഇവിടുന്ന് പറഞ്ഞു വിടും "പൂജ ഫയൽ നോക്കി കൊണ്ട് പറഞ്ഞു. ഇതെല്ലാം cctv യിലൂടെ മനു കാണുന്നുണ്ടായിരുന്നു. മനുവിന്റെ ഫുൾ കോൺസൺഡ്രെഷൻ പൂജയിലായിരുന്നു. കാറ്റത്തു പാറിപറക്കുന്ന അവളുടെ മുടിയും ചിരിക്കുമ്പോൾ ചെറുതായി തെളിഞ്ഞു വരുന്ന അവളുടെ നുണക്കുയികളും അവൻ ഒരു കൗതുകത്തോടെ നോക്കി നിന്നു. "ഹായ് പൂജ അങ്ങനെ വിളിക്കലോ അല്ലേ "വിമൽ (സ്റ്റാഫ്‌ ) "ഹോ ഷുവർ അങ്ങനെ വിളിച്ചോ അല്ല തന്റെ പേരെന്താ "പൂജ ചിരിച്ചോണ്ട് ചോദിച്ചു. "എന്റെ പേര് വിമൽ തനിക്കെന്തെങ്കിലും ആവശ്യം വന്നാൽ എന്റെ ഹെൽപ്പ് ചോദിക്കാം കേട്ടോ "വിമൽ പൂജയെ ഒന്ന് ചുയ്ന്ന് നോക്കികൊണ്ട് പറഞ്ഞു. ആ നോട്ടം പൂജ ശ്രദ്ധിചില്ലായിരുന്നു അവൾ ഫയലിൽ നോക്കി ഇരിക്കയിരുന്നു പക്ഷേ അപ്പു സ്വയം നിയന്ദ്രിച്ചു നിന്നു.

"എന്ന പോട്ടെ പൂജ "വിമൽ പൂജയെ ആകമാനം ഒന്ന് വിക്ഷിച്ചുകൊണ്ട് പറഞ്ഞു. "ഹാ "പൂജ ഫയലിൽ നിന്നും കണ്ണെടുത്തുകൊണ്ട് പറഞ്ഞു. "പൂജ നീ അധികം അവനുമായി അടുക്കാൻ പോവണ്ട കേട്ടോ "അപ്പു അവൻ പോവുന്ന വഴിയെ നോക്കി പറഞ്ഞു. "അതെന്താ അപ്പു "പൂജ സംശയത്തോടെ അപ്പുനെ നോക്കി. "അവന്റെ നോട്ടം ശെരിയല്ല "അപ്പു അത് പറഞ്ഞപ്പോൾ അവന്റെ മുഖം ചുവന്നു. "അപ്പു അത് നീ ഒരു ബ്രദർന്റെ സ്ഥാനത് നിന്ന് നോക്കുന്നത് കൊണ്ട് തോന്നുന്നതാ നീ കിന്നാരം പറഞ്ഞിരിക്കാതെ ഫയൽ നോക്ക് "പൂജ അപ്പുനെ നോക്കി പറഞ്ഞു. ഇതൊക്കെ കണ്ടും കേട്ടും നിക്കായിരുന്നു മനു. മനു എന്തോ ഓർത്തപോലെ റൂമിൽ നിന്നും പുറത്തിറങ്ങി വിമൽന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. "എടാ അജു നീ അവളെ ഒന്ന് കാണണം എന്ന ഷേപ്പ് ആണന്നോ ആപ്പിൾ പോലെയാ അവൾ ഇരിക്കുന്നെ കടിച്ചു തിന്നാൻ തൊനും. ഇവളെ പോലൊന്നിനെ ഞാൻ ഈ അടുത്തൊന്നും കണ്ടിട്ടില്ല. ആ സാർ എന്തായാലും ഭാഗ്യം ചെയ്തവനാ ഓരോ രാത്രിയും എന്റമ്മോ കുളിരു കോരുന്നു "വിമൽ അവന്റെ കാബിനിൽ നിന്നും അപ്പുറത്തിരിക്കുന്ന അജു എന്ന അജ്മൽനോടായി പറഞ്ഞു.

ഇതൊക്കെ കേട്ട് അടുത്ത് തന്നെ പല്ല് ഞെരിച്ചു മുഷ്ടി ചുരുട്ടി നിക്കായിരുന്നു മനു. അവന്റെ കണ്ണിൽ കനലായിരുന്നു എരിയുന്നത് (അതെങ്ങനാണ് എന്ന് ചോദിക്കരുത് എനിക്കറിയൂല 😁😁) "ഡാ നീ ഈ പറയുന്നതെങ്ങാൻ sir കെട്ടിട്ടുണ്ടെങ്കിൽ നിന്നെ വെച്ചേക്കില്ല "അജ്മൽ പറഞ്ഞു. "ഹോ പിന്നെ അയാൾ എന്നെ അങ്ങ് മൂക്കിൽ കേറ്റു "വിമൽ അവനെ പുച്ഛിച്ചു. "നിന്നെ ഇപ്പം എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ കൊന്ന് കളയും എന്റെ പെണ്ണിനെ പറ്റി അനാവശ്യം പറയുന്നോ നിന്നെ ഞാൻ വെറുതെ വിടില്ലെടാ "മനു മുഷ്ട്ടി ചുരുട്ടിക്കൊണ്ട് മനസ്സിൽ പറഞ്ഞു. മനു ഒരു കൊടുംകാറ്റ് പോലെ മനുന്റെ ക്യാബിനിലേക്ക് വിട്ടു. പൂജയെ ഒന്ന് കളിപ്പിച്ചു നോക്കി അവൻ ക്യാബിനിലേക്ക് കേറി ഡോർ ശക്തിയായി അടച്ചു. "എന്താടി നിന്റെ ഭർത്താവിന് വീഡും അരപ്പീരി ലൂസ് ആയോ "അപ്പു പൂജയെ തൊണ്ടിക്കൊണ്ട് ചോദിച്ചു. "ഏതായാലും നിന്റെ അത്ര ഇല്ലാലോ "പൂജ അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "ഇല്ലേലും നിന്നോടൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ "അപ്പു അവന്റെ ഫയൽ എടുത്തു നോക്കി. "അല്ലടി ഇതേതാ ഭാഷ ഹിന്ദി ആണോ തെലുങ്കോ "അപ്പു ഫയൽ നോക്കികൊണ്ട് പൂജയോട് ചോദിച്ചു. "ഗുജറാത്തി എന്തെ ആ ഫയൽ തലതിരിച്ചടാ നീ പിടിച്ചേ നേര പിടി "പൂജ ഫയൽ നേരെ ആക്കികൊണ്ട് പറഞ്ഞു.

"ഹോ ഇംഗ്ലീഷ് ആയിരുന്നോ അറിഞ്ഞിട്ടും വലിയ കാര്യം ഒന്നും ഇല്ല "അപ്പു പൂജ ചിരിച്ചോണ്ട് ഫയൽ നോക്കാൻ തുടങ്ങി. "പൂജ തന്നെ sir വിളിക്കുന്നുണ്ട് ഫയൽ സബ്‌മിറ്റ് ചെയ്യാൻ "സ്നേഹ അതും പറഞ്ഞു പോയി. "ചെല്ല് ഭാര്യക്ക് വല്ല കിസ്സും താരനായിരിക്കും "അപ്പു പൂജയെ കളിയാക്കികൊണ്ട് പറഞ്ഞു. പൂജ അപ്പുനെ ഒന്ന് കടുപ്പിച്ചു നോക്കി പോയി. "May i coming "പൂജ ഡോർ പകുതി തുറന്ന് മനുവിനോടായി ചോദിച്ചു. രണ്ട് കയ്യും തലക്ക് കൊടുത്ത് ദേഷ്യത്തിലിരിക്കായിരുന്നു മനു പൂജയുടെ ശബ്‌ദം കേട്ട് തലപൊക്കി നോക്കി. അവളെ കണ്ടതും വിമൽ പറഞ്ഞ ഓരോ കാര്യങ്ങളും മനുവിന്റെ മനസിലൂടെ കടന്ന് പോയി അതിനനുസരിച്ചു അവന്റെ ദേഷ്യം ഒന്നുകൂടി കൂടി. "മ്മ് "അവൻ ദേഷ്യത്തോടെ മൂളി. പൂജ മനുവിന്റെ ഭാവം കണ്ട് ഒന്ന് പകച്ചെങ്കിലും അത് പ്രകടമാക്കതെ നിന്നു "Sir ഫയൽ "പൂജ ഫയൽ മനുവിന് നേരെ നീട്ടികൊണ്ട് പറഞ്ഞു. "എന്താ ഇത് ഞാൻ തന്നോടിപ്പോ ഈ ഫയൽ ആവശ്യപ്പെട്ടോ "മനു ദേഷ്യംകൊണ്ട് വിറച്ചു. പൂജ എന്തോ പറയാൻ വന്നതും. മനു അലറിക്കൊണ്ട് പൂജക്കരികിലേക്ക് പാഞ്ഞു. .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story