❣️നിനക്കായി ❣️: ഭാഗം 32

ninakkay kurumbi

രചന: കുറുമ്പി

അപ്പു പറയുന്ന കാര്യം കേട്ടതും പൂജ വായും പൊളിച്ചു നിന്നു. എന്താന്നല്ലേ കേട്ടോ. "മനു ഏട്ടൻ ഇന്നലെ വിമൽനെ അറിഞ്ചം പൊറിഞ്ചം തല്ലി "അപ്പു "ഇതിൽ എന്താ അപ്പു സന്തോഷിക്കാനുള്ളെ "പൂജ സംശയത്തോടെ ചോദിച്ചു. "എടി മനു ഏട്ടൻ എന്തിനാണോ അവനെ തല്ലിയത് നിനക്ക് വേണ്ടിയാ "അപ്പു പറഞ്ഞതും പൂജ വായും പൊളിച്ചു നിന്നു. "എന്തിന് "അതിശയം ഒട്ടും വിട്ടു മാറാതെ പൂജ ചോദിച്ചു. "നിന്നെ പറ്റി ഇന്നലെ വിമൽ എന്തോ പറഞ്ഞു അത് മനു ഏട്ടൻ കേട്ടു ഇപ്പം icuവില അവൻ തവളയുടെ ദേഹത്ത് പാണ്ടി ലോറി കേറിയ അവസ്ഥയാ "അപ്പു ചിരിച്ചോണ്ട് പറഞ്ഞു. "അല്ല ഇതൊക്ക നീ എങ്ങനാ അറിഞ്ഞേ "പൂജ അപ്പുനെ ഫോക്കസ് ചെയ്തോണ്ട് ചോദിച്ചു. "ഇത് ആ അഭിരാമി പറഞ്ഞതാ "അപ്പു ലാഘവത്തോടെ പറഞ്ഞു. "അഭിരാമിയുടെ നമ്പർ നിനക്കെവിടുന്ന് കിട്ടി "പൂജ "ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ ഇന്ത്യൻ മുഖ്യമന്ത്രിന്റെ നമ്പർ വരെ കിട്ടും പിന്നല്ലേ "അപ്പു ഗമയോടെ പറഞ്ഞു. "ഇന്ത്യൻ മുഖ്യമന്ത്രിയോ എന്തൊക്കെയാ പറയുന്നേ നിനക്ക് എന്തോ കാര്യായിട്ട് പറ്റിട്ടുണ്ട് "പൂജ "നീ ഒന്ന് പോയെ അല്ലേ വേണ്ട ഞാൻ പോവാ "അപ്പു പാട്ടും പാടി പുറത്തേക്ക് പോയി.

"മനു ഏട്ടനെന്നെ ഇഷ്ട്ടാണ് അതുകൊണ്ടല്ലേ എനിക്ക് വേണ്ടി വിമലിനെ അടിച്ചത് "പൂജ ഓരോന്നാലോചിച് ബെഡിലിരുന്നു. അപ്പോഴാണ് അവിടേക്ക് മനു കേറി വന്നത്. പൂജയെ കണ്ടതും അവളെ mind ചെയ്യാതെ ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് കേറി. "ഇയാൾക്കെന്താ എന്നെ ഒന്ന് നോക്കിയാൽ കണ്ണൊന്നും പൊട്ടില്ല "പൂജ കെർവോടെ മുഖം കൊട്ടി. --------- "സോനാ സോനാ നീ ഒന്നാം നമ്പർ "അപ്പു പാട്ടും പാടിക്കൊണ്ട് മുടിച്ചികി കൊണ്ടിരിക്കുമ്പോൾ ആണ് അവിടേക്ക് ദേവു കേറിവന്നത്. ദേവൂനെ കണ്ണാടിയിൽ കൂടെ കണ്ടതും അപ്പു തലമുടി കുളാക്കി. എന്നിട്ട് ദേവൂനെ നോക്കി ചിരിച്ചു. ദേവുനും അത് കണ്ട് ചിരി വന്നു. ദേവു അപ്പൂന്റെ പുറകിൽ ചെന്നു അവനെ അവൾക്ക് നേരെ തിരിച്ചുനിപ്പിച്ചു. എന്നിട്ട് ചിർപ്പ് എടുത്ത് അവന്റെ തലമുടി ആദ്യത്തതുപോലെ തന്നെ ആക്കി. "എന്റെ അപ്പുവേട്ടനെ എനിക്ക് പുർണ്ണ വിശ്വസമാ "ദേവു ചിരിച്ചോണ്ട് പറഞ്ഞതും അപ്പൂന്റെ ചുണ്ടിലും ഒരു ചിരി പൊട്ടി. ദേവു തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും. അവൾ പിന്തിരിഞ്ഞു. "ഞാൻ ഒരു കാര്യം മറന്നു "എന്നും പറഞ്ഞ് ദേവു അപ്പൂന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അപ്പു ആണെങ്കിൽ കിളി പോയി നിക്ക.

"ഇടക്കിടക്ക് ഇങ്ങനെ ഓരോന്നു ചോദിക്കരുത് കേട്ടല്ലോ "ദേവു റൂമിൽ നിന്നും ഓടി പോയി. അപ്പു സ്വയം ഒന്ന് കയ്യിൽ നുള്ളി. "അപ്പം കിസ്സിങ് നടന്നു അപ്പു "അപ്പു നാണത്തോടെ നിലത്ത് കളം വരച്ചു. അപ്പു ഇളിച്ചോണ്ട് തായേക്ക് പോയി. അപ്പു ചെല്ലുമ്പോയേക്കും മനുവും പൂജയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇളിച്ചോണ്ട് അപ്പു വന്ന് അവർക്കരികിൽ നിന്നു. എന്നിട്ടും അവന്റെ ഇളിക്കൊരു കുറവും വന്നില്ല. "എന്താടാ നിനക്ക് പറ്റിയെ "പൂജ പതിയെ അപ്പൂന്റെ ചെവിയിൽ ചോദിച്ചു. "ടിങ്കിൽ ടിങ്കിൽ ലിറ്റിൽ സ്റ്റാർ how i വണ്ടേ കിസ്സിങ് സ്റ്റാർ "അപ്പു പിച്ചും പിഴയും പറയാൻ തുടങ്ങി. "ഇവന് എന്താ പറ്റിയെ "പൂജ അപ്പുറത്ത് നിക്കുന്ന ദേവൂനോട് ചോദിച്ചു. "ഞാൻ ഒരു കിസ്സ് കൊടുത്തു അതിന്റെ ഹാങ്ങ്‌ ഓവർ ആണ് "ദേവു ചമ്മിക്കൊണ്ട് പറഞ്ഞു. "എന്ത് പണിയ നീ കാണിച്ചേ എട്ടും പൊട്ടും തിരിയാത്ത എന്റെ കുട്ടനെ നീ വഴി തെറ്റിക്കോ "ദേവൂനെ ഒന്ന് പാളി നോക്കിക്കൊണ്ട് പൂജ ചോദിച്ചു. എന്നിട്ട് അപ്പൂന്റെ കാല് നോക്കി നല്ല ചവിട്ടങ് വെച്ച് കൊടുത്തു. "ആാാാ... "

അപ്പു അലറിക്കൊണ്ട് ചുറ്റും നോക്കി. പൂജ ഒഴിച്ചു എല്ലാരും അപ്പുനെ പാളി നോക്കി. "ഞാൻ എങ്ങനാ ഇവിടെ ഞാൻ റൂമിൽ അല്ലേ എനിക്കെന്താ പറ്റിയെ പൂജ "അപ്പു എല്ലാരേയും നോക്കി കൊണ്ട് ചോദിച്ചു. "എന്റെ കുട്ടി പേടിക്കണ്ട എന്റെ കുട്ടിക്കൊന്നും ഇല്ല ഒന്നും ഇല്ല വാ ഓഫീസിലേക്ക് പോവാം "പൂജ അപ്പൂന്റെ കയ്യും പിടിച്ചു കാറിന്റെ അടുത്തേക്ക് പോയി. ഒന്നും മനസിലാവാതെ എല്ലാരും അവരെ നോക്കി നിന്നു. നിന്നിട്ട് ഒരു കാര്യം ഇല്ലന്ന് മനസിലാക്കിയ മനു അവിടുന്ന് സ്ക്യൂട്ട് ആയി. (നോക്കണ്ട ഉണ്ണി ഈ ഫാമിലി മൊത്തം ഇങ്ങന ആണ് ഓരോ സ്ക്രൂ ഇളകി കിടക്ക ) അങ്ങനെ കാർ കമ്പനിയിൽ എത്തി. എന്നത്തേയും പോലെ മനു മുന്നിൽ നടന്നു. പൂജയും അപ്പുവും പിറകിലും. "നിന്റെ പറന്നു പോയ കിളികളൊക്ക തിരിച്ചു വന്നോ "സീറ്റിൽ ഇരിക്കാൻ നോക്കുമ്പോ പൂജ അപ്പുനെ കളിയാക്കികൊണ്ട് ചോദിച്ചു. "എന്റെ കിളികൾ വന്നു ബട്ട്‌ ഒരാളുടെ കിളി ഇപ്പം പോവും "അപ്പു എന്തോ അർത്ഥം വെച്ച് പറഞ്ഞു. "നീ എന്താ ഉദേശിച്ചത്‌ "പൂജ സംശയത്തോടെ അപ്പുനെ നോക്കി. "ജസ്റ്റ്‌ weight and see "അപ്പു കുളിങ്ങ് ഗ്ലാസ്സ് വെച്ചു കൊണ്ട് പറഞ്ഞു. അപ്പോയെക്കും ചായ എത്തിയിരുന്നു. അപ്പു ചായ കുടിക്കാതെ ഒരു സൈഡിലേക്ക് മാറ്റി വെച്ചു.

"നീ എന്താ അപ്പു ചായ കുടിക്കത്തെ "പൂജ സംശയത്തോടെ ചോദിച്ചു. "അതൊക്കെ ഉണ്ട് "അപ്പു എന്തൊക്കെയോ പ്ലാൻ ചെയ്തു വെച്ചു. സ്നേഹ അത് വഴി പോയതും അപ്പു ആ ചായ അവളുടെ ദേഹത്തേക്ക് ഒഴിച്ചു. സ്നേഹ കലിപ്പിച്ചു അപ്പുനെ നോക്കി. "Sorry സ്നേഹ കണ്ടില്ലായിനും "അപ്പു നിഷ്കു മൂഡ് ഓൺ ആക്കി. "സാറിന്റെ അനിയനായിപ്പോയി ഇല്ലെങ്കിൽ കാണായിരുന്നു "സ്നേഹ കലി തുള്ളി വാഷ് റൂമിലേക്ക് പോയി. "ഇതല്ല കണ്ടോ ഇനിയാണ് കളി "അപ്പു എഴുനേറ്റ് അവളുടെ പുറകേ പോയി. വാഷ് റൂമിന്റെ അടുത്തൊന്നും ആരും ഇല്ലായിരുന്നു അത് സ്നേഹയിൽ ചെറിയ പേടി ഉളവാക്കി. അപ്പു വെറുതെ വാഷ് റൂമിന്റെ പുറത്തുനിന്നും അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവളെ ഭയപ്പെടുത്തി. സ്നേഹ പേടിയോടെ ചുറ്റും നോക്കി. ആരും ഇല്ലന്ന് കണ്ടതും അവൾ നെഞ്ചിൽ കയ്യ് വെച്ച്. ഡ്രസ്സ്‌ കഴുകൻ തുടങ്ങി. ഈ സമയം അപ്പു പതിയെ അവളുടെ പിറകിൽ വന്നു. എന്നിട്ട് കയ്യിൽ ഒളിപ്പിച്ചു വെച്ച ഓലപ്പടക്കത്തിന് തീ കൊളുത്തി അവളുടെ വലത് സൈഡിലേക്കേറിഞ്ഞു.

(നിങ്ങളൊന്നു ഓർത്തു നോക്ക് ഒരു ശബ്ദവും ഇല്ലാത്ത സമയത്ത് ഒരു പടക്കം പൊട്ടുന്ന ശബ്‌ദം വന്നാൽ എന്തായിരിക്കും സ്ഥിതി ) "ട്ടോ....ട്ടോ "ഓലപ്പടക്കം പൊട്ടിയതും അപ്പു അവിടുന്ന് സ്ക്യൂട്ട് ആയി. ഒച്ച കേട്ട് എല്ലാരും ഓടിയ കൂട്ടത്തിൽ അപ്പുവും ഓടി. ചെന്ന് നോക്കുമ്പോ. താ കിടക്കുന്നു നമ്മുടെ സ്നേഹ നിലത്ത്. പൂജ ഒന്ന് പാളി അപ്പുനെ നോക്കി അവനാണെങ്കിൽ നിഷ്കു ചമഞ്ഞു നിൽക്ക അത് കണ്ടപ്പോൾ തന്നെ പൂജക്ക്‌ കാര്യം മനസിലായി. എല്ലാരും സ്നേഹയെ പൊക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി. അന്ന് അങ്ങനൊരു ആക്‌സിഡന്റ് ഉണ്ടായതു കൊണ്ട് തന്നെ കമ്പനി പണി നിർത്തി. പിന്നിടുള്ള സമയം പെട്ടന്ന് തന്നെ കടന്ന് പോയി. സ്നേഹ ജോലിയിൽ നിന്നും റിസയ്ൻ ചെയ്തു കുട്ടിക്ക് ജീവൻ വേണന്നു ആഗ്രഹം ഉണ്ടേ. അങ്ങനെ 2 മാസം കടന്ന് പോയി പൂജക്കും മനുവിനും ഇടയിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. അപ്പു കമ്പനി കാര്യങ്ങൾ ഏറെ കുറെ പഠിച്ചു. ഒരു വൈകുന്നേരം വീടിന്റെ ടെറസിൽ നിന്നും സിഗരറ്റ് വലിക്കായിരുന്നു മനു.

തുണി വിരിക്കാൻ വന്ന പൂജ ഇത് കണ്ടു. "മനുവേട്ട.. "പൂജ ദേഷ്യത്തോടെ മനുവിന്റെ അടുത്തേക്ക് പാഞ്ഞു. പൂജയെ കണ്ടതും മനു സിഗരറ്റ് ചാടി. "ഇതാണല്ലേ മോന്റെ പരിപാടി ഞാൻ അച്ഛനോട് പറയും നോക്കിക്കോ "പൂജ ദേഷ്യത്തോടെ പോകാൻ നോക്കിയതും മനു അവളുടെ കയ്യിൽ കേറി പിടിച്ചു. "ഞാൻ എന്ത് വേണെങ്കിലും ചെയ്യാം ഡാഡി നോട്‌ പറയരുത് "മനു കുറച്ച് തയ്ന്നു കൊണ്ട് പറഞ്ഞു. "അങ്ങനെങ്കിൽ എന്നെ ഇന്ന് ബീച്ചിൽ കൊണ്ടുപോകണം "പൂജ കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി. മനു കുറച്ച് നേരം അവളെ നോക്കി നിന്നു പിന്നെ എന്തോ ഓർത്തപോലെ അവളോട് റെഡി ആവാൻ പറഞ്ഞിട്ട് അവൻ തായേക്ക് പോയി. "ഇയാക്കിദെന്തു പറ്റി ആ എന്തേലും ആവട്ടെ ബീച്ചിൽ പോയ പോരെ "പൂജ റൂമിൽ പോയി വേഗം റെഡി ആയി. തായേക്ക് ചെന്നു. അപ്പുനെയും ദേവൂനെയും അവിടെയെല്ലാം തിരക്കിയെങ്കിലും കണ്ടില്ല. അവസാനം അച്ഛനും അമ്മയ്ക്കും ടാറ്റയും കൊടുത്ത് പൂജ കാറിന്റ് ഫ്രണ്ട് സീറ്റിൽ പോയി ഇരുന്നു. മനു അവളെ നോക്കിയതും 32 പല്ലും കാണിച്ച് ചിരിച്ചു. മനു അതാധികം mind ചെയ്യാതെ ബീച്ചിലേക്ക് വിട്ടു. ബീച്ചിലുള്ള ഒരു ഒഴിഞ്ഞ സീറ്റിൽ അവർ രണ്ട് പേരും ഇരുന്നു. അവിടെ മൊത്തം കപ്പിൾസ് ആയിരുന്നു. അവരുടെ ഇടയിൽ മൗനം തന്നായിരുന്നു.

മനു ഏന്തോ പറയാൻ വന്നതും പൂജ എങ്ങോട്ടോ നോക്കി ഇരിക്കയിരുന്നു. അവൾ നോക്കിയ അതെ ഭാഗത്തേക്ക്‌ മനുവും ലുക്ക്‌ വിട്ടു. ഒരു പെണ്ണും ചെക്കനും അവരുടെ ഇടയിൽ കുറുമ്പ് കാണിച്ചിരിക്കുന്ന ഒരു കുട്ടികുറുമ്പിയും. ഓരോ തിരമാലകൾ അടിക്കുമ്പോഴും അവൾ കൈ കൊട്ടി ചിരിക്കുന്നത് പൂജ ഒരു കൗതുകത്തോടെ നോക്കി നിന്നു. ഒരു പക്ഷേ അവളുടെ മനസിലുള്ള അമ്മയെ ഉത്തെചിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു ആ ദൃശ്യം. മനു പൂജയുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു. എന്തോ ആ ദൃശ്യം അവന്റെ മനസിലും ഒരു നോവ് പടർത്തി. "എന്റെ പൂജ എറിയാൻ രണ്ടോ മൂന്നോ മാസം അതിനുള്ളിൻ ഞാൻ ഇങ്ങനത്തെ ഒന്നിനെ നിനക്കും തരും എനിക്കെന്റെ കഴിവിൽ നല്ല വിശ്വസാം ഉണ്ട് "മനു ഒരു കള്ള ചിരി ചിരിച്ചോണ്ട് മുഖം തിരിച്ചു. "മനുവേട്ടാ എനിക്കും അത് വേണം "പൂജ ചിണുങ്ങി കൊണ്ട് പറഞ്ഞു. "ഒന്ന് രണ്ട് മാസം കൂടി നീ വെയ്‌റ്റ് ചെയ്യും ഞാൻ പരിശ്രമിക്കാം പിന്നെ ഒരു 10 മാസല്ലേ അത് വേഗം കടന്ന് പോവും "മനു ചിരിച്ചോണ്ട് പറഞ്ഞു.

"മനു ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ പാഞ്ഞുമുട്ടായി വാങ്ങിത്തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ "പൂജ ദേഷ്യത്തോടെ പറഞ്ഞു. "നീ പാഞ്ഞു മുട്ടായിന്റെ കാര്യം ആണോ പറഞ്ഞെ "മനു ചമ്മിക്കൊണ്ട് ചോദിച്ചു "ഹാ മനു ഏട്ടൻ എന്താ കരുതിയത് "പൂജ സംശയത്തോടെ ചോദിച്ചു. "പുല്ല് ഒരു മൂഡ് ആയി വന്നതായിനും നശിപ്പിച് "മനു എന്തൊക്കെയോ പിറുപിറുത്തൂക്കൊണ്ട് പോയി. പൂജ ഒന്നും തിരിയാതെ നിന്നു. "ഇതാ "പാഞ്ഞു മിട്ടായി അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് മനു പറഞ്ഞു. പൂജ സന്തോഷത്തോടെ അത് വാങ്ങി കഴിക്കാൻ തുടങ്ങി. ചുണ്ടിന്റെ മുകളിലൊക്കെ പഞ്ഞി മുട്ടായി പറ്റിപ്പിടിച്ചിരുന്നു. അത് കണ്ടതും മനുവിനൊരു കുസൃതി തോനി. അവൻ പൂജക്കരികിലേക്ക് നീങ്ങി ഇരുന്നു അവന്റെ ആ പ്രവർത്തി കണ്ട് പൂജ മുഖം പൊക്കി എന്തെന്ന് ചോദിച്ചു. മനു ചുമ്മൽ പൊക്കി. എന്നിട്ട് അവൾ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അവളുടെ ചുണ്ട് അവൻ വയ്യ്ക്കകത്താക്കി നുണയാൻ തുടങ്ങി. അതിനെ ചെറുക്കൻ നോക്കിയെങ്കിലും അവന്റെ ശക്തിക്കും മുമ്പിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. എല്ലാവരും അവരവരുടെ ലോകത്തായത് കൊണ്ട് തന്നെ ആരും കണ്ടും ഇല്ല.

"ദേ ഡി നോക്കിയേ രണ്ടാൾ ഇതൊരു പബ്ലിക് പ്ലേസ് ആണെന്ന് പോലും നോക്കാതെ ഉമ്മിക്കുന്നത് മ്ലേച്ഛം മ്ലേച്ഛം "അപ്പു മുഖം കൊട്ടികൊണ്ട് പറഞ്ഞു. "അപ്പുവേട്ടനെന്താ സാധചാര പോലീസ് ആണോ അവർ എന്തേലും ചെയ്..തോട്ടെ....."ദേവു എന്തൊക്കെയോ പറയാൻ വന്നതും സ്റ്റെക് ആയി. "എന്താടി... "ദേവൂനെ കൂലിക്കികൊണ്ട് അപ്പു ചോദിച്ചു. "അങ്ങോട്ടേക്കൊന്ന് നോക്കിയേ "ദേവു അതിശയം വിട്ടു മാറാതെ പറഞ്ഞു. "അയ്യേ ഞാൻ നോക്കുല നിനക്ക് വേണെങ്കിൽ ഞാൻ വീട്ടിൽ ചെന്നിട്ട് തരാം "അപ്പു. "ദേ മനുഷ്യ എന്നെക്കൊണ്ടൊന്നും പറപ്പിക്കല്ലേ അങ്ങോട്ട് നോക്ക് "ദേവു ബലമായി അപ്പൂന്റെ കഴുത്ത് അങ്ങേട്ടേക്ക് തിരിച്ചു. "പൂജാട്ടനും മനുവും അല്ല പൂജയും മനുവേട്ടനും "അപ്പു ഞെട്ടി തരിച്ചു ദേവൂനെ നോക്കി. "പുറത്ത് ഫൈറ്റും അകത്തു റൊമാൻസും "ദേവു താടിക്ക് കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. "ദേവു നമുക്കിവിടുന്ന് പോവാം ഇല്ലെങ്കിൽ എന്റെ കൺഡ്രോളും വിട്ടു പോവും "അപ്പു ദയനീയമായി പറഞ്ഞു. "എന്ന വേഗം വാ അവർ കല്യാണം കഴിച്ചതാ നമ്മൾ അങ്ങനല്ല "ദേവു അപ്പുനെയും വലിച് നടന്നു. "ദർശനെ പുണ്യം സ്പർശനെ പാപം "അപ്പു ഓരോന്നും പിറുപിറുത്തു നടന്നു. മനു ഇപ്പോഴും പൂജയെ മോചിപ്പിച്ചിട്ടില്ല.

പൂജയാണെങ്കിൽ ശാസത്തിനുവേണ്ടി മനുന്റെ തോളിൽ കയ്യിട്ടടിക്കാ. മനു എന്നിട്ടും പൂജയുടെ ചുണ്ടുകളെ മോചിപ്പിച്ചിട്ടില്ല. പിന്നെ ഉമിനിരിൽ രക്ത ചുവ വന്നതോടെ ആണ് മനുവിന് സ്ഥലകാല ബോധം വന്നത്. അവൻ അവളിൽ നിന്നും ഒരുക്കൊടെ ഒഴിഞ്ഞു മാറി. പൂജ നെഞ്ചിൽ കയ്യ് വെച്ച് ശാസം എടുക്കാൻ പ്രയാസപ്പെടുന്നത് കൂടി കണ്ടതും മനുവിന് മനപ്രയാസം തോനി. അവൻ അവളുടെ തോളിൽ കയ്യ് വെച്ചതും അവൾ അവനെ കണ്ണൂരുട്ടി പേടിപ്പിച്ചു. അവൻ അപ്പം തന്നെ കയ്യ് പിൻവലിച്ചു. പൂജ ഒന്നും മിണ്ടാതെ കാറിൽ കേറി ഇരുന്നു. മനുവും പിന്നെ പൂജയുടെ മുഖത്തു നോക്കാൻ പോയില്ല. വീട്ടിലെത്തിയതും അമ്മുവും പാർതിയും അവിടെ ഉണ്ടായിരുന്നു. പൂജ വേഗം പോയി അമ്മുവിനെ കെട്ടി പിടിച്ചു. "എത്ര നാളായെടി കണ്ടിട്ട് എന്തുണ്ട് വിശേഷം "പൂജ "ഒരു വിശേഷം ഉണ്ട് "പാർഥി പൂജയുടെ തോളിൽ കയ്യ് ഇട്ടുകൊണ്ട് പറഞ്ഞു. എല്ലാവരും സംശയത്തോടെ അമ്മുനെയും പാർഥിയെയും നോക്കി... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story