❣️നിനക്കായി ❣️: ഭാഗം 33

ninakkay kurumbi

രചന: കുറുമ്പി

"ഒരു വിശേഷം ഉണ്ട് "പൂജയുടെ തോളിൽ കയ്യ് ഇട്ടുകൊണ്ട് പാർഥി പറഞ്ഞു. എല്ലാവരെയും പാർതിയെയും അമ്മുവിനെയും സംശയത്തോടെ നോക്കി. "ഓ അപ്പം ആരിരാരം പാടാനും തൊട്ടിൽ കെട്ടാനും സമയം ആയല്ലേ "അപ്പു ചാടി കേറി പറഞ്ഞു.ഇത് കേൾക്കേണ്ട താമസം ദേവകി വന്നു അമ്മുനെ കെട്ടിപിടിച്ചു. "സത്യണോ മോളെ "അമ്മു നാണത്തോടെ തലതായതി.പൂജ അമ്മുനെ ഇറുകെ പുണർന്നു. "എടാ കള്ളൻ അളിയാ പണി പറ്റിച്ചല്ലേ "മനു പാർഥിയുടെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു കൊണ്ട് പറഞ്ഞു. " ആ...എനി നിങ്ങളുടെ ഊയ "പാർഥി മനുനേയും പൂജയെയും നോക്കി പറഞ്ഞു. "അതെ അതെ "ശങ്കർഉം ദേവകിയും അത് ശെരിവെച്ചു.മനു കള്ള ചിരിയോടെ പൂജയെ നോക്കി. "ഈ നോട്ടം അത്ര ശെരിയല്ലല്ലോ പൂജ ഒരു ഉമ്മ കിട്ടിയപ്പോൾ ഇങ്ങനെ ഇതിൽ കൂടുതൽ എന്നെ കൊണ്ട് താങ്ങോ ഭഗവാനെ "പൂജ മേലോട്ട് നോക്കി മനസിൽ പറഞ്ഞു. "എന്റമ്മേ ഇന്ന് കണ്ടത്തിന്റെ ഒരു പവർ വെച്ചു നോക്കാണെങ്കിൽ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനു മുൻപ് പൂജ...

."അപ്പു ഒന്ന് നെടുവിർപ്പ് ഇട്ടുകൊണ്ട് ദേവൂന്റെ ചെവിയിൽ പറഞ്ഞു. ദേവൂന് അത് കേട്ടതും ചിരി പൊട്ടി. "അല്ല പൂജ ചേച്ചിന്റെ ചുണ്ടെങ്ങനയാ പൊട്ടിയെ "അമ്മു പൂജയുടെ ചുണ്ടിൽ രക്തം പൊടിഞ്ഞ ഭാഗത്ത്‌ തൊട്ടുകൊണ്ട് ചോദിച്ചു. "അത് മനു ഏട്ടൻ കടിച്ചത് അല്ലാതെ വേറാര് "അപ്പൂന്റെ വായിൽ നിന്നും അറിയാതെ വീണ് പോയി. പൂജയും മനുവും ഞെട്ടികൊണ്ട് അപ്പുനെ നോക്കി.അമ്മുവും മറ്റുള്ളവരും ചിരിച്ചോണ്ട് നിന്നു "അപ്പുവേട്ട "ദേവു അപ്പൂന്റെ കയ്യിൽ മുറുകെ പിടിച്ചു. "അല്ല... അത്.,.. വേറൊന്നും അല്ല ചത്തത് ഭീമനെങ്കിൽ കൊന്നത് കീജകൻ തന്നല്ലേ "അപ്പു വിക്കികൊണ്ട് പറഞ്ഞു. മനുവിനും പൂജക്കും ഒഴിച്ചു ബാക്കി എല്ലാർക്കും ചിരി ആണ് വന്നത്. "അതങ്ങനെ അല്ലല്ലോ ചത്തത് കീജകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നല്ലേ "അമ്മു ചിരിച്ചോണ്ട് പറഞ്ഞു. "പുല്ല് വിടുന്ന ലക്ഷണം ഇല്ലല്ലോ മിക്കവാറും ഞാൻ മനുവേട്ടന്റെ കയ്യിൽ നിന്നും വാങിക്കും.... അത് അമ്മ എനിക്ക് വിശക്കുന്നു ഞാൻ ഫ്രഷ് ആയിട്ട് വരാം "അപ്പു അവിടുന്ന് സ്ക്യൂട്ട് ആയി കൂടെ അമ്മുവും.

"ഇവിനിതെന്താ പറ്റിയെ "ശങ്കർ അവൻ പോവുന്ന വഴിയെ നോക്കി പറഞ്ഞു. "ആ.. "മനു തിരിഞ്ഞു നോക്കിയതും കാണുന്നത് പൂജ വിത്ത്‌ കലിപ്പ് നോട്ടം. മനു 32 പല്ലും കാണിച്ചു ചിരിച്ചു. "നാളെ നീ എന്റെ വേറൊരു മുഖം കാണൻ കിടക്കുന്നെ ഉള്ളു പൂജകുട്ടി ഇന്നുകൂടി നന്നായി ഉറങ്ങിക്കോ "മനു മീശ പിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. "പൂജ ചേച്ചി വാ ഒരുപാട് വിശേഷം ചോദിക്കാനുണ്ട് "അമ്മു പൂജയെയും കൂട്ടി പോയി. "എങ്ങനുണ്ട് മനു ഏട്ടൻ റെഡി ആയോ "അമ്മു ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു "എവിടെ "പൂജ കുറച്ച് നിരാശ add ചെയ്തുകൊണ്ട് പറഞ്ഞു. "ചേട്ടന് റൊമാൻസ് കുറച്ചു കുറവന്നെ ഉള്ളു സ്നേഹത്തിനൊരു കുറവും ഇല്ലന്നെ "അമ്മു. "റൊമാൻസ് കുറവോ "പൂജ നെഞ്ചിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. "പൂജചേച്ചി "അമ്മു പൂജയെ കുലുക്കി വിളിച്ചു. പൂജ ഞെട്ടികൊണ്ട് ചുമ്മൽ കൊച്ചി.  "ഡോക്ടർ അവനെ എപ്പ ഡിസ്റ്റർജ് ചെയ്യാ "കുമാർ. "2 ദുവസം കൂടി കഴിഞ്ഞാലേ പറ്റു രാഹുൽന്റെ ബോഡി മാത്രേ ശെരി ആയുള്ളൂ mind ok അല്ല so 2 ഡേയ്‌സ് കഴിഞ്ഞാലേ ഡിസ്റ്റർജ് ചെയ്യാൻ പറ്റു "ഡോക്ടർ.

"Ok ഡോക്ടർ ഞാൻ അവനെ ഒന്ന് കാണട്ടെ "കുമാർ ചെയറിൽ നിന്നും എഴുനേറ്റ് പോവാൻ തുടങ്ങി. "See കുമാർ അയാളുടെ ബോഡി മാത്രേ ok ഉള്ളു അയാളെ ഒരു കാരണവശാലും ടെൻഷൻ ആക്കരുത് എനി എങ്കിലും നന്നായി ജീവിക്കാൻ നോക്ക് "ഡോക്ടർ "അവനെ ഇത്രയും പണം മുടക്കി എഴുന്നേൽപ്പിച്ചത് വെറുതെ അല്ല എന്റെ പ്ലാൻ നടപ്പിലാക്കാനാ ഡോക്ടർ ഡോക്ടറ്‍ന്റെ പണി നോക്കിയാൽ മതി എന്നെ പഠിപ്പിക്കാൻ നോക്കണ്ട "അയാൾ നേരെ രാഹുൽന്റെ അടുത്ത് ചെന്നു. "ഡാഡി നമുക്ക് ഇന്ന് തന്നെ കേരളത്തിലേക്ക് പോവണം "രാഹുൽ കുമാറിനെ നോക്കി പറഞ്ഞു. "2 ദിവസം കൂടെ കാത്തിരുന്നേ പറ്റു രാഹുൽ "അയാൾ അവനടുത്തു വന്നിരുന്നുകൊണ്ട് പറഞ്ഞു. "എനി ഒരു മിനുട്ട് പോലും എനിക്ക് കാത്തിരിക്കാൻ പറ്റില്ല ഡാഡി ബെഡിൽ നിന്നും ചാടി എഴുനേറ്റുകൊണ്ട് രാഹുൽ പറഞ്ഞു. "റിലക്സ് മോനെ നമുക്ക് അവരെ വിഷമിപ്പിച്ചാൽ പോരെ അതിനു കുറച്ചു കൂടി കാത്തിരിക്കും എല്ലാം ശെരിയാക്കാം "കുമാർ അവനെ പിടിച്ചുകൊണ്ടു പറഞ്ഞു.

"എനിക്ക് പൂജയെ വേണം ഡാഡി പിന്നെ ആ അർണവ് ഉണ്ടല്ലോ എന്നെ പൂജയിൽ നിന്നും പിരിച്ച ആ 🤬🤬🤬🤬അവനെ എന്റെ ഈ കയ്യ് കൊണ്ട്....." "കൊല്ലണം എന്നാണോ "ഇടയിൽ കേറി കുമാർ ചോദിച്ചു. "അല്ല ഡാഡി അവൻ വേദനിക്കണം അങ്ങനെ പെട്ടന്നൊന്നും തീർക്കില്ല "രാഹുൽ ഒരു പുച്ഛച്ചിരി ചിരിച്ചു.(അങ്ങനെ വില്ലൻ വന്നെ എല്ലാരും ഡാൻസ് കളിക്കുന്നെ 🤭🤭) ----------------- "അല്ല അളിയാ എന്തായി പൂജയുടെ കാര്യം "പാർഥി മനുന്റെ തോളിൽ കയ്യ് ഇട്ടുകൊണ്ട് ചോദിച്ചു. "എല്ലാം നാളെ കൊണ്ട് set ആവും "മനു ചിരിച്ചോണ്ട് പറഞ്ഞു. "എല്ലാരും വാ ഫുഡ്‌ കഴിക്കാം "ദേവകി ഫുഡ്‌ എന്ന് കേട്ടപ്പോൾ അപ്പു ഓടി ചാടി വന്നു മനുവിനെ കണ്ടതും അവനൊന്നു സ്റ്റെക് ആയി. "അപ്പു ഒരു 12 മണിയാകുമ്പോൾ ഒന്ന് ടെറസിലേക്ക് വരണം പൂജ അറിയണ്ട കേട്ടോ "മനു പറഞ്ഞതും അപ്പു ഒന്ന് ഞെട്ടി. "എന്തിനാ ഏട്ടാ "അപ്പു "അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട "പാർഥി ഇടക്ക് കേറി പറഞ്ഞു. "അപ്പോ.. എവിടെ എനിക്കൊരു 5,6 എണ്ണം വേണം എവിടെ "അപ്പു കിടന്ന് തുള്ളാൻ തുടങ്ങി.

"എന്റെ അളിയാ ഒന്ന് അടങ് അപ്പം ഒന്നും ഇല്ല വേണഗിൽ ഞാൻ വാങ്ങിത്തരാം പറഞ്ഞത് മറക്കണ്ട "അങ്ങനെ എല്ലാരും ഫുഡ്‌ കഴിക്കാൻ തുടങ്ങി. പൂജ ഒഴിച് എല്ലാരും വേഗം തന്നെ അവരവരുടെ റൂമിലേക്ക് പോയി. "ഇന്നെന്താ എല്ലാരും വേഗം കിടന്നേ "പൂജ അടുക്കളയിൽ എല്ലാ പണിയും കഴിച്ചു. നേരെ റൂമിലേക്ക് വിട്ടു. പൂജ റൂമിൽ എത്തിയതും മനു കിടന്നിരുന്നു. പൂജ പതിയെ ഡോർ അടച്ചു എന്നിട്ട് മനുവിന്റെ തൊട്ടടുത്തിരുന്നു. പതിയെ തലയിൽ തലോടി. "എനിക്കറിയാം മനുവേട്ടന് എന്നെ ഇഷ്ട്ടന്ന് പിന്നെന്താ എന്നോട് പറഞ്ഞാൽ മിണ്ടൂല ഞാൻ "പൂജ കെർവോടെ മുഖം തിരിച്ചു. മറു സൈഡിൽ പോയി കിടന്നു. പൂജ ഉറങ്ങി എന്നുറപ്പാക്കി ഒരു 12 മണിയായപ്പോ മനു എഴുനേറ്റ് ടെറസിലേക്ക് പോയി. "എല്ലാരും എത്തിയോ "മനു. "അപ്പുവേട്ടൻ ഒഴിച്ചെല്ലാരും വന്നു "ദേവു. "ഈ അപ്പു എവിടെ പോയി കിടക്ക "ശങ്കർ.

"അളിയാ..."അപ്പു തലേൽ കൂടി ഒരു കമ്പിളി പുതപ്പ് ഇട്ടുകൊണ്ട് വന്നു എന്നിട്ട് പാർതിയെ പതിയെ പുറകിൽ നിന്നു തോണ്ടി. "ആാാാ..."പാർഥി കിടന്നാലറാൻ തുടങ്ങിയതും മനു അവന്റെ വായ പോത്തി. "അലറല്ലേ ഇത് ഞാനാ "അപ്പു കമ്പിളി പുതപ്പ് മാറ്റികൊണ്ട് പറഞ്ഞു. "അളിയനായിരുന്നോ ഞാൻ പേടിച്ച് പോയി അല്ല അളിയൻ എന്തിനാ ഇതിട്ട് വന്നെ "കമ്പിളി പുതപ്പ് ചുണ്ടിക്കൊണ്ട് പാർഥി ചോദിച്ചു. "അത് നമ്മൾ ഒരു കള്ളം ചെയ്യല്ലേ അതിനൊരു ഗും വേണ്ടേ അതിനാ "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "ഇപ്പൊ എല്ലാ പ്ലാനും പൊളിഞ്ഞനെ "അമ്മു. "നിങ്ങൾ വഴക്കിടാതെ കുട്ടികളെ വാ വന്ന്‌ പ്ലാൻ set ആക്ക് "ദേവകി "അല്ല എന്തിനാ ഇങ്ങനൊരു ഒളിച്ചു കളി "അപ്പു എല്ലാരേയും നോക്കികൊണ്ട് ചോദിച്ചു. "അപ്പം അപ്പുവേട്ടൻ നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയില്ലേ "ദേവു അപ്പുനെ നോക്കികൊണ്ട് ചോദിച്ചു. "എന്താ എനിക്കറിയൂല "അപ്പു കയ്യ് മലർത്തിക്കൊണ്ട് പറഞ്ഞു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story