❣️നിനക്കായി ❣️: ഭാഗം 39

ninakkay kurumbi

രചന: കുറുമ്പി

പൂജ എന്റെ ബാത്ത് ടബ്ബ് ഒന്ന് എടുത്തേരോ "ബാത്ത് റൂമിൽ നിന്നും മനു വിളിച്ചു പറഞ്ഞ്. "മനുവേട്ടൻ ടവ്വൽ എടുക്കാതെ ആണോ പോയത്. മനുവേട്ടന് ഇപ്പം മറവി കുറച്ച് കൂടുതലാ "പൂജ മനുവിനെ ശാസിച്ചുകൊണ്ട് പറഞ്ഞ്. "എനിക്ക് ഫുൾ ടൈം നിന്റെ ഓർമ അല്ലേ പിന്നെ ഇതൊക്കെ ഞാൻ എങ്ങനെ ഓർക്കാനാ "മനു ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിയിച്ചുക്കൊണ്ട് പറഞ്ഞു. "അയ്യോ സോപ്പിടൽ ഒന്നും വേണ്ട ഞാൻ എടുത്ത് തരില്ലെന്ന് പറഞ്ഞാൽ തരില്ല അത്രതന്നെ "പൂജ വാശിയോട് പറഞ്ഞ്. "സോപ്പിട്ടു തുടങ്ങില്ല സോപ്പിടുമ്പോ പറയവേ... മര്യാദക്ക് ടവ്വൽ എടുത്ത് താടി "മനു കപട ദേഷ്യത്തിൽ പറഞ്ഞു. "ഈ ദേഷ്യം ഒന്നും എനി നടക്കുല മോനെ. പൂജ ആ ടവ്വൽ ഒന്ന് എടുത്തു തരാമോ എന്ന് പറ എന്നാൽ എടുത്ത് തര "പൂജയും ഒട്ടും വിട്ടു കൊടുത്തില്ല. "ഇവളെക്കൊണ്ട്.... എന്റെ പൊന്ന് പൂജ അല്ലേ ആ ടവ്വൽ ഒന്ന് എടുത്ത് തരുമോ "

മനു കുറച്ച് സോഫ്റ്റ്‌ ആയി പറഞ്ഞു. "ഹ അങ്ങനെ വഴിക്ക് വാ..... അല്ല നമ്മുടെ ടവ്വൽ എവിടെ പോയി "പൂജ ടവ്വൽ ആ റൂം മൊത്തം തിരഞ്ഞു. "ഡീ അ അലമാരയിൽ പുതിയ ടവ്വൽ ഉണ്ടാവും അതെടുത്തോ "മനു വിളിച്ചു പറഞ്ഞു. "എന്നാലും ആ ടവ്വൽ എവിടെ പോയി "പൂജ അലമാരയിൽ നിന്നും ടവ്വൽ എടുത്ത് ബാത്ത് റൂമിന്റെ മുന്നിൽ നിന്നു. "മനു ഏട്ടാ ഡോർ തുറക്ക് "പൂജ വിളിച്ചു പറഞ്ഞതും മനു ഡോർ പകുതി തുറന്നു. പൂജകണ്ണടച്ചു മുഖം തിരിഞ്ഞായിരുന്നു നിന്നത് അവൾ ടവ്വൽ നീട്ടിയതും മനു അവളെ പിടിച്ച് ബാത്‌റൂമിലേക്ക് വലിച്ചിട്ടു. പൂജ നേരെ മനുവിന്റെ നെഞ്ചിൽ ലാൻഡ് ആയി. പൂജ കണ്ണടച്ചു നിന്നു. "മനുവേട്ടാ...."പൂജ. "നീ ഒന്ന് കണ്ണ് തുറക്കെടി "മനു പൂജയെ നോക്കി പറഞ്ഞു. "ഇല്ല... അയ്യേ...."പൂജ കണ്ണ് തുറക്കാൻ തയ്യാറായില്ല. "എടി ഒന്ന് തുറക്കെടി "മനു പൂജയുടെ കയ്യ് പിടിച്ചു വെച്ചു വേദനകൊണ്ട് കണ്ണ് നിറഞ്ഞു അവൻ കണ്ണ് തുറന്നു. "ഈ ടവ്വൽ കയ്യിൽ ഉണ്ടായിട്ടാണോ എന്നെകൊണ്ട് വേറെ ടവ്വൽ എടുപ്പിച്ചേ "പൂജ ദേഷ്യത്തോടെ പറഞ്ഞു.

"ചുമ്മാ നിന്നെ ഇതിന്റെ അകത്തേക്ക് കേറ്റാൻ "പൂജയെ വട്ടം പിടിച്ചുകൊണ്ട് മനു പറഞ്ഞു. "വിട്ടേ വിട്ടേ എനിക്ക് പോണം "പൂജ കിടന്നു കുതറിയെങ്കിലും നോ രക്ഷ. "മനുവേട്ടാ പ്ലീസ്‌....."പൂജ നിഷ്കു ആയി പറഞ്ഞു. "ഇല്ല വിടില്ല "മനു അവളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. "അപ്പു നീ എന്താ ഇവിടെ "പൂജ വാതിലിന്റെ അടുത്തേക്ക് നോക്കി പറഞ്ഞതും മനുവിന്റെ കയ്യ് താനെ അയഞ്ഞു. ഈ സമയം പൂജ പുറത്തേക്ക് ഓടി. "ഓ പറ്റിച്ചതാണല്ലേ നിന്നെ ഞാൻ എടുത്തോളാം "പൂജ പോയ വഴിയെ നോക്കി മനു പറഞ്ഞു. "ഓ പിന്നെ നീ പോടാ രാവണനുണ്ടായ അസുര "പൂജ മനുവിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. മനു ഒന്ന് ചിരിച്ചു. "നീ വന്നപ്പോൾ എന്റെ ജീവിതം എത്ര സന്തോഷം നിറഞ്ഞതായി ഒരുപക്ഷെ നീ എന്നിനിൽ നിന്നും അകന്നാൽ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റി ഇല്ലെന്നു വരും "മനു മനസ്സിൽ പറഞ്ഞു. ________ "അയ്യോ... പാവം... അയ്യോ....ശോ..."രാവിലത്തന്നെ പത്രം വായനയിലാണ് അപ്പു. "നീ എപ്പ അപ്പൂട്ട പത്രം വായന തുടങ്ങിയെ "ഒരു പത്രത്തിൽ ചിപ്സും കൊണ്ട് സോഫയിൽ ഇരുന്നുകൊണ്ട് അമ്മു ചോദിച്ചു.

"ചരമകോളം നോക്കടി പത്രം ഒക്കെ ആരു വായിക്കാൻ "അമ്മുന്റെ പത്രത്തിൽ കയ്യിട്ട് വാരികൊണ്ട് അപ്പു പറഞ്ഞു. "അപ്പൂട്ട ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചെരോ "അമ്മു അപ്പൂന്റെ അടുത്തേക്ക് നീങ്ങി ഇരുന്നൂക്കൊണ്ട് ചോദിച്ചു.അപ്പു വേഗം സോഫയിൽ നിന്നും ഇറങ്ങി ഇരുന്ന് അമ്മുന്റെ വയറിൽ തൊട്ടു. "മാമന്റെ വാവക്ക് സുഖല്ലേടാ.. മോൻ ഇങ്ങു വാ എന്നിട്ട് വേണം നമുക്കൊരുമിച്ചു ഡോറയുടെ പ്രയാണം കാണണം പിന്നെ കിണ്ടർജോയ് തിന്നണം, നിന്റെ അച്ഛൻ ഇല്ലേ ആ പാർഥി അവനിട്ടു രണ്ട് പൊട്ടിക്കണം കേട്ടല്ലോ നിയാണെന്റെ ക്രൈം പാർട്ണർ നീ കേൾക്കുന്നുണ്ടോ... മൈക്ക് ടെസ്റ്റിംഗ് "ചെവി അടുപ്പിച്ചുകൊണ്ട് അപ്പു ചോദിച്ചു. "എന്റെ അപ്പൂട്ട അവൻ കേൾക്കാനൊന്നും ആയില്ല "അപ്പൂന്റെ തലക്കടിച്ചുകൊണ്ട് അമ്മു പറഞ്ഞു. "നീ എന്താ പറയാൻ വന്നെ "തലഉയർത്തി അപ്പു ചോദിച്ചു. "അത് അപ്പൂട്ട എനിക്കില്ലേ പുഴയിൽ നിന്നും പിടിച്ച മീനിനെ വേണം "കൊച്ചുകുട്ടികളെ പോലെ അമ്മു പറഞ്ഞു.അപ്പൂന് അത് കണ്ട് അവരുടെ കുട്ടികാലം ആണ് ഓർമ്മവന്നത്.

"എനിക്കെങ്ങും വയ്യ "അപ്പു കപട ദേഷ്യത്തിൽ പറഞ്ഞതും അമ്മുന്റെ മുഖം വാടി. "എന്താ മാമന്റെ മോന് മിനിനെ വേണോ എന്നാൽ നമുക്ക് ഇപ്പോൾ പിടിക്കലോ "വയറ്റിൽ കയ്യ് വെച്ച് അമ്മുന്റെ മുഖത്തു നോക്കി അപ്പു പറഞ്ഞു. "നിന്നോടുള്ള സ്നേഹം കൊണ്ടല്ല എന്റെ മരുമോനോടുള്ള സ്നേഹ "അപ്പു ഇളിച്ചോണ്ട് പറഞ്ഞതും. അമ്മു അവന്റെതലക്കിട്ട് ഒരു കൊട്ട് വെച്ചു കൊടുത്തു. "ഞങ്ങളും റെഡി പോയാലോ "മനു ആയിരുന്നു അത് കൂടെ പൂജയും പാർതിയും ദേവൂവും. "എന്നാൽ വായോ "അപ്പു ചുണ്ടയും ബക്കറ്റും എടുത്ത് വന്ന്‌. "ഇന്ന് നിങ്ങൾ എല്ലാരും ലീവ് ആണോ "ശങ്കർ അങ്ങോട്ട് വന്ന്‌ കൊണ്ട് ചോദിച്ചു. "ഹാ ഡാഡി രാവിലെ തൊട്ട് ഉച്ചവരെ മീൻപിടിത്തം വൈകുന്നേരം ഒരു മൂവി എന്താ "എല്ലാരേയും നോക്കി മനു പറഞ്ഞു എല്ലാരും ഡബിൾ ഒക്കെ എന്ന പോലെ നിന്നു. "അല്ല അപ്പു നീ ഇന്നലയല്ലേ ജോയിൻ ചെയ്തേ എന്നിട്ട് ഇന്ന് ലീവ് ആണോ "ദേവകി അങ്ങോട്ട് വന്ന്‌ കൊണ്ട് ചോദിച്ചു. "ഞാൻ പാർഥി അളിയനെ ഭ്രാന്തശുപത്രിയിൽ കാണിക്കണം എന്ന് പറഞ്ഞു മുങ്ങി

"അപ്പു പാർതിയെ നോക്കി പറഞ്ഞതും അവൻ അടിക്കാനായി അവന്റെ പുറകേ ഓടി. ബാക്കിയുള്ളവർ അവരടെ പിറകെയും. ---- "അശോകേട്ടന്റെ മോളല്ലെടി നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതല്ലേ "അപ്പു ചുണ്ട ഇടുന്നതിനിടയിൽ ദേവൂനെ നോക്കി പാടി. മനുവും പാർതിയും അവരുടെ ജോഡിക്കോപ്പം ചുണ്ട ഇടുന്നതിന്റെ തിരക്കിലാണ്. "ഹാ കിട്ടി കിട്ടി "അപ്പു അർത്തു വിളിച്ചതും എല്ലാരും അവനെ നോക്കി. "മീനിനെ കിട്ടിയോ അപ്പു "പൂജ ആകാംഷയോടെ ചോദിച്ചു. "മീനിനെ കിട്ടിയില്ല കഴിഞ്ഞ ആഴ്ച എന്റെ ഒരു നീല ജെട്ടി കാണാതെ പോയിനും അത് കിട്ടി. കാക്ക എടുത്ത് പോയതാ. അതിന് ജെട്ടി ഇടാൻ ആണെന്ന് വെച്ചു ബട്ട്‌ ആ ബ്ലഡി കാക്ക ഇത് പുഴയിലിട്ട് കൺഡ്രി ഫെല്ലോ "അപ്പു ചുണ്ടയിൽ കുടുങ്ങിയ ജെട്ടി എടുത്തു. നോക്കുമ്പോ ഫുൾ ഓട്ട ആയിരുന്നു. "ഒരു ബിസിനെസ്സ് അധോലോഗിയുടെ മോന്റെ ജെട്ടി കണ്ടോ ഫുൾ ഓട്ട "പാർഥി ചിരിച്ചോണ്ട് പറഞ്ഞു. "നിനക്ക് കുറച്ച് നല്ല ജെട്ടി വാങ്ങിക്കൂടെ അപ്പൂട്ട "മനു അപ്പുനെ നോക്കി ചോദിച്ചു.

"എന്റെ ഏട്ടാ ഈ ഓട്ട ജെട്ടി ഇട്ടാൽ രണ്ട് ഉണ്ട് കാര്യം ഒന്ന് കുറച്ച് കാറ്റ് കടന്നോളും രണ്ട്...🤔ഇല്ല ഒരു ഉപയോഗ ഉള്ളു "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "എന്നാൽ എനി ജെട്ടിക്കകത് ഒരു AC ഫിറ്റ് ചെയ്തേര എന്താ "ദേവു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "ഒരു ശരശരി ഇന്ത്യ കാരന്റെ ജെട്ടിയിലുള്ള ഓട്ടയുടെ കണക്കെടുത്താൽ ഇത്രത്തോളം ഉണ്ടാവും സുഹൃത്തുക്കളെ ഇത്രത്തോളം ഉണ്ടാവും "ആ ജെട്ടി നോക്കിക്കൊണ്ട് അമ്മു പറഞ്ഞു. "നിങ്ങൾക്കറിയില്ല ഒരു സാധാരണ ഇന്ത്യ കാരന്റെ വേദന അതിന് സെൻസ് വേണം സെൻസിബിലിറ്റി വേണം ഞാൻ പുതുതായി കണ്ട് പിടിച്ച സെൻസാച്ചുലേഷൻ വേണം "അപ്പു ചെന്നിയിലെ വിയർപ്പു തുടച്ചുകൊണ്ട് പറഞ്ഞു.ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അറിയുന്നതുക്കൊണ്ട് എല്ലാരും അവരുടെ ജോലിയിൽ കോൺസൻഡ്രറ്റ് ചെയ്തു. ഉച്ച ആയിട്ടും മീനിനെ ഒന്നും അവർക്ക് കിട്ടിയില്ല. "മോളെ അമ്മു ചേട്ടൻ നിനക്ക് ഹോട്ടലിൽ നിന്നും പുഴയിൽ നിന്നും പിടിച്ച മീനിനെ വാങ്ങി തന്നാൽ മതിയോ "മനു അമ്മുനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.

"എനിക്ക് വിശക്കുന്നു എന്തേലും വാങ്ങി താ "അമ്മു ചിണിങ്ങിക്കൊണ്ട് പറഞ്ഞു. "എല്ലാരും വേഗം വാ വല്ല ഹോട്ടലിലും കേറാ ഇല്ലെങ്കിൽ കാലകെയാനാകും അവൾ "അങ്ങനെ എല്ലാരും അടുത്തുള്ള ഹോട്ടലിൽ കേറി ഭക്ഷണം തട്ടി.വീട്ടിൽ പോയി ഡ്രെസ്സും മാറി നേരെ സിനിമ തിയറ്ററിലേക്ക് വിട്ടു. ഓരോരുത്തരും കപ്പിൾ ആയി ഇരുന്നു. "ങ്ങി ങ്ങി..."എന്തോ ഒച്ച കേട്ടതും അപ്പു ഒഴിച്ചു എല്ലാരും ഒന്ന് തിരിഞ്ഞും മറഞ്ഞും നോക്കി. നോക്കുമ്പോ അപ്പു കിടന്ന് കരയല്ലേ. കൂടെ നഖവും കടിക്കുന്നുണ്ട്. എല്ലാവരും അവൻ നോക്കുന്നിടത്തു നോക്കുമ്പോ നായിക കരയുന്ന സീൻ ആണ്. ദേവൂന് അത് കണ്ടത് ചിരി പൊട്ടി. "പൂജ നമുക്കും അതുപോലെ ഒന്ന് വേണം "സ്‌ക്രീനിൽ കാണുന്ന കുഞ്ഞിനെ കാണിച്ചു മനു പറഞ്ഞതും പൂജ മനുനെ ഉറ്റു നോക്കി. "എന്നിട്ട് നമുക്ക് അവൾക്ക് തക്ഷശ്രീ എന്ന് പേരിടണം പൂജയുടെ മനുവിന്റെയും സ്നേഹത്തിന്റെ പ്രതികം "മനു പൂജയെ നോക്കി പറഞ്ഞു. "ആൺകുട്ടി ആണെങ്കിലോ "പൂജ കൗതുകത്തോടെ ചോദിച്ചു.

"ആദ്യം ഒരാൾ വരട്ടെ എന്നിട്ടാലേ "പാർഥി രണ്ടാളെയും ആക്കികൊണ്ട് പറഞ്ഞു. മനു അതിനൊന്നും ചിരിച്ചുകൊടുത്തു. "അത് ഞാനൊന്നു ആഞ്ഞു പിടിച്ചാൽ നിങ്ങളുടെ കുഞ്ഞു വരുന്നതിനു മുൻപ് ഞങ്ങളുടെ കുഞ്ഞു വരും അല്ലേ പൂജ "മനു പൂജയെ തട്ടിക്കൊണ്ടു ചോദിച്ചതും അവൾ അവനെ ഒന്ന് പിച്ചി. "സൈലെൻസ് പ്ലീസ്‌ ഒന്ന് മൂവി കാണാനും സമ്മേക്കില്ല കച്ചറ പാർട്ടിസ് "അപ്പു സ്ക്രീനിന്നിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. മനു പൂജയുടെ കയ്യ് കോർത്തു പിടിച്ചു. പരസ്പരം നോക്കി ഇരുന്നു. തക്ഷശ്രീ എന്ന പേര് രണ്ട് മനസുകളിലും വലം വെച്ച് നിന്നു. »»»»»» "പൂജ ചേച്ചി എന്താ ആലോചിച്ചിരിക്കുന്നെ "നിറ വയറും താങ്ങി പിടിച്ചു ബാൽക്കാണിയിലേക്ക് വന്നു കൊണ്ട് അമ്മു ചോദിച്ചു. "ഒന്നുല്ല അമ്മു 5 വർഷത്തിന് മുമ്പുള്ള കാര്യങ്ങൾ ഓർക്കായിരുന്നു ആ ഓർമകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം ഇനി ഒരിക്കലും കിട്ടാത്ത സുന്ദരനിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോട്ടം "ചെന്നൈ നഗരത്തിന്റെ വിദുരത്തിലേക്ക് കണ്ണും നട്ടുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ വിഷാദം നിറയുന്നത് അമ്മുവിന് കാണമായിരുന്നു.

"പൂജ ചേച്ചി "പൂജയുടെ തോളിൽ കയ്യ് വെച്ചുകൊണ്ട് അമ്മു വിളിച്ചു. "പറ്റില്ല അമ്മു എനിക്ക് മനുവേട്ടൻ ഇല്ലാതെ പറ്റില്ല ഈ 5 വർഷവും ഒരു ദിവസം പോലും മനുവേട്ടനെ മറക്കാൻ എനിക്ക് പറ്റുന്നില്ല എന്തിന് ഒരു മിനുട്ട് പോലും. ആ മുഖം എന്റെ ഈ നെഞ്ചിലുണ്ട്. ഓരോ മിനിട്ടും ഞാൻ നീറി നീറി ആണ് ജീവിക്കുന്നെ "കരഞ്ഞു കൊണ്ട് പൂജ നിലത്തേക്ക് ഊർന്നു വീണു. "പൂജ ചേച്ചി "അമ്മു പതിയെ വയറു പിടിച്ചു അവളുടെ അടുത്തിരുന്നു. "ചേട്ടനെ മറന്നേ പറ്റും ചേച്ചി. എനിക്കറിയാം ചേച്ചിടെ ഫീലിംഗ്സ് ബട്ട്‌ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എല്ലാം ഉപേക്ഷിച്ചു വന്നതല്ലേ നമ്മൾ "പൂജയുടെ കണ്ണീർ തുടച്ചുകൊണ്ട് അമ്മു പറഞ്ഞു. "എനി ഒരിക്കലും എനിക്കും മനുവേട്ടനും ഒരുമിക്കാൻ പറ്റില്ല എന്നെനിക്കറിയാം പക്ഷേ എന്റെ മനസ്സ് ഇപ്പോഴും തുടിച്ചു കൊണ്ടിരിക്കാ അമ്മു. ആ നെഞ്ചിലൊന്നു തല ചായ്ച്ചു കിടക്കൻ കൊതിയാവുകയാ ബട്ട്‌ എനി ഒരിക്കലും അതിന് പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോ എന്റെ ഹൃദയം നിലക്കുന്ന പോലെ തോന്ന "പൂജ കാലുകൾകിടയിൽ മുഖം ഒളിപ്പിച്ചു പൊട്ടി കരഞ്ഞു. അമ്മു അവളെ സമദനിപ്പിക്കാൻ നോക്കിയതും പാർഥി അവളെ തടഞ്ഞു. "എല്ലാ ദിവസത്തിന്റെയും തുടക്കം ഇങ്ങനല്ലേ കുറച്ചു കരഞ്ഞോട്ടെ അപ്പോൾ കുറച്ച് സമാധാനം കിട്ടും "പാർഥി അമ്മുവിനെ എഴുന്നേൽപ്പിച്ചു അകത്തേക്ക് കുട്ടികൊണ്ട് പോയി. "അമ്മേ........"പൂജയുടെ കയ്യിൽ ഒരു നനുത്ത സ്പർശനം ഏറ്റതും അവൾ തല പൊന്തിച്ചു നോക്കി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story