❣️നിനക്കായി ❣️: ഭാഗം 5

ninakkay kurumbi

രചന: കുറുമ്പി

അങ്ങനെ ഇന്നാണ ദിവസം നമ്മുടെ നായകനും നായികയും കണ്ടുമുട്ടുന്ന ദിനം. Bdy ഒരുക്കങ്ങൾ നടത്തുകയാണ് അമ്മുവും പുജയും അപ്പുവും. "ഡീ പൂജു ആ ബലുണ് അവിടെയല്ല ആ തൂണിന്റെ സൈഡിൽ വെക്ക് "സോഫയിൽ മലർന്നു കിടന്ന് മിക്ച്ചർ കൊറിച്ചു കൊണ്ട് രണ്ട് സഹോദരിമാരകൊണ്ടും പണി എടുപ്പിക്കുന്ന തിരക്കിലാണ് അപ്പു. "ഡാ അപ്പു അവിടുന്ന് ആഞ്ജപിക്കാതെ ഇവിടെ വന്ന് ഞങ്ങളെ സഹായിക്കടാ "പൂജ കുറച്ച് കലിപ്പിൽ പറഞ്ഞു. "എന്ത് ഞാൻ പണിയെടുക്കാനോ no never എനിക്കെ വിയർപ്പിന്റെ അസുഖം ഉള്ളതാ ". അപ്പു പറഞ്ഞു. "ചേച്ചി ഇതരോടാ പറയുന്നേ കുഴിമടിയനോടോ "അമ്മു ആക്കികൊണ്ട് ചോദിച്ചു "കുഴി മടിയൻ നിന്റെ തന്ത "അപ്പു അമ്മുനെ നോക്കിക്കൊണ്ട് പറഞ്ഞു "ഡാ ഡാ venda"ഹാളിലേക്ക് കടന്നുക്കൊണ്ട് ശങ്കർ പറഞ്ഞു "അച്ഛൻ എപ്പം വന്നു "അപ്പു പരുങ്ങിക്കൊണ്ട് ചോദിച്ചു. "ഞാൻ വന്നിട്ട് 10 65 കൊല്ലായി എന്തെ

"അപ്പുനെ ഫോക്കസ് ചെയ്തുക്കൊണ്ട് ശങ്കർ പറഞ്ഞു . മറുപടിയായി അപ്പു ക്ലോസ് അപ്പിൽ ഒന്ന് ചിരിച്ചുകൊടുത്തു. അപ്പോയെക്കും പൂജയും അമ്മുവും കൂടി കേക്ക് എല്ലാം set ആക്കി വെച്ചു. മുറ്റത്തൊരു കാർ വന്നതിന്റെ ശബ്‌ദം കെട്ട് എല്ലാവരും ഉമ്മറത്തേക്ക് കടന്നു. "ഹായി ഹായി ഏട്ടൻ വന്നു ഏട്ടൻ വന്നു "അപ്പു കിടന്നു കാറാൻ തുടങ്ങി. "ഏട്ടനല്ലേ വന്നത് അല്ലാതെ സണ്ണി ലീയോൺ ഒന്നും അല്ലാലോ "അമ്മു അപ്പുനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. "സണ്ണി ലീയോൺ ആയിരുന്നെങ്കിൽ ഞാൻ പടക്കം പൊട്ടിച്ചനെ "അപ്പു അമ്മു കേൾക്കാൻ പാകത്തിനാണ് പറഞ്ഞെ പക്ഷേ കുറച്ച് ഉറക്കെ ആയി പോയി. "ഹോ വല്ല വാഴയും വെച്ചാൽ മതിയായിരുന്നു " ശങ്കർ രണ്ടിനെയും നോക്കി കൊണ്ട് പറഞ്ഞു. അപ്പോയെക്കും ഡോർ തുറന്ന് ആർണവ് പുറത്തിറങ്ങി. "മുഖത്തേക്ക് പാറി വീണ മുടിയും നല്ല കട്ട താടിയും മീശയും അമിതാബാചന്റെ നീളവും ശെരിക്കും കാണാൻ വിജയ്ദേവർക്കൊണ്ടെന പോലെ തന്നെ " അർണവിനെ കണ്ടതും പൂജയുടെ ഉള്ളിൽ ഉറങ്ങി കിടക്കണ കോഴി സടകുടഞ്ഞെ എഴുനേറ്റു.

"ഡാ ഇത് നിന്റെ ചേട്ടൻ തന്നാണോ എന്ത് ലുക്ക്‌ കാണാൻ നിന്നെപോലെയെ alla"പൂജ അപ്പൂന്നിട്ടൊന്ന് താങ്ങിക്കൊണ്ട് പറഞ്ഞു. "ഡീ കോഴിക്കുട്ടി നീ എനിക്കിട്ട് തങ്ങല്ലേ "അപ്പു പൂജനെ കളിയാക്കികൊണ്ട് പറഞ്ഞു. "നീ പോടാ പുവൻ kozhi"എന്നും പറഞ്ഞു പൂജ അപ്പൂന്റെ കാലിനിട്ട് ആഞ്ഞൊരു ചവിട്ട് കൊടുത്തു. "ആാാാാാ "അപ്പു അലറി. "ന്താടാ "അമ്മ അപ്പുനെ നോക്കിക്കൊണ്ട് ചോദിച്ചു. "ഒന്നുല്ല അമ്മേ ഒരു പട്ടി ചവിട്ടിയതാ "അപ്പു "പട്ടി കടിക്കല്ലേ ചെയ്യാ "അമ്മു താടിക്ക് കയ്യും കൊടുത്ത് ചോദിച്ചു. "ചില പട്ടികൾ ചവിട്ടും "പുജെന രുക്ഷമായി നോക്കികൊണ്ട് അപ്പു പറഞ്ഞു. "ഡാഡി "ആർണവ് ചെന്ന് ശങ്കരനെ കെട്ടിപിടിച്ചു. "How are you മനു "ശങ്കർ "I am fine dady അമ്മ സുഖല്ലേ "മനു അമ്മേന്റെ തോളിൽ കയ്യ് ഇട്ടുകൊണ്ട് ചോദിച്ചു. "പോ ചെക്കാ അവിടുന്ന് എത്ര ദിവസായി പോയിട്ടെന്ന് അറിയോ എന്നെ നീ അനേഷിച്ചില്ലലോ "ദേവകി കള്ള പരിഭവത്തോടെ പറഞ്ഞു.

"തിരക്കായിട്ടല്ലേ അമ്മേ ഇപ്പം ഞാൻ വന്നല്ലോ "അങ്ങനെ ദേവകി ഫ്‌ളറ്റ് "അമ്മു അപ്പു സുഖല്ലേടാ "ആർണവ് അങ്ങനെ ചോദിക്കണ്ട താമസം. അപ്പു ചെന്ന് ആർണവിന്റെ ദേഹത്തു കേറി ഇരുന്നു. "ഏട്ടാ ഏട്ടനെ കാണാതെ ഞാൻ എത്രമാത്രം വിഷമിച്ചെന്നോ ഒരിറ്റ് പച്ചവെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല അറിയോ "അപ്പു സങ്കടത്തോടെ പറഞ്ഞു. "അപ്പം ഇന്ന് രാവിലെ കഴിച്ച രണ്ട് കുറ്റി പിട്ടും കടലയോ "അമ്മു സംശയ ഭാവത്തോടെ അപ്പുനോട് ചോദിച്ചു. "അത് പിട്ടും കടലയും അല്ലേ അല്ലാതെ പച്ചവെള്ളം അല്ലാലോ "അപ്പു കള്ളദേശ്യത്തോടെ അമ്മുനോട് പറഞ്ഞു "ഓ രാവിലെ പുട്ട് തിന്നുപോയേ തോന്നി ഇന്ന് ഫുൾ തള്ളായിരിക്കും എന്ന് "അമ്മു പുച്ഛത്തോടെ അപ്പുനെ നോക്കി പറഞ്ഞു. "ഡി നീ എനിക്കിട്ട് ഉണ്ടാക്കല്ലേ "appu "ഡാ അവളുടെ മെത്തേക്ക് കുതിരകേറാതെ എന്റെ ദേഹത്തു നിന്ന് ഇറങ്ങാട.

അപ്പോഴാണ് സുഹൃത്തുക്കളെ അപ്പു ആ സത്യം തിരിച്ചറിയുന്നത് അവൻ ഇത്രയും നേരം ആർണവിന്റെ ദേഹത്തായിരുന്നു. "Sorry ഏട്ടാ പെട്ടന്ന്.. "അപ്പു ചമ്മിയ മുഖഭാവത്തോടെ പറഞ്ഞു നിർത്തി. "നിന്ന് പ്രസങ്ങിക്കാതെ തായേ ഇറങ്ങാട "ആർണവ് "ആദ്യം ചേട്ടനെന്നെ വിട്ടലല്ലേ എനിക്ക് തായേ ഇറങ്ങാൻ പറ്റു. "അപ്പു കയ്യ് മലർത്തിക്കൊണ്ട് പറഞ്ഞു. "ഞാൻ വിടണം അല്ലേ "ആർണവ് "ടപ്പോ "ചക്ക വീണതല്ലാട്ടോ നമ്മുടെ അപ്പു വീണതാ. "അയ്യോ എന്റെ നടുവേ "അപ്പു അലറി. അപ്പോഴാണ് നമ്മുടെ നായകന്റെ നോട്ടം നായികയിൽ എത്തിയത്. "ഇത്... "ആർണവ് നെറ്റി ചുള്ക്കിക്കൊണ്ട് അച്ഛനെ നോക്കി "പൂജ "ശങ്കർ ആർണവിനെ നോക്കിക്കൊണ്ട് പറഞ്ഞു. "ഹോ പൂജ ഹായ് "ആർണവ് പൂജായെ നോക്കിക്കൊണ്ട് പറഞ്ഞു. പൂജ മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്തിക്കൊണ്ട് നിന്നു. ആഗ്രഹിച്ചതെന്തോ കിട്ടിയ നിർവിതിയിലായിരുന്നു രണ്ടാളുടെയും ഹൃദയം.

"മോൻ വാ കേക്ക് മുറിക്കാം "എല്ലാരും ഹാളിലേക്ക് കടന്നു. നല്ല റെഡ് വെൽവേറ്റ് കേക്കും അതിനു ചുറ്റുമായി പല വർണ്ണത്തിലുള്ള ചോക്ലേറ്റ് നിരത്തിവെച്ചിരിക്കുന്നു. ആർണവ് മെഴുകുതിരികൾ ഊതി കെടുത്തി കേക്ക് മുറിച്ചു അച്ഛന്റെയും അമ്മേന്റെയും വായിൽ വെച്ചു കൊടുത്തു. അപ്പൂന് കൊടുക്കാനായി നീട്ടിയതും അവൻ ഒറ്റയടിക്ക് അത് ഉള്ളിലാക്കി. ഇതെന്ത ഇങ്ങനെ എന്ന മട്ടിൽ നോക്കണേ ellarum. പിന്നെ അമ്മുന്റെ വായിലും ഒരു പീസ് വെച്ചു കൊടുത്തു. അവസാനമായി പൂജക്ക് കയ്യിൽ കൊടുത്തു. അപ്പു ഒരു കേക്ക് ഭ്രാന്തനാ അതുക്കൊണ്ട് തന്നെ കേക്ക് മുഖതക്കുന്ന പരിപാടി നഹി നഹി. അതല്ല ഇനി ആക്കിയാൽ ആർണവ് അപ്പുനെ എടുത്തിട്ടാലക്കും അതുക്കൊണ്ട് അപ്പു സാമിബേണം പാലിച്ചു. "മോൻ പോയി ഫ്രഷ് ആയിട്ട് വാ "ദേവകി ആർണവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. കേക്ക് നക്കിക്കൊണ്ടിരിക്കണേ നമ്മുടെ അപ്പു.

"ഡാ ചെക്കാ നക്കിക്കൊണ്ടിരിക്കാതെ ആ ലേഗേജ് എടുത്തുക്കൊണ്ട് vaa"അമ്മ അപ്പുനെ നോക്കിക്കോക്കണ്ടേ പറഞ്ഞു. "എന്റെ പട്ടി എടുക്കും "അപ്പു മേലോട്ട് നോക്കി പറഞ്ഞു. "അപ്പു എന്നെ കൊണ്ടേ ചട്ടുകം എടുപ്പിക്കല്ലേ " (ചട്ടുകം എന്ന് കേട്ടാലേ അപ്പൂട്ടന് പേടിയാ കുറെ കിട്ടിട്ടുണ്ടേ ) "ശോ ഇതെന്ത് കഷ്ട്ട നിങ്ങളെന്താ എന്നെ തവിടു കൊടുത്തു വാങിയതാണോ. "അപ്പു കുറച്ച് കലിപ്പിൽ ചോദിച്ചു. "നീ ഞങ്ങളുടെ മോൻ തന്നെയാ കാരണം വാങ്ങുകയാണെങ്കിൽ നല്ലത് നോക്കി വാങ്ങാൻ എനിക്കറിയാടാ appu"ശങ്കർ അപ്പുനെ നോക്കി ആക്കി കൊണ്ട് പറഞ്ഞു. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് കണ്ട അപ്പു ലാഗേജു ചുമന്നു പോവുകയാണ് സുഹൃത്തുക്കളെ. "അല്ല പൂജ ചേച്ചി നാളെ ക്ലാസ്സ്‌ തുടങ്ങല്ലേ എന്താ പരിപാടി "അമ്മു "ന്ത്‌ പരിപാടി "പൂജ "നമുക്ക് ഷോപ്പിംഗിന് പോയാലോ "അമ്മു "ഇന്ന് ഏതായാലും വേണ്ട അമ്മു ഇന്നൊരു മുടില്ല നമുക്ക് നാളെ പോയാൽ പോരെ "പൂജ "ചേച്ചിടെ ഇഷ്ടം പോലെ "അമ്മു പൂജാനേ നോക്കി പറഞ്ഞു.

"ഞാൻ ഇപ്പം വരവേ "അമ്മു ഫോണും എടുത്ത് മുകളിലേക്ക് poyi.അപ്പോയെക്കും അപ്പു സോഫയിലേക്ക് മറഞ്ഞിരുന്നു. "അല്ല അപ്പു നീ അല്ലേ പറഞ്ഞെ നിന്റെ ഏട്ടൻ രാവണനാണ് അസുരരണേ എന്നൊക്ക ഇതൊരു പുച്ചകുട്ടിയാണല്ലോ"പൂജ "പുച്ഛകുട്ടിയാണോ ആട്ടിൻകുട്ടിയാണോ എന്നൊക്കെ മോൾക്ക് പതിയ മനസിലാവും " അപ്പു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് പറഞ്ഞു. അവൾ നേരെ അടുക്കളയിലേക്ക് വിട്ടു. ഭക്ഷണം എടുത്തുവെക്ക പൂജായും സഹായിച്ചു. "മക്കളെ എല്ലാരും വാ ഫുഡ്‌ കഴിക്കാം "അമ്മ "അപ്പു നീ പോയി മനുനെ വിളിക്ക് " "അമ്മ ഞാൻ ഇരുന്നു പൂജ വിളിക്കും മനു ഏട്ടനെ "അപ്പു പൂജാനേ നോക്കി പറഞ്ഞു. "ഞാനോ "പൂജ ഞെട്ടിക്കൊണ്ട് ചോദിച്ചു. "പ്ലീസ് പൂജ ഞാൻ ഇരുന്നത് കൊണ്ടല്ലേ "അപ്പു "Ok ഞാൻ vilikkam"പൂജ മേലേക്ക് കയറിപ്പോയി. "അപ്പൂട്ട നീ എന്തിനാ പൂജ ചേച്ചീനെ അങ്ങോട്ട് പറഞ്ഞു വിട്ടേ ചേട്ടന്റെ സ്വപപം നിനക്കറിയില്ലേ ".

അമ്മു അപ്പൂന്റെ തൽമണ്ടാക്കിട്ട് ഒന്ന് കൊടുത്തുക്കൊണ്ട് ചോദിച്ചു. "അത് വേറൊന്നും അല്ല പുജുനൊരു സംശയം അത് തീർത്തെ കൊടുക്കണം "അപ്പു ഗുണ്ട്‍മായൊന്നെ ചിരിച്ചു. അമ്മു ഒന്നും തിരിയാതെ നിന്നു. ഈ സമയം മുകളിൽ എന്താവോ എന്തോ.  അർണവിന്റെ മുറിയുടെ മുന്നിൽ നിന്ന് തിരിഞ്ഞു കളിക്കണേ പൂജ. "എന്താ ഞാനിപ്പോൾ വിളിക്ക മനു ഏട്ടന്ന് വിളിച്ചാലോ വേണ്ട അതിനൊരു ഗും ഇല്ല. അർണവേട്ടന്ന് വിളിച്ചാലോ അയ്യേ രസമില്ല. ചേട്ടന്നെ വിളിക്കാം. "പൂജ ഗതമായ ആലോചനയിലാണ്. അവസാനം രണ്ടും കല്പ്പിച്ചു ഡോറിന് തട്ടി. ഡോർ ഓപ്പൺ ആയി ആർണവിന്റെ നിൽപ്പ് കണ്ട് പുജുന്റെ കിളികളെല്ലാം സംസ്ഥാനം വിട്ട് പോയി .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story