❣️നിനക്കായി ❣️: ഭാഗം 8

ninakkay kurumbi

രചന: കുറുമ്പി

"അവള പറഞ്ഞെ അവൾ എന്റെ അനിയത്തി ആണെന്നുള്ളത് നിന്നോട് പറയണ്ടന്നെ "അജയ് പറഞ്ഞു. ഇപ്രാവിശ്യം ഞെട്ടിയത് മനുവായിടുന്നു. "നീ എന്താ പറഞ്ഞെ "മനു അതിശയം വിട്ടുമാറാതെ ചോദിച്ചു. "സത്യമാ പറഞ്ഞതാ നീ എന്താ വിചാരിച്ചേ നിനക്കാണ് അവളോട് ഫസ്റ്റ് പ്രണയം തോന്നിയതെന്നോ എന്നാ നിനക്ക് തെറ്റി . നമ്മൾ ഫ്രണ്ട്‌സ് ആയിട്ടി ഇപ്പം 2 കൊല്ലായി ഈ രണ്ട് കൊല്ലവും നീ അറിയാതെ അവൾ നിന്നെ പ്രണയിക്കുന്നുണ്ടായിരുന്നു. എന്റെ അനിയത്തി ആണെന്ന് നീ അറിഞ്ഞാൽ നീയും അവളെ അനിയത്തി ആയി കാണുമോ എന്ന് അവൾക്ക് ഒരു സംശയം അതാ നിന്നോട് പറയണ്ട എന്ന് പറഞ്ഞെ "അജയ് പറഞ്ഞു നിർത്തി. "നിനക്കെന്നോട് ഒരു വാക്ക് പറയായിരുന്നു " മനു പരിഭവത്തോടെ പറഞ്ഞു "എടാ ഞാൻ ഇതറിയുന്നത് കഴിഞ്ഞ ആഴ്ച നീ വിട്ടിൽ വന്നോപ്പോഴാ " കഴിഞ്ഞ ആഴ്ച --------- -------- "ഡീ നീ എന്താ ഇവിടെ നിന്ന് പരുങ്ങി കളിക്കുന്നെ "

അജയ് അനുവിനോടായി ചോദിച്ചു "എന്ത് പ്രശ്നം ഒന്നുല്ല "അനു പാമ്മിക്കൊണ്ട് പറഞ്ഞു. "ഒന്നുല്ലേ എന്നാ വാ എന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട് അവർക്ക് പരിചയപ്പെടുത്തികൊടുക്കാം " അജയ് "വേണ്ട ഏട്ടാ "അനു പരിഭ്രാമത്തോടെ പറഞ്ഞു. "എന്താ നീ എന്തോ മറക്കുന്നുണ്ടല്ലോ പറ "അജയ് കപട ദേഷ്യത്തിൽ ചോദിച്ചു. "അത്... എ....... ട്ടാ "അനു വിറച്ചുകൊണ്ട് പറഞ്ഞു. "നിന്ന് വിറക്കാതെ കാര്യം പറയടി "അജയ്. "എനിക്കൊരു love "അനു ചിരിച്ചോണ്ട് പറഞ്ഞു. "ആരോട് "അജയ് "ആർണവേട്ടനോട് "തെല്ലും ഭയമില്ലാതെ അവൾ പറഞ്ഞു "സത്യാണോ നീ ഈ പറയുന്നേ "അജയ് ആദിശയത്തോടെ ചോദിച്ചു. അവൾ തല കുനിച്ചു നിന്നുകൊണ്ട് തലയാട്ടി. "ഇത് സന്തോഷം ഉള്ള കാര്യം അല്ലേ വാ മനുനോട് പറയാം "അജയ് അവളുടെ കയ്യ് പിടിച്ചോണ്ട് പറഞ്ഞു. "അയ്യോ ഏട്ടാ വേണ്ട "അനു പേടിയോടെ പറഞ്ഞു. "ന്താ നീ അവനേ time പാസ്സ് നാണോ നോക്കുന്നു "അവൻ പറഞ്ഞു നിർത്തും മുന്പേ അനു അവന്റെ വായ പൊതി. "എന്ത് വേണെങ്കിലും പറഞ്ഞോ പക്ഷേ മനു ഏട്ടാനോട് എനിക്ക് കപട ഇഷ്ടം മാത്രാണെന്ന് പറയരുത് അത്രക്ക് ഇഷ്ട്ടം ആണ് മനു ഏട്ടനെ "

കണ്ണ് നിറച്ചു കൊണ്ടവൾ പറഞ്ഞു. "നിനക്കത്രക്കിഷ്ട്ടാണോ മനുനെ"അജയ് സൗമായമായി ചോദിച്ചു അതിനവളൊന്ന് മൂളി. "പിന്നെന്താ അവനോട് ഈ കാര്യം പറഞ്ഞാൽ "അജയ് സംശയഭാവത്തിൽ ചോദിച്ചു. "അത് ചേട്ടൻ എന്റെ ഏട്ടൻ ആണെന്നറിഞ്ഞാൽ ചിലപ്പോൾ എന്നെ പെങ്ങൾ ആയി കണ്ടാലോ അതാ "അനു "മനു ഏട്ടൻ എന്നോട് ഒരിഷ്ടം ഉണ്ടാവട്ടെ എന്നിട്ടേ ഞാൻ തന്നെ ആരാണെന്ന് വെളിപ്പെടുത്താം "അനു പറഞ്ഞു "എന്നാ അങ്ങനെ ആവട്ടെ "അജയ് അജയ് പറഞ്ഞു നിർത്തി. മനുവിന്റെ കണ്ണ് കലങ്ങി. "അവൾ പറഞ്ഞിട്ട ഈ നാടകം ഞാൻ കളിച്ചത് പക്ഷേ ഞങ്ങളുടെ പ്രേതിക്ഷ തെറ്റിച്ചുകൊണ്ടേ നിനക്കവളോട് പ്രമം തോന്നി. അവളെ നിനക്ക് തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു "അജയ് പറഞ്ഞു നിർത്തി. "നീ പറഞ്ഞതൊക്കെ സത്യാണോ അവൾ എന്നെ പ്രണയിക്കുന്നുണ്ടോ "manu "ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ "അജയ്.

"അവൾ എവിടെ എനിക്കവളോട് സംസാരിക്കണം "മനു വെപ്രാളംത്തോടെ ചോദിച്ചു. "അവൾ ലൈബ്രറിയിൽ ഉണ്ട് "അജയ്. ഇത് കേൾക്കേണ്ട താമസം മനു ലൈബ്രറിയിലേക്ക് ഓടി അവൻ പോവുന്നത് കണ്ട് വായും പൊളിച്ചിരിക്കണേ അജയും കിച്ചുവും. ലൈബ്രറിയിൽ എത്തിയ മനു കാണുന്നത് അവിടുന്നിറങ്ങുന്ന അനുനെയാണ്. അവൻ ആൾ ഒഴിഞ്ഞ ക്ലാസ്സിൽ ഒളിച്ചു നിന്നു. അനു ക്ലാസ്സിന്റെ മുൻപിൽ എത്തിയപ്പോൾ മനു അവളുടെ കയ്യ് പിടിച്ചവളെ ക്ലാസ്സിലേക്ക് കയറ്റി. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മനുവിനെ കണ്ടപ്പോൾ അവളുടെ ചേച്ചുണ്ടിൽ ഒരു പുഞ്ചിരി ഉദിച്ചെങ്കിലും അവൾ അത് വിദക്തമായി മറച്ചു വെച്ചു. "ഞാൻ ചിലതൊക്കെ അറിഞ്ഞു അതൊക്കെ സത്യാണോ "മനു ഒരു ചോദ്യ ഭാവത്തിൽ ചോദിച്ചു. "എന്തറിഞ്ഞുന്നെ "അനു ഒരു ഞെട്ടൽഓടെ ചോദിച്ചു. മനു മീശ പിരിച്ചു അനുവിനടുത്തേക്ക് നടന്നു. അതിനനുസരിച്ചേ അനു പിറകോട്ടേക്ക് നടന്നു അവസാനം അവൾ ചുമരിൽ തട്ടി നിന്നു. മനു ഒരു ആവേശത്തോടെ അവളുടെ അടുത്തേക്ക് നടന്നു. പതിയെ അവളുടെ അരയിലൂടെ കയ്യ് ഇട്ട് തന്നോട് ചേർത്ത് നിർത്തി.

"എ... എന്താ....ഉദ്ദേശം "അനു വിളറി വിയർത്തുക്കൊണ്ട് ചോദിച്ചു. "ദുരുദ്ദേശം "മനു ഒരു കള്ള ചിരിയോടെ അവളെ ഒന്നുകൂടി തന്നോട് ചേർത്തുക്കൊണ്ട് പറഞ്ഞു. "എന്നെ... വിട്ടേ "അനു "ഇല്ലെങ്കിൽ "മനു. "ഞാൻ... ഞാനിപ്പോ.... ആൾക്കാരെ വിളിച്ചുകൂട്ടും "അനു കുറച്ച് കടുപ്പത്തിൽ പറഞ്ഞു. "നീ വിളിച്ചു കൂട്ടിക്കോ അവരോട് ഞാൻ പറയും നീ എന്റെ പെണ്ണാണെന്ന് "മനു ചെറു ചിരിയോടെ പറഞ്ഞു. "എന്താ പറഞ്ഞെ "അനു ഞെട്ടിക്കൊണ്ടേ ചോദിച്ചു. "I love you"മനു നേർത്ത ശബ്ദത്തോടെ അനു വിന്റെ ചെവിയിൽ പറഞ്ഞു. "ശെരിക്കും "അനു കോഞ്ഞാലോടെ ചോദിച്ചു. "ഓ പുല്ല് നിനക്ക് മലയാളം പറഞ്ഞാൽ മനസിലാവില്ലേ സ്റ്റിൽ i love you"മനു പറഞ്ഞു ഇത് കേൾക്കേണ്ട താമസം അനു മനുവിനെ കെട്ടിപിടിച്ചു. പിന്നീടാങ്ങോട്ട് അവരുടെ ദിവസങ്ങളായിരുന്നു 2 കൊല്ലം അവർ പ്രണയിച്ചു നടന്നു പിരിയാനായി വിധിച്ച പ്രണയമാണെന്ന് അറിയാതെ. "മനു ഏട്ടാ നമുക്കൊരു സിനിമക്ക് പോയാലോ "

അനുവും മനുവും വാഗ മരച്ചോട്ടിൽ ഇരിക്കണേ അനു കൊഞ്ചി കൊണ്ട് മനുവിനോട് ചോദിച്ചു. "എനിക്ക് വയ്യ "മനു കപട ദേഷ്യത്തിൽ പറഞ്ഞു "മനു ഏട്ടാ please "അനു "Ok കൊണ്ടുപോകാം പക്ഷേ നീ എനിക്കെന്തെങ്കിലും തരണം "മനു കള്ള ചിരിയോടെ പറഞ്ഞു. "എന്റെ കയ്യിൽ ഒന്നും ഇല്ലാലോ "അനു കയ്യ് മലർത്തിക്കൊണ്ട് പറഞ്ഞു. മനു കവിളിൽ തലോടിക്കൊണ്ട് അനുവിനെ നോക്കി അവളുടെ മുഖത്തെ നാണം കൊണ്ട് ചുമന്നു. "ഇവിടെ വച്ചോ "അനു ആദിശയത്തോടെ ചോദിച്ചു. "ന്നാ വേണ്ട "മനു കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. അനു മനുന്റെ കവിളിൽ ഒരു കടിച്ചുമ്മ വച്ചു കൊടുത്തു. "ഡീ............. "എന്ന അലർച്ച കേട്ടതും മനുവും അനുവും ഞെട്ടി തിരിഞ്ഞു നോക്കി. "അച്ഛൻ "അനുവിന്റെ ചുണ്ടുകൾ മന്ദ്രിച്ചു... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story