❣️നിനക്കായി ❣️: ഭാഗം 9

ninakkay kurumbi

രചന: കുറുമ്പി

"ഡീ...... "അലർച്ച കേട്ട ഭാഗത്തേക്ക് രണ്ടു പേരും ഞെട്ടി നോക്കി. "അച്ഛൻ "അനുവിന്റെ ചുണ്ടുകൾ മന്ദ്രിച്ചു. "നിന്നെ എന്തിനാടി കോളേജിലേക്ക് വിടുന്നത് പഠിക്കാനോ അതോ...... ഇന്നത്തോടെ നിർത്തിക്കോളണം എല്ലാം "അരുൺ ദേഷ്യത്തോടെ പറഞ്ഞു. "അങ്കിൾ അത് "മനു അരുണിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറയാൻ തുനിഞ്ഞതും. അയ്യാൾ ആ കയ്യ് തട്ടി തെറിപ്പിച്ചു. "മനു നീ ഒന്നും പറയണ്ട നിന്നെ കുറിച്ച് ഞാൻ ഇങ്ങനൊന്നും അല്ല പ്രേതീക്ഷിച്ചേ ച്ചെ " അനുവിനെയും വലിച്ചു അരുൺ നടന്നു. "അങ്കിൾ please എനിക്ക് അനുനെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് "മനു അത് പറഞ്ഞതും അരുൺ അവിടെ നിന്നു. "നീ എന്താ പറഞ്ഞെ ഇവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നോ അതിനുള്ള എന്ത് യോഗ്യതയാ നിനക്കുള്ളത് ആകെ ഉള്ളത് പൊട്ടിപ്പോളിയരായ ഒരു കമ്പനി അല്ലേ. എന്ന കേട്ടോ ഇവളുടെ കല്യാണം ഞാൻ ഉറപ്പിച്ചു "അച്ഛൻ അങ്ങനെ പറഞ്ഞതും രണ്ടുപേരും ഒരു തരിപ്പോടെ അത് കേട്ടു നിന്നു. "അച്ഛാ......... "അനു എതിർപ്പോടെ വിളിച്ചു.

"മിണ്ടിപ്പോവരുത് ഞാൻ പറയും നീ അത് അനുസരിക്കും കേട്ടല്ലോ "അച്ഛൻ അവളെയും വലിച്ചു കാറിൽക്കട്ടി. എല്ലാം ഒരു മരവിച്ച മനസോടെ കേട്ടുനിൽക്കുകയായിരുന്നു മനു കണ്ണീരിനെ എത്ര തടഞ്ഞു നിർത്താൻ ശ്രെമിച്ചിട്ടും അത് ധാരയായി ഒഴുകി. മനു മുട്ട് കുത്തി ഗ്രൗണ്ടിൽ ഇരുന്നു "എന്താ എന്താടാ ഉണ്ടായേ "ഓടി വന്നുകൊണ്ട് അജയും കിച്ചുവും ചോദിച്ചു. മനു എല്ലാം കാര്യങ്ങളും അജയ്‌നോട് പറഞ്ഞു. "നീ വിഷമിക്കാതിരിക്ക് ഞാൻ അച്ഛനോട് സംസാരിക്കാം "അജയ്. മനുവിന് ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. അന്ന് രാത്രി ആദ്യമായി അനുവിന്റെ ശബ്‌ദം കേൾക്കാതെ മനു കിടന്നുറങ്ങി അനുവിന്റെയും അവസ്ഥ മാറിചെയിരുന്നില്ല . മനു ഫോൺ ബെല്ലടിക്കുന്നത് കെട്ടാണ് എഴുനേറ്റത്. "ഹലോ ഞാൻ അജയ് ആണെടാ "അജയ് "എന്തായാടാ കാര്യങ്ങൾ അനു എങ്ങനിരിക്കുന്നു നിന്റെ ഫോൺ എവിടെപ്പോയി "മനു ഒരു തരം പരിഭ്രാതിയോടെ ചോദിച്ചു. "എന്റെ ഫോൺ അച്ഛൻ പൊട്ടിച്ചു ഇന്നലെ ഇവിടെ വലിയ സീൻ ആയിരുന്നു അനുനെ അച്ഛൻ ഒരുപാട് അടിച്ചു.

എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല "അജയ് പറഞ്ഞു. "എന്നിട്ട് അനു എവിടെടാ " മനു ആവേശത്തോടെ ചോദിച്ചു. "അവൾ കിടക്ക ഇന്നലെ ഒന്നും കഴിച്ചില്ല. നിന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്ന പറയുന്നേ. ഇന്നലെയാ എനിക്ക് മനസിലായെ അവൾ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നെ എന്ന് "അജയ് പറഞ്ഞു നിർത്തി. "എനിക്കും അവൾ ഇല്ലാതെ പറ്റില്ലടാ "മനു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു. "എനിക്കറിയാം ഡാ പിന്നെ ഞാൻ നിന്നെ വിളിച്ചത് അച്ഛൻ നിന്നെ കാണണം എന്ന് പറഞ്ഞു "അജയ് "എന്തിനാ "മനു സംശയത്തോടെ ചോദിച്ചു "അതറിയില്ലടാ നിങ്ങളുടെ കാര്യം സംസാരിക്കാനായിരിക്കും. നീ അച്ഛന്റെ ഹോസ്പിറ്റലിലേക്ക് ചെന്നാൽ മതി " "ആ ok ഡാ byy അവളോട് ഭക്ഷണം കഴിക്കാൻ പറയണം "മനു "ഞാൻ പറയടാ byy ടേക്ക് കെയർ നീയും ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതെനിക്ക് ഊഹിക്കാൻ പറ്റും "അജയ് "Ok da" മനു ഫോൺ വച് റെഡി ആയി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. "May i coming angle "മനു കാബിനിലേക്ക് കേറി ക്കൊണ്ട് ചോദിച്ചു.

"വാ മനു ഇരിക്കെ "അരുൺ "അങ്കിൾ എന്തിനാ വിളിപ്പിച്ചത് "മനു സൗമായതയോടെ ചോദിച്ചു. "നിനക്കറിയാത്ത കാര്യം ഒന്നും അല്ലാലോ. മനു നീയും അനുവും ഒക്കെ ചെറിയ കുട്ടികളാണ് ഇങ്ങനൊരു അടുപ്പം തോന്നുന്നത് സാദരണം ജെസ്റ്റ് ടൈം പാസ്സ് "അരുൺ ലാഗവത്തോടെ പറഞ്ഞു "ഞാൻ അനുവിനെ സ്നേഹിക്കുന്നത് സിൻസിയർ ആയിട്ടാ "മനു തെല്ലും ഭയമില്ലാതെ പറഞ്ഞു. "അവളും നിന്നെ സ്നേഹിക്കുന്നത് സീരിയസ് ആയിട്ടാ അതെനിക്കിന്നലെ മനസിലായി. അതുക്കൊണ്ട് നീ തന്നെ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോവണം " അരുൺ അങ്ങനെ പറഞ്ഞതും മനു ഒരു ഉക്കോഓടെ ചെയറിൽ നിന്നും എഴുനേറ്റു. "ഇത്രയും നേരം ഇത് കേട്ടുനിന്നത് എന്റെ മര്യാദ അങ്കിൾ എന്ന് വിളിച്ച നാവുക്കൊണ്ട് എന്നെ മറ്റുപലതും വിളിപ്പിക്കരുത് please "മനു ഉയർന്നു പൊങ്ങിയ ദേഷ്യത്തെ കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു. അരുണിന്റെ മുഖത്തെ ഭാവം മാറുന്നത് മനു ശ്രെദ്ധിച്ചു പക്ഷേ അത് എന്ത് ബാവമാണെന്ന് അവനേ മനസിലായില്ല. "മനു നിന്നെ ഞാൻ എന്റെ സ്വന്തം മോനെ പോലെയാ കാണുന്നെ നിനക്ക് എന്റെ മോളെ തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു മറ്റാരെ കാളും നീ അവളെ നോക്കും എന്നും എനിക്കറിയാം പക്ഷേ "അരുൺ

"പിന്നെ എന്താ അങ്കിൾ അവളെ എനിക്ക് തന്നുടെ "മനു ആവേശത്തോടെ ചോദിച്ചു. "ഒരു മകളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു അച്ഛൻ ഏതറ്റം വരെയും പോവും അത് പോലെ തന്നെയാ ഈ ഹോസ്പിറ്റൽ എനിക്ക്. ഈ ഹോസ്പിറ്റൽ വലിയ കട ഭാധ്യതയില്ല ഉള്ളെ ഇപ്പം അനുനെ കാണാൻ വന്ന ചെറുക്കനും ഡോക്ടർ ആണ് അവൻ വിചാരിച്ചാൽ ഈ ഹോസ്പിറ്റൽ എനിക്ക് ഇനിയും നടത്താം ഇല്ലങ്കിൽ ഇതടച്ചു പുട്ടേണ്ടിവരും "അയാൾ പറഞ്ഞു നിർത്തി. "അങ്കിൾ എന്ത് പറഞ്ഞാലും അനുനെ മറക്കാൻ എനിക്കാവില്ല "മനു മുഷ്ടി ശുരിട്ടിക്കൊണ്ടേ പറഞ്ഞു. "നിനക്ക് എന്താ ഉള്ളത് മനു നിനക്ക് തോന്നുന്നുണ്ടോ നിനക്കെന്റെ മകളെ നന്നായി നോക്കാൻ പറ്റും എന്ന്. ഒരു അച്ഛന്റെ വേദന പറഞ്ഞാൽ നിനക്ക് മനസിലാവില്ല. അതറിയാൻ നീ ഒരു പെൺകുഞ്ഞിന്റെ അച്ഛൻ ആവുന്നതുവരെ കാത്തു നിൽക്കേണ്ട നിനക്കും ഇല്ലേ ഒരു പെങ്ങൾ നിന്റെ അച്ഛനോട് ചോദിച്ചാൽ മതി. ഞാൻ നിന്റെ കാൽ പിടിക്കാം മനു നീ അവളിൽ നിന്നും അകലണം ഇല്ലെങ്കിൽ dr.അരുൺ ഭാസ്‌കർ ഈ ഭൂമിയിൽ ഉണ്ടാവില്ല "അരുൺ ഇല്ലാന ഒരു ഇടിമുയക്കത്തോടെ മനു കേട്ടുനിന്നു.

 "ഞാൻ കാരണം ആരും സങ്കടപ്പെടണ്ട "കലങ്ങിയ കണ്ണും മനസുമായി മനു അവിടം വീട്ടിറങ്ങി അവന്റെ നഷ്ട്ടങ്ങൾക്ക് സാക്ഷിയായി മഴയും തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. പിന്നെ അവൻ കോളേജിലേക്ക് പോയില്ല അവളെ വിളിച്ചില്ല. 1 വർഷത്തിന് ശേഷം അവളുടെ കല്യാണം നടന്നു. മനസില്ല മനസോടെ അവൾ മറ്റൊരുത്തന്റെ മുന്നിൽ കഴുതു നീട്ടി. അവളുടെ കല്യാണ ദിവസം വരെ അവൻ മുറിയിൽ നിന്നും പുറത്തിറങ്ങില്ല. ഭ്രാന്തമായ മനസ്സുമായി അവൻ നടന്നു. അമ്മു പറഞ്ഞുനിർത്തി. "പിന്നെ മനു ഏട്ടൻ എങ്ങനെയാ അതിൽ നിന്നും റിക്കവർ ആയെ "പൂജ സംശയത്തോടെ ചോദിച്ചു. "ഏട്ടൻ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് വിജാരിച്ചേ കമ്പനിയുടെ md ആയി ചുമതല ഏറ്റു എല്ലാത്തിൽ നിന്നും ഒളിച്ചോടി കമ്പനി ഇത്രയും വളരാൻ ഒരൊറ്റ കാരണക്കാരനെ ഉള്ളു അത് മനു ഏട്ടൻ "അമ്മു ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. "പാവം മനു ഏട്ടൻ അല്ലേ പ്രിയപ്പെട്ടവരേ നഷ്ട്ടപെടുമ്പോൾ ഉള്ള വേദന വളരെ വലുതായിരിക്കും ഞാനും അനുഭവിച്ചതല്ലേ "പറയുമ്പോൾ പൂജയുടെ ശബ്‌ദം ഇടരുന്നുണ്ടായിരുന്നു. "ഹോ എന്റെ ചേച്ചി എല്ലാം കഴിഞ്ഞില്ലേ ഇനി സങ്കട പെട്ടിട്ടേണ്ടു കാര്യം ഇന്നലെയെ കുറിച്ച് സങ്കടപ്പെടാതെ നാളെയെ കുറിച്ച് സന്തോഷിക്ക് "അമ്മു.

"ഇപ്പഴാ ഓർത്തെ നേരം ഒരുപാട് വൈയ്കി നാളെ നേരത്തെ പോവണ്ടതല്ലേ "പൂജു "ന്നാ ഉറങ്ങിക്കോ "അമ്മു ലൈറ്റ് അണച്ചു കൗഷിലമായ മനസോടെ പൂജ കിടന്നു രാത്രിയുടെ ഏതോ യാമത്തിൽ രണ്ടാളും നിദ്രയെ പുണർന്നു. രാവിലെ 5 മണിക്ക് തന്നെ പൂജ ഉണർന്നു ഫ്രഷ് ആയി. "ഡീ അമ്മു എഴുന്നേക്ക് സമയം പോവുന്നു "പൂജ അമ്മുനെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. "അയിന് "അമ്മു ഉറക്കച്ചതാവോടെ പറഞ്ഞു. "അമ്മു നീ എഴുന്നേൽക്കുന്നുണ്ടോ "പൂജ "ഞാൻ കുറച്ചു്ടി ഉറങ്ങട്ടെ ചേച്ചി. "എന്ന നീ ഉറങ്ങിക്കോ നല്ല കുട്ടിയായി അണിഞ്ഞൊരുങ്ങി പാർഥിവ് സാറിനെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കണേ മതി "പൂജ അമ്മുനോടായി പറഞ്ഞു. "പാർഥിവ് സർ "അമ്മു ചാടി എണിറ്റു. "ഓ പേര് കേൾക്കണ്ട താമസം ചാടി എഴുനേറ്റല്ലോ നീ "പൂജ അമ്മുനെ ആക്കികൊണ്ട് ചോദിച്ചു. അമ്മു 32 പല്ലും കാണിച്ച് ഇളിച്ചു. "നീ വേഗം റെഡി ആവേ ഞാൻ കുളിച്ചു ഞാൻ തായേ പോയിട്ട് വരാൻ "പൂജ അതും പറഞ്ഞു തയെക്ക് പോയി അമ്മു കുളിക്കാനും തായേ ചെന്ന പൂജ കാണുന്നത് സോഫയിൽ ചുരുണ്ടു കൂടി കിടക്കുന്ന അർണവിനെ ആണ്. "ഉറങ്ങുമ്പോൾ കാണാൻ എന്ത് ഭങ്ങിയ ഉണർന്നാലോ തനി രാവണസുരൻ "പൂജ ഓരോന്നും പിറുപിറുത് അടുക്കളയിലേക്ക് പോയി.

"ദേവുമ്മേ ഞാനും സഹായിക്കാനോ "പൂജ ദേവകിയെ കെട്ടിപിടിച്ചോണ്ട് ചോദിച്ചു. "വേണ്ട മോളെ ഇവിടെ എനിക്ക് ചെയ്യാൻ പറ്റുന്ന ജോലിയെ ഉള്ളു മോള് പോയി അപ്പുനെ വിളി അവൻ എഴുന്നേറ്റിട്ടുണ്ടാവില്ല "ദേവകി പൂജയുടെ കവിളിൽ തലോടിക്കൊണ്ടേ പറഞ്ഞു. "ശെരി ദേവുമ്മേ "പൂജ നേരെ അപ്പൂന്റെ മുറിയിലേക്ക് വിട്ടു. ഈ സമയം ഹാളിലേക്ക് വന്ന ശങ്കർ കാണുന്നത് സോഫയിൽ കിടക്കുന്ന ആര്ണവിനെയാണ് "ഡാ മനു നിന്നോട് റൂമിൽ പോയി കിടക്കാൻ ഞാൻ പറഞ്ഞതല്ലേ എന്നിട്ട് നീ ഇവിടെ തന്നെ കിടന്നോ "ശങ്കർ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. "അത് ഡാഡി അറിയാതെ ഇവിടെ കിടന്ന് ഉറങ്ങിപ്പോയി "കണ്ണ് തിരുമ്മിക്കൊണ്ട് ആർണവ് പറഞ്ഞു "നീ പോയി ഫ്രഷ് ആയിട്ട് വാ "ശങ്കർ പറഞ്ഞു മനു മുകളിലേക്ക് പോയി.  "ഡാ അപ്പു എഴുന്നേൽക്ക് "പൂജ അപ്പുനെ തട്ടി വിളിച്ചോണ്ട് പറഞ്ഞു. "നീ പോടി പിച്ചക്കാരി "അപ്പു ഉറക്കപ്പിച്ചിൽ പറഞ്ഞു. "പിച്ചക്കാരിയോ അങ്ങനെ ആയോ "എന്നും പറഞ്ഞു പൂജ അപ്പൂന്റെ നാടും പുറം നോക്കി ഒന്ന് പൊട്ടിച്ചു. "അയ്യൂയോ അങ്കിളേ എന്നെ തല്ലല്ലേ ഇനി ഞാൻ ദിവ്യയെ ശല്ല്യ പെടുത്തുല്ല സത്യം "അപ്പു ഉറക്കത്തിൽ എന്തൊക്കയോ പുലമ്പി.. "ഡാ അപ്പു ഇത് ഞാനാ പൂജ "പൂജ അപ്പുനെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു അപ്പു കണ്ണ് തുറന്നു.

"നീ ആയിരുന്നോ ഞാൻ വിചാരിച്ചു അങ്കിൾ ആയിരിക്കും എന്ന്. "അപ്പു നെഞ്ചിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. "ഏത് അങ്കിൾ "പൂജ സംശയത്തോടെ അപ്പുനെ നോക്കി "അത് വലിയ കഥയ "അപ്പു നെടുവിറപ്പ് ഇട്ടുക്കൊണ്ട് പറഞ്ഞു. "എന്ന പിന്നെ പറഞ്ഞാൽ മതി ഇന്ന് നമുക്ക് പോവണ്ടതല്ലേ "പൂജ "നമ്മൾ എവിടാ പോവുന്നെ "അപ്പു താടിക്കെ കയ്യുംകൊടുത്തു ചോദിച്ചു. "ദുബായിക്ക് നീ വരുന്നില്ലേ "പൂജ കളിയാലേ അപ്പുനോട് പറഞ്ഞു. "ഞാനില്ലാടി എനിക്ക് പാസ്സ് പോർട്ട്‌ ഇല്ല "അപ്പു ചെറിയ സങ്കടത്തോടെ പറഞ്ഞു. "ഡാ പൊട്ടാ ഇന്ന് കോളേജിൽ പോവെണ്ടേ അതാ പറഞ്ഞെ "പൂജ സ്വയം തലക്കടിച്ചുകൊണ്ടേ പറഞ്ഞു. "അയ്യോ ഞാൻ മറന്നു നീ ചെല്ല് ഞാൻ വരാം "അപ്പു ഫ്രഷ് ആവാനും പൂജ റൂമിലേക്കും പോയി. "മക്കളെ എല്ലാരും വാ ഫുഡ്‌ കഴിക്കാം " ദേവകി എല്ലാരേയും വിളിച്ചു. ശങ്കരും ആർണവും കമ്പനിയിൽ പോവാനായി റെഡി ആയി വന്നു. "ഗുഡ് മോർണിംഗ് മനു "ശങ്കർ. "മോർണിംഗ് ഡാഡി "അർണവ് അമ്മു ഒരു വെള്ള ചുരിതാർ ഇട്ട് തായെക്ക് വന്നു അവളെ കാണാൻ ശെരിക്കും മാലാഖയെ പോലെ ഉണ്ടായിരുന്നു.

ശങ്കരും ആർണവും അന്ദം വിട്ട് അവളെ നോക്കി. "എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ "അമ്മു എല്ലാരോടുമായി ചോദിച്ചു. "സാദാരണ നീ ജീനും ടോപ്പും അല്ലേ ഇടാറെ നിന്നെ ഈ കോലത്തിൽ കാണുന്നതദ്യായിട്ടല്ലേ അതാ "അച്ഛൻ അമ്മുനെ ആക്കി ക്കൊണ്ട് പറഞ്ഞു. "ഇനി എന്റെ വേഷം ഇതായിരിക്കും "അമ്മു ഗമയോടെ പറഞ്ഞു. "ഏതായാലും ഈ കോലത്തിൽ സുന്ദരിയായിട്ടുണ്ട് "അർണവ് അമ്മുനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "Thanku ഏട്ടാ "അമ്മു ആർണവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "അല്ല അമ്മു പൂജ മോളെവിടെ "ശങ്കർ "ഇപ്പം വരും ഡാഡി "അമ്മു മറുപടി പറഞ്ഞു. "അപ്പുവോ "ദേവകി "ഞാൻ വന്നു "സ്റ്റെപ്പ് ഇറങ്ങി വന്നുകൊണ്ട് അപ്പു പറഞ്ഞു ബ്ലൂ കളർ ഷർട്ടും കറുത്ത ജീനുമാണ് അവന്റെ വേഷം എല്ലാവരും ആദിശയത്തോടെ മോകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ഒരു നിമിഷം അപ്പു അങ്ങോട്ടേക്ക് നോക്കിയതും അവൻ അതിശയപ്പെട്ടു നിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story