നിനക്കായ് മാത്രം: ഭാഗം 10

ninakkay mathram

രചന: അർത്ഥന

 രാവിലെ എണീറ്റപ്പോൾ മാളു എന്റെ നെഞ്ചോട് ചേർന്നാണ് കിടക്കുന്നത് അവളെ മാറ്റിക്കിടത്തി ഞാൻ ഫ്രഷായി വന്നു അപ്പോഴേക്കും അവൾ എണീറ്റിരുന്നു മാളു ഞാൻ ഇന്ന് വീട്ടിലേക്ക് പോകും നീ നാളെ വന്നാൽ മതി അതെന്താ ഞാനും ഇന്ന് വരും വേണ്ട നാളെ ദ്യാൻ വരുന്നുണ്ട് അപ്പൊ നീ ഇവിടെ വേണം പിന്നെ നീ ആ താലി ഊരിയെ ഇല്ല ഞാൻ ഊരില്ല നിന്നോട് ഊരാനാ പറഞ്ഞെ അപ്പോൾത്തന്നെ മാളു അത് ഊരി ഞാൻ എന്റെ കഴുത്തിലെ ചെറിയ ചെയിനിൽ താലി കൊരുത് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു പിന്നെ സിന്ദൂരം ഇടേണ്ട അവന് നമ്മളെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ല അവനൊരു സർപ്രൈസ്‌ കൊടുക്കാം (മാളു ) സനു താലി ഊരി വാങ്ങിയപ്പോൾ സങ്കടം വന്നെങ്കിലും പിന്നെ കെട്ടിത്തന്നപ്പോൾ സമാദാനം ആയി ദ്യാൻ വരുന്നതിന്റെ സന്തോഷം വേറെയും എന്റെ അമ്മാവന്റെ മോൻ ആണ് അവൻ അവന്റെ വിചാരം ചേച്ചിയുടെ കല്യാണ കഴിഞ്ഞതെന്ന എന്തായാലും സനു പറഞ്ഞത് പോലെ അവനെ ഒന്ന് ഞെട്ടിക്കാം പിന്നെ സനുവും ഏട്ടനും പോയി

ഞാൻ ഒറ്റയ്ക്കായി പിന്നെ കുറേസമയം അവിടെ ഇവിടെയും ഒക്കെ നിന്നും അമ്മയെ സഹായിച്ചും സമയം തള്ളിനീക്കി അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി രാവിലെ വേഗം തന്നെ എണീച്ചു എല്ലാരും വരുന്നോണ്ട് അമ്മ എന്തൊക്കെയോ സ്പെഷ്യലായി ഉണ്ടാക്കുന്നുണ്ട് അതോണ്ട് എന്നെ അങ്ങോട്ട് അടുപ്പിച്ചില്ല അതോണ്ട് ഞാൻ ആദുനെ എണീപ്പിക്കാൻ പോയി ഡാ എട്ടായി കൊരങ്ങാ ഒന്ന് എണീക്ക് എന്ത് ഉറക്കമാട നീ ഒന്ന് പോയെ നിന്റെ കെട്ടിയോൻ കാരണം എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്നില്ല അവന്റെ അമ്മുമ്മേടെ ഒരു ഫോൺ വിളി ഇപ്പൊ ദാ നീയും നിങ്ങൾക്ക് രണ്ടിനും ഇതുതന്നെ പണി ഡാ പട്ടി നിന്നോടാ എണീക്കാൻ പറഞ്ഞെ ഞാൻ എണീറ്റിട്ട് നിനക്ക് എന്തുവേണം അത് പിന്നെ ഞാൻ നേരത്തെ എണീച്ചു അപ്പൊ ഒരു കൂട്ടിന് കൂട്ടിന് നിന്റെ കെട്ടിയോനെ വിളിയെടി ഞാൻ ഉറങ്ങട്ടെ അതൊക്കെ പിന്നെ വിളിക്കാം ഇപ്പൊ നീ എണീറ്റമതി നീ എനിക്കുന്നോ അതോ ഞാൻ എന്നും പറഞ്ഞ് അവന്റെ തലയിൽ വെള്ളം കോരി ഒഴിച്ചു അപ്പോൾത്തന്നെ അവൻ എണിറ്റു ആ കോലം ഒന്ന് കാണണമായിരുന്നു

നനഞ്ഞ കോഴിയെ പോലെ ഇപ്പോഴാ കോഴി എന്ന പേര് കറക്റ്റ് ആയെ ഞാൻ ചിരിച് ചിരിച്ചു മണ്ണുതപ്പുന്ന അവസ്ഥയായി ഡീ കുരിപ്പേ നിനക്കന്റെ കൈയിൽ നിന്നും കിട്ടും നിനക്ക് അതിന് എന്നെ കിട്ടിയിട്ട് വേണ്ടേ നീ പോടാ മരപൊട്ടാ ഡീ അവിടെ നിൽക്കാൻ നിൽക്കുല നീ വേണേൽ പിടി ഡി നിൽക്കാൻ ഇല്ലട പിന്നെ രണ്ടും കൂടി പിടിക്കാൻ പാച്ചൽ ആയി മാളു ഓടി പുറത്തേക്ക് പോയി അപ്പോഴാണ് ദ്യാൻ അകത്തേക്ക് വന്നത് രണ്ടും കൂടി നിലത്തോട്ട് വീണു അത് കണ്ടുകൊണ്ടാണ് ആദു പുറകെ വന്നത് അപ്പോൾത്തന്നെ മാളുവിനെ പോയി എണീപ്പിച്ചു നിനക്കെന്താടി നോക്കി പൊയ്ക്കൂടെ ആദു അത് പറഞ്ഞത് മാളുവിനോടാണെങ്കിലും നോക്കിയത് ധ്യാനിനെ ആയിരുന്നു എന്താ അളിയാ ഇങ്ങനെ അതിനെന്തിനാ അവളെ വഴക്കുപറയുന്നേ കേറി പോടീ അകത്ത് മാളുവിന് അത് ഭയങ്കര സങ്കടം ആയി അവൾ കരഞ്ഞുകൊണ്ട് റൂമിലേക്ക്‌ പോയി എന്താ അളിയാ ഇത് അവൾ പാവമല്ലേ നീ അവളുടെ കാര്യത്തിൽ ഇടപെടേണ്ട പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അഭിയും ഋഷിയും അവിടേക്കുവന്നു

ഋഷിയും ആദുവും അഭിയും ആദുവിന്റെ റൂമിലേക്ക്‌ പോയി കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു അതിൽ നിന്നും ഇറങ്ങുന്ന ആളെകണ്ട് ധ്യാൻ ശെരിക്കും ഞെട്ടി കാരണം ധ്യാൻ കരുതിയത് അച്ചുവിന്റെ കൂടെ സനു ആയിരിക്കും എന്നാണ് എന്നാൽ അനുവിനെ കണ്ടപ്പോൾ അപ്പോൾത്തന്നെ അമ്മയും അച്ഛനും വന്ന് അച്ചുവിനെയും അനുവിനെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇതെന്താ അച്ഛാ അച്ചു അനുവിന്റെ കൂടെ അപ്പൊ സനു എവിടെ സനു എന്തിനാ അച്ചുവിനെ കല്യാണം കഴിച്ചത് അനു ആണ് അപ്പൊ സനു എന്താ അളിയാ നീ വിചാരിച്ചേ ഞങ്ങൾ ഒക്കെ പൊട്ടൻ മാരാണെന്നോ (സനു ) നീ എന്താടാ പറയുന്നേ ഞാൻ പറഞ്ഞത് മനസിലായില്ലേ ഇല്ലെന്നാണെങ്കിൽ ഞാൻ പറഞ്ഞുതരാം അതിന് മുൻപ് ഇവിടെ ഉള്ള എല്ലാരും ഒന്ന് പുറത്തേക്ക് വിളിക്ക് സനു പറഞ്ഞപ്പോൾത്തന്നെ എല്ലാവരെയും അച്ഛൻ പുറത്തേക്ക് വിളിച്ചു എല്ലാവരും വന്നു മാളു ആണെങ്കിൽ അച്ചുവിനെയും എല്ലാവരെയും കണ്ട് ഞെട്ടി നിൽക്കുന്നു

സനു മാളുവിനെ അവനോടൊപ്പം നിർത്തി നീ എന്താ വിചാരിച്ചേ നീ അയച്ച ഫോട്ടോസ് കണ്ടും നീ എന്നെ ഭീഷണി പെടുത്തിയാൽ ഞാൻ ഇവളെ ഇട്ടേച്ചുപോകുമെന്നോ നീ എന്താ പറഞ്ഞെ ഇവളെ ഏത് രീതിയിലും സ്വന്തമാക്കുമെന്നോ ഇനി നിനക്ക് അതിന് കഴിയില്ല ഇവൾ ഇപ്പോൾ എന്റെ ഭര്യയാണ് പിന്നെ ദേ അവൻ ഇവളുടെ ഫ്രണ്ട് ആണ് ഇവരെ ഞങ്ങൾക്ക് നന്നായി അറിയാം ഡാ അപ്പൊ എല്ലാം അറിഞ്ഞിട്ടാണല്ലേ അതേടാ കൂടെ നിന്ന് നീ ചതിച്ചെന്നറിഞ്ഞപ്പോൾ നിനക്ക് വച്ച പണിയ ഇത് അപ്പോഴൊന്നും നീയാണെന്നുറപ്പിക്കാൻ ഞങ്ങളുടെ കൈയിൽ തെളിവ് ഇല്ലായിരുന്നു പിന്നെ ഓരോന്നും പറഞ്ഞ് അവനെ എടുത്തിട്ട് പെരുമാറി (മാളു ) ഇവിടെ ഇപ്പൊ എന്താ നടക്കുന്നെ ഒന്നും മനസിലാകുന്നില്ല ഇതൊന്ന് നിർത്തുമോ ഇവിടെ ഇപ്പൊ എന്താ നടക്കുന്നെ നിനക്ക് ഞാൻ പറഞ്ഞുതരാം നിന്റെയുടെയും ഋഷിയുടെയും പിക് എടുത്ത് എനിക്ക് അയച്ചത് ധ്യാൻ ആണ് പിന്നെ എനിക്ക് ഒരുപാട് ഫോൺ കോൾസും അതെങ്ങനെ നിങ്ങൾക്കറിയാം

ആദ്യം എന്നെ ഇവൻ വിളിച്ചത് ഈ വീട്ടിൽനിന്നാണ് ഈ വീട്ടിൽ നിന്നോട് വേറെയാരും ഇങ്ങനെ ചെയ്യില്ല പിന്നെ എനിക്ക് ഫോൺ കോൾ വരാതായത് എന്റെയും അച്ചുവിന്റെയും കല്യാണം ഫിക്സയപ്പോഴാണ് ഇതൊക്കെ കേട്ടപ്പോൾ മാളു പോയി അവന് മുഖമടച്ചു ഒന്ന് കൊടുത്തു പിന്നെ അവനെ പിടിച് പുറത്താക്കി അപ്പൊ ഇവരുടെ കല്യാണം ഇവർ ഒളിച്ചോടിയതല്ലേ കുറച്ചു കഴിഞ്ഞപ്പോഴാണ് മാളു അത് ചോദിച്ചത് അല്ല ഇവരുടെ രജിസ്റ്റർ മാരേജ് ആദ്യമേ കഴിഞ്ഞിരുന്നു നിന്നോട് മാത്രം പറഞ്ഞില്ല പിന്നെ എന്റെയും അച്ചുവിന്റെയും കല്യാണം അല്ല ഫിക്സചെയ്തത് എന്റെയും നിന്റേതുമാണ് നീയും സഞ്ജുവും ഒഴിച് ബാക്കി എല്ലാവർക്കും അറിയാമായിരുന്നു അപ്പൊ എല്ലാവരും എന്നെ പറ്റിച്ചതാണല്ലേ അത് പിന്നെ മാളു സനു ഒരു ഇളിയോടെ പറഞ്ഞതും അവനും കിട്ടി മാളുവിന്റെ കൈയിൽനിന്നും പിന്നെ മാളു കരഞ്ഞോണ്ട് റൂമിലേക്ക് പോയി ഡാ മാളു (ആദു ) നീ പേടിക്കേണ്ട ഞാൻ സമാധാനിപ്പിച്ചോളാം  ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story