നിനക്കായ് മാത്രം: ഭാഗം 2

രചന: അർത്ഥന
അയ്യോ ഞാൻ കൊക്കയിൽ വീണേ എന്നെ ആരേലും ഒന്ന് രക്ഷിക്കണേ അല്ലേൽ ഞാൻ ഇപ്പൊ ചാകുമെ അയ്യോ ഓടി വായോ (സനു ) ഇവളെക്കൊണ്ട് തോറ്റല്ലോ ഇവൾടെ കാറിച്ച ആരേലും കേട്ടാൽ ഞാൻ വല്ലോം ചെയ്തിട്ടാണെന്നു കരുതുല്ലോ ഡീ.. ഡീ എഴുന്നേൽക്ക് അയ്യോ നിങ്ങൾ എന്താ ഇവിടെ എവിടെ ഞാൻ ഇതെവിടെയ അപ്പൊ കൊക്ക എവിടെ (ആത്മ ) ആലോചിച്ച് നിൽക്കാതെ എണിറ്റു വാടി എ അതിന് ഞാൻ ഇരിക്കുവല്ലേ ചെയ്യുന്നേ അതെ ഒന്ന് എന്നെ ഹെല്പ് ചെയ്യോ എനിക്ക് എണീക്കാൻ പറ്റുന്നില്ല എനിക്കൊന്നും പറ്റില്ല വേണേൽ തനിയെ എഴുന്നേറ്റു വാ
Plzz ഒന്ന് ഹെൽപ് ചെയ് ഓ നിന്നെക്കൊണ്ട് തോറ്റല്ലോ എനിക്ക് കുറച്ച് സമാധാനം താ അതൊക്കെ തരാം എന്നെ ഒന്ന് പിടിച് എണീപ്പിക്ക് എന്റെ നടു പോയി പിന്നെ ഞാൻ അവളെ എഴുന്നേൽപ്പിക്കാൻ കൈ കൊടുത്തതും ആ കുരിപ്പ് എന്നെ പിടിച്ച് താഴെ ഇട്ടിട്ട് എഴുന്നേറ്റ് പോയി നിങ്ങൾ എന്തോ പറഞ്ഞല്ലോ സമാധാനം വേണമെന്ന് സമാധാമായി ഉറങ്ങിയാ എന്നെ നിങ്ങളല്ലേ താഴെ ഇട്ടേ എന്നിട്ട് എന്നോട് വഴക്കിനു വരുന്നോ നീ എന്തിനാ എന്റെ ബെഡിൽ കിടന്നേ എവിടെ ബെഡിൽ നിങ്ങളെ പേര് എഴുതിയിട്ടുണ്ടോ കാണുന്നില്ലാലോ ഓ കോമഡി എന്റെ റൂമിൽ എന്റെ ബെഡിൽ ഞാൻ ആണ് കിടക്കണ്ടേ അല്ലാതെ വലിഞ്ഞു കേറിവന്ന നീ അല്ല
അതിന് ഞാൻ വലിഞ്ഞുകേറി വന്നതല്ല. നിങ്ങൾ താലി കെട്ടികൊണ്ടുവന്നതാ എന്നെ കെട്ടി കൊണ്ടുവരാൻ പറ്റിയ സാധനം എന്താ എന്നെ കെട്ടാൻ കൊള്ളില്ലേ ഞാൻ നിന്നോട് മുൻപേ പറഞ്ഞതാ എന്നെ ശല്യം ചെയ്യരുതെന്ന് ഞാനായിട്ട് ഒഴിഞ്ഞുമാറിയതല്ലേ നിങ്ങൾ അല്ലെ എന്നെ കെട്ടണമെന്ന് അച്ഛനോട് പറഞ്ഞെ പറഞ്ഞെന്നു വച്ച് നീ സമ്മതിക്കെണോ നിങ്ങൾക്കെന്താ മനുഷ്യ പ്രാന്ത് ആയോ ഇത് നല്ല കൂത്ത് ചേച്ചി ഒളിച്ചോടി പോയി അപ്പോൾ തന്നെ അനിയത്തിയെ കെട്ടിച്ചു തരണമെന്ന് പറഞ്ഞ നിങ്ങൾ വലിയ മാന്യൻ അച്ചു ചേച്ചിയോട് നിങ്ങൾ ചോദിച്ചിനോ നിങ്ങളെ കെട്ടാൻ ഇഷ്ടമാണോ എന്ന് അല്ല
നിങ്ങൾക്ക് എപ്പോൾ തൊട്ട ചേച്ചിയെ ഇഷ്ടമായേ മ്മ് പറ അത് പിന്നെ 5 ,6 മാസം ആയിക്കാണും ഞാൻ എപ്പൊ മുതല നിങ്ങളെ സ്നേഹിക്കാൻ തുടങ്ങിയെന്ന് അറിയുമോ നിനക്ക് വട്ടാണ് എത്ര പറഞ്ഞു നിന്നോട് എനിക്ക് നിന്നെ ഇഷ്ട്ടമല്ലെന്നു അത് ശെരിയാ കുറെ തവണ പറഞ്ഞിട്ടുണ്ട് എന്നിട്ടും നിങ്ങളെ പിന്നാലെ വന്നത് ഞാൻ അല്ലെ നീ തന്നെയാവും അച്ചുവിനെ അനുവിന്റെ കൂടെ പറഞ്ഞയച്ചത് ആ എനിക്ക് പ്രാന്തല്ലേ ചേച്ചിയോട് ഒളിച്ചോടി പോകാൻ പറയാൻ എനിക്ക് ഡൗട് ഇണ്ട് ഓ കണക്കായി പോയി ഉറങ്ങിക്കിടന്ന എന്നെ ചവിട്ടിതാഴെ ഇട്ടിട്ട് ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്റെ സാധനങ്ങളിൽ തൊടരുത് എന്ന് പിന്നെ ഞാൻ എവിടെ കിടക്കും
വേണേൽ നിലത്ത് കിടന്നോ അയ്യടാ എന്നെക്കൊണ്ടൊന്നും പറ്റില്ല നിലത്ത് കിടക്കാൻ വേണേൽ തന്നതാൻ കിടന്നോ വേണേൽ ദ തലയണ എന്നാൽ ശെരി നാളെ കാണാം Good night Good night അല്ല bad night ആടി നീ എന്നെ നിലത്ത് കിടത്താൻ നോക്കണ്ട മാറടി അങ്ങോട്ട് എന്നും പറഞ്ഞു എന്നെ അങ്ങോട്ട് തള്ളി മാറ്റി ബെഡിന് നടുവിൽ ഒരു മതിൽ പണിതു ഇതെങ്ങാനും കടന്ന് നീ വന്നാൽ അപ്പോൾ നിന്റെ അന്ത്യം ആയിരിക്കും ഭഗവാനെ എന്നെ കാത്തോളണേ എന്റെ സ്വഭാവം വച്ച് ഞാൻ അത് എന്തായാലും പൊളിക്കും എനി കണ്ടറിയാം.....തുടരും.....
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...