നിനക്കായ്‌❤: ഭാഗം 1

ninakkay mufi

രചന: MUFI

മോനെ ഉണ്ണി നീ ശെരിക്കും ആലോചിച്ചു തന്നെ ആണോ തീരുമാനം എടുത്തത്.... ഇപ്പോൾ തോന്നുന്ന ആവേശം പിന്നീട് ഇല്ലാതായാൽ തകരുന്നത് ഒരു പെങ്കൊച്ചിന്റെ ജീവിതം ആണ്... കൂപ്പു കുഴിയിൽ വീണവൾ ആണ് വീണ്ടും ഒരു വീഴ്ച അതിന് സഹിക്കാൻ പറ്റിയെന്നു വരില്ല.... അമ്മേ ഞാൻ ഈ വിവാഹത്തിന് സമ്മതം ആണെന്ന് പറഞ്ഞത് ഒരു ആവേശ പുറത്ത് എല്ല... അവളെ എനിക്ക് ഇഷ്ട്ടം ആയിട്ട് തന്നെ ആണ്... ഏത് പ്രതിസന്ധിയിലും കൂടെ ഞാൻ ഉണ്ടാവും അമ്മ അവൾക്കൊപ്പം.... "അമ്മക്ക് നിന്റെ തീരുമാനത്തിൽ ഒത്തിരി സന്തോഷം ഉണ്ട്... ഒരു പെങ്കൊച്ചിന് എന്റെ മോൻ കാരണം ജീവിതം കിട്ടുക ആണെങ്കിൽ അതൊരു നല്ല കാര്യം എല്ലേ..

പക്ഷെ മോന്റെ ചേച്ചിയും ചേട്ടനുമൊക്കെ ഇക്കാര്യം അറിഞ്ഞാൽ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല..." സാവിത്രി "ഏയ്‌ അവർ സമ്മതിക്കാതെ ഇരിക്കില്ല നമ്മുക്ക് പറഞ്ഞു നോക്കാം" ഉണ്ണി ആ ഞാൻ എന്തായാലും ശ്രെയേ വിളിച്ചു കാര്യം പറയാം.... ശിവനും ശിവാനിയും ഇന്ന് വഴികുന്നേരം ഇങ്ങോട്ട് വരികയെല്ലേ അവരോട് നേരിട്ട തന്നെ കാര്യം പറയാം... മോൻ എന്നാൽ ഇറങ്ങാൻ നോക്ക് സമയം ആയില്ലേ... എന്ന ശരി അമ്മ ഇന്ന് ഞാൻ ഊണിനു വരില്ല അമ്മ കാത്തിരിക്കണ്ട നേരത്തെ വരാൻ നോക്കാം.... ഞാൻ ഇറങ്ങുന്നു... ഉണ്ണി അവന്റെ പോലീസ് വാഹനത്തിൽ കയറി യാത്ര തിരിച്ചതും സാവിത്രിയമ്മ ഉമ്മറത്തു നിന്നും ഉള്ളിലേക്ക് നടന്നു.... ****

ഇത് നവനീയം എന്ന് പേരുള്ള ഒരു കൊച്ചു സ്നേഹാലയം... സ്നേഹിക്കാൻ മാത്രം അറിയാവുന്ന സാവിത്രിയമ്മ ആണ് ആ വീട്ടിലെ വിളക്ക്... മൂന്നു കൈ കുഞ്ഞുങ്ങളെയും സാവിത്രിയെയും തനിചാക്കി ഭർത്താവ് നാരായണൻ വീര്യ മൃത്യു ആയിട്ട് ഇപ്പോൾ വർഷങ്ങൾ ഒത്തിരി കഴിഞ്ഞു... നാരായണന്റെ മരണം സാവിത്രിയെ ഒന്നാകെ തളർത്തി... കൃഷ്ണ മാഷിന്റെ ഏക മകൾ ആണ് സാവിത്രി...മകൾക്ക് പട്ടാളക്കാരനായ നാരായണന്റെ വിവാഹ ആലോചന വന്നപ്പോൾ. തന്നെ കൃഷ്ണൻ മാഷിന് താല്പര്യ കുറവ് ഉണ്ടായിരുന്നു...പട്ടാളക്കാർ നമ്മുക്ക് വേണ്ടി എല്ലേ അച്ഛാ കാവൽ കിടന്നു യുദ്ധം ചെയ്തും വീര്യ മൃത്യു ആവുന്നത്... സ്വന്തം ജീവനേക്കാൾ രാജ്യത്തെ സ്നേഹിക്കുന്ന പട്ടാളക്കാരൻ അച്ഛന്റെ മകളെയും ഒരു കുറവും കൂടാതെ സ്നേഹിക്കാൻ പറ്റും അച്ചാ എന്ന സാവിത്രിയുടെ സംസാരമാണ് കൃഷ്ണൻ മാഷ് മകളുടെ വിവാഹം നടത്തിയത്.... വിവാഹം കഴിഞ്ഞു പത്തു വർഷം മാത്രമാണ് ഒന്നിച്ചു ജീവിക്കാനുള്ള വിധി നാരായണനും സാവിത്രിക്കും ഉണ്ടായത്...

സാവിത്രിക്ക് മക്കൾ മൂന്നാണ്... മൂത്തവൻ ശിവൻ രണ്ടാമത്തവൾ ശ്രേയ ഇളയവൻ ആണ് ഉണ്ണി കൃഷ്ണൻ... കൃഷ്ണൻ മാഷിന്റെ മുഖ ഛായ കിട്ടിയതിനാൽ ആണ് ഉണ്ണിക്ക് മുത്തശ്ശന്റെ പേര് കൂടെ ചേർത്ത് ഇട്ടത്... കല്യാണം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞപ്പോൾ തന്നെ ശിവനെ സാവിത്രി പ്രസവിച്ചു.... ശിവൻ നാല് വയസ്സ് ഉള്ളപ്പോൾ ആണ് കൂട്ടിന് ശ്രേയ വന്നത്.... ശ്രേയയും ശിവയും തമ്മിൽ നാല് വയസ്സിന്റെ വ്യത്യാസം ആണ്.... എന്നാൽ ഉണ്ണിയും ശ്രേയയും തമ്മിൽ ആർ വയസ്സിന്റെ വ്യത്യാസം ഉണ്ട്.. ഉണ്ണിക്ക് ഒരു വയസ്സ് ആയപ്പോൾ ആണ് നാരായൺ സയിനിക യുദ്ധത്തിൽ വീര്യ മൃത്യു ആവുന്നത്... അന്ന് ശിവക്ക് പത്തു വയസ്സ് ആയിരുന്നു... കൃഷ്ണൻ മാഷ് പ്രായത്തിന്റെ അസുഖത്തിൽ വീട്ടിൽ കിടപ്പായിരുന്നു.... നാരായണന്റെ മരണം ആ വൃദ്ധന്റെ അസുഖം കൂട്ടിയതെല്ലാതെ കുറച്ചില്ല... ചെറു പ്രായത്തിൽ മകൾക്ക് വന്ന ദുർവിധിയെ കുറിച്ച് ഓർത്ത് മനം നൊന്ത് കിടക്കാൻ എല്ലാതെ ഒന്നിനും അദ്ദേഹത്തിന് ആയില്ല... നാരായണൻ ഭാര്യക്കും മക്കൾക്കും വേണ്ടി പണി കഴിപ്പിച്ച വീടാണ് നവനീയം.... കേറി കിടക്കാൻ ഒരു വീട് ഉള്ളത് ആയിരുന്നു സാവിത്രിക്ക് ഏക ആശ്വാസം...

നാരായണന്റെ മരണ ശേഷം ധാരാളം വിവാഹ ആലോചന സാവിത്രിക്ക് വന്നെങ്കിലും അതെല്ലാം സാവിത്രി നിരസിച്ചു... ഇനി ഒരു വിവാഹം തന്റെ ജീവിതത്തിൽ ഇല്ല എന്ന സാവിത്രിയുടെ ഉറച്ച നിലപാടിന് മുന്നിൽ കൃഷ്ണൻ മാഷിനും നിർബന്ധിക്കാൻ ആയില്ല... മകളെ ടിടിസി കോച്ചിംഗ്ൻ വിട്ട് പഠിപ്പിച്ചത് കാരണം സാവിത്രിക്ക് അടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി കയറാൻ സാധിച്ചു.. ഉണ്ണി ചെറുതായതിനാൽ ബാക്കി ഉള്ള രണ്ട് പേരും സ്കൂളിൽ പോവുന്നത് കൊണ്ടും സാവിത്രി സ്വന്തം വീട്ടിൽ ആയിരുന്നു താമസം... ശിവനെ അവന്റെ ഇഷ്ട്ടം പോലെ സിവിൽ എഞ്ചിനീയർ ആക്കി... ശ്രേയക്ക് അക്കൗണ്ടന്റ് ആവാൻ ആയിരുന്നു ഇഷ്ട്ടം... ഉണ്ണിക്ക് അച്ഛന്റെ പാത ആയിരുന്നു.... അതിനാൽ അവൻ പഠിച് ഒരു ips ഓഫീസർ ആയി... ശ്രേയയുടെ വിവാഹം അവൾക്ക് ഇഷ്ടപെട്ട ആളുമായിട്ട് നടത്തി കൊടുത്തു.. അവർ ഇരുവരും എറണാകുളം സെറ്റൽഡ് ആണ്.. ശിവൻ ശിവന്യ എന്ന കുട്ടിയെ വിവാഹം ചെയ്തു ശിവന്യ കോളേജ് ആദ്യാപികയാണ്...

സാവിത്രി ടീച്ചർ മക്കളെ സ്വയം അധ്വാനിച്ചു കൊണ്ട് ആണ് വളർത്തിയത്.... അത് കൊണ്ട് തന്നെ മക്കൾക്ക് മൂന്നു പേർക്കും അമ്മ എന്ന് വെച്ചാൽ ജീവനാണ്... മക്കൾ എല്ലാവർക്കും ജോലി ആയപ്പോൾ സാവിത്രിയെ അവർ ജോലിക്ക് വിട്ടില്ല... ഇപ്പോൾ ഉണ്ണിയും ശിവനും ശിവാനിയുമാണ് നവനീയത്തിൽ ഉള്ളത്... ഉണ്ണിക്ക് കല്യാണ പ്രായം ആയി വരുന്നു... ആലോചനകൾ പലതും വന്നെങ്കിലും ഇപ്പോൾ വേണ്ട അമ്മ എന്ന ഉണ്ണിയുടെ വാക്കിൽ സാവിത്രിയമ്മ നിർബന്ധിക്കാറില്ല... അങ്ങനെ പോകേയാണ് ഉണ്ണിക്ക് ഒരു ആലോചന വന്നത്... അതിനെ കുറിച്ചുള്ള അമ്മയും മകനും തമ്മിലുള്ള ചർച്ചയാണ് നിങ്ങൾ ആദ്യം തന്നെ കേട്ടത്.... ബാക്കി കാര്യങ്ങൾ വിശദമായി പിന്നെ പറയാം... ***** ശിവാനിയും ശിവയും വഴികുന്നേരം വീട്ടിലോട്ട് തിരിച്ചെത്തി... "അമ്മേ ഞങ്ങൾ വരുന്ന വഴി അമ്മാവനെ കണ്ടിരുന്നു...

ആൾ പറഞ്ഞു നമ്മുടെ ഉണ്ണിക്ക് ഒരു ആലോചന വന്നെന്നും അവൻ ഇഷ്ടമായെന്നും.." ശിവ " ഹാ... നിങ്ങൾ വന്നാൽ നേരിട്ട് തന്നെ കാര്യം പറയാം എന്ന് വിചാരിച്ചു.. ശ്രേയയോട് ഞാൻ ഫോണിൽ കൂടെ വിളിച്ചു പറഞ്ഞു... കുട്ടിടെ പേര് സ്‌മൃതി... പിജി കഴിഞ്ഞു ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി...ഇപ്പോൾ ഒരു വർഷമായിട്ട് വീട്ടിൽ തന്നെ ആണ്.." സാവിത്രി ടീച്ചർ "അമ്മ പറയുന്നത് ആ വടക്കേലെ കേശവേട്ടന്റെ മകൾ സ്‌മൃതിയെ കുറിച്ച് ആണോ " ശിവ ഞ്ഞെട്ടലോട് കൂടെയാണ് ചോദിച്ചത്.. "അതെ മോനെ ആ കുട്ടിയെ കുറിച്ച് തന്നെയാ അമ്മ പറഞ്ഞത്... ഉണ്ണിക്ക് അവളെ മതിയെന്ന് പറഞ്ഞു അവൻ നോക്കിക്കോളാം അവളെ എന്ന്...." "അവൻ ആലോചിച്ചു എടുത്ത തീരുമാനം തന്നെ ആണോ ഇത്... ഒരു ആവേശത്തിന് അവളെ വിവാഹം കഴിച്ചു പിന്നീട് അതൊരു തെറ്റായി പോയെന്ന് തോന്നിയാൽ തിരുത്താൻ പറ്റില്ല" ശിവ "ഏട്ട ഞാൻ ശെരിക്കും ആലോചിച്ചു തന്നെ എടുത്ത തീരുമാനം ആണ്...

സ്മൃതിക്ക് എന്നെ മനസ്സിലാക്കി മനസ്സ് പകപ്പെടുത്താൻ സമയം വേണ്ടി വരും എന്നാൽ അത് എത്ര ആയാലും ഞാൻ കാത്തിരുന്നോളാം" "ഒരു സഹതാപം പുറത്ത് എടുത്ത തീരുമാനം എല്ല അതെ പോലെ മാധ്യമങ്ങളിൽ ഇടം നേടാനോ ഒന്നിനും വേണ്ടിയെല്ല.... അവളെ കൂടെ കൂട്ടണം എന്ന് തോന്നി... എന്നെ കൊണ്ട് അവൾക്ക് ഒരു ജീവിതം കിട്ടിയാൽ ആ പാവം മനുഷ്യന്റെ കണ്ണു നീർ നിൽക്കുമെല്ലോ... എന്നെ കൊണ്ട് മറ്റൊരാളുടെ വിഷമം ഇല്ലാതായാൽ നല്ലതെല്ലേ... ഏട്ടൻ സമ്മതം എല്ല എന്ന് മാത്രം പറയരുത്.... ഏട്ടൻ എന്നും എനിക്ക് ഞാൻ നേരിൽ കാണാതെ പോയ അച്ഛന്റെ സ്ഥാനമാണ്..." ഉണ്ണി ശിവയെ നോക്കി പറഞ്ഞു നിർത്തി... "മോനെ ഉണ്ണി ഇന്ന് എനിക്ക് നിന്റെ ചേട്ടൻ ആണെന്ന് പറയുന്നതിൽ അഭിമാനം മാത്രമേ ഉള്ളു... എന്റെ മോന്റെ വലിയ മനസ്സാ...മോൻ ഇന്നെടുത്ത ഈ ഒരു തീരുമാനം നീ ജീവിതത്തിൽ എടുത്ത ഉചിതമായ ഒന്നാണ്... ഏട്ടൻ ഇതിൽ പൂർണ സമ്മതം ആണ്...ഏട്ടന്റെ എല്ലാ വിധ അനുഗ്രഹവും നിന്റെ മേൽ ഉണ്ടാവും... "

ഉണ്ണിയുടെ കണ്ണുകൾ മാറി നിൽക്കുന്ന ശിവാനിയെ തേടി നിന്നു... "ഏട്ടത്തി....." ഉണ്ണി "നീ എന്റെ കുഞ്ഞു അനുജൻ എല്ലേട നിന്റെ ഇഷ്ട്ടം ആണ് എന്റെയും.... നിന്റെ വലിയ മനസ്സാണ്... സ്മൃതി സമ്മതിച്ചാൽ മതി ബാക്കി ഒക്കെ നമുക്ക് നോക്കാം... ചേച്ചിയുടെ അനുഗ്രഹം ഉണ്ടാവും എന്നും..." ശിവാനി ഇരുവരുടെയും മറുപടി ഉണ്ണിയുടെ മനസ്സ് നിറച്ചു... ആ രാവ് പുലരാൻ ഉണ്ണിക്ക് തിടുക്കം ഇത്തിരി കൂടുതൽ ആയിരുന്നു.... യാത്രിയിൽ എല്ലാവരും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു... ഉണ്ണി കിടക്കാനായി മുറിയിലേക്ക് പോയി... അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് അവൾ ആയിരുന്നു സ്‌മൃതി.... ദാവണിയും ചുറ്റി തലയിൽ മുല്ലപ്പൂവും ചൂടി കയ്യിൽ കുപ്പി വളകൾ ഒക്കെ ഇട്ട് പാട വരമ്പിലൂടെ അമ്പലത്തിലെ ഉത്സവം കാണാൻ പോകുന്ന കൗമാര പ്രായകാരിയെ... അന്ന് അവൾ പ്ലസ് ടു പരീക്ഷ എഴുതി റിസൾട്ട്‌ അറിയാൻ കാത്ത് നിൽക്കുക ആയിരുന്നു... ഞാൻ ഐപിയെസ് ടെസ്റ്റ്‌ എഴുതി കഴിഞ്ഞ കൊല്ലം.. അന്ന് കണ്ടതാണ് അവസാനമായിട്ട്..

അന്നേ ഇട നെഞ്ചിൽ തറഞ്ഞു നിന്നത് അവൾ മാത്രം ആയിരുന്നു.. പിന്നീട് ഇവിടെ നിന്നും ട്രെയിനിങ് ൻ ഒക്കെ പോയപ്പോൾ കണ്ടില്ല... ഫസ്റ്റ് പോസ്റ്റിങ്ങ്‌ നാട്ടിൽ തന്നെ കിട്ടിയ സന്തോഷത്തിൽ തിരിച്ചു വന്നപ്പോൾ ആണ് ആ വാർത്ത ചാറ്റുളി പോലെ കാതിൽ എത്തിയത്.. വടക്കേല്ലേ കേശവേട്ടന്റെ മകൾ സ്‌മൃതിയെ കാണുന്നില്ല..... എംകോം അവസാന വർഷത്തെ പരീക്ഷ ആയിരുന്നു അന്ന്... എക്സാം കഴിഞ്ഞു കോളേജിൽ നിന്നും ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് ആരൊക്കെയോ കണ്ടിട്ടുണ്ട്... നേരം സന്ധ്യ ആയിട്ടും മകൾ വീട്ടിൽ എത്തിയിട്ടില്ല....അന്വേഷിക്കാൻ ഒരിടവും ബാക്കി ഇല്ല.... കേശവേട്ടന്റെ ഭാര്യ തളർന്നു വീണു ഹോസ്പിറ്റലിൽ ആണ്... അപ്പുറത്തെ രമേശേട്ടൻ പറഞ്ഞു കാര്യങ്ങൾ അറിയുമ്പോൾ നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ചത് പോലെ ആയിരുന്നു... അവൾ ആരുടെയെങ്കിലും കൂടെ പോയത് ആവുമോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും അത് പാടെ തകർത്തു ആണ് ആ ഒരു കാര്യം മനസ്സിൽ വന്നത്... കേശാവേട്ടൻ പണ്ടേ മക്കൾ ഇരുവരെയും വലിയ കാര്യമാണ്......

മക്കൾക്ക് ആരെ ഇഷ്ട്ടം ഉണ്ടെങ്കിലും തുറന്നു പറഞ്ഞാൽ അംഗീകരിക്കും... ജാതിയോ മതമോ ഒന്ന് അദ്ദേഹത്തിന് പ്രശ്നം എല്ല... ഒരിക്കൽ സ്‌മൃതിയുടെ ഏട്ടൻ തന്റെ ഉറ്റ സുഹൃത്ത് അരുൺ സംസാരത്തിനിടയിൽ പറഞ്ഞതാണ്.. അപ്പോൾ പിന്നെ അവൾക്ക് വല്ലതും പറ്റി കാണോ എന്നതിൽ മനസ്സ് നീറി പുകഞ്ഞു... ഉടനെ തന്നെ വണ്ടിയുമായി ലക്ഷ്യമില്ലാതെ തിരഞ്ഞു... അവസാനം ബസ് സ്റ്റാൻഡിൽ എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന അരുണിനെ കണ്ടു... "എടാ സ്‌മൃതിയെ കുറിച്ച് വല്ല വിവരവും കിട്ടിയോ... " "ഇനി അന്വേഷിക്കാൻ ഒരിടവും ബാക്കി ഇല്ല... ഞാൻ ഇനി എവിടെ പോയി തിരയുമെടാ എന്റെ മോൾക്ക് വല്ലതും പറ്റിയാൽ.... പോലീസിൽ വിവരം പറഞ്ഞിട്ടുണ്ട് അവരും എല്ലാ ഇടവും തിരയുന്നുണ്ട്...." അവനെയും കൂട്ടി വീണ്ടും കുറെ സ്ഥലങ്ങളിൽ പോയി എന്നിട്ടും ഒരു വിവരവും അവളെ കുറിച്ച് കിട്ടിയില്ല... നാട്ടുക്കാർ അവളെ കുറിച്ച് പലവിധ കഥകളും പറഞ്ഞു നടന്നു... നാല് ദിവസത്തിന് ശേഷം സ്റ്റേഷനിൽ ഇരിക്കുമ്പോൾ ആണ് സിറ്റി ഹോസ്പിറ്റലിൽ നിന്നും കാൾ വന്നത്... ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്നു ഉപദ്രവിച്ചു ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടെന്ന്... അതൊരിക്കലും അവൾ ആവരുതേ എന്ന് ഉള്ളം അതിയായി ആഗ്രഹിച്ചിരുന്നു...

ഉള്ളിൽ അരുണിന്റെയും കേശവേട്ടന്റെയും ഭാര്യയുടെയും ഒക്കെ മുഖങ്ങൾ മാറി മറഞ്ഞു... അവിടെ ഐസിയുവിൽ വയറുൾക്ക് ഇടയിൽ കിടക്കുന്നവളെ ഒരു തവണ മാത്രമേ നോക്കാൻ ആയുള്ളൂ.. അത്രയും ക്രൂരത നിറഞ്ഞ മനുഷ്യ രൂപമുള്ള കാട്ടാളന്മാർ ഉപദ്രവിച്ചിരുന്നു ആ പാവത്തെ... ഡോക്ടറോട് സംസാരിച്ചപ്പോൾ ആണ് കൂടുതൽ കാര്യം അറിയാൻ പറ്റിയത്... അവളെ കണ്ടു കിട്ടിയ വിവരം അപ്പോൾ തന്നെ അരുണിനെ വിളിച്ചു പറഞ്ഞിരുന്നു..... ചെറിയൊരു ആക്‌സിഡന്റ് പറ്റിയത് ആണ് സിറ്റി ഹോസ്പിറ്റലിൽ ഉടനെ എത്തണം എന്ന് മാത്രമേ അവനോട് പറഞ്ഞുള്ളു... സർ വളരെ ക്രൂരത നിറഞ്ഞവർ ആണ് ആ കുട്ടിയെ ഇത്രയും ഭീകര അവസ്ഥയിൽ ആക്കിയത്... റേപ്പ് അറ്റമ്പ്റ്റ് ആണ്... അതും ഒന്നിൽ കൂടുതൽ... നല്ല പോലെ ദേഹോദ്രപം ചെയ്തിട്ടുണ്ട്... രക്ഷപെടാനുള്ള ചാൻസ് വളരെ കുറവാണ് നമ്മൾ മാക്സിമം ശ്രമിക്കുന്നുണ്ട്... ഡോക്ടറോട് വേറെ ഒന്നും ചോദിക്കാൻ ആയില്ല... മനസ്സ് ശൂന്യമായിരുന്നു... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story