നിനക്കായ്‌❤: ഭാഗം 12

ninakkay mufi

രചന: MUFI

അളിയാ അമ്മ പറഞ്ഞു നിന്റെ കാര്യം അറിയാം..... ഇപ്പോൾ അവൾ കുറെ ഒക്കെ ശെരിയായില്ലേ.... ഇനിയും ഇങ്ങനെ കാത്തിരിക്കണോ.... നീ അവളോട്‌ നിന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയ്... നീ ഇങ്ങനെ പറയാതെ ഇരുന്നാൽ അവൾക്ക് അറിയാൻ പറ്റുമോ.... അവൾക്ക് കുറച്ചു കൂടെ സമയം കൊടുക്കാം എന്ന് കരുതി ആണ് അളിയാ ഞാൻ ഒന്നും ഇതേ കുറിച്ച് സംസാരിക്കാത്തത്..... ഇനിയും നീ ഒന്നും പറയാതെ നിന്റെ ഇഷ്ട്ടം മനസ്സിൽ വെച്ച് എത്ര കാലം എന്ന് വെച്ച... അവളുമായി ഇതേ കുറിച്ച് സംസാരിച്ചാൽ മാത്രം എല്ലേ അവൾക്ക് ആലോചിച്ചു ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ..... അങ്ങോട്ട് വന്ന ഉണ്ണിയുടെ ചേച്ചി ശ്രേയയും പറഞ്ഞു.... മ്മ് നോക്കട്ടെ ചേച്ചി ഒരു അവസരം വന്നാൽ പറയാം.... ഇനിയും അവളോട്‌ പറയാതെ നിന്നിട്ട് കാര്യം ഇല്ലല്ലോ..... *** സ്മൃതിയെ കാണാനും സംസാരിക്കാനും ഉണ്ണി ഒത്തിരി തവണ ശ്രമിച്ചെങ്കിലും സ്മൃതി അവനിൽ നിന്നും നന്നേ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി..... ഒരു ദിവസം പതിവ് പോലെ വഴികുന്നേരം കോളേജിൽ നിന്നും ഇറങ്ങിയതും ബസ് സ്റ്റോപ്പിന് കുറച്ചു അകലെ ആയിട്ട് മഹേശ് അവിടെ പഠിക്കുന്ന ഒരു കുട്ടിയുമായി കാര്യമായി സംസാരിക്കുന്നത് സ്മൃതി കണ്ടു.....

അത് മൈൻഡ് ചെയ്യാതെ പോവാന്ന് വിചാരിച്ചെങ്കിലും എന്തോ ഒരു ഉൾപ്രേരണ മൂലം സ്മൃതി അവരെ തന്നെ ശ്രദ്ധിച്ചു.... കുറച്ചു നേരം സംസാരിച്ചു ആ കുട്ടിയെ വണ്ടിയിൽ കയറ്റി കൊണ്ട് പോവുന്നത് കണ്ടതും സ്മൃതിയിൽ നടുക്കം സൃഷ്ടിച്ചു... അവൾ വേഗം തന്നെ അങ്ങോട്ട് ചുവട് വെക്കാൻ നോക്കിയതും ഉണ്ണിയുടെ ബുള്ളറ്റ് അവൾക്കരികെ വന്ന് ബ്രേക്ക്‌ ഇട്ടു നിർത്തി.... സ്‌മൃതിയുടെ വേവലാതി നിറഞ്ഞ മുഖം കാണെ കാര്യമായിട്ട് എന്തോ ഒന്ന് ഉണ്ടെന്ന് ഉണ്ണിക്ക് ഉറപ്പായി..... എന്ത് പറ്റി സ്മൃതി... നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ.... നിനക്ക് വയ്യായിക മറ്റോ ഉണ്ടോ... ഉണ്ണിയുടെ വാക്കുകളിൽ അവളോടുള്ള സ്നേഹവും വാത്സല്യവും ഒക്കെ നിറഞ്ഞു നിന്നു...... അത് അറിഞ്ഞു സ്‌മൃതിയുടെ കണ്ണുകൾ ഈറനണഞ്ഞു.... എന്താടോ എന്താ പറ്റിയെ..... അത് അയാൾ ആ മഹേഷ്‌ ഒരു കുട്ടിയുമായി ഇത്രയും നേരം സംസാരിക്കുന്നത് കണ്ടിരുന്നു ഇപ്പോൾ അവളെ വണ്ടിയിൽ കയറ്റി പോയി.... സ്‌മൃതിക്ക് പേടി കാരണം വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.....

അവളുടെ ഉള്ളിലെ ഭയം അത് ആ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..... ഏയ്‌ സ്മൃതി താൻ ഇങ്ങനെ ടെൻസ്ഡ് ആവാതെ.... താൻ കയറ് അവൻ ആ കുട്ടിയെ കൊണ്ട് എവിടേക്ക് ആണ് പോയത് എന്ന് നോക്കാം....സമയം ഇല്ല വേഗം.... ഉണ്ണി പറഞ്ഞു തീർന്നതും ഉണ്ണിയുടെ പിറകിലായി അവൾ കയറി ഇരുന്നു... അപ്പോയെക്കും ഉണ്ണിയുടെ ബുള്ളറ്റ് മഹേഷിന്റെ കാറിനെ ലക്ഷ്യം വെച്ച് കുതിച്ചിരുന്നു...... കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ അവർ കണ്ടു മുന്നിലായി മഹേഷിന്റെ വണ്ടി.... കുറച്ചു അകലം ഇട്ടു കൊണ്ട് ഉണ്ണി അവൻ പിറകിൽ ആയിട്ട് ഓടിച്ചു..... മഹേഷിന്റെ കാർ കുറച്ചു ദൂരം പിന്നിട്ടതും ഗസ്റ്റ് ഹൗസ് പോലെയുള്ള ഒരു വീടിന്റെ ഉള്ളിലേക്ക് കയറ്റി... അത് കണ്ടതും ഉണ്ണി കുറച്ചു പിന്നിൽ ആയിട്ട് ബുള്ളറ്റ് ഒതുക്കി..... അവൻ സ്‌മൃതിയെയും കൂട്ടി പതിയെ അതിന്റെ ഉള്ളിലേക്ക് നടന്നു.... ചാരിയ വാതിലിൻ ഉള്ളിൽ കൂടെ പതിയെ നോക്കിയതും സെറ്റിയിൽ ഇരുന്നു സംസാരിക്കുന്നവരെ കണ്ടു.... ഉണ്ണിയും സ്‌മൃതിയും അവരുടെ സംസാരത്തിനായി കാതോർത്തു.... 'നിരഞ്ജന താൻ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്..... ഞാൻ പറയുന്നത് സത്യം ആണ്... എന്നെ നിനക്ക് വിശ്വസിക്കാം...

.' മഹേഷിന്റെ വാക്കുകൾ കേൾക്കെ സ്‌മൃതിയുടെ കൈകൾ ഉണ്ണിയിൽ മുറുകി.... ഉണ്ണി സ്‌മൃതിയെയും കൂട്ടി വാതിൽ തള്ളി കൊണ്ട് അകത്തേക്ക് കയറി..... ശബ്ദം കേൾക്കെ ഇരുവരും തിരിഞ്ഞു നോക്കി... അപ്പോൾ കണ്ടു മുറുകിയ മുഖ ഭാവവുമായി ഉള്ളിലേക്ക് വരുന്ന ഉണ്ണിയെയും അവനൊപ്പം പേടിച്ച മുഖ ഭാവത്തോടെ ഉള്ള സ്‌മൃതിയെയും.... ഒന്നും മനസ്സിലാവാതെ മഹേഷ്‌ ഇരുവരെയും നോക്കി... നിങ്ങൾ എന്താ ഇവിടെ.... അവരെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ടും അവർ എന്തിൻ അവിടെ വന്നു എന്ന് അറിയാത്തതു കൊണ്ടും മഹേഷ്‌ ചോദിച്ചു.... ഈ ചോദ്യത്തിന് പ്രസക്തി ഇല്ലല്ലോ മഹേഷ്‌.... നിങ്ങൾ ഈ പെൺ കുട്ടിയേയും വിളിച്ചു ഇവിടെ ഗസ്റ്റ് ഹൌസിൽ കൊണ്ട് വന്നു സംസാരിക്കാൻ മാത്രം എന്താണ് കാര്യം..... ഉണ്ണി താൻ അനാവശ്യം പറയരുത്.... നീ വിചാരിച്ചത് പോലെ എല്ല കാര്യങ്ങൾ.... നിനക്ക് പ്രവർത്തിക്കുന്നതിന് കുഴപ്പം ഇല്ല ഞാൻ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടെല്ലേ.... ഇനിയും മതിയാക്കാൻ ആയില്ലേ മഹേഷ്‌ നിന്റെ ഈ ഒന്നും അറിയാത്ത പോലെ ഉള്ള ഈ ഡ്രാമ..... മഹേഷ്‌ പറഞ്ഞു നിർത്തിയതും അതിനേക്കാൾ ഉച്ചത്തിൽ ഉണ്ണിയുടെ ശബ്ദവും അവിടെ ഉയർന്നു....

ഉണ്ണി നീ വെറുതെ എഴുതാത്ത ഭാഗം വായിക്കാൻ നിൽക്കണ്ട.... ഞാൻ എന്ത് ഡ്രാമ കളിക്കുന്നു എന്ന നീ പറയുന്നത്.... നിനക്ക് ഒന്നും അറിയില്ലല്ലേ.... ഈ നിൽക്കുന്ന സ്‌മൃതിയെ നിനക്ക് ഓർമ ഇല്ലേ.... അതോ ഓർമ ഉണ്ടായിട്ടും മറന്നത് പോലെ ഭാവിക്കുന്നതോ..... ഇവളെ ഞാൻ കാണുന്നത് പോലും അന്ന് വീട്ടിൽ വെച്ചാണ് അതിന് മുന്നേ ഇവളെ കണ്ട് പോലും എനിക്ക് പരിജയം ഇല്ല.... ഇത്രയും ആയിട്ടും നിനക്ക് സത്യം പറയാൻ ആവില്ലല്ലേ..... ഇവളെ നശിപ്പിച്ച കൂട്ടത്തിൽ നീ ഇല്ല എന്നാണോ നീ പറയുന്നേ.... നിനക്ക് ഓർമ ഇല്ലെങ്കിലും ഇവൾ നിന്നെ കണ്ടിട്ടുണ്ട്..... ഉണ്ണി എന്താണ് വിളിച്ചു കൂവുന്നത് എന്ന് വല്ല ബോധവും ഉണ്ടോ.... ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.... സ്‌മൃതിക്ക് ആൾ മാറിയത് ആവും... ഇവളെ ആദ്യമായി കാണുന്നത് അന്ന് വീട്ടിൽ വെച്ചാണ്.... ഞാൻ പറയുന്നത് സത്യം ആണ് ഉണ്ണി.... ച്ചി നിർത്തട നിന്റെ കഥാ പ്രസംഗം.....ഈ കുട്ടിയെ എന്തിന് വേണ്ടിയാണ് ഇവിടേക്ക് കൂട്ടി വന്നത്.... റോഡിൽ നിന്നും ഒത്തിരി നേരം സംസാരിച്ചു പിന്നെ ഇങ്ങനെ നിന്റെ പേർസണൽ ഗസ്റ്റ് ഹൌസിൽ കൊണ്ട് വന്നു സംസാരിക്കാൻ മാത്രം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ.....വീട്ടിൽ ഉള്ള ആ പാവം വൈഷ്ണയെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെടാ നിനക്ക്....

ഉണ്ണി ഞാൻ ഒത്തിരി നേരമായി നിന്നോട് പറയുന്നു നി വേണ്ടാതെ എഴുതാ ഭാഗം വായിക്കാൻ നിൽക്കേണ്ട എന്ന്.... എന്നാൽ പിന്നെ എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം പറയ്... ഇവൾ നിന്റെ ആരാണെന്നു.... സർ.... സർ ഉദേശിച്ചത്‌ പോലെ ഒന്നുമെല്ല കാര്യങ്ങൾ.... ഞാൻ മഹേഷേട്ടന്റെ അനിയനും ആയിട്ട് പ്രണയത്തിൽ ആയിരുന്നു.... അവൻ ആൾ ശെരിയെല്ല എന്നും അവൻ ഞാൻ വെറും ടൈമ് പാസ്സ് ആണെന്നും എന്നെ അറിയിക്കാൻ വന്നത് ആണ് സർ.... ഞാൻ വിശ്വസിക്കാത്തത് കൊണ്ടാണ് ഇവിടേക്ക് തെളിവ് കാണിച്ചു തരാൻ വേണ്ടി കൂട്ടി വന്നത്..... കൂടെ വന്ന പെൺ കുട്ടി പറഞ്ഞതും ഉണ്ണി അവളിൽ നിന്നും നോട്ടം മാറ്റി കൊണ്ട് മഹേഷിലേക്ക് നോക്കി... അവൻ സോഫയിൽ കൈ കൊണ്ട് മുഖം മറച്ചു കൊണ്ട് ഇരിക്കുന്നത് കാണെ ഉണ്ണി അവനടുത്തേക്ക് നടന്നു... മഹേഷ്‌.... ഞാൻ തന്നെ തെറ്റ് ധരിച്ചു പോയി... സോറി.... തന്റെ അനിയന്റെ പേര് എന്താണ്.... അഭിജിത്ത്....അവൻ ഇപ്പോൾ പിജി ഒക്കെ കഴിഞ്ഞു കൂട്ടുകാരുമൊത്തു നടക്കാണ്....

അവൻ സ്നേഹഭ്യർത്ഥന നൽകി പെൺകുട്ടികളെ ട്രാപ്പിൽ ആക്കുക... അവന്റെ ആവശ്യം കഴിഞ്ഞാൽ അവരെ ഒഴിവാക്കുക... അവനെ നേർ വഴിക്ക് കൊണ്ട് വരാൻ ഒരുപാട് ശ്രമിച്ചു പക്ഷെ അവൻ ഒരിക്കലും നന്നാവില്ല എന്ന് ദിനം പ്രതി അവൻ തെളിയിച്ചു കൊണ്ടിരിക്കുന്നു..... അവനെ ഞാൻ അവൻ അറിയാതെ ഫോളോ ചെയ്യാൻ ആളുകളെ ഏർപ്പാട് ചെയ്തിട്ടുണ്ട് അവർ തന്ന അറിവ് ആയിരുന്നു നിരഞ്ജന ആണ് അവൻ അടുത്ത നോട്ടം ഇട്ടതെന്ന്.... ഇവളോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല.... അത് കൊണ്ടാണ് തെളിവ് കാണിച്ചു കൊടുക്കാൻ ഇങ്ങോട്ട് കൊണ്ട് വന്നത്..... അഭിജിത്തിന്റെ പേര് കേട്ടപ്പോൾ തന്നെ സ്മൃതിക്ക് അവളുടെ ദേഹം തളരുന്നത് പോലെ തോന്നി..... അപ്പോൾ അന്ന് അവിടെയും അവനെ തേടി വന്നത് ആയിരിക്കും.... ഉണ്ണിക്ക് അവനെ കയ്യിൽ കിട്ടിയാൽ പച്ചക്ക് കത്തിക്കാൻ ഉള്ള അഗ്നി ആയിരുന്നു............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story