നിനക്കായ്‌❤: ഭാഗം 13

ninakkay mufi

രചന: MUFI

അഭിജിത്തിന്റെ പേര് കേട്ടപ്പോൾ തന്നെ സ്മൃതിക്ക് അവളുടെ ദേഹം തളരുന്നത് പോലെ തോന്നി..... അപ്പോൾ അന്ന് അവിടെയും അവനെ തേടി വന്നത് ആയിരിക്കും.... ഉണ്ണിക്ക് അവനെ കയ്യിൽ കിട്ടിയാൽ പച്ചക്ക് കത്തിക്കാൻ ഉള്ള അഗ്നി ആയിരുന്നു.... സ്മൃതി ചോദിക്കാതെ തന്നെ എനിക്ക് ഉറപ്പാണ് എന്നാലും ചോദിക്കുക ആണ് നിന്നെ ഈ അവസ്ഥയിൽ എത്തിച്ചതിൽ എന്റെ അനിയൻ അഭിജിത്ത് ഉണ്ടോ........ സ്മൃതി ഒന്നും മറുപടി പറഞ്ഞില്ല.... അവൾ തല താഴ്ത്തി തന്നെ നിന്നു.... അവളുടെ തകർന്നുള്ള നിൽപ്പ് കണ്ടപ്പോൾ മഹേഷിന് ചോദിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി.... ഉണ്ണിക്ക് അവളോട് വല്ലാത്ത അലിവ് തോന്നി.... എത്രമാത്രം മറക്കാൻ ശ്രമിക്കുന്നോ അതിന്റെ ഇരട്ടിയായി ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ വേട്ടയാടുന്നത് ഓർക്കേ അവൻ വല്ലായ്മ തോന്നി.... തന്റെ പ്രാണനെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ആവാതെ അവളുടെ ദയനീയവസ്ഥ നോക്കി നിൽക്കാൻ മാത്രം കഴിയുന്നതിന്റെ സങ്കടവും ദേഷ്യവും എല്ലാം ഉണ്ണിയിൽ നിറഞ്ഞു നിന്നു....

മഹേഷ്‌ ഞാൻ പെട്ടന്ന് ഇമോഷണൽ ആയിപോയി അത് കൊണ്ടാണ് അങ്ങനെ ഒക്കെ സംസാരിച്ചത് പിന്നെ പോലീസ് ഓഫീസർ എല്ലേ അപ്പോൾ അതിന്റെതായ ചില പ്രശ്നങ്ങളും..... താൻ മനസ്സിൽ വെക്കരുത്.... ഉണ്ണി മഹേഷിനോടായി പറഞ്ഞു നിർത്തി.... ഉണ്ണിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെ ഒക്കെ ചിന്തിക്കുള്ളു.... ഉണ്ണി ചെയ്തതിൽ തെറ്റൊന്നും ഇല്ല.... പിന്നെ അവൻ എന്റെ അനിയൻ ആയത് എന്റെ അമ്മ അവനെ പ്രസവിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ്.... അവൻ നൽകാൻ പറ്റുന്ന ശിക്ഷയിൽ ഒരു ഇളവും അവൻ നൽകരുത്.... അവൻ കാരണം കണ്ണുനീർ പൊയ്ക്കുന്ന പെൺകുട്ടികൾ ഒന്നും രണ്ടുമെല്ല... അവന്റെ ഒപ്പം തന്നെ എന്ത് നെറികേടിനും കൂട്ട് നിൽക്കുന്ന വേറെയും ഒന്ന് രണ്ടെണ്ണം ഉണ്ട്..... പകൽ മാന്യന്മാരും ഇരുളിൽ ചെന്നായകളെക്കാൾ തരം താഴ്ന്നവരും ആണ്.... ഉണ്ണിക്കൊപ്പം എന്തിനും ഏതിനും ഞാനും ഉണ്ടാവും..... മഹേഷ്‌ പറഞ്ഞു നിർത്തിയതും ഉണ്ണി എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു...

സ്മൃതി പോകാം...... ഉണ്ണി അവൾക്കരികെ ചെന്ന് കൊണ്ട് പറഞ്ഞതും അവൾ യന്ത്രികമായി തന്നെ തലയനക്കി അവന്റൊപ്പം നടന്നു..... ബൈക്കിൽ ഇരുന്നിട്ട് ആണ് ഉള്ളതെങ്കിലും സ്‌മൃതിയുടെ മനസ്സ് ഇവിടെ എല്ല എന്ന് ഉണ്ണിക്ക് മനസ്സിലായി...... അവളുടെ മുഖത്തു നിന്നും അവൾ എന്തൊക്കെയോ മറക്കുന്നത് പോലെ തോന്നി അവൻ.... അവൾ ആയിട്ട് തന്നെ അവ തുറന്നു പറയട്ടെ എന്ന് വിചാരിച്ചു അവൻ ഒന്നും ചോദിച്ചില്ല.... അവളെ വീട്ടിൽ വിട്ട് തിരിക്കുന്നതിന് മുന്നേ തന്നെ ഉണ്ണി അവളെ വിളിച്ചു.... സ്മൃതി നാളെ അവധി എല്ലേ.... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ഉച്ച കഴിഞ്ഞാൽ ഒന്ന് റെഡി ആയിട്ട് നിൽക്കണേ.... കേശവേട്ടനോട് ഞാൻ പറഞ്ഞോളാം.... ഉണ്ണി വിളിച്ചു പറഞ്ഞതും അവൾ ബദിൽ എന്ന പോലെ തലയനക്കി പിന്നെ അകത്തേക്ക് കയറി പോയി...... അന്ന് യാത്രിയിൽ മുഴുവനും സ്‌മൃതിയുടെ ചിന്തകളിൽ നിറഞ്ഞു നിന്നത് ഉണ്ണിക്ക് എന്താവും പറയാൻ ഉള്ളത് എന്നതിനെ കുറിച്ച് ആയിരുന്നു...... *****

ഉച്ചക്ക് ഊണ് കഴിച്ചു അമ്മയെ സഹായിച്ചു അടുക്കളയിൽ നിൽകുമ്പോൾ ആണ് അച്ഛൻ വിളിച്ചത്..... ഉണ്ണി വരുന്നുണ്ടെന്നും വേഗം റെഡി ആവാൻ പറഞ്ഞു...... അപ്പോൾ തന്നെ കൈയ്യും മുഖവുമെല്ലാം കഴുകി വേറെ ടോപ് എടുത്തു ഇട്ടു...... അല്പം കഴിഞ്ഞപ്പോയെക്കും ഉണ്ണി ഏട്ടൻ എത്തിയിരുന്നു..... ആളുടെ ഒപ്പം യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ് പക്ഷെ ഞാൻ എല്ല അദ്ദേഹത്തിൻ ചേർന്നവൾ...... ഉണ്ണി അവളെയും കൂട്ടി പോയത് കായലിന്റെ ഓരത്തേക്ക് ആയിരുന്നു..... അവിടെ അതികം ആരും ഉണ്ടാവില്ല..... അത്‌ കൊണ്ടാണ് ഉണ്ണി അവിടെ തന്നെ പോന്നത്.... ബൈക്ക് ഒതുക്കി നിർത്തി ഇരുവരും കുറച്ചു നടന്നു..... അവിടെ സീറ്റ്‌ പോലെ ഉള്ള തെങ്ങിന്റെ കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഇരിക്കാൻ പറ്റുന്ന ഇടത്തു രണ്ട് പേരും ഇരുപ്പ് ഉറപ്പിച്ചു...... സ്മൃതി അതികം വളച്ചു കെട്ടി പറയുന്നില്ല.... ഞാൻ ഡയറക്റ്റ് ആയിട്ട് തന്നെ പറയുകയാണ്... മറുപടി പെട്ടന്ന് വേണം എന്നില്ല.... എത്ര സമയം എടുത്തു ആയാലും കുഴപ്പം ഇല്ല... ഒരു ഉത്തരം കിട്ടണം എന്നെ ഉള്ളു......

ഉണ്ണി നേരെ മുന്നിലെ കാഴ്ചയിലേക്ക് കണ്ണും നട്ട് കൊണ്ട് സ്‌മൃതിയോടായി പറഞ്ഞു നിർത്തി.... അവൾ കാര്യം മനസ്സിലാവാതെ ഉണ്ണിയെ ഉറ്റ് നോക്കി കൊണ്ടിരുന്നു..... സ്മൃതി എനിക്ക് തന്നെ ഇഷ്ടമാണെടോ..... അത് എത്രത്തോളം ഉണ്ടെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല..... സിനിമയിലും കഥകളിലും ഒക്കെ കാണുന്നത് പോലെ വല്ലാണ്ട് ഒലിപ്പിച്ചു കൊണ്ട് പറയാൻ ഒന്നും എനിക്ക് അറിയില്ലെടോ..... ഇഷ്ടമാണ് നിന്നെ...... നിന്റെ വിഷമങ്ങളിൽ ആശ്വാസം ആയിട്ടും സന്തോഷങ്ങളിൽ പങ്കു ചേരാനും ഒന്ന് തളർന്നാൽ താങ്ങായി പിടിച്ചു നിർത്താനും ഞാൻ ഉണ്ടാവും..... എന്റെ ജീവന്റെ തുടിപ്പ് എന്നിൽ നിന്നും അകലുന്നതിന് മുന്നേ വരെ..... വന്നൂടെ എന്റെ പാതി ആയിട്ട് എന്റെ ടീച്ചർ അമ്മയുടെ ഇളയ മകൾ ആയിട്ട്...... സ്നേഹിക്കാനും ചേർത്ത് പിടിക്കാനും അറിയുന്ന ഞങ്ങളുടെ സ്നേഹാലയം എന്ന കൊച്ചു സുവർഗത്തിലോട്ട്........ സ്മൃതി ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു...... അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി.....

തൊണ്ടയൊക്കെ വറ്റി വരണ്ടത് പോലെ..... ഉണ്ണിയിൽ നിന്നും കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു എന്നാൽ ഇപ്പോൾ കേട്ടപ്പോൾ ഒന്നും ഉൾക്കൊള്ളാൻ ആവാത്ത വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... അവൾക്ക് എന്ത് മറുപടി പറയണം എന്ന് പോലും അറിയില്ലായിരുന്നു....... പ്രാണൻ ആണ്..... തന്റെ ഉള്ളിൽ അവൻ മാത്രമേ ഉള്ളു..... ഇഷ്ടമാണ് എന്റെ ജീവനേക്കാൾ ഏറെ എന്നൊക്കെ ഒന്നെല്ല ഒരായിരം തവണ വിളിച്ചു പറയണം എന്ന് അവൾക്ക് തോന്നി....... പക്ഷെ അവളുടെ നാവുകളെ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടത് പോലെ തോന്നി അവൾക്ക്.... ഒന്നും മിണ്ടാൻ ആവാതെ ഒരു ഷില കണക്കെ ഇരുന്നു....... സ്വന്തം വിധിയെ ഒരായിരം തവണ പഴിച്ചു.... സ്മൃതി സമയം എടുത്തു ഒരു ഉത്തരം പറഞ്ഞാൽ മതി..... ശെരിക്കും ആലോചിച്ചു കൊണ്ട് നിനക്ക് എന്താണോ തോന്നുന്നേ അത് നിനക്ക് തുറന്നു പറയാം...... ഉണ്ണി ചെറു ചിരിയാലേ പറഞ്ഞു കൊണ്ട് അവളെ നോക്കി.... നിർവികാരമായി എവിടെയോ ദൃഷ്ടി ഊഞ്ഞി ഇരിക്കുന്നവളെ വെറുതെ എന്ന പോലെ നോക്കി ഇരുന്നു....... എന്നാൽ സ്‌മൃതിയുടെ മനസ്സ് നൂൽ വിട്ട പട്ടം പോലെ പാറി കളിക്കുക ആയിരുന്നു.... എന്ത് തീരുമാനം എടുക്കുമെന്നോ എന്ത് മറുപടി കൊടുക്കുമെന്നോ അറിയാതെ............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story