നിനക്കായ്‌❤: ഭാഗം 18

ninakkay mufi

രചന: MUFI

ഉണ്ണി വന്നു സംസാരിച്ചു പോയതും സ്‌മൃതിയിൽ ഏറെ കുറെ മനസ്സ് ശാന്തം ആയിരുന്നു.... അവൾ കഴിഞ്ഞതൊക്കെയും ഒരു ദുസ്വപ്നം പോലെ മറക്കുവാൻ തുടങ്ങി..... ദിനങ്ങൾ വീണ്ടും മാറി വന്നു.... അരുൺ നാട്ടിൽ തന്നെ ഉള്ള ഐട്ടി കമ്പനിയിൽ ജോലിക്ക് കയറി.... കോളേജ് അവധി ആയത് കൊണ്ട് സ്മൃതി വീട്ടിൽ തന്നെ ആയിരുന്നു..... കണ്ണാടിയിൽ നോക്കി മീശ ഒതുക്കി സൗന്ദര്യം ആസ്വദിക്കുന്ന ഉണ്ണി വാതിൽക്കൽ അമ്മയെ കാണെ ചിരിച്ചു..... എന്നാൽ സാവിത്രി അമ്മയുടെ മുഖം കടന്നൽ പോലെ വീർത്തു ഇരുന്നു.... എന്ത് പറ്റി എന്റെ ടീച്ചർ അമ്മക്ക് മുഖം ഇങ്ങനെ ബലൂൺ പോലെ വീർതിരിക്കുന്നെ.... അവൻ സാവിത്രി അമ്മക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും അവർ ഒന്നും മിണ്ടാതെ സോഫയിൽ പോയ് ഇരുന്നു..... ഉണ്ണി നീ ഇപ്പോഴും കൂട്ടി കളി കളിക്കുക ആണോ... പതിവിലും വീപരീതം ആയിട്ട് സാവിത്രി അമ്മയുടെ സംസാരത്തിൽ ഗൗരവം നിറഞ്ഞു നിന്നു.... അതിൽ നിന്ന് തന്നെ ഉണ്ണിക്ക് കാര്യം സീരിയസ് ആണെന്ന് മനസ്സിലായി..... എന്റെ അമ്മ കുട്ടിക്ക് എന്താണ് പറ്റിയത്... ഇങ്ങനെ ഈ ചുന്ദരി മുഖം ഇങ്ങനെ വീർപ്പിച്ചു വെക്കാതെ കാര്യം എന്താണെന്നു വെച്ചാൽ തുറന്നു പറ.....

മോനെ ഉണ്ണി സ്‌മൃതി മോൾ ഇപ്പോൾ ഏറെ കുറെ മാറിയില്ലേ..... ഇനിയും നീട്ടി കൊണ്ട് പോവണോ നിങ്ങളുടെ കാര്യം.... അമ്മക്ക് മരുമകളെ കൂട്ടി കൊണ്ട് വരാൻ ദൃതി ആയോ..... എടാ ചെർക്ക എനിക്കു പ്രായം ഏറി വരികയാണ്...... നിന്റെ കല്യാണം കൂടെ കണ്ടാൽ നിറഞ്ഞ മനസ്സോടെ എനിക്ക് ഇവിടം വിട്ട് പോവാം..... പിന്നെ നിന്റെ മുത്തശ്ശനും നിന്റെ വിവാഹം ഒന്ന് നടന്നു കണ്ടാൽ മതി എന്നാണ്.... അത് കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു.... ഇന്ന് തന്നെ ഞാനും നിന്റെ അമ്മാവനും ഏട്ടനും ഏട്ടത്തിയും ഒക്കെ കൂടെ കേശവേട്ടന്റെ വീട്ടിലോട്ട് പോവുകയാണ് പെണ്ണ് കാണൽ ചടങ്ങ് ആയിട്ട്..... മോൻ ആയിട്ട് ഇനി ഒരു എതിർ അഭിപ്രായം പറയേണ്ട..... ശെടാ എന്റെ പെൺ കാണൽ ചടങ്ങ് ഇന്ന് നടത്താൻ തീരുമാനം എടുത്തിട്ട് എന്നോട് മാത്രം ആരും ഒന്നും പറയാതിരുന്നത് എന്തേ.... ഒന്നുമില്ലേ ഇതേ പോലെ ഉള്ള കാര്യങ്ങൾ ഒക്കെ ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എല്ലേ നടക്കുള്ളു..... അതിനു കള്ള കൃഷ്ണൻ അവളെ ഇടെയ്ക്കിടെ ദർശനം നടത്തുന്നതെല്ലേ....

അത് കൊണ്ട് ഇന്ന് നീ വന്നില്ലെന്ന് വെച്ച് കുഴപ്പം ഒന്നുമില്ല.... അങ്ങോട്ട്‌ വന്ന ശിവാനി പറഞ്ഞതും അവൻ അവരെ ഇരുവരെയും നോക്കി ഒന്ന് ചിരിച്ചു..... ഹാ അത് കൊണ്ട് ഇന്ന് നീ വരണം എന്ന് ആർക്കും ഒരു നിർബന്ധവും ഇല്ല.... നിനക്ക് വേണമെങ്കിൽ വരാം.... സരസ്വതി അമ്മ പറഞ്ഞു..... എന്റെ പെൺ കാണലിൻ ഞാൻ വന്നില്ലെങ്കിൽ പിന്നെ ആരെ പെൺ കാണലിൻ പോവാൻ.... അത് കൊണ്ട് ഞാനും വരുന്നുണ്ട് നിങ്ങളുടെ ഒപ്പം..... വഴികിയിട്ട് പോവാൻ ആണ് വിചാരിച്ചത്.... നിന്റെ അളിയനും പെങ്ങളും അപ്പോയെക്കെ എത്തുള്ളു.... ആഹാ നന്നായി എല്ലാവരും ഉണ്ടേല്ലേ.... അപ്പൊ പിന്നെ ഞാൻ പോയി വഴികുന്നേരം വരാം.... അങ്ങനെ വഴികുന്നേരം എല്ലാവരും കൂടെ സ്‌മൃതിയുടെ വീട്ടിലോട്ട് യാത്ര തിരിച്ചു.... ഇന്ന് രാവിലെ ആണ് ഉണ്ണിയേട്ടന്റെ അമ്മ അച്ഛനെ വിളിച്ചു സംസാരിച്ചത്..... ഇന്ന് അവർ എല്ലാവരും കൂടെ ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു.... പെണ്ണ് കാണൽ ചടങ്ങ്.... ചടങ്ങുകൾ ഒക്കെ മുറ പോലെ തന്നെ നടക്കട്ടെ എന്ന് പറഞ്ഞു....

ഉണ്ണിയേട്ടനെ അറിയാം ടീച്ചറെയും അറിയാവുന്നത് ആണ് പക്ഷെ രാവിലെ അവർ വരുന്നുണ്ട് എന്ന് അറിഞ്ഞത് മുതൽ വല്ലാത്തൊരു അവസ്ഥയിൽ ആണ് താൻ ഉള്ളത്.... അമ്മ എടുത്തു തന്ന ഇളം പച്ച നിറത്തിൽ ഉള്ള സാരി ഞൊറിഞ്ഞു ഉടുത്തു മുടി അഴിച്ചിട്ട്.... പ്രതേകിച്ചു ഒന്നും മുഖത്തു അലങ്കാര പണികൾ ചെയ്തില്ല.... അപ്പോയെക്കും അവരുടെ വണ്ടിയുടെ ശബ്ദം കേട്ടിരുന്നു...... അവർ എത്തി എന്ന് അച്ഛൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.... അത് കേട്ടപ്പോൾ തന്നെ പതിയെ ഞാൻ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി... അമ്മ ചായ കപ്പിലേക്ക് ഒഴിക്കുന്ന തിരക്കിൽ ആയിരുന്നു.... പലഹാരങ്ങൾ ഒക്കെയും പ്ലേറ്റിൽ നിരത്തി വെച്ചിട്ടുണ്ട്..... അമ്മ സ്‌മൃതിയെ നോക്കി നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു..... തന്റെ മകളെ ഇതേ പോലെ കാണാൻ പറ്റുമെന്ന് ഒരിക്കലും ആ അമ്മ വിചാരിച്ചിരുന്നില്ല.... അത് കൊണ്ട് തന്നെ അവരുടെ ഉള്ളകം മകൾക്ക് വന്നു ചേർന്ന ഭാഗ്യത്തെ ഓർത്ത് സന്തോഷിച്ചു..... അരുൺ വന്നു സ്‌മൃതിയെ വിളിച്ചു കൊണ്ട് ഹാളിലേക്ക് പോയ്.... അവൻ പിറകിൽ ആയി ട്രെയും പിടിച്ചു സ്‌മൃതിയും പലഹാരങ്ങൾ എടുത്തു കൊണ്ട് അമ്മയും വന്നു....

ചടങ്ങ് അതിന്റെ മുറ പോലെ തന്നെ നടന്നു.... എല്ലാം കഴിഞ്ഞ് അടുത്ത് തന്നെ നിശ്ചയം നടത്താം എന്ന തീരുമാനത്തിൽ അവർ അവിടെ നിന്നും ഇറങ്ങി...... എല്ലാവരും യാത്ര ചോദിച്ചപ്പോൾ ഉണ്ണി മാത്രം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു..... അവരുമായി സംസാരിച്ചപ്പോൾ സ്‌മൃതിക്ക് ഏറെ കുറെ ആശ്വാസം ആയി..... ആർക്കും ഈ ബന്ധത്തിൽ എതിർപ്പ് ഇല്ലെന്ന് അറിയേ കേശവേട്ടനും ഭാര്യക്കും ഒക്കെ സന്തോഷം ആയി.... തങ്ങളുടെ മകൾ കയറി പോവേണ്ട വീട് അത് അവൾക്ക് സന്തോഷം മാത്രമേ നൽകുള്ളൂ എന്ന് ഇതിനോടകം അവർക്ക് ഭോദ്യമായി.... **** തൊട്ടടുത്ത ദിവസം തന്നെ ഉണ്ണിയുടെ സ്‌മൃതിയുടെയും നിശ്ചയം കഴിഞ്ഞു.... ഇരുവരും പരസ്പരം പേര് കൊത്തിയ മോതിരം അണിയിച്ചു..... ഒരു മാസം കഴിഞ്ഞുള്ള മുഹൂർത്തം കുറിച്ചു.... പിന്നീട് ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ഇരുവരും.... ഇടെയ്ക്ക് ഫോണിലൂടെ സംസാരിക്കും എന്നത് ഒഴിച്ചാൽ അവർ നേരിൽ കാണാറ് പോലുമില്ല.... നിശ്ചയം കഴിഞ്ഞു കല്യാണം വരെയും തമ്മിൽ കാണരുത് എന്ന് അവർക്ക് വിലക്ക് കല്പിച്ചിരുന്നു..... അത് കൊണ്ട് മാത്രം ഉണ്ണി നല്ല അനുസരണ ഉള്ള കുട്ടി ആയിട്ട് നിന്നു....

ഇന്നായിരുന്നു വിവാഹ വസ്ത്രം എടുക്കൽ.... ഉണ്ണിയും വീട്ടുകാരും സ്‌മൃതിക്ക് അന്നേ ദിവസം ഉടുക്കുവാൻ ചുവപ്പിൽ സ്വർണ കളർ വരുന്ന പട്ടു സാരി ആയിരുന്നു എടുത്തത്... പിന്നെ അവർ നേരെ പോയത് ജ്വല്ലറി ഷോപ്പിൽ ആയിരുന്നു..... താമര മൊട്ടുള്ള ലോക്കറ്റ് വരുന്ന ഒരു ചെയിൻ ആയിരുന്നു ഉണ്ണി സെലക്ട്‌ ചെയ്തത്..... ഇന്ന് കല്യാണത്തിന്റെ തലേ യാത്രി ആണ്..... അടുത്ത കുടുംബക്കാർ ഒക്കെയും ഇരു വീടുകളിലും ഹാജർ ആയിട്ടുണ്ട്..... സ്മൃതി അരുൺ സമ്മാനിച്ച കടുംപച്ച നിറത്തിലുള്ള ദാവണി ആയിരുന്നു ധരിച്ചത്..... കയ്യിൽ അടുത്ത വീട്ടിലെ സൈനബ താത്തയുടെ മകൾ മൈലാഞ്ചി ഇട്ട് തന്നു.... ഒന്നിച്ചു പഠിച്ച എന്റെ കൂട്ടുകാരി അന്ന വന്നിരുന്നു ആളുടെ വീട് കൊല്ലത്തു ആണ് അത് കൊണ്ട് ഇന്നലെ തന്നെ ഇവിടെ എത്തിയിട്ടുണ്ട് ബാക്കി ഉള്ളവർ ഒക്കെ നാളെ കല്യാണം കൂടാൻ എത്താം എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്..... അവൾ ഇപ്പോൾ ബ്യൂട്ടീഷ്യൻ ആയിട്ട് വർക്ക് ചെയ്യുക ആണ് അത് കൊണ്ട് തന്നെ അവളുടേതായ മിനുക്ക് പണികൾ മുടിയിലും മുഖത്തും ഒക്കെ അവൾ ചെയ്തു വെച്ചിട്ടുണ്ട്.... ഇതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞപ്പോൾ കണ്ണ് കൊണ്ട് നോക്കി പേടിപ്പിക്ക......

പിന്നെ ഒന്നും പറയാൻ നിന്നില്ല..... കുറച്ചു പേരൊക്കെ വന്നും പോയും കൊണ്ടിരിക്കുന്നു..... ചിലർ അസൂയ കണ്ണ് കൊണ്ട് സ്‌മൃതിക്ക് വന്ന ഭാഗ്യത്തെ കുറിച്ച് ഒന്നും രണ്ടും പറഞ്ഞു ഇരിക്കുന്നു മറ്റ് ചിലർ അവളെ വാത്സല്യപൂർവ്വം നോക്കി നിൽക്കുന്നു..... എന്നാലും ആ സരസ്വതി ടീച്ചറെ മകൻ എന്റെ അറിവിൽ ഒരു പ്രശ്നവും ഇല്ല പിന്നെ എന്ത് കൊണ്ടാവും ഇവളെ പോലെ ഉള്ള പെൺ കൊച്ചിനെ ഭാര്യ ആക്കാൻ സമ്മതിച്ചത്.... ഓ അത് ചിലപ്പോൾ നമ്മൾ അറിയാത്ത വല്ല പ്രശ്നവും ഉണ്ടാവും അതാവും ചിലപ്പോൾ.... ആ എന്തായാലും പെണ്ണിന്റെ ഒക്കെ ഭാഗ്യം നോക്കിയേ.... ഏതവന്മാരൊക്കെയോ ചേർന്ന് കടിച്ചു തുപ്പിയ എച്ചിൽ എല്ലയോ ഒരു വിവാഹം പോലും കഴിക്കാത്ത ആ പോലീസ് ചെക്കനെ എല്ലയോ കിട്ടിയത്..... ഇവൾക്ക് വേണ്ടി ബ്രോക്കർ താങ്കപ്പൻ ചേട്ടൻ കുറെ ആലോചന കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷെ കേശവേട്ടൻ രണ്ടാം കേട്ട് കാരും കേശവേട്ടന്റെ പ്രായം ഉള്ളവരും ഒക്കെ ആയത് കൊണ്ട് ഒഴിവാക്കിയത് ആണ്.... ഹ്മ്മ് അവസാനം പിടിച്ചത് പുളി കൊമ്പിൽ തന്നെ എല്ലേ......

അവരുടെ സംസാരം തുടർന്ന് കൊണ്ടിരുന്നു.... സ്‌മൃതിക്ക് സങ്കടം തികട്ടി വന്നു..... എത്രയൊക്കെ മറന്നാലും മറക്കാൻ ശ്രമിച്ചാലും ഒന്നും മറക്കാൻ ആവില്ലെന്ന് ഇതോടെ അവൾക്ക് ബോദ്യം ആവുക ആയിരുന്നു.... മറ്റുള്ളവർക്ക് മുന്നിൽ ഉണ്ണിയുടെ തല താൻ കാരണം താഴ്ന്നു തന്നെ നിൽക്കും എല്ലോ എന്നോർക്കേ അവളിൽ നല്ല പോലെ സങ്കടം വന്ന് നിറഞ്ഞു.... പക്ഷെ പുറത്തേക്ക് പ്രവഹിക്കാൻ പോയവയെ അവൾ പിടിച്ചു നിർത്തി..... ആളുകൾ പോവുന്നത് വരെയും എല്ലാവർക്കും മുന്നിൽ ചിരിച്ചു കൊണ്ട് നിന്നു.... ഉള്ളിൽ അപ്പോഴും അവൾ കരയുക ആയിരുന്നു..... ചിരി എന്ന മറക്ക് ഉള്ളിൽ അവൾ ഒളിപ്പിച്ചു വെച്ച വേദന ആരും കണ്ടില്ല.... അറിയിക്കാൻ അവൾ ശ്രമിച്ചില്ല..... ആളും ആരവവും ഒഴിഞ്ഞതും സ്‌മൃതി അവളുടെ മുറിയിലേക്ക് നടന്നു..... തലയണയിൽ മുഖം വെച്ചവൾ അവളുടെ സങ്കടങ്ങളെ കണ്ണുനീരാൽ ഇറക്കി വെച്ചു.... ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട നിമിഷങ്ങളിലും അവൾക്ക് സങ്കടങ്ങൾ വിരുന്നായി വന്ന് കൊണ്ടിരുന്നു..... ഇനിയും എന്തൊക്കെ പരിഹാസം കേൾക്കണം എന്നോ ആർക്കൊക്കെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുമെന്നോ അറിയാതെ അവൾ ആ രാവിനെ വരവേറ്റു..................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story