നിനക്കായ്‌❤: ഭാഗം 19

ninakkay mufi

രചന: MUFI

 രാവിലെ അമ്മ വന്നു വിളിച്ചപ്പോൾ ആയിരുന്നു അവൾ ഉണർന്നത്...... ഇന്ന് തന്റെ കല്യാണം ആണ് ഇന്ന് മുതൽ വേറെ വീട്ടിൽ പുതിയ ആളുകൾക്ക് ഒപ്പം.... ചിന്തിക്കുമ്പോൾ തല പെരുക്കുക ആണ്.... ഇനിയും ചിന്തിച്ചു നിന്നാൽ സമയം പോവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ടവൾ കുളിക്കാൻ പോയി.... കുളിച്ചു ഇറങ്ങുമ്പോയേക്കും അവളുടെ മുറിയിൽ അന്നയും കൂട്ട് കാരികളും സ്ഥാനം പിടിച്ചിരുന്നു..... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു അവരൊക്കെ ചേർന്ന് കൊണ്ട് ഉണ്ണിയുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന സാരി അവളെ ഉടുപ്പിച്ചു..... അവളെ ഒരു കല്യാണ പെണ്ണായിട്ട് അവർ ഒരുക്കി എടുത്തു..... കൂട്ടുകാരികൾക്ക് ഒപ്പം കല്യാണ വേഷത്തിൽ നടന്നു വരുന്ന സ്‌മൃതിയെ അവളുടെ വീട്ടുകാർ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു..... മുതിർന്നവർക്ക് ദക്ഷിണ കൊടുത്തു കൊണ്ട് എല്ലാവരുടെയും അനുഗ്രഹം വാങ്ങി അവർ അമ്പലത്തിലോട്ട് യാത്ര തിരിച്ചു......

ഉണ്ണിയും സ്‌മൃതിയും ഒന്നിച്ചു ആയിരുന്നു അവിടെ എത്തിയത്...... ഇരുവരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു..... മുഹൂർത്തം ആയി കുട്ടിയെ വിളിച്ചോളൂ..... തീരുമേനി പറഞ്ഞതും അരുൺ സ്‌മൃതിയെ വിളിക്കാൻ പോയി.... മുന്നിൽ കൂട്ടി പട്ടാളങ്ങൾ നിര നിരയായി താലവും പിടിച്ചു വരുന്നുണ്ട് അവർക്ക് പിറകിൽ കൂട്ടുകാരികളുമായി സ്‌മൃതിയും.... ഉണ്ണി അവളെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിന്നു..... അങ്ങനെ അരുൺ എടുത്തു കൊടുത്ത പൂജിച്ച ആലില താലി ഉണ്ണി സ്‌മൃതിയുടെ കഴുത്തിൽ അണിയിച്ചു.... ഒരു നുള്ള് കുംകുമം എടുത്തു അവളുടെ സീമന്ത രേഖയേ ചുവപ്പിച്ചു..... ദീർഘ സുമംഗലി ആവാൻ സ്മൃതി ഉള്ള് കൊണ്ട് പ്രാർത്ഥന നടത്തി.... പരസ്പരം മാല അണിയിച്ചു ഇരുവരും മൂന്നു തവണ അഗ്നിയെ വലയം വെച്ചു...... സദ്യ കഴിഞ്ഞു ഗൃഹ പ്രവേഷണത്തിന്റെ സമയം ആയെന്ന് കാരണവർ ആരോ പറഞ്ഞതും സ്‌മൃതിയിൽ ഒരു ഉൾക്കിടിലം തന്നെ സൃഷ്ഠിച്ചു.....

വീട്ടുകാരെ വിട്ട് പിരിയുന്ന വിഷമം എല്ലാ പെൺ കുട്ടികളെയും പോലെ അവൾക്കും ഉണ്ടായിരുന്നു..... അച്ഛനെയും അമ്മയെയും കരച്ചിൽ അടക്കി പിടിച്ചു ഒരു വിധം യാത്ര പറഞ്ഞു.... അവസാനം അവൾ അരുണിന്റെ മുന്നിൽ പോയ് നിന്നതും അവളിലെ നിയന്ത്രണം വിട്ട് പോയിരുന്നു.... അവന്റെ നെഞ്ചിൽ വീണു കൊണ്ട് പൊട്ടി കരയുന്നവളെ കണ്ട് നിന്നവരിൽ ചെറു നോവ് ഉണർത്തി..... ദൂരേക്ക് ഒന്നും എല്ലല്ലോ മോളെ നിന്നെ പറഞ്ഞു വിടുന്നെ ഇവിടെ അടുത്ത് തന്നെ എല്ലേ... മോൾക്ക് എപ്പോൾ ഞങ്ങളെ കാണണം എന്ന് തോന്നിയാലും ഓടി വരാൻ പറ്റുന്ന അത്ര എല്ലേ ഉള്ളു.... കരഞ്ഞു കൊണ്ട് നിൽക്കാതെ മോൾ ഉണ്ണിക്കൊപ്പം ചെല്ല്..... ഏട്ടൻ വഴികിയിട്ട് വരാം... അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവളെ ഉണ്ണിയുടെ കയ്യിൽ ഏൽപ്പിച്ചു.... നോക്കിക്കോണെടാ എന്റെ മകൾ ആയിട്ട് കണ്ട് വളർത്തിയവൾ ആണ്.....പറഞ്ഞു വിടുമ്പോൾ ഉള്ളിൽ നിന്നും ചോര വാർന്ന് ഒഴുകുക ആണ്....

എന്താടാ അരുണേ ചെറിയ പിള്ളേരെ പോലെ ആവാതെ... ഞാൻ നോക്കിക്കോളാം നിന്റെ കുഞ്ഞി പെങ്ങളെ ഒരു കുറവും കൂടാതെ.... അവനെ പുണർന്നു കൊണ്ട് അടർന്നു മാറി.... ഉണ്ണിയുടെ വണ്ടിയിൽ ഇരുവരും യാത്ര തിരിച്ചു.... ടീച്ചറമ്മ നൽകിയ നിലവിളക്കുമായി വലതു കാൽ വെച്ചവൾ നവനീയത്തിന്റെ പടികൾ കയറി.... അവൾക്ക് ഒപ്പം തന്നെ ഉണ്ണിയും ഉണ്ടായിരുന്നു.... പൂജമുറിയിൽ വിളക്ക് വെച്ച് കൊണ്ട് ഇരുവരും മൗനമായി പ്രാർത്ഥിച്ചു..... ആദ്യം ഒക്കെ എല്ലാവരോടും അടുക്കുവാൻ ഒരു ഭയം സ്‌മൃതിയിൽ ഉണ്ടായിരുന്നു എന്നാൽ പതിയെ അവിടെ ഉള്ളവരുമായി അവൾ കൂട്ടായിയുന്നു...... ശിവന്യയും ശ്രേയയും കൂടെ അവളെ കൂട്ടി കൊണ്ട് ഉണ്ണിയുടെ മുറിയിലേക്ക് പോയി.... സ്മൃതി നിനക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ ആ ഷെൽഫിൽ ഉണ്ട് നി ഫ്രഷ് ആയിട്ട് വായോ ഞങ്ങൾ താഴെ ഉണ്ടാവും.... അവർക്ക് ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് സ്‌മൃതി അതിൽ നിന്നും ഒരു കുർത്തയും പാന്റും എടുത്തു കൊണ്ട് ഫ്രഷ് ആവാൻ കയറി....

അവൾ കുളിച്ചു ഇറങ്ങുമ്പോൾ ബെഡിൽ ഉണ്ണി ഇരിക്കുന്നുണ്ടായിരുന്നു..... പെട്ടെന്ന് അവനെ അവിടെ കണ്ടപ്പോൾ അവൾക്ക് അത്രയും നാൾ ഇല്ലാതിരുന്ന പരവേഷം തോന്നി...... ആഹാ കുളിച്ചു സുന്ദരി ആയിട്ടുണ്ടല്ലോ.... ഉണ്ണി അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കാൻ ആവാതെ മിഴികൾ താഴ്ത്തി..... ഉണ്ണി അവൾക്കരികെ ചെന്ന് കൊണ്ട് മേശയുടെ മുകളിൽ ഉണ്ടായിരുന്ന സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് അവളുടെ സീമന്ത രേഖയിൽ ചാർത്തി...... തനിക്ക് നല്ല പോലെ ഇണങ്ങുന്നുണ്ട് ഈ ഡ്രസ്സ്‌.... തനിക്ക് ഏറ്റവും ഇഷ്ട്ടം ചുവപ്പിനോട് എല്ലേ..... അത് കൊണ്ടാണ് മിക്ക ഡ്രസും ആ കളറിൽ തന്നെ എടുത്തത്.... താൻ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ വേഗം ഫ്രഷ് ആയിട്ട് വരാം എന്നിട്ട് നമ്മുക്ക് ഒന്നിച്ചു താഴേക്ക് പോകാം...... അവൾ സമ്മതം എന്ന പോലെ തലയനക്കി.... അവൻ വരുന്നത് വരെയും അവൾ അവിടെ മുഴുവനും കണ്ണുകൾ കൊണ്ട് നിരീക്ഷിച്ചു.... നല്ല അടക്കവും ചിട്ടവും ഒക്കെ ഉള്ള അത്യാവശ്യം സൗകര്യം ഒക്കെ ഉള്ള ഒരു മുറി.... ചുമരിൽ ആയിട്ട് ഒന്ന് രണ്ട് പെയിന്റിംഗ് ഉണ്ട്.... ഉണ്ണി വരക്കുന്ന കാര്യം അപ്പോഴാണ് സ്‌മൃതിക്ക് ഓർമ വന്നത്.....

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഉണ്ണി കുളിച്ചിറങ്ങി... ഉണ്ണി സ്‌മൃതിയുടെ കൈകളിൽ കൈ കോർത്തു കൊണ്ട് ഗോവണി പടികൾ ഇറങ്ങി.... എന്നാൽ ആരുടെയോ ശബ്ദം കേൾക്കെ മുന്നോട്ട് വെക്കാൻ തുടങ്ങിയ കാൽ ഉണ്ണി പിറകിലേക്ക് തന്നെ വെച്ചു.... അവൻ അവരുടെ സംസാരം ശ്രദ്ധയോടെ തന്നെ കേട്ടു...... എന്നാലും നാത്തൂനെ ഈ ഒരു ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല.... ഉണ്ണിയും എന്റെ മകൾ അനുവും തമ്മിൽ ഉള്ള വിവാഹം പണ്ടേ നമ്മൾ ഉറപ്പിച്ചത് എല്ലേ.... എന്നിട്ടിപ്പോൾ ഏതോ ഒരുത്തിയെ കൊണ്ട് അവനെ കല്യാണം കഴിപ്പിച്ചിരിക്കുന്നു..... അതും എങ്ങനെ ഉള്ളവൾ ആരുടെ ഒക്കെയോ കൂടെ ചെ കുടുംബത്തിന് ചീത്ത പേര് കേൾപ്പിക്കാൻ.... സ്മൃതി ക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി ഒരു സഹായത്തിനു എന്ന പോലെ അവൾ റൈലിങ്കിൽ കൈകൾ വെച്ചു.... ഉണ്ണിയുടെ മുഖം രക്ത വർണം ആയി മാറിയിരുന്നു..... സ്‌മൃതിയെയും വലിച്ചു കൊണ്ടവൻ ബാക്കി പടികൾ കൂടെ ഇറങ്ങിയിരുന്നു.....

അമ്മായിക്ക് എന്താ വേണ്ടത്..... ഇവിടെ കിടന്നു ഇങ്ങനെ ശബ്ദം ഉയർത്തേണ്ട ആവശ്യം എന്താ..... ഉണ്ണിയുടെ മുഖത്തു പതിവിൻ വിപരീതമായി ഗൗരവം ആയിരുന്നു..... ആ വന്നോ നി.... നീ എന്താ ചോദിച്ചേ എനിക്ക് എന്താ വേണ്ടത് എന്നല്ലേ.... ദാ ഈ നിൽക്കുന്നവൾക്ക് ഒരു ഭർത്താവിനെ... പണ്ടേ ഉറപ്പിച്ചു വച്ചത് ആയിരുന്നില്ലേ നിങ്ങൾ തമ്മിൽ ഉള്ള വിവാഹം എന്നിട്ടോ നീ എന്റെ മകളെ ചതിച്ചില്ലേ..... വേറെ ഏതോ ഒരുത്തിയെ കല്യാണം കഴിച്ചില്ലേ എന്റെ മോളെ മറന്നു കൊണ്ട്..... എന്റെ ഏട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു.... ഞാനോ അമ്മയോ എപ്പോയെങ്കിലും പറഞ്ഞിട്ടുണ്ടോ നിങ്ങളോടോ ഇവളോടോ ഞാൻ ഇവളെ വിവാഹം ചെയ്യുമെന്ന്..... പറഞ്ഞിട്ടുണ്ടോന്ന്..... ഉണ്ണിയുടെ ശബ്ദം അവിടെ ഉയർന്നു കൊണ്ടിരുന്നു..... ആദ്യമായിട്ട് ആണ് അവന്റെ ആ ഒരു ഭാവം അവർ ഒക്കെയും കാണുന്നത്..... നിങ്ങൾ തന്നെ തീരുമാനം എടുത്തു നിങ്ങൾ തന്നെ അത് പറഞ്ഞു നടന്നു.....

എല്ലാതെ ഞങ്ങൾ ആരും ഇക്കാര്യം പറഞ്ഞിട്ടില്ല ആർക്കും വാക്കും കൊടുത്തിട്ടില്ല..... പിന്നെ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വന്ന എന്റെ പെണ്ണാ ഇവൾ.... ഇപ്പോൾ നിങ്ങൾ ഇവളെ കുറിച്ച് പറഞ്ഞത് ഞാൻ സഹിച്ചു അച്ഛന്റെ പെങ്ങൾ ആണല്ലോ എന്ന ഒറ്റ പരിഗണന കൊണ്ട് മാത്രം..... ഇനിയും നിങ്ങടെ ഈ ദുഷിച്ച നാവിൽ നിന്നും വല്ലതും എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞാൽ.... ആ നാവ് ഞാൻ പിഴുതെടുക്കും... പറയുന്നത് ഉണ്ണി കൃഷ്ണന..... സ്‌മൃതിയെ അവിടെ നിർത്തി അവൻ പുറത്തേക്ക് പോയിരുന്നു...... ഉണ്ണിയുടെ പ്രകടനം അത് എല്ലാവരെയും ഒരു പോലെ അത്ഭുതപെടുത്തി..... ആരോടും ഇന്ന് വരെയും കയർത്തു സംസാരിക്കാത്തവൻ ഇന്ന് ശബ്ദം ഉയർത്തിയിരിക്കുന്നു..... സ്‌മൃതിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.... മോളെ ശിവാ നീ സ്‌മൃതിയെ കൂട്ടി മുറിയിലോട്ട് ചെല്ല്..... സരസ്വതി അമ്മ സ്മൃതിയുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് അവളെ ശിവക്കൊപ്പം പറഞ്ഞു വിട്ടു....

നാത്തൂനോട് എനിക്ക് ഉണ്ണി പറഞ്ഞത് തന്നെ പറയാൻ ഉള്ളു.... ഞങ്ങൾ ആരും ഇങ്ങനെ ഒരു ബന്ധത്തിന് സമ്മതം പറഞ്ഞിട്ടില്ല വാക്കും തന്നിട്ടില്ല... പിന്നെ നാത്തൂനെ വിവാഹം ക്ഷണിക്കാതെ നിന്നതും ഇക്കാര്യം കൊണ്ട് തന്നെ ആണ്..... ഇനിയും വെറുതെ ഇവിടെ കിടന്നു ശബ്ദം ഉയർത്താതെ ഇവളെയും കൂട്ടി പോവാൻ നോക്ക്.... എന്റെ മകൻ അവൻ യോജിച്ച പെണ്ണിനെ തന്നെ ആണ് തിരഞ്ഞെടുത്തത്.... അവളെ കുടുംബത്തിൽ കയറ്റാൻ പറ്റാത്തവൾ ഒന്നുമെല്ല..... ഞങ്ങളുടെ കുടുംബ മഹിമക്ക് ചേർന്നവൾ തന്നെ ആണ് സ്മൃതി.... അവളെ നാത്തൂൻ അംഗീകരിക്കാൻ പറ്റുന്നില്ലേ നാത്തൂൻ ഇവിടേക്ക് ഇനി വരണം എന്നില്ല.... അത്രയും പറഞ്ഞു കൊണ്ട് സരസ്വതി അമ്മയും അവിടെ നിന്ന് പോയ്..... അപ്പച്ചിക്ക് കിട്ടേണ്ടത് ഒക്കെ കിട്ടിയെല്ലോ ഇനിയും കടിച്ചു തൂങ്ങി നിൽക്കാതെ ഇറങ്ങി പോയികൂടെ..... എന്റെ കല്യാണത്തിന് വന്നു എന്നെയും പ്രദീപേട്ടനെയും കുറിച്ച് നിങ്ങൾ കുത്തിത്തിരിപ്പ് പറഞ്ഞൂന്നു അറിഞ്ഞപ്പോയെ നിങ്ങൾക്ക് ഓങ്ങി വെച്ചതാണ് അത് ഇന്ന് ഉണ്ണി പറഞ്ഞത് കൊണ്ട് എനിക്ക് സമാധാനം ആയി.... അച്ഛന്റെ പെങ്ങൾ ആണെന്ന് പറഞ്ഞു ഇനിയും ഇവിടെ കയറി വരാൻ നോക്കേണ്ട.....

നിങ്ങളുടെ ഏട്ടന്റെ അതെ സ്വഭാവം ഉള്ള ഒരുത്തൻ ആണ് ഉണ്ണി ചിലപ്പോൾ പണ്ട് അച്ഛൻ കുത്തിനു പിടിച്ചു പുറത്തേക്ക് തള്ളിയത് പോലെ അവനും ചെയ്‌തെന്ന് വരും.... അപമാനത്താൽ ഇരുവരുടെയും തല താഴ്ന്നു പോയി..... വഴികിയിട്ട് സ്‌മൃതിയുടെ വീട്ടിൽ നിന്നും ആളുകൾ വന്നു..... സ്‌മൃതിയെ അപ്പോയെക്കും ശിവന്യയും ശ്രേയയും കൂടെ മാറ്റി എടുത്തിരുന്നു...... ഉണ്ണി അത്രയും നേരം ആയിട്ടും തിരിച്ചു വന്നിരുന്നില്ല..... യാത്രിയിൽ ആയിരുന്നു ഉണ്ണി തിരികെ എത്തിയത്..... സരസ്വതി അമ്മ അവനെ നോക്കി കണ്ണുരുട്ടി... എവിടെ ആയിരുന്നു നീ ഇത്രയും സമയം.... ഇന്ന് നിന്റെ കല്യാണം ആണ് അതെങ്കിലും ഒന്ന് ഓർത്ത് കൂടെ നിനക്ക്... ആ കുട്ടി നിന്നെ കാണാതെ എത്ര സമയം ആയി ടെൻഷൻ അടിച്ചു ഇരിക്കുന്നെ എന്നറിയോ.... കല്യാണം കഴിഞ്ഞത് ആണ് എന്ന് നോക്കില്ല ഞാൻ നല്ല പെട വെച്ച് തരും നേരത്തെ കാലത്തെ വീട്ടിൽ എത്തിയില്ലേ..... ഇങ്ങനെ ചൂടാവല്ലേ അമ്മ.... ഞാൻ ഒന്ന് സ്റ്റേഷൻ വരെയും പോയത് ആണ് അത്യാവശ്യം ആയതു കൊണ്ടാണ് ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവില്ല ഉറപ്പ്....

അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.... പോയി സ്‌മൃതിയെ വിളിച്ചു വാ ഞാൻ ഭക്ഷണം എടുത്തു വെക്കാം.... എല്ലാവരും കഴിച്ചു പോയി കിടന്നു.... അവളെയും ഞാൻ ഒത്തിരി നിർബന്ധിച്ചത് ആണ് പക്ഷെ നീ വരാതെ കഴിക്കില്ല പറഞ്ഞു... മ്മ്.... ഉണ്ണി ഒന്ന് മൂളി കൊണ്ട് സ്‌മൃതിയെ വിളിക്കാൻ പോയി.... സരസ്വതി അമ്മയും ഉണ്ണിയും സ്‌മൃതിയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു..... സ്മൃതി സരസ്വതി അമ്മയെ എല്ലാം എടുത്തു കൊണ്ട് ക്ലീൻ ചെയ്യാൻ സഹായിച്ചു.... മോളെ ഇതുമായി മോൾ ചെല്ല്....ചടങ്ങ് എന്നും അത് പോലെ തന്നെ നടക്കട്ടെ.... അതിനൊന്നും ഒരു കുറവും വരുത്തേണ്ട..... സ്മൃതി പാൽ ഗ്ലാസ്‌ വാങ്ങി കൊണ്ട് മുറിയിലേക്ക് പോയ്.... ഉണ്ണി സോഫയിൽ ഇരുന്നു കൊണ്ട് ഏതോ കേസ് ഫയൽ നോക്കുക ആയിരുന്നു.... സ്മൃതി വന്നത് അറിയേ അവൻ അത് അവിടെ എടുത്തു വെച്ചു..... നിനക്ക് യാത്രി പാൽ കുടിക്കുന്ന ശീലം ഒക്കെ ഉണ്ടോ..... അവളുടെ കയ്യിൽ ഉള്ള പാൽ ഗ്ലാസ് നോക്കി കൊണ്ട് ഉണ്ണി ചോദിച്ചത് കേൾക്കെ അവൾ അവനെ ഒന്ന് ഇരുത്തി നോക്കി പാൽ ഗ്ലാസ്‌ അവിടെ ടാബ്ലിൽ വെച്ചു... അമ്മ തന്നത് ആണ് ചടങ്ങ് ഒന്നും തെറ്റിക്കേണ്ട പറഞ്ഞു.... നിക്ക് പാൽ കുടിക്കുന്ന ശീലം ഒന്നുല്ല ഉണ്ണിയേട്ടൻ വേണേ കുടിച്ചോ.....

ആഹാ ഓ ഞാൻ അത് മറന്നു പോയ് ഇന്ന് നമ്മടെ ആദി രാത്രി ആണല്ലേ..... ഉണ്ണി ചുണ്ടിൽ കള്ള ചിരിയോടെ പറഞ്ഞതും സ്‌മൃതിയിൽ വിറയൽ പടർന്നു..... എന്റെ പൊന്ന് സ്മൃതി ഞാൻ വെറുതെ പറഞ്ഞതാണ് നീ കാട് കയറി ചിന്തിച്ചു ബോധം പോക്കേണ്ട.... നിനക്കു പാൽ ഇഷ്ട്ടം ആണെങ്കിൽ നീ കുടിച്ചോ... ബാക്കി ഞാൻ കുടിച്ചോളാം.... എല്ല ഇഷ്ട്ടം എല്ലെങ്കിൽ നീ കിടന്നോ എനിക്ക് ഒരു കേസ് ഫയൽ റെഫർ ചെയ്യാൻ ഉണ്ട്.... ഞാൻ കുടിക്കാറില്ല ഉണ്ണിയേട്ടൻ തന്നെ കുടിച്ചോ... ഞാൻ ഉറങ്ങട്ടെ.... ഹാ എന്ന നീ കിടന്നോ... ഞാൻ ബാൽക്കണിയിൽ ഉണ്ടാവും.... വീട് മാറി ആദ്യമായി എല്ലേ ഉറക്കം വന്നില്ലെങ്കിൽ ബാൽക്കണിയിലോട്ട് വന്നാൽ മതി നമ്മുക്ക് രണ്ടുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം.... ചിരിയോടെ പറഞ്ഞു പോകുന്നവനെ സ്‌മൃതി അതിശയപൂർവ്വം നോക്കി നിന്നു..... ഇന്നലെ അന്ന ഓരോന്നും പറഞ്ഞു പേടിപ്പിച്ചിരുന്നു... പക്ഷെ ഉണ്ണിയേട്ടൻ എന്നെ മനസ്സിലാക്കാൻ പറ്റിയ മനസ്സാണ്..... എനിക്കായ് ഈശ്വരൻ അറിഞ്ഞു കൊണ്ട് തന്നത് പോലെ ആണ് ഉണ്ണിയേട്ടൻ................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story