നിനക്കായ്‌❤: ഭാഗം 21

ninakkay mufi

രചന: MUFI

ഉണ്ണി ഊണ് കഴിഞ്ഞാൽ നീ മോളെയും കൂട്ടി അവളുടെ വീട് വരെയും ഒന്ന് പോവണം.... പോകുമ്പോൾ അവർക്കുള്ള ഡ്രസ്സ്‌ കടയിൽ കയറി വാങ്ങിക്കാനും മറക്കരുത്..... മുകളിലേക്ക് കയറാൻ പോവുന്ന ഉണ്ണിയെ പിറകിൽ നിന്നും വിളിച്ചു കൊണ്ട് സരസ്വതി അമ്മ പറഞ്ഞു.... ഉണ്ണി ശെരിയെന്ന് പറഞ്ഞു കൊണ്ട് പോയി..... ഉച്ച കഴിഞ്ഞു അടുക്കളയിൽ കയറിയ സ്‌മൃതിയെ സരസ്വതി അമ്മ ഓടിച്ചു വിട്ടു.... അവൾ ചിരിച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു..... ഉണ്ണി കണ്ണാടിയുടെ മുന്നിൽ നിന്നും താടിയും മുടിയും ഒക്കെ വാരി ഒതുക്കുക ആയിരുന്നു... സ്‌മൃതി അവനെ ഒന്ന് നോക്കി കൊണ്ട് ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആവാൻ കയറി.... സ്മൃതി ലൈറ്റ് റോസ് കളർ സാരി ആയിരുന്നു ഉടുത്തത്..... ഒരുങ്ങി വന്ന സ്‌മൃതിയെ ഉണ്ണി ആവോളം നോക്കി നിന്നു....... ഉണ്ണിയേട്ടൻ എന്താ എന്നെ ആദ്യമായി കാണുന്നത് ആണോ ഇങ്ങനെ നോക്കി നിൽക്കാൻ.... അവന്റെ പ്രണയപൂർവം ഉള്ള നോട്ടം നേരിടാൻ ആവാതെ സ്മൃതി ദൃഷ്ട്ടി മാറ്റി കൊണ്ട് ചോദിച്ചു....

നീ ഇങ്ങനെ നല്ല പോലെ ഒരുങ്ങി സുന്ദരി ആയിട്ട് മുന്നിൽ വന്നു നിന്നാൽ ഞാൻ പിന്നെ നോക്കി നിൽക്കില്ലേ..... പതിവ് പോലെ തന്നെ ചുണ്ടുകളിൽ കുസൃതി ചിരിയുമായി മീശ ഒന്ന് പിരിച്ചു കൊണ്ടവൻ അവൾക്കരികിലേക്ക് ചുവടുകൾ വെച്ചു.... ഉണ്ണി അടുത്തേക്ക് വരുന്നതിന് അനുസരിച്ചു സ്‌മൃതിയുടെ ഹൃദയതാളം പതിവിലും വേഗത്തിൽ ഇടിച്ചു കൊണ്ടിരുന്നു..... അവളിലേക്ക് അടുത്തവൻ അവളുടെ കുഞ്ഞു നെറ്റിയിൽ സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ചാർത്തി കൊടുത്തു... പിന്നെ പതിയെ അവിടെ അവന്റെ ചുണ്ടുകൾ അവളിൽ സ്നേഹത്തിന്റെ മുദ്ര പതിപ്പിച്ചു...... ഇരു മിഴികളും അടച്ചു കൊണ്ടവൾ അവയെ സ്വീകരിച്ചു...... ഉണ്ണി അവളിൽ നിന്നും വിട്ട് നിന്നിട്ടും സ്‌മൃതി മിഴികൾ ഉയർത്തി അവനെ നോക്കിയില്ല..... അവളെന്ന പെണ്ണിൽ അത് വരെയും ഇല്ലാതിരുന്ന പല തരം ഭാവങ്ങൾ അവളിൽ വന്നു ചേരുന്നത് അവൾ തിരിച്ചറിയുക ആയിരുന്നു......

പോവണ്ടെ ഇങ്ങനെ നിൽക്കാൻ ആണോ ഉദ്ദേശം..... കൈകൾ പിണച്ചു കൊണ്ട് ഉള്ളവന്റെ ചോദ്യത്തിൽ അവൾ മുഖം ഉയർത്തി കൊണ്ട് പോവാം എന്ന് പറഞ്ഞു..... അവൻ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പടികൾ ഇറങ്ങിയിരുന്നു..... ഹാളിൽ ആയി ഇരുന്നു സംസാരിക്കുന്നവരുടെ മിഴികൾ ചേർന്ന് നിന്ന് കൊണ്ട് പടിക്കെട്ടുകൾ ഇറങ്ങി വരുന്നവരിൽ പതിച്ചിരുന്നു...... അവരിൽ ഒന്നിച്ചു ചേർന്ന് നിൽക്കുന്നവരെ കാണെ സന്തോഷം ആയിരുന്നു നിറഞ്ഞു നിന്നത്..... അവിടെ ഉള്ളവരോട് യാത്ര പറഞ്ഞവർ ഉണ്ണിയുടെ ബുള്ളറ്റിൽ സ്‌മൃതിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു..... ഉണ്ണിയോട് ചേർന്ന് ഇരുന്നു കൊണ്ടവൾ ആ യാത്ര ആസ്വദിച്ചു..... ഉണ്ണി ടൗണിൽ ഉള്ള തുണികടയിൽ ആണ് ആദ്യം പോയത്..... സ്‌മൃതിയും അവനും ഒന്നിച്ചു കൊണ്ട് തന്നെ അവളുടെ വീട്ടിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു..... അവിടെ നിന്ന് ഇറങ്ങി അവർ പിന്നെ പോയത് ഐസ് ക്രീം പാർലറിൽ ആയിരുന്നു....

സ്‌മൃതിക്ക് ഏറ്റവും ഇഷ്ട്ട കൂടുതൽ ഐസ് ക്രീംനോട് ആണെന്ന് ഒരിക്കൽ അരുൺ പറഞ്ഞത് അവൻ ഓർത്ത് വെച്ചിരുന്നു.... വണ്ടി നിർത്തിയത് എവിടെ ആണെന്ന് കാണെ സ്‌മൃതിയുടെ കണ്ണുകൾ വിടർന്നിരുന്നു... ഉണ്ണിയുടെ കൈകളിൽ അവളുടെ കൈ കോർത്തു കൊണ്ട് ഇരുവരും അകത്തേക്ക് കയറി..... സ്‌മൃതിക്ക് ഇഷ്ടപ്പെട്ട ഫ്ലാവർ അവളും ഉണ്ണിക്ക് വേണ്ടത് അവനും ഓർഡർ ചെയ്തു..... അവിടെ നിന്ന് ഇറങ്ങി അവർ നേരെ പോയത് സ്‌മൃതിയുടെ വീട്ടിലോട്ട് ആയിരുന്നു.... അവർ വരുമെന്ന് ആദ്യമേ വിളിച്ചു അറിയിച്ചത് കൊണ്ട് കേശവേട്ടനും അരുണും അവരെയും കാത്ത് ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.... സ്മൃതി വണ്ടിയിൽ നിന്നും ഇറങ്ങി ഓടി പോയി അരുണിനെ ആയിരുന്നു ഇറുകെ പുണർന്നത്.... അവർ തമ്മിൽ ഉള്ള അടുപ്പം അറിയാവുന്നത് കൊണ്ട് തന്നെ അവരുടെ സ്നേഹപ്രകടനം ഉണ്ണിയും അവളുടെ അച്ഛനും ചെറു ചിരിയാലേ നോക്കി നിന്നു.... 'മോൻ വാ... ഇനി അടയും ചക്കരയും അടർന്നു മാറണം എങ്കിൽ കുറച്ചു സമയം എടുക്കും...

.' കേശവേട്ടൻ ഉണ്ണിയെ സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു.... അവൻ അകത്തു കയറി സോപനത്തിൽ ഇരുന്നു അവൻ മറുവശം കേശവേട്ടനും.... സ്‌മൃതിയുടെ അമ്മ ഇരുവർക്കും കുടിക്കാൻ വെള്ളവും ആയി എത്തിയപ്പോയെക്കും സ്‌മൃതിയും അരുണും അവിടെ എത്തിയിരുന്നു.... അച്ഛന്റെയും അരുണിന്റെയും നടുവിലായി സ്ഥാനം പിടിച്ചു കൊണ്ട് കളി ചിരിയിൽ ഏർപ്പെട്ടിരിക്കുന്ന അവളെ കാണാൻ തന്നെ നല്ല ചേല് ആണ്.... അവളിലെ മാഞ്ഞു പോയ കുസൃതികൾ ഏറെയും ഇപ്പോൾ തിരിച്ചു വന്നിട്ടുണ്ട്..... ഉണ്ണി അവളെ തന്നെ നോക്കി ഇരുന്നു കൊണ്ടാണ് ആത്മഗതം നടത്തിയത്..... അളിയാ ഇങ്ങനെ ഒന്നും ചോര ഊറ്റാതെടാ.....ഒന്നുമില്ലേ അവൾ ഇപ്പോൾ നിന്റെ ഭാര്യ എല്ലേഡാ.... തൊട്ടരികിൽ നിന്നും അരുണിന്റെ ആക്കൽ കേട്ടാണ് ഉണ്ണിക്ക് സ്ഥല കാല ബോധം വന്നത്.... ഉണ്ണി അരുണിനെ നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു..... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സ്‌മൃതിയുടെ അമ്മ പലഹാരങ്ങൾ നിറച്ച പ്ലേറ്റും ആയി അവിടേക്ക് എത്തിയിരുന്നു....

എന്തിനാ അമ്മേ ഇതൊക്കെ ഉണ്ടാക്കിയത്.... ഉണ്ണിക്ക് അവർ ഒറ്റക്ക് അത്രയും ഉണ്ടാക്കിയത് ഓർക്കേ വിഷമം തോന്നി.... നിങ്ങൾ എന്നും ഇതേ പോലെ വരില്ലല്ലോ.... അത് മാത്രം എല്ല കല്യാണം കഴിഞ്ഞു ആദ്യത്തെ വിരുന്നല്ലേ ഒന്നിനും ഒരു കുറവും വരുത്തേണ്ട വെച്ച് ഉണ്ടാക്കിയത് ആണ്... മക്കൾ കഴിക്ക്..... ആഹ് എല്ലെങ്കിലും എന്റെ അമ്മ കുട്ടി സൂപ്പർ ആണ് എനിക്ക് ഇഷ്ടമുള്ളതും ഉണ്ണിയേട്ടൻ ഇഷ്ടമുള്ളതും ഒക്കെ ഉണ്ടാക്കിയെല്ലോ...... മതിയെടി അമ്മയെ ഇട്ട് പതപ്പിച്ചത് വേണേ എടുത്തു കഴിക്കാൻ നോക്ക് അവസാനം എല്ലാം തീർന്നു എന്ന് കണ്ടാൽ എന്റെ മണ്ടക്ക് കയറാൻ വരണ്ട.... അരുൺ പറഞ്ഞതും അവനെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് അവൾ ഓരോന്നും എടുത്തു ടേസ്റ്റ് ചെയ്തു..... മോനെ ഇന്ന് ഇവിടെ നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..... കേശവേട്ടൻ മടിച്ചു കൊണ്ടാണ് ഉണ്ണിയോട് ചോദിച്ചത്.... അച്ഛൻ എന്നെ മരുമകൻ ആയിട്ട് കാണേണ്ട ആവശ്യം ഇല്ല.... സ്വന്തം മകനെ പോലെ തന്നെ കണ്ടാൽ മതി.....

അതാവുമ്പോൾ ഇതേ പോലെ ചോദിക്കാൻ മടിക്കേണ്ട ആവശ്യം ഇല്ലല്ലോ.... ഞാൻ വീട്ടിൽ വരുമ്പോൾ പറഞ്ഞിരുന്നു ഇന്ന് ഇവിടെ നിന്ന് നാളെ വരുള്ളൂ എന്ന്.... സ്‌മൃതിയോട് ഇതേ കുറിച്ച് ഒന്ന് ഞാൻ പറഞ്ഞിട്ടില്ല.... കുറച്ചു കഴിഞ്ഞാൽ പറയാം.... ഇപ്പോൾ അച്ഛൻ സന്തോഷം ആയില്ലേ..... ചുളിവുകൾ വീണു തുടങ്ങിയ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു കൊണ്ട് ചെറു ചിരിയാലെ ഉണ്ണി ചോദിക്കേ നിറഞ്ഞ കണ്ണുകളാൽ അദ്ദേഹം അവനെ വാരി പുണർന്നിരുന്നു.... തന്റെ മകൾ ഏറ്റവും സുരക്ഷിതമായ കയ്യിൽ തന്നെ ആണ് ഉള്ളതെന്ന് ഓർക്കേ ആ വൃദ്ധന്റെ മനം നിറഞ്ഞിരുന്നു..... അമ്മായി അച്ഛനും മരുമോനും ഇവിടെ നിന്ന് കണ്ണീർ സീരിയൽ കളിക്കാണോ....ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് രണ്ടു പേരും വേഗം വന്നാൽ അത് കഴിച്ചു തുടങ്ങാം ആയിരുന്നു.... ഇരുവരെയും വിളിക്കാൻ വന്നത് ആയിരുന്നു അരുൺ..... അവരുടെ സംസാരം കേൾക്കെ അവന്റെ മിഴികളും നിറഞ്ഞിരുന്നു.....

ആരും കാണാതെ മുഖം കൈകൾ കൊണ്ട് തുടച്ചിട്ട് ആണ് അവരെ വിളിച്ചത്.... തീൻ മേശക്ക് ചുറ്റിലും എല്ലാവരും ഇരുന്നു കൊണ്ട് ആഹാരം കഴിക്കുവാൻ തുടങ്ങി..... ഭക്ഷണം കഴിക്കുമ്പോൾ മുഴുവനും സ്‌മൃതിയുടെ മനസ്സ് അവിടെ ആയിരുന്നില്ല.... ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇവിടെ നിന്നും ഉണ്ണിയേട്ടന്റെ വീട്ടിലോട്ട് യാത്ര തിരിക്കും.... ഇവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളു എങ്കിലും ഇവരെയൊക്കെ വിട്ട് പോവേണ്ടത് ആലോചിക്കുമ്പോൾ ഉള്ളിൽ പിടപ്പാണ്.... ഉണ്ണിയേട്ടനോട് ഇന്ന് ഒരു രാത്രി ഇവിടെ താമസിക്കാൻ പറ്റുമോ എന്ന് ചോദിക്കണം എന്ന് ഉണ്ട് പക്ഷെ സമ്മതിച്ചില്ലേ അത് നല്ല പോലെ വിഷമം കൂട്ടും.... സ്മൃതി ഓരോന്നും ചിന്തിച്ചു ഇരുന്നു കൊണ്ട് ഭക്ഷണം കഴിച്ചു..... ഉണ്ണി അവളുടെ മുറിയിലേക്ക് പോവുന്നത് കാണെ സ്‌മൃതി മെല്ലെ അവൻ പിറകിലായി ചുവടുകൾ വെച്ചു..... ഉണ്ണിയേട്ടാ...... ഹാ വന്നോ..... ഇവിടെ വന്നത് മുതൽ കാര്യമായിട്ട് എന്നെ നോക്കാതെ നടന്ന ആളാണ് ഇപ്പോൾ കൊഞ്ചി കൊണ്ട് പിറകെ വന്നത്.... എന്താ സ്മൃതി......

ഉണ്ണി മുഖത്തു വിരിയുന്ന ചിരിയെ കാണിക്കാതെ ചോദിച്ചു..... അത് പിന്നില്ലേ ഇന്ന് നമ്മുക്ക് ഇവിടെ നിന്ന് നാളെ രാവിലെ തന്നെ ഉണ്ണിയേട്ടന്റെ വീട്ടിലോട്ട് പോവാം..... ഇന്നൊരു ദിവസം ഇവിടെ നിൽക്കാൻ പറ്റുമോ.... നീ എന്തിനാ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ.... നേരെ ചൊവ്വേ അങ്ങട് ചോദിച്ചാൽ പോരെ..... അത് പിന്നെ ഉണ്ണിയേട്ടൻ ഇഷ്ട്ടം ആയില്ലെങ്കിലോ എന്ന് വെച്ചാണ് ചോദിക്കാതെ നിന്നത്...... നിനക്ക് എന്ത് കാര്യവും ഒരു മടിയും കൂടാതെ എന്റെ അടുത്ത് ചോദിക്കാം പറയാം... അത് എനിക്ക് ഇഷ്ടമാവുമോ ഇല്ലയോ എന്നൊന്നും നീ നോക്കേണ്ട..... നമ്മൾ തമ്മിൽ ഭാര്യ ഭർത്യ ബന്ധം ആണ് എന്ന് വെച്ച് ഞാൻ എന്ത് പറയുന്നോ അത് മാത്രമെ നിനക്ക് ചെയ്യാൻ പറ്റുള്ളൂ എന്നൊന്നും ഇല്ല..... വിവാഹം എന്നത് അഡ്ജസ്റ്മെന്റ് നിറഞ്ഞ ജീവിതം ആണ്..... എന്ന് വെച്ച് നിന്റെ ഇഷ്ടവും ആഗ്രഹവും എല്ലാം ഒന്നും എനിക്ക് വേണ്ടി ത്യാചിക്കേണ്ട ആവശ്യം ഇല്ലാട്ടോ.... ലൈഫ് ഒന്ന് മാത്രമേ ഉള്ളു അത് കഴിയുന്നത് പോലെ അടിച്ചു പൊളിച്ചു ജീവിക്കാൻ നോക്കണം....

. പിന്നെ കല്യാണം കഴിഞ്ഞെന്ന് വെച്ച് നീ ഇവിടുത്തെ വിരുന്നു കാരി ആയിട്ട് മാറേണ്ടത് ഇല്ല.... നിനക്ക് എപ്പോൾ ഇവിടെ വന്നു നിൽക്കാൻ തോന്നുന്നോ.... അപ്പോയൊക്കെ വരാം നിൽക്കാം.... ഇന്ന് നീ പറഞ്ഞിട്ടില്ലെങ്കിലും ഇവിടെ നിൽക്കാൻ ഞാൻ ഇവിടേക്ക് വരുന്നതിന് മുന്നേ തീരുമാനിച്ചത് ആണ്... നിന്നോട് പിന്നെ മനപ്പൂർവം പറയാതെ നിന്നതാണ്... നീ ഇതേ പോലെ വന്നു ചോദിക്കുമോ എന്ന് നോക്കാൻ.... ഉണ്ണി പറഞ്ഞു നിർത്തിയതും സ്മൃതി സന്തോഷം അടക്കാൻ ആവാതെ അവനെ പുണർന്നിരുന്നു.... ചെറു ചിരിയോടെ അവളെ അവൻ തിരിച്ചും പുണർന്നു...... ഉണ്ണിയേട്ടൻ എങ്ങനെ എന്നെ ഇത്രക്ക് സ്നേഹിക്കാൻ കഴിയുന്നെ..... അവളുടെ മിഴികൾ നിറഞ്ഞിരുന്നു..... വാക്കുകൾ ഇടറിയിരുന്നു.... എന്നാൽ അവനിലായി ചേർത്ത കൈകൾ മുറുകി ഇരുന്നു..... നീ എന്റെ പ്രാണ സഖി എല്ലേ....... എനിക്ക് ആകെ കൂടെ സ്നേഹിക്കാൻ ഉള്ള ഒരു ഭാര്യ നീ എല്ലേടി പെണ്ണെ......അപ്പൊ പിന്നെ നിനക്കായ്‌ എന്റെ ഉള്ളിൽ ഉള്ള സ്നേഹം പകുത്തു നൽകേണ്ടേ.... സ്‌മൃതിയുടെ മുഖം ചുവന്നു തുടുത്തു..... അത് അവനിൽ നിന്നും മറക്കാൻ എന്ന പോലെ അവന്റെ വിരിമാറിൽ അവൾ മുഖം ചേർത്ത് നിന്നു.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story