നിനക്കായ്‌❤: ഭാഗം 22

ninakkay mufi

രചന: MUFI

ദിനങ്ങൾ ശര വേഗത്തിൽ മാറി കൊണ്ടിരുന്നു...... സ്‌മൃതിയുടെയും ഉണ്ണീടെയും വിവാഹം കഴിഞ്ഞു മാസം ഒന്ന് കഴിഞ്ഞു...... വഴികുന്നേരം പുറത്തെ സെറ്റിയിൽ ഇരുന്നു കൊണ്ട് ശിവന്യയും സ്‌മൃതിയും സംസാരിച്ചു ഇരിക്കെ ആണ് മുറ്റത്തായി ഓട്ടോ വന്നു നിർത്തിയത്.... വന്നത് ആരെന്ന് അറിയാൻ ഇരുവരും മിഴികൾ അങ്ങോട്ട് പതിപ്പിച്ചു.... ഓട്ടോയിൽ നിന്നും ബാഗുമേടുത്തു കൊണ്ട് ഇറങ്ങിയ സ്നേഹയെ (അപ്പച്ചിയുടെ മകൾ ) കാണെ സ്‌മൃതിയിൽ അറിയാതെ തന്നെ ഒരു ഭയം വന്നു മൂടി...... അന്ന് ഇവിടെ നിന്നും ആട്ടി ഇറക്കി വിട്ടത് എല്ലേ രണ്ടാളെയും എന്നിട്ടിപ്പോൾ കണ്ടില്ലേ ഒരു നാണവും കൂടാതെ പെട്ടി കിടക്കെ ഒക്കെ എടുത്തു വന്നത്....എന്ത് കൊണ്ടാണവോ തനിച്ചു വന്നത്..... എല്ലെങ്കിൽ നാവിനു ഒരു മുഴം നീളം അതികം ഉള്ള അവളുടെ അമ്മയും ഉണ്ടാവുമെല്ലോ...... ** 400+ ലൈക് ഉണ്ട്..... കമന്റോ ആകെ 35 അത് ആണെങ്കിൽ മുഴുവനും സൂപ്പർ next waiting 🤧🤧🤧🤧

ശെരിക്കും പോസ്റ്റാൻ തോന്നുന്നില്ല..... തിരക്കിനിടയിൽ നിങ്ങൾ കാത്തിരിക്കുന്നുണ്ടല്ലോ വെച്ചാണ് എഴുതുന്നത്... തിരിച്ചു കിട്ടുന്നത് കുറെ സൂപ്പർ waiting...... 😤😤😤 Next പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം എങ്കിൽ 70+ കമന്റ്‌ അതും ഒന്നോ രണ്ടോ വരി എങ്കിലും എഴുതിയത് കിട്ടണം ഈ പാർട്ടിൻ....ദയവ് ചെയ്ത സൂപ്പർ waiting ഇടരുത്..... ** സ്‌മൃതിയോടായി പതിയെ ആയിരുന്നു ശിവന്യ പറഞ്ഞത്..... സ്‌മൃതി കയറി വരുന്നവളെ കാണെ ചെറുതായി ഒന്ന് ചിരിച്ചു...... ശിവന്യയും അത്യാവശ്യം നല്ല പോലെ തന്നെ ചിരിച്ചു..... നീ എന്താ സ്നേഹ ബാഗ് ഒക്കെ എടുത്തു കൊണ്ട്...... ശിവന്യ അവളുടെ കയ്യിലെ ബാഗിലെക്കും അവളുടെ മുഖത്തെക്കും മാറി നോക്കി കൊണ്ട് ചോദിച്ചു..... ഹാ അത് ഏട്ടത്തി എനിക്ക് ഇവിടെ അടുത്തുള്ള കോളേജിൽ പിജിക്ക് അഡ്മിഷൻ ശെരിയായി..... ഇവിടെ നിന്ന് അധികം ദൂരം ഇല്ലല്ലോ വെറുതെ ഹോസ്റ്റലിൽ നിൽക്കേണ്ടല്ലോ.... ഇത് എനിക്ക് സ്വന്തം വീട് പോലെ തന്നെ ആണല്ലോ......

മുഖത്തു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവൾ പറയെ സ്‌മൃതിയും ശിവയും ഞെട്ടി..... അപ്പോയെക്കും പുറത്തെ സംസാരം കേട്ട് കൊണ്ട് സരസ്വതി അമ്മ അവിടേക്ക് എത്തിയിരുന്നു...... സ്നേഹയെ കാണെ അവർ അവളെ പ്രതേകിച്ചു ഭാവ വേദം ഇല്ലാതെ നോക്കി നിന്നു.... എന്താ സ്നേഹ ഇപ്പോൾ ഇവിടേക്ക് ബാഗും ഒക്കെ കൊണ്ട്..... അവരുടെ ശബ്ദം കേൾക്കെ ബാഗ് അവിടെ വെച്ച് കൊണ്ട് അവൾ സരസ്വതി അമ്മയുടെ അടുത്തേക്ക് നടന്നു...... അമ്മായി എന്നോട് ക്ഷമിക്കണം അമ്മക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു..... മോൾ ക്ഷമ ചോദിക്കാൻ മാത്രം തെറ്റൊന്നും ചെയ്തില്ലാലോ.... പിന്നെ നാത്തൂന്റെ സ്വഭാവം പണ്ടേ അറിയുന്നത് എല്ലേ... അത് കൊണ്ട് വലിയ പ്രശ്നം ഇല്ല.... പിന്നെ അവൾ മോൾടെ മനസ്സിൽ വല്ല ആശയും നൽകിയിട്ട് ഉണ്ടെങ്കിൽ മോൾ അതൊക്കെ മറക്കണം.... ഉണ്ണി സ്നേഹിച്ചത് സ്മൃതി മോളെ ആണ്.... അവൻ ഏറ്റവും കൂടുതൽ ചേരുകയും ചെയ്യുന്നത് സ്മൃതി മോൾ ആണ്........

ഏയ്‌ എനിക്ക് ഉണ്ണിയേട്ടൻ എപ്പോഴും ഏട്ടന്റെ സ്ഥാനത്തു തന്നെ ആണ്.... പിന്നെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് ചെറുതായി ഒരിഷ്ട്ടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഉണ്ണിയേട്ടന്റെ വിവാഹം കഴിഞ്ഞു എന്നത് ഇപ്പോൾ ഞാൻ അംഗീകരിച്ചു കഴിഞ്ഞു... ഇനി ഒരിക്കലും ഉണ്ണിയേട്ടനെ ഞാൻ വേറൊരു കണ്ണ് കൊണ്ട് കാണില്ല..... സരസ്വതി അമ്മയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് ഇത്തിരി കണ്ണുനീർ തുള്ളികൾ വരുത്തിച്ചു കൊണ്ടവൾ പറഞ്ഞു..... സരസ്വതി അമ്മ അവളെ വാത്സല്യ പൂർവ്വം തലോടി.... അമ്മായി ഞാൻ ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഡിഗ്രിക്ക് വേണ്ടി ചേർന്നത്.... എനിക്ക് ഹോസ്റ്റലിൽ നിൽക്കാൻ അത്ര ഇഷ്ടം ഇല്ല.... ഞാൻ ഇവിടെ താമസിച്ചോട്ടെ..... ഇവിടെ ആവുമ്പോൾ എനിക്ക് സ്വന്തം വീട് പോലെ ആണ്...വീട്ടുക്കാരെ പിരിഞ്ഞു നിൽക്കുന്ന വിഷമവും ഉണ്ടാവില്ല.... അതിനെന്താ ഇത് മോൾടെ സ്വന്തം വീട് തന്നെ എല്ലേ.... മോൾക്ക് ഇഷ്ട്ടം ഉള്ള അത്രയും കാലം ഇവിടെ നിൽക്കാം....

മോൾ ഹോസ്റ്റലിൽ ഒന്നും നിൽക്കേണ്ട..... സരസ്വതി അമ്മയിൽ നിന്നും സമ്മതം കിട്ടെ അവൾക്ക് സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തോന്നി..... ഇത്ര പെട്ടെന്ന് അവിടെ നിൽക്കാൻ പറ്റുമെന്ന് അവൾ വിചാരിച്ചിരുന്നില്ല..... മോൾ മുകളിൽ ഉള്ള മുറിയിൽ പോയി ഫ്രഷ് ആയിട്ട് വാ ഞാൻ ചായ ഇടാം..... അതിന് തലയനക്കി സമ്മതം അറിയിച്ചു കൊണ്ട് അവൾ ബാഗുമായി പടികൾ കയറി..... അമ്മ എന്തിനാ അവളോട് ഇവിടെ താമസിച്ചോളാൻ പറഞ്ഞത്.... ശിവന്യ ഉള്ളിലെ അനിഷ്ട്ടം അതെ പോലെ പ്രകടിപ്പിച്ചു കൊണ്ട് ചോദിച്ചു.... അവൾ തെറ്റ് കാരി എല്ലല്ലോ... അവളുടെ മനസ്സിൽ ഉണ്ണിയെ പ്രതിഷ്ടിച്ചത് അവളുടെ അമ്മയെല്ലേ.... അവൾ പാവം കുട്ടി ആണ് ഇന്ന് അവളുടെ അമ്മക്ക് വേണ്ടി പോലും അവൾ മാപ്പ് പറഞ്ഞില്ലേ.... പിന്നെ ഉണ്ണിയോട് ഞാൻ സംസാരിച്ചോളാം അവൻ മനസ്സിലാവും....

സരസ്വതി അമ്മ പറഞ്ഞു കൊണ്ട് അടുക്കളയിലോട്ട് നടന്നു.... സ്മൃതി എനിക്ക് എന്തോ അവളുടെ ഇപ്പോയുള്ള ഈ ഭാവം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... എന്തോ അവളുടെ മുഖ ഭാവത്തിൽ നിന്ന് എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു വന്നത് പോലെ ഉണ്ട്.... അവളെ ഒന്ന് സൂക്ഷിക്കണം പിന്നെ നിന്നെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കാൻ ശ്രമിച്ചാൽ കണ്ണും നിറച്ചു കേട്ട് നിൽക്കരുത് തിരിച്ചും നല്ല പോലെ മറുപടി പറയണം.... മനസ്സിലായോ.... സ്മൃതി ഇളം പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു കൊണ്ട് ഒന്ന് മൂളി.... സ്മൃതി നീ ഇന്ന് രാത്രിക്കുള്ള ഭക്ഷണം റെഡി ആക്കാൻ അമ്മയെ ഒന്ന് ഹെൽപ്പ് ചെയ്യണേ എനിക്ക് ഒന്ന് രണ്ട് ദിവസം ആയിട്ട് വല്ലാത്തൊരു ഷീണം ചില സമയങ്ങളിൽ.... ഇപ്പോൾ ദേ തലയൊക്ക കറങ്ങുന്നത് പോലെ തോനുന്നു.... ഞാൻ ഒന്ന് കിടക്കട്ടെ.... എന്താ ഏട്ടത്തി പെട്ടെന്ന് ഇങ്ങനെ ഷീണം ഒക്കെ..... അറിയില്ല സ്മൃതി ചിലപ്പോൾ ബ്ലഡ്‌ കുറവോ മറ്റോ ഉണ്ടാവും അങ്ങനെ ഉണ്ടാവുമ്പോൾ ഇടെയ്ക്ക് ഇത് പോലെ വരുന്നത് ആണ് നാളെ എന്തായാലും ഒന്ന് ഡോക്ടറെ ചെന്ന് കാണണം....

രണ്ട് ദിവസം കഴിഞ്ഞാൽ സ്കൂൾ ഒക്കെ തുറക്കുക എല്ലേ.... ഹ്മ്മ് എന്ന ഏട്ടത്തി റസ്റ്റ്‌ എടുത്തോ.... ഞാൻ പറഞ്ഞോളാം അമ്മയോട് ഇന്ന് ഇനി ഫുഡ് കഴിക്കാൻ സമയം ആയാൽ ഞാൻ വന്നു വിളിച്ചോളാം അതിന് മുന്നേ എഴുന്നേറ്റ് വരേണ്ട.... മ്മ്മ്..... ശിവന്യ സ്‌മൃതിയുടെ കവിളിൽ വാത്സല്യ പൂർവ്വം തട്ടി കൊണ്ട് മുറിയിലേക്ക് നടന്നു.... എന്റെ കൃഷ്ണൻ തെറ്റിയില്ല.... ഒരു അനിയത്തി കുട്ടിയെ തന്നെ ആണ് അവൻ എനിക്ക് തന്നത് സ്‌മൃതിയിലൂടെ.... അടുക്കള കാര്യം പറഞ്ഞാണ് മിക്ക വീടുകളിലും കലഹത്തിന് തുടക്കം കുറിക്കുന്നത്.... എന്നാൽ സ്‌മൃതിയോ... തന്നെ ശാസന പൂർവ്വം പറഞ്ഞു വിട്ടു റസ്റ്റ്‌ എടുക്കുവാൻ.... അവൾക്ക് പകരം സ്നേഹ ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ രണ്ടും മൂന്നും പൊട്ടിത്തെറികൾ കഴിയേണ്ട സമയം ആയി..... **** ഉണ്ണി അത്യാവശ്യം ആയിട്ട് ഉള്ള ഒരു കേസിന്റെ പിറകിൽ ആയിരുന്നു രാവിലെ മുതൽ.... അവൻ വരുമ്പോൾ രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു.....

സെറ്റിയിൽ ഇരുന്നു ഫോണ് നോക്കുന്ന സ്നേഹയെ കാണെ അവൻ വാതിൽ പടിയിൽ നിന്നു പോയി.... ചെവിയിൽ ഹെഡ് സെറ്റ് തിരുകിയത് കാരണം ഉണ്ണിയുടെ വണ്ടിയുടെ ശബ്ദം ഒന്നും അവൾ കേട്ടില്ല..... ഉണ്ണി അവളെ തന്നെ നോക്കി നിന്നപ്പോയെക്കും അടുക്കളയിൽ നിന്നും സ്‌മൃതി എത്തിയിരുന്നു.... അവൻ സ്നേഹയിൽ നിന്നും നോട്ടം മാറ്റി സ്‌മൃതിയെ നോക്കി അവളുടെ അടുത്തേക്ക് ചുവട് വെച്ചു..... ബാഗ് അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് അവൻ മുകളിലേക്ക് നടന്നു..... സ്മൃതി അവൻ ഉള്ള കോഫിയും എടുത്തു കൊണ്ട് അവൻ പിറകിലായി പടികൾ കയറി പോയി..... ഉണ്ണി യൂണിഫോം പോലും മാറാതെ സോഫയിൽ ഇരിക്കുക ആയിരുന്നു..... അവന്റെ ഉള്ളിൽ മുഴുവനും സ്നേഹ എന്തിന് ഇവിടെക്ക് തിരിച്ചു വന്നു എന്നായിരുന്നു..... ഉണ്ണിയേട്ടാ...... അവന്റെ ഇരുപ്പ് കാണെ കോഫി അവന്റെ അടുത്തുള്ള ടാബിളിൽ വെച്ച് കൊണ്ട് അവനെ തട്ടി വിളിച്ചു.... ഹാ അവൾ എപ്പോൾ ആണ് ഇവിടേക്ക് വന്നത്....

സ്മൃതി നടന്നത് മുഴുവനും പറഞ്ഞു കൊടുത്തു.... എല്ലാം കേട്ട് കൊണ്ട് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.... അവളുമായി അധികം അടുപ്പം ഒന്നും കാണിക്കാൻ നിൽക്കേണ്ട.... അവളുടെ ഇരുപ്പ് കണ്ടിട്ട് നേരായ ഒരു ഉദ്ദേശത്തോടെ വന്നത് ആണെന്ന് തോന്നുന്നില്ല.... ഹ്മ്മ് അതൊക്കെ വരുന്നിടത്തു വെച്ച് കാണാം..... ഉണ്ണിയേട്ടൻ ഇപ്പോൾ പോയി ഫ്രഷ് ആയി വാ.... അപ്പോയെക്കും ഭക്ഷണം എടുത്തു വെക്കാം..... ഹാ.... ഉണ്ണി എഴുന്നേറ്റതും സ്‌മൃതി തിരികെ ഇറങ്ങാൻ എന്ന പോലെ തിരിഞ്ഞു നടന്നു... പെട്ടെന്ന് ആയിരുന്നു ഉണ്ണി പിറകിൽ നിന്നും അവളെ വലിച്ചു കൊണ്ട് നെഞ്ചിലേക്ക് ഇട്ടത്..... സ്‌മൃതിക്ക് ശരീരത്തിൽ കൂടെ മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നി..... അവൾ കണ്ണുകൾ മിഴിച്ചവനെ നോക്കി..... എന്താടി പെണ്ണെ ഇത്ര ദൃർതി..... കുറച്ചു സമയം ഇവിടെ എന്റെ ഒപ്പം ഇരുന്നെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോന്നില്ല...... ദേ ഉണ്ണിയേട്ടാ അടങ്ങി നിന്നെ....

അവിടെ അടുക്കളയിൽ അമ്മ തനിച്ചേ ഉള്ളു ഏട്ടത്തിക്ക് എന്തോ വയ്യായിക പോലെ അത് കൊണ്ട് ഞാൻ തന്നെ ആണ് പറഞ്ഞു വിട്ടത് റസ്റ്റ്‌ എടുക്കാൻ.... എന്നിട്ടിപ്പോ ഞാനും ഇവിടെ ഇങ്ങനെ നിന്നാൽ അത് എങ്ങനെ ശെരിയാവും.... ഉണ്ണിയേട്ടൻ ഇപ്പോൾ എന്നെ വിട്ടേ ഞാൻ അവിടേക്ക് ചെല്ലട്ടെ...... അമ്മക്ക് മനസ്സിലാവും നിന്നെ ഞാൻ പിടിച്ചു നിർത്തിയത് ആണെന്ന് അത് കൊണ്ട് മോൾ അത് ഓർത്തു വിഷമിക്കേണ്ട....എനിക്ക് എന്നും തരാറുള്ള പതിവ് തന്നിട്ട് നീ പോയിക്കോ.... പതിവ് കള്ള ചിരിയുമായി ഉണ്ണി പറയെ..... സ്‌മൃതിയിൽ അറിയാതെ തന്നെ ചിരി വിരിഞ്ഞിരുന്നു...... വേണോ...... അവൾ കൈകൾ അവന്റെ ഇരു തോളിൽ ഇട്ട് കൊണ്ട് അവന്റെ അതെ ഭാവത്തിൽ ചോദിച്ചു...... മ്മ് മ്മ്മ്........ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുമായി കോർത്തു..... ഇരുവരും പതിയെ അതിലെ തേൻ നുകർന്നു കൊണ്ടിരുന്നു...... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും മനസ്സില്ലാതെ ഇരുവരും അകന്നു മാറി... സ്‌മൃതി അവനെ നോക്കാതെ തന്നെ കോഫി കപ്പ് എടുത്തു കൊണ്ട് മുറിവിട്ട് ഇറങ്ങി.... ഉണ്ണി ചുണ്ടിൽ ഊറിയ ചിരിയോടെ ബാത്ത് ടവൽ എടുത്തു കൊണ്ട് ഫ്രഷ് ആവാൻ പോയി.... ഇതെല്ലാം വാതിലിന്റെ മറവിൽ നിന്ന് വീക്ഷിച്ചവളുടെ കണ്ണുകളിൽ പകയാളി..... സ്‌മൃതിയെ ജീവനോടെ കുഴിച്ചു മൂടാൻ പോലും അവൾ ആഗ്രഹിച്ചു............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story