നിനക്കായ്‌❤: ഭാഗം 25

ninakkay mufi

രചന: MUFI

രാത്രിയിൽ സ്‌മൃതി വെള്ളവും ആയി മുറിയിലേക്ക് വരുന്നത് വരെയും ഉണ്ണി ഉറങ്ങാതെ അവളെയും കാത്തിരുന്നു....... സ്മൃതി വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു കുസൃതി നിറച്ച് കൊണ്ട് ഇരിക്കുന്നവനെ....... അവനെ കണ്ടില്ലെന്ന് നടിച്ചവൾ കുളിക്കാൻ ഉള്ള ഡ്രസ്സുമെടുത്തു ഫ്രഷ് ആവാൻ കയറി..... അവൾ ഇറങ്ങുന്നത് വരെയും ഉറങ്ങാതെ ഉണ്ണി കാത്തിരിപ്പ് തുടർന്നു...... സ്മൃതി കണ്ണാടിയിൽ നോക്കി കൊണ്ട് മുടി കൈ കൊണ്ട് കൊതി ഒതുക്കുക ആയിരുന്നു..... പെട്ടെന്ന് അരയിൽ കൂടെ രണ്ട് കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു..... പെട്ടെന്ന് ഒന്ന് പതറി എങ്കിലും അവൾ കണ്ണാടിയിൽ കൂടെ കാണുന്ന ഉണ്ണിയെ നോക്കി കള്ള ഗൗരവം നടിച്ചു....... ഉണ്ണി അവളുടെ തോളിലായി താടി വെച്ച് കൊണ്ട് അവളിലെ പിടി ഒന്ന് കൂടെ മുറുക്കി.... അവൾക്ക് ചെറുതായി വേദനിച്ചതും അവനെ നോക്കി കണ്ണുരുട്ടി..... "എന്താണ് എന്റെ പെണ്ണിൻ ഇന്ന് എന്നോട് ഇത്ര ദേഷ്യം ഹേ......" "എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല ഉണ്ണിയേട്ടൻ അങ്ങോട്ട് മാറി നിന്നെ.... എനിക്ക് ഉറങ്ങണം രാവിലെ കോളേജ്ൽ പോവേണ്ടത് ആണ്..... "

"ദേഷ്യം ഇല്ലെങ്കിൽ പിന്നെന്തിനാടി സംസാരത്തിൽ ഇത്രയും ഗൗരവം......" ഇരു പുരികവും പൊക്കി കൊണ്ട് ആയിരുന്നു അവന്റെ മറു ചോദ്യം..... "അതെന്താ നിങ്ങൾ പോലീസ് കാർക്ക് മാത്രം ആണോ ഗൗരവം ഒക്കെ പറ്റുള്ളൂ.... നമ്മളെ പോലെ ഉള്ള ആളുകൾക്ക് എന്തെ ഗൗരവത്തിൽ സംസാരിക്കാൻ പാടില്ലേ...... " "അതിന് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ സ്‌മൃതിയെ...... " അത് കേൾക്കെ സ്മൃതി ഒന്നും പറഞ്ഞില്ല..... അവന്റെ മുഖത്തു നിന്നും കണ്ണുകൾ മാറ്റി എന്നാൽ ഉണ്ണി അവളെ ഉടനെ തന്നെ അവന്റെ നേർക്ക് തിരിച്ചു നിർത്തിയിരുന്നു...... "എന്താണ് പെണ്ണെ നിനക്ക് പറ്റിയത്..... ഈ സുന്ദരമായ മുഖം എന്തിനു വേണ്ടിയാ ഇങ്ങനെ ആക്കി വെച്ചേക്കുന്നേ..... ഞാൻ സ്നേഹയെ കൂട്ടി ഷോപ്പിങ്ങിന് പോയതാണോ അതോ അവൾ ഉണ്ണിയേട്ടൻ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കുന്നത് ആണോ നിന്റെ പ്രശ്നം......" വളരെ സൗമ്യതയോടെ ആയിരുന്നു ഉണ്ണി പറഞ്ഞത്...... പറഞ്ഞു നിർത്തി കൊണ്ട് അവളെ നോക്കിയതും പെണ്ണ് പൂച്ച കുട്ടിയെ പോലെ പതുങ്ങിയിരുന്നു നെഞ്ചിൽ.....

ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചപ്പോൾ ആ നെഞ്ചിലെ ഇടിപ്പ് ഞാൻ അറിയുക ആയിരുന്നു...... "സ്നേഹയെ കൂട്ടി പോയതിൽ എനിക്ക് എന്ത് പ്രശ്നം..... പിന്നെ അവൾ ഉണ്ണിയേട്ടൻ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കുന്നത് കേൾക്കെ ഇത്തിരി ഒക്കെ പ്രശ്നം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ...... " അവന്റെ നെഞ്ചിലായി ചൂണ്ട് വിരൽ കുത്തിക്കൊണ്ട് ആയിരുന്നു അവളുടെ മറുപടി.... ഉണ്ണിയുടെ പൊട്ടി ചിരി കേൾക്കെ ചുണ്ട് കൂർപ്പിച്ചു നോക്കിയിരുന്നു സ്‌മൃതി അവനെ..... "എന്തിനാ ചിരിക്കൂന്നേ......." കൂർപ്പിച്ചു നോക്കിയതോടൊപ്പം ചോദ്യവും അവനെ തേടി എത്തിയിരുന്നു.... "ഒന്നുല്ല പെണ്ണെ...... അവളോട് ഇപ്പോൾ വേറെ ഒന്നും വിളിക്കാൻ പറയാൻ പറ്റില്ലല്ലോ.... അത് കൊണ്ട് അവൾ ഇവിടെ നിന്ന് പോവുന്നത് വരെയും എന്റെ പെണ്ണ് ഒന്ന് ക്ഷമിക്ക്....." സ്‌മൃതിയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറയെ അവൾ അവിടെ ഉഴിഞ്ഞു കൊണ്ട് നോക്കിയവനെ..... അവളുടെ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരി കാണെ അവൻ അവളെ തന്നെ നോക്കി നിന്നു.....

"അവൾ അങ്ങനെ തന്നെ വിളിച്ചോട്ടെ ഉണ്ണിയേട്ടാ നിക്ക് കുഴപ്പം ഒന്നും ഇല്ല....." പതിഞ്ഞ സ്വരം പക്ഷെ അതിൽ മറഞ്ഞു നിന്നത് എന്തെന്ന് ഉണ്ണിക്ക് വ്യക്തമായില്ല..... അവളുടെ ചിരിയിൽ അവൻ തിരിച്ചറിയാൻ ആവുന്നുണ്ടായിരുന്നു അവളിലെ കള്ളത്തരം...... അവളെയും ചേർത്ത് പിടിച്ചവൻ ഉറക്കിലേക്ക് വീയുമ്പോൾ പുറത്ത് മഴ അതിന്റെ ശക്തി പ്രാപിച്ചിരുന്നു..... മഴ ആയത് കൊണ്ട് തന്നെ രാവിലെ മടി കാരണം ഉണ്ണി ജോകിങ്ങിന് പോയില്ല....അവനെ വിളിച്ചുണർത്താൻ വന്ന സ്‌മൃതിയെയും അവിടെ പിടിച്ചു വെച്ചവൻ അവളുടെ മടിയിലായി തല വെച്ച് വീണ്ടും ഉറങ്ങിയിരുന്നു..... സ്‌മൃതി ഉണ്ണിയെ വിളിക്കുവാൻ പോവുന്നത് അടുക്കളയിൽ നിന്നും സ്നേഹയും സരസ്വതി അമ്മയും കണ്ടിരുന്നു.....ശിവന്യക്ക് കൃത്യമായ ഉറക്കം ആണ് വേണ്ടതെന്നു പറഞ്ഞു കൊണ്ട് എട്ട് മണി കഴിയാതെ അവളെ അടുക്കയിലോട്ട് അവർ അടുപ്പിക്കാറില്ല..... സ്‌മൃതിയും സരസ്വതി അമ്മയും വെളുപ്പിനെ എഴുന്നേറ്റ് പ്രാർത്ഥന കഴിഞ്ഞു അടുക്കളയിൽ കയറും...

അവിടെ ഉള്ളവരുടെ നല്ല സർട്ടിഫിക്കറ്റ് കിട്ടുവാൻ കുറച്ചു ദിവസം ആയിട്ട് സ്നേഹയും ഏയ് മണി ഒക്കെ ആവുമ്പോൾ അവിടെ ഹാജർ വെക്കും.... വിളിക്കാൻ പോയവൾ തിരിച്ചു വരുന്നത് കാണാതെ വന്നതും സ്നേഹയിൽ ആശങ്ക നിറഞ്ഞു നിന്നു..... സ്മൃതി ഉണ്ണിയേട്ടനെ വിളിക്കാൻ എന്നും പറഞ്ഞു പോയിട്ട് നേരം കുറെ ആയില്ലേ അമ്മായി..... പണി എടുക്കാതെ നിൽക്കാൻ ഓരോരോ ട്രിക്ക്..... സ്നേഹ സ്‌മൃതിയുടെ കുറ്റം കണ്ട് പിടിച്ചത് പോലെ പറഞ്ഞു..... പണി എടുക്കാതെ നിൽക്കാനുള്ള അടവ് ഒന്നുമെല്ല മോളെ.... മോൾടെ കല്യാണം കഴിയാത്തത് കൊണ്ട് തോന്നുന്നത് ആണ്.... ഉണ്ണി പിടിച്ചു വെക്കുന്നത് ആണ് മോളെ...... അവൻ പൊതുവെ കുറുമ്പ് ഇത്തിരി കൂടുതൽ ആണ്....... സരസ്വതി അമ്മയിൽ നിന്നും കേൾക്കെ സ്നേഹ ചൂളി പോയി...... അവളിൽ വിചാരിച്ചത് നടക്കാതെ പോയ നിരാശ ആയിരുന്നു..... സ്‌മൃതിയോടുള്ള പകക്ക് മാത്രം ഇത്തിരി പോലും അയവ് വന്നില്ല......

സമയം എട്ട് ആയെന്ന് കാണെ മടിയിൽ മടി പിടിച്ചു കിടക്കുന്ന ഉണ്ണിയെ സ്മൃതി എങ്ങനെ ഒക്കെയോ കുത്തി പൊക്കി കുളിക്കാൻ പറഞ്ഞു വിട്ടു..... അവൻ കുളിക്കാൻ കയറിയതും അവൾ അടുക്കളയിലേക്ക് തന്നെ ചെന്നു.... സ്നേഹ അവളെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കി.... അവളുടെ ഇത് വരെയും ഇല്ലാത്ത നോട്ടം കാണെ സ്മൃതി നെറ്റി ചുളിച്ചവളെ നോക്കി..... എന്നാൽ സ്‌മൃതിയെ നോക്കി പുച്ഛത്തോടെ ചുണ്ട് കൊട്ടിയവൾ അടുക്കളയിൽ നിന്നും ഇറങ്ങി പോയിരുന്നു..... സ്മൃതി അത് കാര്യമാക്കാതെ അവളുടെ പണികളിൽ മുഴുകി..... ശിവയും ശിവാനിയും സ്നേഹയും എല്ലാം ഭക്ഷണം കഴിക്കുവാൻ ടാബിളിൽ ഇരുപ്പ് ഉറപ്പിച്ചു..... അവർക്ക് ഒപ്പം സരസ്വതി അമ്മയും സ്‌മൃതിയും കൂടെ ഇരുന്നു..... കഴിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ ഉണ്ണിയും എത്തിയിരുന്നു.... ഭക്ഷണം കഴിച്ചു കഴിയാൻ ആയപ്പോൾ ആയിരുന്നു ഉണ്ണിയുടെ പ്ലേറ്റിലേക്ക് സ്മൃതി വീണ്ടും ദോശ എടുത്തു ഇട്ടത്....

"എന്റെ വയർ ഫുൾ ആയി സ്മൃതി ഇനിയും എന്തിനാ നീ ദോശ എടുത്തിട്ടത്....." ഉണ്ണി അവളെ ഒന്ന് ഇരുത്തി നോക്കി പറയെ അവളിലെ കുസൃതി ചിരി കാണെ ബാക്കി പറയാൻ വന്നത് അവൻ നിർത്തി അവളെ ഉറ്റ് നോക്കി..... "കിച്ചേട്ടൻ ഇപ്പോൾ നല്ല പോലെ തന്നെ ഷീണിച്ചു എപ്പോഴും ജോലി എന്നും പറഞ്ഞു ഓടുന്നത് എല്ലേ.... ഉച്ചക്കത്തെ ഭക്ഷണം ഇപ്പോൾ വഴികുന്നേരം ഒക്കെ എല്ലേ കഴിക്കുന്നത്.....അത് കൊണ്ട് രാവിലെ കുറച്ചു അധികം കഴിച്ചെന്ന് വെച്ച് കിച്ചേട്ടന്റെ വയർ പൊട്ടി പോവുക ഒന്നുമില്ല....." സ്‌മൃതിയിൽ നിന്നും വന്ന വിളി കിച്ചേട്ടൻ..... ആ വാക്കിൽ കുടുങ്ങി കിടന്നു ഉണ്ണിയുടെ മനസ്സ്...... അവൾ ബാക്കി പറഞ്ഞത് പോലും ഉണ്ണി കേട്ടോയെന്ന് സംശയം ആണ്.... ബാക്കി ഉള്ളവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.... ആദ്യമായിട്ട് ആണ് ഉണ്ണിയെ സ്മൃതി കിച്ചേട്ടൻ എന്ന് വിളിക്കുന്നത്..... സ്നേഹ പോലും ഞെട്ടി തരിച്ചു നിന്നു പോയി ഒരു നിമിഷം....സ്നേഹയുടെ മിഴികൾ സ്‌മൃതിയെ തന്നെ ഉറ്റ് നോക്കുന്ന ഉണ്ണിയിൽ തന്നെ ആയിരുന്നു.....

"എന്താ കിച്ചേട്ടാ ഇങ്ങനെ നോക്കുന്നെ..... എനിക്ക് ഇറങ്ങാൻ സമയം ആയി.....കിച്ചേട്ടനും ഇറങ്ങാൻ ആയില്ലേ......." വീണ്ടും അവനെ തേടി എത്തിയവളുടെ സ്വരം.....അവൻ വെളിവ് വന്നത് പോലെ ചുറ്റിലും ഉള്ളവരെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് വേഗത്തിൽ കഴിച്ചു കൊണ്ട് എഴുന്നേറ്റു..... സ്നേഹയുടെ ഇരുപ്പ് കാണെ ഉണ്ണിയിലും സ്‌മൃതിയിലും ഒരേ പോലെ ചിരി വിരുന്നെത്തിയിരുന്നു...... "സ്മൃതി......." ഉമ്മറത്തു നിന്ന് കൊണ്ടായിരുന്നു ഉണ്ണിയുടെ വിളി..... ബാഗും തോളിൽ ഇട്ടു കൊണ്ട് സ്മൃതി അവിടേക്ക് എത്തിയിരുന്നു..... "എന്താ കിച്ചേട്ടാ......" ഒന്നും അറിയാത്തവളെ പോലെ ആയിരുന്നു പെണ്ണിന്റെ ചോദ്യം.... നല്ല രസമുണ്ട് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.... എല്ലാവരിൽ നിന്നും വ്യത്യസ്തമായി വിളിക്കുന്നത്.... അടുത്ത് വേറെ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി സ്‌മൃതിക്ക് അരികിലായി ചേർന്ന് നിന്നവൻ പറയെ..... അവളുടെ കരിമഷി കൊണ്ട് വാലിട്ടേഴുതിയ കണ്ണുകൾ വിടർന്നിരുന്നു.....

ശിവാനി പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടത് വാതിൽക്കൽ പകച്ചു നിൽക്കുന്ന സ്നേഹയെ ആയിരുന്നു.... അവൾ മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടു സ്‌മൃതിയിൽ നിന്നും വിട്ട് നിൽക്കുന്ന ഉണ്ണിയെ.... കാര്യം മനസ്സിലാവേ ശിവാനി ഉള്ളിൽ ഊറി ചിരിച്ചു..... "ഡാ...... കള്ള കൃഷ്ണ പിഞ്ചു കുഞ്ഞുങ്ങൾ ഒക്കെയുള്ള വീടാണ് നിനക്ക് റൊമാൻസിക്കാൻ അകത്തു മുറിയില്ലേടാ....." ആക്കി ചിരിയോടെ പറഞ്ഞു കൊണ്ട് ശിവാനി ഉമ്മറത്തേക്ക് ഇറങ്ങിയതും ഉണ്ണി നാവ് കടിച്ചു..... അതിന് ഇപ്പോൾ ഇവിടെ ആരാ എന്റെ ഏട്ടത്തിയെ പിഞ്ചു മക്കൾ..... ഉണ്ണി വിട്ട് കൊടുക്കാതെ ചോദിക്കേ വാതിൽക്കൽ തന്നെ വിളറി നിൽക്കുന്നവളെ ചൂണ്ടി കാണിച്ചു ശിവാനി.... സോറി എന്റെ പൊന്നേട്ടത്തി.... ഞാൻ പെട്ടെന്ന്.... ഉണ്ണി വെറുതെ നാണം അഭിനയിച്ചു....

സ്മൃതി ആണെങ്കിൽ ഉണ്ണിയുടെ ഭാവ മാറ്റം കാണെ കണ്ണും തള്ളി നിൽപ്പാണ്.... ശിവാനി അവന്റെ ഓസ്കാർ അവാർഡ് കിട്ടേണ്ട അഭിനയം കാണെ ചിരി കടിച്ചു പിടിച്ചു... പിന്നെ പതിയെ അവന്റടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു..... "മതിയാക്കെടാ ഉണ്ണി..... നിന്റെ ഈ അഞ്ചു പൈസക്ക് ഇല്ലാത്ത അഭിനയം കണ്ടിട്ട് എനിക്ക് ചിരി പിടിച്ചു വെക്കാൻ ആവുന്നില്ല.... ഇനിയും നീ ഇത് തുടർന്നാൽ ഞാൻ ചിലപ്പോൾ ചിരിച്ചു പോവും അത് പിന്നെ നിന്റെ ഈ അഭിനയം പൊളിഞ്ഞു പോവാൻ സാധ്യത ഉണ്ട്....." അവളെ നോക്കി ഇളിച്ചു കാട്ടി ഉണ്ണി ജീപ്പിലേക്ക് കയറി..... അവൻ പോയതും പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഇറങ്ങിയിരുന്നു...... സ്നേഹയുടെ മനസ്സ് ആകെ കലങ്ങി മറിയുക ആയിരുന്നു...... സ്‌മൃതിയെ എങ്ങനെ ഇല്ലാതെ ആക്കാം എന്ന ചിന്തയോട് കൂടെ ആയിരുന്നു സ്നേഹ കോളേജിലേക്ക് തിരിച്ചത്................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story