നിനക്കായ്‌❤: ഭാഗം 27

ninakkay mufi

രചന: MUFI

കിച്ചേട്ടാ........ ചിണുങ്ങേണ്ട ഞാൻ തരാം...... അവൾ വായ തുറന്നു ഇരുന്നു ഉണ്ണി ഓരോ പീസ് ആയിട്ട് അവൾക്ക് നൽകി പിന്നെ അവനും കഴിച്ചു...... സ്നേഹ വെള്ളവുമായി വരുമ്പോൾ കണ്ട കാഴ്ച ഇതായിരുന്നു ഒന്നും പറയാൻ നിൽക്കാതെ അതവിടെ വെച്ച് അവൾ മുറി വിട്ട് ഇറങ്ങിയിരിന്നു...... സ്‌മൃതിക്ക് വെള്ളവും കൊടുത്തു കൊണ്ട് പ്ലേറ്റും താഴെ കൊണ്ട് വെച്ചു ഉണ്ണി.... സരസ്വതി അമ്മയെ കണ്ട് ട്രിപ്പ് പോവുന്ന കാര്യം സൂചിപ്പിച്ചു..... ഹാ ഞാൻ ഇക്കാര്യം നിന്നോട് അങ്ങോട്ട് പറയാൻ ഇരുന്നതാ... പിന്നെ രണ്ട് പേരുടെയും തിരക്ക് കഴിയട്ടെ വെച്ചു അത് കൊണ്ടാണ് പറയാതെ നിന്നത്... എന്തായാലും നിങ്ങൾ രണ്ട് പേരും പോയിട്ട് വാ..... ഹ്മ്മ് അമ്മേ രണ്ട് ദിവസം കഴിഞ്ഞാണ് യാത്ര അത് കൊണ്ട് നാളെ ഒന്ന് അവളുടെ വീട് വരെ പോവണം.... കുറച്ചായില്ലേ അങ്ങോട്ടേക്ക് ഇറങ്ങിയിട്ട്..... ഹാ അവിടെ നാളെ ഒരു ദിവസം നിന്നിട്ട് പോന്നാൽ മതി..... സരസ്വതി അമ്മക്ക് സ്നേഹത്തോടെ ചുംബനം നൽകിയവൻ മുറിവിട്ട് ഇറങ്ങി.....

സ്മൃതി കുറച്ചു സമയം ഉറങ്ങിയത് കൊണ്ട് തന്നെ ഉറക്കം വരാതെ കിടന്നു..... നീ ഇത് വരെയും ഉറങ്ങിയില്ലേ..... വാതിൽ അടച്ചു കൊണ്ട് ഉണ്ണി ചോദിച്ചു..... ഇല്ല കിച്ചേട്ടാ.....ഇടെയ്ക്ക് കുറച്ചു മയങ്ങിയത് കൊണ്ട് തന്നെ ഉറക്കം വരുന്നില്ല...... ഉണ്ണി അവളെ നോക്കി ഒന്ന് മൂളി കൊണ്ട് ലൈറ്റ് അണച്ചു അവൾക്കടുത്തായി കിടന്നു.... അവൻ കിടന്നപ്പോൾ തന്നെ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നിരുന്നു അവൾ..... ഹ്മ്മ് അതികം ഉറക്കം ഒഴിക്കേണ്ട കണ്ണടച്ചു കിടന്നോ ഉറക്കം താനേ വന്നോളും..... അവളുടെ തലയിൽ തലോടി വിട്ട് കൊണ്ട് അവൻ പറയെ ഒന്ന് ഉയർന്നു കൊണ്ടവൾ അവന്റെ നെറ്റിയിൽ ആയിട്ട് ചെറു ചുംബനം നൽകിയിരുന്നു...... എന്താണ് പെണ്ണെ ഇത് വരെയും ഇല്ലാത്ത ഒരു സ്പെഷ്യൽ സ്നേഹം ഹേ..... ഉണ്ണി അവളെ നോക്കി ചോദിക്കേ ഒന്നും പറയാതെ അവന്റെ കഴുത്തിലേക്ക് മുഖം വെച്ച് കിടന്നിരുന്നു അവൾ...... രാവിലെ തന്നെ സ്‌മൃതിയെയും കൂട്ടിയവൻ ഷോപ്പിങ്ങിന് ഇറങ്ങി....

. ഇതിപ്പോ എന്തിനാ കിച്ചേട്ടാ ഷോപ്പിങ്.... നമ്മൾ ഈ അടുത്തല്ലേ വന്നത്..... ഹ്മ്മ്.....എനിക്ക് ഒന്ന് രണ്ട് ജോഡി ഡ്രസ്സ്‌ എടുക്കണം എന്ന് തോന്നി കൂട്ടത്തിൽ നിനക്കും ഒന്ന് വാങ്ങിത്തരാം എന്ന് വെച്ചു.... ഹ്മ്മ്...... സ്മൃതി അവനെ നോക്കിയൊന്ന് ഇരുത്തി മൂളി..... കിച്ചേട്ടൻ എന്നിൽ നിന്നും വല്ലതും ഒളിക്കുന്നുണ്ടോ....... പ്രതീക്ഷിക്കാതെ അവളിൽ നിന്നും കേട്ട ചോദ്യത്തിൽ ഒന്ന് പതറി എങ്കിലും ഉണ്ണി ഒന്നുമില്ല എന്ന് പറഞ്ഞു പിടിച്ചു നിന്നു.... ഇന്നലെ അവൾക്ക് നേരെ ടിക്കറ്റ് കൊടുക്കാം എന്നായിരുന്നു വിചാരിച്ചത് പക്ഷെ അവൾക്ക് വയ്യാത്തത് കൊണ്ട് ഇന്നലെ കൊടുക്കാൻ പറ്റിയില്ല..... ഇന്ന് ബീച്ചിൽ കൂടെ പോയിട്ടേ അവളുടെ വീട്ടിലോട്ട് ഉള്ളു അപ്പോൾ ബീച്ചിൽ നിന്നും കൊടുക്കാം..... അവളുടെ കയ്യിൽ അത് കൊടുക്കുമ്പോൾ അവളുടെ മുഖത്തു വിരിയുന്ന ഭാവം...... ഉണ്ണി അതൊക്കെയും ഓർത്ത് കൊണ്ട് ചെറു ചിരിയോടെ വണ്ടി മൂഞ്ഞൊട്ട് എടുത്തു..... അവർ നേരെ പോയത് മാളിലേക്ക് ആയിരുന്നു....

സ്‌മൃതിയെയും കൂട്ടിയവൻ ആദ്യം ഡ്രസ്സ്‌ എടുക്കുവാൻ ആണ് പോയത്... അവൾ ചുരിദാറും സാരിയും നോക്കുവാൻ പോയതും ഉണ്ണി അവളെ വലിച്ചു കൊണ്ട് ടോപ്സിന്റെ സെക്ഷനിലോട്ട് പോയി.... എനിക്ക് ടോപ് വേണ്ട കിച്ചേട്ടാ ഇപ്പോൾ കോളേജ്ൽ പോവുന്നത് കൊണ്ട് സാരിയോ ചുരിദാറോ മതി...... മുന്നിൽ ഉള്ള ടോപ്പുകളെ നോക്കി മുഖം ചുളിച്ചു പറയുന്ന സ്‌മൃതിയെ നോക്കി ഉണ്ണി കണ്ണുരുട്ടി.... അത് രണ്ടും ആവശ്യത്തിന് ഉണ്ട് നിനക്ക് തീരെ ഇല്ലാത്തത് ടോപ് ആണ് കോളേജിൽ പോവുമ്പോഴും ടോപ് ഇട്ട് പോയാൽ എന്താ പുളിക്കുമോ ഇല്ലല്ലോ..... അത് കൊണ്ട് മോൾ വേഗം സെലക്ട്‌ ചെയ്യാൻ നോക്ക്..... ഉണ്ണി അവളെ നോക്കി ഇത്തിരി കടുപ്പത്തിൽ പറയെ സ്മൃതി അവനെ നോക്കി ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് ടോപ്പുകളിലേക്ക് നോട്ടം മാറ്റി....ഒന്ന് രണ്ട് ടോപ് സ്മൃതി എടുത്തു അതിന് ശേഷം വേറെയും ടോപുകൾ ഉണ്ണിയും എടുത്തു..... ഉണ്ണിക്കും വേണ്ടത് എടുത്തവർ ബില്ല് ചെയ്തു ഇറങ്ങി....

പിന്നെ അവിടെ തന്നെ ഉള്ള ഐസ് ക്രീം കാഫേയിലേക്ക് ആയിരുന്നു പോയത്... സ്മൃതിക്ക് ഏറ്റവും ഇഷ്ട്ടം അത് ഐസ് ക്രീംനോട് ആണ് അത് കൊണ്ട് തന്നെ എപ്പോൾ പുറത്ത് പോയാലും അവൾക്ക് അവൻ ഐസ് ക്രീം മേടിച്ചു കൊടുക്കും..... അങ്ങനെ അവിടെ നിന്നും അവർ നേരെ പോയത് സ്‌മൃതിയുടെ വീട്ടിലോട്ട് ആയിരുന്നു..... അവിടെക്ക് വേണ്ടി ഉണ്ണി കുറച്ചു ബേക്കറി വാങ്ങിച്ചിരുന്നു...... ഉച്ചക്ക് അവിടെ നിന്നും ഭക്ഷണം കഴിച്ചു കുറച്ചു സമയം നാട്ട് വർത്തമാനം ഒക്കെ പറഞ്ഞു ഇരുന്നു...... അതിന് ശേഷം സ്‌മൃതിയെയു കൂട്ടിയവൻ ബീച്ച്ലേക്ക് യാത്ര തിരിച്ചു.... അവിടെ ഉള്ളവരെ കൂടെ ക്ഷണിച്ചെങ്കിലും അവർ ആരും തന്നെ പോയില്ല..... സമയം അഞ്ചിനോട് അടുത്തിരുന്നു അവർ ബീച്ചിൽ എത്തുമ്പോൾ...... കൈകൾ കോർത്തു കൊണ്ട് മണൽ തരികളിൽ കൂടെ ഇരുവരും നടന്നു...... ഒഴിഞ്ഞ ബെഞ്ചിൽ ആയിട്ട് ഇരുപ്പ് ഉറപ്പിച്ചു... കുറച്ചു അപ്പുറത്തു കടല കണ്ടതും ഉണ്ണി അതും വാങ്ങി വന്നു.... കുറച്ചു സമയം മറ്റ് പലതും സംസാരിച്ചു ഇരുന്നു പിന്നെ ഉണ്ണി കാശ്മീർലേക്ക് ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊണ്ട് സ്മൃതിക്ക് നേരെ നീട്ടി..... ഇതെന്താ കിച്ചേട്ടാ......

സ്മൃതി അത് വാങ്ങുന്നതിന് ഇടയിൽ ചോദിച്ചു..... അതിൽ എന്താണെന്നു തുറന്നു നോക്ക് പെണ്ണെ അപ്പോൾ അറിയാമെല്ലോ.. സ്മൃതി ഉണ്ണിയെ നോക്കി പതിയെ അതിനുളിലേ പേപ്പർ എടുത്തു തുറന്നു നോക്കി..... രാവിലെ മുതൽ ഒരു കള്ള ലക്ഷണം കിച്ചേട്ടന്റെ മുഖത്തു ഉണ്ട് കാര്യം ചോദിച്ചപ്പോൾ ആണെങ്കിൽ ഒന്നും വിട്ട് പറയുന്നുമില്ല.... ഇപ്പോൾ ദേ എന്തോ ഒരു ലെറ്റർ കയ്യിലേക്ക് വെച്ച് തന്നിരിക്കുന്നു..... ഇനി കിച്ചേട്ടൻ ട്രാൻസ്ഫറോ മറ്റൊ കിട്ടിയത് ആയിരിക്കുമോ..... ഇത്തിരി പേടിയോടെ കൂടെയാണ് ലെറ്റർ തുറന്നു നോക്കിയത്...... പതിയെ അത് തുറന്നു നോക്കെ എന്റെ ഉള്ളിൽ നിറഞ്ഞു നിന്ന സന്തോഷം അത് എത്ര മാത്രം ആണെന്ന് പറഞ്ഞു അറിയിക്കാൻ ആവില്ല..... കാശ്മീർലേക്ക് ഉള്ള ടിക്കറ്റ് ആയിരുന്നു....സത്യം ആണോ എന്ന് പോലും സംശയിച്ചു പോയി.... വീണ്ടും അതിലേക്ക് ഉറ്റ് നോക്കവേ സന്തോഷം കാരണം കണ്ണുകൾ രണ്ടും നിറഞ്ഞിരുന്നു..... ഇഷ്ടമായോടി......

കിച്ചേട്ടൻ ചോദിക്കേ ഒരെങ്ങലോട് കൂടെ ആ നെഞ്ചിലേക്ക് വീണിരുന്നു താൻ.....കാശ്മീരിൽ പോവണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.... കിച്ചേട്ടനോട് അത് പറഞ്ഞപ്പോൾ ഈ അടുത്തൊന്നും നടക്കുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു...... എന്താണ് പെണ്ണെ ഇങ്ങനെ കരയാൻ വേണ്ടി ആണോ ഞാൻ ഇത്രയും ചെയ്തത്.... നിന്റെ ആഗ്രഹം ആയിരുന്നില്ലേ കാശ്മീർൽ പോവണം എന്നത്.... ആ ആഗ്രഹം നടക്കാൻ പോവാണെന്നു അറിയുമ്പോൾ ഇങ്ങനെ ഇരുന്നു കരയാതെ...... അവൾ കണ്ണുനീർ പുറം കയ്യാൽ തുടച്ചു കൊണ്ട് ഉണ്ണിയുടെ കവിളിൽ ആയിട്ട് അവളുടെ ചുണ്ടുകൾ പതിച്ചിരുന്നു.... ഇത്രയെ ഉള്ളു.... ഞാൻ ഇതിലും വലുത് ആയിരുന്നു പ്രതീക്ഷിച്ചത്.... പിന്നെ ഇത് പബ്ലിക് പ്ലേസ് എല്ലേ വീട്ടിൽ എത്തിയിട്ട് ആയാലും മതി....

ഉണ്ണി അവളെ നോക്കി കണ്ണ് ഇറുക്കി പറയെ സ്മൃതി അവനെ ഒന്ന് ഇരുത്തി നോക്കി... സന്തോഷം ആയില്ലേ നിനക്ക്..... ഉണ്ണിയുടെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരി ആയിരുന്നു സ്‌മൃതിയുടെ മറുപടി.... നേരം സന്ധ്യ ആവാറായതും അവർ വീട്ടിലേക്ക് തിരിച്ചു..... പിറ്റേ ദിവസം രാവിലെ തന്നെ ഇരുവരും സ്നേഹലയത്തിലേക്ക് മടങ്ങിയിരുന്നു..... ഇന്ന് രാത്രിയിൽ ഉള്ള ഫ്ലൈറ്റിന് ആണ് ഉണ്ണിയും സ്‌മൃതിയും യാത്ര പോവുന്നത്..... അവരുടെ യാത്രയെ കുറിച്ച് അരിഞ്ഞതും സ്നേഹയിൽ അസ്വസ്ഥത നിറഞ്ഞു.... അത് മുടക്കാൻ അവളെ കൊണ്ട് പറ്റില്ലെന്ന ബോധ്യം ആയത് കൊണ്ട് അവൾ പിന്നെ അതിന് മുതിർന്നില്ല..... പാക്ക് ചെയ്ത ബാഗുകൾ ഒക്കെയും ഉണ്ണി വണ്ടിയിൽ കൊണ്ട് വെച്ചു..... സ്മൃതി വൈറ്റ് ടോപ്പും ജീനും ആയിരുന്നു ധരിച്ചത്....മുടി പോണി ടൈൽ ആക്കി കെട്ടി വെച്ചു....കണ്ണിൽ കരി മഷി കൊണ്ട് വാലിട്ടേഴുതി..... നെറ്റിയിൽ ആയിട്ട് സിന്ദൂരവും ചാർത്തി.....ഉണ്ണി വാങ്ങിയ ക്യാപ് എടുത്തു തലയിൽ വെച്ച് സൈഡ് ബാഗ് ക്രോസ്സ് ആയിട്ട് ഇട്ടു......

ഇത് മാത്രം ആയിരുന്നു അവളുടെ ഒരുക്കം.... ഒരുങ്ങി ഇറങ്ങി വരുന്ന സ്‌മൃതിയെ കണ്ട് എല്ലാവരും ഒരുപോലെ മിഴിച്ചു നോക്കി.... കോളേജ് കാലം കഴിഞ്ഞത് മുതൽ അവസാനിപ്പിച്ച കുറെ കാര്യങ്ങളിൽ ഒന്നായിരുന്നു ടോപ് ധരിച്ചു ഒരുങ്ങി പോകുന്നത്......ഇപ്പോൾ കുറെ ആയി ഇതെ പോലെ ഒക്കെ പുറത്തേക്ക് പോയിട്ട്..... എല്ലാത്തിൽ നിന്നും സ്വയം ഉൾവേലിഞ്ഞത് ആയിരുന്നു..... സ്നേഹയിൽ നിന്നും നേരത്തെ കേട്ടത് കൊണ്ടാണ് വീണ്ടും പഴയത് പോലെ ഒരുങ്ങി ഇറങ്ങിയത്.... സ്‌മൃതിയുടെ ഉള്ളിൽ സ്നേഹയുടെ വാക്കുകൾ തെളിമയോടെ വന്നു.... 'ഈ പട്ടികാട്ടിലെ ഉണക്ക ചുരിദാറും സാരിയും ഒക്കെ ഇട്ടാണോ നീ ഉണ്ണിയേട്ടന്റെ ഒപ്പം കാശ്മീർലോട്ട് പോവുന്നത്..... ഉണ്ണിയേട്ടന്റെ ഒപ്പം നിൽക്കാൻ എന്ത് യോഗ്യത ആണ് സ്മൃതി നിനക്ക് ഉള്ളത്.... ആരൊക്കെയോ ചേർന്ന്... ഞാൻ ബാക്കി പറയുന്നില്ല....ആദ്യം സ്വയം ഒന്ന് വിലയിരുത്തി നോക്ക് അപ്പോൾ മനസ്സിലാവും നിനക്ക്.......' അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയവളെ പിറകിൽ നിന്നും വിളിച്ചു നിർത്തിച്ചത് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ആയിരുന്നു..... സ്നേഹ ഒന്നവിടെ നിൽക്ക്.....

ഞാൻ കിച്ചേട്ടന്റെ ഒപ്പം എങ്ങനെ നടന്നാലും അത് കിച്ചേട്ടനോ എനിക്കോ യാതൊരു വിധ കുറച്ചിലും ഇല്ല..... പിന്നെ നീ നേരത്തെ പറഞ്ഞു കൊണ്ട് പാതി വഴിയിൽ നിർത്തിയില്ലേ അത് ഒരിക്കലും എന്റെ കുഴപ്പം കൊണ്ട് ഉണ്ടായ കാര്യം എല്ല.... നീയും ഒരു പെണ്ണാണ് സ്നേഹ.... ഇപ്പോഴും പുറത്ത് ഇരുട്ട് വീണാൽ ഒറ്റക്ക് ഒരു പെണ്ണിൻ ധൈര്യത്തോടെ നടന്നു പോവാൻ പറ്റുന്ന കാലം എല്ല...... ഇന്നും അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ പറ്റാത്ത ചില നരമ്പ് രോഗികൾ ഉണ്ട്..... ആർക്കും എപ്പോൾ വേണമെങ്കിൽ സംഭവിക്കുന്ന കാര്യം ആണ്.... ഒരാളെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല.... കൂട്ട് കൂടിയ ആളുകൾ ഒക്കെ നല്ലവന്മാർ തന്നെ ആണോ എന്ന് മോൾ ഒന്ന് പോയി വിലയിരുത്താൻ നോക്ക് എന്നിട്ട് മതി ബാക്കി ഉള്ളവരെ ജീവിതം എന്തായി എന്ന് നോക്കൽ.......പിന്നെ നിന്റെ ഉള്ളിൽ കിച്ചേട്ടൻ ഒരു ഏട്ടന്റെ സ്ഥാനം ആയാൽ നിനക്ക് കൊള്ളാം.....എല്ലെങ്കിൽ ഈ സ്‌മൃതിയുടെ മറ്റൊരു മുഖം കൂടെ നീ കാണേണ്ടി വരും.....

മനസ്സിലായില്ലേ ഞാൻ പറഞ്ഞത് ഒന്നും മറക്കേണ്ട..... അവളെ ഒന്ന് കടുപ്പിച്ചു നോക്കി അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നിരുന്നു..... മുറിയിൽ കയറിയപ്പോൾ അത്രയും നേരം പിടിച്ചു നിർത്തിയ സങ്കടം അണ പൊട്ടി ഒഴുകും എന്ന് വിചാരിച്ചു.... എന്നാൽ അതിന് മുന്നേ രണ്ട് കൈകൾ അരയിൽ കൂടെ ചുറ്റി വരിഞ്ഞിരുന്നു...... തിരിഞ്ഞു നോക്കാതെ തന്നെ ആ സാമിപ്യം മനസ്സിലായിരുന്നു... തിരിഞ്ഞു നിന്ന് കൊണ്ട് ആ നെഞ്ചിലെ ചൂട് പറ്റി കൊണ്ട് എത്ര നേരമാണ് നിന്നത് എന്ന് പോലും ഓർമയില്ല........ എന്റെ പൂച്ച കുട്ടി ഇപ്പോഴാണ് പണ്ടത്തെ പുലി കുട്ടി ആയത്...... പണ്ട് എന്റെയും അരുണിന്റെയും ഒപ്പം നടന്നിരുന്ന പുലി കുട്ടി.... ആ പട്ടു പാവാട കാരി ആയത്..... ദേഷ്യം വന്നാൽ മുന്നിൽ ആരാണെങ്കിലും വാദിച്ചു ജയിക്കുന്ന സ്മൃതി ആയത്....

ഇനി എന്നും ഇതെ പോലെ തന്നെ ആവണം.... ആരായാലും തെറ്റ് ചെയ്യാത്ത ഇടത്തോളം കാലം തല ഉയർത്തി നിൽക്കണം.... സ്മൃതി ഓർമയിൽ നിന്നും തിരികെ വന്ന് കൊണ്ട് സ്നേഹയെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.... അതിൽ അവൾക്ക് മാത്രം മനസ്സിലാക്കാൻ പുച്ഛവും ഉണ്ടായിരുന്നു..... എന്നാലും എന്റെ മോളെ നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... ശിവാനി സ്‌മൃതിയെ അടി മുടി നോക്കി പറഞ്ഞു..... എന്റെ പൊന്നേട്ടത്തി കണ്ണ് വെക്കല്ലേ..... സ്‌മൃതിയും ചെറു ചിരിയോടെ പറഞ്ഞു... ശെരിക്കും നല്ല ഭംഗി ഉണ്ട് ഇനി മുതൽ ഇങ്ങനെ ഒക്കെ തന്നെ മതിട്ടോ..... ശിവാനി പറയെ സ്മൃതി പതിയെ തലയനക്കി.... പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഇരുവരും കാറിലോട്ട് കയറി..... ശിവ ആയിരുന്നു എയർപോർട്ടിൽ അവരെ കൊണ്ട് വിട്ടത്.......... തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story