നിനക്കായ്‌❤: ഭാഗം 29

ninakkay mufi

രചന: MUFI

സ്വന്മർഗിൽ കാണാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെയും ഇരുവരും കണ്ട് ആസ്വദിച്ചു...... അവർ മാത്രം ആയ കുഞ്ഞു ലോകം ആയിരുന്നു..... പരസ്പരം ഒന്നു കൂടെ അടുത്തു അവർ...... അങ്ങനെ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ട ദിനം വന്നെത്തി....... നാളെ ഉച്ചക്ക് ഉള്ള ഫ്ലൈറ്റിൽ ആണ് ഇരുവരും തിരികെ പോവുന്നത്..... രാത്രിയിൽ മഞ്ഞു മലകളെ നോക്കി ഉണ്ണിയും സ്‌മൃതിയും ഉറക്കം ഇല്ലാതെ ഇരുന്നു..... അവർ മാത്രം ഉള്ള നിമിഷങ്ങൾ അവർ അത്രയേറെ സന്തോഷവാൻമാർ ആയിരുന്നു..... കിച്ചേട്ടാ ഇനി എപ്പോഴാ നമ്മുക്ക് ഇതെ പോലെ ഇവിടേക്ക് വരാൻ പറ്റുക..... സ്‌മൃതി ഉണ്ണിയുടെ മുഖത്തേക്ക് ഉറ്റ് നോക്കിയാണ് ചോദിച്ചത്..... ഇതെ പോലെ തിരക്കുകളിൽ നിന്നും ഇടെയ്ക്ക് എപ്പോയെങ്കിലും നമുക്ക് ഇങ്ങനെ ചുറ്റിയടിക്കാം പെണ്ണെ.....ഇതെ പോലെ. നീയും ഞാനും മാത്രം ആയിട്ട്...... ഉണ്ണി കണ്ണിറുക്കി കൊണ്ട് പറയവേ സ്‌മൃതിയുടെ മിഴികൾ നാണത്താൽ അവനെ നോക്കാൻ ആവാതെ താഴ്ന്നു..... ഉണ്ണിയുടെ പൊട്ടി ചിരി കാതിൽ പതിയവേ അവന്റെ ഇടനെഞ്ചിൽ ആയിട്ട് പതിയെ ഇടിച്ചു അവൾ...... അവിടെ ഒന്ന് ഉഴിഞ്ഞു കൊണ്ടവൻ അവളെ കൂർപ്പിച്ചു നോക്കി..... കിച്ചേട്ടാ......

കുറച്ചു നിമിഷം അവന്റെ ഹൃദയതാളം കേട്ട് കിടന്നവൾ പതിയെ ഉണ്ണിയെ വിളിച്ചു..... എന്താ പെണ്ണെ....... അവളുടെ വിളിക്ക് ഉത്തരം നൽകിയവൻ...... ഉണ്ണിയേട്ടൻ എന്നെ ഇഷ്ടപ്പെട്ടത് എന്ന് മുതലാണ്....... അവനിലായി ചേർന്ന് ഇരുന്നു കൊണ്ട് ഉള്ള ആ പെണ്ണിന്റെ ചോദ്യം കേൾക്കെ ഉണ്ണി മൃദുവായി ചിരിച്ചു...... അറിയില്ലെടി പെണ്ണെ...... നി എപ്പോഴാ എന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി വന്നതെന്ന്..... എപ്പോഴും എന്റെയും അരുണിന്റെയും ഒപ്പം നടക്കുന്ന നിന്നോട് ആദ്യമൊക്കെ വാത്സല്യം ആയിരുന്നു...... അനിയത്തി ഇല്ലാത്ത കുറവ് എനിക്ക് നിന്റെ കുറുമ്പുകളിൽ കൂടെ ഇല്ലാതായിരുന്നു..... നിനക്ക് ഓർമ ഉണ്ടോ നി എട്ടിൽ പഠിക്കുമ്പോൾ ആ വടക്കേലെ ശോഭ ചേച്ചിയുടെ മകൻ നിനക്ക് പ്രേമ ലേഖനം തന്നത്.... അന്ന് അവൻ നിന്റെ ബാഗിൽ അത് കൊണ്ട് ഇട്ടു എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ആയിരുന്നു ഞങ്ങളുടെ അടുത്തേക്ക് വന്നത്.....അന്ന് നിന്നെ ചേർത്ത് പിടിച്ചു അരുൺ പറഞ്ഞത് ഞാൻ ഇപ്പോഴും മറന്നിട്ടില്ല.....

"നി എന്തിനാ കുഞ്ഞാ ഇങ്ങനെ കരയുന്നെ.... ഇതൊക്കെ എല്ലേ ഓർക്കാൻ ഉള്ള നല്ല ഓർമ്മകൾ എല്ലേ.... ആ ചെക്കൻ എന്റെ കുഞ്ഞയെ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നത് എല്ലേ അവൻ വളർന്നു വലുതാവട്ടെ അപ്പോഴും ഇതെ ഇഷ്ട്ടം അവൻ ഉണ്ടെങ്കിൽ നമുക്ക് അവനെ എന്റെ അളിയൻ ആക്കാം....." ഉണ്ണി അരുണിന്റെ വാക്കുകൾ ഓർത്തു.....അന്ന് ആയിരുന്നു ആദ്യമായി എന്റെ ഉള്ളകം പിടച്ചത്... നിന്നെ വേറെ ഒരാൾ ഇഷ്ടപ്പെടുന്നത് അറിഞ്ഞു കൊണ്ട് ഉള്ളിൽ അസ്വസ്ഥത നിറഞ്ഞത്...... അന്ന് അതിന്റെ ഉത്തരം എനിക്ക് അറിയില്ലായിരുന്നു..... എന്നാൽ പിന്നീടുള്ള നാളുകളിൽ നിന്നെ നോക്കുമ്പോൾ എന്നിൽ ഉണരുന്ന വികാരം അത് വാത്സല്യത്തിന് അപ്പുറം മറ്റ് പലതും ആണെന്ന് തിരിച്ചറിഞ്ഞു...... അമ്മായി വീട്ടിൽ വന്നു ഉണ്ണി സ്നേഹക്ക് ഉള്ളത് എല്ലേ എന്ന് ചോദിക്കുമ്പോൾ ഒക്കെയും മനസ്സിൽ ഒരു തരം പിടപ്പായിരുന്നു....... അപ്പോയൊക്കെ മനസ്സിൽ ഓടി വരുന്നത് നിന്റെ മുഖം ആയിരുന്നു......എന്റെ കയ്യിൽ തൂങ്ങി പിടിച്ചു കുസൃതികൾ കാട്ടി പാൽ പുഞ്ചിരി ചിരിക്കുന്ന ഈ കുറുമ്പിയുടെ മുഖം.......

അവളുടെ കവിളിലായി കൈകൾ വെച്ച് കണ്ണുകളിലേക്ക് വശ്യതയോടെ നോക്കി കൊണ്ട് ഉണ്ണി പറയവേ നാണത്താൽ മിഴികൾ താഴ്ത്തിയിരുന്നു ആ പെണ്ണ്..... നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്ന് ആവാറായി എന്നിട്ടും നിന്റെ നാണിക്കലിന് മാത്രം ഇന്നും ഒരു മാറ്റവും ഇല്ലല്ലോ പെണ്ണെ.... കിച്ചേട്ടന്റെ പ്രണയം നാൾക്ക് നാൾ കൂടുകയെല്ലേ ചെയ്യുന്നേ അപ്പോൾ....... ബാക്കി പറയാൻ ആവാതെ പാതി വഴിയിൽ നിർത്തി സ്മൃതി..... അപ്പോൾ......... ബാക്കി കൂടെ പറയ് പെണ്ണെ....... ആർദ്രമായി അവളുടെ ചെവിക്കരികിൽ ആയിട്ട് മുഖം അടുപ്പിച്ചു കൊണ്ട് ഉണ്ണി പറയവേ സ്മൃതി ഇരുന്ന ഇരുപ്പിൽ ഉയർന്നു പോയി......ഉണ്ണിയുടെ ചുടു നിശ്വാസം അവളിലേക്ക് തട്ടവേ അവനെ നോക്കുവാൻ ആവാതെ അവന്റെ നെഞ്ചിലേക്ക് ഒന്നു കൂടെ ചേർന്ന് ഇരുന്നു അവൾ..... ചെറു ചിരിയാലെ അവളെയും എടുത്തവൻ അകത്തേക്ക് നടന്നിരുന്നു.... ഒരു പിടപ്പോടെ അവനെ നോക്കിയ സ്മ്രിതി ഉണ്ണിയുടെ മുഖത്തെ പതിവ് കള്ള ചിരി കാണെ അവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റിയിരുന്നു.....

. രാവിലെ ആദ്യം ഉറക്കം ഉണർന്നത് സ്മൃതി ആയിരുന്നു...... അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് തൊട്ട് അടുത്തായി കിടക്കുന്ന ഉണ്ണിയെ നോക്കി..... അവന്റെ നഗ്നമായ നെഞ്ചിലെ പാടുകൾ കാണെ അവൾക്ക് ഒരേ നിമിഷം ചിരിയും സങ്കടവും വന്ന് പോയി....... പതിയെ അവിടെ കൈകളാൽ തലോടി വിട്ടു.... കൈകൾ അവിടെ നിന്നും മാറ്റി കൊണ്ട് അവന്റെ നെറ്റിയിൽ ആയിട്ട് ചുണ്ടുകൾ ചേർത്തു..... പതിയെ അവനെ ഉണർത്താതെ ബെഡിൽ നിന്നും ഇറങ്ങിയവൾ ഫ്രഷ് ആവാൻ പോയിരുന്നു..... അവൾ പോയെന്ന് ഉറപ്പായതും അടച്ചു വെച്ച മിഴികൾ തുറന്നു കൊണ്ട് ഉണ്ണി അത്രയും നേരം പിടിച്ചു വെച്ച ശ്വാസം പുറത്തേക്ക് വിട്ടു.... അവൻ ചെറു ചിരിയോടെ തന്നെ അടുത്തുള്ള പില്ലോയെ കെട്ടി പിടിച്ചു കിടന്നു...... സ്മൃതി ഫ്രഷ് ആയിട്ട് ഇറങ്ങിയപ്പോൾ കണ്ടത് ഉണ്ണി ഉറങ്ങുന്നത് തന്നെ ആയിരുന്നു... അവൾ അവനെ ഉണർത്തി ബാത്‌റൂമിലേക്ക് തള്ളി വിട്ടു..... എയർപോർട്ടിൽ എത്തേണ്ട സമയം ആവാറായെന്ന് അറിഞ്ഞത് കൊണ്ട് തന്നെ ഉണ്ണി കുറുമ്പ് ഒന്നും കാണിക്കാതെ കുളിക്കാൻ പോയി.....

ഉച്ചക്ക് ആയിരുന്നു ഫ്ലൈറ്റ്...... ശെരിക്കും കാശ്മീർ വിട്ട് പോവുമ്പോൾ വല്ലാത്തൊരു വിങ്ങൽ..... കാണാൻ ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ആണ് കാശ്മീർ.....കിച്ചേട്ടനോട് ഇതെ കുറിച്ച് പറയുമ്പോൾ പോലും ഇത്രയും പെട്ടെന്ന് ഇവിടെ കാണുവാൻ പറ്റുമെന്ന് ഓർത്തില്ല..... കിച്ചേട്ടനും ഞാനും മാത്രം ആയുള്ള ലോകം ആയിരുന്നു ഇത്രയും ദിവസം......ഇങ്ങോട്ടേക്കു വരുമ്പോൾ ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന എല്ലാ വിധ പേടിയും ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല..... ഓരോ യാത്രക്കും അതിന്റെതായ മനോഹാരിത ഉണ്ട്....... നാട്ടിൽ ശിവ ആയിരുന്നു ഇരുവരെയും പിക്ക് ചെയ്യാൻ വന്നത്..... നവനീയത്തിന്റെ ഗേറ്റ് കടന്നു കൊണ്ട് ഉള്ളിലേക്ക് കയറവെ തന്നെ ഇരുവരും കണ്ടു ഉമ്മറത്തു തന്നെ കാത്തു നിൽക്കുന്ന ശിവാനിയെയും സരസ്വതി അമ്മയെയും ഒപ്പം സ്നേഹയെയും..... സ്നേഹയുടെ കണ്ണുകൾ കാറിൽ നിന്നും ഇറങ്ങി വരുന്ന ഉണ്ണിയെ കാണെ വല്ലാതെ തിളങ്ങി...... ഈ രണ്ട് ആഴ്ച അവൾക്ക് രണ്ട് യുഗം പോലെ ആയിരുന്നു......

വിശേഷം ചോദിക്കലും പറയലും ഒക്കെ കുറച്ചു കഴിഞ്ഞിട്ട് ആവാം മക്കളെ പോയി ഫ്രഷ് ആയിട്ട് വാ അമ്മ അപ്പോയെക്കും ഊണ് വിളമ്പി വെക്കാം....... അകത്തേക്ക് കയറി വന്ന ഉണ്ണിയോടും സ്‌മൃതിയോടും ആയി പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് പോയി...... അങ്ങനെ ഉച്ച ഊണ് കഴിഞ്ഞു സ്‌മൃതിയും ഉണ്ണിയും വിശ്രമിക്കാൻ പോയി..... രാത്രിയിൽ അത്തായം കഴിഞ്ഞു എല്ലാവരും കൂടെ ഹാളിൽ ആയിട്ട് ഒത്തു കൂടി.... അവിടെ പോയ സ്ഥലങ്ങളെ കുറിച്ചും മറ്റുമൊക്കെ സ്മൃതിയും ഉണ്ണിയും പറഞ്ഞു കൊണ്ടിരുന്നു....... ഇവിടുത്തെ അമ്പലത്തിലെ ഉത്സവം അടുത്ത ആഴ്ച ആണെന്ന് ഇന്നലെ കമ്മിറ്റികാർ വന്നു പറഞ്ഞിരുന്നു..... മക്കൾ രണ്ട് പേരും കൂടെ എന്താണെന്നു വെച്ചാൽ ചെയ്ത് കൊടുത്തേക്കണം...... സരസ്വതി അമ്മ ശിവയോടും ഉണ്ണിയോടും ആയിട്ട് പറഞ്ഞു നിർത്തി..... ദിനങ്ങൾ വീണ്ടും മാറി വന്നു........ നാളെയെല്ലേ കിച്ചേട്ടാ അമ്പലത്തിൽ കോടിയിറക്കം.... നാളെ കിച്ചേട്ടൻ ലീവ് എടുക്കാമോ......

രാവിലെ ഉണ്ണി പോവാൻ ഇറങ്ങിയപ്പോൾ ആയിരുന്നു സ്‌മൃതിയുടെ ചോദ്യം..... ഹ്മ്മ് ആഗ്രഹം ഉണ്ട് നോക്കട്ടെ അത്യാവശ്യം ആയിട്ട് പണി ഒന്നും ഇല്ലെങ്കിൽ നാളെ ലീവ് എടുക്കാം.... ഉണ്ണി പറഞ്ഞു കൊണ്ട് ഇറങ്ങി...... ഇതെല്ലാം മറഞ്ഞു നിന്ന് വീക്ഷിച്ചവളിൽ പുച്ഛം ആയിരുന്നു..... നാളെ കൂടെ സ്മൃതി നി ഉണ്ണിയേട്ടന്റെ ജീവിതത്തിൽ ഉണ്ടാവുള്ളു.... നാളെയോടെ നി എന്ന പെണ്ണിനെ ഇല്ലാതെ ആക്കിയിരിക്കും.... ഉണ്ണിയേട്ടന്റെ ജീവിതത്തിൽ നിന്നും ഈ ഭൂമിയിൽ നിന്നും..... വന്യമായി ചിരിച്ചു കൊണ്ട് സ്‌മൃതിയെ നോക്കി മനസ്സിൽ മൊഴിഞ്ഞവൾ.....അപ്പോഴും അവളുടെ ഉള്ളിൽ സ്‌മൃതിയോടുള്ള പക ആളി കത്തി കൊണ്ടിരിന്നു............. തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story