നിനക്കായ്‌❤: ഭാഗം 3

ninakkay mufi

രചന: MUFI

വീട്ടിൽ നിന്നും കുറച്ചു ദൂരെ ഉള്ള ഇലഞ്ഞി മല ലക്ഷ്യം വെച്ചവൾ നടന്നു... അവിടെ നിന്നും തായേക്ക് ചാടിയാൽ പൊടി പോലും കിട്ടാൻ വഴിയില്ല.. ഇനിയും അവരെ വിഷമിപ്പിക്കാൻ അവൾക്ക് ആയില്ല.. താൻ പോയാൽ അവർക്ക് പിന്നെ തന്റെ കാര്യം ആലോചിച്ചുള്ള വേവലാതി ഉണ്ടാവില്ല എന്ന ആശ്വാസം അതായിരുന്നു ആത്മഹത്യ എന്നതിൽ അവളെ എത്തിച്ചത്... അതിക ആളുകളും വരാൻ പേടിക്കുന്ന ഒരിടം ആണ് ഇലഞ്ഞി മല... അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഗ്രാമത്തിന്റെ പച്ചപ്പ് നിറഞ്ഞ ഭംഗിയെക്കാൾ എല്ലാവരിലും നിറഞ്ഞു നിന്നത് അബദ്ധവശാൽ അവിടെ നിന്ന് കാൽ തെന്നി വീണാലോ എന്നത് ആണ്.. അതിനാൽ തന്നെ ചുരുക്കം ചിലർ മാത്രമേ അവിടം സന്ദർശിക്കാറുള്ളു... ആദ്യമെല്ലാം ടൂറിസ്റ്റുകൾ അവിടത്തെ നിത്യ സന്ദർഷകർ ആയിരുന്നു എന്നാൽ ആ ഇടെ ഫോട്ടോ എടുക്കാൻ അവിടെ എത്തിയ ഒരു പയ്യൻ അശ്രദ്ധ കാരണം കാൽ വഴുക്കി തായേക്ക് വീണു...

അവന്റെ ബോഡിക്ക് വേണ്ടി ഒരായിച്ചയോളം തിരഞ്ഞെങ്കിലും ഒരു പൊടി പോലും കിട്ടിയില്ല... അതോടെ പുറത്തു നിന്നും ഉള്ള സന്ദർഷകർക്ക് അവിടെ വരാൻ സർക്കാർ വിലക്ക് ഏർപ്പെടുത്തി.... സ്‌മൃതിയുടെ ഉള്ളിൽ സമ്പരിച്ച ധൈര്യം എല്ലാം അലിഞ്ഞു ഇല്ലാതാവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... എന്നിട്ടും എന്തോ ഒന്ന് അവളെ പിന്തിരിയാൻ സമ്മതിച്ചില്ല... വീണ്ടും മൂഞ്ഞൊട്ട് കാലടികൾ വെച്ച് അവൾ ലക്ഷ്യ സ്ഥാനത്തു എത്തി.... മല മുകളിലേക്ക് സൂക്ഷിച്ചു കൊണ്ട് അവൾ പതിയെ കയറി.. കുറെ നാൾ കൊണ്ട് നടന്നത് കൊണ്ട് തന്നെ കാൽ വല്ലാതെ വേദനിച്ചു തുടങ്ങിയിരുന്നു... അവിടെ ഉള്ള പാറകല്ലിൽ അവൾ ഇരുപ്പുറപ്പിച്ചു... നിലാവുള്ള ആ രാത്രിയുടെ ഭംഗി നോക്കി നിന്നവൾ തന്നെ പിന്തുടരുന്ന കണ്ണുക്കളെ കണ്ടില്ല..... തന്നെ നോക്കി കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി കുറച്ചു നേരം ഇരുന്നു...ഉള്ളിൽ കൂടെ അച്ഛന്റെയും അമ്മയുടെയും അരുണേട്ടന്റെയും ഒക്കെ മുഖങ്ങൾ മിഞ്ഞി മറഞ്ഞു....

അവരോടൊത്തുള്ള നല്ല നിമിഷങ്ങൾ ആലോചിക്കെ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി... ഒരിക്കലും ആ നാളുകൾ തനിക്ക് തിരിച്ചു ലഭിക്കില്ല... ആ സത്യം അവളിൽ വേദന നിറച്ചു... കല്യാണലോചനകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാട് ആയി... അതിൽ അധികവും രണ്ടാം കേട്ടോ എല്ലേ പ്രായം ഉള്ള ആളുകളോ ആവും... അത് കൊണ്ട് തന്നെ അച്ഛൻ അവയെല്ലാം നിരസിച്ചു... ഇന്നലെ അച്ഛൻ പറഞ്ഞത് ആരുടെ കാര്യം ആണെന്ന് അറിയില്ല ആരായാലും തന്നെ കൊണ്ട് ആവില്ല ഇനി ഒന്നിനും... പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നടന്നു... മലയുടെ അവസാനം വരമ്പുകൾ കെട്ടിയിട്ടുണ്ട് ഒരു അതിർത്തി പോലെ.... അവിടേക്ക് നടന്നു അടുക്കും തോറും ഹൃദയമിടിപ്പ് കൂടി വന്നു... വേലി കടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും ഒരു വിളികേട്ടവൾ തിരിഞ്ഞു നോക്കി.... "സ്‌മൃതി അതിന് അപ്പുറത്തേക്ക് കടക്കണ്ട അത് അപകടം പിടിച്ച സ്ഥലം ആണ്..." തനിക്ക് കേട്ട് പരിചിതമുള്ള ശബ്ദം ആണ്....

സ്മൃതി തിരിഞ്ഞു നോക്കി... അപ്പോൾ കണ്ടത് ഉണ്ണിയെ ആയിരുന്നു... താൻ നേരത്തെ ഇരുന്ന പറയുടെ കുറച്ചപ്പുറം മാറിയുള്ള ചെറിയ ഒരു പാറകെട്ടിൽ ആണ് ഉണ്ണി ഉള്ളത്... "എടൊ താൻ ഈ യാത്രിയിൽ തനിച്ച് എന്തിനാ ഇങ്ങോട്ട് വന്നത്..." ഉണ്ണി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് സ്‌മൃതിക്ക് അരികിലേക്ക് നടന്നടുത്തു കൊണ്ട് ചോദിച്ചു... "അത് ഞാൻ വെറുതെ.... " സ്‌മൃതിയുടെ പക്കൽ അവൻ നൽകാൻ മറുപടി ഉണ്ടായിരുന്നില്ല.... പൊതുവെ അവൾക്ക് പോലീസ് കാരെ പേടിയാണ്..... "മ്മ് മ്മ് അതികം കഷ്ടപെടണ്ട.. താൻ ഈ യാത്രിയിൽ ഇങ്ങോട്ട് വന്നത് എന്തിനാവും എന്ന് മനസ്സിലാക്കാൻ ഏതൊരാൾക്കും പറ്റും.... ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം ഏതായാലും കൊള്ളാട്ടോ... ബോഡി പോലും വീട്ടുകാർക്ക് ചിത ഒരുക്കാൻ പോലും കിട്ടില്ലല്ലോ... അത് പോലും അവർക്ക് ബുദ്ധിമുട്ട് ആവില്ലേ..." ഉണ്ണിയുടെ പരിഹാസത്തോടെ ഉള്ള സംസാരം കേൾക്കെ സ്‌മൃതിയുടെ തല താഴ്ന്നു....

"എടൊ തന്നെ പോലെ ഉള്ളവർക്കൊക്കെ ഒരു ധാരണ ഉണ്ട് എന്താണെന്നോ ഈ ആത്മഹത്യ കൊണ്ട് എല്ലാത്തിനും ഉള്ള പരിഹാരം ആണെന്ന്... എന്നാൽ അതിനു ശേഷം ഉണ്ടാവുന്ന പല കാര്യങ്ങളും നിങ്ങളെ പോലെ ഉള്ളവർ ചിന്തിക്കാറില്ല....." ഉണ്ണി ഉണ്ണിയുടെ വാക്കുകൾ ഹൃദയത്തിൽ കുത്തി കയറുന്നത് സ്‌മൃതി അറിയുന്നുണ്ടായിരുന്നു... "എല്ല തമ്പുരാട്ടി എന്നാത്തിനാ ചാവാൻ ഇറങ്ങി തിരിച്ചത്.... " ഉണ്ണി സ്‌മൃതി മിഴികൾ ഉയർത്തി അവനെ നോക്കി പിന്നെ ദൃഷ്ടി മറ്റെവിടെക്കോ മാറ്റി അവൾ പറഞ്ഞു... "ജീവിതം മടുത്തു.... ഇത്രയും നാൾ എല്ലാവരെയും ബുദ്ധിമുട്ടിച്ചു ഇനിയും അത് വേണ്ട എന്ന് കരുതി.. ഈ ശാപം പിടിച്ച ജന്മം കാരണം കണ്ണുനീർ വാർക്കാൻ മാത്രമേ അവർക്ക് ആവുള്ളു.... ഞാൻ പോയാൽ അവരുടെ വിഷമം തീരുമെല്ലോ അത്‌ കൊണ്ടാണ്.... " സ്‌മൃതി അവൾ പറഞ്ഞു നിർത്തിയതും ഒരു നിമിഷം അവിടെ നിശബ്ദത തളം കെട്ടി നിന്നു.... "നീ മരിച്ചെന്നു കരുതി നിന്റെ മാതാപിതാക്കളുടെ സങ്കടം തീരുമോ അവരുടെ കണ്ണുനീർ നിൽക്കുമോ....അങ്ങനെ നീ പോയാൽ നിന്നെ മറന്നു അവർ സന്തോഷമായി ജീവിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.... "

ഉണ്ണിയുടെ ചോദ്യത്തിന് സ്മൃതിയുടെ പക്കൽ മറുപടി ഇല്ലായിരുന്നു... പറയ് സ്‌മൃതി നീ ഇല്ലാതായെന്ന് വെച്ച് അവരുടെ കണ്ണുനീർ നിൽക്കുമോ.. ഒരിക്കലും നിൽക്കില്ല അതിപ്പോൾ ഉള്ളതിനേക്കാൾ കൂടുക എല്ലാതെ കുറയില്ല... ഒരിക്കലും മക്കൾ അവർക്ക് ഭാരം എല്ല സ്മൃതി... നിന്നെ പോലെയുള്ള ഈ പ്രായത്തിൽ ഉള്ള പെൺകുട്ടികളുടെ ഏറ്റവും വലിയ വിഡ്ഢിത്തം ആണ് ഈ ആത്മഹത്യ ശ്രമം... നീ മരിച്ചതിനു ശേഷം ആളുകൾ എന്തൊക്ക കഥകൾ ഉണ്ടാക്കുമെന്ന് അറിയാമോ നിനക്ക്... അതും ഇതുമെല്ലാം കൂട്ടി ചേർത്ത് നിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന നിന്റെ വീട്ടുക്കാരെ വാക്കാൽ വീണ്ടും കുത്തി നോവിക്കും... അത്രയും നല്ല സമൂഹത്തിൽ ആണ് ഇന്ന് നമ്മൾ ജീവിക്കുന്നത്... ആർക്കെങ്കിലും ഒരു വിഷമം വന്നാൽ കൂടെ നിന്ന് സമാദാന വാക്കുകൾ പറഞ്ഞു അവരെ ആശ്വസിപ്പിക്കുന്നതിന് പകരം ഏതൊക്കെ രീതിയിൽ അവരെ തളർത്താൻ പറ്റുമോ ആ രീതിയിൽ ഒക്കെ അവരുടെ ഉള്ള സമാദാനം കൂടെ പൊക്കാൻ മാത്രമേ അവരൊക്കെ ശ്രമിക്കുള്ളു... ഈശ്വരൻ തന്ന ജീവിതവും ജീവനുമാണിത് അത് സമയം ആയാൽ അങ്ങേര് തന്നെ അങ്ങ് തിരിച്ചു എടുത്തോളും...

നീ ഇപ്പോൾ ഇങ്ങനെ ഒരു പൊട്ടത്തരം കാണിക്കാൻ ഉള്ള കാരണം എന്താണെന്നു പറയാൻ മനസ്സ് ഉണ്ടെങ്കിൽ പറയ്.... ഉണ്ണി പറഞ്ഞു കൊണ്ട് അവിടെ ഉള്ള പാറയിൽ പോയി ഇരുന്നു... നിന്ന് കാൽ കയക്കണ്ട ഇവിടെ വന്നിരിക്ക്... തൊട്ടപ്പുറത്തുള്ള പാറയിലേക് നോട്ടം ഇട്ട് കൊണ്ട് ഉണ്ണി സ്‌മൃതിയോടായി പറഞ്ഞു... മറുതൊന്നും പറയാതെ അവൾ അവൻ അപ്പുറമായി ഇരുന്നു.... ഇരുവരിലും മൗനം വീണ്ടും വിരുന്നിനെത്തി... സർൻ എന്റെ കാര്യങ്ങൾ അറിയാത്തത് ഒന്നും എല്ലല്ലോ.... പകൽ മാന്യന്മാരായി നടന്നു ഇരുൾ പരന്നാൽ ഇരകളെ തേടി നടക്കുന്ന ചില കാപാലികരുടെ ഇര ആയവൾ ആണ് ഞാൻ... ഒരിക്കലും ജീവിതത്തിലോട്ട് തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചില്ല... ആഗ്രഹിച്ചിട്ടും ഇല്ല... പക്ഷെ അത്ര വേഗം എന്നെ തീർക്കാൻ അവർക്ക് ആയില്ല....ദൈവം കുറച്ചു കൂടെ ആയുസ്സ് കൂട്ടി തന്നു.... ഹോസ്പിറ്റലിൽ നിന്നും മടങ്ങി വീട്ടിൽ എത്തിയപ്പോൾ ആണ് ശെരിക്കും മരിച്ചു പോയാൽ മതി ആയിരുന്നു എന്ന തോന്നൽ വന്നത്...

ഒളിഞ്ഞും എല്ലാതെയും എനിക്ക് നേരെ ആരോപനങ്ങൾ ഉന്നയിച്ചും വീട്ടുക്കാരുടെ വളർത്തു ദോഷത്തെ കുറിച്ചും ഒക്കെ നാട്ടുകാരുടെ സംസാരങ്ങൾ കേട്ട് തുടങ്ങി... അമ്മയോട് അപ്പുറത്തെ ചേച്ചി ചോദിക്കണത് ഒരിക്കൽ കേട്ടിരുന്നു... അവൾ സ്നേഹിച്ചവൻ ആണോ അവളെ ഇങ്ങനെ ആക്കിയത്... അവൻ മടുത്തപ്പോൾ കൂട്ട് കാർക്ക് കൂടെ കാഴ്ച വെച്ചതാവും എന്നൊക്കെ.... കേട്ടപ്പോൾ ഹൃദയത്തിൽ കത്തി കുത്തി ഇറക്കിയത് പോലെ ആയിരുന്നു... ഒരിക്കൽ പോലും ഞങ്ങളെ തെറ്റായ പാതയിൽ നടത്തിക്കാതെ നല്ല രീതിയിൽ വളർത്തിയ അച്ഛനെയും അമ്മയെയും കൂടെ അവരുടെ പ്രവർത്തിയിൽ കുറ്റക്കാർ ആയി ചിത്രീകരിച്ചത്.... സ്വന്തം അമ്മയോട് മകളെ നശിപ്പിച്ച ആളുകളെ കുറിച്ച് ചോദിക്കുന്ന അയൽവാസി... അവരും ഒരു സ്ത്രീ തന്നെ എല്ലേ അവർക്കും ഇല്ലേ പെണ്മക്കൾ... അവരുടെ മകൾക്ക് ഇതേ പോലെ ഒരവസ്ഥ വന്നതെങ്കിൽ അവർക്ക് സഹിക്കാൻ പറ്റുമോ...?ഇതേ പോലെ അവരോട് ആരെങ്കിലും ചോദിച്ചാൽ അവർക്ക് കേട്ട് നിൽക്കാൻ ആവുമോ.....?

സ്‌മൃതിയിൽ നിന്നും അവൾ പോലും അറിയാതെ ഉള്ളിൽ ആരോടും പറയാതെ വെച്ച കാര്യങ്ങൾ അവളിൽ നിന്നും വാക്കുകളാൽ പുറത്തേക്ക് വന്നു... സമൂഹത്തോട് വല്ലാത്തൊരു വെറുപ്പ് അന്ന് മുതൽ തോന്നി തുടങ്ങി... കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാകാതെ ഉള്ള ജനങ്ങളുടെ പ്രതികരണം.... അതോടെ മനസ്സ് സ്വയം വെറുത്തു തുടങ്ങി.. പെണ്ണായി ജനിച്ചതിൽ... സ്വന്തം അച്ഛനും അമ്മയും ഏട്ടനുമൊക്കെ ഞാൻ ഒരാൾ കാരണം എത്രത്തോളം മനസ്സ് വിഷമിക്കുന്നുണ്ട് എന്ന് ഓർത്തപ്പോൾ എന്നോട് തന്നെ ദേഷ്യം ആയിരുന്നു... എന്തിനാ ഡോക്ടർ അന്ന് രക്ഷിച്ചത് എന്ന് പോലും ചിന്തിക്കാതിരുന്നില്ല..... ഇര ആയവൾക്ക് പിന്നെ കല്യാണലോചന വരും അതും രണ്ടാം കേട്ട് കാരൻ എല്ലെങ്കിൽ അച്ഛന്റെ പ്രായമുള്ള ആളുകൾ.... അവർക്ക് ആണെങ്കിൽ പെണ്ണിനെ മാത്രം പോരതാനും...

സ്ത്രീധനം വേറെയും വേണം... ഇതൊക്കെ കണ്ട് വിഷമിക്കുന്ന അച്ഛനെ കാണുമ്പോൾ ഹൃദയത്തിൽ നിന്നും പിടച്ചിലാണ്...സ്വന്തം മകൾ എല്ലേ ജനിപ്പിച്ച കൈ കൊണ്ടവർക്ക് കൊല്ലാൻ പറ്റില്ലല്ലോ... വരുന്ന ആലോചന ഒക്കെ അച്ഛൻ തന്നെ നിരസിക്കാറാണ് പതിവ്.. ബ്രോക്കർ മുഷിച്ചിലോടെ പോകുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്... അയാൾ പടിക്കെട്ട് കടക്കുമ്പോൾ പറയണത് കേൾക്കാം... മാറ്റുള്ളവർ നശിപിച്ച അവൾക്ക് ഐ എ എസ് കാരൻ വരുമെന്ന അങ്ങേരെ വിചാരം വന്നതിൽ ഏതേലും ഒരുത്തൻ കൈ പിടിച്ചു കൊടുക്കാന്ന് എല്ലാതെ.... ഇവൾക്കൊക്ക ഇതിലും നല്ലത് എവിടെ നിന്ന് വരാനാ............. സ്‌മൃതിയുടെ ചുണ്ടിൽ വിഷാദത്താൽ ചിരി വിരിഞ്ഞു... ഉണ്ണിക്ക് അവൾ പറയുന്നത് ഒക്കെ കേട്ടപ്പോൾ അതിയായ വിഷമം തോന്നി.... പെണ്ണായി പിറന്നതിൽ ഇര ആവേണ്ടി വന്നതിൽ അവൾ അനുഭവിച്ചത്... ഒരിക്കലും നന്നാവില്ലെന്ന് ശപദം എടുത്ത ഒരു കൂട്ടർ ആളുകൾ...

ഒരിക്കലും അച്ഛൻ ഒരു ആലോചനയും ഞാനും ആയിട്ട് സംസാരിച്ചിട്ടില്ല.... ഇന്നലെ ഏതോ ഒരു ആലോചന വന്നത്രെ... അച്ഛൻ വന്നു സംസാരിച്ചു... എന്റെ അഭിപ്രായം എന്താണെങ്കിലും പറയാനും പറഞ്ഞു... ആവില്ല തന്നെ കൊണ്ട് ഒരാളുടെയും ഭാര്യ ആവാൻ... മനസ്സും ശരീരവും മുറിപ്പെട്ടവൾ ആണ്.. അത്‌ എത്ര കാലം കഴിഞ്ഞാലും ആ മുറിവ് ഉണങ്ങില്ല... ഇനിയും ഒരു വേഷം കെട്ടാൻ പറ്റില്ല അത്‌ കൊണ്ടാണ് ആത്മഹത്യ എന്ന തീരുമാനത്തിൽ എത്തിയത്.... പറഞ്ഞു കൊണ്ടവൾ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി... ഉണ്ണിയും വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു... അവളിൽ തനിക്ക് ഒരു സ്ഥാനവും ഉണ്ടാവില്ല എന്നത് അവനെ പാടെ തളർത്തി... അതിനേക്കാൾ അവൾ ഈ കുറഞ്ഞ കാലം കൊണ്ട് ഉള്ളിൽ കൊണ്ട് നടന്ന വിഷമങ്ങൾ അവനിൽ വേദന നിറച്ചു.... ***** എന്റെ ഭാവനയിൽ ഉള്ളത് പോലെ എഴുതുന്നത് ആണ്... അധികം പുറം ലോകവുമായി പരിചയമില്ലാത്ത ആളാണ് സ്‌മൃതി.... അവൾ ആയിട്ട് ചിന്തിച്ചാണ് ഞാൻ ഈ കഥ എഴുതുന്നത്...

ഇരയായി കുറെ നാളുകൾ മഞ്ഞ പത്രത്തിലും ഇൻസ്റ്റാഗ്രാം എഫ്ബി പോലെയുള്ള സോഷ്യൽ മീഡിയകളിൽ അവർക്ക് വേണ്ടി കുറച്ചു നാൾ ഹാഷ്ടാകുകൾ ഉണ്ടാവും... പതിയെ എല്ലാവരും അവരെ മറന്നു തുടങ്ങും.... പകൽ മാന്യന്മാരായി സമൂഹത്തിൽ വിലസുന്ന ഒരുപാട് കാപാലിക്കന്മാർ ഉള്ള നാടാണ് ഇപ്പോൾ നമ്മുടേത്... ചെറിയ കുട്ടിയെന്നു പോലുമില്ലാതെ എന്തും ചെയ്യാൻ മടിയില്ലാത്തവർ.... സ്‌മൃതിയെ പോലെ ഉള്ളവർ നമ്മുക്ക് ചുറ്റിലും ഉണ്ടാവും... അവർ എന്തൊക്ക യാദനങ്ങൾ സഹിക്കേണ്ടി വരുന്നു എന്നത് നമ്മൾ ആലോചിക്കാറുണ്ടോ...ഒരിക്കലും ഇല്ല കുറച്ചു നാൾ പോസ്റ്റുകളും കാര്യങ്ങളും ഒക്കെ ഉണ്ടാവും പിന്നെ പതിയെ ആവരെല്ലാം തന്നെ ഇരുളിൽ മാഞ്ഞു ഇല്ലാതെയാവും... സ്റ്റോറി ഇഷ്ടപെട്ടാൽ അഭിപ്രായം റിവ്യൂ ആയി എഴുതി അറിയിക്കാൻ മറക്കരുത്... വായനക്കാർ നൽകുന്ന പ്രചോദനം ആണ് ഓരോ എഴുതുകാരിയുടെയും വിജയത്തിന്റെ ആദ്യ പടി.... 😊 ..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story