നിനക്കായ്‌❤: ഭാഗം 30

ninakkay mufi

രചന: MUFI

"പറഞ്ഞത് ഒക്കെ ഓർമ ഉണ്ടെല്ലോ.... കാര്യം നടന്നു എന്ന് ബോദ്യമായാൽ ബാക്കി ക്യാഷ് ഞാൻ ട്രാൻസ്ഫർ ചെയ്യാം.....അവളിൽ ജീവന്റെ ഒരു കണിക പോലും ഉണ്ടാവരുത്....." അപ്പുറത്ത് നിന്നും എല്ലാം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞതും സ്നേഹ ഫോൺ കട്ട്‌ ചെയ്തു ബെഡിൽ ഇരുന്നു..... അവളുടെ ഉള്ളിലെ ചെകുത്താൻ അത് മറ നീക്കി പുറത്തേക്ക് വന്നിരിക്കുന്നു..... ഇന്നാണ് അമ്പലത്തിൽ കോടിയിറക്കം..... രാവിലെ തന്നെ അമ്പലത്തിലോട്ട് ഇറങ്ങുവാൻ വേണ്ടി എല്ലാവരും ഒരുങ്ങി ഇറങ്ങി..... ഉണ്ണിയും ലീവ് എടുത്തു കൊണ്ട് അവർക്കൊപ്പം പോകുവാൻ ഇറങ്ങിയത് ആയിരുന്നു..... പെട്ടെന്ന് ആണ് ഉണ്ണിയുടെ ഫോണിലേക്ക് പെട്ടെന്ന് തന്നെ ഐജി ഓഫീസിലേക്ക് ചെല്ലുവാൻ ഉള്ള ഫോൺ കാൾ വന്നത്...... ഫോൺ വെച്ചതും ഉണ്ണി നിരാശയോടെ ബെഡിലേക്ക് ഇരുന്നു......കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി മെടയുന്ന സ്‌മൃതിയെ കാണെ അവൻ ഉള്ളിൽ എന്തൊക്കെ അസ്വസ്ഥത തോന്നി..... അരുതാത്തത് എന്തോ നടക്കാൻ പോവുന്നത് പോലെ ഒക്കെ.....

പക്ഷെ അവൻ അത് ഒക്കെ തനിക്ക് വെറുതെ തോന്നുന്നത് ആവുമെന്ന് കരുതി കൂടുതൽ ചിന്തിക്കാൻ നിന്നില്ല..... അവൻ സ്‌മൃതിയെ പിന്നിൽ കൂടെ പോയി പുണർന്നു.... അവളുടെ തോളിൽ ആയിട്ട് താടി വെച്ചു കൊണ്ട് കണ്ണാടിയിൽ കൂടെ കൂർപ്പിച്ചു നോക്കുന്നവളെ നോക്കി കണ്ണിറുക്കി കാട്ടി...... എന്താ കിച്ചേട്ടാ...... ആരായിരുന്നു ഫോണിൽ..... ഫോൺ വെച്ചപ്പോൾ മുതൽ ഈ മുഖം വാടിയെല്ലോ....... അത് സ്മൃതി എനിക്ക് അത്യാവശ്യം ആയിട്ട് ഐജി ഓഫിസിൽ ചെല്ലണം.....നിങ്ങൾ പോയിട്ട് വാ.... ഞാൻ ഒന്ന് അവിടെ വരെയും പോയി വരാം.... നിന്നോടൊപ്പം ഉത്സവത്തിന് പങ്കെടുക്കാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ പോയെല്ലേ പറ്റുള്ളൂ.... സാരമില്ല ഇന്ന് വഴികുന്നേരം നമുക്ക് ഒന്നിച്ചു പോവാം....മ്മ്... ഹ്മ്മ്.....കിച്ചേട്ടൻ എപ്പോഴും ജോലിയെല്ലേ വലുത്......വഴികിക്കേണ്ട വേഗം പോവാൻ നോക്ക് ഐജി അവിടെ കണ്ണിൽ എണ്ണ ഒഴിച്ചു കാത്ത് നിൽപ്പുണ്ടാവും.... അവനെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു സ്മൃതി.....

എന്റെ പെണ്ണെ പിണങ്ങാതെ.... പോവാതിരിക്കാൻ പറ്റാത്ത കാര്യം ആയിപ്പോയില്ലെ നി വിഷമിക്കേണ്ട രാത്രിയിൽ നമുക്ക് പൊളിക്കാം..... നാടകവും പിന്നെ ചന്തയിലും ഒക്കെ കയറി നമുക്ക് പണ്ടത്തെ പോലെ ചുറ്റിയടിക്കാം അമ്പല പറമ്പ് മുഴുവനും.... ഇപ്പോൾ ഞാൻ വേഗം പോയി മുഖം കാണിച്ചു കൊണ്ട് വരാം..... ഹ്മ്മ്..... ഉഷാർ ഇല്ലാത്ത മറുപടി ആയിരുന്നു സ്‌മൃതിയിൽ നിന്നും അവൻ കിട്ടിയത്..... ഉണ്ണി അവളെ അവൻ നേരെ തിരിച്ചു നിർത്തി അവളുടെ നെറുകയിൽ നേർമമായി മുത്തമിട്ടു.... പോയിട്ട് വരാം.... അവളുടെ കവിളിൽ ആയിട്ട് ഒന്ന് തട്ടി കൊണ്ട് വേഗത്തിൽ പുറത്തേക്ക് നടന്നിരുന്നു...... അവൻ പോവുന്നത് മങ്ങിയ മുഖ ഭാവത്തോടെ നോക്കി നിന്ന സ്മൃതിയെ കാണെ സ്നേഹയിൽ ആഹ്ലാദം അലതല്ലി...... ഉണ്ണി പോയി കുറച്ചു കഴിഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങിയ സ്മൃതി പകുതിക്ക് വെച്ച് കാൽ തെന്നി താഴേക്ക് വീണു.....നടു അടിച്ചായിരുന്നു വീണത്.... അമ്മേ......... സ്‌മൃതിയുടെ ഉറക്കെയുള്ള വിളി കേട്ട് കൊണ്ട് ഏവരും ഹാളിലായി എത്തിയിരുന്നു.... സ്നേഹയും ശിവയും കൂടെ വേഗം തന്നെ സ്‌മൃതിയെ എഴുന്നേൽപ്പിച്ചു കൊണ്ട് ചെയറിൽ ആയിട്ട് ഇരുത്തി.....

എന്താ പറ്റിയത് മോളെ സൂക്ഷിച്ചു ഇറങ്ങണ്ടേ.....സരസ്വതി അമ്മ വേവലാതിയോടെ ചോദിച്ചു.... ഞാൻ നോക്കിയിട്ട് തന്നെയാ അമ്മേ ഇറങ്ങിയത് മൂന്നാമത്തെ സ്റ്റെപ്പിൽ നിന്നുമാണ് കാൽ സ്ലിപ്പ് ആയത്..... ഹാ സാരമില്ല ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.... മോൾ അമ്പലത്തിലോട്ട് വരേണ്ട.....ഇപ്പോൾ റസ്റ്റ്‌ എടുക്ക്..... ഉണ്ണിയും ചിലപ്പോൾ വേഗം വരുമെന്ന് എല്ലേ പറഞ്ഞത്... വഴികിയിട്ട് പോവാം..... വേദനയോ മറ്റോ കൂടുക ആണെങ്കിൽ ഞങ്ങളെ ആരെയെങ്കിലും വിളിച്ചാൽ മതി.... ഹ്മ്മ്.... സ്‌മൃതിയോട് ആയിട്ട് സരസ്വതി അമ്മ പറഞ്ഞു.... അവൾക്ക് ചെറുതായി കാൽ വേദന തോന്നിയത് കൊണ്ട് അവൾ തലയനക്കി..... സ്‌മൃതിയെ അവിടെ നിർത്തി കൊണ്ട് ബാക്കി ഉള്ളവർ അമ്പലത്തിലോട്ട് പുറപ്പെട്ടു....സ്നേഹ അവിടെ നിന്നും ഇറങ്ങുന്നതിനു മുന്നേ തന്നെ സ്റ്റെപ്പിൽ ഉണ്ടായിരുന്ന എണ്ണ തുള്ളികൾ തുടച്ചു മാറ്റി....... അവർ പോയി കഴിഞ്ഞു സ്മൃതി വാതിൽ അടച്ചു കൊണ്ട് മുറിയിലേക്ക് പോയി കിടന്നു..... സ്നേഹ അമ്പലത്തിലേക്ക് പോകുമ്പോൾ ആരും കാണാതെ ഫോൺ എടുത്തു കൊണ്ട് ഡൺ എന്ന മെസ്സേജ് ആരുടെയോ നമ്പറിലേക്ക് അയച്ചു..... അത് സീൻ ആയെന്ന് കണ്ടതും അവൾ ആ ചാറ്റും നമ്പറും ഡിലീറ്റ് ചെയ്തു.....

കുറച്ചു സമയം കിടന്നവൾ മയങ്ങി പോയിരുന്നു..... ആരുടെയോ അനക്കം കേൾക്കെ സ്മൃതി പെട്ടെന്ന് തന്നെ എഴുന്നേറ്റു.... എഴുന്നേറ്റ് ഇരുന്നു കൊണ്ട് മുന്നിലേക്ക് നോക്കിയവൾ അവിടെ ചെയറിൽ ഇരുന്നു കൊണ്ട് സിഗരറ്റ് വലിച്ചു പുക ഊതി വിടുന്ന ആളെ കാണെ പകച്ചു പോയി.... ഞെട്ടി പിടഞ്ഞവൾ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു...... ആഹാ ഉണർന്നോ തമ്പ്രാട്ടി......ഒരു പഫ് കൂടെ വലിച്ചു കൊണ്ട് അവൻ അവളോടായി പറയവേ..... ഭയം കാരണം വെട്ടി വിറക്കാൻ തുടങ്ങിയിരുന്നു സ്മൃതി...... അവളുടെ ഓർമ്മകളിൽ അവന്റെ മുഖം ഏറെ മികവോടെ തെളിഞ്ഞു വന്നു..... അവളിലെ പെണ്ണിനെ ഇല്ലാതാക്കിയവന്മാരിൽ ഒരുവൻ...... എന്നെ ഓർമ ഉണ്ടെല്ലോ എല്ലേ ടീച്ചറെ..... സ്‌മൃതിക്ക് ഭയം കാരണം ഒരക്ഷരം പോലും ഉരിയാടാൻ ആയില്ല..... ടീച്ചർ ഇങ്ങനെ ഭയന്നു വിറച്ചു നിൽക്കേണ്ട ആവശ്യം ഒന്നുമില്ല..... നമ്മൾ തമ്മിൽ രണ്ടു വർഷം മുന്നേ നല്ല പോലെ പരിചയപെട്ടത് എല്ലയോ...... പിന്നെ എന്നതിനാ കൊച്ചേ ഇങ്ങനെ കിടന്നു വിറക്കുന്നെ....

അവൻ അവളെ ഒന്നാകെ നോക്കി കൊണ്ട് പറയവേ..... അവളിൽ ഭയത്തിനൊപ്പം അവനെ കൊല്ലുവാൻ ഉള്ള ദേഷ്യവും ഉണ്ടായിരുന്നു...... നിന്റെ ഭർത്താവ് ഉണ്ണി കൃഷ്ണനെ ഞാൻ സമ്മതിച്ചു.....നിന്നെ അവൻ ഭാര്യ ആയിട്ട് കൂടെ കൂട്ടിയില്ലേ.....പക്ഷെ എനിക്ക് ഒരു സംശയം എന്നതാണെന്ന് വെച്ചാൽ അവൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്....നിന്നെ പോലെ ഉള്ള ഒരു പെണ്ണിനെ സ്വീകരിച്ചത് കൊണ്ടേ വിശ്വസിക്കാൻ ആവുന്നില്ല...... അവൾ ഒന്നും പറഞ്ഞില്ല.... സ്‌മൃതിയുടെ കണ്ണുകൾ ചുറ്റിലും രക്ഷപെടാൻ ഉള്ള ഒരു പഴുതിനായി തേടി കൊണ്ടിരുന്നു..... ടീച്ചർ ഇങ്ങനെ ചുറ്റു പാടും നോക്കിയിട്ട് ഒരു കാര്യവുമില്ല രക്ഷപെടാൻ ആവുകേല....ടീച്ചർ പേടിക്കേണ്ട ഞാൻ ഇന്ന് ടീച്ചറെ തൊടുകയില്ല... പക്ഷെ പകരമായി ടീച്ചറുടെ ജീവൻ അത് ഞാൻ ഇങ്ങട് എടുക്കും..... കയ്യിൽ കരുതിയ മൂർച്ചയുള്ള വാൾ എടുത്തു കൊണ്ട് പറയുന്നത് കേൾക്കെ സ്‌മൃതിയുടെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞു...... ഇട്ടിരുന്ന ചുരിദാർ ടോപ്പിൽ കൈകൾ മുറുക്കി....

ഈ എൽദോക്ക് രണ്ട് ദിവസം മുന്നേ ഒരു കൊട്ടെഷൻ വന്നു..... ടീച്ചറെ ഇല്ലാതാക്കുക അതിനു വേണ്ടി ഓഫർ ചെയ്തത് 5 ലാക്ക്..... വേറെ ആരും എല്ലാട്ടോ..... ഉണ്ണി കൃഷ്ണനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അവന്റെ മുറപ്പെണ്ണ് സ്നേഹ...... എൽദോയിൽ നിന്നും കേട്ട കാര്യം സ്‌മൃതിയിൽ ഞെട്ടൽ വരുത്തി...... സ്നേഹ അവൾ ഇത്രയും ദുഷിച്ച മനസ്സിന്റെ ഉടമ ആയിരുന്നോ...... താനും അവളെ പോലെ ഒരു പെണ്ണെല്ലേ എന്നിട്ടും അവൾക്ക് എങ്ങനെ തോന്നി ഇതിന്...... സ്‌മൃതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു....... അപ്പൊ അറിയേണ്ട കാര്യങ്ങൾ ഒക്കെ ടീച്ചർ അറിഞ്ഞില്ലേ.......ഇനിയും വഴികിപ്പിക്കുന്നില്ല ഉണ്ണി സർ ഐജി ഓഫീസിൽ നിന്ന് തിരികെ എത്തുന്നതിനു മുന്നേ എനിക്ക് ഇവിടെ നിന്നും പോവേണ്ടതുണ്ട്...... എന്നെ ഒന്നും ചെയ്യരുത്.... പ്ലീസ് എനിക്ക് എന്റെ കിച്ചേട്ടനോടൊപ്പം ജീവിക്കണം.....എന്നെ വെറുതെ വിടണം.... എൽദോയോട് കൈകൾ കൂപ്പി കൊണ്ട് പറഞ്ഞപ്പോൾ അവിടെ അവന്റെ പൊട്ടി ചിരി മുഴുകി....

നിന്റെ ഈ പൂ കണ്ണീർ കണ്ട് ഞാൻ നിന്നെ ഒന്നും ചെയ്യില്ലെന്ന് വെച്ചോ..... വാങ്ങിയ കാശിനു ഏറ്റടുത്ത പണി വൃത്തിക്ക് ചെയ്തിരിക്കും...... അത്രയും പറഞ്ഞവൻ സ്‌മൃതിയുടെ വയറ്റിലേക്ക് മൂർച്ച ഏറിയ വാൾ കുത്തി കയറ്റിയിരുന്നു....... സ്‌മൃതി ഒരു നില വിളിയോട് കൂടെ തറയിലേക്ക് മുട്ട് കുത്തി ഇരുന്നു പോയി..... വീണ്ടും അതെ മുറിവിലേക്ക് തന്നെ അവൻ കുത്തി ഇറക്കി..... മൂന്നാമത് വാൾ ഉയർന്നപ്പോയെക്കും അവന്റെ ഫോൺ ബെൽ അടിഞ്ഞു.... അണ്ണാ ആ പോലീസ് ഏമാൻ വരുന്നുണ്ട്..... ഹ്മ്മ്..... അവൻ ഒന്ന് മൂളി കൊണ്ട് സ്‌മൃതിയെ അവിടെ ഇട്ട് അവളുടെ കയ്യിലെ വളയും മാലയും ഒക്കെ ഊരി എടുത്തു..... അവിടെ മോഷണം നടന്ന ലക്ഷണം പോലെ ആക്കി വെച്ച് കൊണ്ട് വന്നത് പോലെ അവിടെ നിന്നും ഇറങ്ങി പോയി....... ഉണ്ണി ഐജി ഓഫിസിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് സൈലന്റ് മോഡിൽ ഇട്ട ഫോൺ ഓൺ ആക്കിയത്..... ശിവയുടെയും സ്‌മൃതിയുടെയും മിസ്സ്ഡ് കാൾ കാണെ അവനിൽ എന്തോ അത് വരെയും തോന്നാത്ത ഭയം വന്നു മൂടുന്നത് പോലെ തോന്നി.....

അവൻ ആദ്യം തന്നെ വിളിച്ചത് സ്‌മൃതിക്ക് ആയിരുന്നു എന്നാൽ കാൾ കണക്ട് ആവുന്നില്ല എന്ന് കാണെ ശിവയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ട് ഉണ്ണി വണ്ടിക്കരികിലേക്ക് നടന്നു...... ഹാ ഉണ്ണി നിന്റെ പണി കഴിഞ്ഞെങ്കിൽ. നേരെ വീട്ടിലേക്ക് പോയാൽ മതിട്ടോ.... ഞങ്ങൾ ഇറങ്ങാൻ നിൽക്കുബോൾ സ്മൃതിയുടെ കാലിൽ ഒരു ഉളുക്ക് പോലെ അങ്ങനെ അവൾ വന്നിട്ടില്ല...... വീണത് ആണെന്ന് ശിവ പറഞ്ഞില്ല..... ഹാ ഏട്ടാ ഞാൻ ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും...... അത്രയും പറഞ്ഞവൻ ഫോൺ എടുത്തു കൊണ്ട് സ്‌മൃതിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ടിരുന്നു..... ഹാളിലെ ടാബ്ലിന്റെ മുകളിൽ കിടന്നു കൊണ്ട് സ്മൃതിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു കൊണ്ടിരുന്നു...... ഉണ്ണിയുടെ മനസ്സിൽ അത് വരെയും തോന്നാത്ത ഭയം തോന്നി..... അവൻ വേഗത്തിൽ തന്നെ ബുള്ളറ്റ് എടുത്തു..... വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ തന്നെ കണ്ടത് തുറന്നിട്ട് കിടക്കുന്ന വാതിൽ ആയിരുന്നു...... സ്മൃതി.............

വീടിന്റെ അകത്തേക്ക് കയറിയവൻ ശബ്ദം എടുത്തു വിളിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ല..... അവൻ നേരെ പോയി നോക്കിയത് അടുക്കളയിൽ ആയിരുന്നു അവിടെ അവളെ കാണാതെ വന്നതും അവൻ വേഗത്തിൽ തന്നെ മുകളിലേക്ക് ഓടി കയറി..... മുറിയിൽ കയറിയതും കണ്ട കാഴ്ചയിൽ തറഞ്ഞു നിന്ന് പോയി ഉണ്ണി...... രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്‌മൃതിയെ കാണെ അലറി വിളിച്ചവൻ അവൽക്കരികെ ഓടി അടുത്തു..... സ്‌മൃതി.... പെണ്ണെ നിനക്ക് ഇത് എന്താടാ പറ്റിയത്..... അവൻ ഉണർത്താൻ ശ്രമിച്ചെങ്കിലും സ്‌മൃതിയിൽ നിന്നും നേരിയ രീതിയിൽ ഒരു ചലനവും ഉണ്ടായില്ല..... കാറിന്റെ കീ എടുത്തു ഇരുകയ്യാൽ അവളെയും കോരി എടുത്തവൻ വണ്ടിയിൽ കിടത്തി..... ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് കൊണ്ട് ഉണ്ണിയുടെ വണ്ടി അതിവേഗം കുതിച്ചു....... സ്‌മൃതിയെ വേഗം തന്നെ ഒട്ടിയിലേക്ക് മാറ്റി....

അതിന് പുറത്ത് എല്ലാം തകർന്നവനെ പോലെ ഇരുന്നു ഉണ്ണി.... ശിവയുടെ കാൾ കാണെ ഉണ്ണി അറ്റൻഡ് ചെയ്തു കൊണ്ട് കാതോട് ചേർത്ത് വെച്ചു..... "ഉണ്ണി നിങ്ങൾ എവിടെയാ.... ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ വാതിൽ ഒക്കെ തുറന്നു കിടക്കാണെല്ലോ രണ്ടും കൂടെ എങ്ങോട്ടാ ഇത്രയും തിരക്കിട്ടു പോയത്....." ശിവയുടെ ചോദ്യം കേൾക്കെ ഉണ്ണി കരച്ചിൽ അടക്കി കൊണ്ട് പറഞ്ഞു.... "ഏട്ടാ സ്മൃതിക്ക് വേദന കാരണം ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട ഉള്ളത് ഏട്ടൻ ഏട്ടത്തിയെയും അമ്മയെയും വീട്ടിൽ ആക്കിയിട്ട് ഇങ്ങോട്ട് വാ....എത്രയും പെട്ടെന്ന്..." "ഹാ ഞാൻ വേഗം വരാം......" അത്രയും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ ചെയറിൽ ചാരി ഇരുന്നു ഉണ്ണി.... അവന്റെ ഉള്ളിൽ കുസൃതി ചിരിയോടെ കിച്ചേട്ടാ എന്ന് വിളിച്ചു ചിണുങ്ങുന്ന പെണ്ണിന്റെ മുഖം ആയിരുന്നു...... തുടരും...............

സ്‌മൃതിയെ അങ്ങട് തട്ടിയിട്ട് സ്നേഹക്ക് ഉണ്ണിയെ കൊടുത്താലോ എങ്ങനെ ഉണ്ട് എന്റെ ബുദ്ധി 😁🙈 വായിച്ചു ഒന്ന് രണ്ട് വരിയിൽ അഭിപ്രായം ഒരു 30 ആളെങ്കിലും തന്നാൽ നെക്സ്റ്റ് നാളെ തന്നെ തരും ഉറപ്പ്...... 😁കിടിലൻ ഓഫർ ആണ് വേണം എങ്കിൽ മതി

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story